വാകപ്പൂവ്: ഭാഗം 61

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

കുളപ്പടവിൽ അവൻ്റെ തോളോട് തല ചായ്ച്ച് കൊണ്ടു അവൾ ഏറെ നേരം ഇരുന്നു... കണ്ണുകളടച്ച് ഇരിക്കുന്നത് കൊണ്ട് തന്നെ ഇരുവരുടെയും ശ്വാസ നിശ്വാസങ്ങൾ ഒഴിച്ച് ബാക്കി എല്ലാം നിശബ്തമായിരുന്നു.... ട്ടോ.......💥 പെട്ടെന്ന് കേട്ട ശബ്ദ ത്തിൽ ഇരുവരും ഞെട്ടി പിടഞ്ഞു എഴുന്നേറ്റു.... മീനു ആകട്ടെ ഇരുന്നിടത്ത് നിന്നും ഒരു പടി താഴേക്ക് വേചു വീണു.... "അമ്മേ...."(മീനു) പുറകിൽ നിന്നും കേട്ട പൊട്ടിച്ചിരിയിൽ നിന്നും പേടിച്ച് നിന്ന ഇരുവരും ആശ്വാസത്തോടെ നെടുവീർപ്പ് ഇട്ടു... നീയായിരുന്നോ പിശാശേ...മനുഷ്യൻ്റെ നല്ല ജീവൻ അങ് പോയി കിട്ടി... മീനു നെഞ്ചില് കൈ വച്ച് ആഞ്ഞ് ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു.... Mmm....m....എന്തായിരുന്നു രണ്ടും കൂടി ഇവിടെ പരിപാടി...... അവരെ നോക്കി ആകികൊണ്ട് ജഗ്ഗു പറഞ്ഞു.... തനിക്ക് മുന്നിൽ നിന്ന് പരുങ്ങുന്നവരെ കാണവെ അവൻറെ ഉള്ളിൽ ഫ്യൂസ് ആയി കിടന്ന പല ബൾബുകളും ഒരുമിച്ച് പ്രകാശിച്ചു.... എന്തോ ഓർത്ത് എടുത്ത അവൻ ഉറക്കെ അലറി... "ഡീ...... എന്ത് തൊന്നിയാസം ആടി കാണിക്കുന്നെ... അതും പഠിക്കേണ്ട പ്രായത്തിൽ ... രണ്ടും കൂടി പ്രണയിച്ചു നടക്കുവാണോ....അതിനാണോ നിന്നെയൊക്കെ... ഞാൻ പഠിക്കാൻ വിടുന്നത്.... അല്ല നിൻ്റെ ഏട്ടൻ പഠിക്കാൻ വിടുന്നത്......" പെട്ടെന്ന് ഉള്ള അവൻറെ ഭാവമാറ്റം കണ്ട് പേടിച്ചത് മീനു ആയിരുന്നു...... സിദ്ദു ആകട്ടെ ഇവൻ്റെ ഉള്ള സ്ക്രു കൂടി ഊരി പോയോ എന്ന സംശയതിൽ താടിക്ക് കൈ കൊടുത്തു നിന്നു.....

