വാകപ്പൂവ്: ഭാഗം 59

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

അമ്മു ഓടി ദേവിക്കരുകിൽ ചെന്ന് കൊണ്ട് പറഞ്ഞു.....എല്ലാവരുടെയും ശ്രദ്ധ അവരുടെ മേൽ ആയി.... "ആണോ അമ്മു നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട് ട്ടോ..." ദേവി ചെറു ചിരിയോടെ അവളുടെ താടി തുമ്പിൽ പിടിച്ച് കൊണ്ട് പറഞ്ഞു.. ശേഷം ദേവനെ നോക്കി കണ്ണുകൊണ്ട് കളിയാക്കി.... അവൻ ചമ്മൽ മറക്കാൻ നല്ലപോലെ കഷ്ടെപെടുന്നുണ്ടായിരുന്നു... "ഇപ്പൊ വീണെനെ ലോ എന്തിനാ മോനെ നീ ഓടി വന്നെ ... അവളുടെ കൂട്ട് ചേർന്ന് ഇപ്പൊ നിനക്ക് പുറകെയും ആളെ വിടേണ്ടി വരുമല്ലോ ദേവ...." അമ്മുവിൻ്റെ അച്ഛൻ ആനന്ദൻ ദേവിനോട് കളിയായി പറഞ്ഞു.... അവരുടെ സംസാരത്തിൽ നിന്നും അവള് പറഞ്ഞത് ഒന്നും ദേവി ഒഴിച്ച് ബാക്കി ഉള്ളവർ ശ്രദ്ധിച്ചില്ല എന്ന് ദേവന് മനസിലായി..... അവൻ ഒന്ന് നെടുവീർപ്പിട്ടു... "അത് ഞാൻ അമ്മു ഓടിയപ്പോ ......" Mm.... സാരല്ല... പക്ഷേ സൂക്ഷിക്കണം കേട്ടോ.... അദ്ദേഹം അവനെ നോക്കി കരുതലോടെ പറഞ്ഞു ....

ശേഷം അവൻ്റെ തോളത്ത് പതിയെ തട്ടി.... നേരം ഒരുപാട് ആയില്ലേ മോനെ....എന്ന നമുക്ക് പോയാലോ....." "ശെരി uncle " അദ്ദേഹം അവനെ ചേർത്ത് പിടിച്ചു വണ്ടിയിലേക്ക് നടന്നു..... എപ്പോഴും അപ്പുറത്ത് മാറി നിന്ന് ചിരിക്കുന്ന അമ്മുവിൻ്റെ കണ്ണ് കൊണ്ടു കോഷ്ടി കാണിച്ച് പീഡിപ്പിക്കാനും അവൻ മറന്നില്ല..... അമ്മു തിരിച്ച് നല്ലപോലെ കൊഞ്ഞനം കുത്തുന്നു ഉണ്ട് ..... അമ്മു മുൻ സീറ്റിൽ വണ്ടി ഓടിക്കുന്ന മാമൻ്റെ കൂടെ കേറി ഇരുന്നു.... അമ്മു മാമനോട് ഓരോ കുറുമ്പുകൾ കാണിക്കുന്നതും നോക്കി ബാക്കി എല്ലാവരും ചെറു ചിരിയോടെ ഇരുന്നു.... Haa... ഗിയർ വിട് അമ്മുട്ടി... ഇങ്ങനെ പോയ കുടുംബത്തോടെ വല്ല കൊക്കയിലും കിടക്കേണ്ടി വരും കേട്ടോ ... "മാമെ....മാമ സ്റ്റിയറിംഗ് പിടിക് ഞാൻ ഗിയർ പിടിക്കാം..... നമുക്ക് ഒരുമിച്ച് ഓടിക്കാമെ...."

