വാകപ്പൂവ്: ഭാഗം 50

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

കാലത്തു തന്നെ ദേവും സിദ്ദുവും അമ്മുവിൻെറ വിട്ടിലെത്തി പോകുന്ന വിവരം എല്ലാവരേയും അറിയിച്ചു.... ദേവിൻെറ നല്ലതിന് വേണ്ടിയായതു കൊണ്ട് തന്നെ എല്ലാർക്കും സന്തോഷമായിരുന്നു... എങ്കിലും അവനെ പിരിയുന്ന വിഷമം എല്ലാവരിലും ഉണ്ടായിരുന്നു....... അതിനെ മറച്ചു കൊണ്ട് അവരെല്ലാം ചെറു പുഞ്ചിരിയോടെ അവനോടൊപ്പം കുറച്ച് സമയം പങ്കിട്ടു കൊണ്ടിരുന്നു.... ഉള്ളിലെന്തിനോ ഒരു നോവ് തത്തികളുക്കുന്നു എന്നറിയാതെ അമ്മുവും അവരോടൊപ്പം ചേർന്നു.... അവളിലേക്ക് നീളുന്ന അവൻെറ ഓരോ നോട്ടത്തിലും പ്രണയാർദ്രമായൊരു നോവ് പടർന്നിരുന്നു.... മിഴികൾ തമ്മിലുടക്കുന്ന വേളയിൽ അറിയാതെ ഒരുവേള സ്വയം മറന്ന് അവർ പരസ്പരം ചെറു പുഞ്ചിരിയേകി നിന്നു....... ഇന്ന് വൈകുന്നേരം പോകണം.... ടിക്കറ്റ് എല്ലാം റെഡിയാണ്..... എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ അങ്കിളേ.... കുറച്ച് തിരക്കുണ്ട്..... ദേവ് എല്ലാവരോടായ് പറഞ്ഞ് അവനും സിദ്ദുവും അവിടെ നിന്നും ഇറങ്ങി... അവൻെറ ബുള്ളെറ്റ് ആ വീട് കടന്ന് ദൂരേക്ക് പോയ് മറഞ്ഞു... എല്ലാം ആ താമരകണ്ണുകളീലൂടെ അവൾ ഒപ്പിയെടുത്തിരുന്നു.... ബാൽക്കണിയിലൂടെ വീശുന്ന ഇളം തെന്നൽ അവളെ തഴുകി മറഞ്ഞു പോയ്.... എന്തോ ഒരു നോവ്....! ഉള്ളിൻെറ ഉള്ളിലെവിടെയോ നീറുന്നൊരു നോവ്.... ! അവനും മറിച്ചല്ലായിരുന്നു... 💞🌼💞

ദേവ് പോയിട്ട് ഇന്നേക്ക് രണ്ട് ദിവസം കഴിഞ്ഞു... എല്ലായിടത്തും അവൻെറ ഓർമകൾ മാത്രമായിരുന്നു അമ്മുവിന്... അവൻെറ ഉറ്റ സുഹൃത്ത് സിദ്ദുിവിനും മറിച്ചല്ലായിരുന്നു..... ശൂന്യതയേറി എല്ലാവരും ഓരോ മൂലക്കായ് ഒതുങ്ങി കൂടി.... പെട്ടന്ന് ഒരി ദിവസം മീനുവൻെറ വീട് മുറ്റത്ത് ശരതിൻെറ പോലീസ് ജീപ്പ് വന്നു നിന്നു... അത്യധികം ദേഷ്യത്തോടെ അവൻ അതിൽ നിന്നിറങ്ങി.... കയ്യിൽ കരുതിയ FIR റിപ്പോർട്ടുമായ് അവൻ വീട്ടിനകത്തേക്ക് അതിവേഗത്തിൽ കടന്നു ചെന്നു... ടേബിളിന് മുകളിലിരിക്കുന്ന ഫ്ളവർ വേയ്സ് അത്യതികം ശക്തിയോടെ നിലത്തേക്ക് പതിച്ച് ചിന്നി ചിതറി..... ശബ്ദം കേട്ട ഭാഗത്തേക്ക് മീനുവും അമ്മയും അച്ഛനും എത്തി.... ദേഷ്യത്താൽ വെട്ടിവിറച്ച് നിൽക്കുന്ന ശരതിനെ കാണവേ അവരുടെ മുഖം പേടിയാൽ നിറഞ്ഞു... "എന്താ ഇത്.... " കയ്യിലുള്ള റിപ്പോർട്ട് അച്ഛന് നേരെ നീട്ടി അവൻ ചോദിച്ചു.... അത് വേടിച്ച് വായിച്ച് നോക്കിയ അദ്ദേഹം ഉത്തരം നൽകുവാനാകതെ നിന്നു.... "എന്തായിത് എന്നാ ചോദിച്ചത്.. " അവൻെറ ശബ്ദം ഉയർന്നു.... മൗനം പാലിച്ച് നിൽക്കുന്നവരെ കാണേ അവൻെറ ദേഷ്യം ഇരട്ടിച്ചു... സത്യാമാണോ..

