വാകപ്പൂവ്: ഭാഗം 53

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

മാമേ.. വണ്ടി നിർത്ത്.... വേഗം. എന്തു പറ്റി... നിർത്ത് മാമ്മേ നിർത്ത്... വണ്ടി നിർത്തിയ പാടേ അമ്മു ഇറങ്ങി ഓടി.... എന്തു പറ്റിയെന്നറിയാതെ ഭീതിയോടെ അവൾക്ക് പുറകിൽ മാമയും ഓടി..... അമ്മൂട്ടീീീീീ... കുറച്ച് ദൂരം ഓടിയ ശേഷം അവൾ നിന്നു കൊണ്ട് റോഡിന് ഒരു വശത്തെ ഇടതൂർന്ന മരങ്ങൾക്കും ചെറു ചെടികൾക്കുടിയിലൂടെ നോട്ടം പായിച്ചു... എന്താ അമ്മൂ ഇത്.. എന്താ നീ നോക്കുന്നേ.... Shhhhhh..... മാമ്മേ പതുക്കെ ശബ്ദമുണ്ടാക്കല്ലേ.....!!! അവൾ അദ്ദേഹത്തിന് താക്കീത് നൽകി...! ദേ.... അങ്ങോട്ട് നോക്ക്.....!! പതിഞ്ഞ ശബ്ദത്തോടെ അത്രയും പറഞ്ഞ് അവൾ ചെടികൾക്കിടയിലൂടെ വിരൽ ചൂണ്ടി..... അദ്ദേഹവും ആ വശത്തേക്ക് നോക്കി... ആദ്യം നോക്കിയപ്പോൾ ശ്രദ്ദയിൽ പെട്ടില്ല..... സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു... വെള്ള നിറത്തിലുള്ള പീലി വിടർത്തിയാടുന്ന ആൺ മയിൽ.... അതിൻെറ പീലികളിൽ അങ്ങിങ്ങായുള്ള നീല നിറം ആകാശത്ത് മേഘക്കൂട്ടങ്ങളിലായ് ആരോ ഉജാല പടർത്തിയ പോലെ മനോഹരമായിരുന്നു.... അതിനു പുറകു വശത്തെ പച്ച നിറത്തിലുള്ള ചെടികളിലെ ചുവപ്പും മഞ്ഞയും വെള്ളയും ഓറഞ്ചും നിറത്തിലുള്ള അസാമാന്യം ചെറിയ ചെറിയ പൂക്കളും പലനിറത്തീലായ് തേൻ നുകരാനെത്തിയ തുമ്പികളും ഉജാലക്ക് പിന്നിൽ സെർഫ്എക്സൽ പൊടി വിതറിയ പോലെ പല തരികളായ് ആ മയിലിനു പുറകെ ചിതറി കിടക്കുന്ന പോലെ തോന്നി....!!! എന്തു രസാാാാ മാമ്മേ... അമ്മു വാ തുറന്നുപോയി....

അദ്ദേഹവും മറിച്ചല്ലായ്രുന്നു.... ഇത്തരത്തിലുള്ള മയിലുകൾ റെയറായാണ് കാണപ്പെടുക... അതു കൊണ്ട് തന്നെ ആ കാഴ്ച മിസ്സ് ചെയ്യാതെ ഇരുവരും നോക്കി നിന്നു... അമ്മു കയ്യിലെ മൊബൈൽ ഫോണിലേക്ക് വീഡിയോ പകർത്താൻ നോക്കുന്നുണ്ട് എങ്കിലും... ചെടികൾക്കിടയിലൂടെ ആ മയിലിനെ പൂർണമായ് ദർശിക്കാൻ അവൾക്ക് കഴിഞ്ഞില്ല.....!!!! ഓഓ.....ഓഔ....... എന്ന് ഉറക്കെ ഓളിയിട്ട് കൊണ്ട് അത് ഉയരത്തിലേക്ക് പറന്നു പോയ്.... ഏതെങ്കിലും കാണാമറയത്തെ മരച്ചില്ലയിൽ പോയി ഇരുപ്പുറപ്പിച്ചു കാണും ചിലപ്പോൾ....!! അത് പറന്നു പോയപ്പോൾ അമ്മു അതിന് പുറകെ പോകാൻ തുനിഞ്ഞു... ഹാ... നീ ഇത് എങ്ങോട്ടാ.... വന്നേ...... അവിടെ വല്ല പാമ്പോ മറ്റോ കാണും..... പ്ലീസ് മാമ്മേ ....അത് ദൂരേക്ക് പോയികാണില്ല... കുറച്ച് അകത്തോട്ട് പോയി നോക്കാം..... അവൾ പരിഭവത്തോടെ ചോദിച്ചു... വേണ്ട അമ്മൂ... അങ്ങോട്ടൊന്നും പോകാൻ അനുവാദം ഇല്ല... നീ വന്നേ.. എന്തായാലും കുറച്ചു നേരം കണ്ടാസ്വദിച്ചില്ലേ മതി... ഹ്മ്.... ഒന്ന് ദീർഘശ്വാസം വിട്ട് അമ്മു വണ്ടിയിൽ കയറി മാമ്മയോടൊപ്പം പോയി.....!!! ഒരുപാട് കറക്കം കഴിഞ്ഞാണ് അവർ വീട്ടിലേക്ക് തിരിച്ചെത്തിയത്.....!!! രാത്രി ഒരുപാട് കഥകളും വർത്തമാനങ്ങളും പറഞ്ഞ് അമ്മു കിടക്കാൻ പോയി....