"അയ്യോ....ദേവിയെ.....ഇപ്പൊ ഇടിച്ചേനെ......" Maama വേഗത്തിൽ വണ്ടി വെട്ടിച്ച് കൊണ്ടു പറഞ്ഞു.... അമ്മു....കൈ വിട്ട്....നല്ല കുട്ടി ആയി ഇരിക്ക്.....നമുക്ക് അമ്പലത്തിൽ പോകാൻ ഉള്ളതല്ലേ ..." ദേവി ശാസനയോടെ പറഞ്ഞു.... പക്ഷേ അമ്മു അതിനൊന്നും കീഴടങ്ങുന്ന ലക്ഷണം ഇല്ലാത്തത് കൊണ്ട്..... ദേവ് പറഞ്ഞു തുടങ്ങി.... അമ്മു....കൈ വിട്ടെ...മാമൻ ഓടിക്കട്ട... അല്ല എങ്കിൽ നമ്മൾ എല്ലർ ക്കും മുറിവ് പറ്റും കേട്ടോ..... അത്രയും പറഞ്ഞതും അമ്മു തിരിഞ്ഞ് ദേവനെ നോക്കി "ദേവേട്ടനും മറിയുമോ..." അവള് പതിഞ്ഞ സ്വരത്തിൽ സംശയത്തോടെ ചോദിച്ചു..... Mm..... എനിക്കും നിനക്കും എല്ലാർക്കും.... "ദേവേട്ടനും ?? അവള് വീണ്ടും ചോദിച്ചു... ബാക്കി എല്ലാവരും അവനെ തന്നെ നോക്കുന്നത് കണ്ടപ്പോൾ... അവൻ പറഞ്ഞു.. "Haa... എനിക്കും മുറിയും.

..athu കൊണ്ട് അമ്മു വേഗം കൈ എടുക്കു..." അമ്മു പതിയെ ഗിയറിൽ നിന്നും avalude kai പിൻവലിച്ചു "ഓഹോ അപോ നമ്മൾ ചത്താലും കുഴപ്പമില്ല ദേവേട്ട ന് ഒന്നും പറ്റരുത് എന്ന്...' മാമ ഒരു പ്രതേക ടോണിൽ പറഞ്ഞതും അവിടെ കൂട്ട ചിരി മുഴങ്ങി....അതോടൊപ്പം അവള് ഗിയർ വിട്ട് സ്റിയങ്ങിൽ പിടിച്ചു തിരിച്ചെത്തും..ഒരു നിലവിളിയോടെ മാമ ബ്രേക്ക് ചവിട്ടി നിർത്തി.... ദേവ് തലക്ക് കൈ കൊടുത്ത് ഇരുന്നു.... അവൻ vegam വണ്ടിയിൽ നിന്നും ഇറങ്ങി അമ്മുവിനെ അവന്റെ കൂടെ ബാക്ക് സീറ്റിൽ ഇരുത്തി ദേവിയെ മുമ്പിലും ഇരുത്തി..... അപ്പോഴാണ് എല്ലാവർക്കും ശ്വാസം വീണത്.. അവൻ്റെ തുറിച്ച് നോട്ടം താങ്ങാനാവാതെ അവള് നല്ലപോലെ ചിരിച്ച് കൊടുത്തു.... അവളുടെ മനസ്സ് മാറു മ്പോളേക്കും മാമ കിട്ടിയ ഗ്യാപ്പിൽ വണ്ടി വാണം വിട്ട പോലെ പറപ്പിച്ചു....

