വാകപ്പൂവ്: ഭാഗം 52

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

കിച്ചാ......!!!!!! ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു അവൾക്ക്...... ആ സന്തോഷത്തോടെ അവൾ അകത്തേക്ക് നോക്കി വിളിച്ചു... അപ്പച്ചീ... മാമ്മേ...... കിച്ച വന്നു.... നടുമുറിയിലെ ബൾബ് പ്രാകാശിച്ചു..... ആ വീട്ടിലെ എല്ലാ വാതിലുകളും തുറക്കപ്പെട്ടു..... വീട് മുഴുവൻ പ്രകാശത്താൽ നിറഞ്ഞു.... നീ എവിടെയായിരുന്നു കിച്ച... എന്നെ വിട്ടിട്ട് എവിടേക്കാ നീ പോയത്..... ഇനി ഒരിടത്തേക്കും നിന്നെ ഞാൻ വിടില്ല.. എനിക്ക് എത്ര നെന്തെന്നറിയോ നിനക്ക്...... അവനെ ഇറുകെ പുണർന്ന് കൊണ്ട് അവൾ പറഞ്ഞു.... അപ്പോഴും ആ മിഴികൾ നിൽക്കാതെ പെയ്യുന്നുണ്ടായിരുന്നു..... ഇനിയും എന്നെ ഒറ്റക്കാക്കി പോകാൻ ഞാൻ വിടില്ലട്ടോ.... ഇനി എന്നും എൻെറ കൂടെ തന്നെ വേണം നീ..... പോകില്ല പറ കിച്ചാ... പറ... എന്നെ വിട്ട് നീ പോകില്ലല്ലോ..... അമ്മൂ.... മോളെ... എന്തു പറ്റി നിനക്ക്..... അമ്മൂ .....ടാ...... മഹി മാമ്മൻ അവളുടെ കവിളിൽ തട്ടി വിളിച്ചു.... രാത്രി ഉറങ്ങാൻ കിടന്നപ്പോൾ എന്തു കൊണ്ടോ ഉറക്കം വന്നില്ല.. കുറച്ച് നേരം വെറുതെ കിടന്നു.. അപ്പോഴാണ് അമ്മൂട്ടിയുടെ ശബ്ദം കേട്ടത് മുറിയിൽ ചെന്ന് നോക്കുമ്പോൾ മുറിയിലില്ല.... വാതിലെല്ലാം തുറന്നു കിടക്കുന്നു.... അതിവേഗം തന്നെ പുറത്തേക്ക് പോയി നോക്കി... അവിടെ തറയിൽ അവൾ കിടക്കുന്നുണ്ടായിരുന്നു.... ആ മഴയത്ത് കിടന്ന് എന്തൊക്കെയോ പിച്ചും പേയും പറയുകയായിരുന്നു..... കണ്ണു തുറക്കുന്നില്ല..... അവളെ കോരി എടുത്ത് മുറിലാക്കി..

