വാകപ്പൂവ്: ഭാഗം 58

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

എന്തേലും വേണോ അമ്മൂ..... ? വേണ്ട എന്ന് അവൾ മൂളി.... അടുത്തിരുന്ന ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്ത് അവനവൾക്ക് നേരെ നീട്ടി....!! ൻെറ കിച്ചു എങ്ങനെയാ മരിച്ചത് ദേവേട്ട??? പെട്ടെന്നുള്ള ചോദ്യത്തിനു മുന്നിൽ അവൻ പതറി നിന്നു...!!! കലങ്ങി വീർത്ത കണ്ണുകളും വിറയാർന്ന ചുണ്ടുകളും അപ്പോഴും വിതുമ്പുന്നുണ്ടായിരുന്നു.... അവളെ നോക്കി ആർദ്രമായ് പുഞ്ചിരിച്ച് അവൻ അവൾക്കരികിൽ ഇരുന്നു... തന്നെ തന്നെ ഉറ്റുനോക്കി കരയുന്ന അവളുടെ മുഖത്തു നിന്നും നനവാർന്ന മിഴിനീര് അവൻ. തുടച്ചു..... എന്തിനാ അമ്മു നീ കരയുന്നത്.... ഇങ്ങനെ കരയുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ....?നീ അറിഞ്ഞ കാര്യങ്ങളെല്ലാം നടന്നു കഴിഞ്ഞ് വർഷങ്ങളായിരിക്കുന്നു... നീ ഇങ്ങനെ വിഷമിക്കുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല.... ദാ ആദ്യം ഈ വെള്ളം കുടിക്ക്..! കയ്യിലെ ഗ്ലാസ് അവളുടെ ചുണ്ടോട് ചേർത്തു വച്ച് കൊടുത്തു..!

വളരെ പതിയെ തളർച്ചയോടെ അവളത് കുടുച്ചു...... ! നേരം ഒരുപാടായി ഇനിയും കരഞ്ഞു കൊണ്ടിരുന്നാൽ വല്ലാതെ വേദനിക്കും... അതു കൊണ്ട് എല്ലാം ഒരു നിമിഷത്തേക്ക് മറന്ന് നീ ഉറങ്ങാൻ നോക്ക്... അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് അവൻ പറഞ്ഞു.... ശേഷം അവിടം വിട്ടിറങ്ങാൻ തുനിഞ്ഞ അവൻെറ കൈകളിൽ അമ്മു പിടിത്തമിട്ടു... ദേവേട്ട.... എനിക്ക്....... എനിക്ക് അറിയണം..... കിച്ചുന്.. ന്താ പറ്റിയെ... പറയുമോ.. പ്ലീസ് ദേവേട്ട..... കരഞ്ഞു കൊണ്ട് പറയുന്നവൾക്ക് മുന്നിൽ ഒന്നും പറയാതെ ഇറങ്ങി വരാൻ അവന് കഴിഞ്ഞില്ല..... പക്ഷേ ഇനിയും പറഞ്ഞാൽ അവൾ എല്ലാം കരഞ്ഞ് തീർക്കുകയേ ഉള്ളൂ..... അത് അവളെ വല്ലാതെ തളർത്തും.. ഇപ്പോൾ തന്നെ പാതി ജീവനില്ല....!! അവനവൾക്കരികിൽ ഇരുന്നു.. ശരി.... ഞാൻ പറഞ്ഞു തരാം... എല്ലാം..... കിച്ചു എങ്ങനെയാ മരിച്ചത് എന്നും.... അവൻെറ ഹൃദയം എങ്ങനെയാ എന്നിലെത്തിയത് എന്നും എല്ലാം പറഞ്ഞു തരാം....