ഇടയിലെപ്പോളോ അവൻ്റെ തോളിൽ തലവച്ചു കൊണ്ട് അവള് മയങ്ങി പോയി... "അമ്മുവിന്റെ അമ്മയുടെ നിർബന്ധ പ്രകാരം ആണ് ഈ കണ്ട വഴിപാട് okk ചെയ്യുന്നത്.... എനിക്ക് അറിയാം.... എന്തൊക്കെ ചെയ്തിട്ടും എൻ്റെ കുട്ടിക്ക് പറ്റിയ മുറിവ് മാറ്റാൻ എത്ര പെട്ടെന്ന് ഒന്നും കഴിയില്ല എന്ന്....ജീവനായിരുന്നു...അവൻ...അവളുടെ.... അമ്മുവിൻ്റെ അച്ഛൻ പറഞ്ഞൊപ്പിച്ചു.... തുളുമ്പുന്ന കണ്ണുനീര് ആരും കാണാതെ അദേഹം കൈകളാൽ തുടച്ചു നീക്കി.... "അമ്മുവിന് കുഴപ്പം ഒന്നുമില്ല അച്ഛാ.... നിങ്ങൾ വിഷമിക്കണ്ട.... എത്രയും പെട്ടെന്ന് അവള് ഭേതമാകും.... എനിക്ക് വിശ്വാസം ഉണ്ട്....." ചെറു ചിരിയോടെ അവരുടെ കൈകൾക്ക് മീതെ കൈ വച്ച് കൊണ്ട് ദേവ് പറഞ്ഞു.... തിരിച്ച് അവനെ തോളോട് ചേർത്ത് പൊടിച്ച് അയാൾ ആർദ്രമായി ചിരിച്ചു.....

ഏറെ നേരത്തെ യാത്രക്ക് ശേഷം വണ്ടി അമ്പലത്തിലെത്തി..... "അമ്മു എണീക്ക് അമ്പലം എത്തിട്ടോ..." ദേവ് അവളുടെ കവിളത്തു തട്ടി വിളിച്ചപ്പോളാണ് അവൾ ഉറക്കത്തിൽ നിന്നും ഉണർന്നത്.... "ദേവേട്ടാ" "മം.. എന്തേ " "എനിക്കെ നല്ലപോലെ ഉറക്കം വരുന്നു.... ഞാൻ ഉറങ്ങിക്കോട്ടെ..." ഉറക്കചടവോടെ അവൾ അവന്റെ തോളത്തു വീണ്ടും മുഖം അമർത്തി കൊണ്ട് ചോദിച്ചു.... "അത് പറ്റില്ലല്ലോ അമ്മു.... നീയാണ് ചടങ്ങ് ചെയ്യേണ്ടത്.. നീ തന്നെ ഉറങ്ങിയാൽ എങ്ങനെ ശെരിയാകും..... വന്നേ..വാ..." അവൻ അവളെ പിടിച്ചു ഇറക്കി.... അവളും ചിനുങ്ങിക്കൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി..... എല്ലാവരും അകത്തേക്ക് പ്രവേശിച്ചു... അവളുടെ കയ്യിൽ കൈ കോർത്തു പിടിച്ചു കൊണ്ട് അവനും നടന്നു..... അകത്തു തന്നെ കാത്തു കൊണ്ട് സിദ്ധു നിൽക്കുന്നത് കാണവേ ദേവ് ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു.... "വന്നിട്ട് ഒരുപാട് നേരം ആയോടാ...."ദേവ് "ഏയ്‌... ഒരു 3മണിക്കൂർ മാത്രം "സിദ്ധു അവൻ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു... ദേവ് ചിരിച്ചു.. പോട്ടേടാ.... ഒരു വട്ടം അല്ലെ.... നീ അത് ക്ഷമിക്ക്......

