വാകപ്പൂവ്: ഭാഗം 62

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

"അയാള് വന്നു ദേവേട്ടാ... അന്ന് വന്നില്ലേ അയാള്..." "ആര അത്" "അന്ന് രാത്രി അയാള വന്നു പറഞ്ഞത്.... ൻ്റെ കിച്ചുനെ തരില്ല...... ദൂരേക്ക് കൂട്ടികൊണ്ട് പോകും എന്ന്.... ദേവേട്ടൻ കണ്ടിട്ടില്ലേ അയാളെ. ...നല്ല Haight ilu... കറുപ്പ് ഉടുപ്പ് ഒക്കെ ഇട്ട ആള്...." "കാലൻ ആണോ അമ്മു..." "അതാണോ അയാളുടെ പേര്.. അയ്യേ.... അയാൾക് അങ്ങനെ തന്നെ വേണം... അയാള ൻ്റേ കിച്ചുനെ കൂട്ടികൊണ്ട് പോയത്..... അപോ ഞാൻ കുറെ കരഞ്ഞത.. അയാള് കേട്ടില്ല ദേവേട്ടാ....." അവളുടേ മുഖം വാടി തുടങ്ങി... ചുണ്ടുകൾ പുറത്തേക്ക് ഉന്തി അവള് പരിഭവം പറഞ്ഞു..... "അമ്മു... പോട്ടെട്ടോ.... അയാളെ പിടിച്ച് നമുക്ക് കൂമ്പിനിട്ട്ഇടിക്കം.... അമ്മുനെ പേടിപ്പിച്ചില്ലെ അതിനു...." "പോരാ അയാളെ നമുക്ക് കൊക്കയിലേക്ക് തള്ളി ഇടണം.." ചുണ്ട് കൂർപിച്ച് കൊണ്ടു അവള് പറഞ്ഞതും അവനു ചിരി വന്നു... "ആയിക്കോട്ടെ.... നമുക്ക് തള്ളിയിടാട്ടോ.. അല്ലാ... ഇത്തവണ അയാള് വന്നു എന്താ പറഞ്ഞേ ." "ഒന്നും പറഞ്ഞില്ല.... പക്ഷേ അയാള് എന്നെ നോക്കി ചിരിച്ചുകൊണ്ട്.... ദേവേട്ടൻറ അടുത്തേക്ക് വന്നു..... അപോ എനിക് പേടിയായി..... അയാള് ഏട്ടൻ്റെ കയ്യിൽ പിടിച്ചു.... അപോളേക്കും ഞാൻ പേടിച്ച് നിലവിളിച്ചു.....കിച്ചുനെയും കയ്യില് പിടിച്ചു വലിച്ചിട്ട അയാള് കൊണ്ടുപോയത്..... പക്ഷേ ദേവേട്ടനെ ഞാൻ കൊടുക്കില്ല അയാളുടെ കൈ ഞാൻ തട്ടി തെറിപ്പിച്ചു ... ദേവെട്ട.... അയാള് വന്ന പോകണ്ട ട്ടോ.... അയാള് ടെ കൂടെ പോവണ്ടാട്ടോ....അമ്മുന്.... അമ്മുനു ആരും ഇല്ല..... ദേവെട്ടൻ പോവൂലല്ലോ ......ഇല്ലല്ലോ. ...."

