വാകപ്പൂവ്: ഭാഗം 60

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

ദേവ് പൊട്ടിച്ചിരിച്ചു... "ഓ അപ്പോ അങ്ങനെ ഒക്കെ ആണ് കര്യങ്ങൾ...മം...mm ..kollam..."...ദേവ് സിന്ധു വളിഞ്ഞ ചിരി പാസ്സ് ആകി... ശേഷം അവർ കാറിൽ കേറി വീട്ടിലേക്ക് തിരിച്ചു..... 💕🌼💕 കാർ ഗെയ്റ്റ് കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ അവരെ കാത്ത് അമ്മുവിൻ്റെ അമ്മ ഭദ്ര യും അപ്പച്ചിയും... ഉമ്മറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു..... ഏറെ നേരത്തെ സ്വീകരണവും വിശേഷം പറയലും കഴിഞ്ഞു അവർ അകത്തേക്ക് പോകുമ്പോൾ അവരെ കാത്തുകൊണ്ട് അവിടെ മീനുവും ജഗ്ഗുവും ഉണ്ടായിരുന്നു.... സർപ്രൈസ് ആയതു കൊണ്ടു തന്നെ അവൾ ഓടി ചെന്ന് അവരെ കെട്ടിപിടിച്ചു..... അവർ വരുന്ന കാര്യം ദേവിന് മാത്രമേ അറിയുകയുള്ളൂ..... അതുകൊണ്ട് തന്നെ അവരെ കണ്ടമാത്രയിൽ സിദ്ദു ഞെട്ടിത്തരിച്ചു നിന്നു....ഒപ്പം അവൻ്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരിയും വിരിഞ്ഞു..... അത് മറക്കാൻ അവൻ നല്ലപോലെ പാട് പെടുന്നുന്നുണ്ടായിരുന്നു... .

കൂടെ ദേവൻ്റെ കളിയാക്കി ചിരി കൂടി ആയപ്പോൾ അവൻ ഗൗരവം നിറച്ച് അകത്തോട്ടു നടന്നു..... "തറയിൽ നോക്കി നടക്ക് വല്ലോടത്തും പോയി വീണലെ പൊട്ടും" ദേവ് ചിരിച്ചു കൊണ്ട് കളിയാക്കി പറഞ്ഞു.... "Eh...enth??"...സിദ്ദു "മറ്റേത്.. മറ്റേത്" ദേവ് സിദ്ദുവിൻ്റെ പാൻ്റിലേക്ക് നോക്കി പറയവെ... ഞെട്ടി തരിച്ച സിദ്ദു കൈകൊണ്ട് താഴ് ഭാഗം മറച്ചു കൊണ്ട്... പോട എന്ന് അലറി.... "ഹൊ ഇവനെ കൊണ്ട്. എടാ നാറി നിൻ്റെ പോക്കറ്റിൽ വച്ച വള പൊട്ടും എന്നാട ഞാൻ ഉദ്ദേശിച്ചെ....." ദേവ് സ്വയം തലക്ക് അടിച്ചു കൊണ്ട് പറഞ്ഞപോളാണ് അവനു ശെരിക്കും ശ്വാസം വീണത്... "ഹൊ നീ അതായിരുന്നൊ ഉദ്ദേശിച്ചത് ... ഞാൻ വെറുതെ ...." സിദ്ധു ഇളിച്ചു കൊണ്ട് പറഞ്ഞു... "ഇങ്ങനെ ഒരു മരവാഴ" ദേവ് "ഈ". സിദ്ദു.... ദേവും അമ്മുവും മീനുവും സിദ്ദുവും ജഗ്ഗുവും ദേവിയും ഒരുപാട് നേരം വട്ടമേശ സമ്മേളനം നടത്തി ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.... ദേവ്ൻ്റെ കണ്ണുകൾ അമ്മുവിൽ മാത്രമായി തങ്ങി നിന്നു.....

