വാകപ്പൂവ്: ഭാഗം 55

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

അവൾ അകത്തേക്ക് കയറി...ദേവ് ചായ കുടിക്കുന്നു.... ഒപ്പം എല്ലാരും ഉണ്ട്... എല്ലാരും ഒരുപാട് സന്തോഷത്തിലാണ്... ആ തിരക്കിനിടയിൽ അവളെ ആരും ശ്രദ്ദിക്കുന്നില്ല എന്ന നഗ്ന സത്യം അവൾ വേദനയോടെ മനസിലാക്കി....!! ദേവ് കുളിച്ച് വസ്ത്രം മാറിയിരിപ്പാണ്.... അതു കണ്ടതും അവൾക്ക് സംശയം വന്നു.... അല്ല...... ഞാനല്ലേ ആദ്യം കോളേജിൽ നിന്നും ഇറങ്ങിയത്... എന്നിട്ടിപ്പോ.... ദേവേട്ടൻ ആദ്യം എത്തിയതും പോര... കുളിയും കഴിഞ്ഞിരിക്കുന്നു...ഈ കുറഞ്ഞ സമയം കൊണ്ട് എങ്ങനെ,... ഇയാൾ പറന്നു വന്നോ..... അതിന് ഇയാളാരാ മായാവിയോ..... അഥവ പറന്നാലും എങ്ങനെ കുളിച്ചു.. ഇനി വരുന്ന വഴിയില് വല്ല കുളത്തിലോ.. ഏയ് ചാൻസ് ഇല്ല.... ബട്ട് ഹൗ ദിസ് പോസിബിൾ.... മിച്ചർ പ്ലേറ്റ് പകുതിയായിട്ടുണ്ട്... വന്നിട്ട് കുറേ നേരമായ മട്ടുണ്ട്.... ഇനി ചികിൽസകൾ കഴിഞ്ഞപ്പോ വല്ല സൂപ്പർ പവറും കിട്ടിയോ...... അവൾ താടിക്ക് കൈകൊടുത്ത് ചിന്തിച്ചു കൊണ്ട് നിക്കുന്നത് കണ്ടപ്പോഴാണ് അമ്മു വന്നു എന്ന് അവരും മനസിലാക്കുന്നത്... ഹാ.. നീയിതെപ്പൊഴാ വന്നേ കൊച്ചേ .. . പ്ലേറ്റെടുത്ത് തിരിഞ്ഞ അപ്പച്ചി ചോദിച്ചു.... ദേ... ഇപ്പൊ.... വന്നുള്ളൂ.... അവൾ ദേവിനെ നോക്കി... അവൻ തന്നെ നോക്കി ചിരിക്കുന്നു.... ദേവ് മോൻ വന്നിട്ടുണ്ട്...കണ്ടില്ലേ നീ.. അവർ ആശ്ചര്യത്തോടെ ചോദിച്ചു...

ഹ്മ്.... കോളേജില് കണ്ടിരുന്നു.. താൽപര്യമില്ലാത്ത മട്ടില് അവനെ നോക്കുക പോലും ചെയ്യാതെ അവൾ പറഞ്ഞു.. എന്നാ മോള് പോയ് കുളിച്ച് വാ... ഞാൻ ചായ എടുത്ത് വക്കാം.. ശരി അപ്പച്ചി.... അവൾ അകത്തേക്കു പോയി... ഹോ.. എന്താ ചിരി... എൻെറ പട്ടി മൈൻറ് ചെയ്യും..ഇത്രേം നേരം ആലുവ കടപ്പുറത്ത് കണ്ട പരിചയം പോലും ഇല്ലായിരുന്നു.. ഹും... എന്നിട്ട് ഒരു കിണിക്കല് കണ്ടില്ലേ... റൂമിലെത്തി ബാഗ് അഴിച്ചു വച്ചു.. ശേഷം ഒരു നെടുവീർപ്പോടെ അവൾ വാഷ്റൂമിൽ കയറി... താഴെ അവർ ഒരുപാട് നേരം സംസാരിച്ചു... അത്രനേരം സന്തോഷം നിറഞ്ഞിരുന്നവരുടെ മുഖത്ത് അൽപ്പം വിരസത വന്നത് അവൻ മനസിലാക്കി.... എങ്കിലും പ്രതീക്ഷയുടെ നറുപുഞ്ചിരി അപ്പച്ചിയുടെ മുഖത്ത് വിരിഞ്ഞപ്പോൾ അവന് പകുതി ആശ്വാസം ആയി... അങ്കിൾ എന്ത് പറയുന്നു... അവൻ അനുവാദത്തിനായ് കാത്തു നിന്നു... അത് മോനെ.... എനിക്ക്.... ഒന്നുമില്ല ഏട്ട.. എല്ലാം നല്ലതിന്... അത്രതന്നെ ....