അപ്പോഴേക്കും ആ വീടിലെ എല്ലാവരും ഉണർന്ന് അവിടെ ചുറ്റും കൂടിയിരുന്നു... ടോക്ടർ വീട്ടിലേക്ക് വന്നു പരിശോധിച്ചു... കുഴപ്പമൊന്നുമില്ല.... ഓരോന്ന് ഓർത്ത് കിടന്നിട്ടാ... നല്ല ഉറക്കം കിട്ടിട്ടില്ല കുറച്ച് ദിവസമായിട്ട്... പിന്നെ എന്തൊക്കെയോ കാര്യങ്ങൾ ഓർത്ത് വിഷമിച്ചിട്ടാണ്.. ഇതു പോലെയൊക്കെ സംഭവിക്കുന്നത്.... ഞാൻ ഇൻജെക്ഷൻ ഇട്ടിട്ടുണ്ട്....നല്ല പോലെ ഉറങ്ങട്ടെ.... പേടിക്കാൻ ഒന്നുമില്ല..... എല്ലാം ശരിയാകും. .. ശരി ടോക്ടർ.....(മാമ്മ) എന്നാ ഞാനിറങ്ങുവാ..... ഓകെ... അവർ പോയ ശേഷം അപ്പച്ചിയും മാമ്മയും അവളുടെ കുടെ തന്നെ കിടന്നു..... .ദേവി തിരിച്ച് നാട്ടിൽ പോയ ശേഷം അമ്മു ഒറ്റക്കായി പോയി.... ചിലപ്പോ അതിൻെറ ആവും അല്ലേ ചേട്ട..... അപ്പച്ചി മാമ്മനെ നോക്കി ചോദിച്ചു.... ഹ്മ്....കാരണം എന്താ എന്ന് എനിക്കും നിനക്കും നല്ലപോലെ അറിയാം... എന്നിട്ടും എന്തിനാ ഓരോന്ന് പറഞ്ഞ് വിഷയം മാറ്റുന്നത്.... അവൾ പറഞ്ഞതെല്ലാം അക്ഷരം തെറ്റാതെ ഞാൻ കേട്ടതല്ലേ.... കിച്ചൂട്ടൻ നെയാണ് അവൾക്ക് വേണ്ടത്.. അവൻെറ ഓർമകൾ ആണ് അമ്മുനെ വേട്ടയാടുന്നത്.... ഇതിൽ നിന്ന് എല്ലാം എൻെറ കുഞ്ഞ് എന്ന് തിരിച്ചു വരാനാണ്......ഓർത്തിട്ട് പേടിയാവാടി.... എന്തായാലും അമ്മുവിനെ ഒന്ന് പുറത്തേക്ക് ഒക്കെ കൊണ്ടു പോകണം.. ആ മനസ്സൊക്കെ ഒന്ന് ശാന്തമാകട്ടെ.... ഹ്മ്.... അതേ ഏട്ട..... പിന്നെ... ഞാനൊരു കാര്യം കുറേയായീ പറയണം എന്നാലോജിക്കുന്നു... എന്താടി... അത്... കിച്ചാ..........! പോവല്ലേ......

(അമ്മു) ഉറക്കത്തിനിടയിൽ അവൾ എന്തെക്കൊയോ പിറുപിറുത്തുകൊണ്ടിരുന്നു... നീ വാ നമുക്ക് അങ്ങോട്ട് മാറി നിന്ന് സംസാരിക്കാം.... ഉറക്കത്തിനിടയിൽ അസ്വസ്ഥമായി അവളുടെ അലയുന്ന നേത്രഗോളം കണ്ട് മാമ്മ പറഞ്ഞു.... അവരൽപ്പം മാറി നിന്നു..... എന്താടി എന്താ നീ പറയണം എന്ന് പറഞ്ഞത്.... ഏട്ടൻ ദേഷ്യപ്പെടരുത്... എത്രയെന്നു വച്ചാ നമ്മൾ അവളിൽ നിന്നും ഈ കാര്യം മറച്ചു വക്കുന്നത്... ഏത് കാര്യം.... ഗൗരവത്തോടെ ആയിരുന്നു ആ ചോദ്യം... കിച്ചു മരിച്ചു എന്ന കാര്യം..... ഹ്മ്........ പറയേണ്ടേ ഏട്ട...നാളുകൾ പോകുന്തോറും എനിക്ക് പേടിയാവാ..... കുറച്ചു കാലം കഴിയുമ്പോൾ എല്ലാം മറക്കും എന്ന് പറഞ്ഞ് നമ്മൾ അവളിൽ നിന്ന് എല്ലാം മറച്ചു വച്ചു.. പക്ഷേ അവൾ മറന്നില്ല ഏട്ട... അവനെ അവൾ മറന്നില്ല.... മറക്കാൻ കഴിയില്ല അവൾക്ക്..... ദിവസം പോകുന്തോറും അവനിലേക്ക് കൂടുതൽ കൂടുതൽ ഒതുങ്ങി പോകുവാ അവള്..... ശരിയാണ്... പക്ഷേ... പറയണം ഏട്ട.എന്നായാലും അവൾ സത്യം എല്ലാം അറിയണം..... നാളെ അവൾക്കൊരു ജീവിതം വരുമ്പോൾ അതില്ലാതാവരുത്.... കുറേ സമയം എടുക്കും അവൾ ഒന്ന് ഓകെയാവാൻ... ഇപ്പോഴേ പറഞ്ഞാൽ അധികം വൈകാതെ തന്നെ എല്ലാം ശരിയാകും... പക്ഷേ ഇനിയും വൈകി കഴിഞ്ഞാൽ എനിക്ക് പേടിയാവാ ഏട്ട.... എന്താ ഒന്നും പറയാതെ നിൽക്കുന്നത്... എന്തെങ്കിലും പറ... എന്തു പറയാനാ ഞാൻ... എനിക്ക് കഴിയില്ലടി.... ആ വൃദ്ദൻെറ കണ്ണുകൾ നിറഞ്ഞു.... അങ്ങനെ പറയല്ലേ ഏട്ട....