അവളുടെ ചൊടിയിൽ വിരിയുന്ന ഓരോ ചെറു പുഞ്ചിരിയും അവൻ ഒപ്പിയെടുത്തു .... സിദ്ദു ആകട്ടെ മീനുവിനെ നോക്കി എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അവള് കത്തിയടിക്കുന്ന തിരക്കിലായതിനാൽ അവളുടെ ശ്രദ്ധ മുഴുവനും അമ്മുവിലായിരിന്നു..... "ഈ കോപ്പ് നോക്കുന്നുമില്ലലോ ഈശ്വര" സിദ്ദു പിറുപിറുക്കുന്നത് കണ്ട് jaggu കാര്യം തിരക്കി.... "എന്ത് പറ്റി മിഷ്ടർ സിദ്ധാർത്ഥ് വിശ്വനാഥ്...." Jaggu സോഫയിൽ ഞെളിഞ്ഞിരുന്നു കൊണ്ട് അവനെ നോക്കി ഗമയിൽ ചോദിച്ചു... "എന്താ......." സിദ്ദു ഒച്ചയെടുത്തു ചോദിച്ചതും... "മം ചും....എന്തേറ്റി സിദ്ദേട്ട..." Jaggu ഇല്ലാത്ത നിഷ്കളങ്കതയോടെ ചോദിച്ചു.... "ഓ ഒന്നുല്ല തംബ്ര.... അവിടുന്ന് നിലവിൽ ചെയ്ത് കൊണ്ടിരിക്കുന്ന പണി തന്നെ നടക്കട്ടെ" സിദ്ദു ജഗ്ഗു വിനോടായി പറയവെ...

അവൻ മുമ്പിലുള്ള പ്ലേറ്റിൽ നിന്നും ചിപ്സ് എടുത്തു വായിലോട്ട് കമഴ്ത്തി ... "സിദ്ദു വിൻ്റെ എലി പ്രസവിക്കാൻ മുക്കുന്ന പോലത്തെ ഭാവം കണ്ട് ദേവ് ഉള്ളിലൂറി ചിരിച്ചു.... "എന്ന നിങ്ങൾ ഇരിക്ക് ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ...എന്ന് പറഞ്ഞു കൊണ്ട് ദേവി പോയി.... "ചേച്ചി നിൽക് ഞാനും ഉണ്ട്.. ബൈ ദുബായ് ഇന്ന് എന്താ സ്പെഷ്യൽ..." ജഗ്ഗുവും ദേവിക്കൊപ്പം ചെന്ന് അവളുടെ തോളിലൂടെ കയ്യിട്ട് കൊണ്ടുചോദിച്ചു.... "ഇന്ന് ബിരിയാണിയാട..." ദേവി ചിരിച്ച് കോണ്ട് പറയവെ.... ജഗ്ഗുവിൻെറ കണ്ണുകളിൽ 500 വാൾട്ട് പ്രകാശം കടന്നു വന്നു .. "എന്ന വിട്ടോ അടുക്കളയിലോട്ട്എന്ന് പറഞ്ഞു അവൻ അവളെ വലിച്ചു കൊണ്ടു അകത്തേക്ക് നടന്നു..... അവിടെ അപ്പച്ചിയും ഭദ്രമ്മയും ദേവിയും ജഗ്ഗുവും കൂടി അടുക്കള കയ്യടക്കി...... "അങ്ങനെ ഒന്ന് ഒഴിവായി kitty" സിദ്ധു ആശ്വസിച്ചു... സംസാരിച്ച് ക്ഷീണിച്ചപ്പോൾ അമ്മു ഉറക്കം തൂങ്ങി തുടങ്ങി...

