വാകപ്പൂവ്: ഭാഗം 46

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

അമ്മുവും മീനുവും ആശുപത്രി വാസം കഴിഞ്ഞ് വീട്ടിൽ റസ്റ്റിലാണ്... മീനുവിനേയും അമ്മുവിൻെറ വീട്ടിൽ തന്നെ യായിരുന്നു താമസിപ്പിച്ചിരുന്നത്.. അതുകൊണ്ട് തന്നെ കുറച്ച് ദിവസത്തേക്ക് അവിടെ മീനുവിൻെറ വീട്ടുകാരും ഉണ്ടായിരുന്നു...ഇന്നലെയായിരുന്നു അവർ ആശുപത്രിയിൽ നിന്നും വീട്ടിലേക്കു കൊണ്ടു വന്നത്.... അതു കൊണ്ട് തന്നെ രണ്ടു പേരും നല്ല റെസ്റ്റിലാണ്.... ജഗ്ഗുവും സിദ്ദുവും ദേവും അവിടെ തന്നെ ഉണ്ടായിരുന്നു..... അമ്മുവിൻെറയും മീനുവിൻെറയും വീട്ടുകാര് ചേർന്ന് വരുണിനും അവൻെറ കൂട്ടുകാർക്കും എതിരെ കേസ് കൊടുത്തു... അവരെ അറസ്റ്റ് ചെയ്ത് കാര്യങ്ങൾ ഒക്കെ അതിൻെറ രീതിയിൽ പോയ് കൊണ്ടിരുന്നു... അതിൻെറ തിരക്കിലാണ് സിദ്ദുവും ദേവും..... വീട്ടുകാരുടെ മനസ്സ് അപ്പോഴും ശാന്തമല്ലായിരുന്നു... അതു കൊണ്ട് തന്നെ അവർ എപ്പോഴും അമ്മുവിനും മീനുവിനും ചുറ്റും അവരെ സുശ്രൂഷിച്ച് കൊണ്ട് ഇരുന്നു... ദേവി ചേച്ചി ഇടക്ക് മുറയില് പേയി രണ്ടു പേരെയും എത്തി നോക്കി വരും... ആ മനസ്സില് അവരോടുള്ള സ്നേഹവും വാൽസല്യവും ഒരുപാട് ഉണ്ടായിരുന്നു.... ഇതിനോടകം മീനുവിൻെറ കുടുംബം അവരുമായ് നല്ല കൂട്ടായി.... മീനുൻെറ അമ്മ... മാമ്മയോടായി... ഏട്ട... മീനുവിനെ ഇനി ഞങ്ങൾ കൊണ്ട് പോയ്ക്കോട്ടെ... ഇതിപ്പൊ രണ്ട് ദിവസായില്ലേ... വെറുതെ ഇവിടെ ഒരു ബുദ്ദിമുട്ട്..... എന്താ കുട്ട്യേ ഇത് ഞങ്ങൾ ക്ക് ഒരു ബുദ്ദിമുട്ടും ഇല്ല... മീനുനെയും അമ്മുനെയും കൺവെട്ടത്ത് കാണുമ്പോ വല്ലാത്ത ആശ്വാസാ.....

