വാകപ്പൂവ്: ഭാഗം 51

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

ഒരു ഇരമ്പലോടെ ശരതിൻെറ പോലിസ് ജീപ്പ് MLA യുടെ വീട്ട് മുറ്റത്ത് വന്ന് നിന്നു........ വരുണും ശ്യാമും കസ്റ്റടിലായതുമുതൽ വരുണിൻെറ അച്ഛന് തൻെറ MLA സ്ഥാനം രാജിവക്കേണ്ടി വന്നു... ഇപ്പോൾ അയാൾ സാദാരണ മനുഷ്യനാണ്... അല്ല പകയെരിയുന്ന മനുഷ്യ രൂപത്തിലുള്ള മൃഗമാണ്... ആ പകയുടെ അഗ്നി ഒരുക്കുന്ന ചിത ദേവിനുവേണ്ടിയായിരുന്നു.... എന്നാൽ അതിലും വലിയ ചിത തൻെറ അരികിലേക്കെത്തിയതയാൾ അറിഞ്ഞിരുന്നില്ല...... ആ ചിതയുടെ പേര് 🔥Sarath IPS 🔥 ആരാ... എന്താ വേണ്ടത്..... പൂമുഖത്തേക്ക് കയറി ചെയ്യുന്ന ശരതിനെ തടഞ്ഞു കൊണ്ട് ശ്രീലക്ഷ്മി ചോദിച്ചു.... നിൻെറ തന്ത.... മുന്നിന്ന് മാറടി പുല്ലെ...... ടോ.... എന്താടോ വീട്ടിൽ കേറി വന്ന് തോന്ന്യാസം കാണിക്കുന്നത്... മര്യാദക്ക് ഇറങ്ങണം..... അവൻെറ മുഖ७ ദേഷ്യത്താൽ വിറച്ചു... പല്ലുകൾ അമരുന്ന ശബ്ദം കേക്കവേ അവൾ രണ്ടടി പുറകിലേക്ക് മാറി.... എവിടെയാടി നിൻെറ തന്ത അവനെയൊന്ന് കാണാൻ വന്നതാ.... ടോ.... മര്യാദക്ക് സംസാരിക്കണം.... എന്തിനാ താനിവിടെ വന്നത്..... ആരാ താൻ.... നിൻെറ തന്തേടെ മൂന്നാമത്തെ ഭാര്യ പെറ്റു.....ബേബി സോപ്പ് വാങ്ങിയോ ചോദിക്കാൻ വന്നതാ..... മാറടി പുല്ലേ.... ആരാ അവിടെ..... എന്താ.... ഒരു ബഹളം..... ശബ്ദം കേട്ട് വന്ന വരുണിൻെറ അച്ഛൻ കാര്യം തിരക്കി... അവനെ കണ്ട മാത്രയിൽ അയാളുടെ മുഖം പുച്ചത്താൽ നിറഞ്ഞു... പ്രതീക്ഷതെന്തോ കൺമുന്നിലെത്തിയ പോലെ.... ഹ്മ്.... പുതിയ SI.... ശരത്... ഹും..... കെട്ടിയെടുത്ത പാടെ ഇങ്ങോട്ടാണല്ലോടാ...