അവളുടെ മിഴികൾ വല്ലാതെ തുടിച്ചു... ഓരോ ശ്വാസനിശ്വാസങ്ങളിലും കിച്ചു മാത്രം... അവൾ കാതോർത്തു നിന്നു... ആ ഹൃദയതാളത്തിന് വേഗതയേറി... പക്ഷേ ഒരു കാര്യം നിയെനിക്ക് ചെയ്തു തരണം. എങ്കിൽ മാത്രമേ ഞാൻ എല്ലാം പറഞ്ഞു തരുകയുള്ളൂ.... എന്താ. അത്.... അവൻ മുറിവിട്ട് പുറത്തിറങ്ങി....തിരിച്ചു വരുമ്പോൾ കയ്യിൽ ഒരു പ്ലേറ്റ് ഉണ്ട്... അവൾ സംശയത്തോടെ നോക്കി.... അതിലെ ഭക്ഷണം? അവൻ അത് കൊണ്ട് വന്ന് അവൾക്കരികിൽ ഇരുന്നു.... ഇത് നീ കഴിക്കണം... എങ്കിൽ നീ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ഞാൻ പറയാം.. അല്ല എങ്കിൽ എൻെറ വായിൽ നിന്നും നിനക്കത് കേൾക്കാൻ കഴിയില്ല.. ഇനി ഈ വീട്ടിലെ മറ്റാരും പറഞ്ഞ് തരികയും ഇല്ല.. അവർക്ക് ഈ ടോപ്പികിനെ കുറിച്ച് സംസാരിക്കുന്നത് തന്നെ പേടിയാണ്.! എന്തു പറയുന്നു.... കഴിക്കുന്നോ ഞാൻ പോകണോ..!? ദേ..... ദേവേട്ട....

അവളുടെ നിസഹായത അറിയാം എങ്കിലും അവളെ അത് കഴ്പ്പിക്കാൻ അവന് വേറെ വഴിയില്ലാത്തത് കൊണ്ട് അവനത് കണ്ടില്ലെന്നു നടിച്ചു...!! അവൾക്കരികിൽ അത് വച്ച് അവൻ മുറിയിലോട്ട് പോയ്.... കതകടച്ച് പുറം തിരിഞ്ഞു നിൽക്കുമ്പോഴും ഒന്ന് പൊട്ടിക്കരയണം എന്ന് തോന്നി അവന്... എങ്കിലും എല്ലാം ഉളളിലൊതുക്കി അവൻ കിടക്കയിലേക്ക് വീണ് തലക്ക് കുറുകെ കൈ വച്ച് കിടന്നു....!! അറിയാതെ ഒന്ന് മയങ്ങിയ ശേഷം അരികിലാരുടെയോ സാന്നിധ്യം മനസിലായതും അവൻ തലയുയർത്തി നോക്കി...... അമ്മൂ...... അവളുടെ കയ്യിൽ കാലിയായ ആ പ്ലേറ്റ് ഉണ്ട്... അവളത് അവിടെ വച്ച് അവനരികെ മുട്ടിലിരുന്നു.... നിക്ക് പറഞ്ഞു താ... ദേവേട്ട.... നിക്കറിയണം... പറ.... ഞാനത് കഴിച്ചു... മുഴുവനും കഴിച്ചു... നോക്ക്.. അവൾ ആ പാത്രം നീട്ടി പറഞ്ഞു.... അവളുടെ കണ്ണുകളിൽ പതിവിലും കവിഞ്ഞ ഒരു പിടപ്പായിരുന്നു... അത് അവനെ വല്ലാതെ ഭയപ്പെടുത്തി.....

അമ്മൂ.... അവൻ സമയം നോക്കി.....ഏകദേശം 3 മണിയായിരിക്കുന്നു..... ആ മിഴികൾ ചുവന്ന് കലങ്ങി കുറുകിയിരിക്കുന്നു എന്ന് മാത്രമല്ല അവിടുത്തെ ഭാവം വ്യത്യാസ്ഥമാണ്.... അമ്മൂ നീ ഉറങ്ങിയില്ലേ... നാളെ ഞാൻ പറഞ്ഞു തരാം.. മോള് പോയി ഉറങ്ങ്.. ഇല്ല... ഇല്ല... ഇല്ലാാാ.... ....എനിക്കറിയണം.....പറ..... പറ.. ദേവേട്ട..... കിച്ചു.. കിച്ചുന് ന്താ പറ്റിയേ.....പറ.... അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് മനസിലാക്കിയതും അവൻ പറഞ്ഞു തുടങ്ങി... കിച്ചുന് ഒരു accident aayirunnu എനിക്കും... ഞങ്ങൾ ഒരു ആശുപത്രിയിലായതു കൊണ്ടും എനിക്ക് ഹാർട്ട് ഡാമേജ് ആയതുകൊണ്ടും കിച്ചുവിൻെറ ഹൃദയം എനിക്ക് നൽകി..!! ഇനിയത് ഓർത്ത് വിഷമിക്കണ്ട.. കഴിഞ്ഞത് കഴിഞ്ഞു നീ പോയ് ഉറങ്ങ്ട്ടോ..... അവൾ ഒരു പാവകണക്കെ യാതൊരു ഭാവഭേദവുമില്ലാതെ അവിടെ നിന്നുമിറങ്ങി നടന്നു... അത് അവനെ വല്ലാതെ ഭയപ്പെടുത്തി.... അവനും അവളുടെ കൂടെ ചെന്നു..