അവർ അദ്ദേഹത്തിൻെറ കൈകളെ കൂട്ടി പിടിച്ചു..... പക്ഷേ പേടിയാവുന്നു ദേവി.... പേടിക്കണ്ട.... സ്വർണ്ണത്തിനു പോലും അതിൻെറ യാഥാർത്യം അറിയണമെങ്കിൽ അഗ്നി പരീക്ഷണം വേണ്ടി വരും... അതുപോലെ തന്നെയാണ് ഓരോ ജീവിതവും.... നമ്മൾ നല്ലതിന് വേണ്ടിയാണ് ചെയ്യുന്നത് എന്ന് മനസിലാക്കിയാൽ മതി.... ബാക്കി എല്ലാം ദൈവത്തിന് വിട്ടു കൊടുക്കുക.... അദ്ദേഹത്ത്ൻെറ മുഖത്ത് ഒരു പുഞ്ചിരി നിഴലിച്ചു... നേരം സന്ധ്യയോടടുത്തു....

ഇരുട്ട് പടരുന്ന നേരം ചെമ്മാനത്തിന് ചന്തം കൂടുതലാണെന്ന് തോന്നി....അവൻ ദൂരെയെങ്ങോട്ടോ നോക്കിയിരിപ്പാണ്..വാകത്തിട്ടിന് എതിരേ കസേരയിട്ട് അമ്മുനെ ഇരുത്തി... തിട്ടിന് മുകളിൽ അവനും ഇരിക്കുകയായിരുന്നു... അവൻെറ ഭാവങ്ങളെ മനസിലാക്കാനോ വായിച്ചെടുക്കാനോ കഴിയാതെ അവളും സംശയത്തോടെ ഇരുന്നു.... എന്തോ പറയാനുണ്ട് ന്ന് പറഞ്ഞ് വിളിച്ചിട്ട് മണിക്കൂർ ഒന്നായി.... മുമ്പിലിരിക്കുന്ന തന്നെ ഒഴിച്ച് ബാക്കിയെല്ലായിടത്തും കണ്ണുകൾ പോകുന്നുണ്ട്...... എങ്കിലും ഒന്നും പറയുന്ന മട്ടില്ല... കയ്യിലൊരു ചെറു പുസ്തകം ഉണ്ട്... ഇനി അപ്പച്ചിയുടെ നിർദ്ദേശ പ്രകാരം എന്നെ ട്യൂഷനെടുക്കാൻ ഉള്ള മട്ടാണോ എന്തോ... അമ്മു ചായ കുടിച്ചോ... ഏറെ നേരത്തെ മൗനത്തിന് ശേഷം അവൻ ചോദിച്ചു... ഹ്മ്... കുടിച്ചു.... ഹ്മ്........ അവനും മൂളി..... എനിക്ക് ഒരു കാര്യം പറയാനുണ്ട്... അതിനാണ് തന്നെ വിളിപ്പിച്ചത്.... അവൻെറ മട്ടും ഭാവവും കണ്ടപ്പോൾ തന്നെ എന്തോ കാര്യമായ് പറയാനുണ്ടെന്ന് അവൾ മനസിലാക്കി... എന്താ..... പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു.... മറുപടിയൊന്നും കിട്ടീല... " ഹലോ മാഷേ ..എന്തോ പറയാനുണ്ടെന്ന് പറഞ്ഞ് പിടിച്ചിരിപ്പിച്ചിട്ട് മണിക്കൂർ ഒന്നായി.. വല്ലതും നടക്കുമോ..?" __ അമ്മു ചോദിച്ചു. അവനാ ചോദ്യത്തിന് മുന്നിൽ ഒരു ചെറു ചിരി പൊഴിച്ചു..

