വാകപ്പൂവ്: ഭാഗം 57

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

ആ മിഴികളിൽ ഇരുട്ട് മാത്രം.. ആ ഇരുട്ടിനകത്ത് അവൾ തളച്ചു വച്ച പ്രണയത്തിൻെറ ഒരുപിടി മനോഹര സ്വപ്നങ്ങൾക്കൊപ്പം പുഞ്ചിരിച്ചു നിൽക്കുന്ന ഒരു പതിനേഴ് വയസ്സുകാരനുമുണ്ടായിരുന്നു....!!! ചെറു കുറുമ്പുകൾ കാണിച്ച് ഓടിമറയുന്ന അവനിലേക്ക് ഓർമത്താളിൽ അവൾ ഉറ്റു നോക്കി നിന്നു... ഒരു ലോകത്ത് അവനകന്നു പോകുന്നത് മാത്രം അറിഞ്ഞ അവൾക്ക് യാഥാർത്യത്തിൽ തന്നെ ഇടനെഞ്ചോട് ചേർത്തു പിടിച്ചൊരു പ്രാണൻെറ ഹൃദയതാളം കാതുകളിൽ ലയിച്ചുകൊണ്ടിരുന്നത് അറിയുവാൻ കഴിയും മുന്നേ അവളുടെ ബോധം പൂർണമായ് നഷ്ടപ്പെട്ടിരുന്നു...!!! അമ്മൂ ...എഴുന്നേൽക്ക്...അമ്മൂ... അവളിൽ യാതൊരു അനക്കവും ഇല്ല എന്ന് മനസ്സിലാക്കിയ ദേവ് അവളെ എടുത്തു മുറിയിലേക്ക് പോയി...!! തളർച്ചയും വിഷമവും കാരണം ഒരുപാട് നേരത്തിന് ശേഷമാണ് അവൾ കണ്ണുതുറന്നത്... നനഞ്ഞുതിർന്ന വസ്ത്രങ്ങൾ എല്ലാം അപ്പച്ചി മാറ്റി ധരിപ്പിച്ചിരുന്നു... ആ രാത്രിക്ക് ദൈർഘ്യമേറിയതു പോലെ തോന്നി... പേരറിയാത്ത ഒരു കുറ്റബോധം അവനെ കുത്തി നോവിച്ചു കൊണ്ടിരുന്നു... വീടാകെ ശൂന്യത വന്ന് മൂടിയതു പോലെ... ഇടക്കിടക്ക് അടക്കിപിടിച്ച തേങ്ങലുകൾ മാത്രം അവിടെ ബാക്കിയായി.... ബാൽക്കണയിലേക്ക് വീഴുന്ന തണുത്ത കാറ്റ് നേരത്തെ പെയ്തു തോർന്നൊരു പേമാരിയുടെ കുളിരോടെ അവനെ തഴുകി പോയതോടൊപ്പം ആ കണ്ണുകളിലെ കണ്ണുനീരും നിലത്തേക്ക് പതിച്ചു....!! എനിക്ക് കഴിയുന്നില്ല കിച്ചു....