അവളുറങ്ങും വരെ ഓരോന്ന് പറഞ്ഞ് അരികിലിരുന്നു....ആ മിഴികൾ എന്തോ തിരിയും പോലെ ചലിച്ചു കൊണ്ടിരുന്നു... . അവളെന്താവും ചിന്തിക്കുന്നത്.. ? അവളുടെ കുറുനിരകളെ മാടിയൊതുക്കി അവൻ തലോടി കൊണ്ടിരുന്നു... പതിയെ അവൾ ശാന്തമായ് ഉറങ്ങുന്നത് കണ്ട് അവൻ ആശ്വസിച്ചു... പുതപ്പ് നെഞ്ചോളം പുതപ്പിച്ച് ,നെറ്റിയിലാർദ്രമായ് ചുണ്ട് ചേർത്ത് അവൻ മുറിവിട്ട് ഇറങ്ങി...!!! എന്തോ ഭയം പോലെ. അവളുറങ്ങിയല്ലോ അത് മതി..! അവൻ സ്വയമേ ആശ്വസിച്ചു.. നേരം ഒരുപാട് വൈകിയാണ് ദേവ് കണ്ണു തുറന്നത്.... കുളിച്ച് ഫ്രഷായി അവൻ അവളെ തിരക്കി... വീട്ടിലാരും തന്നെ ആ മുറിയിലോട്ട് പോയിട്ടില്ല.. ദേവ് ഒഴിച്ച് എല്ലാരോടും ദേഷ്യം ആയതുകൊണ്ട് അവൾ എങ്ങനെ പ്രതികരിക്കും എന്നതറിയാതെ അവർ അവൾക്കരികിൽ ചെന്നില്ല എന്ന് മനസിലായി.

പക്ഷേ എല്ലാവരുടെയും കണ്ണ് അവളിലുണ്ട്.... എന്തെങ്കിലും ചെയ്യുമോ എന്ന പേടിയും അവരെ ചുഷണം ചെയ്തു കൊണ്ടിരുന്നു.....!!! ഡയനിംങ് ഹാളിൽ എല്ലവരോടൊപ്പം ഇരുന്നു.. മുമ്പെങ്ങുമില്ലാത്ത ശാന്തതയും മൂഖതയും അവർക്ക് കൂട്ടായി വന്നു.... അവൾക്കരികിലേക്ക് ചെല്ലാൽ പലരും കണ്ണുകൾ കൊണ്ട് പറയുന്നത് അവൻ മനസിലാക്കി....!! മുറിയിലേക്ക് ചുവടു വക്കുമ്പോൾ അവളവിടെ കിടക്കവിരിപ്പിൽ ഇരിക്കുന്നത് കണ്ടപ്പോഴാണ് അവന് ആശ്വാസം വീണത്.. കയ്യിലെന്തോ ഫോട്ടോ ഉണ്ട്.... അതിലേക്ക് നോക്കി തലതാഴ്ത്തി ഇരിക്കുന്നു..... അവൾക്കരികിൽ ചെന്നിരുന്ന് അവൻ ആ മുഖം നോക്കി... കരയുകയല്ല.... ആഫോട്ടോ യിൽ അവളെന്തോ തിരിയുകയാണ്... അമ്മു... എന്താ നീ നോക്കുന്നത്..... അവൻ അവളുടെ കയ്യിൽ നിന്നൂം ആ ഫോട്ടോ വേടിച്ച് നോക്കി... അമ്മുവും കിച്ചുവും ഒരുമിച്ചുള്ള പഴയ ഫോട്ടോ ആയിരുന്നു അത്.... ഹ്മ്...