അവള് മുറിയിലോട്ട് പോയി മയക്കത്തോടെ ബെഡ്ഡിൽ വീണു..... മീനുവും സിദ്ദുവും ദേവും മാത്രമായി aa സമ്മേളനം ചുരുങ്ങി.... ബോറഡിച്ചപ്പോൾ ദേവ് ഫോൺ തോണ്ടി ഇരുന്നു..... മീനുവിനോട് സിദ്ദു കണ്ണുകൊണ്ട് എന്തോ പറയുന്നുണ്ട് എങ്കിലും അവൾക് ഒന്നും മനസ്സിലാവുന്നില്ലായിരുന്നു..... "അടുത്തുള്ള പ്ലേറ്റിൽ നിന്നും ചിപ്സ് എടുത്തു അവള് അവനു നേരെ നീട്ടി വേണോ എന്ന് ചോദിച്ചതും....അവൻ സ്വയം തൽക്കിട്ട് അടിച്ചു.... "എൻ്റെ ദൈവമേ ഈ മരമണ്ടിക്ക് ഞാൻ എങ്ങനെ ബോധിപ്പിച്ചു കൊടുക്കാന.....ഒന്ന് ഒറ്റക്ക് സംസാരിക്കാൻ വേണ്ടിയാ ഞാൻ ഇവിടെ കിടന്ന് ഉള്ള കോപ്രായം മുഴുവനും കാണിക്കുന്നത്....എന്നിട്ട് ഒടുക്കം അവളുടെ ചിപ്സ്..... അവൻ ചുറ്റും നോക്കി.... ആ ഹാളിൽ ആകെ അവളും അവനും എക്സ്ട്രാ ദേവും മാത്രമേ ഉള്ളൂ....

അവൻ നിസ്സഹായതയോടെ ദേവ് നെ നോക്കി....അവൻ ഫോണിൽ തോണ്ടി ഇരിക്കുകയാണ്.... സിദ്ദു പതിയെ ദേവ് നെ തോണ്ടി വിളിച്ചു... Mm.. എന്താ...അവൻ ഫോണിൽ നിന്നും കണ്ണെടുക്കാതെ..ചോദിച്ചു... "നിനക്ക് പാപം കിട്ടുമെടാ ദ്രോഹി..." സിദ്ദു "സാരമില്ല ഞാൻ അത് സഹിച്ചോളം..." ദേവ് ഫോണിൽ തോണ്ടി കൊണ്ട് പറഞ്ഞു.... "ചെറ്റ....നോക്കികോടാ നിൻ്റെ അമ്മുവില്ലെ അവള് ....... ""ഓ മതി മതി പ്രാകണ്ട ഞാൻ പോക്കോളാം..." ദേവ് തൊഴുതു കൊണ്ട് പറഞ്ഞു... "അന്താ ഭയം....." അവൻ പോയതും സിദ്ധു ആശ്വാസത്തോടെ നെടുവീർപ് ഇട്ടു..... ഇതേ സമയം അടുക്കളയിൽ മല്ലിടുകയായിരുന്ന ജഗ്ഗു ഭദ്ര മ്മ യോടായി.... "മ്മ്മ്....... അമ്മടെ കൈപ്പുണ്യം സൂപ്പറാട്ടോ.... അടിപൊളി.... കറി ടെസ്റ്റ് നോക്കി കൊണ്ട് അവൻ അവരോടായി പറഞ്ഞു....." നന്ദി മോനെ.."അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.... ശേഷം അവരുണ്ടാക്കിയത് ഓരോന്നായി അവനെ ഊട്ടി കൊടുത്തു കൊണ്ടിരുന്നു....

അവനും അതിനനുസരിച്ചു കൊണ്ട് ഓരോ അഭിപ്രായം പറഞ്ഞു കൊണ്ടിരുന്നു.... "അല്ല ഇത് എന്തിനാ അപ്പച്ചി " ഒരു കൂട സവാള എടുത്തു കൊണ്ട് വരുന്ന അപ്പച്ചിയെ നോക്കി ജഗ്ഗു ചോദിച്ചു..... "ഇത് സാലഡ് ഉണ്ടാകാനാടാ... " അവർ അവന്റെ തലക്കിട്ട് കൊട്ടി കൊണ്ട് പറഞ്ഞു... സൊ.. സലാഡ്.... ഇത്രെയും സവാള ഇനിയും മുറിക്കണം അല്ലെ....വെയിറ്റ് ഞാൻ ഹെല്പ് ചെയ്യാം എന്നും പറഞ്ഞു കൊണ്ട് അവൻ ഓരോ സവാളയായി മുറിക്കാൻ തുടങ്ങിയപ്പോൾ ആണ് അവൻ ആ നഗ്ന സത്യം മനസിലാക്കിയത്..... ചിപ്സ് തിന്നുന്ന പോലത്തെ അത്ര എളുപ്പ പണിയല്ല ഇത് എന്ന്.... കണ്ണിലൂടെ വെള്ളം വരാൻ തുടങ്ങിയതും.... ഇപ്പോ ശെരിയാക്കി തരാം എന്നും പറഞ്ഞു കൊണ്ട് പുറത്തേക്ക് ഓടിയ ജഗ്ഗു... ഹാളിൽ മീനു വിനെ ഒറ്റക്ക് കിട്ടിയ തക്കത്തിൽ അവളോട് സംസാരിക്കാൻ ശ്രമിക്കുന്ന സിദ്ദുവിനെയും വലിച്ചു കൊണ്ട് അടുക്കളയിലോട്ട് ഓടി....

