വാകപ്പൂവ്: ഭാഗം 47

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

ശരത്...!!! അവൻ വരുന്നുണ്ട്... 😢 ഏട്ട.........!!! അത് കേക്കവേ ഗൗരിയുടെ ആശങ്ക വർദ്ദിച്ചു.... അവരുടെ മനസ്സ് അസ്വസ്ഥമായി..! മ്.... (മോഹൻ) അവൻ വല്ലതും അറിഞ്ഞോ..... മീനുമോൾടെ കാര്യം.... (ഗൗരി) ഞാൻ പറഞ്ഞില്ല.... പക്ഷേ അവനറിയും.. വൈകാതെ.....! എന്താ ഏട്ട മനസിലായില്ല....? അവൻ വരുന്നുണ്ട്... നാട്ടിലേക്ക് SI selection കിട്ടിയിരുന്നില്ലേ...ടൈനിംങ് എല്ലാം കഴിഞ്ഞു.. അവന് ജോലി കിട്ടി... അതും ഇങ്ങോട്ട് തന്നെ.... ഉവ്വോ...... ഗൗരിയുടെ മിഴികൾ സന്തോഷത്താൽ വിടർന്നു..... എൻെറ കുഞ്ഞ വരുന്നുണ്ടല്ലേ.... എനിക്ക് ഒരുപാട് സന്തോഷായി ഏട്ട.... അതേ ഗൗരി.... പക്ഷേ മീനുവിന് അപകടം പറ്റിയ കാര്യം നമ്മൾ അവനെ അറിയിച്ചില്ലല്ലോ ..അറിഞ്ഞാൽ അവൻ ഇവിടെ വന്ന് വല്ല പ്രശ്നവും ഉണ്ടാക്കി അവൻെറ പേരിൽ വല്ല കേസും ആയാൽ പിന്നെ പോലീസ് ആവാനുള്ള മോഹം അവിടെ തീരും.... അതാ.. മീനു ക്യാമ്പിന് പോയേക്കുവാണെന്ന് പറഞ്ഞ് അവനിൽ നിന്നും എല്ലാം മറച്ചു വച്ചത്.... ഇനിയിപ്പോ അവൻ വരുകയാണെങ്കിൽ പോലീസ് ആയ സ്ഥിതിക്ക് സ്റ്റേഷനിൽ വച്ച് തന്നെ അവൻ കാര്യങ്ങൾ അറിയും..! ശരത് മീനുവിൻെറ ഒരേയൊരു ചേട്ടൻ.. പോലീസ് ജോബ് കിട്ടി നാട്ടിലേക്ക് ആണ് ആദ്യത്തെ കോട്ട....! നേരിട്ട് കണ്ടാൽ കീരിയും പാമ്പും ആണെങ്കിലും മീനു എന്ന് വച്ചാൽ ജീവനാണ്... ആള് കുറച്ച് ദേഷ്യക്കാരനാണ്.. അത് കൊണ്ട് തന്നെ മീനുവിന് സംഭവിച്ചത് അറിഞ്ഞ് കഴിഞ്ഞാൽ ഇത്രയും നാൾ അത് മറച്ചു വച്ചതിന് ഇവരെയാവും ആദ്യം കൈകാര്യം ചെയ്യുന്നത്...

