വാകപ്പൂവ്: ഭാഗം 6

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

നിറഞ്ഞു വരുന്ന മിഴിനീരോടെ മാമ്മ ഉറക്കെ നിലവിളിച്ചൂ...... അമ്മൂൂൂൂൂൂൂട്ടട്ടട്ടീീീീീ.................. മാമ്മയുടെ ശബ്ദം ക്ഷേത്രത്തിൻ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു....... ഗാംബീര്യത്തോടെ തലയുയർത്തി നിൽക്കുന്ന കരിവീരൻ.... കണ്ണുകളിൽ കോപാഗ്നി ജ്വലിക്കുന്നു... അവൻെറ കൊമ്പുകൾ രക്തദാഹിയെന്നപോലെ കൂർമ്മതയിൽ എഴുന്നേറ്റ് നിൽക്കുന്നപോൽ തോന്നി..... കാട്ടിനുള്ളിൽ നിന്നും മരങ്ങളെയെല്ലാം പറിച്ചെറിഞ്ഞു കൊണ്ടാണ് അവൻ വന്നിരിക്കുന്നതെന്ന് ചിതറി കിടക്കുന്ന മരങ്ങൾ വിളിച്ചോതിയിരുന്നു...

മതമിളകി നിൽക്കുന്ന കാട്ടാനക്കുമുന്നിൽ അവൻെറ രണ്ടു കൊമ്പുകൾക്കുമിടയിൽ അമ്മു നിൽക്കുന്നതാണ് മാമ്മ കാണുന്നത്.... ഇഞ്ചുകൾ വ്യത്യാസം മാത്രമേ ഉള്ളു അമ്മുവും ഒറ്റയാനും തമ്മിൽ...... അവൻെറ കൂർത്തമിഴികളിൽ മരണത്തെ ദർശിക്കുവാൻ അമ്മുവിന് സാധിച്ചു..... ഒരു നിമിഷം എല്ലാം നിശ്ചലമായപോലെ തൻെറ അവസാന നിമിഷങ്ങളെ നേർക്കുനേർ കാണുകയായിരുന്നു അമ്മൂ...... ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥ ദേവ്..... ഇന്ന് ദേവൂട്ടിയുടെ പിറന്നാളാണ്....എന്നും രാവിലെ ഈ അമ്പലത്തിൽ വന്ന് മഹാദേവനെ ദർശിക്കാതെ ദിവസം തുടങ്ങില്ല അവൾ.... അവൾക്ക് ശിവഭഗവാനോട് അടങ്ങാത്ത ഭക്തിയായിരുന്നു.... ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥ (Flash back 🏃🏃🏃🏃🏃🏃🏃)

ഒരു പിറന്നാൾ ദിവസം ദേവേട്ടാാ...... എന്നെ അമ്പലത്തിലൊന്ന് കൊണ്ടുവിടുവോ........ ഒന്ന് പോടി... എന്നും അമ്പലത്തിൽ പോകാൻ നീയാര പൂജാരിയോ ..ഒരു ദിവസം പോയില്ലെങ്കിൽ കുഴപ്പമൊന്നുമില്ല..... നിന്നെ കുണ്ടുവിടാനൊന്നും എനിക്ക് മേലാ.... 😏 ഹും.... വേണ്ട കൊണ്ടുവിടണ്ട .എനിക്ക് എൻെറ ദേവേട്ടനെക്കാളും വലുത് മഹാദേവൻ തന്നെയാ.... ഞാൻ പോകും..... 😡 ഹും.. പൊക്കോ... നിൻെറ കച്ചറ കൂട്ടുകാരുണ്ടല്ലോ കൂടെ... പിന്നെ എന്തിനാ എന്നെ വിളിക്കുന്നത്.... പോടീ.... കുരുപ്പേ.... 😏 ഹാ ഏട്ടനെയൊക്കെ വിളിച്ച എന്നെ പറഞ്ഞാൽ മതി... 😏 അമ്മേ.. ഞാൻ പോകുവാ...ലക്ഷ്മിയുണ്ട് കൂടെ...... ഹാ ശരി ദേവു.... സൂക്ഷിച്ചു പോകണംട്ടോ...... (അമ്മ) അമ്മക്ക് വല്ല വാഴയും വച്ചാൽ പോരായിരുന്നോ.... ഒരു ചേട്ടൻ... ഹും... 😏