കിച്ചുനെ നോക്കുകയാണോ നീ..... അവൾ തലയുയർത്തിയില്ല... അമ്മൂ നീ ഒരു കാര്യം മനസിലാക്കണം.. കിച്ചു നിന്നെ വിട്ട് എവിടേക്കും പോയിട്ടില്ല.... പോകാനും അവന് കഴിയില്ല.... നീ അവനെ സ്നേഹിക്കുന്നതിനേക്കാൾ കിച്ചൂ നിന്നെ സ്നേഹിക്കുന്നില്ലേ അമ്മു...? അപ്പൊ എങ്ങനെയാണ് അവന് പോകാൻ കഴിയുക..... അവൻെറ സാന്നിധ്യം എന്നും നിൻെറ കൂടെ ഉണ്ട്.... നിൻെറ ഓരോ ശ്വാസനിശ്വാസങ്ങളിലും കിച്ചു ഉണ്ട്.... നിന്നെ തഴുകുന്ന കാറ്റിലും നിനക്ക് ചുറ്റുമുള്ള വായുവിലും. ഈ വീടിന് പുറത്തുള്ള വാകത്തറയിലും.. എന്തിനുപരി നിൻെറ ചിന്തകളിലും അവൻ ജീവിക്കുന്നു.....!! അവൾ എണീറ്റ് ജനാലക്കരികിൽ ചെന്നു നിന്നു... ആ വാകപ്പൂക്കൾക്ക് താഴെ ഉറങ്ങുന്ന തൻെറ പ്രിയ്യപ്പെട്ടവനിലേക്ക് മിഴികളാഴ്ത്തി നിന്നു... അവൾ എന്തൊക്കെയോ പറയുന്നുണ്ട്... ശബ്ദം കുറച്ചായതിനാൽ അവന് വ്യക്തമായില്ല.. ദേവ് അവൾക്കരികിലേക്ക് നിന്നു... .. വേദനിച്ചോ നിനക്ക്.....?

നിൻെറ മുറിവുകൾ ആഴത്തിലായിരുന്നോ കിച്ചുട്ട?. ൻെറ കിച്ചുട്ടൻെറ ദേഹത്ത് നിന്ന് രക്തം ഒഴുകിയോ? അവന് നൊന്തുകാണില്ലേ..? ഒരുപാട്? അവന് വേദനിക്കുമ്പോ അവൻ അമ്മുനെയല്ലേ ഓർക്കുക.... ഓടി വന്ന് എൻെറ കൂടെ ഇരിക്കാൻ കൊതിച്ച് കാണില്ലേ...? അപ്പൊ ഞാനെവിയോ അല്ലേ.. അവന് വേദനിക്കുന്നത് പോലും അറിയാതെ ഞാനിവിടെ അവനെയും കാത്ത് ഇരുന്നിട്ടിണ്ടാവില്ലേ....? ഈ ലോകത്ത് നിന്ന് വിടവാങ്ങുമ്പോ അവൻ ആഗ്രഹിച്ചത് എന്നെയാവില്ലേ. അവസാനമായ് ഒന്ന് കാണാൻ കൊതിച്ചു കാണില്ലേ.....ൻെറ..... ൻെറ കിച്ചുട്ടൻ എന്നും ൻെറ കൂടെ ഉണ്ടായിട്ടും ഞാൻ അറിഞ്ഞില്ലല്ലോ..... . എന്നും ഞാനിവിടെ വന്ന് നിൽക്കാറില്ലേ...ഇത് എൻെറ കിച്ചു ആയിരുന്നോ. .ആരും എന്നോട് പറഞ്ഞില്ല കിച്ചുട്ട.....സോറി..... എല്ലാരും എന്നെ ചതിച്ചതാ....നിന്നെ വകവക്കാതെ ഞാൻ പോകുമ്പോ നിനക്ക് വേദനിച്ച് കാണില്ലേ. .....ഒന്ന് തിരിഞ്ഞു നോക്കാൻ നീ പറയാതെ പറഞ്ഞു കാണില്ലേ.....? ഞാനാ ൻെറ കിച്ചുനെ വേദനിപ്പിച്ചേ.....ഞാനാ..? അവൾ സ്വയം ഇരു കരണത്തും മാറി മാറി അടിച്ചു....