അതിൻെറ ആശങ്കയിലാണ് മീനുവിൻെറ അച്ഛനും അമ്മയും...... ******** ദിവസങ്ങൾ കടന്നു പോയ് കൊണ്ടിരുന്നു മീനു വും അമ്മുവും സുഖം പ്രാപിച്ചു... മീനു സ്വന്തം വീട്ടിലേക്ക് തന്നെ പോയ്.... കുറഞ്ഞ നാൾ കൊണ്ട് ആണെങ്കിലും അവർക്ക് വലിയ ബന്ധം തന്നെ ആ കുടുംബവുമായ് സ്ഥാപിക്കുവാൻ സാധിച്ചു.... സഖാവിൻെറ അച്ഛനും അമ്മയും അവിടേക്ക് വന്നിരുന്നു.... അമ്മുവിനേയും ആ കുടുംബത്തേയും കണ്ട് ഒരുപാട് നേരം അവരോടൊത്ത് ചിലവഴിച്ചു..... അമ്മുവും അവരുമായ് പെട്ടെന്ന് തന്നെ കമ്പനിയായി..... നല്ല കൂട്ടായി മാറി... എന്നാൽ അമ്മുവിൻെറ സാന്നിധ്യത്തിൽ ഇടക്കിടക്ക് വിടരുന്ന ദേവൻെറ കണ്ണുകളെ അവൻെറ അമ്മ ശ്രദ്ദിക്കാതിരുന്നില്ല...🙈 അവർ വിട പറഞ്ഞ് അവരുടെ വീട്ടിലേക്ക് പോയ്... ദേവിനോട് കുറച്ച് ദിവസം സ്വന്തം വീട്ടിൽ നിൽക്കാൻ തന്നെ ലക്ഷ്മിയമ്മ (ദേവിൻെറ അമ്മ) വാശിപിടിച്ചു... വേറെ ഒന്നും കൊണ്ടല്ല... കളരിയുടെ പേരും പറഞ്ഞ് ഇറങ്ങി തിരിച്ചിട്ട് നാള് കുറേയായി... ചെറുക്കൻ തിരിച്ച് വരുന്ന ലക്ഷണം കാണാനില്ല... 🤭 ഇപ്പൊ എന്തായാലും ഹാർട്ട്ൻെറ കാര്യത്തിൽ ദേവ് റെസ്റ്റിലായത് കൊണ്ട് കുറച്ച് നാൾ വീട്ടില് നിൽക്കണം എന്ന അമ്മയുടെ ആഗ്രഹത്തിന് എതിര് നിൽക്കാൻ അവന് കഴിഞ്ഞില്ല.... അത് കൊണ്ട് തന്നെ അവരുടെ കൂടെ ദേവും യാത്ര പറഞ്ഞിറങ്ങി...

ദേവ് പോയപ്പോ എല്ലാവർക്കും വല്ലാത്ത ഒരു ശൂന്യതയായിരുന്നു...അമ്മുവിനും മറിച്ചല്ലായിരുന്നു.... **** അമ്മു ഹാ... എന്ത് ആലോജിച്ചു നിക്കുവാ അമ്മൂട്ടി ...കഴിക്കുന്നില്ലേ ....! ഡയനിങ് ടേബിളിൽ ഇരുന്ന് ആഹാരം കഴിക്കാതെ ആലോജിച്ചു നിക്കുന്ന അമ്മുവിനെ നോക്കി മാമ്മ ചോദിച്ചു.... ആദ്യം ഒന്ന് ഞെട്ടി എങ്കിലും അവൾ ഒരു കൃത്രിമ ചിരി വരുത്തി കൊണ്ട്, ഒന്നുമില്ല മാമ്മേ... എന്ന് പറഞ്ഞു കഴിക്കാനാരംഭിച്ചു.... അവളുടെ മനസ്സ് ദേവിലുടക്കി നിന്നു... എന്തോ വല്ലാത്ത ശൂന്യത!! ആകെ എന്തോ പോലെ.... !! അവൾ മനസ്സില് എന്തൊക്കെയോ കാര്യങ്ങൾ ആലോജിച്ചു കൂട്ടി.... പേരറിയാത്ത എന്തോ വികാരം അവൻെറ അസാന്നിധ്യത്തില് അവളെ വേട്ടയാടികൊണ്ടിരുന്നു....!! ആഹാരം കഴിച്ച് കഴിഞ്ഞ് അവൾ ദേവിയുടെ മുറിയിലേക്ക് പോയ് അവരൊരുമിച്ച് കിടന്നു... "ചേച്ചി.... ദേവേട്ടൻ പോയപ്പോൾ എന്തോ പോലെ ഉണ്ടല്ലേ... ശരിക്കും ഒരു വല്ലാത്ത പോലെ... " അമ്മു ചെരിഞ്ഞ് കിടന്ന് ദേവിയോട് പറഞ്ഞു... "ആണോ.....എനിക്ക് അങ്ങനെ ഒന്നും തോന്നീലല്ലോ... " ഒരു കുസൃതി ചിരിയോടെ ദേവി പറഞ്ഞു.. "ഹേ.... ഇല്ലേ..... " അമ്മു സംശയത്തോടെ ദേവിയെ നോക്കി ചോദിച്ചു... "ഏയ് എനിക്ക് ഒന്നും തോന്നീല.... നിനക്ക് തോന്നുന്നുണ്ടോ... Do you miss him?? "