ഇനി ഒരു ആഴ്ച കഴിഞ്ഞ് മീനു നല്ല ഉഷാറാകുമ്പോഴേ നിങ്ങളെ ഇവിടുന്ന് വിടുന്നുളളൂ...അല്ലേ ദേവി..... മാമ്മ തിരിഞ്ഞ് അപ്പച്ചിയോടായി പറഞ്ഞു..... അതേ... ഈ അവസ്ഥയിൽ നിങ്ങളും കൂടെ ഉള്ളപ്പോൾ വല്ലാത്ത ആശ്വാസാ... ഉടനെ പോകല്ലേ കുറച്ച് ദിവസം കൂടെ ഞങ്ങളോടൊപ്പം നിന്നൂടെ... അപ്പച്ചി അവരുടെ കയ്യിൽ കൈ ചേർത്ത് വച്ച് പറഞ്ഞു.... അതിന് അവർ ചെറുതായി ചിരിച്ച് സമ്മതം മൂളി..... എന്നാ ശരി.. ഇവിടെ നിക്കുന്നതിൽ എനിക്കും സന്തോഷമേ ഉള്ളൂ.... അവർ നിറഞ്ഞ പുഞ്ചിരിയോടെ അപ്പച്ചിയോട് പറഞ്ഞു... അമ്മുവിൻെറ അച്ഛനേയും അമ്മയേയും കാര്യം ഒന്നും അറയിച്ചിരുന്നില്ല.. അത് കൂടുതൽ വഷളായാൽ ഒരുപക്ഷേ അമ്മുവിനെ ഇവിടെ നിന്നും അവര് കൊണ്ടു പോകേണ്ട അവസ്ഥവരും... പിന്നീട് അമ്മു പഴയ സ്ഥിതിയിലേക്ക് പോകേണ്ടി വരും.... അതു കൊണ്ട് തന്നെ അവർ വിളിക്കുമ്പോഴെല്ലാം ഓരോ കാരണം പറഞ്ഞ് തടിതപ്പി മാമ്മൻ ....... മീനുവിൻെറ അച്ഛൻ മോഹൻ അമ്മ ഗൗരി.... കുറഞ്ഞ ദിവസം കൊണ്ട് തന്നെ അവരും ഈ കുടുംബത്തിലെ ആളുകളായ് മാറിയിരുന്നു..... *** കേസും കാര്യവും അതിൻെറതായ രീതിയിൽ നടക്കുന്നുണ്ട്.. എങ്കിലും ദേവിൻെറ ശ്രദ്ദ അതിൽ തന്നെയാണ്.. വരുൺ ചെയ്ത് കൂട്ടിയ പാപങ്ങൾക്ക് ശിക്ഷ വാങ്ങി കൊടുത്തേ അടങ്ങൂ എന്ന ഉറച്ച തീരുമാനത്തോടെ അവൻ ഇരുന്നു..ഇതേ സമയം വരുണിൻെറ അച്ഛൻ തനതായ രീതിയിലൊക്കെ പരിശ്രമിക്കുന്നുണ്ട്...

പക്ഷേ strong ആയിട്ടുളള തെളിവുകൾ സമർപ്പിച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിൻെറ രാഷ്ട്രീയ തന്ത്രങ്ങളൊക്കെ പാളീസായി കൊണ്ടിരുന്നു..... .ദേവ് ഒരുപാട് നേരം ഒറ്റക്കിരുന്ന് ചിന്തിക്കുകയായിരുന്നു... നടന്ന സംഭവങ്ങളെല്ലാം അയവിറക്കി അവനവൻെറ മുറിയിൽ ഇരുന്നു..... വരുണിൻെറ തുറന്നു പറച്ചിൽ അവനെ വല്ലാതെ ഞെട്ടിച്ചിരുന്നു.... പെട്ടെന്ന് അവൻെറ മിഴികളിലേക്ക് ഓടിയെത്തിയത് ഒരു കൗമാരക്കാരൻെറ മുഖമായ്രുന്നു... അതെ കിച്ചുവിൻെറ മുഖം... തന്നെ രക്ഷിക്കാൻ തന്നിലേക്ക് ഓടി അടുക്കുന്ന ഒരു പയ്യൻ... ലോറി അവനെ തട്ടി തെറിപ്പിക്കുന്ന ദൃശ്യം.. രക്തം ചിതറി തെറിക്കുന്ന രംഗം..... എല്ലാം ഒരു മിന്നായം പോലെ അവൻെറ മിഴികളിലൂടെ ഓടി വന്നു കൊണ്ടിരുന്നു.... അറിയാതെ ഒരു തുള്ളി കണ്ണുനീര് അവൻെറ മിഴികളിൽ സ്ഥാനം നേടി... ചിന്തകൾ മുറവിളി കൂട്ടികൊണ്ടിരുന്നു.. അതിനിടയിലേക്ക് അലറി കരയുന്ന അമ്മുവിൻെറ മുഖം അവനിലേക്ക് വരവേ.. സകല നിയന്ത്രണവും പോയ് ഒന്നുറക്കെ നിലവിളിക്കാൻ തോന്നി യവന്... ഇരുന്നിടത്തു നിന്നും അവൻ പിടഞ്ഞെണീറ്റു.... ഇല്ല കഴിയുന്നില്ല... ഓർക്കുന്തോറും മനസ്സ് അസ്വസ്ഥമാകുന്നു... ഞാൻ കാരണം.. എന്നെ കൊല്ലാൻ വെച്ച കെണിയിൽ എനിക്കായ് അവൻ....... അവൻെറ ചിന്തകൾ അത്രേമൽ ഭയാനകമായ് അവനെ വേട്ടയാടികൊണ്ടിരുന്നു.... ഇനിയും ഇവിടെ ഇരുന്നാൽ താൻ സ്വയം നഷ്ടമായി പോകും എന്ന് തോന്നിയതും അവൻ എണീറ്റ് മുറിയുടെ പുറത്തേക്ക് പോയ്....

ഇടവഴിയിലൂടെ നടക്കുമ്പോഴാണ് അമ്മുവിനെ മുറി കണ്ണിലുടക്കിയത്. വല്ലാത്ത ആകാംശയോടെ അവൻ അവിടേക്ക് പോയ്.... വാതിൽ പതിയെ തുറന്നു നോക്കി..... അവിടെ അമ്മു ഉറങ്ങുകയായിരുന്നു ... അവളെ കാണേ വല്ലാത്ത ആശ്വസം അവനെ വന്ന് പൊതിഞ്ഞു....പതിയെ അവൾക്കടുത്തേക്ക് ചെന്ന് അവൻ അവൾക്കരുകിലിരുന്നു... കണ്ണടച്ച് നിഷ്കളങ്കമായ് ഉറങ്ങുന്ന അവളെ കാണവേ അവന് ചെറുതായ് വാൽസല്യം തോന്നി... കൺമഷി പടർന്നു കിടന്നിരുന്ന കണ്ണുകളിൽ ഇന്ന് കഴിയില്ല... മുടി എണ്ണമയമില്ലാതെ പാറി കിടക്കുന്നു... ആകെ ഒരു മാറ്റം വന്നപോലെ...! ചെറു പുഞ്ചിരിയോടെ അവൻ അവളുടെ മുടിയിലൂടെ വിരലോടിച്ചു... മുഖത്തേക്ക് വീണുകിടന്ന കുറുനരികളെ മാടൊതുക്കി... ഒരു ഞരക്കത്തോടെ അവൾ തിരിഞ്ഞ് കിടന്നു... ഒപ്പം അവൻെറ കൈകളെ കൂട്ടിപിടിച്ചു കൊണ്ട്.... ********* എവിടേക്കാ പോകുന്നേ.... പുറത്തേക്ക് ഇറങ്ങി തുടങ്ങിയ ജഗ്ഗുവിന് പുറകിൽ ഓടി വന്ന് കൊണ്ട് മിന്നു ചോദിച്ചു... ഗൗരവത്തോടെ തലയുയർത്തി നോട്ടം മറ്റെങ്ങോട്ടോ പായിച്ച് അവൻ പറഞ്ഞു.. ഞാനെവിടെ പോകുന്നു എന്ത് ചെയ്യുന്നു എന്നതിൻെറ ബ്ലൂ പ്രിൻെറ് ഒക്കെ നിനക്കെന്തിനാ.... വെറുതെ ചോദിച്ചെന്നേയുളളൂ 😏നീയെവിടെ പോയ എനിക്കെന്താ... പുച്ഛത്തോടെ മുഖം കോട്ടി മിന്നു തിരിഞ്ഞു നടന്നു... കുറച്ച് നാളായി ജഗ്ഗു മിന്നുവിന് മുഖം കൊടുത്തിരുന്നില്ല.. മനപ്പൂർവ്വം അവളെ ഒഴിവാക്കി കൊണ്ടിരുന്നു.... ഇതുമൂലം അവളുടെ സ്നേഹം പുറത്ത് വരുമോ എന്നറിയാൻ വേണ്ടി 😉....