" എത്ര ധൈര്യമുണ്ടെന്ന് പറഞ്ഞാലും ചില കാര്യങ്ങളുടെ മുന്നിൽ നമ്മളുടെ മനസ്സ് വല്ലാതങ്ങ് ദുർബലമായി പോകും. അത് ചിലപ്പോൾ ആ കാര്യം നമുക്കത്ര പ്രിയപ്പെട്ടതായതു കൊണ്ടാവാം.. എങ്ങാനും നഷ്ടപ്പെട്ടു പോയാലോന്നുള്ള പേടി കൊണ്ടാവാം.. അതുപോലൊരവസ്ഥയിലാണ് ഇപ്പോൾ ഞാനും. ഇതുവരെ അനുഭവിക്കാത്ത ഒരു ടെൻഷൻ..എന്താ പറയ്യാ ഒരു ഒരു സ്റ്റാർട്ടിങ് ട്രബിൾ ഒക്കെ…"__ ദേവ് കൈകൾ തമ്മിൽ കൂട്ടി പിണഞ്ഞു കൊണ്ട് അവളോട് പറഞ്ഞു. 'ഇയാളിതെന്ത് വാഴയ്ക്കയാണ് പറയുന്നതെന്ന് മനസ്സിലാവാത്ത പോലെ അമ്മു നഖം കടിച്ചു കൊണ്ട് അയാളെ നോക്കി ... ഇനി ദ്ദേവേട്ടൻ വല്ല നാടക ഡയലോഗങ്ങനും പറഞ്ഞു പഠിക്കുകയാണോ…? ഒരിക്കലും അയാളിൽ കാണാത്ത പുതുഭാവവും സംസാരവും കണ്ടിട്ട് അവൾ ചിന്തിച്ചു. അവൾ അങ്ങോട്ട് സംസാരിക്കും മുന്നേ ദേവ് സംസാരിക്കാൻ തുടങ്ങി.. " അമ്മു.. മുമ്പ് ഞാൻ നിന്നോട് പറഞ്ഞിരുന്ന ഒരു കാര്യം നിനക്ക് ഓർമയുണ്ടോ..... അത് തന്നെയാണ് എനിക്ക് ഇന്നും നിന്നോട് പറയാനുള്ളത്.... എന്താ എന്ത് കാര്യം.... അവൾ ചോദിച്ചു... മുമ്പ് ഞാൻ പറഞ്ഞപ്പോൾ നീ കളിയായി എടുത്തതാവും.. അല്ലെങ്കിൽ ഞാൻ നിന്നോട് കളിയായി പറഞ്ഞതാണെന്ന് കരുതിക്കാണും.... പക്ഷേ അതിനേക്കാളുപരി ആ സത്യം ഇന്ന് ഒരുപാട് വളർന്നിരിക്കുന്നു.....