ഫോണെടുത്ത് നോക്കിയപ്പൊഴാണ് 2 മിസ്ല്ട് കാൾ ഫ്രം ദേവിചേച്ചി എന്ന് കാണുന്നത്.... അവൾ ഫോണെടുത്ത് തിരിച്ചു വിളിച്ചു.... മുകളിൽ അമ്മുവിൻെറ സംസാരം കേട്ട് ആരോടാ ഇവളീ സംസീരിക്കുന്നേ എന്ന ഭാവത്തോടെ അപ്പച്ചി മുകളിലേക്ക് നോക്കവേ... ദേവി മോളായിരിക്കും...വിളിച്ചത്.... എന്ന് മാമ്മ പറഞ്ഞു....!! ചേച്ചി എന്ത് പോക്കാ പോയത് ഇനി എപ്പോഴാ ഇങ്ങോട്ട് തിരിച്ചു വരുന്നേ... എനിക്കാകെ ഒറ്റക്കായപോലെ തോന്നുന്നു.....!!! ഒറ്റക്കോ ഞാൻ വരുന്നതിന് മുന്ന് നീ ഒറ്റക്കല്ലായിരുന്നല്ലോ.... ഞാൻ വന്നപ്പോ കൂടെ ഉള്ളവരെയൊക്കെ നീ മറന്നു പോയോ...അതാവും ഞാൻ തിരിച്ചു പോയപ്പോ അവിടെ ഉളളവരൊന്നും നിൻെറ കണ്ണി കാണാത്തത്....!! ങേ... ആര്.... അമ്മു മനസിലാവാതെ ചോദിച്ചു... എടി പെണ്ണേ വീട്ടില് ആരൊക്കെയുണ്ട് അപ്പച്ചി ,മാമ്മ ,മഹി അങ്കിൾ ...കോളേജിലോ മീനു ജഗ്ഗു സിദ്ദു ദേവ് ....ഇവരൊന്നും പോരേ നിനക്ക്.... അതിന് ദേവേട്ടൻ പോയില്ലേ......ഇനി 2 മാസം കഴിഞ്ഞല്ലേ വരൂ. ... അമ്മു പെട്ടെന്നു തോന്നിയ ഉൾപ്രേരണയോടെ പറഞ്ഞു.... ഓഹോ.... അപ്പൊ അതാണ് കാര്യം.. ദേവ് മാത്രല്ലേ പോയൊള്ളൂ.... അതിനാണോ നീയിങ്ങനെ alone മോഡ് ഇട്ട് കളിക്കുന്നേ. .. അപ്പുറത്ത് നിന്ന് ദേവി കളിയാക്കി ചിരിച്ചു.... ഏയ് അതുകൊണ്ട് ഒന്നുമല്ല....ഞാൻ... ഞാൻ പറഞ്ഞു വന്നത്.... പിന്നെ... ഹാ മതി മതി നീ തപ്പിയത്.... എനിക്ക് എല്ലാം മനസിലാവുന്നുണ്ട്.... ദേവി കളിയാക്കി ചിരിച്ചുകൊണ്ട് കാൾ കട്ടാക്കി.. ഇത്രേം നാൾ കൂടെ ഉണ്ടായിരുന്ന ചേച്ചി പെട്ടെന്ന് പോയപ്പൊ തോന്നിയ ഒരു ശൂന്യത. അതാ ഞാൻ പറഞ്ഞു വന്നത്... അല്ലാതെ ദേവേട്ടനെ..... ഹലോ.... ഹലോ.... ചേച്ചി..... ഹലോ..!. വച്ചോ.... ശേ.....