അവൾ പിറുപിറുത്തുകൊണ്ട് പോകുന്നതും നോക്കി ഉള്ളിലൂറി ചിരിച്ചുകൊണ്ട് ജഗ്ഗു പോയ്.... കാലമാടൻ.. ചോദിക്കാനും പറയാനും ആരൂല്ല കരുതി അഴിഞ്ഞാടി നടക്കുവാ... വരട്ടെ അച്ഛനോട് പറഞ്ഞ് നല്ലത് വേടിച്ചു തരുന്നുണ്ട്.... 😏..ഇനി വല്ല പെണ്ണും സെറ്റ് ആയി കാണുമോ 😮😐...ഏയ് ഇവനെയൊക്കെ ആര് നോക്കാനാ 😏... ഓരോന്ന് പിറുപിറുത്തു കൊണ്ട് മിന്നു പോയ്... *** ജഗ്ഗു അമ്മുവിൻെറ വീട്ടിലെത്തി.. അവരോടൊക്കെ ഓരോന്ന് പറഞ്ഞിരുന്നു... അപ്പച്ചി അവന് കഴിക്കാൻ ഉണ്ണിയപ്പവും മുറുക്കും കൊടുത്തും.. ഒരു ദയയും ദാക്ഷണ്യവുമില്ലാതെ അതിനോട് യുദ്ദം ചെയ്യുന്ന ജഗ്ഗുവിനെയും കണ്ട് കൊണ്ട് മഹിമാമൻ വരുന്നത്..... അല്ല ആരിത്... ഇതെപ്പൊ വന്നു നീ.... ഹാ... ഞാനിപ്പൊ എത്തിയതേയുള്ളൂ...അല്ല അങ്കിളേ നിങ്ങളിത് എവിടെയായിരുന്നു... ഞാനോ.. ഞാൻ കളരീടെ കുറച്ച് സാദനങ്ങൾ എടുത്തു വക്കുന്ന തിരക്കിലായിരുന്നു... മുറുക്ക് കടിച്ച് കൊണ്ട് അവൻ അദ്ദേഹത്തെ ഒന്ന് ഉഴിഞ്ഞു നോക്കി.. മ്... എന്താ നീയിങ്ങനെ നോക്കുന്നേ... ഈ.... അല്ല അങ്കിളേ... നിങ്ങൾ കളരി പറഞ്ഞ് നടക്കുന്ന ആളല്ലേ പക്ഷേ ഫികറ് പോരാട്ടോ.... മോശം മോശം... At least oru സിക്സ് പാക്കെങ്കിലും വേണമായിരുന്നു...😁 ഉവ്വോ 😌....എന്നിട്ട്.... പിന്നെ എന്തൊക്കെ വേണം.... അല്ല ഞാൻ ചുമ്മാ പറഞ്ഞെന്നേയുളളൂ 😁.... മ്ഹ്... എടാ ചെർക്ക२..... ഈ സിക്സ് പാക്കും 7 പാക്കും ഒന്നും വേണ്ട.. നല്ല ചങ്കുറപ്പ് മതി.... ഈ പണിക്ക് മനസിലായോ...

