വാകപ്പൂവ്: ഭാഗം 48

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

പൊഴിഞ്ഞു വീഴുന്ന വാകപ്പൂക്കൾ...... ചുവപ്പ് പട്ട് വിരിച്ച് ഇന്ന് പതിവിലും ചുവന്നിരുന്നു ആ ക്യാമ്പസ് ... മൺതരികളെ മറച്ചു കൊണ്ട് വാകതൻ ഇതളുകൾ മൂടി കിടക്കുന്നു.. ആ വലിയ വാക മരത്തിന് ചുവട്ടിൽ അവളിരിക്കുകയായിരുന്നു... അമ്മു..! ആദ്യ നാൾ അവൾക്കുണ്ടായിരുന്ന ആ ആകർഷണം ഇന്നും ഒരു തരി പോലും കുറയാതെ ഉണ്ടായിരുന്നു.... ആ വാകതൻ ഇളം തെന്നലിൽ ഇന്ന് പ്രണയത്തിൻെറത് മാത്രമല്ല സ്വാതന്ത്ര്യത്തിൻെറയും സുഗന്ധം നിറഞ്ഞിരുന്നു... ഒരു സഖാവിൻെറ വിപ്ലവത്തിൽ കുതിർന്ന സ്വാതന്ത്ര്യം....!💞🌼💞 അവളെ ഉപദ്രവിച്ചിരുന്ന ആരും തന്നെ ഇന്നവിടെയില്ല.... ആ കോളേജ് തികച്ചും ശാന്തവും സന്തോഷവും നിറഞ്ഞതായിരുന്നു... ആ വാകമരത്തിന് ചുവട്ടിലിരിക്കുന്ന അവളുടെ നീട്ടിവച്ച കയ്യിലേക്ക് ഒരിതൾ കൂടി പൊളിഞ്ഞു വീണു.... ആ മിഴികളിൽ ഇന്ന് പതിവിലും തിളക്കം ഉണ്ടായിരുന്നു.... ഏറെ സമയം അവളവിടെ ഇരുന്നു.. ജഗ്ഗുവും മീനുവും എത്തിയിട്ടില്ല..... അമ്മു ഇന്ന് നേരത്തെ കോളേജിലെത്തിയിരുന്നു.. എത്തിയപാടെ ദേവിൻെറ സ്ഥിരം ഇരിപ്പിടമായ ആ വാകച്ചുവട് അവൾ കൈക്കലാക്കി... കിട്ടിയ തക്കത്തിന് അവിടെ കയറി ഇരുന്നു ..... ആരും വരാത്തത് കൊണ്ടാണോ എന്തോ വല്ലാത്ത ഒറ്റപ്പെടൽ അവൾക്ക് അനുഭവപ്പെട്ടിരുന്നു...

കിച്ചുവിൻെറ സാന്നിധ്യം വേണമെന്ന് അവളുടെ ഉൾമനസ്സ് കൊതിച്ചു ഒരുപാട് ഏറെ കൊതിച്ചു.... ഓരോ ഞൊടിയും അവളുടെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.... വിടർന്നു നിന്നിരുന്ന ആ താമരക്കണ്ണുകളിൽ നീർത്തിളക്കം സൃഷ്ടിക്കപ്പെട്ടു.... ചുണ്ടുകൾ വിതുമ്പാനാരംഭിച്ചു.... പെട്ടെന്നായിരുന്നു പുറകിൽ നിന്നും ആ വിളി... അമ്മൂൂൂൂ...... ഞെട്ടിപിടഞ്ഞ് അവൾ തിരിഞ്ഞ് പുറകിലേക്ക് നോക്കി.... എന്തിനോ വേണ്ടി ആ കണ്ണുകൾ ആരെയോ തിരഞ്ഞു.. അത്രമേൽ പ്രിയ്യപ്പെട്ട ഒരു സാന്നിധ്യത്തെ തേടി അലഞ്ഞ ആ മിഴികൾ ചെന്നെത്തിയത് ജഗ്ഗുവിലായിരുന്നു... എന്തോ അവൾക്ക് നിരാശ തോന്നി... ഒരു നിമിഷം അത് കിച്ചു ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയ്..... എന്താടി നീ ഇവിടെ ഇരിക്കുന്നത്... മീനു വന്നില്ലേ..... ജഗ്ഗു അമ്മുവിൻെറ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു... തുളുമ്പാറായ മിഴിനീര് അവൻ കാണാതെ അവൾ തുടച്ചു മാറ്റി... ഇല്ലടാ... മീനു എത്തിയിട്ടില്ല..... വരുമായിരിക്കും.... ഹ്മ്..... അല്ല നീയിന്ന് നേരത്തേ എത്തിയല്ലേ.... അതേടാ.... ഹോ... ആ പിശാശ്കൾ ഇല്ലാതെ എന്ത് ശാന്തസുന്ദരമായ ക്യാമ്പസ്.... സൂപ്പർ.... ജഗ്ഗു ചുറ്റും നോക്കി സന്തോഷത്തോടെയും ഉൽസാഹത്തോടെയും പറഞ്ഞു... അതിനവളൊന്ന് ചിരിച്ചു... "നീ പറഞ്ഞത് ശരിയാടാ... ഇതിനെല്ലാം കാരണം ദേവേട്ടനും സിദ്ദുവേട്ടനും അല്ലേ...

