വാകപ്പൂവ്: ഭാഗം 54

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

ഹലോ... SI. Sarath Mohan speaking... ഹലോ... ഹലോ.... സർ.... എൻെറ പേര് അനിത... എൻെറ ഫ്രണ്ടിനെ കുറച്ച് ആളുകൾ ചേർന്ന് പിടിച്ചു കൊണ്ടു പോയ്... അവർ പോയ സ്ഥലം എനിക്കറിയാം... അവർ അവളെ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് എത്രയും പെട്ടെന്ന് വന്ന് രക്ഷിക്കണേ.. സർ.. പ്ലീസ്........ ഹലോ... അനിത... ഹലോ.... മറുവശത്ത് നിന്ന് കരച്ചിൽ മാത്രം കേൾക്കാൻ കഴിഞ്ഞുള്ളൂ..... ഹലോ. താനെവിടെ നിന്നാ സംസാരിക്കുന്നത്..... ഹലോ .......... 💞🌼💞 മരുന്നുകൾ ഫലം ചെയ്യുന്നുണ്ട്... പഴയതിൽ നിന്നും എത്രയോ ഭേതമായിരിക്കുന്നു... കയ്യിലുള്ള റിപ്പോർട്ട് നോക്കി ടോക്ടർ മുന്നിലിരിക്കുന്ന ദേവിനോട് പറഞ്ഞു... എങ്കിലും ശ്രദ്ദിക്കണം...കൃത്യമായ് റെസ്റ്റ് എടുത്താൽ ഇനി ഒരു പ്രശ്നവും ഉണ്ടാവാതെ നോക്കാം.. ഓവർ സ്ട്രൈൻ ചെയ്യരുത്... ഓകെ ടോക്ടർ... അവിടെ നിന്നിറങ്ങുമുമ്പോൾ തന്നെ സിദ്ദുവിൻെറ കാൾ എത്തി... എന്തായി ടാ.... ടെസ്റ്റ് ഉണ്ടെന്ന് പറഞ്ഞിട്ട് ടോക്ടർ എന്തു പറഞ്ഞു.. ഓകെയാണ്.. മുമ്പത്തേതിലും... ഹ്മ്..... എന്തേ വിശ്വാസം ആയില്ലേ..... ദേവ് ചോദിച്ചു.... നിന്നെയൊക്കെ എങ്ങനെയാ വിശ്വസിക്കുക....ഞാൻ വരുന്നുണ്ട് അടുത്ത ആഴ്ച... നമുക്ക് ഒരുമിച്ച് ഒന്നൂടി പോകണം... ടോക്ടറുടെ വായിൽ നിന്ന് നേരിട്ട് കേട്ടാലെ ഞാൻ വിശ്വസിക്കൂ... മറുവശത്ത് നിന്ന് അവൻെറ ചിരി ഉയർന്നു... അവിടെ എങ്ങനെയാ.. എല്ലാർക്കും സുഖാണോ.... ഇവിടെ കുഴപ്പം ഒന്നുമില്ല. ..everything fine.... കോളേജിലാണേലും വീട്ടിലാണേലും...!

ഹ്മ്... എന്ത് കും.. നോട്ട്സ് ഒക്കെ ഞാൻ കൃത്യമായ് അയക്കുന്നുണ്ട്.. ക്ലാസ് ഒത്തിരി മിസ്സ് ആയി എന്ന ബോധം വേണം.. അതുകൊണ്ട് മോൻ പഠിത്തം കൂടെ നോക്കണം.... കേട്ടോ.. ഉവ്വ്.... എടാ... അമ്മൂ.... മടിയോടുകൂടെ ദേവ് ചോദിച്ചു.. ഓ..... അവൾക്ക് കുഴപ്പം ഒന്നുമില്ല... ചാടി തുളളി നടപ്പുണ്ട്.. ഇടക്കിടക്ക് ക്ലാസില് വന്ന് എത്തി നോക്കുന്നത് കാണാം... എന്താ ചോദിച്ച ചുമൽ കൂച്ചിയിട്ട് ഒറ്റ ഓട്ടമാണ്.... ദേവ് ചിരിച്ചു... നീ വൈകാതെ വാ.. ഇവിടെ മൊത്തം ഒരു മൂഖതയാണ്.... നീ വന്നിട്ട് വേണം ഒന്ന് ഉഷാറാക്കാൻ... ഉവ്വേയ്..... കാൾ കട്ട് ചെയ്ത് ദേവ് മനസ്സിലോരോന്ന് കണക്കു കൂട്ടി.... വല്ലാത്തൊരു നോവ്.... എങ്കിലും സുഖമുള്ള നോവ്....!! 🌼 💞🌼💞 കാൾ വന്ന നമ്പറിലേക്ക് തിരിച്ച് വിളിച്ച് ശരത് കാര്യങ്ങൾ തിരക്കി...ആ പെൺകുട്ടിയുടെ കൂട്ടുകാരിയെ തട്ടികൊണ്ടു പോയവർ എത്തിപ്പെട്ട സ്ഥലത്തിന് തൊട്ട് അപ്പുറത്താണ് കാൾ ചെയ്ത പെൺകുട്ടി നിൽക്കുന്നത് എന്നും സ്ഥലവും വ്യക്തമാക്കി കൊടുത്ത് ശരതിനോട് എത്രയും പെട്ടെന്ന് അവിടേക്ക് എത്താനാണ് അവർ ആവശ്യപ്പെട്ടത്...!! വളരെ പെട്ടെന്നു തന്നെ ശരതും കോൺസ്റ്റബിളും അവിടേക്ക് എത്തിയിരുന്നു.....പക്ഷേ ഫോൺ ചെയ്തപ്പോൾ പറഞ്ഞ യാതൊന്നും തന്നെ അവിടെ ഉള്ളതായി അവന് തോന്നിയില്ല.....

