വാകപ്പൂവ്: ഭാഗം 5

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

അവര് പോയതും.. അമ്മു മാമ്മയോട്. : അതെ മാമ്മെ...... 🙄 ഹും.. എന്താ.... ഈ ഹോണ് മാമ്മക്കും അടിക്കാലോ 🤔🠊 അങ്ങനെ പറയരുത് അമ്മു.. നിൻെറ മാമൻ അത്രക്ക് നെറികെട്ടവനല്ല. ഹോൺ ഉണ്ടെങ്കിൽ മാമൻ അടിക്കാതിരിക്കുമോ... ങേ... അപ്പൊ ഹോൺ ഇല്ലേ... 😵 ഇല്ല അത് കേടായി കിടക്കുവാ... മാമ 32 പല്ലും കാണിച്ചു ഇളിച്ചു കൊടുത്തു... 😁 ഹോ എന്നിട്ടാണോ ആ ചെർക്കന്മാരോട് കയർത്തത്? 😠 അമ്മൂട്ടീ..നീ കക്ഷി മാറല്ലേ..... ഉവ്വ... ഉവ്വ. (അമ്മു) ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥ After some time...... . Stop... Stop...അങ്ങോട്ട് മാറ്റിനിർത്തിക്കേ..... Forest officers ആണ്. ചെക്കിങ്ങിനു വേണ്ടി അവർ മാമ്മയോട് വണ്ടി ഒതുക്കിയിടാൻ ആവശ്യപ്പെട്ടു.. ലൈസൻസും പേപ്പേർസും കാണിക്കൂ.. (കോൺസ്റ്റബിൾ) ഇതാ സർ.....( മാമ്മ) എല്ലാപേപ്പേർസും കറക്റ്റല്ലേ... മേലുദ്ദ്യോഗസ്ഥൻ കോൺസ്റ്റബിളിനോട് ചോദിച്ചു.... കറക്റ്റ് ആണ് സർ.... (കോൺസ്റ്റബിൾ) ഹും... എന്നാൽ വിട്ടേക്ക്.... മാമ്മൻ പോകാനൊരുങ്ങവേ.... SI വണ്ടിയെ സംശയരൂപേണ നോക്കി.... ഇത് കുറച്ച് പഴയ വണ്ടിയാണല്ലോ... Rare model...... (SI) അതെ സർ..... 2007 modelആണ്... ഈ നാട്ടിൽ മാമ്മൻെറ അടുത്ത് മാത്രമേ ഈ മോഡൽ വണ്ടി ഉണ്ടായിരുന്നുള്ളു... അതു കൊണ്ട് ഈ വണ്ടിയെ കുറിച്ച് പറയുമ്പോൾ മാമന് അഭിമാനം തോന്നി....

നൈസ്.... വണ്ടിക്ക് problems വല്ലതും... അല്ല ഹെയർപിന്നും നീണ്ട വളവൊക്കെ കേറുമ്പോൾ........ ഒത്തിരി പഴയതായതു കൊണ്ടു ചോദിച്ചതാ........ 😊(SI) ഹേയ്... കുഴപ്പമൊന്നുമില്ല അങ്കിളേ... ഹോൺ പോയെന്നേയുള്ളൂ... ഞങ്ങളുടെ വണ്ടിക്ക് ഇപ്പോഴും മധുര പതിനേഴ് ആണ്... 😊 ആഹാ.... 😊...ങേ... 😵 അപ്പൊ ഹോൺ ഇല്ലേ... ( പോലീസ്) അമളിപറ്റിയ കാര്യം അമ്മുവിന് അപ്പോഴാണ് മനസിലായത്....... അവൾ ഇഞ്ചി കടിച്ച കുരങ്ങൻെറ expression ഇട്ടു നിന്നു..... ലെ മാമൻ::തേച്ചില്ലെ പെണ്ണെ... തേച്ചില്ലേ പെണ്ണെ...... 🙄😬😒😵 ടോ.... തന്നോടാ ചോദിച്ചത്... ഹോൺ ഇല്ലേന്ന്..... 😠 അത് ......പിന്നെ .. സർ... അത്... കേടാ..... മാമൻ എങ്ങെയൊക്കെയൊ പറഞ്ഞൊപ്പിച്ചു...... ഷിറ്റ്... ഹോണില്ലാത്ത വണ്ടിയുമായിട്ടാണോ ഒത്തിരി വളവും തിരിവൊക്കെയുള്ള മല കേറാനിറങ്ങിയിരിക്കുന്നത്...... എതിരേ വരുന്ന വണ്ടിയുമായി അപകടം പറ്റാൻ ഒത്തിരി സാധ്യതയുള്ള സ്ഥലമാണ്..... പറ്റില്ല.... ഇനി മുന്നോട്ട് പോകാൻ അനുവദിക്കുന്നതല്ല...... 😠 അയ്യോ... സർ... ഞങ്ങൾക്ക് ഒത്തിരി ദൂരത്തേക്കൊന്നും പോകാനില്ല.... ഇവിടെ അടുത്തുള്ള ശിവക്ഷേത്രത്തിലേക്കാ..... കുഞ്ഞിന് കുറച്ച് അസുഖമുണ്ട് അതിന് വഴിപാട് കഴിക്കാമെന്ന് നേർച്ചയാക്കിയിരുന്നു... അതു മുടക്കാൻ നിവൃത്തിയില്ല... ദൈവകോപം ലഭിക്കും...