ആകാംശയോടെ ദേവി അമ്മുവിൻെറ വിടർന്ന മിഴികളിലേക്ക് നോക്കി ചോദിച്ചു... അവളാകട്ടെ എന്തോ ഓർത്തു കൊണ്ട് ഇരുന്നു.... പറ അമ്മു മിസ്സ് ചെയ്യുന്നുണ്ടോ.... മ്? ഏയ് ഇല്ലല്ലോ.... ഇത്രേം നാൾ ഈ വീട്ടിലുണ്ടായിരുന്ന ഒരു വ്യക്തി പെട്ടെന്ന് ഇല്ലാതായപ്പൊ തോന്നുന്ന ഒരുതരും തോന്നൽ അത്ര തന്നെ 🙃... എന്നും പറഞ്ഞ് അവൾ പുതപ്പ് വലിച്ച് മൂടി കിടന്നു... ഹാ ബസ്റ്റ് 🙆....നല്ല ആളാ.... ഈ ജന്മം ഇവര് ഒന്നായി കണാൻ വല്ല യോഗവും ഉണ്ടോ ആവോ..... ദേവി മനസ്സില് പിറുപിറുത്ത് കൊണ്ട് കിടന്നു..... പുതപ്പിനകത്ത് അമ്മുവിൻെറ ചൊടിയിൽ എന്തിനോ വേണ്ടി ഒരു ചെറു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു... 💞 🌼💞 രാത്രി Sitout ൽ ഇരിക്കുന്ന അമ്മക്ക് അരികിൽ ദേവ് ചെന്നിരുന്നു..... "എന്താ അമ്മേ കിടക്കാനായില്ലേ..ഇവിടെ വന്നിരിക്കുന്നേ... " "ഞാൻ വെറുതെ ഇരുന്നതാടാ.. അല്ല എന്തൊക്കെ ഉണ്ട് നിൻെറ വിശേഷങ്ങള്.... ഒരു ബാഗും തൂക്കി പോയതാ പിന്നെ കണ്ടില്ല.... " "😁ഞാനിടക്ക് വരാറുണ്ടല്ലോ അമ്മേ... പിന്നെ പ്രാക്ടീസ് കാരണം കുറച്ച് ബിസിയായിരുന്നു. ...." "ഉവ്വോ... " വിശ്വാസം വരാത്ത പോലെ അമ്മ ദേവ്നെ നോക്കി ചോദിച്ചു... ഉവ്വല്ലോ...... ഒരു ദീർഘനിശ്വാസത്തോടെ അവൻ അമ്മയുടെ മടിയില് തലവച്ച് കിടന്നു... അവൻെറ മുടിയിഴകളെ തലോടി കൊണ്ട് അവരും ഇരുന്നു...

"അല്ല അച്ഛനെവിടെ... അമ്മേ... " "അച്ഛൻ കിടന്നു... " എന്തു പറ്റി ദേവാ നിനക്ക് ആകെ ഒരു മാറ്റം... ഹേ... ഒരു കള്ള ചിരിയോടെ അമ്മ ചോദിച്ചു.. ഹേ... എന്ത് മാറ്റം... എനിക്കൊരി മാറ്റവും ഇല്ല... മടിയിൽ കിടന്ന് മുഖം ഉയർത്തി നോക്കി ദേവ് അലസമായ് പറഞ്ഞു... അവർ വീണ്ടും ആ മുടിയിഴകളെ തലോടി..... ഉണ്ട്.... നിനക്ക് മാറ്റം ഉണ്ട്.... 🤭😌 ഹാ...അമ്മക്ക് തോന്നുന്നതാ ....എനിക്ക് അങ്ങനെ ഒന്നും ഇല്ല. . ഹ്മ്..... ആയിക്കോട്ടെ.... കുസൃതിയൊളിപ്പിച്ച മുഖത്തോടെ അവർ പുഞ്ചിരിച്ചു... അവർ അവൻെറ മുടിയഴകളിലൂടെ തഴുകി കൊണ്ടിരുന്നു. .. അവൻ കണ്ണുകച്ച് കിടന്നു.... അറിയാതെ അവൻെറ ചോടികൾ മൃതുലമായ് മന്ദഹസിച്ചു... 💞🌼💞 ദിവസങ്ങൾ കടന്നു പോയ്........! ഇന്ന് മീനുവിൻെറ വീട്ട് മുറ്റത്ത് അവൻ വന്നിറങ്ങി.... ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയോടെയും രൗദ്രത നിറഞ്ഞ മിഴികളോടെയും ആ ഗൗരവക്കാരൻ....!!! ശരത് മോഹൻ 🔥............. തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story