നിന്നെ മറന്ന് എന്നെ സ്നേഹിക്കാൻ വേണ്ടിയല്ല ഞാനാ സത്യം അവളോട് പറഞ്ഞത്... അത്രക്ക് സ്വാർത്ഥനുമല്ല ഞാൻ.. നിന്നോളം അവളെ സ്നേഹിക്കാൻ ആർക്കാണ് കഴിയുക... എനിക്കോ...? ഒരിക്കലുമില്ല....!!! നിനക്കു മുന്നിൽ ഞാനൊന്നുമല്ല കിച്ചു... ഒന്നുമല്ല.... (അവൻെറ ശബ്ദം ഇടറിയിരുന്നു... ) നിന്നെ പോലെ ആരെയും അമ്മു സ്നേഹിക്കുകയും ഇല്ല...പ്രണയാമിരുന്നു എനിക്കവളോട്.. പക്ഷേ തട്ടിപറിക്കാനോ പിടിച്ചു പറിക്കാനോ ഞാനാഗ്രഹിച്ചിട്ടില്ല... ആ കണ്ണുകളിൽ ഞാൻ കണ്ടൊരു പ്രണയമുണ്ട് അറിയാതെ എങ്കിലും ആ പ്രണയത്തിൽ അത്രക്ക് ഞാനടിമപ്പെട്ടുലപോയിരുന്നു.....ഒരു പകരക്കാരനാകാൻ ശ്രമിച്ചതല്ല ഞാൻ... ഒരുപക്ഷേ നീയും ആഗ്രഹിക്കുന്നുണ്ടവാം.. അവൾ എല്ലാ സത്യങ്ങളും അറിയുവാൻ...!! ഒരു വിഡ്ഡിയായി ജീവിക്കാതെ യാഥാർത്യത്തിലേക്ക് അമ്മു തിരിച്ചു വരാൻ..കാത്തിരിപ്പ് വേദനയാണ്.... അപ്പോൾ ഒരു അന്ത്യം ഇല്ലാത്ത കാത്തിരിപ്പിനോ.....ജീവിക്കണ്ടേ അവൾക്ക്. ശൂന്യമായ കാത്തിരിപ്പ് അവസാനിപ്പിച്ച്... ജീവിക്കണം അവൾ...!! ചന്ദ്രബിംബത്തിൽ തിളങ്ങുന്ന ആ വാകത്തറയെ നോക്കി അവൻ പുലമ്പിക്കൊണ്ടിരുന്നു.... ഈ വീടിൻെറ സന്തോഷം നഷ്ടപ്പെട്ടത് ഞാൻ കാരണം അല്ലേ, എൻെറ എടുത്തു ചാട്ടം കാരണം അല്ലേ...എല്ലാവരും പട്ടിണി കിടക്കുന്നു പലരും കരയുന്നു... ഒരുവൾ പാതി ജീവനോടെ തളർന്നു കിടക്കുന്നു....എല്ലാം ഈ ഞാൻ കാരണം മാത്രം....!! വേദനയോടെ നിറഞ്ഞ മിഴികളെ അവൻ തുടച്ചു...!!!

ദേവാ...... പുറകിൽ നിന്നും അപ്പച്ചിയുടെ ശബ്ദം കേട്ടപ്പോൾ അവൻ കണ്ണുകൾ തുടച്ചു... എന്തിനാ നീ വിഷമിക്കുന്നത്.... സ്വയം ശപിക്കല്ലേ മോനെ.... വിളറിയ ചിരിയോടെ പറയുന്നവരെ നേരിടാനാകാതെ അവൻ മിഴികൾ ദൂരേക്ക് പായിച്ചു.... നീ ചെയ്തതാണ് മോനെ ശരി.... എല്ലാത്തിനും കാരണം ഞങ്ങളാണ്... മുന്നേ പറയണമായിരുന്നു.... പക്ഷേ മറച്ചു വച്ച് മറച്ചു വച്ച് ഇന്ന് തിരുത്താൻ കഴിയാത്ത തെറ്റാണ് ഞങ്ങൾ ചെയ്തത്....മോൻ തന്നെ പറ ഇനിയും എത്രകാലം പിടിച്ചു നിർത്തും അവളെ.. ഈ നാട്യത്തീന് ഒരു അന്ത്യം വേണ്ടെ മോനെ... ചിലപ്പോൾ എൻെറ കിച്ചൂട്ടൻ പോലും ആഗ്രഹിക്കുന്നത് അവൾ സത്യങ്ങൾ അറിയുവാനായിരിക്കും... അവളെ പൊട്ടം കളിപ്പിച്ചതിന് ഞങ്ങളോട് ദേഷ്യത്തിലായിരിക്കും അവനും.... നിറഞ്ഞ മിഴികളോടെ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അവർ പറയുന്നത് അവൻ നോക്കി നിന്നു....!!! അല്ലേലും കിച്ചു അങ്ങനെയാ അമ്മു എന്നും സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ കൊതിച്ചവനാ...!! അവരുടെ വാക്കുകൾ മുറിഞ്ഞു സാരിതലപ്പുകൊണ്ട് വാ പൊത്തി പിടിച്ചു അവർ...!! ആൻെറി....!!! മോനെ എല്ലാ സത്യങ്ങളും നീ അറിയിച്ചു... ഇപ്പോൾ വേദനിച്ചാലും കാലം എല്ലാം മറയ്ക്കും എന്ന വിശ്വാസം എനിക്കുണ്ട്.... നീ എനിക്ക് ഒരു വാക്ക് കൂടി തരണം....