സാർ ഈ ഗോഡൗൺ കുറച്ച് പഴയതാ.... കുറേ കാലങ്ങളായി ഇവിടേക്ക് ആരും വരാറില്ല.... ഇനി ആ ഫോൺ കാൾ ഫേക്ക് ആകുമോ....? അങ്ങനെ ചിന്തിക്കാൻ വരട്ടെ... ചിലപ്പോൾ നമ്മൾ വരുന്നത് അറിഞ്ഞ് അവർ ഇവിടം വിട്ടതാവാനും ചാൻസില്ലേ... ഉണ്ട് സാർ... പക്ഷേ ആ പെൺകുട്ടി നിൽക്കുന്നു എന്ന് പറഞ്ഞ സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല... അവളെ കാൾ ചെയ്യുമ്പോൾ unavailable എന്നാണ് വരുന്നത്... എത്രയും പെട്ടെന്ന് അവളുടെ ലൊക്കേഷൻ ട്രേസ് ചെയ്യണം.... ചിലപ്പോൾ അവളും അവരുടെ കസ്റ്റടിയിലാണെങ്കിലോ.... അവർ ഒരുവിധം അന്വേഷണം നടത്തി അവിടന്ന് തിരിച്ചു..... എത്രയൊക്കെ അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ല.... ഒരു ആക്സിടൻറ് കേസുമായ് ബന്ധപ്പെട്ട് സ്റ്റേഷനിലുള്ള മറ്റു ഉദ്യോഗസ്ഥർ അവിടേക്ക് പോയിരിക്കുകയാണ്.... ഇപ്പോൾ ഇവരും ഈ കാര്യത്തിന് ഇറങ്ങി തിരിച്ചത് കൊണ്ട് സ്റ്റേഷനിൽ ആരും ഇല്ല എന്ന സത്യം മനസിലാക്കി.... ശരത് തിരിച്ച് അവിടേക്ക് ചെന്നു... അപ്പോഴും വിളിച്ചത് ആരാന്നും എന്താന്നും അവരിപ്പൊ എവിടെയാണെന്നും ഒരു പിടിയും കിട്ടുന്നില്ലയിരുന്നു.... സ്റ്റേഷനിലെത്തിയതും മുമ്പിൽ തകർന്നു കിടക്കുന്ന തൻെറ ബൈക്കാണ് ശരത് കാണുന്നത്.... അയ്യോ... എന്താ സർ... ഇതൊക്കെ... അവർ കുറച്ച് അകത്തോട്ട് കയറി നോക്കി....

ടേബ്ളും ചെയർസും എല്ലാം നാശമാക്കിയിരിക്കുന്നു.... ആളില്ലാത്ത തക്കം നോക്കി ആരോ ചെയ്തതാണ്.... ചിലപ്പോൾ എനിക്ക് ഒരു വാർണിംങ് തരാനാവും.... എനിക്കിപ്പോൾ ആകെയുള്ള ശത്രു.. അയാൾ മാത്രമാണ്..... മുൻ MLA. അപ്പോൾ ഈ ഫോൺ കാൾ ഫേക്ക് തന്നെയാണ്.. എന്നെ ഇവിടെ നിന്ന് മാറ്റാൻ വേണ്ടി മനപൂർവ്വം ചെയ്തതാണ്... ശരത് ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി.. നാറികൾ.. 💞🌼💞𷠊 നാളുകൾ എത്ര പെട്ടെന്നാണ് ഓടി മറയുന്നത്... സിദ്ദുവിനൊപ്പം യാത്ര ചെയ്യുമ്പോൾ മനസ്സ് കഴിഞ്ഞ കാലത്തിലേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു..... എവിടെ നിന്നോ തുടങ്ങി എവിടെയോ എത്തി ചേർന്നിരിക്കുന്നു ഞാൻ... ഒന്ന് എന്നെ വല്ലാതെ അലട്ടുന്നു... എന്താണത്..? ഉത്തരമില്ലാത്ത ചോദ്യം പോലെ.. എന്നിലവശേഷിക്കുന്നത്... എത്രയെത്ര ദൂരം നീന്തിയടുത്താലും കരകാണാത്തൊരു ഉൾക്കടലിലെത്തിച്ചേരുന്ന പോലെ.. എന്നെ ദിനം ദിനം വേട്ടയാടുന്നത് എന്താണ്...എൻെറം പ്രണയം!!! നേരെ ചെന്ന് കേറിയത് തന്നെ കാത്തിരിക്കുന്ന അമ്മയുടെ അടുത്തേക്കാണ്.. ഏറെ നാൾ പിരിഞ്ഞിരുന്നത് കൊണ്ടാവാം അമ്മയുടെ കണ്ണുകൾക്ക് എന്നെ കണ്ടപ്പോൾ പതിവിലും തിളക്കം ഉണ്ടായിരുന്നു.... എന്നെ വന്ന് ഇറുകെ പുണർന്നുകൊണ്ട് ശരീരത്തിൻെറ വണ്ണവും നീളവും അളക്കുന്നത് ഞാൻ മനസിലാക്കി....

ക്ഷീണിച്ചിട്ടൊന്നുമില്ല അമ്മേ...മതി അളന്നത്... കളിയാലെ പറയുന്നവനെ നോക്കി അവർ കവിളിൽ പരിഭവത്തോടെ തട്ടി.... എങ്ങനെയുണ്ട് ഇപ്പൊ... ഓകെയായോ... പിന്നേ.... പൂർണമായ് ഓകെയായ്.... എനിക്ക് ഒരു കുഴപ്പവും ഇല്ല അമ്മേ.... അച്ചനെന്തേ ... ചോദിച്ച് മുഴുവനാക്കും മുന്നേ വിളിവന്നു. ദേവാ.... ഹാ ഇവിടെ ഉണ്ടായിരുന്നോ...(ദേവ്) ഞാനെവിടെ പോകാനാടാ... അവരവനെ തോളോട് ചേർത്തു പിടിച്ചു... എങ്ങനിണ്ട്.... വേദനയൊക്കെ മാറിയോ... എല്ലാം മാറിയച്ച... ഞാനോകെയാണ്... അതേന്നെ.. ഇനി ഇവനെ ഓർത്ത് ആരും പേടിക്കണ്ട... എന്ന് വച്ച് അഴിച്ച് വിടുകയും വേണ്ട.... ഇനീം റെസ്റ്റ് എടുത്തോ.. അതാ നല്ലത്.. ഓവർ ട്രെയിൻ ഒന്നും വേണ്ട.... കേട്ടോ ദേവ്ൻെറ ലഗ്ഗേജ് എടുത്തു വന്ന സിദ്ദു അവരെ നോക്കി പറഞ്ഞു.. എടാ നാറി ഞാനെന്താ പെറ്റ് കിടക്കുവാണോ എന്നും റെസ്റ്റ് എടുത്തോണ്ട് ഇരിക്കാൻ.. ഇനി റസ്റ്റ് എന്ന പേര് പറഞ്ഞ നീ എൻെറ കയ്യിന്ന് മേടിക്കും.. അവന് മാത്രം കേക്കാവുന്ന പോലെ ദേവ് സിദ്ദുവിൻെറ ചെവിയോരം പറഞ്ഞു..അതിനവൻ ഇളിച്ചു കൊടുത്തു.... കളിയും തമാശയും ഒക്കെ ആയി അന്നത്തെ ദിവസം ഓടി മറഞ്ഞു... വൈകീട്ട് തന്നെ ദേവ് എത്തിയ വിവരം മഹിയെ അറിയിച്ചു... നല്ലത് മോനെ... നീയിനിയും സ്ട്രൈൻ ചെയ്യണ്ട...

