വാകപ്പൂവ്: ഭാഗം 63

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

"She is okk now....പേടിക്കാൻ ഒന്നുമില്ല... പഴയ കാര്യങ്ങൾ ഓർത്തെടുത്തതിൻെറ ഫലമായ് ആയിരിക്കും തളർന്നു വീണത്.. എന്തിരുന്നാലും അവൾ നോർമവലാവാൻ ചാൻസ് വളരെ കൂടുതൽ ഉണ്ട്.. അതിൻെറയൊക്കെ ഒരു മുന്നൊരുക്കം ആവാം ഇതൊക്കെ..". ടോക്ടറുടെ വാക്കുകൾ അവരെ ആശ്വാസരാക്കി.... "ഇന്ന് തന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പാവാം എന്നാണ് ടോക്ടർ പറഞ്ഞത്....അത്പോലെ നടക്കട്ടെ.... "...മാമ്മ.. പറഞ്ഞു.. വൈകുന്നേരം അവർ വീട്ടിലേക്ക് അവളെ കൂട്ടി കൊണ്ട് വന്നു.... വിവിധ തരം മരുന്നുകളുടെ മയക്കത്തിൽ വളരെ പെട്ടെന്ന് തന്നെ അവൾ ഉറങ്ങി പോയ്..... "ഹലോ......അങ്കിൾ... അറിയാലോ നാളെയാണ് കോമ്പറ്റീഷൻ.... അത് കഴിഞ്ഞ ഞാൻ അങ്ങോട്ട് വരാം... അമ്മുനെ നോക്കിക്കോണേ... ബഹളം വക്കുന്നുണ്ടോ അവള്...? " "ഏയ് ഇല്ല മോനെ... അവൾക്ക് കുഴപ്പം ഒന്നുമില്ല.... നീ സൂക്ഷിച്ച് കളിച്ചിട്ട് ഒക്കെ വായോ"....".....(മാമ്മ) "ശരി.... അങ്കിളേ.. അല്ല അവളെവിടെ ഫോണൊന്ന് കൊടുത്തേ....? "അമ്മു ഉറങ്ങുവാ മോനെ.... വിളിക്കണോ ? "ഏയ് വേണ്ട.. ഉറങ്ങട്ടെ..!... എന്നാ ശരി.. അങ്കിൾ ഞാൻ വക്കട്ടെ... "" കാൾ കട്ടായി.... "അവനോട് മനപ്പൂർവ്വം പറയാത്തത് തന്നാ.....ഇത് കൂടി കേട്ട അവൻ ഓടി പിടഞ്ഞ് ഇങ്ങോട്ട് വരും.... എന്തിനാ വെറുതെ ടെൻഷൻ ആക്കുന്നത്.......

അവൾ മയങ്ങി വീണത് ഒന്നും അവൻ അറിഞ്ഞിട്ടില്ല. .." തന്നെ നോക്കി നിൽക്കുന്ന ഭദ്രമ്മയോടായ് മാമ്മ പറഞ്ഞു... "ശരിയാ ഏട്ട.... അത് പറയാതിരിക്കുന്നത് ആണ് നല്ലത്... എന്തായാലും അവൾക്ക് ഇപ്പോ കുഴുപ്പം ഒന്നുമില്ലല്ലോ.... അവൻ പോയ് വരട്ടെ... " അന്ന് രാത്രി പോലും അവളോട് മിണ്ടാൻ പറ്റാതായപ്പോൾ എന്തോ അസ്വസ്ഥത തോന്നി അവന്.... പിന്നീട് നാളത്തെ കോമ്പറ്റീഷനിൽ ശ്രദ്ദ ചെലുത്തിയപ്പോ അത് പതിയെ മാറി കിട്ടി..... ___________ കാലത്ത് തന്നെ എല്ലാ ഒരുക്കങ്ങളും നടന്നു കൊണ്ടിരുന്നു.... വിവിധ കലാഭ്യാസ കേന്ദ്രത്തിൽ നിന്നും മൽസരാർഥികൾ എത്തിയിരുന്നു.... "ദേവാ.... എല്ലാം ഓകെയല്ലേ.... "ഹാ... ഓകെയാണ് "നോക്ക് നമുക്ക് കിട്ടിയില്ല എങ്കിലും കുഴപ്പം ഇല്ല ..നീ അധികം സ്ട്രയിൽ ചെയ്യണ്ട കേട്ടല്ലോ..... " "അതൊന്നും പറഞ്ഞ പറ്റില്ല...നമുക്ക് തന്നെ കിട്ടണം.. " അത്രയും പറഞ്ഞ് ചുണ്ടിലൊരു ചിരിയുമായ് അവൻ റിഹേഴ്സൽ നോക്കാൻ പോയി..... 💞🌼💞 "അമ്മൂ... ഞാൻ പറയുന്നത് കേൾക്ക്...മോളിത് കഴിച്ചേ.... ദേവ് വേഗം വരൂട്ടോ... വാശി പിടിക്കല്ലേ മോളെ.. അമ്മേടെ പൊന്നല്ലേ... കഴിക്ക്.... " "എനിക്ക് വേണ്ട.... " അവൾ ശക്തിയോടെ ആ പ്ലേറ്റ് തട്ടി തെറിപ്പിച്ചു..... "അമ്മൂ....എന്താടി ഈ ചെയ്യുന്നത്.... ആഹാരം തട്ടി കളയേ... ഒരെണ്ണം അങ്ങ് തന്നാലുണ്ടല്ലോ..." അവർ അവൾക്ക് നേരെ കയ്യോങ്ങിയതും....."എന്താ ഭദ്രേ....നീയീ ചെയ്യുന്നേ......അടിക്കേ... അതും സുഖല്ലാത്ത കിട്ടിയേ...... (മാമ്മ അവിടേക്ക് വന്ന് പറഞ്ഞു...) "നോക്ക് ഏട്ട... എന്ത് പറഞ്ഞിട്ടും കേൾക്കുന്നില്ല..... വാശിയാ... ഒടുക്കത്തെ വാശി....."