പറിച്ചു മാറ്റാൻ ശ്രമിച്ചാലും കഴിയാത്തത്ര ആഴത്തിൽ..... അവൾ വീണ്ടും നഖം കടിച്ചു.... ഇനി എന്നെ കളിയാക്കാൻ പിടിച്ചിരുത്തിയതാണോ.. ഇതെന്ത് ഭാഷ.. സാഹിത്യം ആണോ.... അവൾ താടിക്ക് കൈകൊടുത്ത് ആലോജിച്ചു.... ഓർക്കുന്നുണ്ടോ നീ.... ദേവ് കൗതുകത്തോടെ ചോദിച്ചു... അവൻെറ കണ്ണുകൾ പ്രതീക്ഷയോടെ അവളുടെ വാക്കുകൾക്കായ് പരതികൊണ്ടിരുന്നു..... ഇല്ല.. ദേവേട്ട.. എന്തുവാ.... മുമ്പ് പറഞ്ഞത് ഞാനോർക്കുന്നില്ല..... നിരാശയോടെ അവൻ ദൂരേക്ക് മിഴികൾ പായിച്ചു.... ഇനിയും എനിക്ക് വയ്യ അമ്മു.... ഈയൊരു കാലയളവിൽ ഞാനൊരാളെ അത്രമാത്രം മിസ്സ് ചെയ്തിട്ടുണ്ടെങ്കിൽ അത് നിന്നെ മാത്രമാണ്.. ഒറ്റയ്ക്കിരിക്കുമ്പോൾ നീ അടുത്തുണ്ടായിരുനെങ്കിലെന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു... വഴക്കിട്ട് വഴക്കിട്ട് ഒടുവിലെപ്പോഴോ ഞാൻ നിന്നെ പ്രണയിച്ചു തുടങ്ങിയിരുന്നുവെന്ന സത്യം ഞാനാ ദിവസങ്ങളിൽ മനസ്സിലാക്കിയിരുന്നു. എത്രയും പെട്ടെന്ന് നിന്നരികിൽ ഓടി വരാനുള്ള ഒരു തരം വെപ്രാളമായിരുന്നു എനിക്ക്.. ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തിയപ്പോഴേക്കും അവളുടെ കണ്ണുകൾ സ്തംഭിച്ചു നിന്നിരുന്നു.... Yes.....അമ്മു... I love you.. കളിയോ തമാശയോ അല്ല.... അന്നും ഇന്നും ഒരുപോലെ ഇഷ്ടമാണ് നിന്നെ.....

പറഞ്ഞ് മുഴുവനാക്കും മുന്നേ അവിടെ നിന്നും അവൾ വീട്ടിലേക്ക് ഓടി കയറുന്നത് ദേവ് നോക്കിനിന്നു.. സത്യം പറഞ്ഞാൽ അപ്രതീക്ഷിതമായ ഒരു റെസ്പോൺസ് അവൻ പ്രതീക്ഷിച്ചത് തന്നെയാണ്. തന്റെ റൂമിലേക്ക് ഓടി കയറിയ അമ്മു കിടക്കയിലേക്ക് വീണു. മിഴികൾ നിറഞ്ഞിരിക്കുന്നു. എന്തിനാണിങ്ങനെ.. താൻ എന്തിനാണ് അവിടെ നിന്നും ഓടി മറഞ്ഞത്. ആ വാക്കുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ എനിക്ക് കഴിയുന്നില്ല...... തളർന്നു പോവുകയാ ഞാൻ..... അവൾ ശബ്ദം പുറത്തു വരാതെ അലറി കരഞ്ഞു.... എപ്പോഴെക്കെയോ താനും ആഗഹിച്ചതല്ലേ ദേവേട്ടൻ പറഞ്ഞത്. അതോ ദേവേട്ടന്റെ സാനിധ്യത്തിൽ ഞാൻ കിച്ചുവിനെ മറന്നു പോകുന്നുണ്ടായിരുന്നോ... ഈ കണ്ണുനീരിന്റെ അർത്ഥമെന്താണ്... ൻെറ.... എൻെറ കിച്ചുനെ എങ്ങനെയാ ഞാൻ മറക്കാ..... അവൻ...... അമ്മുൻെറയല്ലേ....ന്നെ മാത്രം സ്നേഹിക്കുന്ന കിച്ചുനെ ഞാനെങ്ങനെ........ കണ്ണുനീര് ദിശയറിയാതെ ഒഴുകി തുടങ്ങി...... കിച്ചുവിൻെറ ഓർമകൾ ഒരു ചലിക്കുന്ന ദൃശ്യം കണക്കേ കൺമുന്നിലൂടെ ഓടി നടന്നു..... ഇനി ദേവേട്ടൻ എന്നെ കാണാൻ വരില്ലേ.. ഒരിക്കലും എന്നോട് മിണ്ടില്ലേ..? എന്നോട് ദേഷ്യാവോ....എൻെറ പ്രവൃത്തിയിൽ വിഷമിക്കുന്നുണ്ടാകില്ലേ..... ഒരു നൂറ് ചോദ്യങ്ങൾ അമ്മുവിനെ ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നു. അപ്പോഴാണ് ആരോ റൂമിലേക്ക് കേറി വരുന്നതായി അവൾക്ക് തോന്നിയത്. നോക്കുമ്പോൾ ദേവാണ് . അവൾ വേഗം എഴുനേറ്റിരുന്നു മുഖം തുടച്ചു.