നമ്മുടെ കോംപറ്റീഷൻ ഒക്കെ നമുക്ക് നിർത്തി വക്കാം.... നിന്നെ വച്ച് ഇനിയും ബുദ്ദിമുട്ടിക്കാൻ വയ്യടാ... ഒന്നുമില്ലേലും നീ എൻെറ മകനെ പോലെയല്ലെ...നിൻെറ ജീവൻ പണയം വച്ച് ഒന്നും എനിക്ക് നേടണ്ട.... എന്താ അങ്കിൾ ഇത്.... നമ്മൾ കഷ്ട്ടപ്പെട്ടത് ഇതിന് വേണ്ടിയാണോ....തുടങ്ങിയിട്ടുണ്ടെങ്കിൽ ഞാൻ തന്നെ അത് അവസാനിപ്പിക്കുകയും ചെയ്യും... അല്ല മോനെ ഈ. അവസ്ഥയിൽ... എനിക്ക് കുഴപ്പം ഒന്നുമില്ല....ഇനിയും കുറച്ചു നാളുകൾ മാത്രമല്ലേ ഉള്ളൂ.. കയ്യൊഴിയാൻ ഞാൻ തയ്യാറല്ല.... നാളെ തന്നെ ഞാനങ്ങോട്ട് വരുന്നുണ്ട്.... പ്രാക്ടീസ് വേണേൽ ഒഴിവാക്കാം... എനിക്ക് എന്നിൽ ആത്മവിശ്വാസം ഉണ്ട്.... ദേവാ... ടാ... ഞാൻ... അങ്കിൾ ഒന്നും പറയണ്ട... നാളെ കാണാട്ടോ... ബായ്... ഉമ്മ... 😘 കാൾ കട്ടായ്.... മഹിക്ക് പറന്നു പോവാൻ കിളിയൊന്നുമില്ലാത്തത് കൊണ്ട് സ്തംഭിച്ചു നിന്നു...!! ഈ ചെർക്കൻ..... പറഞ്ഞാലും കേക്കില്ല..... ൻെറ മഹാദേവാ.. അവനെ കാത്തോളണേ....!! എന്ന് ഉള്ളാലെ പ്രാർത്ഥിച്ച് കൊണ്ട് മഹി മുറിയിൽ നിന്നും പുറത്തേക്ക് വന്നു.... ഇനിയും കാത്തിരിക്കാൻ വയ്യ. അവളുടെ കണ്ണുകളിൽ ഞാൻ കണ്ട എൻെറ പ്രണയത്തെ എനിക്ക് നേടണം...ഹൃദയത്തിനുള്ളിൽ പിടക്കുന്ന ഒരു പിടി സത്യങ്ങൾക്ക് വെളിച്ചം പകരണം..!! എനിക്ക് കയ്യൊഴിയാൻ കഴിയില്ല.... കാരണം പണയം വച്ചത് ജീവൻ മാത്രമല്ല... എൻെറ പ്രണയത്തെ കൂടിയാണ്...! 💞🌼💞 പിറ്റേന്ന് കാലത്ത് കോളേജിലെത്തിയ അമ്മു ഗേറ്റ് കടന്ന് അകത്തോട്ട് നടക്കവേ പതിവിലും കവിഞ്ഞ എന്തോ ഒന്ന് അവൾക്ക് അനുഭവപ്പെട്ടു ....