പോകാൻ അനുവധിക്കണം സാറെ.... മാമൻ വായിൽ വന്ന നുണ അങ്ങോട്ട് കാച്ചി... പോലീസുകാരൻ പോകാൻ സമ്മതിച്ചാൽ... നേരെ പോയി വളവ് തിരിഞ്ഞാൽ വീട്ടിലേക്കുള്ള പാതയുടെ short cut ഉണ്ട്.അതുവഴി escape ആയാൽ പിന്നെ ഫൈൻ അടക്കാതെ രക്ഷപ്പെടാനായിരുന്നു മാമ്മയുടെ plan... കുട്ടിക്ക് എന്താ അസുഖം...... (SI) കുറച്ച് മാനസികം.... 😒😒😒(മാമ്മ) 🙄🙄🙄🙄🙄🙄(അമ്മു) പോലീസുകാരൻ അമ്മുവിനെ നന്നായൊന്ന് നോക്കി.... അദ്ദേഹം ദൈവത്തിൽ ഒത്തിരി വിശ്വാസമുള്ള വ്യക്തിയായതു കൊണ്ട്... വഴിപാട് മുടക്കാൻ മനസ്സ് അനുവദിച്ചിരുന്നില്ല..... നിങ്ങൾക്ക് പോകാം... പക്ഷേ... വണ്ടി തരുന്നതല്ല... അമ്പലം ഇവിടുന്ന് 1km ദൂരമേയുള്ളൂ.... നടന്ന് പൊക്കോളൂ... വഴിപാടൊക്കെ കഴിഞ്ഞു തിരിച്ചു വന്നിട്ട് കുറച്ച് ഫോർമാലിറ്റീസ് ഒക്കെ ചെയ്യണം.... സ്റ്റേഷനിലേക്ക് വരേണ്ടി വരും.... മ്... പോയിട്ട് വരൂ... വണ്ടി അതുവരെ ഞങ്ങളുടെ കസ്റ്റടിയിലുണ്ടാവും..... 😵😵😵......എല്ലാം തേഞ്ഞല്ലോ ..(മാമആത്മ) മാമൻ സമ്മതം മൂളി... അമ്മുവിനേയും കൂട്ടി നടക്കാനാരംഭിച്ചു..... കുറച്ചു ദൂരം നടന്ന ശേഷം .... അമ്മൂട്ടി.... ഈ ചതി വേണ്ടാർന്നൂട്ടോ... 😤 Iam the sorry മാമ...... പെട്ടെന്ന് ..അറിയാതെ പറഞ്ഞു പോയി... മ്മ്..... അല്ല മാമൻ എന്താ എനിക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് പറഞ്ഞത്..... ഹയ്യോ....അത് ഞാൻ.. തടി തപ്പാൻ പറഞ്ഞതല്ലേ....