"ഉവ്വെയ് " ഒരു വിവരവും ഇല്ലല്ലോടാ... ഞങ്ങളെ ഓക്കെ പാടെ മറന്നോ നീ .. അവന്റെ വയറ്റിന്നിട്ട് ഇടിച്ചു കൊണ്ട് സിദ്ധു ചോദിച്ചു .... "ഏയ്‌... അങ്ങനെ ഒന്നുമില്ലടാ... എല്ലാം നിനക്ക് അറിയുന്നതല്ലേ.... അമ്മുവിന്റെ ഈ അവസ്ഥക്ക് കാരണം ഞാൻ ആണ്......ഏതു വിധേനയും അവളെ പഴയപോലെ എനിക്ക് തിരിച്ചു കൊടുക്കണം...... അതിനി എത്ര കഷ്ടപ്പെട്ടിടാണെങ്കിലും വേണ്ടില്ല..... "ദേവ് "അവൾക്കു അതിനു എന്താ കുഴപ്പം...ദേ പോകുമ്പോ എന്റെ പുറതിന്നിട്ട് ഒരു അടിയും കാലിനു ഒരു തൊഴിയും വച്ചു തന്നിട്ടാ പോയത്.....അവൾക്കു പഴയത് എല്ലാം ഓർമ ഉണ്ട്.. Imean ഞാൻ അവളുടെ ശത്രു ആണെന്ന് അവൾക്കു കൃത്യം ആയി ഓർമ ഉണ്ട്.. (സിദ്ധു ദേവ് ന്റെ കാതോരം പതിയെ പറഞ്ഞു...) കണ്ടില്ലേ....വേണം എങ്കിൽ കിച്ചു ന്റെ ഓർമകൾ വരുമ്പോ ഒരു കൊച്ചു നാഗവല്ലി ആകുന്നുണ്ടാകാം.. That quit നാച്ചുറൽ....."സിദ്ധു എന്തോ വലിയ കാര്യം കണ്ടെത്തിയത് പോലെ പറയുന്ന സിദു വിനെ അവൻ രൂക്ഷമായി നോക്കി.. കാലു മടക്കി ഒന്ന് തന്നാലുണ്ടല്ലോ... നടക്കടാ..... നടയിലോട്ട്....

.."(ദേവ് ) ഒരു അലറലായിരുന്നു അത്...on the spotil സിദ്ധു നിന്നിടത് അവന്റെ പൊടിയും പൂടയും ഇല്ലാതെ അപ്രത്യക്ഷമായി..... പിന്നീട് അവൻ ദേവി വിഗ്രഹത്തിന് മുന്നിലാണ് പ്രത്യക്ഷനായത്.....!! എല്ലാ വഴിപാടും തീരുമ്പോളേക്കും സമയം ഉച്ച കഴിഞ്ഞിരുന്നു..... അടുത്തുള്ള ഹോട്ടലിൽ നിന്നും എല്ലാവരും ഭക്ഷണം കഴിച്ചു ഇറങ്ങി... ദേവേട്ടാ.... അത് നോക്കിയേ...... അമ്മു ദേവ് ന്റെ കയ്യും പിടിച്ചു വലിച്ചു റൈഡരികിൽ കുപ്പിവളകൾ വിൽക്കുന്ന ഒരു അമ്മയുടെ അടുത്തേക്ക് ഓടി... "എന്താ അമ്മു...." ദേവ് അവളെ നോക്കി ചോദിച്ചു... "എനിക്കും കുപ്പിവള വേണം... വേടിച്ചു തരുമോ..." കൊച്ചു കുട്ടികളെ പോലെ അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു.... അവൻ മറുപടി പറയും മുന്നേ അവിടേക്ക് സിദ്ധു എത്തിയിരുന്നു... "എന്താടാ ഇവിടെ പോകാം...."(sidhu) അവൾക്കു കുപ്പി വള വേണം പോലും.... നില്ക്കു വെടിച്ചിട്ട് പോകാം...."ദേവ് "അയ്യേ....... കുപ്പിവളയോ.. നിനക്ക് വട്ടുണ്ടോ പെണ്ണെ... ഈ കാലത്ത് ആരെങ്കിലും ഇതൊക്ക ഇടുമോ.. ഇതൊക്ക ടിപ്പു സുൽത്താന്റെ കാലത്തെ ഫാഷൻ ആഹ്നു..