അച്ഛാ..... ഇതിലുള്ളത് സത്യമാണോ എന്ന്..... ദേഷ്യത്തോടെ ആയിരുന്നു അവൻെറ ചോദ്യം.... അതേ...... മുഖം താഴ്ത്തി കൊണ്ട് അദ്ദേഹം പറഞ്ഞു....... അതേ നീമിഷം ടേബിളിന് മുകളിലിരുന്ന ചില്ല് പാത്രം നിലത്തു വീണുടഞ്ഞു... ശരതിൻെറ ദേഷ്യം അറിയുന്നത് കൊണ്ട് തന്നെ മീനു രണ്ടടി പുറകിലോട്ട് മാറി നിന്നു. എന്നാൽ ഉടനടി തന്നെ..... മീനു...... എന്ന അവൻെറ വിളിയിൽ അവൾ മുഖമുയർത്തി അവനെ നോക്കി.... തന്നെ നോക്കി ദേഷ്യത്തിൽ നടന്നു വരുന്ന ഏട്ടനെ കാണും തോറും അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു..... ഒരുനിമിഷം മുഖം ഉയർത്തി നോക്കുവാൻ പോലും അവൾ മടിച്ചു.... നിനക്ക് ഇത്രയും അപകടം സംഭവിച്ചിട്ട് നീ പോലും എന്നോട് പറഞ്ഞില്ലല്ലോടി.... എന്തേ.. നിൻെറ ചേട്ടൻ നട്ടെല്ലില്ലാത്തവനാണെന്ന് കരുതിയോ..... ഹേ... പറയടി..... അവളെ പിടിച്ച് കുലുക്കി കൊണ്ട് അവൻ ദേഷ്യത്തോടെ ചോദിച്ചു..... മറിപടി പറയും മുന്നേ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...... ഇല്ല.. ഏട്ട.... ഏട്ടനറിഞ്ഞ അവരെ വെറുതെ വിടില്ലെന്നറിയാം അത്കൊണ്ടാ അച്ഛനും അമ്മയും ഈ കാര്യം മറച്ചു വച്ചത്.......

സോറി ഏട്ട.... സോറി..... വിതുമ്പി കൊണ്ട് അവൾ അവനെ കെട്ടി പിടിച്ചു..... അവനും നിറഞ്ഞ വാൽസല്യത്തോടെ തൻെറ പെങ്ങളെ നെഞ്ചോട് ചേർത്തു പിടിച്ചു....... എങ്കിലും ആ മനസ്സ് എരിഞ്ഞു കൊണ്ടിരുന്നു .....പകയും പ്രതികാരവും അവനെ ക്രൂരനാക്കുവാൻ പാകത്തിന് എരിഞ്ഞമർന്നു......... ഒരു ഇരമ്പലോടെ ശരതിൻെറ പോലിസ് ജീപ്പ് MLA യുടെ വീട്ട് മുറ്റത്ത് വന്ന് നിന്നു........ വരുണും ശ്യാമും കസ്റ്റടിലായതുമുതൽ വരുണിൻെറ അച്ഛന് തൻെറ MLA സ്ഥാനം രാജിവക്കേണ്ടി വന്നു... ഇപ്പോൾ അയാൾ സാദാരണ മനുഷ്യനാണ്... അല്ല പകയെരിയുന്ന സാദാരണ മനുഷ്യ രൂപത്തിലുള്ള മൃഗമാണ്... ആ പകയുടെ അഗ്നി ഒരുക്കുന്ന ചിത ദേവിനുവേണ്ടിയായിരുന്നു.... എന്നാൽ അതിലും വലിയ ചിത തൻെറ അരികിലേക്കെത്തിയതയാൾ അറിഞ്ഞിരുന്നില്ല...... ആ ചിതയുടെ പേര് 🔥Sarath IPS 🔥....... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story