ടീീീ... പോടി.. കുരുപ്പേ 😬😬😬😬(ദേവ്) ഞഞ്ഞഞ്ഞ....... (ദേവു) എൻെറ ദേവാ.. നിനക്ക് കൂടെ പൊക്കൂടായിരുന്നോ...... (അമ്മ) അമ്മേ.... ഇന്ന് ദേവൂൻെറ പിറന്നാളല്ലേ.. അവൾക്കൊരു സർപ്രൈസ് കൊടുക്കാനാ.... അവൾ തിരിച്ചു വരുമ്പോ ഞെട്ടിക്കണം... ഞാൻ കൂടെ അമ്പലത്തിൽ പോയാൽ എങ്ങനെ arrangements okk cheyyum...( ദേവ്) ആഹാ..... എന്നൽ ശരി... 😄 (അമ്മ) ദേവു ഇന്ന് പതിവിലും സുന്ദരിയായിരുന്നു.... ചുവന്ന ദാവണിയും അതേ നിറത്തിലുള്ള കുപ്പിവളകളും.. വാലിട്ടെഴുതിയ കണ്ണുകളുമായി.. ഒരു ദേവിയെ പോലെ അവൾ പോകുന്നത് ഉമ്മറപടിയിൽ നിന്നും ദേവ് ചെറു പുഞ്ചിരിയോടെ നോക്കി നിന്നു.....

ദേവുട്ടി ....കണ്ടോ നീന്നെ ചേട്ടനൊന്ന് ഞെട്ടിക്കും.. എന്നോട് ദേശ്യപ്പെട്ട് പോയിരിക്കുവാ കുറുമ്പി..... തിരിച്ചു വരട്ടെ കാണിച്ചു കൊടുക്കാം.... ദേവ് ആരോടെന്നില്ലാതെ പറഞ്ഞു.... അവൻ പതിവിലും സന്തോഷത്തിലായിരുന്നു... ആ സന്തോഷത്തിന് അതികം ആയുസ്സുണ്ടായിരുന്നില്ല.... പിറന്നാളാഘോഷത്തിനായി കാത്തിരുന്നവർക്ക് ദേവൂൻെറ മരണവാർത്തയായിരുന്നു ലഭിച്ചത്... അമ്പലത്തിലേക്ക് അതിക്രമിച്ചു വന്ന കാട്ടാനയുടെ കാൽക്കീഴിൽ ഞെരിഞ്ഞില്ലാതായി ദേവു.... അന്നായിരുന്നു കരിവീരൻ എന്ന കാട്ടാന നാട്ടിലേക്ക് ആദ്യമായിറങ്ങിയത്.......

ഹൃദയം പൊട്ടുന്ന വേദനയോടെ കത്തിജ്ജ്ലിക്കുന്ന കണ്ണിലെ ചുട്ടുപൊള്ളുന്ന കണ്ണൂനീരോടെ ദേവ് ഓടിയെത്തിയപ്പോൾ കാണുന്നത്... രക്തത്തിൽ കുളിച്ച് ജീവനറ്റ് കിടക്കുന്ന ദേവൂനെയായിരുന്നു..... അപ്പോഴേക്കും എല്ലാം നശിപ്പിച്ചുകൊണ്ട് ആ മതയാന കാട്ടിലേക്ക് പോയിരുന്നു...... ദേേേേേദദദദദദദവൂൂൂൂൂൂൂൂൂൂ...... ചങ്ക് പൊട്ടുന്ന സ്വരത്തോടെ അവൾക്കരുകിൽ ഓടിയെത്തി ആ രക്തത്തിൽ നിന്നും അവളെ കോരിയെടുത്ത് അവനുറക്കെ ആക്റോഷിച്ചു..... അവൻെറ ഉറച്ച ശബ്ദത്തിൽ കോപാഗ്നിയുടെ തീജ്ജ്വാലകൾ കണ്ണുകളിൽ ചുവന്നെരിഞ്ഞു........ ദേവൂ... കണ്ണുതുറക്കട. ചേട്ടൻ വന്നു.... നോക്കിയേ..... നോക്ക് ദേവൂ.... അവനുറക്കെ കരഞ്ഞു..... ആരോടും യാത്ര പറയാതെ അന്നവൾ ഈ ഭൂമിയിൽ നിന്നും വിടവാങ്ങി..... 😓😓😓😓😓😓😓😓😓😓😓 ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