"എട..... വിടാടാ... എങ്ങോട്ടാ.....".. അവന്റെ കയ്യിൽ കിടന്ന് സിദ്ധു കുടഞ്ഞു..... അവനെയും വലിച്ചു ഓടി അവൻ അടുക്കളയിൽ എത്തി.. അരിഞ്ഞു കൊണ്ട് ഇരുന്ന സവാളകൾ അവനു കൊടുത്തു കൊണ്ട് പറഞ്ഞു... സിദ്ധു ഏട്ടൻ വന്നു എല്ലാം ശെരിയാകും..... ഞാൻ പറഞ്ഞില്ലേ... സവാള അരിയാൻ സിദ്ധു ഏട്ടനെ കഴിഞ്ഞേ ആളുള്ളൂ..... 💕🌼💕 അവിടെ നിന്നും ദേവ് പോയത് അമ്മുവിന് അരികിലേക്ക് ആയിരുന്നു....ക്ഷീണം കൊണ്ട് അവൾ വേഗം മയങ്ങിപോയിരുന്നു...അവളെ ഒന്ന് നോക്കി അവൻ ബെഡ്ഡിൽ ഇരുന്നു...ശേഷം ഫോൺ എടുത്തു തോണ്ടി ഇരുന്നു...അവളുടെ ഓരോ ഞരക്കത്തിലും കയ്യിലണിഞ്ഞ ചുവന്ന കുപ്പിവളകൾ ശബ്ദിച്ചുകൊണ്ടിരുന്നു...അത് അവനിലും മനോഹരമായ ഒരു ചിരി വിടർത്തി... 💕🌼💕 ഇല്ലാത്ത ഭാഷയിൽ ഒക്കെ സിദ്ദു ജഗ്ഗു വിനെ മനസ്സിൽ ചീത്ത വിളിച്ചു കൊണ്ടിരുന്നു....

വേറെ വഴിയില്ലാതെ അവൻ അവർക് മുന്നിൽ പിടിച്ചു നിൽകാൻ സവാള അറിയാൻ തുടങ്ങി... പക്ഷേ അവൻ്റെ മനസ്സിൽ സവാള ക്ക് പരകരം ആ സ്ഥാനത്ത് ജാഗ്ഗു ആയിരുന്നു എന്ന് മാത്രം...!! അവിടെ നിന്നും ഇറങ്ങുമ്പോൾ എല്ലാവരും ഭക്ഷണം കഴിച്ചതു കൊണ്ട് വളരെ കുറച്ച് പേര് മാത്രമാണ് കഴിക്കാൻ ഇരുന്നത്.... ഭക്ഷണം കഴിച്ച് കൈ കഴുകാൻ പോയ മീനുവിനെ സിദ്ദു പൊക്കിയിരുന്നു... സിദ്ദു എട്ട എവിടേക്ക പോകുന്നെ.... മീനു അവളെയും വലിച്ചു കൊണ്ട് പോകുന്ന അവനോട് ചോദിച്ചു.... അതൊക്കെ പറയാം നീ വാ...." അവൻ അവളെയും കൊണ്ട് വീടിന് പുറകിൽ ഉള്ള കുളപ്പടവിലേക്ക് പോയി.... ഹായ് കുളം ഇവിടെ കുളവും ഉണ്ടോ.. കുളം കണ്ടവഴിക്ക് മീനു അൽഭുതത്തോടെ ചോദിച്ചു.... അതിനു അവൻ ഒന്ന് ചിരിച്ചു... അത്ര നേരം കുസൃതി കാണിച്ച് കൊണ്ടു നടന്ന സിദ്ദു വിൻെറ മുഖത്ത് പ്രണയം നിറഞ്ഞത് അവൻ്റെ കണ്ണുകളിൽ അവൾക് മനസ്സിലായിരുന്നു....