അവൻെറ തോളിൽ അമർത്തിയടിച്ച് കൊണ്ട് മഹി പറഞ്ഞതും ജഗ്ഗുവിൻെറ വായിലെ മുറുക്ക് പുറത്തേക്ക് വീണു.... (അടി കുറച്ച് കട്ടിയിലായിരുന്നു എന്ന് സാരം) അവൻ മഹിയേ നോക്കി വല്ലാത്ത ഇളി കൊടുത്തു.... അദ്ദേഹവും കൊടുത്തു😁 വീണ്ടും അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു.... ജഗ്ഗു മുറുക്ക് കടിക്കുന്ന ശബ്ദം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.... പത്രവും നോക്കിയിരിക്കുന്ന മഹിയെ വീണ്ടും ജഗ്ഗു ഉഴിഞ്ഞു നോക്കി.... (വീണ്ടും ചൊറിയാനുളള പ്ലാനാ 🚶) അങ്കിളേ... ഞാനൊരു കാര്യം ചോദിക്കട്ടെ....? മ് എന്താടാ ചോദിക്ക്... പത്രത്തിൽ നിന്നും മുഖം ഉയർത്തി മഹി ചോദിച്ചു... അത് പിന്നേ അങ്കിള് എന്താ കല്യാണം കഴിക്കാതിരുന്നേ... ഇപ്പൊ പത്ത് നാപ്പത് പ്രായായില്ലേ.... പക്ഷേ അങ്കിളിപ്പോഴും സിങ്കിൾ പസങ്കെ അടിച്ച് നടപ്പാണല്ലോ അതാ ചോദിച്ചേ....😁😌 മഹി ഗൗരവത്തോടെ നോക്കിയതും ജഗ്ഗു നല്ലഇളി പാസാക്കി കൊടുത്തു... പറ അങ്കിളേ 😁ഞാനാരോടും പറയില്ല. ഇനി വല്ല തേപ്പോ മറ്റോ കിട്ടിയോ... എടാഎടാ.... 😤..തേപ്പ് കോപ്പ് ഒന്നും കിട്ടിട്ടില്ല... എനിക്ക് കല്യാണം കഴിക്കണ്ടാ തോന്നി കഴിച്ചില്ല അത്രതന്നെ😤...കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട.... മനസിലായല്ലോ... ഹും.. ഗൗരവത്തോടെ അത്രയും പറഞ്ഞ് അദ്ദേഹം വീണ്ടും പത്രത്തിലേക്ക് നോക്കിയിരുന്നു... എന്നാലിതൊന്നും പോരാതെ ജഗ്ഗു വീണ്ടും ഒരു മുറുക്ക് എടുത്ത് കടിച്ച് പൊട്ടിച്ച് ചവച്ചരച്ച് ഇറക്കി .....പെട്ടെന്ന് എന്തോ ചിന്തിച്ചെടുത്തു കൊണ്ട്...

സകല ദൈവങ്ങളേയും സ്മരിച്ച് കൂട്ടത്തില് മുറുക്ക് കൊണ്ട് തന്ന അപ്പച്ചിയേയും സ്മരിച്ച്..... മഹിയോടായി പതിഞ്ഞ സ്വരത്തില് പറഞ്ഞു.... ഇനി കളരി പയറ്റിനിടയില് വല്ല അപകടവും പറ്റിക്ക്ണോ... അല്ല ഈ ലൈംഗികാവയവങ്ങളില് വല്ല ടാമേജും... അതാണോ കെട്ടാതിരുന്നേ...... പ്ഫാാാാാാാ............ 