വിടർന്ന മിഴികളോടെ അവൻറ മുഖം കൈകളിൽ എടുത്തുകൊണ്ട് അവള് ചോദിച്ചു.... "ഇല്ലല്ലോ... ദേവെട്ടൻ അമ്മുനേ വിട്ട് എവിടേക്കും പോവില്ലട്ടോ.....പേടിക്കണ്ട....." "അയാള് വന്ന ദേവെട്ടൻ അമ്മുൻ്റെ അടുത്തേക്ക് ഓടി വായോ..... ഞാൻ ശേരിയാക്കം അയാളെ...." "ഉവ്വല്ലോ.... അമ്മുൻ്റേ അടുത്തേക്ക് വരാം.... പോരെ..." അവളുടേ കൈകളിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞതും....അവള് അവൻ്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... "ദേവാ...." വാതിൽ ക്കൽ ഇതെല്ലാം കേട്ട്കൊണ്ടു നിന്ന ഭദ്രമ്മ അവനേ വിളിച്ചു... അവർ അകത്തേക്ക് വന്നു.... മോൻ ഒന്ന് വന്നെ... അമ്മക്ക് ഒരു കാര്യം പറയാനുണ്ട്.... അവൻ അവർക്ക് പുറകിൽ പോകാൻ തുനിഞ്ഞതും... അമ്മു അവൻ്റെ കൈകളിൽ പിടിച്ചു... "എവിടേക്ക അമ്മ.... ഞാനും വരാം....." "ഇപ്പോ വരാട്ടോ... അമ്മ ക്ക് ഒരു സ്വകാര്യം പറയാനാ...." അവളെ നോക്കി മിഴി ചിമ്മി കൊണ്ടു അവര് പറഞ്ഞു.... "മോൻ വാ..." "അവർ അപ്പുറത്തേക്ക് മാറി നിന്നു...." "എന്താ അമ്മേ...." "മോനേ..എനിക്.... എനിക്ക് പേടിയാകുന്നു...... അമ്മു പറയുന്നത് ഞാൻ കേട്ടത.... അവള് പറഞ്ഞത് ശെരിയ.... കിച്ചു മരിക്കുന്നതിന് മുമ്പ് ഇതുപോലെയ അവള് സ്വപ്നം കണ്ടത്...... എനിക് എന്തോപോലെ...." "എൻ്റെ പോന്നു അമ്മേ.... അവള് എന്തെങ്കിലും പറഞ്ഞെന്ന് വച്ച്.. അയ്യേ.... അമ്മയും ഇങ്ങനേ ഒന്നും ചിന്തിക്കല്ലെ.... എനിക് എന്നല്ല ആർക്കും ഒരു കുഴപ്പവും ഉണ്ടാവില്ല .....വെറുതെ ഓരോന്നു ഓർത്ത് വിഷമിക്കല്ലെ..... " "ഇല്ല ദേവ... നമുക് പൂജാരിയെ കണ്ട് ഒന്ന് പ്രശ്നം വപ്പിച്ച് നോക്കിയാലോ...."

"ഓ തുടങ്ങി... അല്ലെങ്കിൽ തന്നെ വഴിപാട് നേ തട്ടിയും മുട്ടിയും നടക്കാൻ വയ്യ ഇവിടെ.... അമ്മ കൂളായി ഇരിക്ക്.... വെറുതേ tension അടിക്കാൻ...." "നിനക്ക് അങ്ങനെയൊക്കെ പറയാം ... എനിക് പേടിയാ മോനേ... നീയും അമ്മുവും കിച്ചുവും എല്ലാവരും എൻ്റെ മക്കൾ തന്ന....പെടിയാവ.... ഇനി നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ എനിക് സഹിക്കാൻ പറ്റില്ല..... "അമ്മേ..... ഞാൻ പറഞ്ഞല്ലോ ആർക്കും ഒന്നും സംഭവിക്കില്ല... അവൾക് ഇപ്പൊ ഓരോ ചിന്തകളാണ്.. അറിയാലോ.. അവള് കിച്ചുണെ കുറിച്ച കൂടുതൽ ഓർക്കുന്നത് ..അതുകൊണ്ട് ആണ് അങ്ങനെ ഉള്ള സ്വപ്നങ്ങൾ ഒക്കെ വരുന്നത്..... ഇതില് പേടിക്കാൻ ഒന്നും തന്നെ ഇല്ല .... അമ്മ പോയി എനിക് വല്ലതും കഴിക്കാൻ തായോ... വിശന്നിട്ട് പാടില്ല ... എന്നിട്ട് വേണം എങ്കിൽ നമുക്ക് പൂജാരി മാരെ ഊട്ടാം.... അവരെ നോക്കി കണ്ണിറുക്കി കളിയാക്കി പറഞ്ഞതും അവർ അവൻ്റെ കവിളിൽ തട്ടി.... പോടാ... നീയും അവനേ പോലെ തന്നെയാ... എന്ത് പറഞ്ഞാലും ഒരു നിസാര ഭാവം..... അവനേ പ്രാകികൊണ്ട് അവർ അടുക്കളയിലോട്ട് പോയി.... 💞🌼💞 രാത്രി അത്താഴം കഴിഞ്ഞതിനു ശേഷം ആണ്... ഇന്നലെ വന്ന കോൾ നെ കുറിച്ച് അവൻ ഓർത്തത്..... തിരക്കിനിടയിൽ അത് അറിയിക്കാൻ അവൻ മറന്നു പോയി.... അതുകൊണ്ട് തന്നെ അവൻ നടുമുറിയിലേക്ക് പോയി....