എന്താ ആൻെറി അമ്മുവിനെ നീ തിരിച്ചു തരണം.. പഴയെ പോലെ... ഞങ്ങളേക്കാൾ നിനക്ക് മാത്രമേ അതിന് കഴിയൂ മോനെ.... ദേഷ്യ അവൾക്ക് ഞങ്ങളോട്... പക്ഷേ നിന്നെ വെറുക്കാൻ കഴിയില്ല അവൾക്ക്.. അത് ആരെക്കാളും നന്നായി എനിക്കറിയാം... അല്ലെങ്കിലും കിച്ചു ഉറങ്ങുന്ന ഈ നെഞ്ചിനെ അവൾക്ക് വെറുക്കാൻ കഴിയുമോ മോനെ....!!! നിന്നെ കാണുമ്പോഴൊക്കെ കിച്ചുവും നീയും ഒന്നാണെന്ന് തോന്നുവാ... അവൻെറ ഹൃദയമാണ് നിന്നിലെന്നറിഞ്ഞ നാൾ മുതൽ കിച്ചുട്ടൻ എവിടേക്കും പോയിട്ടില്ല കൂടെ ഉളള പോലെ തോന്നുവാ.... അവൻെറ കവിളിണകളെ തഴുകി അവർ പറയുമ്പോൾ അവൻെറ മിഴികളും നിറഞ്ഞിരുന്നു...!!! തണുത്തുറഞ്ഞ അസ്ഥിത്തറയിൽ മഴത്തുള്ളികളേറ്റ് വാകയിതളുകൾ ഒട്ടി കിടന്നു.... രാത്രി ഒരുപാട് നേരം കഴിഞ്ഞിട്ടും ആർക്കും ഉറങ്ങാൻ കഴിഞ്ഞില്ല.... അമ്മുവിൻെറ മുറിയിൽ അവളെയും നോക്കി ഒരുപാട് നേരം അവൻ നിന്നു.... കരഞ്ഞു വീർത്ത ആ മിഴികളോട് എന്ത് ഉത്തരം പറയും ഞാൻ...!! അവൻ സ്വയമേ ചോദിച്ചു.... അവളുടെ ഈ അവസ്ഥക്ക് കാരണം ഞാനല്ലേ... കിച്ചുവിൻെറ മരണ വിവരം അറിയിച്ചത് മാത്രമല്ല.. അറിഞ്ഞോ അറിയാതെയോ അവൻെറ മരണത്തിന് ഞാനും കാരക്കാരനല്ലേ ...എന്നെ കൊല്ലാൻ വേണ്ടി വരുൺ വച്ച കെണിയായിരുന്നില്ലേ അത്.....

എല്ലാം അറിയുമ്പോൾ എന്നെ വെറുത്തു പോവുമോ അവൾ... ചങ്കിലാരോ കത്തി കയറ്റിയിറക്കിപോലെ നോവുന്നുണ്ടായിരുന്നു അവന്... ഇനിയും ഇവിടെ നിന്നാൽ സ്വയം തളർന്നു പോകുമോ എന്ന് ഭയപ്പെട്ട് അവൻ അവിടെ നിന്നും അവൻ നടന്നു.... ദേവേട്ട.....!!! അമ്മുവിൻെറ വിളികേട്ട് അവൻ വേഗത്തിൽ തിരിഞ്ഞു നോക്കി.... അവൾ പതിയെ കണ്ണു തുറന്ന് തന്നെ നോക്കി കിടക്കുന്നത് കാണവേ അവൻ അവർക്കടുത്തേക്ക് ചെന്ന് കട്ടിലിനു താഴെ മുട്ടിലിരുന്നു....!! എന്താ അമ്മൂ.....!! നീ എഴുന്നേറ്റോ? സൗമ്യതയോടെ അവൻ ചോദിച്ചു....അവൻെറ മിഴികൾ അവളുടെ മുഖത്തു ഓടി നടന്നു.... കരഞ്ഞു കരഞ്ഞ് കണ്ണുകൾ വീങ്ങിയിരിക്കുന്നു....അതുകൊണ്ട് തന്നെ പൂർണമായ് കണ്ണു തുറക്കാൻ പോലും അവൾക്ക് കഴിയുന്നില്ലായിരുന്നു... അവൾ പതിയെ എഴുന്നേറ്റ് ഇരിക്കാൻ ശ്രമിക്കവേ അവൻ അവളെ സഹായിച്ചു..... എന്തേലും വേണോ അമ്മൂ..... ? വേണ്ട എന്ന് അവൾ മൂളി.... അടുത്തിരുന്ന ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്ത് അവനവൾക്ക് നേരെ നീട്ടി....!! ൻെറ കിച്ചു എങ്ങനെയാ മരിച്ചത് ദേവേട്ട??? പെട്ടെന്നുള്ള ചോദ്യത്തിനു മുന്നിൽ അവൻ പതറി നിന്നു...!!! ...... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story