അവളുടെ ഭാവി കൂടി നമ്മൾ കണക്കിലെടുക്കണം... ഹ്മ്.... അതേ.... പറയാം.. എല്ലാം..... ആദ്യം അവൾ ഒന്ന് ഓകെ ആവട്ടെ.... എന്നിട്ട് എല്ലാം പറയാം.... മതിയേട്ട.. അതുമതി... എന്നാൽ നീ കിടന്നുറങ്ങ്.. നാളെ അമ്മുനെയും കൂട്ടി ഒന്ന് പുറത്ത് പോയിട്ട് വരണം...... ആ മനസ്സിലെ ക്ഷീണം ഒക്കെ ഒന്ന് മാറട്ടെ..... ശരിയേട്ട.... അതിരാവിലെ തന്നെ മാമ്മയും അമ്മുവും പുറത്ത് പോയി.... മൂടൽമഞ്ഞിനാൽ മൂടപ്പൊട്ട താഴ്വര... ഹിമകണങ്ങളുടെ നേർത്ത കൂളിരിലൂടെ ആ ജീപ്പ് ചീറി പാഞ്ഞു..... അമ്മൂട്ടി പറ.. നമുക്ക് എവിടേക്ക് പോകണം.... എനിക്കോ..... ഹ്മ്.... അവൾ താടിക്ക് കൈകൊടുത്ത് ആലോജിച്ചു കൊണ്ടിരുന്നു... ഇങ്ങനെ ആലേജിച്ച് കഴിയുമ്പോഴേക്കും നമ്മൾ എവിടേലും എത്തും..... അത് പിന്നെ മാമ്മെ.... എങ്ങോട്ടെങ്കിലും നല്ല അടിപൊളി സ്ഥലത്തിലേക്ക് വിട്ടോ.... എന്നാലേ നമുക്ക് ടൗണിൽ പോകാം എന്ത് പറയുന്നു.... പോകാലോ..... മാമ്മക്ക് ഓർമയുണ്ടോ അന്നിതുപോലെ പോകുമ്പോ അല്ലേ മാമ്മയെ പോലീസ് പൊക്കിയതും എന്നെ ആനകുത്താൻ വന്നതും ഒക്കെ....😁...അന്ന് ദേവേട്ടൻ വന്ന് രക്ഷിച്ചില്ലായിരുന്നേൽ ഞാൻ വടിയായേനെ... പിന്നെ കാട്ടില് പെട്ടതും.. ഹോ എന്ത് രസായിരുന്നു... ങേ.. രസമോ.... മനുഷ്യനെ തീ തീറ്റിച്ചില്ലേ നീയൊക്കെ കൂടി എന്നിട്ട് രസാണ് പോലും.... മാമേ.. വണ്ടി നിർത്ത്.... വേഗം. . എന്തു പറ്റി... നിർത്ത് മാമ്മേ നിർത്ത്... വണ്ടി നിർത്തിയ പാടേ അമ്മു ഇറങ്ങി ഓടി.... എന്തു പറ്റിയെന്നറിയാതെ ഭീതിയോടെ അവൾക്ക് പുറകിൽ മാമയും ഓടി..... അമ്മൂട്ടീീീീീ... .......... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story