.." അമ്മുവിനെ കളിയാക്കി കൊണ്ട് സിദ്ധു പറഞ്ഞപ്പോൾ... അവൾ അവനെ നോക്കി പേടിപ്പിക്കാൻ തുടങ്ങി... "അതിനു നീയല്ലല്ലോ ഇടുന്നത്.... ഞൻ അല്ലെ..." "ഓ തമ്പുരാട്ടി തന്നെ ഇട്ടമതി... അവളുടെ ഒരു ലൂപ്പിവള.." സിദ്ധു പുച്ഛത്തോടെ മുഖം കോട്ടി... അമ്മുവും കോട്ടക്ക് പുച്ഛം കൊടുത്തു.... "ദേ അമ്മച്ചി... ഈ മുതലിനു എന്താച്ചാ കൊടുക്ക്... ഇനി വള യില്ലാതെ കൊച്ചിന്റെ കൈ ഊരി പോകണ്ട..." "എനിക്ക് ചുവപ്പ് mathi" അമ്മു ആ അമ്മയോട് പറഞ്ഞു... അവർ അവൾക്കു ചുവപ്പ് നിറത്തിലുള്ള കുപ്പിവള എടുത്തു ചെറു ചിരിയോടെ കൊടുത്തു.... അവളത് വേടിച്ചു കയ്യിലണിഞ്ഞു...... ശേഷം ദേവന്റെ മുഖത്തിനു മുന്നിലായി അത് കുലുക്കി കാണിച്ചു കൊണ്ട് ചിരിച്ചു.... അവളുടെ ചിരിക്കും... ആ ശബ്ദത്തിനും ഒരേ സ്വരമാണെന്ന് തോന്നി അവനു..... "എവിടെ നോക്കട്ടെ " സിദ്ധു അമ്മുവിന്റെ കൈ പിടിച്ചു നോക്കി... "ഏയ്‌ ഇത് കൊള്ളില്ല.... നിന്റെ കൈ കറുത്തിട്ടാ അമ്മു....

നീ ചുവപ്പ് ഇടേണ്ട.... ഒരു കാര്യം ചെയ്യ്... നീ കരിവള ഇട്... അപ്പോ നീ വെളുത്ത പോലെ തോന്നുമെങ്കിലും ചെയ്യും.. " അവളെ മനഃപൂർവം ദേഷ്യം പിടിപ്പിക്കാനായി അവൻ ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു... "നീ പോടാ മരത്തലയ... നീ ആരാ സായിപ്പിന്റെ കുഞ്ഞോ...." "നീ പോടീ കറുമ്പി " "നീ പോട പട്ടി " അവർ പരസ്പരം ചീത്ത വിളിച്ചു കൊണ്ടേയിരുന്നു..... ഇതെല്ലാം കണ്ട് കിളിപ്പാറി നിന്ന ദേവ്.. "ഒന്ന് നിർത്തുന്നുണ്ടോ രണ്ടും....." ഇവനാ ദേവേട്ടാ എന്നെ കറുമ്പി എന്ന് വിളിക്കുന്നു.... സിദ്ധു......!! അവൻ സിദ്ധുനെ നോക്കി വിളിച്ചു.... ഒക്കെ... നീ പറഞ്ഞത് കൊണ്ട് ഞാൻ നന്നാവാം.... പക്ഷെ... ഈ വള ഇവൾക്ക് ചേരുന്നില്ല അത്ര തന്നെ.... "അങ്ങനെ പറയല്ലേ മോനെ.... ചുവപ്പ് നിറം വളരെ നല്ലതാണ്...... ചുവന്ന കുപ്പിവളകൾ ഇട്ടാലെ ഇഷ്ടപെട്ട പുരുഷനെ സ്വന്തമാക്കും എന്നാണ്..... ഹൃദയം കൊണ്ട് സ്നേഹിച്ചവനെ ജീവിത തുണയായി കിട്ടുന്നതിലും വലിയ ഭാഗ്യം എന്താ വേണ്ടത്..... വളകൾ എടുത്തു കൊടുക്കുന്ന അമ്മ സിദ്വിനെ നോക്കിപറഞ്ഞു... "ഓഹോ അങ്ങനെ ഒക്കെ undo"? "മം... ഉണ്ട്...