അവൾ ഫോൺ ബെഡ്ഡിലേക്ക് ഇട്ട് മുഖം വീർപ്പിച്ചു... ഈ ദേവിചേച്ചി എന്ത് വിചാരിച്ചു കാണും.....മുഴുവൻ പറയുന്നതിന് മുന്നേ കട്ടാക്കുകയും ചെയ്തു.... അതെങ്ങനെയാ പറയുന്നത് മുഴുവൻ കേക്കണ്ട.. അത് ചെയ്യില്ല... പരട്ട ചേച്ചി വരട്ടെ കാണിച്ചു കൊടുക്കാം.... അല്ല ഞാനെന്തിനാ ദേവേട്ടനെ കുറിച്ച് പറഞ്ഞത്......... അവൾ ഓരോന്ന് ഓർത്ത് ഇരിക്കവേ പെട്ടെന്ന് ഒരു തണുത്ത കാറ്റ് അവളെ തഴുകി മറഞ്ഞു.... മഴക്കോളുള്ളതുകൊണ്ട് തന്നെ കാറ്റിന് വല്ലാത്ത കുളിര് തോന്നി.... അവൾ വേഗം ജനാലക്കടുത്തേക്ക് പോയി നോക്കി.... വീണ്ടും ശക്തിയായി കാറ്റടിച്ചു.... അവളുടെ മേനിമുഴുവൻ ഒരു നിമിഷം കോരിത്തരിച്ചു പോയ്.... ആകാശത്ത് നക്ഷത്രങ്ങൾ മറഞ്ഞു തുടങ്ങി.. ഇരുളടഞ്ഞ കാർമേഘം അവയെ ഓരോന്നായി വിഴുങ്ങി തുടങ്ങി..... കാറ്റിന് ശക്തിയേറി.....!! കണ്ണുകളടച്ച് കുറച്ചു നേരം അവൾ ആ കാറ്റിനെ ആവാഹിച്ചു നിന്നു... ശക്തിയേറിയ കാറ്റിലൂടെ വാകപ്പൂവിൻെറ ഇതളുകൾ പാറിപറന്നു തുടങ്ങി.... കുറച്ചെണ്ണം ബാൽക്കണിയിലേക്ക് പറന്നു വീണു.... അതിലൊന്ന് അവൾ നിൽക്കുന്ന ജനാലയിലൂടെ അകത്തു വന്നു വീണു...!! ഇതൊന്നും അവൾ ശ്രദ്ദിച്ചില്ല... അപ്പോഴും അവൾ കണ്ണുകളടച്ച് നിൽക്കുകയായിരുന്നു. . അടഞ്ഞ മിഴികോണിൽ തെളിഞ്ഞത് ദേവ് ആയിരുന്നു....അന്നാ വാകപ്പൂക്കൾക്കിടയിലൂടെ ചുവന്ന പട്ടുടുത്ത് കളരി പ്രാക്ടീസ് ചെയ്യുന്ന ദൃശ്യം..... ചുണ്ടുകളിൽ ചെറു പുഞ്ചിരി വിടർന്നു.... ദേവേട്ടൻ. അവളറിയാതെ അധരങ്ങൾ മന്ത്രിച്ചു.....