അതെ ഇന്നാണ് ആ ദിവസം എൻെറ ദേവൂട്ടിയുടെ പിറന്നാൾ അതിലുപരി അവളുടെ മരണ ദിവസം.... അവളുടെ ചേട്ടനെ കുറ്റബോധത്തിൻ ഉൾക്കടലിൽ തള്ളിയിട്ട് അവൾ പോയി മറഞ്ഞ ദിവസം... അന്ന് അവളുടെ കൂടെ ഞാനും പേയിരുന്നെങ്കിൽ ഒരു പക്ഷേ ദേവൂട്ടി ജീവനോടെ ഉണ്ടായിരുന്നേനെ... മരണം വഹിച്ചിട്ടെങ്കിലും ഈ ദേവ് രക്ഷിച്ചേനെ എൻെറ ദേവൂനെ.... 😖 അവൻെറ കണ്ണുകളിൽ കണ്ണുനീർ ധാരയായി ഒഴുകുയിരുന്നു.... എന്നും മുടങ്ങാതെ വരുമായിരുന്നല്ലോ അവൾ.... നാഴികക്ക് നാനൂറ് വട്ടം ഉരുവിടും ആ നാമം... മഹാദേവൻ....... മഹാദേവൻ..... മഹാദേവൻ.... എന്നനിട്ടെന്തേ..... രക്ഷിക്കാനായില്ലേ പ്രിയ ഭക്തയേ.......

ഈ കല്ലുകൾക്കുള്ളിൽ ഒന്നും തന്നെയില്ലെന്ന് അന്ന് മനസ്സിലായി..... വെറും ശിലയാ ശില മാത്രം..... അമ്പലത്തിനകത്തെ ശിവ ഭഗവാനെ നോക്കി കരഞ്ഞു പരിഭവുക്കുകയായിരുന്നു ദേവ്.. അവൻെറ കുഞ്ഞുപെങ്ങളുടെ ഓർമകളവനെ ഒരുപാട് തളർത്തിയിരുന്നു അതിലുപരി കോപപ്പെടുത്തിയിരുന്നു.... ദേഷ്യവും സങ്കടവും ചേർന്ന പറഞ്ഞറിയാക്കാനാവത്ത ഭാവത്തോടെ നിൽക്കുന്ന ദേവിൻെറ കാതുകളിൽ ആ ശബ്ദം പ്രതിദ്വനിച്ചു.... അമ്മൂൂൂൂൂൂൂട്ടട്ടട്ടീീീീീ........ അവൻ ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത്.... കാട്ടാനക്കുമുന്നിൽ പതറി നിൽക്കുന്ന ഒരു പെൺകുട്ടി... അവൾ പുറകിലേക്ക് ഒാരോ ചുവടും വക്കുന്നു അവൾ ഒരു മരത്തിൽ തട്ടി മരത്തോട് ചേർന്നു നിൽക്കുന്നു....

പുറം തിരിഞ്ഞു നിൽക്കുന്ന അമ്മുവിൻെറ മുഖം ദേവിനു കാണാൻ സാധിച്ചിരുന്നില്ല.... അവൾക്കുമുന്നിൽ രക്തദാഹിയായ് നിൽക്കുന്ന കരിവീരൻ ദേവിൻെറ കണ്ണുകളിലുടക്കി..... ചുവന്ന ദാവണി ദരിച്ച് കരിവീരനുമുന്നിൽ മരണത്തെ നേർക്കുനേർ കാണുന്ന അമ്മുവിനെ കണ്ടതും.. ഒരു നിമിഷം അതവൻെറ ദേവുട്ടി യാണെന്ന് തോന്നിപോയി..... ഭൂതകാലത്തിൻ ഓർമകളവനിൽ നിറഞ്ഞു.... ഇല്ല.. ദേവുള്ളിടത്തോളം എൻെറ ദേവൂനെ മരണത്തിനു വിട്ടുകൊടുക്കുകയില്ല..... ദേേവൂൂൂൂൂ.... അവനുറക്കെ വിളിച്ചുകൊണ്ട് അവൾക്കരുകിലേക്ക് ഓടിയിരുന്നു..... മാ...... മ്മ്........ മാമെ.... ആമ്മുവിൻെറ ശബ്ദം നിലച്ചപോലെ അവൾക്കു തോന്നി... മരണത്തിലേക്ക് വൈഗാതെ പോകുമെന്ന് അവളുറപ്പിച്ചു....