തൻ്റെ കണ്ണിലേക്ക് ചെറു ചിരിയോടെ നോക്കി നിൽക്കുന്നവൻ്റെ നോട്ടം അവളെ വല്ലാതെ കുഴച്ചുകൊണ്ടിരുന്നു....അത് കൊണ്ട് തന്നെ അവൾ പെട്ടെന്ന് നോട്ടം മാറ്റി ... "എന്തിനാ ഇങ്ങോട്ട് വന്നെ നമ്മൾ..' അവനെ ഫേസ് ചെയ്യാൻ മടിവന്നപോൾ അവൾ ചോദിച്ചു.... സിദ്ദു അവൻ്റെ പോക്കറ്റിൽ നിന്നും ചുവന്ന കുപ്പിവള എടുത്തു അവൾക് നേരെ നീട്ടി.... "ഹായ് കുപ്പിവള... എനിക്കാണോ?" അത് വെടിച്ച് മാറോട് ചേർത്ത് കൊണ്ട് അവൾ ചോദിച്ചു.. "അല്ല നിൻ്റെ കുഞ്ഞമ്മക്ക്..." "ഈ......" അവള് അത് പുറത്തെടുത്തു ... Mm... നല്ല ഭംഗിയുണ്ട്... അത് തിരിച്ചും മറിച്ചും നോക്കി പറയുന്ന അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്ത് കൊണ്ട് അവൻ പറഞ്ഞു.... നോക്കി നിൽക്കാതെ കയ്യിൽ ഇട് പെണ്ണേ.... അവൾ ചിരിച്ച് കൊണ്ട് അവനു നേരെ കൈ നീട്ടിയതും അതിനർത്ഥം മനസിലായെന്നോണം അവൻ ആ വളകൾ അവളുടെ കയ്യിൽ അണിയിച്ചു കൊടുത്തു... നാണത്താൽ അവളുടെ തല കുനിഞ്ഞതുംഅവൻ aa കൈകൾ തൻ്റെ ചുണ്ടോടു ചേർത്തു.... 💕🌼💕

ഏറെ നേരം ഫോൺ നോക്കി ഇരുന്നപ്പോൾ ദേവ് അറിയാതെ ഉറങ്ങി പോയി... മുക്കിൻ തുമ്പിൽ എന്തോ അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ അവൻ പതിയെ ഒരു കണ്ണ് തുറന്നു വീക്ഷിച്ചു.... അമ്മു ആണ്...തൻ്റെ നെഞ്ചില് തലവച്ചു കിടന്ന് മൂക്കിൻ തുമ്പിൽ ചൂണ്ട് വിരൽ കൊണ്ട് തടവി കളിക്കുകയാണ് മഹതി.... അവൻ ഉണർന്നത് അവൾ അറിഞ്ഞിട്ടില്ല എന്നത് അവളുടെ പ്രവൃത്തിയിൽ നിന്നും അവനു മനസിലായി...അതുകൊണ്ട് അവനും ഉറക്കം നടിച്ചു കൊണ്ട് കിടന്നു.... അവള് അവൻ്റെ മൂക്കിൻ്റെ നീളം അളക്കുന്ന തിരക്കിലായിരുന്നു..... ഇക്കിളി ആകുന്നുണ്ടായിരുന്നു എങ്കിലും അവൻ സഹിച്ചു പിടിച്ചു കൊണ്ട് കിടന്നു..... മൂക്കിൽ നിന്നും അവളുടെ വിരൽ മീശയിലേക്ക് നീണ്ടു...അവിടെ ഓരോ രോമത്തെയും പതിയെ തടവി കൊണ്ട് ഇരുന്നു...അവളുടെ തടവൽ സഹിക്കാനാവാതെ അവനു ഇറങ്ങി ഓടിയാലോഎന്ന് വരെ തോന്നി....

