വാകപ്പൂവ്: ഭാഗം 49

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

ദേവ്.......പറയുന്നതിൽ വിഷമമുണ്ട്.. തൻെറ ആരോഗ്യ നില നോർമലല്ല... ഇനിയും വഷളായാൽ ഒരുപക്ഷേ തൻെറ ജീവന് വരെ അത് ആപത്തായ് മാറാൻ സാധ്യതയുണ്ട്....ഒട്ടും വൈകിക്കാനില്ല ഇന്നു തന്നെ കഴിയുമെങ്കിൽ ,ഇന്നുതന്നെ താൻ നല്ലൊരു കാർഡിയോളജിസ്റ്റിനെ കണ്ട് ചികിത്സ തുടങ്ങണം.... എല്ലാ ഭാരപ്പെട്ട ജോലികളും ഒഴിവാക്കിയാൽ തന്നെ എത്രയും പെട്ടെന്ന് എല്ലാം ശരിയാകും.. കൂടി വന്നാൽ രണ്ടു മാസം.... അതിനുള്ളിൽ you will be better.... And your heart get well......plz try to understand..... Doctor ..iam okay.... എനിക്ക് കുഴപ്പം ഒന്നുമില്ല... No Dev..... ഞാൻ പറയുന്നത് നിങ്ങൾ കേട്ടേ പറ്റൂ..... Plz ടോക്ടറുടെ മറിപടി കേട്ട് ദേവ് ആകെ അസ്വസ്ഥനായ്... എന്തു പറയണമെന്നറിയാതെ അവൻ ആലോജിച്ചുകൊണ്ടിരുന്നു... Okay doctor... നിങ്ങൾ പറയുന്നത് പോലെ തന്നെ ചെയ്യാം... സിദ്ദുവിൻെറ മറുപടിയായിരുന്നു അത്.... സംശയഭാവേന ദേവ് അവനെ നോക്കി... സിദ്ദുവിൻെറ ഭാവം ഗൗരവമേറിയതായിരുന്നു.... തൻെറ കൂട്ടികാരനോടുള്ള അവൻെറ കരുതൽ ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു... അവിടെ നിന്നിറങ്ങുമ്പോൾ സിദ്ദുവിൻെറ മനസ്സ് അസ്വസ്ഥമായിരുന്നു.... വൈകീട്ട് രണ്ടു പേരും വീട്ടിലെത്തി.... ദേവിൻെറ മുറിയിലേക്ക് സിദ്ദു കയറി വന്നു..

ദേവാ... എൻെറ അറിവില് ഒരു ഫ്രണ്ട് ഉണ്ട്....കാർഡിയോളജിസ്റ്റ.... ഞാനവനെ വിളിച്ച് സംസാരിച്ചു.... ബാംഗ്ലൂരാ...... നീ പോകണം... സിദ്ദു..!!!! അതേ..... നീ പോകണം.... പോകും..... എടാ.. കോപ്പേ നീ എന്താ ഈ പറയുന്നേ.... ഒന്നും പറയുന്നില്ല നീ പോകും അത്രതന്നെ.... നിൻെറ ജീവനാണ് എനിക്ക് വലുത്..... അവിടെ പോയ് 2 മാസം ചികിൽസയും റെസ്റ്റും കുറച്ച് തെറാപ്പീസും കൂടി കഴിഞ്ഞ നീ പൂർണ്ണ ആരോഗ്യവാനാകും..... നീ ഇവിടെ നിന്ന ശരിയാവില്ല ദേവ.... കളരിയുടെ പേരും പറഞ്ഞ്..... ഇല്ല........ഇനി നിനക്ക് വേണ്ടത് റെസ്റ്റാണ്... Just 2 months....... പക്ഷേ സിദ്ദു..... ഞാൻ മഹി അങ്കിളിന് വാക്ക് കൊടുത്തതാണ്.....അത് എനിക്ക് ചെയ്ത് കൊടുത്തേ പറ്റൂ.... അതീനിനിയും 3 മാസം ഉണ്ട് ദേവാ..... ..നിൻെറ ആരോഗ്യം കഴിഞ്ഞിട്ട് മതി ഇനി എന്തും...... ഇനി വേറെ സംസാരം ഒന്നുമില്ല.. നീ പോകുന്നു അത്രതന്നെ..... പക്ഷേ ടാ...... ഞാനൊന്ന് പറയട്ടെ..... എന്താ... എന്താ നിനക്ക് പറയാനുള്ളത്... എടാ.. അമ്മു.... ദേ കാല് മടക്കി ഒരുചവിട്ട് വച്ച് തന്നാലുണ്ടല്ലോ..... അവളെങ്ങോട്ടും ഓടി പോകുവൊന്നുമില്ല.. അഥവാ പോയാൽ തന്നെ കൊണ്ട് പോയവൻ അതേ പടി തിരിച്ച് തന്നിട്ട് പോകും.... അവളെ കാണാതിരിക്കാൻ പറ്റില്ല എന്നൊന്നും പറഞ്ഞ് നീ വരണ്ട നീ പോകും.. അല്ല പോയ്.... അത്രതന്നെ... ഞാൻ 2 ദിവസത്തിനകം ടിക്കറ്റ് ബുക്ക് ചെയ്യും.... അച്ഛനേയും അമ്മയേയും കാര്യം അറിയിച്ചു... അവർക്ക് വിഷമമുണ്ട് നീ പോയേ പറ്റൂ ദേവാ.... അത് തന്നെയാണ് അവരുടെ ആഗ്രഹവും......