പക്ഷേ അവളുടെ പ്രവൃത്തികൾ കണ്ട് വിജ്രംഭിച്ചു നിന്ന ദേവിന് തിരിച്ചു എന്തു പറയണം എന്നറിഞ്ഞില്ല.. അവൾ മാറിയിരിക്കുന്നു...ഒരു രാത്രി കൊണ്ട്. അവളുടെ ഭാവങ്ങളും ചിന്തകളും ഒരുപാട് മാറിയിരിക്കുന്നു.... തനിക്ക് മുന്നിൽ നിൽക്കുന്നവൾക്ക് ചുറ്റുപാട് അറിയുന്നില്ല.. തൊണ്ട പൊട്ടുമാറ് ഞാൻവിളിക്കുന്നത് കേൾക്കുന്നില്ല..... അവളും കിച്ചുവും മാത്രമുള്ള ലേകത്ത് അവൾ ജീവിക്കുന്നു......!!! അവൻെറ മിഴികളുടെ മൗനത്തിൽ കുതിർന്ന വേദനയിൽ നിന്ന് ഇരു തുളളി കണ്ണുനീരുതിർന്നു!! ഭ്രാന്തമായ അവളുടെ പ്രണയത്തിനു മുന്നിൽ പാദുകങ്ങളിടറി അവൻ ബാക്കി വച്ച ഓർമകളിലേക്ക് അവൾ സഞ്ചരിക്കുന്നത് നോക്കി അവനൊരു ശിലകണക്കെയിരുന്നു....!!! 💞🌼💞 ദിവസങ്ങൾ ഓടി മറഞ്ഞു.. അമ്മുവിൽ ഒരുപാട് മാറ്റമുണ്ട്... ഒരു കൊച്ചു കുഞ്ഞ് എന്നപോലെ അവളുടെ മാനസിക നിലമാറി തുടങ്ങി..... അവൾക്കൊപ്പം ഉറ്റ സുഹൃത്തായ് ഓരോ ചുവടുകളുമിടറാതെ അവനും ഉണ്ടായിരുന്നു......ചുരുക്കി പറഞ്ഞാൽ ഈകാലയളവിൽ അവൻ സ്വയം കിച്ചു ആയി മാറി..

ഒരു കളിതോഴനെന്നപോലെ!!! രാത്രി മുഴുവനും ചിലപ്പോൾ ആ വാതകത്തറിലിരിക്കും.. അവനോട് എന്തൊക്കെയോ പറയും.... ചിരിക്കും... പരിഭവിക്കും... ഒടുക്കം ദേവിനെ കാണുമ്പോൾ എല്ലാം മറന്ന് പുഞ്ചിരിക്കും..... ഓടി ചെന്ന് അവൻെറ നെഞ്ചിലേക്ക് കാതുകൾ വച്ച് ആ ഹൃദയതാളം കേട്ട് മന്ദഹസിക്കും.... അവളുടെ കിച്ചു സംസാരിക്കുകയാണെന്ന് സ്വയമേ പറയും..... ചിലപ്പോൾ അവനുറങ്ങുമ്പോഴേല്ലാം അവനറിയാതെ അവളും ആ നെഞ്ചോരം കാതുകൾ ചേർത്ത് ഉറങ്ങുന്നുണ്ടാവും.... ഉറക്കച്ചടവിൽ ഉണരുമ്പോഴായിരിക്കും അവൻ കാണുന്നത്.. അല്ല എങ്കിൽ പിറ്റേന്ന്.... ഇപ്പോൾ അവളിൽ ദുഃഖമില്ല..... ചിന്തകളിൽ കുസൃതിയും പരിഭവവും മാത്രം...പലപലമാറ്റങ്ങൾ ഓരോ ദിവസം കൊഴിയുന്തോറും ഉണ്ടാവുന്നു....!!! ചെറിയ തോതിലുള്ള ചികിൽസകൾ ഫലം ചെയ്യുന്നുണ്ട്..... അമ്മൂ... ഇത് കഴിക്ക്.... എത്രയാന്നു വച്ച ഞാനിതും പിടിച്ച് നിൽക്കുന്നത്...

ഇന്നാ കഴിക്ക്...... എനിക്ക് വേണ്ട ദേവേട്ട.... നമുക്ക് കറങ്ങാൻ പോവാം... ഇവിടെ ബോറടിക്കുന്നു... വാ പോയിട്ട് വരാം..... അവൻെറ കയ്യും വലിച്ച് അവൾ നടന്നു... അമ്മൂ.... നിക്ക് പോകാം.... പക്ഷേ ഇത് കഴിച്ചില്ല എങ്കിൽ ഞാൻ എങ്ങോട്ടും വരില്ല..പിന്നെ നീ ഒറ്റക്ക് പോവേണ്ടി വരും..... ഒറ്റക്ക് പോയ അറിയാലോ വല്ലോരും പിടിച്ചോണ്ട് പോകും....!! ആ കാണിക്ക്.... ഇന്നാ..... അവനൊരു ഉരുള അവളുടെ വായിലോട്ട് വച്ച് കൊടുത്തു.... അങ്ങനെ ഓരോന്ന് പറഞ്ഞ് അവളെ കഴിപ്പിച്ചുകൊണ്ടിരുന്നു.....ഇതെല്ലാം നനവാർന്ന മിഴികളോടെ അവരും നോക്കി കണ്ടിരുന്നു....... അവൾക്ക് മരുന്ന് നൽകി.... അവനും അവൾക്കരികിലിരുന്നു.... മരുന്ന് കഴിച്ച് കഴിഞ്ഞാൽ ഒരു ഉറക്കമാണ് പതിവ്... ഡോസ് കൂടുതലായതുകൊണ്ടാവാം.... എല്ലാ വാശിയും മാറ്റി വച്ച് അവളുറങ്ങുന്നതും നോക്കി അവനിരുന്നു....... അവളുടെ നെറ്റിത്തടത്തിലേക്ക് അവനർപ്പിക്കുന്ന ചുംബനങ്ങൾ പോലും അവളോട് മാപ്പ് ചോദിക്കുന്നുണ്ടായിരുന്നു... അറിയാതെ എങ്കിലും നിൻെറ ഈ അവസ്ഥക്ക് ഞാനും കാരണക്കാരനാണ്....

ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നി.....!!! പുറമെന്ന് നോക്കിയാൽ അവൾക്ക് ഒരു കുഴപ്പവുമില്ല....പക്ഷേ പ്രവൃത്തികളിലെവിടെയൊക്കെയോ അവൾ സ്വയമൊരു കുഞ്ഞായി മാറിതുടങ്ങി......!!! അപ്പച്ചി അമ്മുവിൻെറ പേരില് നാട്ടില് ഒരുപാട് വഴിപാടുകൾ നേർന്നിരുന്നു.... അവിടേക്ക് വന്നിട്ട് 2 ദിവസം ആയി ....അമ്മുവിൻെറ നാടായതു കൊണ്ട് തന്നെ അവനെയും കൂട്ടി അവൾ ഓരോ സ്ഥലങ്ങളും ഓടി നടന്ന് കാണിച്ചു കൊടുത്തു കൊണ്ടിരുന്നു.... പാടവും കുളവും കുന്നും മേടും ആൽത്തറയും എല്ലാം. അവൾ കിച്ചൂവുമായ് പങ്കിട്ട ഓരോ സ്ഥലങ്ങളും ഒത്തിരി ഓർമകളും അവൾ പങ്കു വച്ചു...... അവളോടൊപ്പം ചേർന്ന് നടക്കുമ്പോഴും ചിരിക്കുമ്പോഴും താനും കിച്ചുവായ് മാറുകയാണോ എന്ന് വരെ തോന്നി പോയ് അവന്..... സമയം ഒരുപാടായ് അമ്മു ഒരുങ്ങി പുറത്ത് വന്നിട്ടില്ല...... അമ്പലത്തില് പോകാൻ എല്ലാരും തയ്യാറായി നിൽക്കുകയാണ്..... അവളെ തിരക്കി അവൻ മുറിയിലേക്ക് പോയി..... അവളുടെ ദാവണി പിൻചെയ്യുന്നതിനിടയിൽ സൂചി കയ്യിലൂടെ കുത്തികയറി.....

രക്തം വന്നിട്ടുണ്ട്..... അമ്മൂ....സൂക്ഷിച്ച് ചെയ്യണ്ടേ ഇതൊക്കെ...... എന്തായീ കാണിച്ചു വച്ചിരിക്കുന്നത്..... ശകാരത്തോടെ അവനത് പറഞ്ഞ് അവളുടെ മുറിവിൽ മരുന്ന് വച്ച് കെട്ടി.... ആഹ്. ദേവേട്ട. പതിയെ.... അവൻെറ തലയിലേക്ക് കൊട്ടി അവൾ പിണക്കത്തോടെ പറഞ്ഞു.... ആദ്യം വേദനിച്ചെങ്കിലും അവളുടെ കുറുമ്പുകൾ കണ്ട് അവൻ പുഞ്ചിരിച്ചൂ..... വേഗം ഡ്രെസ്സൊക്കെ ഇട്ട് വാ.... പോകണ്ടേ.... അവളുടെ താടിതുമ്പിൽ പിടിച്ച് അവൻ കൊഞ്ചലോടെ പറഞ്ഞു.... അവളുടെ ചെറു പുഞ്ചിരി മതിയായിരുന്നു അവനിലെ ദുഃഖം പാതിയില്ലാതാവാൻ... അപ്പോഴാണ് അവൻ അവളെ ശ്രദ്ദിക്കുന്നത്..... ഒന്നും നേരെ ധരിച്ചിട്ടില്ല... ദാവണിയുടെ ഷാൾ മേലാകെ പുതച്ച് നിപ്പാണ്..... . നീ വേഗം ഇതൊക്കെ നേരായാക്കി വാ ഞാൻ താഴെ നിൽക്കാം.... അവനതും പറഞ്ഞ് മുറിവിട്ട് ഇറങ്ങാനായ് പോയ്... ദേവേട്ട.... നിക്ക് ഇത് വേണ്ട. അവളാ ഷാൾ എടുത്ത് മാറ്റി...