മീശയിലെ ചെറു രോമങ്ങളെ അവള് പതിയെ വലിച്ചു നോക്കി.... ശേഷം അവൻ്റെ അധരങ്ങളെ അവൾ പതിയെ തലോടി.... അത്ര നേരം ചിരി പൊട്ടി നിന്ന ദേവിന് അപ്പോൾ എന്തോ വല്ലാത്ത അനുഭൂതി തോന്നി.... അവൻ പതിയെ കണ്ണ് തുറന്നു ..അവൾ ഇപ്പോഴും അവൻ്റെ അധരത്തെ നോക്കി കിടക്കുകയാണ്.... മുഖത്ത് കൗതുകം ആണെന്ന് തോന്നി അവന്... അവള് പതിയെ കൈ അവിടെ നിന്നും പിൻവലിച്ചു...ശേഷം ഒന്ന് ഏന്തി വലിഞ്ഞ് അവൾ ആ അധരങ്ങളിൽ അമർത്തി ചുംബിച്ചു..... അതോടെ ഉറക്കം നടിച്ചു കിടന്ന അവൻ്റെ കണ്ണുകൾ പൂർവ്വാധികം ശക്തിയോടെ വലിച്ചു തുറക്കപ്പെട്ടു.... അവളുടെ ദീർഘ ചുംബനത്തിൽ സ്വയം നഷ്ടമാകുന്ന പോലെ തോന്നി അവന്..... അവൻ്റെ കൈകൾ അവളുടെ അരയിൽ ദാവണി ക്ക് ഇടയിലൂടെ തഴുകുന്നതോടൊപ്പം...aa അധരങ്ങളെ അവൻ പതിയെ നുണഞ്ഞു കൊണ്ടിരുന്നു... അവൻ്റെ സിരകളിൽ പടർന്നൊഴുകിയ ലഹരിക്ക് പോലും അവളുടെ സുഗന്ധം ആയിരുന്നു...

അവൻ്റെ ചുംബന തീവ്രതയിൽ അവളുടെ താമര കണ്ണുകൾ കൂമ്പിയടഞ്ഞു... ഒപ്പം അവൻ്റെ നെഞ്ചിൽ അവളുടെ കൈകൾ പതിഞ്ഞു...അത് അവൻ്റെ ഷർട്ടിൽ പിടി മുറുക്കി കൊണ്ടിരുന്നു.... അവൻ്റെ വിരലുകൾ അവളുടെ നാഭി ചുഴിയിൽ കുസൃതി കണിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടിപിടഞ്ഞു കൊണ്ട് അവനിൽ നിന്നും വിട്ടു മാറി ..അവൻ്റെ നെഞ്ചിലേക്ക് മുഖം പൂഴ്തിയപ്പോൾ അവൻ്റെ ചോടിയിൽ ഒരു കള്ള ചിരി വിരിഞ്ഞു.....!!!! അവനിൽ നിന്നും വിട്ട് മാറി ഓടാൻ തുനിഞ്ഞ അവളെ അവൻ വലിച്ച് മടിയിലേക്ക് ഇട്ടു ചുറ്റിപിടിച്ചു..... ടീ.. " നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ ഉറങ്ങി കിടക്കുമ്പോൾ എന്നെ വന്നു ഉമ്മിക്കരുത് എന്ന്..." മുഖത്ത് ഗൗരവം നിറച്ചവൻ പറഞ്ഞതും അവൾ പല്ലുകാണിച്ച് ചിരിച്ച് കൊടുത്തു.... ശേഷം കപട ദേഷ്യം കാണിച്ച് നിൽകുന്ന അവൻ്റെ മൂക്കിൻ തുംബിൽ അവൾ തൻ്റെ മൂക്ക് ഉരസിയത്തും അറിയാതെ അവനും ചിരിച്ചുപോയി... ഒപ്പം അവളുടേ കാതോരം അവൻ്റെ അധരവും പതിഞ്ഞു........... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story