കണ്ണുകൾ അവൾ തുറന്നില്ല.... ഏറെ നേരം ആ തണുത്ത കാറ്റ് ശക്തിയായി തന്നെ വീശി...വാകതൻ ഇതളുകൾ നാലാഭഗത്തേക്ക് ശക്തിയായ് പാറി നടന്നു.. ജനാലഴികളിലൂടെ കുറേ എണ്ണം അകത്തേക്കും പാറി വീണു.... അപ്പോഴും അവളുടെ ഓർമകളിൽ ആ മുഖവും സുന്തരമായ കുറച്ച് ദൃശ്യങ്ങളും.. വിടർന്നു നിൽക്കുന്ന ആമ്പൽ കുളത്തിനു മുന്നിൽ ഇരിക്കുന്ന ദേവിൻെറ ദൃശ്യം... കാട്ടിൽ വച്ച് പാലപ്പൂവിനരികിലിരിക്കുന്ന ദൃശ്യം.... കോളേജ് വാരാന്തയിലൂടെ നടക്കുന്ന ദൃശ്യം.... ഒടുവിൽ അവസാനമായ് കണ്ട ദൃശ്യം... കൺകോണിൽ നിന്നും മറയുന്നവരെ അവൾ നോക്കി നിന്ന ആ ദിവസം......!!! അവളുടെ ഓർമകളിലൂടെ അവൻെറ മുഖം പലതരത്തിലും ഭാവത്തിലും ഓടി നടന്നു..... പെട്ടെന്ന് ഓട്ടം നിന്ന് ഓർമകൾ ശൂന്യമായത്...... ഉടനെ തന്നെ അവൾ കണ്ണുതുറന്നു...... അവൾ ഞെട്ടിപോയ്..... നേരത്തെ കണ്ട ആകാശമല്ല... ഇപ്പോൾ കാറ്റിൻെറ ഗതിയിൽ കാർമേഘങ്ങൾ ഓടി മറഞ്ഞ് തെളിഞ്ഞ മാനം.... മിന്നിത്തിളങ്ങുന്ന ആയിരം നക്ഷത്രക്കൂട്ടങ്ങൾ....പൂർണചന്ദ്രൻെറ മിഴിവാർന്ന തിളിക്കത്തോടെ ആ രാത്രിക്ക് ഭംഗി കൂടി വന്നു..... തണുത്ത കാറ്റ് മഴയേ തെക്കുവടക്ക് ദിശയിലേക്കേ തളളി കൊണ്ടു പോയ്..... കണ്ണെടുക്കാതെ ആകാശത്തെ അവൾ നോക്കി നിന്നു..... Wow....!!!! ഒന്ന് കണ്ണടച്ചു തുറക്കും മുന്നേ ചുറ്റും പ്രാകാശം പരന്നുപോയതിൽ അവൾ അതിശയിച്ചു.... പക്ഷേ അവളെ ഞെട്ടിച്ചത് അതല്ല.....കാറ്റിലൂടെ പറന്നു വന്നു 100 ഓളം വാകപ്പൂവിൻെറ ഇതളുകൾ അവളുടെ മുറിയിലാകമാനം ചിതറി കിടന്നു...

ഒരു ചുവന്ന പരവതാനി വിരിച്ച പോലെ... അവളുടെ മുടിയിഴകളിലൂടെയും കിടക്കവിരിപ്പിലും എല്ലാം കൊഴിഞ്ഞ വാകയിതൾ... മനസ്സിലൊരു കുളിർ മഴ പെയ്ത് തോർന്ന പോലെ തോന്നിയവൾക്ക്....!!!! അവൾ വേഗം അതിൽ കുറച്ച് ഇതളെടുത്ത് മണത്തു നോക്കി... അന്നാരോ പാടിയ വരികൾ ഓർമവന്നു... *മണമില്ല, മധുവില്ല., പൂജക്കെടിക്കില്ല ,താനേ വളർന്നൊരു കാട്ടുപൂവാണു ഞാൻ... * ആരാ പറഞ്ഞേ നിനക്ക് മണമില്ല എന്ന്..... അത്രമേൽ പ്രിയ്യപ്പെട്ടവർക്ക് മാത്രമറിയാൻ കഴിയുന്ന ആത്മസുഗന്ധമുണ്ട് നിനക്ക്....!!! അവൾ ആ വാകയോടായ് പറഞ്ഞു.. വീണ്ടും അതിനെ നാസികയിലോക്ക് ചേർത്തു....അതിൻെറ മണമറിയാൻ അവൾക്ക് കഴിഞ്ഞു....!! മനുഷ്യൻെറ കാര്യവും അങ്ങനെ തന്നെ.... തൻെറ ആത്മ സുഗന്ധം അറിയാൻ അത്രമേൽ പ്രിയ്യപ്പെട്ട ഒരാൾക്ക് മാത്രമേ കഴിയൂ....അല്ലാത്തവർക്ക് നാമെപ്പോഴും ഒരു കാട്ടുപൂവുമാത്രമാണ്... മണമോ ഗുണമോ മധുവോയില്ലാത്ത വെറുമൊരു കാട്ടുപൂവ്.....!!!നമാരെന്നറിയാൻ സ്നേഹിക്കപ്പെടണം... ദേ ഈ വാകയെ പോലെ...!!! 💓 💞🌼💞 കോളേജിൽ അമ്മുവിനും ജഗ്ഗുവിനും അടുത്ത് മീനുവിനെ ട്രോപ്പ് ചെയ്ത് ശരത് അവരോടു കുറച്ചു നേരം സംസാര്ച്ചു നിന്നു... പെട്ടെന്ന് തന്നെ അവൻ അവരോടൊത്ത് കൂട്ടായി.....