അവൻ വേഗം മുഖം വെട്ടിച്ചു.... ഇത് എനിക്ക് ഉടുക്കാൻ കിട്ടുന്നില്ല.... എൻെറ കൈവരെ മുറിഞ്ഞു.... ഞാനും ദേവേട്ടനെ പോലെ ഷർട്ടും മണ്ടും ഉടുക്കട്ടെ.... ഹാ ബെസ്റ്റ്... ൻെറ അമ്മൂ..... അതൊന്നും കൊളളൂലന്നെ.... അമ്മുന് ഈ വസ്ത്രം തന്നെയാണ് ഭംഗി..... നിക്ക്... അവൻ ആ ഷാൾ എടുത്ത് അവളെ ധരിപ്പിച്ചു ....തന്നാലാകും പോലെ ഞൊറിഞ്ഞ് പിൻ ചെയ്തു കൊടുത്തു...... ദേ ഇത്രേ ഉള്ളൂ......അമ്മൂട്ടിക്ക് ഇത് മതിട്ടോ..... ചുന്തരിയായി.... ഒരു ചുവന്ന ചെറിയ പൊട്ട് കൂടി അവളുടെ നെറ്റിയലേക്ക് വച്ചു കൊടുത്തു അവൻ പറഞ്ഞു.... അയ്യേ..... ദേവേട്ടന് ഒരു നാണവും ഇല്ല.... അവൾ മൂക്കത്ത് വിരല് വച്ചുകൊണ്ട് പറഞ്ഞു... അതെന്താടി നീ അങ്ങനെ പറഞ്ഞത്.....അവൻ ഗൗരവത്തോടെ ചോദിച്ചു.... അവൾ വാ പൊത്തി ചിരിക്കുന്നത് അവൻ സംശയത്തോടെ നോക്കി നിന്നു.... എന്താ അവളങ്ങനെ പറഞ്ഞത്.. അവൻ സ്വയമേ നോക്കി... എന്നിട്ട് അവളെ നോക്കി പേടിപ്പിച്ചു...

ചിരിക്കാതെ പറ എന്താ നീ അങ്ങനെ പറഞ്ഞത്... അയ്യേ. ഈ ദേവേട്ടൻ അമ്മൂന് ദാവണിയുടുത്തു തന്നു.. നാണമില്ലാത്തവൻ... ങേ.... എടി.. നീയിത് ആരോടും പറയല്ലേ... ശേ.... എനിക്ക് എന്തിൻെറ കേടായിരുന്നു..... അവൾ പൊട്ടിച്ചിരിച്ചു.... അമ്മു... ഞാ... ഞാനത്... നീയല്ലേ അറിയില്ല പറഞ്ഞേ. അതാ.... അല്ലാതെ .... അയ്യേ.... ഞാൻ പറഞ്ഞു കൊടുക്കും നോക്കിക്കോ..... അവൾ അവനെ കളിയാക്കി പുറത്തേക്ക് ഓടി. അവൾക്ക് പുറകെ അവനും ഓടി..... അമ്മൂ......!!. അവളെ വലിച്ച് അവൻ നെഞ്ചിലേക്ക് ഇട്ട് ചുറ്റിപിടിച്ചു.... നീയിത് എന്തിനുള്ള പുറപ്പാടാ... അയ്യേ.. ഈ പെണ്ണ് എന്നെ നാണം കെടുത്തുമല്ലോ.... അതൊന്നും അവിടെ പോയ് പറയല്ലേ... നല്ലൂട്ടിയല്ലേ..... പ്ലീസ്..... അവൻ കൊഞ്ചലോടെ പറഞ്ഞു... ഞാൻ പറയും നോക്കിക്കോ.... ആണോ... നീ പറയോ... എന്നാ പറഞ്ഞോ... പൊയ്ക്കോ.. ഞാൻ പോവാ.... ഇനി ഞാൻ ഒന്നിനും വരുന്നില്ല.. അടുത്ത ബസിന് നാട് വിടും..