"നീ അത് വിട്ടേ... ഇനി അതിൻ്റെ ഒരു കുറവ് കൂടിയുള്ളൂ.... ബാക്കി എല്ലാം തികഞ്ഞു" മാമ അനിഷ്ടതോടെ പറഞ്ഞു. "അങ്ങനെ പറയല്ലേ അങ്കിലെ... ഇതിന് വേണ്ടിയല്ലേ ഇത്രയും നാൾ കഷ്ടപെട്ടത് എന്നിട്ട് അവസാനം വേണ്ട വച്ചാൽ aa അധ്വാനത്തിന് എന്ത് വിലയാണ് ഉള്ളത്....." "എനിക് വയ്യ....aa മഹിനെ ആണ് ആദ്യം തല്ലേണ്ടത്....അവൻ്റെ ഓരോ രോ..." " മഹി അങ്കിൾ ൻറ ഏറ്റവും വലിയ സ്വപ്നം അല്ലേ ഇത്.... നടത്തി തരാമെന്ന് ഞാനും വാക് കൊടുത്തതാണ്....അതുകൊണ്ട് എനിക് പോയെ തീരു..... മിക്കവാറും നാളെ പോകണം..." "ദേവാ....." ഭ്രദ്ര മാമ അവനേ പുറകിൽ നിന്നു വിളിച്ചു.... അവരുടെ വിളിയിലെ ഇടർച്ച മനസ്സിലായതും ഒന്നും ഇല്ല എന്ന് അവൻ കണ്ണ് ചിമ്മി കാണിച്ചു..... ഏറെ നേരം അവർ എന്തൊക്കെയോ പറഞ്ഞു എങ്കിലും ദേവ് അതിൽ ഉറച്ചു നിന്നു....അതുകൊണ്ട് തന്നെ അവർക്ക് അതിനു വഴങ്ങേണ്ടി വന്നു..... "അല്ല അമ്മുനോട് നീ എന്ത് പറയും" എല്ലാവരും മുറിയിലോട്ട് പോയ ശേഷം അമ്മ അവനോട് ചോദിച്ചു .. "അറിയില്ല...എന്തെങ്കിലും പറയണം...എന്തായാലും അവളെ കൂടെ കൂട്ടാൻ എനിക് കഴിയില്ല.. അതും ഈ സാഹചര്യത്തിൽ.... ഏറിയാൽ 3 ദിവസം അതുകഴിഞ്ഞ് ഞാൻ വരും..... അതുവരെ എന്തെങ്കിലും പറഞ്ഞു പിടിച്ചു നിർത്തണം....." 💞🌼💞 പുലരിയുടെ നേർത്ത കുളിരോടെ വീശുന്ന തണുത്ത കാറ്റ് അവൻ്റെ മുടിയിഴകളെ വകഞ്ഞു മാറ്റി.... തോളിൽ വലിയ ബാഗും ഏന്തി അവൻ പാട വരമ്പത്ത് കൂടെ നടന്നു നീങ്ങി.... അവനു പുറകിൽ ദ്വനിക്കുന്ന പാദസര കിലുക്കം അറിയാതെ....