അവര് നമുക്ക് വേണ്ടി ഒരുപാട് കാര്യം ചെയ്ത് തന്നു...". ഹ്മ് ശരിയാ... പക്ഷേ ഫുൾ ക്രെഡിറ്റ് അവർക്ക് കൊടുക്കാൻ വരട്ടെ.. ഈ ജഗ്ഗുവിനെ മറന്നോ നീ 😎ഞാനല്ലേ അവന്മാരെ പോലീസിലേൽപ്പിച്ചത് ..😐😒 😁..അത് ശരിയാണല്ലോ.... അവൾ ജഗ്ഗുവിൻെറ മുഖം ഉഴിഞ്ഞ് ദൃഷിയെടുത്തു .. കണ്ണ്തട്ടണ്ട 😁.....(അമ്മു) 😎😎....താങ്ക്സ്.... അവൻെറ ഭാവം കണ്ട് അവൾ അടക്കി ചിരിച്ചു... ഏറെ നേരം കഴിഞ്ഞു ക്യാമ്പസ് മുഴുവൻ കുട്ടികളുടെ ബഹളമായിരുന്നു.. എല്ലാരും എത്തി.. ഫസ്റ്റ് ബെൽ മുഴങ്ങി മീനു ഇതുവരെ എത്തിയില്ല.... ദേവും സിദ്ദുവും ഹോസ്പിറ്റലീലേക്ക് ചെക്കപ്പിന് പോയിരിക്കുകയിരുന്നു.. അത് കൊണ്ട് അവരിന്ന് ലീവാണ്.... മീനു വന്നില്ലല്ലോ എന്നോർത്ത് ടെൻഷനടിച്ചിരിക്കുമ്പോഴാണ് അവൾ വിളിച്ച് കാര്യം പറയുന്നത് എടാ... ജഗ്ഗു എൻെറ ചേട്ടൻ വന്നു... ഇന്ന് ഞാൻ ലീവാട്ടോ 💃💃 നിനക്കിത് നേരത്തേ പറഞ്ഞൂടെടി മീനതള്ളേ 😤കാത്തിരിന്ന് മടുത്തു... (ജഗ്ഗു) തള്ള നിൻെറ..... &&&¥€€££(മീനു) 🙉🙉🙉🙉🙉...എന്തോന്നടി ഇത് നിർത്ത് നിർത്ത്... (ജഗ്ഗു) ഹ്മ്.....എന്നോട് കളിച്ച ഇങ്ങനെ ഇരിക്കും... എന്നാ ശരി.. അമ്മുനോട് പറഞ്ഞേക്ക്... എന്ന് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു ... ജഗ്ഗുവും അമ്മുവും ക്ലാസിലേക്ക് പോയ്... മീനു ഇല്ലാത്തത് കൊണ്ട് തന്നെ എന്തോ ഒരു കുറവ് പോലെ അവർക്ക് തോന്നിയിരുന്നു...