"ദേവേട്ടാ …. ഞാൻ …"__ അടക്കിപ്പിടിച്ച സങ്കടം പെട്ടെന്ന് പൊട്ടിപ്പോയി.. അത് കണ്ട് ദേവിനും സങ്കടം വന്നു. "അമ്മു... നീ വന്നേ.. എനിക്ക് സംസാരിക്കാനുണ്ട്.."__ ദേവ് വീണ്ടും അവളോട് ആവശ്യപ്പെട്ടു.. "ഇല്ല.. ദേവേട്ടാ.. ദേവേട്ടൻ എന്നോട് ക്ഷമിക്കണം.. എനിക്കിപ്പോ ഒന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല...പ്ലീസ് ..എല്ലാം ഞാൻ പിന്നെ പറയാം.."__ അവൾ അവനെ ഒഴിവാക്കാൻ ശ്രമിച്ചു. "ഇല്ല അമ്മു.. പറയാനുള്ളതും കേൾക്കാനുള്ളതും ഇനി മാറ്റി വെക്കാനാവില്ല. പ്രത്യേകിച്ച് നിനക്ക് പറയാനുള്ളതും എനിക്ക് പറയാനുള്ളതും ഒരേ വിഷയം തന്നെയാകുമ്പോൾ.." അവൾ അവനെയൊന്ന് നോക്കി. എന്താണ് ദേവേട്ടൻ പറഞ്ഞതിന്റെയർത്ഥം. കിച്ചന്റെ കാര്യമാണോ ..അത് ദേവേട്ടന് അറിയാമോ..? അതോ വെറെ വല്ലതുമോ..? അവൾ ചിന്തിച്ചു ശേഷം കണ്ണുകൾ തുടച്ചു.എന്നിട്ട് എഴുനേറ്റു.. "പറയൂ.. ദേവേട്ടാ..എന്താണ് ദേവേട്ടന് പറയാനുള്ളത്."_ " അത് ഇവിടുന്നല്ല. ആ വാകത്തറയിൽ നിന്ന് ..ഞാൻ എന്റെ ഉള്ളം തുറക്കാൻ ആ സ്ഥലം തിരഞ്ഞെടുത്തത് യാദൃശ്ചികമായിട്ടല്ല. നമുക്ക് തുറന്ന് സംസാരിക്കാൻ ഏറ്റവും പറ്റിയൊരിടം അവിടെ തന്നെയാണ്. നീ വാ.."__ പറഞ്ഞു കൊണ്ടവൻ അവളുടെ മറുപടിക്ക് കാക്കാതെ അവളുടെ കൈകൾ പിടിച്ചു.