🤬🤬🤬🤬🤬🤬🤬 ഒരൊറ്റ ആട്ടലായിരുന്നു.. മഹി... ജഗ്ഗു അടുത്ത നിമിഷം താഴെ മൂടടിച്ച് വിണു.... വായിലുളള മുറുക്കും താഴെ വീണു.... ചാടി എണീറ്റ മഹി മുണ്ട് മടക്കി കുത്തി പല്ല് കടിച്ച് നിന്നു... അദ്ദേഹത്തിൻെറ നിപ്പ് കണ്ട ജഗ്ഗു... ൻെറ മുത്തപ്പാ എന്നും വിളിച്ച് ഒരൊറ്റ ഓട്ടമായിരുന്നു പുറത്തേക്ക്..... പുറകെ മഹിയും ഓടി...... ചായ എടുത്ത് ഹാളിലേക്ക് വന്ന അപ്പച്ചി അവിടം ശൂന്യമായിരിക്കുന്നത് കണ്ടു. . ഇവനിതെവിടെ പോയ് ഇവിടെ ഉണ്ടായിരുന്നതാണല്ലോ.... ജഗ്ഗു..... മോനേ ജഗ്ഗു.... അവർ ചായ അവിടെ വച്ച് ജഗ്ഗുവിനെ വിളച്ച് നടന്നു... ഹ്മ്... അല്ലേലും ആവശ്യത്തിന് ഒന്നിനേയും കാണില്ലല്ലോ.... ഒന്ന് ദീർഘ നിശ്വാസം എടുത്ത് വിട്ട് അപ്പച്ചി അടുക്കളയിലേക്ക് തന്നെ പോയ്.. അവിടുത്തെ ജോലികളിൽ ഏർപ്പെട്ടു..... എന്നാൽ ഇതേ സമയം ജഗ്ഗുവിനെ എടുത്ത് മഹി നല്ലപോലെ പെരുമാറി... അവൻ തൊഴുകൈകളോടെ സാഷ്ട്ടാങ്കം നമിച്ചു... എൻെറ പൊന്നങ്കിളേ.... ഒരു കുഞ്ഞിക്കാല് കാണാനുളള കൊതി കൊണ്ട് ഈ പാവം അടിയൻ ചോദിച്ചതാണേ...ഷമി 😭🙏......

എന്നെ കെട്ടിക്കാൻ നീയാരാടാ എൻെറ അച്ഛനോ.. 🤨🤨 😩.....അല്ല വല്ല ടാമേജും ഉണ്ടേൽ ചികിൽസിച്ച് ശരിയാക്കാൻ എൻെറ വകേലെ ഒരു അമ്മിണി അമ്മായി ഉണ്ട്... ടോക്ടർ അമ്മിണി Ips 😩അതാ....അപ്പൊ പിന്നെ മാമന് കെട്ടാലോ... 😩 (അവൻെറ കളളത്തരം എല്ലാം അവൻെറ വായ തന്നെ കാണിച്ചു കൊടുക്കും) മഹി അവൻെറ കാത് പിടിച്ച് പൊന്നാക്കി.... കളളത്തരം പറയുന്നോടാ....... ജഗ്ഗു വേദനകൊണ്ട് പുളഞ്ഞു. . ആആആആഹ്ഹ്ഹ്........ 😫വിട് വിട് വിട് 😫 **** മീനുവിൻെറ അച്ഛൻ മോഹൻ ബാൽക്കണിയിൽ നിന്ന് ദൂരേക്ക് മിഴികൾ പായിച്ച് നിൽക്കുകയായിരുന്നു... ഏട്ട.... പതിഞ്ഞ ശബ്ദത്തോടെ മീനുവിൻെറ അമ്മ ഗൗരി അദ്ദേഹത്തിൻെറ അടുത്തേക്ക് ചെന്ന് വിളിച്ചു.... മുഖമാകെ വല്ലാതിരിക്കുന്നല്ലോ.. എന്തു പറ്റി ഏട്ട... ഒന്നുമില്ല ഗൗരി... ശരത് .....!!!(മോഹൻ) ശരത്...!!! അവൻ വരുന്നുണ്ട്... 😢 ഏട്ട.........!!! അത് കേക്കവേ ഗൗരിയുടെ ആശങ്ക വർദ്ദിച്ചു.... അവരുടെ മനസ്സ് അസ്വസ്ഥമായി..! മുറ്റത്തെ വാക മരം കാറ്റിലാടി കൊണ്ടിരുന്നു..... ഒരു കുല പൂവ് ഞെട്ടറ്റ് താഴേക്ക് വീണു.................. തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story