തഴുകി മറഞ്ഞ വാകയുടെ ഇളം തെന്നൽ മേനിയാകെ കോരിത്തരിപ്പിച്ചപ്പോൾ ഒരു നിമിഷം അവൾ നിന്നു പോയ്... പതിവു പോലെ വാകമരച്ചുവട്ടിലേക്ക് കണ്ണുകൾ എത്തിപ്പെട്ടപ്പോൾ അവിടെയിരിക്കുന്ന ദേവിനെ കണ്ട് അവൾ ഒന്ന് ഞെട്ടി... ദേവേട്ടനോ......ഇതെപ്പൊ എത്തി....ആരും ഒന്നും പറഞ്ഞില്ലല്ലോ. ...ഇനി സ്വപ്നം കണ്ടതാണോ ....അവൾ കണ്ണ് ഒന്നുകൂടി തിരുമി നോക്കി. .. കാറ്റിന് ശക്തിയേറിയ പോലെ.... വാകതൻ ഇതളുകൾ അവന് മേലേക്ക് കൊഴിഞ്ഞടരുന്നു.... അന്ന് ആദ്യമായ് ഈ കോളേജിലേക്ക് കാലെടുത്തു വച്ചപ്പോൾ കണ്ട ദേവിനെ പോലെ തോന്നി.... ചുവപ്പ് ഷർട്ട്, വെളുത്ത മുണ്ട്.. നെറ്റിയിലേക്ക് പാറി കിടക്കുന്ന മുടിയിഴകൾ വാകയുടെ കാറ്റേറ്റ് ചലിച്ചു കൊണ്ടിരിക്കുന്നു... കയ്യിലൊരു പുസ്തകമുണ്ട്....വായിക്കുമ്പോൾ മുഖത്ത് മായാത്തൊരു ചെറു പുഞ്ചിരി തത്തിക്കളിക്കുന്നപോലെ... സ്വയമറിയാതെ അവൾ നിന്നു പോയ്.... കാലുകൾ അവൻെറ ദിശയിലേക്ക് ചലിച്ചു തുടങ്ങി... അവൾ പോലുമറിയാതെ.... തനിക്ക് പുറകെ ദ്വനിച്ച കാൽച്ചുവടുകളെ അറിയാനായ് പതിയെ തലചെരിച്ചു നോക്കി ദേവ്... .കാത്തിരുന്നതെന്തോ കാണാനായ പോലെ... അമ്മൂ... അവനൊന്ന് പുഞ്ചിരിച്ചു... പക്ഷേ അവളീ ലോകത്തൊന്നും അല്ല എന്ന് അവന് മനസിലായി.... ടീീ ...... ആആഹ്... ...ഹേ... എന്താ ആരാ പടക്കം പൊട്ടിച്ചേ.... ഹ്മ്...

വായനോട്ടത്തിന് കുറവൊന്നുമില്ല... എന്നാലും സമ്മതിച്ച് തരില്ല... ദേവ് ആത്മിച്ചു... ദേ... ദേവേട്ട...... ഇതെപ്പൊളാ വന്നേ.... നീ വരുന്നതിന് മുമ്പ്.. അതല്ല... നാട്ടിലോട്ട് എപ്പൊളാ വന്നേ എന്ന്.... ഇന്നലെ.... യാതൊരു ഭാവഭേദവുമില്ലാതെ അവൻ പറഞ്ഞു... ഇന്നലെയോ... ഹാ എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ... എന്നോട് ആരും പറഞ്ഞില്ല.... നിന്നോട് എന്തിനാ പറയുന്നേ... അവൻ സംശയഭാവേന ചോദിച്ചു... ചോദ്യം കേട്ടതും അവൾക്ക് തരിച്ചു കയറി.. അത് അവൻ മനസിലാക്കുകയും ചെയ്തിരുന്നു... ഓ.. ഒന്നുല്ല... വരുന്ന കാര്യം പറഞ്ഞിരുന്നേല് വിട്ടിലെ പശുത്തൊഴുത്ത് ക്ലീനാക്കാതെ വക്കാലോ... ഇയാള് വന്ന് ചെയ്തേനെലോ അതിനാ...ഹും... ജാഡ തെണ്ടി....ചോദിക്കാൻ പോയ എന്നെ പറഞ്ഞ മതി. അങ്ങാടി യിലെ കണ്ട പരിചയം പോലും കാണിക്കുന്നില്ല..!! അവൾ ചാടി തുളളി പോയ്.... അവന് ചിരി വന്നു .... പോകുന്ന പോക്കില് എതിരെ വന്ന സിദ്ദുവിനെയും തട്ടിത്തെറിപ്പിച്ചാണ് പോക്ക്... ആആഹ്.... നോക്കി പോടി പിശാചേ... നീ പോട മരത്തലയാ... നിൻെറ മുഖത്തുണ്ടല്ലോ രണ്ട് മത്തങ്ങ കണ്ണ് എടുത്ത് കയ്യി പിടിച്ച് നടക്ക്... മുഖത്ത് ഫിറ്റ് ചെയ്തേക്കുന്നത് എന്തിനാ.... മരങ്ങോടൻ...!! ഇതെന്ത് ജീവി എന്ന ഭാവം ഇട്ട് സിദ്ദു മുന്നിലോട്ട് നോക്കുമ്പോ വയറും പൊത്തി ചിരിക്കുന്ന ദേവിനെയാണ് കണ്ടത്... ഓ.. അപ്പൊ നീയിളക്കി വിട്ടതാ.. ആ വട്ടിനെ... അല്ലേലെ അതിന് പിരിയില്ല.... സിദ്ദു പല്ലു ഞെരിച്ചു... ഇപ്പൊഴും ആ വാകച്ചുവട്ടിൽ അവൻെറ പുഞ്ചിരി ചിലമ്പിച്ചു കേൾക്കുന്നുണ്ടായിരുന്നു...!!