എന്താണെന്നറിയാതെ അമ്മു ഒരു യന്ത്രം കണക്കെ അവന്റെ കൂടെ നടന്നു. നേരം ഇരുട്ടി തുടങ്ങി....മങ്ങിയ പ്രകാശം എല്ലിടത്തും പടർന്നിരിക്കുന്നു..... പൂത്തുലഞ്ഞു നിൽക്കുന്ന വാകപ്പൂക്കൾക്കിടയിലേക്ക് അവനവളെം കൊണ്ട് നടക്കുമ്പോൾ തഴുകുന്ന ഇളം കാറ്റിന് ശക്തിയാർജ്ജിച്ചപോലെ...അതിൽ പൊഴിയുന്ന വാകയുടെ ഇദളുകൾ അവരെ വരവേൽക്കുന്ന പോലെ... അവർ വീണ്ടും ആ വാകത്തറയുടെ അടുത്തെത്തി. "എന്താ ദേവേട്ടാ ഇത്. എനിക്കൊന്നും മനസ്സിലാകുന്നില്ല."__ അമ്മു നിസ്സഹായതയോടെ ചോദിച്ചു. എന്തു കൊണ്ടാണ് നീ എന്നെ സ്വീകരിക്കാത്തത്.....ഇഷ്ടമല്ലേ എന്നെ... നീ എന്നെ സ്നേഹിച്ചിട്ടില്ലേ..... ഒരിക്കൽ പോലും പ്രണയിച്ചിട്ടില്ലേ അമ്മൂ.... അവൻെറ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ അവൾ തേങ്ങി.... പറയ്....നിൻെറ കണ്ണുകളിൽ ഞാൻ കണ്ട പ്രണയത്തിന് ജീവനില്ലാത്തതാണോ.... അതോ എല്ലാം എൻെറ തോന്നൽ മാത്രമാണോ..... എൻെറ സാന്നിധ്യത്തിൽ നീ സ്വയം മറന്നു പോകുമ്പോൾ എന്നെ പോലും നീയും എന്നെ പ്രണയിക്കുന്നു.... എൻെറ വേദനകൾ കാണുമ്പോൾ നിനക്ക് താങ്ങാനാവത്തത് എന്താണ്... വെറുമൊരു സ്നേഹം മാത്രമാണോ.... ആണോ അമ്മു...... എനിക്ക് ഉത്തരം താ.... നീ എന്നെ സ്നേഹിച്ചിട്ടില്ല എന്നാണേൽ ഞാനിനി ഈ അഭ്യർത്ഥനയുമായി നിൻെറ മുന്നിൽ വരില്ല..... പ്രണയിച്ചിട്ടില്ലേ നീയെന്നെ..... ഇടറിയ സ്വരത്തോടെ ദേവ് ചോദിച്ചു... അവളപ്പോഴും തേങ്ങികരയുകയായിരുന്നു.... എ.. എനിക്ക് അറിയില്ല.... ഞാ... ഞാൻ..... എനിക്ക് കഴിയില്ല ദേവേട്ട... എത്രയൊക്കെ ഇഷ്ടാണെന്ന് പറഞ്ഞാലും എനിക്ക് കഴിയില്ല....... എന്തുകൊണ്ട്.....?? അവളുടെ തോളിൽ കുലുക്കി ദേവ് ചോദിച്ചു....

" കിച്ചു... കിച്ചുവല്ലേ നിന്റെ പ്രശ്നം. അയാൾക്ക് വേണ്ടിയല്ലേ ഈ കാത്തിരിപ്പ്.. അവൾ അൽഭുതത്തോടെ മിഴികൾ ഉയർത്തി നോക്കി..... ആ കണ്ണുകൾ അവനെ ഉറ്റു നോക്കി നിന്നു.... എങ്കിൽ അയാളുടെ ഉടൽ ഈ മണ്ണിലുണ്ട്. ഹൃദയമിടിപ്പ് ഈ നെഞ്ചിലും."__ പറഞ്ഞു കൊണ്ടവൻ അവളുടെ വലതു കൈ അയാളുടെ നെഞ്ചിൽ പിടിച്ച് വെപ്പിച്ചു. " സംശയിക്കേണ്ട നിനക്ക് പരിചയമുള്ള ഹൃദയ താളം തന്നെയാണിത്.. നിരന്തരമായിട്ട് അവൻ നിന്നോട് സംസാരിക്കുന്നുണ്ട്. നീ കേൾക്കാതിരിക്കുന്നതിന്റെ സങ്കടമുണ്ട്."ഒരിക്കൽ നിന്നെ നെഞ്ചോട് ചേർത്തവൻെറ അതേ ഹൃദയതാളം....!!!