കണ്ണുകളിറുകെ അടച്ചുകൊണ്ട് അതിനെ വഹിക്കുവാനവൾ ഒരുങ്ങിയെന്നപോലെ ....മരണത്തിനു മുന്നിൽ കീഴടങ്ങിയ പോലെ... അവൾ തറഞ്ഞു നിന്നു..... കൂർമ്മയാർന്ന ആന കൊമ്പുകൾ അവളിലേക്ക് ആഴിന്നിറങ്ങാനൊരുങ്ങിയതവൾ അറിഞ്ഞു.... അവളറിയാതെ ആ നാമം അവളുടെ നാവുകളുരുവിട്ടു ......മ.. ഹാാ... ദേ.ദേേ.വാാ........ പൊടുന്നനെ ബലിഷ്ടമായ കൈകൾ അവളെ അരയിലൂടെ മുറുക്കിയെടുത്ത് ആഞ്ഞുവലിച്ചു.... ആ വേഗതയിലൾ കാട്ടിനുള്ളിലേക്ക് തെറിച്ചുവീണു...ചരിവുകളിലൂടെ ചെടികളുടേയും മരങ്ങളുടേയും ഇടയിലൂടെ ഉരുണ്ടു പോകുമ്പോളും അവളെ ചേർത്തു പിടിച്ചിരുന്ന ഇരു കൈകളുടെ സാന്നിധ്യം അവളറിയുകയായിരുന്നു.....

എന്തു കൊണ്ടോ ഇറുകെ അടച്ച കണ്ണുകളവൾ തുറന്നിരുന്നില്ല..... ഒരു കവചം അവൾക്കുമീതെ പൊതിഞ്ഞിരിക്കുന്നതുപോലെ തോന്നി... ഉരുളുന്ന വേഗതയിലും പോറൽ പോലും ഏൽക്കാതെ അവനവളെ കവർന്നിരുന്നു.. ... ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥ സ്തംഭിച്ചു പോയ മാമ്മ കാണുന്നത് ആനക്കൊമ്പുകൾക്കിടയിലൂടെ മരണത്തെ വെല്ലുവിളിച്ച് ഞൊടിയിടയിൽ അമ്മുവിനെ വലിച്ചെടുത്ത് മോചിതനാക്കുന്ന ഒരു ചെറുപ്പക്കാരനെയാണ്..... അവൻെറ വേഗത കാറ്റിനേക്കാളും തീവ്രമായിരുന്നു.... കരിവീരനുപോലും കണ്ണിമക്കുന്ന ഞൊടിയിടയിൽ തൻെറ ഇരയെ തൻെറ വലയത്തിനുള്ളിൽ നിന്നും മോചിപ്പിച്ചത് വിശ്വസിക്കാനാവാത്തപോലെ ........ ആർത്തിറമ്പി വരുന്ന കോപത്തോടെ അവൻ എല്ലാം നശിപ്പിച്ചുകൊണ്ടിരുന്നു..... ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

അമിതവേഗതെയോടെ കുത്തനെയുള്ള ചരിവുകളിൽ balance കിട്ടാതെ ഉരുളുകയായിരുന്നു അവർ.... ശ്വാസം എടുക്കാൻ പോലുമാകാത്ത വേഗതയിൽ എപ്പോഴോ അമ്മുവിൻെറ ബോധം നഷ്ടപ്പെട്ടിരുന്നു..... എങ്കിലും ദേവിൻെറ കൈകൾ അവൾക്കുചുറ്റും മുറുകിയിരുന്നു.... എല്ലാ പോറലുകളും അവൻ സ്വീകരിച്ചു... ആ ചരിവ് അവസാനിച്ചത് കാട്ടു ചോലക്കുള്ളിലെ ഒരു ചെറിയ കുളത്തിലായിരുന്നു... അത്യാവശ്യം ആഴമേറിയതും... ചേറു നിറഞ്ഞതുമായ കുളം... അതിൽ നിറയെ ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നുണ്ട്..... അവരിരുവരും ആ കുളത്തിലേക്ക് അതി വേഗതയോടെ വീണു... നാസികകളിലും കാതുകളിലും വെള്ളം തുളച്ചു കയറി.............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story