കസേരയിൽ അധികകാലം ഇരിക്കാനൊന്നും പൊന്ന് മോന് ആഗ്രഹമില്ലേ....... ഉണ്ടെങ്കിൽ വന്നവഴിയേ വിട്ടോ..... ഇവിടെ കിടന്ന് ചിലച്ച ഞാനാരെന്ന് നീ അറിയും...... പുച്ഛം നിറഞ്ഞ അയാളുടെ വാക്കുകൾ അവനെ കൂടുതൽ രോഷം കൊള്ളിച്ചു.... എൻെറ കസേര തെറിക്കുന്നതും തെറിക്കാത്തതും അവിടെ നിൽക്കട്ടെ..... തൻെറ കസേര എന്നോ പോയതല്ലേ..... പോയ പതവിയുടെ അന്തസ്സും പറഞ്ഞ് എന്നോട് ചെലക്കാൻ വരുന്നതിന് മുമ്പ് രണ്ടടി മാറി നിന്ന് ഒന്ന് ആലോജിക്കുന്നത് നല്ലതാ..... ച്ചി നിർത്തടാ.... പ്ഫാ......എൻെറ പെങ്ങളെ തൊട്ടതിന് തൻെറ മോന് മാത്രമല്ല തൻെറ കുടുംബം വരെ ഞാനില്ലാതാക്കും.. കാത്തിരുന്ന് കണ്ടോ...... പുന്നാര മോനേ.... നിൻെറയൊക്കെ അഹങ്കാരം അത് തീരും ...തീർക്കും ഞാൻ... അയാളുടെ കഴുത്തിന് കുത്തിപിടിച്ച് പല്ലുകൾ കടിച്ചമർത്തി അയാൾക്ക് മാത്രം കേൾക്കാൻ പാകത്തിന് അവൻ പറഞ്ഞു നിർത്തി..... കൈ കഴുത്തിൽ നിന്ന് വിടുവിച്ച് അവരെ നോക്കി പുച്ഛഃ വിതറി അവൻ അവിടെ നിന്നും ഇറങ്ങി..... അവന് മുന്നിൽ തടസ്സമായ് അവൾ കയറി നിന്നു... ഹൗ ടേർ യൂ.... എൻെറ വീട്ടിൽ കയറി വന്ന് എൻെറ അച്ഛനോട് കയർത്തു സംസാരിക്കാൻ തനിക്ക് എവിടുന്ന് ദൈര്യം വന്നു.... നിയാരാടി..... &&&&&&&...മോളേ..... നിൻെറയൊക്കെ ചാട്ടം ഇങ്ങോട്ട് വേണ്ട.....

മാറടി... ഒരു അലറലായിരുന്നു അത്..... അടുത്തു നിന്നവരെല്ലാം ഒന്നടങ്കം വിറച്ചു..... ബ്ലടി... ബാസ്റ്റട്..... അവൻ പോയ വഴിയേ നോക്കി അവൾ ദേഷ്യത്താൽ പിറുപിറുത്തു.... ടാടി... ആരാ അയാൾ.... എന്തിനാ ഇവിടെ വന്ന് ഇങ്ങനെ ഒക്കെ പെരുമാറുന്നത്.... ഇവൻ പുതിയ si ആണ്... കാര്യങ്ങൾ ഞാൻ അന്വേഷിച്ചിരുന്നു.... ആ പീറപെണ്ണിൻെറ ആങ്ങള കൂടിയാണ്... അതിൻെറ ചിലക്കലാണ് ആ ചീള് ചെക്കന് ...എല്ലാം ഒതുക്കി കൊടുക്കാം ഞാൻ.... എൻെറ മകന് ഈ ഗതി വരുത്തിയ ദേവിനെും ഇവനെയും ഞാൻ വെറുതെ വിടില്ല..... അയാളിൽ എരിയുന്നൊരു പകയുണ്ടായിരുന്നു..... ഏതാ ആ ശവം...അവളുടെ മോന്തകണ്ടാൽ തന്നെ കരണക്കുറ്റി നോക്കി നാല് പൊട്ടിക്കാനാ തോന്നുന്നേ.. അഹങ്കാരി..... അത് അയാളുടെ മകളാണ് സർ.. പേര് ശ്രീലക്ഷ്മി.... കയ്യിലുള്ള സ്റ്റിയറിംങ് അതി വേഗത്തിൽ കറക്കികൊണ്ട് ആ ജീപ്പ് ചീറി പാഞ്ഞു.... കസ്റ്റടിയിൽ കിടക്കുന്ന വരുണിനെയും ശ്യാമിനേയും ശരത് നല്ല പോലെ തന്നെ എടുത്തിട്ട് പെരുമാറി..... വായിൽ നിന്നും ചോരയും തുപ്പലും ഒഴുക്കികൊണ്ട് തളർച്ചയോടെ കിടക്കുന്ന വരുണിനെ കോളറിൽ പിടിച്ചുയർത്തി അവൻെറ മുഖത്തോട് മുഖം ചേർത്ത് അവൻ പറഞ്ഞു.... ഇനി എൻെറ എന്നല്ല ഏതെങ്കിലും പെണ്ണിന് നേരെ നിൻെറ നശിച്ച ബുദ്ദി പ്രവർത്തിച്ചാൽ വച്ചേക്കില്ലടാ നിന്നെയൊന്നും. ......