"ദേവേട്ടാ...........!!!!! അവൻ തിരിഞ്ഞ് നോക്കിയതും തനിക്ക് പുറകിൽ ഓടി കിതച്ച് വരുന്ന അമ്മുനെയാണ് കണ്ടത്..... കാലത്ത് ഒരുപാട് സമയം എടുത്ത് അവളെ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ.... ഒരു വിധം സമാധാനിപ്പിച്ച് ഇറങ്ങിയപ്പോൾ പുറകിൽ ഓടി വന്നിരിക്കുന്നു ... "അമ്മു നീ എന്താ ഇവിടെ...." "ദേവേട്ടാ.... ഞാനും വരട്ടെ കൂടെ ...plz.... ഞാൻ നല്ല കുട്ടിയായി ഇരിക്കാം.... ഞാനും വന്നോട്ടെ ദേവേട്ടാ...." അവള് കിതച്ച് കൊണ്ടും അതിലുപരി കെഞ്ചിക്കൊണ്ടും പറഞ്ഞൊപ്പിച്ചു.... "അത് പറ്റില്ല അമ്മു.... ഞാൻ വേഗം വരും..... എക്സാം നു പോകുഅല്ലെ അപോ പഠിക്കണ്ടെ .. അമ്മു വന്ന എനിക് എങ്ങനെ പഠിക്കാൻ പറ്റും.... നീ വീട്ടിലേക്ക് ചെല്ല്... അല്ലേൽ വേണ്ട ഞാൻ കൊണ്ടു വിടാം....." "വേണ്ട....." അവള് അവൻ്റെ കൈ തട്ടി തെറിപ്പിച്ചു..... അവള് ഒരുപാട് ദേഷ്യത്തിൽ ആയിരുന്നു... മൂക്കിൻ തുമ്പ് ചുവന്നു തുടുത്തു..... പിന്നീട് അവള് ഒന്നും പറഞ്ഞില്ല .. ദേഷ്യത്തോടെ തല താഴ്ത്തി നൽകുക അല്ലാതെ.... അത് കാനവെ അവൻ അവളുടേ അരികിലേക്ക് വന്നു.... "അമ്മു... നോക്ക്.... ഞാൻ വേഗം വരും.... എത്ര പെട്ടെന്ന് കഴിയുമോ അത്രയും പെട്ടെന്ന്... അതുവരെ അമ്മു ഇവിടെ നിന്നെ പറ്റുള്ളൂ.... വാശി പിടിക്കല്ലേ.....plz....." കുനിഞ്ഞ അവളുടേ മുഖം പിടിച്ചുയർത്തി അവൻ പറഞ്ഞു . അപ്പോളും അവളിൽ ദേഷ്യം മാത്രം ആയിരുന്നു....

ഒരുആശ്വാസത്തിന് എന്നോണം അവൻ അവളെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു ... അപോഴും ദേഷ്യത്തിൽ ഒരു പാവ കണക്കെ അവള് നിന്നു.... "നോക്ക്... ദേവേട്ടൻ വരുമ്പോ അമ്മുന് ചോക്ലേറ്റും വളയും പൊട്ടും ഒക്കെ വേടിച്ച് വരട്ടോ..... ഇങ്ങനേ മുഖം വീർപ്പിച്ച് നിന്ന ഞാൻ അതെല്ലാം എടുത്തു വേറേ ആർക്കെങ്കിലും കൊടുക്കും നോക്കിക്കോ...." "വേണ്ട.... ആർക്കും കൊടുക്കണ്ട...." അവള് പിറുപിറുത്തു....അവൻ ചിരി കടിച്ചു പിടിച്ചു.... "സമയം ഒരുപാട് ആയി ... അമ്മു വീട്ടിലോട്ടു പോ... സൂക്ഷിച്ചു പോവില്ലെ നീ .." .."mm...പോകും...."