എടാ നിന്നോട് ആരാ അവരോട് പറയാൻ പറഞ്ഞേ.. അത് മതി അവരുടെ സമാദാനം കളയാൻ.... നിന്നെ കൊണ്ട്.... മോനേ...... അവരുടെ സംസാരത്തിനിടക്കാണ് ലക്ഷിയമ്മ കയറി വന്നത്.... രണ്ടു പേരും സംസാരം നിർത്തി ആ ഭാഗത്തേക്ക് നോക്കി.... ആ മുഖത്ത് ഒരുപാട് വിഷമം ഉണ്ടായിരുന്നു.... അവർ കട്ടിലിൽ ദേവിൻെറ അടിത്തായ് ഇരുന്നു.... അവൻെറ നെറ്റിയിലെ മുടികളെ മാടിയൊതുക്കി... എന്താ അമ്മേ...... ദേവ് അവരുടെ കൈകളെ തൻെറ കൈകളിലാക്കികൊണ്ട് ചോദിച്ചു... ഞങ്ങൾക്കിനി നീ മാത്രം ഉള്ളൂ ദേവാ... നിൻെറ അനിയത്തിക്കുട്ടിയെ പോലെ നിന്നെയും നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല ടാ.. ..... അമ്മേ.... അതെ ദേവാ.... നീ പോകണം.. എനിക്ക് എൻെറ മോനെ വേണം...... ഈ അമ്മക്ക് വേണ്ടി നീ പോകണം..... പറഞ്ഞ് തീരും മുന്നേ അവരുടെ ശബ്ദം ഇടറി.. മിഴിനീര് തുളുമ്പാനാരംഭിച്ചു.. . ഒന്നും പറയാതെ മൗനം പാലിച്ചിരിക്കുന്ന ദേവിനെ അവർ ഏറെ വിഷമത്തോടെ നോക്കി.... ഞാൻ പോകാം അമ്മേ....... 😊.. അവൻെറ വാക്കുകൾ ആ മനസ്സിനെ കുളിരണിയിച്ചു.... സത്യാണോ മോനേ..... അവൻെറ മുഖം കൈകളിൽ കോരിയെടുത്ത് അവർ ചോദിച്ചു.... അതേ.... സത്യം.. ഞാൻ പോകാം.. ഈ അമ്മക്ക് വേണ്ടി..... പിന്നെ എന്നെ സ്നേഹിക്കുന്ന എല്ലാർക്കും വേണ്ടി.... പോയ് പൂർണ ആരോഗ്യവാനായ് തിരിച്ചു വരാം....! 🔥