ഇങ്ങനെയുണ്ടോ ജാഡ.. ചോദിക്കാൻ പോയ എന്നെ പറഞ്ഞ മതി.. ഹും... ജഗ്ഗുവും മീനുവും എത്തുന്ന വരെ അവൾ ഓരോന്ന് പിറുപിറുത്തു കൊണ്ടിരുന്നു.... വൈകീട്ട് കോളേജ് വിട്ട് പോകുമ്പോഴും മീനുവും ജഗ്ഗുവും കൂടി ദേവിനോട് വിശേഷം ചോദിക്കുന്ന തിരക്കിലായപ്പോഴും അമ്മു മുഖത്ത് ജാഡ വാരി വിതറി നിന്നു... എങ്കിലും ഇടക്കിടക്ക് ആ മുഖത്തേക്ക് അവൻെറ നോട്ടം പാറി വീണു കൊണ്ടിരുന്നു... അവരോടൊക്കെ എന്താ വിശേഷം പറച്ച്ല്... എന്നോട് ഒടുക്കത്തെ ജാഡയും... ഇയാളാണോ ജാഡകണ്ടു പിടിച്ചത് എനിക്കും അറിയാം ജാഡയിടാൻ!!! ഹും...! അസൂയക്കും കുശുമ്പിനും മരുന്നില്ല... അവളുടെ അടുത്തു കൂടെ ലെയ്സ് തിന്നു കൊണ്ട് സിദ്ദു പറഞ്ഞു.... (കുറച്ചു ദിവസം ആയി സിദ്ദുവിന് 5 രൂപയുടെ ലയ്സ് പാക്കറ്റിൽ ആരോ കൈവിഷം കൊടുത്തെന്ന് തോന്നുന്നു..) കുശുമ്പ് തൻെറ കുഞ്ഞമ്മക്ക്.... അല്ല ഞാൻ അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവ എന്നെ ഒരു ദിവസം എങ്കിലും ചൊറിഞ്ഞില്ലേൽ നിനക്ക് വെള്ള७ ഇറങ്ങില്ലേ.... ലയ്സ് നക്കി... ടീ.. ഇനി അങ്ങനെ വിളിച്ച എൻെറ തനി സ്വഭാവം നീയറിയും...

സിദ്ദു പല്ല് ഞെരിച്ചു.. ലെയ്സ് നക്കി ..ലയ്സ് നക്കി.. ലയ്സ് നക്കി . . സിദ്ദു അവസാനത്തെ ചിപ്സും വായിലിട്ട് കവറ് ചുരുട്ടി അമ്മുവിനെ എറിഞ്ഞു... അവൾ നിലത്തു കിടന്ന കല്ലെടുത്ത് തിരിച്ചും എറിഞ്ഞു....ശേഷം ഒറ്റ ഓട്ടം ആയിരുന്നു... ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ മീനു.. ദൈവമേ ൻെറ സ്ദ്ദുവേട്ടൻ.. ആ കുരുപ്പ് കൊന്നോ ആവോ.... ഉള്ളാലെ വിളിച്ചു കൊണ്ട് മീനുവും ഓടി.... ജഗ്ഗുവും ദേവും പരസ്പരം മുഖം നോക്കി പൊട്ടിച്ചിരിച്ചു..!!! ആ ഓട്ടം നിന്നത് അമ്മുവിൻെറ വീട്ടിലായ്രുന്നു... കോളേജ് കഴിഞ്ഞ് ആകെ ക്ഷീണിച്ചു അവശയായി വന്ന അവൾ അകത്തേക്ക് കയറുമ്പോൾ ഹാളിൽ ഇരുന്നു ചായ കുടിക്കുകയായിരുന്നു....ദേവ്... ഹേ.... ഇതെപ്പൊ... അമ്മു ദേവിനെയും അവൻെറ അടുത്തിരുന്ന് വിശഷം ചോദിക്കുന്ന അപ്പച്ചിയേയും മാമൻമാരെയും നോക്കി അന്തം വിട്ട് നിന്നു.................. തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story