അതുപോലെ കറുപ്പ് വള ഇട്ടാൽ.. വേഗം മംഗല്യ യോഗം വരും എന്നാ.. മാത്രമല്ല ഓരോ നിറത്തിനും അതിന്റേതായ പ്രതേകതകൾ ഉണ്ട്.... "അത് kollalo"ദേവ് അമ്മു രണ്ട് കൈ നിറച്ചും വളകൾ ഇട്ടുകൊണ്ട് വരുടെ മുന്നിൽ കുലുക്കി കാണിച്ചു.... മോള് സ്നേഹിക്കുന്ന ആളെ തന്നെ കിട്ടട്ടെ... എല്ലാ ഐശ്വര്ടത്തോടെയും.... അവളെ നോക്കി അവർ ആശിർവധിച്ചു.... അതിനു അവൾ ചിരിച്ചു.... ടാ... നീയും വേണേൽ ഒരു ഡസൻ വേടിച്ചോ... ചിലപ്പോ ഈ അമ്മ പറയുന്നപോലെ ഇവളെ നിനക്ക് കിട്യാലോ.... സിദ്ധു ദേവിന് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു.... കുറച്ചു നേരം ദേവിന്റെ ഷൂ ന് അടിയിൽ അവന്റെ കാലുകൾ ശ്വാസം കിട്ടാതെ പിടഞ്ഞു..... ശേഷം അമ്മുവും ദേവും അവിടെ നിന്നും കാറിന്റെ അരികിലേക്ക് പോയി... സിദ്ധു ആകട്ടെ അപ്പോഴും ഓരോ നിറത്തെയും ചൂണ്ടി കാണിച്ചു ഓരോന്നു ചോദിച്ചു കൊണ്ട് നിന്നു.... ഏറെ നേരത്തിനു ശേഷം വണ്ടിക്കരിക്കില്ലേക്ക് വന്ന സിദു വിനെ ദേവ് സംശയത്തോടെ നോക്കി..

. "മം... എന്താ ഇത്ര നേരം പരിപാടി..."ദേവ് മച്ചും "സിദ്ധു ചുമൽ കൂച്ചി കാണിച്ചു എന്തോ ഒളിപ്പിച്ചു വക്കുന്നത് പോലെ തോന്നിയതും . ദേവ് അവന്റെ കൈ പിടിച്ചു തിരിച്ചു പുറകിലേക്കാക്കി.... ശേഷം അവന്റെ പോക്കറ്റിൽ നിന്നും ആ കവർ എടുത്തു നോക്കി.... അതിൽ ഒരു ഡസൻ ചുവന്ന കുപ്പിവളകൾ ആയിരുന്നു..... ഈൗ..."സിദു ഇളിച്ചു കൊടുത്തു... "ഓഹോ.. നീ എപ്പോളാ വള ഇടാൻ തുടങ്ങിയെ....." ദേവ് കളിയാക്കി ചോദിച്ചു.... "ശവത്തിൽ കുത്താതെടാ പന്നി "സിദ്ധു "പറ ആർക്കാ ഇത്....."ദേവ് "ആർക്കും alalllo"സിദ്ധു "അപ്പോ നിനക്ക് ആയിരിക്കും le.... പറയടാ pothe"ദേവ് ഇത് ente വകയിലെ ഒരു അമ്മായി ഉണ്ട് അവര്ക് ആണ്.. അവർ ഒരു ആളെ ആകാതമായി പ്രണയിച്ചു. പാവം ഇപ്പോളും കാത്തിരിക്കുകയാണ്..... അതാ ഞൻ ഈ ചുവന്ന വള അവര്ക് വെടിച്ചതു.... സിദ്ധു ഇല്ലാത്ത നിഷ്കളങ്കതയോടെ പറഞ്ഞു.... "ആഹ്ണോ... ആ അമ്മായിടെ പേര് എന്താ....അത് കൂടി പറ..." ദേവ് അവന്റെ കഴുത്തിലൂടെ കയ്യിട്ട് മുറുക്കി കൊണ്ട് ചോദിച്ചു . ആ....അത്..... അമ്മായിടെ പേര്.... ആ..... ഈ... മം...... മീനു.....!!!"സിദ്ധു ദേവ് പോട്ടിച്ചിരിച്ചു....... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story