. തുഫ് ..........നിനക്ക് മാത്രമാണോടാ ഈ ലോകത്ത് പെങ്ങളുള്ളത്... നാറി.... ഒലിച്ചിറങ്ങിയ ചോര തുപ്പികൊണ്ട് അവൻ പുച്ഛത്തോടെ പറഞ്ഞു...അതാ മുഴുവിക്കും മുന്നേ ശരതിൻെറ കൈകൾ അവൻെറ കഴുത്തിൽ മുറുകിയിരുന്നു.... അല്ലടാ... എനിക്ക് മാത്രമല്ല.... നിനക്കും ഉണ്ട്... എന്തേ... ഓർമയില്ല....ഓർമിപ്പിക്കാംട്ടോ..... പക്ഷേ നിന്നെ പോലെ നാറിയ കളിക്കൊന്നും ഈ ശരത് നിൽക്കില്ല... എൻെറ കളികൾ നീ ഊഹിക്കുന്നതിനും അപ്പുറത്തായിരിക്കും... കാത്തിരിക്കുന്ന് കണ്ടോ..... ഇതോടെ തീരില്ല ഒന്നും..... അവൻെറ മുഖത്ത് ക്രൂരതയുടെ ചിരിയുണ്ടായിരുന്നു.... 💞🌼💞 നാളുകൾ ഓടി കൊണ്ടിരുന്നു... രാവും പകലും മൽസരിച്ച് കടന്നു ചെന്നു... നിലാവെളിച്ചമുള്ളൊരു രാത്രി...ചെറു മഴയുടെ നനവുകൾ ഓർമകളിലേക്ക് പർന്നു കൊണ്ടിരുന്നു...... ഞാനും നീയും ഒരുമിച്ച നാളുകൾ ഓർമ പുസ്കത്തിലെവിടെയോ മറഞ്ഞു പോയിരിക്കുന്നു.... നിന്നിൽ വിടർന്നതും കൊഴിഞ്ഞതുമറിയാതെ എത്രയെത്ര നാളുകളാണ് പോയ് മറഞ്ഞത്..... നമ്മുടെ ലോകമിന്ന് എവിടെയാണ് കിച്ച.. ഞാനും നീയും ഉള്ളൊരു ലോകം...! നിൻെറ ഇടനെഞ്ചിലെ ചൂടേറ്റ് ഞാൻ മയങ്ങിയ നാളുകൾ എവിടെ.... ഏതോ ഒരു ഉത്രാട ദിനത്തിൽ പോയതല്ലേ നീ... കാത്തിരിപ്പിൻെറ നോവുകൾ എനിക്ക് നൽകിയിട്ട്.....

വാരമെന്ന വാക്ക് മാത്രം ഇന്നും എൻെറ കാതിലലയടിക്കുന്നുണ്ട്.... വരില്ലേ നീ......? കണ്ണുകൾ നിറഞ്ഞൊഴുകി....മനസ്സിലൊരു ആളൽ വന്ന് നിറഞ്ഞു..... ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് അവൾ പുറത്തേക്ക് നടന്നു....ആരാ ഈ സമയത്ത്..... ഇനി വല്ല കള്ളന്മാരും ആകുമോ.... ഓരോ ചുവടും വക്കുന്തോറും ഉള്ളിൽ പേടി നിറയുന്നുണ്ടായിരുന്നു....എങ്കിലും ആർക്കും കാത്ത് നിൽക്കാതെ അവൾ ഉമ്മറത്തെ വാതിൽ തുറന്നു...... പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ....... ആരാ....? അവൻ പതിയെ തിരിയവേ..... അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി .. കണ്ടത് വിശവസിക്കാനാകാതെ ഒരു നിമിഷം സത്യമേത് മിഥ്യയേതെന്നറിയാതെ തറഞ്ഞു നിന്നു.... അവളറിയാതെ പറഞ്ഞു പോയ്.. കിച്ചു....!!!!!! അമ്മൂ........ കലങ്ങിയ കണ്ണുകളോടെ അവനും ആവൾക്കരികിലേക്ക് എത്തി..... ഒരു വാരി പുണരലിൽ ഇരുമെയ്യുകൾക്കുമിപ്പുറം ഇരു പ്രാണനും ഒന്നായതുപോലെ.... കിച്ചാ......!!!!!! ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു അവൾക്ക്...... ആ സന്തോഷത്തോടെ അവൾ അകത്തേക്ക് നോക്കി വിളിച്ചു... അപ്പച്ചീ... മാമ്മേ...... കിച്ച വന്നു.... നടുമുറിയിലെ ബൾബ് പ്രാകാശിച്ചു..... ആ വീട്ടിലെ എല്ലാ വാതിലുകളും തുറക്കപ്പെട്ടു.......... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story