ഇന്നും അവൻ ചേർക്കൻ ശ്രമിക്കുമ്പോൾ ആ ഹൃദയത്തിൽ നിന്നും നീ ഓടിയൊളിക്കുന്നതെങ്ങോട്ടാണ്....? അവൾ സ്തംഭിച്ചു നിന്നു... അവൻെറ നെഞ്ചിലേക്ക് ചേർത്തു വച്ച കൈകൾ അവൾ വലിച്ചെടുക്കാൻ ശ്രമിക്കവേ അത്രമേൽ ഉറപ്പോടെ അവൻ ആ കൈകൾ നെഞ്ചിലായ് പതിപ്പിച്ചു.... ഓടിയൊളിക്കുകയാണോ നീ നിന്നെ മാത്രം കാത്തിരിക്കുന്നവൻെറ പുനർജ്ജന്മത്തിൽ നിന്നും.... ആർദ്രമായൊരു വേദനയോടെ അവൻ ചോദിക്കുമ്പോൾ, കാണുന്നതും കേൾക്കുന്നതും കേൾവിക്കന്യമാണെന്ന് തോന്നിയവൾക്ക്.... " stop it..I say stop it... മതി ... എനിക്കൊന്നും കേൾക്കണ്ടാ.. നിങ്ങൾ എന്തൊക്കെയോ പറയുന്നു. എന്തൊക്കെയോ കഥകൾ ഉണ്ടാക്കുന്നു. എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത എന്തൊക്കെയോ കാര്യങ്ങൾ .. എന്റെ കിച്ചുവിന്റെ ദേഹം ഈ മണ്ണിലോ.. ഹൃദയം നിങ്ങളിലാണെന്നോ...എന്താ നിങ്ങൾ പറഞ്ഞു വരുന്നത് എന്താണെന്ന് …"

പറഞ്ഞു കൊണ്ടവൾ രണ്ട് കൈകൾ കൊണ്ടും അയാളുടെ ഷർട്ടിൽ പിടിച്ചുകുലുക്കി. അതേ.... ഞാൻ പറഞ്ഞത് സത്യമാണ്... കുറച്ചു കൂടി വ്യക്തമായ് പറയാം....നീ കാത്തിരിക്കുന്ന, നീ പ്രാണനെ പോലെ സ്നേഹിച്ച കിച്ചു ഇന്നീ ഭൂമിയിലില്ല അമ്മൂ....... യാന്ത്രികമായ് അവളുടെ കൈകൾ അവൻെറ ഷർട്ടിൽ നിന്നും അയഞ്ഞു... എ..... എന്താ.... എന്താ പറഞ്ഞേ.... നിങ്ങൾ എന്താ പറഞ്ഞേന്ന്.... ൻെറ...... ൻെറ കിച്ചു ജീവനോടെ ഇല്ലെന്നോ..... ഹൗ ടേർ യൂ...... അവൾ ദേഷ്യത്തോടെ ഉറക്കെ ആക്രോഷിച്ചു..... യെസ്..... സത്യം വേദനയുള്ളതാണ്...അതിനെ accept ചെയ്യുക തന്നെ വേണം അമ്മു... അല്ലാതെ അതിൽ നിന്നും ഓടിയൊളിക്കുകയാണെങ്കിൽ ജീവിതകാലം മുഴുവനും ഒരു വിഡ്ഡിയായ് ജീവിക്കേണ്ടിവരും.... ഇല്ല... ഇല്ല... ൻെറ കിച്ചു മരിച്ചിട്ടില്ല.. അവൻ മരിക്കില്ല ദേവേട്ട... അവന് ന്നെ വിട്ട് പോവാൻ കഴിയില്ല..... ന്നെ അത്രക്ക് ഇഷ്ടാ.... നിങ്ങൾക്ക് അബദ്ദം പറ്റിയതാവും... ദേവേട്ടൻ നോക്കിക്കോ ൻെറ കിച്ചു വരും.....ന്നെ വിട്ട് എവിടെ പോയെന്നാ ദേവേട്ടൻ പറയുന്നേ.. എവിടെയോ വഴിയറിയാതെ നിക്കുവാ.. വരും.... നോക്കിക്കോ...വരും... കിച്ചു വരും..... വരുമെന്നേ......_അത്രനേരം നിറഞ്ഞു നിന്ന ദേഷ്യത്തിൽ നിന്നും അവൾ കൊച്ചു കുട്ടിയെ പോലെ കണ്ണുകൾ അമർത്തി തുടച്ച് കൊണ്ട് പറഞ്ഞു .....