_________ എന്നത്തേയും പോലെ ആ ദിവസവും കടന്നു പോയ്.... സുദ്ദു ദേവിനെ ഒന്ന് അനങ്ങാൻ പോലും കൂട്ടാകാതെ 24 മണിക്കൂറും അവൻെറ കൂടെ തന്നെയുണ്ടായിരുന്നു.... ദേവിൻെറ കൂടെ തനിക്ക് പോവാൻ കഴിയാത്തത് കൊണ്ട് തന്നെ അവിടെ അവന് വേണ്ടിയുള്ള സൗകര്യങ്ങൾ എല്ലാം ഏർപ്പാടാക്കുന്ന തിരക്കിലായിരുന്നു അവൻ...... നാളെ മഹി അങ്കിളിനോടും ഈ കാര്യം സൂചിപ്പിക്കണം..എന്ന് അവൻ മനസ്സിൽ കരുതി.... __________ രാത്രി അമ്മു ബാൽക്കണിയിൽ ഇരുണ്ട മേഘങ്ങളേയും അങ്ങിങ്ങായി ചിതറി കിടക്കുന്ന നക്ഷത്രങ്ങളേയും നോക്കി ഇരുന്നു... ആഹാ എന്തു വിശാലമായ ആകാശം.... അടിപൊളി...... എന്നാലും എന്തോ കുറവുണ്ടല്ലോ 🤔..... ഹാ അമ്പിളിമാമൻ 👀.....പുള്ളിയിത് എവിടെ പോയ് 🙄....ഇനി നാട് വിട്ടോ.... അവൾ എണീറ്റ് ചുറ്റും നോക്കി... അമ്പിളിമാമൻ ഈ പരിസരത്തൊന്നും ഇല്ല എന്ന് ഉറപ്പ് വരുത്തി കൊണ്ട് പൂർവ്വ സ്ഥാനത്ത് തന്നെ ഇരുന്നു.... ആ ചാരു കസേരയിൽ ചാരി ഇരുന്ന് കൊണ്ട് അവൾ വീണ്ടും ആ ആകാശത്തേക്ക് കണ്ണുനട്ടിരുന്നു..... എന്നും അവളെ നോക്കി കണ്ണിറുക്കി കുസൃതികാണിക്കുന്ന കുഞ്ഞു നക്ഷത്രം ഇന്നും പിതിവുപോലെ അവളോട് എന്തെല്ലാമോ മൊഴിയുന്നുണ്ടായിരുന്നു.... അതിനേയും നോക്കിയിരിക്കുമ്പോഴാണ് ഇന്ന് മുഴുവൻ ദേവിനെ കണ്ടില്ലല്ലോ എന്ന കാര്യം അവളുടെ ഓർമയിലേക്ക് വന്നത്....... ഇന്ന് കോളേജില് കണ്ടില്ല .എവിടെ പോയതാവും...

അറിയാതെ അവളുടെ ചിന്തകൾ ഏറെ നേരം അവനിൽ തങ്ങി നിന്നു..... അവനെ കുറിച്ച് ഓർക്കുമ്പോഴെല്ലാം പേരറിയാത്ത എന്തോ അനുഭൂതി അവളിലേക്ക് വന്നു ചേരുന്നതിനെ അവൾ പതിയെ തിരിച്ചറിയാൻ തുടങ്ങി. ...കാണണം എന്ന് തോന്നുന്നുണ്ടോ..? ഉണ്ട്.... പക്ഷേ എന്തിന്..? ആരാ അയാൾ എനിക്ക്? ആരുമല്ല....ആരുമാക്കാൻ ആഗ്രഹിച്ചിട്ടുമില്ല.... എങ്കിലും ഓർമകളിൽ ആ മുഖം മാത്രം എന്തിന് നിറയുന്നു.....പ്രിയ്യപ്പെട്ട ആരുടെയോ സാന്നിധ്യം നഷ്ടമായ പോലെ.. എന്തോ ഒരു ശൂന്യത അവളെ വന്ന് പൊതിഞ്ഞു കൊണ്ടിരുന്നു.... മേഘങ്ങൾ ഓടി മറഞ്ഞു കൊണ്ടിരുന്നു.... ആ കുഞ്ഞു നക്ഷത്രത്തെ മറച്ചു കൊണ്ട് ഒരു ഇരുണ്ട മേഘം കൂടി ആ രാത്രിയിൽ അലഞ്ഞു നടന്നു..... ഇന്നും ആ അസ്ഥിത്തറയിൽ ചിതറിയ വാകപ്പൂക്കൾക്കിടയിലേക്ക് ചെഞ്ചുവപ്പാർന്ന ഒരിതൾ കൂടി പൊഴിഞ്ഞു വീണു.......!! പ്രണയത്തിൻെറ ചെഞ്ചുവപ്പ്...!! 💞🌼💞 നാമിരുവരും രാത്രിയും പകലും പോലെങ്കിലും,, മോഹിച്ചിടുന്നു രാവും നിലാവും പോലെ ഒന്നുചേരുവാൻ... ഇനിയുമൊരു സംഗമത്തിനായ് ....! ആ വരികളെ തൻെറ ഡയറിയിലേക്ക് എഴുതിചേർത്ത് കൊണ്ട് അവനും നിദ്രയെ പുൽകി.... അവൻെറ സ്വപ്നങ്ങളിൽ അവൾ മാത്രമായിരുന്നു അമ്മു...! ദേവിൻെറ അമ്മു...! ........ തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story