"ഇതൊക്കെ നിൻെറ പോലീസ് ഏട്ടൻ ശരത് അറിഞ്ഞാൽ എന്താവും എന്ന് ഓർത്ത് നോക്കിയോ മീനു നീ....." ഏട്ടൻ്റെ പേര് കേട്ടതും അതുവരെ കിളിപോയി നിന്ന മീനു അടപടലം വിറക്കാൻ തുടങ്ങി..... "ഇവൻ കാര്യമായി തന്നെ ആണോ ഇതൊക്കെ പറയുന്നെ "എന്ന് അവള് ഉള്ളാലെ ഉരുവിട്ടൂ..... എന്തെന്നില്ലാത്ത ഭയം വന്നു നിറഞ്ഞു അവളിൽ..... സിദു ആകട്ടെ"ആഹാ എന്നിട്ട്"എന്ന ഭാവവും.... എല്ലാവരെയും വിഷമിപ്പിചു കൊണ്ടു നമുക്ക് ഈ ബന്ധം വേണോ മക്കളെ.... ഇല്ലാത്ത കണ്ണുനീര് വരുത്തികൊണ്ട് അവളുടെ തോളിൽ തട്ടിക്കൊണ്ട് അവൻ പറഞ്ഞതും... ഭാവിയെ കുറിച്ച് എന്തൊക്കെയോ ഓർത്തെടുത്ത മീനുവിന്മുന്നിൽ വടിവാളും ഏന്തി നിൽകുന്ന ശരത്തിൻ്റെ രൂപം വന്നതും അവള് ഒരു പോട്ടിക്കരചിലോടെ ജഗ്ഗുവിൻ്റേ നെഞ്ചിലേക്ക് വീണു..... ആങ്ങളയും പെങ്ങളും തകർത്ത് കരയുന്നത് കണ്ട് സിദ്ദു സ്വയം നെറ്റിയിൽ അടിച്ചു.... അവളുടേ തലമുടിയിൽ രണ്ടു തവണ തലോടിയ ശേഷം..."കേറി പോ ടി അകത്ത് "എന്ന് അലറിയതും... താൻ എന്തിനാ ഓടുന്നെ എന്ന് പോലും അറിയാതെ അവള് ഓടി പോകുന്നതും നോക്കി സിദ്ദു കിളിപോയി നിന്നു... അവള് പോയതും എത്രനേരം കള്ള കരച്ചിൽ കരഞ്ഞു കൊണ്ട് നിന്ന jaggu സിദ്ദു വിനേ നോക്കി കോളർ പൊക്കി ഗമയിൽ നിന്നു...... അത് കാണവെ തരിച്ചു കയറിയ സിദ്ദു അവൻറെ കൈ മുട്ടിനു ഉള്ളിലായി ജഗ്ഗുവിൻ്റെ കഴുത്ത് പിടിച്ചു തിരിച്ചു.... "Aa... വിട്..വിട്....എൻ്റെ കഴുത്ത്.....വിട്....."

Jaggu അലറി വിളിച്ചതും സിദ്ദു കൈ കുടഞ്ഞ് അവനെ മോചിപ്പിച്ചു.... "എന്തിൻ്റെ കുരു ആട നിനക്ക്"...സിദ്ദു "ഞാൻ ഒരു മുന്നറിയിപ്പ് തന്നതാണ് മിശ്ടർ സിദ്ധാർത്ഥ്.... ഇതൊക്കെ അവളുടേ ഏട്ടൻ അറിഞ്ഞാൽ ഉള്ള അവസ്ഥ നിങൾ ഓർത്തിരുന്നോ....?" എന്തോ വലിയ കാര്യം പറയുന്ന പോലെ ഗൗരവത്തിൽ jaggu പറഞ്ഞതും.... "അറിഞ്ഞാൽ അല്ലെട..അത് അപോ നോക്കാം..."എന്ന് നിസാര ഭാവത്തിൽ സിദ്ദു പറഞ്ഞതും... "ഞാൻ അറിയിച്ചാൽ..." പഴയ തമിഴ് പടത്തിലെ വില്ലനായ നമ്പ്യാരെ പോലെ കൈ ഉഴിഞ്ഞു കൊണ്ട് അവൻ പ്രതേക ഭാവത്തിൽ ചോദിച്ചതും.... ഓൺ തെ സ്പോട്ടിൽ സിദ്ദു അവനെ കഴുത്ത് പിടിച്ച് എയർ ലേക്ക് പൊക്കി....താഴ്ത്തി.... "എന്നെ എടുത്തു പോക്കിയിട്ട് എന്ത് കാര്യം... ഇതൊക്കെ അറിഞ്ഞാൽ അവളുടേ ഏട്ടൻ എടുത്തു പോക്കും സിദ്ദു ഏട്ടനെ ...." അവൻ കിതച്ച് കൊണ്ടു പറഞ്ഞു "അതിനു നീ അവനോട് പറയുമോ.. ഞ്ങ്ങൾ തമ്മിൽ പ്രണയിക്കുന്ന കാര്യം..."...(സിദ്ദു) പറഞാൽ.."..(jaggu) പറഞാൽ കൊല്ലി ല്ലെ നിന്നെ ഞാൻ...."(സിദ്ദു) എന്ന ഒരു 500 രൂപ താ.... പെട്രോൾ അടിക്കാൻ.."jaggu) Phaa.... ചെറ്റ.... അപോ അതായിരുന്നു അല്ലേ നിൻറെ ഉദ്ദേശം.. ഞ്ങ്ങളെ ബ്ലാക്ക് മൈൽ ചെയ്ത് ക്യാഷ് വേടി ക്കൽ..എന്ന് സിദ്ദു അവൻറെ കഴുത്തിന് കുത്തി പിടിച്ചു ചോദിച്ചതും....