മീനുവിൻെറ കുടുംബം ശരത്ത് വന്ന സന്തോഷത്തിലായീരുന്നു... എല്ലാരും ഡയനിംങ് ടേബിലിളിൽ ഇരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു... ഇനി എന്നാടാ മേനേ നീ ജോലിക്ക് കയറുന്നേ .... മീനുവിൻെറ അച്ഛൻ ആയിരുന്നു ചോദിച്ചത്... മറ്റന്നാൾ കയറും അച്ഛാ... മീനുവിൻെറ അമ്മ അവർക്ക് ആഹാരം വിളമ്പി കൊടുത്തു .. ചേട്ടന് മുഴുവനും കൊടുത്താ പിന്നേ എന്നെ എന്താ തവിട് കൊടുത്ത് വാങ്ങിച്ചതാണോ 😤😤😤..... എടി കുരുട്ടേ നിൻെറ പ്ലേറ്റിലല്ലേ ഈ മല പോലെ ഇട്ട് വച്ചേക്കുന്നേ... ഈ പെണ്ണിൻെറ ഒരു കാര്യം.... കെറുവോടെ അമ്മ അവളെ ശകാരിച്ചു.... എണീറ്റ് പോടി ഞാൻ കഴിച്ച് ബാക്കി വല്ലതും ഉണ്ടെങ്കിൽ നീ തിന്ന२ മതി.... പുച്ഛത്തോടെ അത്രയും പറഞ്ഞ് ശരത് അവൾക്കിട്ട് ഒരു തൊഴിയും വച്ച് കൊടുത്തു.... അയ്യടാ... അതിന് നീ വല്ലവളെയും കെട്ടി കൊണ്ട് വന്നാമതി... അവള് തിന്നോളും നിൻെറ എച്ചില്.... 😤😏..... പോലീസ് ആയെന്ന് കരുതി എന്നെ ഭരിക്കാൻ വരല്ലേ...... 😏 വെറുതെ കച്ചറ ഉണ്ടാക്കാതെ പെണ്ണേ... (മീനുവിൻെറ അമ്മ) മീനു എല്ലാവർക്കും ഒരു ലോഡ് പുച്ഛം വിതറി കൊടുത്തു... 😏 നീ നോക്കിക്കോടി ഒരുത്തിയെ ഞാൻ കെട്ടും... എന്നിട്ട് അവളെ കൊണ്ട് വന്ന് ഊ വീട്ടില് രാജകുമാരിയാക്കി വക്കും.. നീ അവളുടെ വേലക്കാരിയും 😌 അയ്യടാ അത് പള്ളിയില് പോയ് പറഞ്ഞ മതി... 😏.....

അടിച്ചോടിക്കും ഞാനവളെ..... മിണ്ടാതിരുന്ന് കഴിക്ക് പിള്ളാരെ.. രണ്ടും നേരിട്ട് കണ്ട ഒരു മാതിരി കൂറ പിള്ളാരെ പോലെയാ.. (മീനുവിൻെറ അമ്മ) കുറയോ..... 🙄🙄🙄.....(മീനു &ശരത്) അത് ശരി അമ്മയും കൂറയായി 😁നല്ല ഭാഷ.. (മീനു ആത്മ) ഇവളുടെ കൂടെ ചേർന്ന് അമ്മയും എന്തൊന്നാ ഈ പറയുന്നേ ആവോ 🙄🙄.... ________ .ദേവും സിദ്ദുവും ഹോസ്പിറ്റലിലായിരുന്നു... ദേവിൻെറ ചെക്കിംങ് റിസൾട്ട് നോക്കിക്കൊണ്ടിരിക്കേ ടോക്ടറുടെ മുഖത്ത് പലഭാവങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു.... എന്താ ദേവ് ഇത്!!!! അവരുടെമുഖം പരിഭ്രമത്താൽ നിറഞ്ഞു... കാര്യം അറിയാതെ ദേവും സിദ്ദുവും അവരുടെ മുഖത്തേക്ക് നോക്കി ഇരുന്നു.... എന്തോ കാര്യമായ കുഴപ്പം ഉണ്ടെന്ന് അവനറിയുവാൻ സാധിച്ചു... ടോക്ടർ അത്.... ദേവ് പറഞ്ഞ് മുഴുവിക്കും മുന്നേ ടോക്ടർ റിപ്പോർട്ട് അവന് നേരെ നീട്ടി..... പിന്നീട് അവരുടെ വാക്കുകൾ കേട്ട് ദേവും സിദ്ദുവും തറഞ്ഞു നിന്നു പോയ്............ തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story