എന്നാ ശരി ഞാൻ പോകട്ടെ കുറച്ച് തിരക്കുണ്ട്... ഓകെ ഏട്ട... അമ്മവും ജഗ്ഗുവും ഒരേ സ്വരത്ത്ൽ പറഞ്ഞു ശേഷം അവർ ക്ലാസിലോട്ട് പോയി.... ശരത് ഏട്ടൻ കൊള്ളാലേടി.. കണ്ടപ്പൊ ഞാൻ കരുതി കലിപ്പും ജാഡയും ഒക്കെയാണ് എന്ന്... അടുത്തപ്പോളല്ലേ മനസിലായത് ഒരു പാവമാണ്...!! ജഗ്ഗു അമ്മുവിനോടായ് പറഞ്ഞു... അതേടാ ഞാനും തെറ്റുദ്ദരിച്ചു... ചിലപ്പോ ഇവളെ പോലെ അരവട്ടാണെന്ന് വരെ സംശയിച്ചു... മിനുവിനെ നോക്കി അമ്മു വിഷമത്തോടെ പറഞ്ഞു.... ഏയ്... നോ. ഏട്ടൻ സ്മാർട്ടാണ്.... കണ്ട അറിയില്ലേ..... ജഗ്ഗു ചാടികയറി പറഞ്ഞു.... മീനു പല്ലികടിച്ചു രണ്ടിനെയും തറപ്പിച്ചു നോക്കുന്നുണ്ട്... എടാ ജഗ്ഗു ഇവരിനി സഹോദരർ തന്നെയാണോ... എനിക്കെന്തോ ഒരു സംശയം... അമ്മു ജഗ്ഗുവിൻെറ ചെവിയിൽ പറഞ്ഞു.... എനിക്കും ഉണ്ട് ആ സംശയം.... ഇനി ചിലപ്പോൾ ഇവളെ തോട്ടിൽ നിന്നും എടുത്ത് വന്നതായ്രിക്കും.... ജഗ്ഗു ഹസ്കി വോയ്സിൽ പറഞ്ഞു.... പ്ഫാാാാാ...... മീനു അലറി..... തോട്ടിൽ നിന്നല്ലടാ തവിട് കൊടുത്തു വേടിച്ചതാ... പരട്ടേ...പക്ഷേ എന്നെയല്ലേ നിന്നെ ആണെന്ന് മാത്രം....!!

ജഗ്ഗു അമ്മുവിനെ നോക്കി അവൾ നിന്നിടത്ത് പൊടിയും പൂടയുമില്ല... മീനു അലറിയ പാടേ അമ്മു ഓടിയിരുന്നു..... ദുഷ്ട്ടേ..... എന്ന് വിളിച്ച് ജഗ്ഗു ഓടി പുറകെ മീനുവും ......നിക്കടാ. പന്നി.....!!!! സ്റ്റേഷനിൽ എത്തിയപാടെ ലാൻ ഫോൺ റിംങ് അടിച്ചു.... ശരത് ഫോണെടുത്ത് ചെവിയിൽ വച്ചു..... ഹലോ... SI. Sarath Mohan speaking... ഹലോ... ഹലോ.... സർ.... എൻെറ പേര് അനിത... എൻെറ ഫ്രണ്ടിനെ കുറച്ച് ആളുകൾ ചേർന്ന് പിടിച്ചു കൊണ്ടു പോയ്... അവർ പോയ സ്ഥലം എനിക്കറിയാം... അവർ അവളെ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് എത്രയും പെട്ടെന്ന് വന്ന് രക്ഷിക്കണേ.. സർ.. പ്ലീസ്........ ഹലോ... അനിത... ഹലോ.... മറുവശത്ത് നിന്ന് കരച്ചിൽ മാത്രം കേൾക്കാൻ കഴിഞ്ഞുള്ളൂ..... ഹലോ. താനെവിടെ നിന്നാ സംസാരിക്കുന്നത്..... ഹലോ ................. തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story