"ഈ.....പിന്നല്ലതെ.... നിങ്ങളെ കൊണ്ടു എനിക്ക് വല്ല ഉപകാരവും വേണ്ടെ"..... എന്ന് അവൻ ഇളിച്ച് കൊണ്ട് പറഞ്ഞു..... ഓൺ തേ സ്പോട്ടിൽ അവൻ്റെ വയറ്റിനിട്ട്ഒരു കുത്ത് കൊടുക്കാനും അവൻ മറന്നില്ല...... അപ്പോഴാണ് കരഞ്ഞു കൊണ്ടു ഓടി വന്ന മീനു താൻ എന്തിനാ ഓടിയെ എന്ന് ഓർത്ത് തിരിഞ്ഞ് കുളപടവിലേക്ക് തന്നെ ഓടിയത്..... സിദ്ദു എട്ട.... Mm.... എന്താടി... ശെരിക്കും ശരത് ഏട്ടൻ നമ്മളെ കൊല്ലുമോ... വിതുമ്പി കൊണ്ടു അവള് ചോദിച്ചതും.... ജഗ്ഗുവിനെ ഇട്ട് ഇടിക്കുന്നത് തൽകാലം നിർത്തി വച്ചു അവൻ അവളുടേ അടുത്തേക്ക് പോയി.... ശരത് എട്ടനല്ല..... നിൻറെ ഈ മരമണ്ടക്ക് ഇനിയും പ്രകാശം വീണില്ല എങ്കിൽ നിന്നെ ഞാൻ ആയിരിക്കും തല്ലി കൊല്ലു ന്ന ത്.... അവളുടേ ഒരു ഓട്ടം... ഈ....,😁... അത് ഞായം (jaggu) എടാ പരട്ടെ അപോ നീ....(മീനു) അതെ ഞാൻ തന്നെ 😁....(എന്നു പറഞ്ഞു കൊണ്ടു jaggu ഓടി.... പുറകെ അവളും...) അവരുടെ കാട്ടികൂട്ടൽ കണ്ട് സിദ്ദു വിൻറ ചോടിയില് മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു..... എങ്കിലും ഉള്ളിൽ അവൻ എന്തൊക്കെയോ തീരുമാനങ്ങൾ എടുത്തു.... വൈകുന്നേരം എല്ലാവരും വിട പറഞ്ഞ് ഇറങ്ങി.... മീനുവിനേ സിദ്ദു തന്നെ ഡ്രോപ്പ് ചെയ്തു... "ഇവിടെ നിർത്തിയാൽ മതി... ഏട്ടൻ കണ്ട പ്രശ്നം ആകും...."