അവളുടെ ഭാവമാറ്റം അവൻെറ ഹൃദയത്തെ കീറിമുറിക്കുമാറ് വേദനിച്ചു... അത്രയേറെ അവനിൽ അടിമപ്പെട്ടുപോയ കാര്യം അവൻ വേദനയോടെ മനസിലാക്കി....നീ അവനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ മനസിലാക്കുന്നു അമ്മൂ...... ഈ നിമിഷം തന്നെ ഒന്ന് പൊട്ടിച്ചിരിച്ച് പറഞ്ഞത് എല്ലാം കളിയാണെന്ന് അഭിനയിക്കാൻ തോന്നുന്നു... നിൻെറ വേദനകളെ നേരിടാനാകാതെ ഓരോ നിമിഷവും തളരുകയാണ് പെണ്ണേ ഞാൻ..... ഇനിയുമൊരു നാടകം... അത് വേണ്ട.. ഇത്രയും നാൾ നിനക്ക് കൂടെ ഉളളവർ ആടി തിമിർത്ത നാടകം മതിയാക്കണം.... വേദനയോടെ ആ സത്യം നിന്നെ അറിയിക്കണം അമ്മു എനിക്ക്.... അവൻ സ്വയമേ മനസ്സിനെ പറഞ്ഞു പടിപ്പിക്കുമ്പോഴും ഇടറുന്ന അവളെ ഒന്ന് ചേർത്തു പിടിക്കാൻ അത്രയേറെ അവൻ ആഗ്രഹിച്ചു... കണ്ടു നിൽക്കാൻ കഴിയുന്നില്ല എനിക്ക് നിൻെറ വേദന.... ഇനിയും എത്രകാലം... എത്രകാലം അഭിനയിക്കണം ..എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ..... എന്താ ദേവേട്ട ആലോചിക്കുന്നേ....നുണയല്ലേ... എന്നോട് പറഞ്ഞത് ഒക്കെ നുണയല്ലേ... കിച്ചു... ൻെറ കിച്ചൂന് ഒന്നൂല്ലല്ലോ ലെ... അവൻ വരില്ലേ ദോവേട്ട..... വരും എനിക്കറിയാ... വരും......

അവളുടെ മിഴികളിലൂടെ സമനിലതെറ്റുന്ന കാര്യം അവൻ വേദനയോടെ മനസിലാക്കി... വരും അമ്മു.... വരും.... കിച്ചൂ വരും... നിന്നെ തേടി..... അവൻ ചെറു ചിരിയോടെ പറഞ്ഞു.... ജീവൻ തിരിച്ചു കിട്ടിയ പോലെ അവളും ചിരിച്ചു. .. ആ കണ്ണുകൾ വിടർന്നു..... ഒരു നിമിഷത്തെ ആശ്വാസത്തിനെന്നോണം അവൻ പറഞ്ഞു അത്രമേൽ വേദനിക്കുനാനുണ്ടായിരുന്നു അവനും... വരും അമ്മൂ..... കിച്ചു വരും..... പക്ഷേ ദേവിലൂടെ മാത്രം....!!! പുറകിൽ നിന്നും പതിഞ്ഞ ഉറച്ച ശബ്ദത്തിൻെറ ഉടമയിലേക്ക് അവർ ഇരുവരും ഞെട്ടലോടെ തിരിഞ്ഞു നോക്കി..... അവൻ നിനക്കായ് ബാക്കി വച്ച ഒരു തരി ജീവനിലൂടെ അവൻ വരും നിനക്കു വേണ്ടി.... അപ്പച്ചി....!!!! നിങ്ങൾ എന്തൊക്കെയാ പറയുന്നേ.... എൻെറ കിച്ചു എവിടെയാ..... തളർച്ചയോടെ അവൾ വേച്ചു പോയ്.... കാണണോ നിനക്ക് കിച്ചുനെ.... വേ... വേണം.... കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു.. അവരുടെ മിഴികളും നിറയുന്നുണ്ടായിരുന്നു.... മുന്നിലുള്ള അസ്ഥിത്തറയെ ചൂണ്ടികാണിച്ച് അവർ പറഞ്ഞു... ഇതാ..... നിൻെറ കിച്ചു....!!! ............... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story