അപ്പൊ നീ ഒറ്റക്ക് ഇരിക്ക് ട്ടോ.. എന്നാ ശരി.... അവനത് പറയുമ്പോഴേക്കും അവളുടെ മുഖം വാടിയിരുന്നു.... ഞാൻ പറയില്ല.... ദേവേട്ടൻ പോവണ്ട... ബാ.... പോകാൻ തുനിഞ്ഞ അവൻെറ കൈകളിൽ പിടിച്ചു വലിച്ചു അവൾ പറഞ്ഞു... അവൻ നടന്നു തുടങ്ങി.. ദേവേട്ട...പോവല്ലേ.... അവന് പുറകെ അവളും നടന്നു.... വീടിന് പുറകിലെ കുളത്തിൻെറ തിട്ടലിരുന്ന് അവൻ മുഖം വെട്ടിച്ചു..... അവൻെറ പുറകിലൂടെ കഴുത്തിലൂടെ അവൾ ചുറ്റിപിടിച്ചു..... ദേവേട്ടൻ പോവോ.... അവൾ വാടിയ മുഖത്തോടെ ചോദിച്ചു. പോവും... ശരിക്കും...? ഹാം... ഞാൻ പറയില്ലല്ലോ അതിന് .....പിന്നെ എന്തിനാ പോവുന്നേ.... ദേവേട്ടൻ പോയ അമ്മു ഒറ്റക്കാവില്ലേ.... അവനൊന്നും പറയാതെ കപടദേഷ്യത്തോടെ ഇരുന്നു.... പെട്ടെന്ന് തന്നെ അവൾ പുറകിലൂടെ. അവൻെറ കവിളത്ത് അമർത്തി ചുംബിച്ചു.... ഒരു നിമിഷം ഞെട്ടിത്തരിച്ചതും ആ ചുംബനം വേദനയുള്ള ഒരു കടിയായി പരിണമിച്ചു ... ആാ......

..അവൻ കവിളിൽ കൈവച്ച് അലറി.. അവൾ ചിരിച്ചു കൊണ്ട് അവിടെ നിന്ന് ഓടാൻ തുനിഞ്ഞതും ആ കൈകളിൽ പിടിച്ചു അവൻ തന്നോട് ചേർത്തു വച്ചു..... കുറുമ്പോടെ അവൾ ആ ഇടനെഞ്ചിലേക്ക് മുഖം പൂഴ്ത്തി ചിരിച്ചു.... എന്നിട്ട് അവൻെറ കാതോരം പതിയെ പറഞ്ഞു... ഞാൻ പറയില്ലാട്ടോ.....!!! അവളുടെ വാക്കുകൾ കേട്ട് നാണത്തോടെ അവനും പുഞ്ചിരിച്ചു.... അവളുടെ അരയിലൂടെ ചുറ്റിപിടിച്ച അവൻെറ കൈകൾ കുസൃതി കാണിക്കവേ പാദസരകിലുക്കം പോലുള്ള അവളുടെ പുഞ്ചിരിയും ഉയർന്നു കേട്ടു.... ആ കുളക്കടവിലെ ചെറു മീനുകൾ പോലും അവരുടെ പുഞ്ചിരിയിൽ പുളകം കൊണ്ടിരിക്കാം.... കിച്ചുവിൻെറ പ്രണയവൃന്ദാവനമായിരുന്ന ആ കുളിക്കടവിൽ ഇരു പക്ഷികൾ കുറുകുന്നുണ്ടായിരുന്നു....!!!

ഏറെ നേരം അവൾ ആ ഇടനെഞ്ചോട് ചേർന്ന് അവനെ മുറുകെ കെട്ടിപിടിച്ചു ഇരുന്നു ...അവനും ചെറു കുഞ്ഞിനെ എന്നപോലെ വാൽസല്യത്തോടെ ആ മുടിയിലൂടെ വിരലോടിച്ചു... അമ്മു.... സമയമായ് പോവാം. എല്ലാരും കാത്തിരിക്കുന്നുണ്ടാവും വാ.... അവളെയും കൂട്ടി അവൻ നടന്നു... മുറ്റത്ത് എല്ലാരും ഉണ്ടായ്രുന്നു...... ദേവിയും വന്നിരുന്നു... ദേവേച്ചി...... അമ്മു സുന്തരിയായില്ലേ.. ദേവേട്ടൻ ഉടുത്ത് തന്നതാ.... അവൾ എല്ലാവർക്കും മുന്നിലും പാവാട വിടർത്തി പിടിച്ച് പുഞ്ചിരിയോടെ പറഞ്ഞു..... എല്ലാരുടേയും ശ്രദ്ദ അവരിലേക്ക് പതിഞ്ഞു... പുറകെ വന്ന ദേവൻെറ കിളികൾ ജില്ലവിട്ട് പോയ്....!!!! .... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story