എല്ലാം കൊളമായി.... മ്.. ഇനി അമ്പലത്തിലേക്ക് പോകാം അതാണ് വിധി...... വാ അമ്മൂ.... അങ്ങനെ അമ്മുവും മാമ്മയും കൂടി നടക്കാനാരംഭിച്ചു.... മൈൻ റോഡിൽ നിന്നും കാട്ടിലൂടെയുള്ള ഇടവഴിയിലൂടെ അര കിലോമീറ്ററോളം നടക്കണമായിരുന്നു..... ഒരു കുഞ്ഞു അരുവി മുറിച്ചു കടന്ന് അവർ ചെന്നെത്തിയത് അമ്പലത്തിനു മുന്നിലായിരുന്നു..... അമ്മു അമ്പലത്തിനെ സുസൂക്ഷ്മം അൽഭുത്തോടെ വീക്ഷിക്കുവായിരുന്നു.... ഇടതൂർന്ന കാട്ടിനകത്ത് തലയെടുപ്പോടെ നിൽക്കുന്ന ശിലാ ക്ഷേത്രം...അമ്പലത്തിനു ഇരു വശത്തും ഇടതൂർന്ന മരങ്ങൾ.... പാറകളാൽ തുരക്കപ്പെട്ടതും നിരവധി കൊത്തുപണികളാൽ തീർത്തതുമായ ചുവരുകൾ..... 105 പടികൾ കയറി വേണം മഹാദേവനെ ദർശിക്കുവാൻ.. ആ ക്ഷേത്ര മണ്ണിനുപോലും പരിശുദ്ദിയുള്ളതുപോലെ തോന്നിയിരുന്നു....... ഒരു നിമിഷം ക്ഷേത്രത്തിൻെറ മാസ്മരിക പവിത്രതയിൽ അമ്മു ലയിച്ചിരുന്നു..... അമ്മൂട്ടി താഴെ നിൽക്കൂ... മാമൻ പോയി തൊഴുതേച്ചും വരാം .... ങേ... അപ്പൊ ഞാൻ വരണ്ടേ.... ആഹാ കുളിക്കാതെ വരാനൊക്കൂല അമ്മൂ.... നീ കുളിച്ചില്ല എന്നല്ലേ പറഞ്ഞേ..... എന്താ മാമ... നിക്കും വരണം.... എന്തു ഭംഗിയുള്ള ക്ഷേത്രം ആണ്... പ്ലീസ്... പറ്റില്ല അമ്മൂ..... കുളിക്കാതെ കേറിയാൽ ക്ഷേത്ര പരിശുദ്ദിയിൽ ഭംഗം വരുമെന്നാണ്.... നീ ഇവിടെ നിൽക്കൂ...

ഞാൻ പോയിട്ട് പെട്ടെന്നു വരാം..... മ്..... അമ്മുവിന് എന്തൊ ഒത്തിരി വിഷമം ആയി...... മാമ്മ കല്ലുകൊണ്ടു കൊത്തി നിർമിച്ച പടികെട്ടുകൾ കേറുന്നത് അതിശയത്തോടെയും ഒത്തിരി മോഹത്തോടെയും ആമ്മു നോക്കി നിന്നു...... ഹും.. അമ്പലത്തേക്കാണെന്ന് നേരത്തെ പറഞ്ഞൂടായിരുന്നു മാമ്മക്ക്... ഞാൻ കുളിച്ചേനെ... ഇപ്പൊ അണ്ടി പോയ അണാണാൻെറ അവസ്ഥ യായി.... യോഗല്ല്യ അമ്മൂട്ടിയേ... പായും ബെഡ്ഷീറ്റൊക്കെ മടക്കിക്കോ.... 😑😒😌😌 അമ്മു ക്ഷേത്ര പരിസരമൊക്കെ വീക്ഷിക്കുവാൻ തുടങ്ങി.... പെട്ടെന്ന് കാർമേഘങ്ങളെല്ലാം ഉരുണ്ടു കൂടി... ഇടതൂർന്ന വനമായതിനാൽ കാർമേഘം വന്നപ്പോൾ ഇരുട്ട് കൂടിയ പോലെ അനുഭവപ്പെട്ടു.... ക്ഷേത്ര ഗോപുരത്തിനു മുകളിൽ കറുപ്പു നിളലെന്നപോലെ കാർമേഘം നിലകൊണ്ടു.... ക്ഷേത്ര പരിസരത്ത് അധികം ആളുകളൊന്നുമില്ല.... അഞ്ചോ ആറോ പേർ മാത്രമേ ഉണ്ടായിരുന്നുള്ളു...

വനപ്രദേശം ആയതിനാലാണ് അധികം ആരും ഇല്ലാത്തത്.... അമ്മുവിനെന്തോ അകാരണമായ ഭയം തോന്നിയിരുന്നു..... പെട്ടെന്ന് ഒരു ഘോര ഗർജ്ജനം പരിസരമാകെ മുഴങ്ങി കേട്ടു.... ആളുകളെല്ലാം നിലവിളിച്ച് ഓടാനാരംഭിച്ചു.... മുകളിൽ തൊഴുതുകൊണ്ടിരിക്കുകയായിരുന്ന മാമ്മ ശബ്ദം കേട്ടതും താഴേക്ക് ഓടിവരാൻ ഒരുങ്ങവേ...... താഴെ കണ്ട കാഴ്ചയിൽ ഹൃദയം സ്ഥംഭിച്ചു നിന്നുപോയ്...... കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ.... ശ്വാസം നിലച്ചതുപോലെ തറഞ്ഞു നിന്നുപോയ്.... നിറഞ്ഞു വരുന്ന മിഴിനീരോടെ മാമ്മ ഉറക്കെ നിലവിളിച്ചൂ...... അമ്മൂൂൂൂൂൂൂട്ടട്ടട്ടീീീീീ.................. മാമ്മയുടെ ശബ്ദം ക്ഷേത്രത്തിൻ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു...............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story