...." നടക്കാൻ തുനിഞ്ഞ അവനേ അവള് കയ്യിൽ പിടിച്ചു വലിച്ചു..... ശേഷം അവൻ്റെ മുഖം മുഴുവനും തുരുതുരാ ചുംബിച്ചു..... "വേഗം വാ" ശേഷം അവള് വിതുമ്പി കൊണ്ടു പറഞ്ഞതും അവൻ അവളുടേ നെറ്റിയിൽ ആർദ്രമായി ചുംബനം നൽകി.... "ഇവിടെയും" ചൂണ്ടുവിരൽ ചുണ്ടിൻമേൽ വച്ച് അവള് ചോദിച്ചതും... അവന് ചിരിവന്നു.... അ അദരങ്ങളെ നോവിക്കാതെ അവൻ പതിയെ ഉമ്മ കൊടുത്തു..... ശേഷം അവൻ നടന്നകളുന്നതു വരെ അവള് aa വരമ്പത്ത് നോക്കി നിന്നു.... ഏറെ നേരം നോക്കി നിന്നു.. കറുത്ത ടീ ഷർട്ട് ധരിച്ച് പോകുന്ന ദേവ് വെളുത്ത ഷർട്ട് ധരിച്ച് നടന്നകലുന്ന കിച്ചു ആയി അവൾക് തോന്നി.... "കിച്ചാ...." അവള് അറിയാതെ വിളിച്ചു.... കാതുകളിൽ അവൻ്റെ ശബ്തം എവിടെ നിന്നോ ഒഴുകി എത്തിയപോലെ ചിന്തകള് മുഴുവനും അവൻ്റെ സ്വരം... "അമുട്ടി.... നീ വേഗം വീട്ടിലേക്ക് ചെന്നെ..... മഴ വരുന്ന പോലെ ഉണ്ട്..... ഞാൻ വേഗം വരാം....."

"എന്നെയും കൊണ്ട് പോ കിച്ചുട്ട..... ഞാനും വരുന്നു...." "ഇല്ലടി..... നീ വരണ്ട.. എനിക് അത്യാവശ്യമായി പോകാൻ ഉള്ളതാ......" മുമ്പത്തെ ഓർമകൾ ഒരു ദൃശ്യമായി അവൾക് മുന്നിൽ ചലിച്ചു കൊണ്ടിരുന്നു... അവൾക് മുന്നിൽ പരസ്പരം തർക്കിക്കുന്ന അമ്മുവും അവളുടേ മാത്രം കിച്ചിവും നിൽക്കുന്നു ..... അവൻ അവളുടേ മൂക്കിൻ തുമ്പിൽ കടിക്കുമ്പോൾ വേദനകൊണ്ട് അവള് അവനേ അടിക്കാൻ കൈ ഓങ്ങുന്ന്..... ഉടനെ തന്നെ അവിടെ നിന്നു നടന്നകലുന്ന കിച്ചു പതിയെ മാഞ്ഞു ഇല്ലാതാകുന്നു..... "കിചുട്ട...." അവളുടേ മുന്നിലുള്ള അമ്മു കരയുന്നു..... അത് ഒരു അലറലായി മാറുന്നു..... ആ അലറൽ അവളിലേക്കും പരിണമിക്കുന്നു..... Aa കണ്ണുകൾ ചുവന്നു കലങ്ങി..... ചുറ്റും കിച്ചുവിൻ്റെ ശബ്ദം.....അവൻ്റെ മുഖം....കൺമുന്നിൽ ഓടി നടക്കുന്ന അമ്മുവും കിചുവും..... ഒടുവിൽ അവന്ടെ വേർപിരിയൽ താങ്ങാനാവാതെ ഊർന്നിരുന്നിരുന്ന് പോകുന്ന അമ്മു...... കാർമേഘം ഇരുണ്ടു കൂടി.. അവളെ ചിന്തകള് വേട്ടയാടാൻ തുടങ്ങി.... ഇരു ചെവിയും പൊത്തിപ്പിടിച്ച് അവള് ഉറക്കെ അലറി.... ഒരു ഭ്രാന്തി യെ പോലെ.....ഒടുക്കം ബോധരഹിതയായി നിലത്തേക്ക് വീണു.!!!!...... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story