അവൻ വണ്ടി സൈഡ് ആകി... "ശെരിക്കും ശരത് സീൻ ആണോ മീനു..." "അങ്ങനെ ചോദിച്ചാൽ ഏട്ടൻ പാവം ഒക്കേ ആണ് പക്ഷേ ചില സമയത്ത് psycho ആകും" എന്തോ ഓർത്തെടുത്ത് അവള് പറഞ്ഞു... "കുടുംബം മുഴുവനും ഇങ്ങനേ ആണല്ലേ....(സിദ്ദു) 🤧 ഈ... 😁...(മീനു) 💞🌼💞 രാത്രി ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് ദേവ് ഉണർന്നത്... "Hmm....Sheri.... വൈകാതെ ഞാൻ എത്താം..." കോൾ കട്ട് ആയി..... അവൻ വീണ്ടും കിടന്നു ഉറങ്ങി.... രാത്രിയുടെ കൂരിരുട്ടിൽ അവള് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു..... അവളുടേ നിലവിളി കേട്ട് അടഞ്ഞു തുടങ്ങിയ കണ്ണുകൾ അവൻ വലിച്ചു തുറന്നു... അമ്മു....... പെട്ടെന്ന് തന്നെ അവളുടേ മുറി ലക്ഷ്യം വെച്ച് അവൻ ഓടി... മുറിയിൽ എത്തിയതും.... പേടിച്ച് വിറച്ച് ഇരിക്കുന്ന അവൾക് അരികിലേക്ക് അവൻ ചെന്നു... "എന്താ അമ്മു എന്ത് പറ്റി .. പേടിച്ചോ... വല്ല സ്വപ്നവും കണ്ടോ ....." അവളുടേ മുഖം കായ്കുംബിലിൽ എടുത്തു കൊണ്ടു അവൻ ചോദിച്ചതും...പോട്ടികരചിലൂടെ അവള് അവൻെറ ഞെഞ്ചിൽ വീണു.... "എന്താടാ എന്തു പറ്റി...." "അയാള്..അയാള്...."(അമ്മു) "ആര് അമ്മു.....?(ദേവ്) അവള് തേങ്ങു ന്നത് കാണ വെ അവൻ അവളെ മാറോട് ചേർത്ത് പിടിച്ച് മുടിയിലൂടെ വിരലോടിച്ചു...

.. Aaa നെഞ്ചോരം ഒരു പൂച്ച കുഞ്ഞിനെ പോലെ അവള് പതുങ്ങിയതും അവളുടേ തേങ്ങലുകൾക്ക് ശക്തി കുറഞ്ഞു വന്നു.... അറിയാതെ അവള് പതിയെ മയങ്ങി പോയി..... കാലത്ത് ഉണർണന്തും അവൻ അവളോട് കാര്യം തിരക്കി... ഇന്നലെ എന്ത് പറ്റി നിനക്ക് സ്വപ്നം വല്ലതും കണ്ടോ.....? Mm..... അവള് തല കുനിച്ച് ഇരുന്നു.... അച്ചോട...അതിനായിരുന്നോ നീ നിലവിളിച്ച്.....അല്ല.... എന്ത കണ്ടത്... പറ കേക്കട്ടെ..... അവളുടേ താടി തുമ്പിൽ പിടിച്ചു പൊക്കി അവൻ ചോദിച്ചു... അവള് അവൻ്റെ കൈ പിടിച്ചു വലിച്ച് ബെഡ്ഡിൽ തൻ്റെ അടുത്ത് പിടിച്ചു ഇരുത്തി.... തൻ്റെ കയ്യിൽ അമ്മു മുറുക്കി പിടിച്ചത് കണ്ട് അവള് നല്ലപോലെ ഭയന്നിട്ടുണ്ട്എന്ന് അവനു മനസ്സിലായി ... "എന്താടാ.... എന്താ പറ്റിയെ...." "അയാള് വന്നു ദേവേട്ടാ.... എന്നു വന്നില്ലേ... ആയാള്..." ആര്?? ........ തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story