"എനിക്ക് ദേവേട്ടൻെറ അടുത്തേക്ക് പോണം......ഇപ്പൊ തന്നെ പോണം.... അമ്മാ......... " അവൾ കരയാൻ തുടങ്ങിയതും എന്ത് ചെയ്യുമെന്ന് അറിയാതെ അവർ നിസഹായരായ് നിന്നു.... അതു കണ്ടാണ് ജഗ്ഗു വന്നത്..... അമ്മു നോക്കിയേ മഞ്ച് ....ഇന്നാ..... അവളത് വാങ്ങി ദൂരേക്ക് എറിഞ്ഞു.... "അമ്മു.. നി എൻെറ കയ്യിന്ന് വേടിക്കുവേ ....എന്താ നീ ചെയ്തത്..... "(ഭദ്ര) എന്തു പറ്റി ആൻറി.. ഇവളെന്താ ഇത്ര ദേഷ്യത്തില് ഇരിക്കുന്നത്..... ജഗ്ഗു അവരോടായ് ചോദിച്ചു... "ദേവ് പോയതിൻെറയാ....ഉറക്കം ഉണർന്നപ്പോ തൊട്ട് വാശിയാ.... അവനെ കാണണം പറഞ്ഞിട്ട്....എന്ത് ചെയ്യാനാ..... " ഓ.. അതാണോ കാര്യം.. ഇതൊക്കെ സോ സില്ലി....... എന്ന് പറഞ്ഞ് അവൻ അവളുടെ അടുത്ത് പോയിരുന്നു... "അമ്മു.. നോക്ക്...നമുക്ക് ദേവേട്ടനെ കാണാൻ പോവാം..... പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്..... അവൻ അത്രയും പറഞ്ഞതും നിറഞ്ഞ കണ്ണുകൾ തുടച്ച് അവൾ മുഖമുയർത്തി നോക്കി.... ഭദ്രമ്മ കൊണ്ട് വരുന്ന ഭക്ഷണം മുഴവനും കഴിച്ച് ..വേഗം റെഡിയായ.. അമ്മുട്ടിനെ ജഗ്ഗു ഏട്ടൻ കുടു കുടു വണ്ടിയിൽ ദേവേട്ടനെ കാണാൻ കൂട്ടി കൊണ്ട് പോവും... അല്ലാന്നാണെങ്കിൽ കൊണ്ട് പോവില്ലട്ടോ..... "ജഗ്ഗു.... അതും പറഞ്ഞ് അവസാനം കൊണ്ട് പോയില്ല എങ്കിൽഅവൾ ഈ വീട് രണ്ടാക്കും അറിയാലോ നിനക്ക്....". മാമ്മ അവനോട് പറഞ്ഞു....

"അതിന് ഞാൻ വെറും വാക്ക് പറഞ്ഞതല്ല മാമ്മെ ..കോംബറ്റീഷൻ കാണാൻ ഒരുപാട് പേര് വരുമല്ലോ ...സിദ്ധു ഏട്ടൻ ണ്ട് അവിടെ...ഞാനും മീനുവും എന്തായാലും പോകും... അപ്പൊ കൂടെ അമ്മുനെയും കൊണ്ട് പോവാലോ ....." "മോനെ അത് പിന്നെ... ഈ അവസ്ഥയിൽ.....(മാമ്മ) "ഞങ്ങളൊക്കെ ഇല്ലേ പേടിക്കാൻ ഒന്നുമില്ല..... അവിടിരുന്ന് കാണട്ടെ.. ദേവേട്ടനെ കാണുമ്പോ അവൾക്കും ഒരു ആശ്വാസം കിട്ടും..... മാത്രവുമല്ല... ആളും ആരവവും ഒക്കെ കേട്ട് ഒന്ന് ശാന്തമകട്ടെ മനസ്സ്... " "മ്... എന്നാ അങ്ങനെ ആവട്ടെ.... " അവർ മുറിയിൽ നിന്നും പോയി.... ജഗ്ഗൂ താഴെ വീണ മഞ്ച് എടുത്ത് വീണ്ടും അവൾക്ക് നേരെ നീട്ടി.....അവളത് വേടിച്ച് കള്ളച്ചിരി ചിരിച്ചു.... "ഹമ്പടി.... ദേവേട്ടനെ കാണിക്കാ പറഞ്ഞപ്പോ എവിടെ പോയ് നിൻെറ വാശിയും ദേഷ്യവും ഒക്കെ" (ജഗ്ഗു കളിയാലേ ചോദിച്ചു...) ഭദ്രമ്മ വേറെ ഭക്ഷണം എടുത്ത് വന്നു... അവളത് മുഴുവനും കഴിച്ചു.... വൈകാതെ തന്നെ അവൻ അവളേയും കൂട്ടി മൽസരം നടക്കുന്ന സ്ഥലത്ത് എത്തി .... ഇറങ്ങിക്കോ ....ഇറങ്ങിക്കോ.....സ്ഥലം വന്താച്..... ജഗ്ഗു അവളേയും കൊണ്ട് ഇറങ്ങി....അവരെ കണ്ട മാത്രയിൽ മീനു ഓടി വന്നു കൊണ്ട് അവളുടെ കയ്യും പിടിച്ച് നടന്നു.... മൂവർ സംഘം അലഞ്ഞു നടന്ന് കളക്ഷൻ എടുക്കുന്നത് കണ്ടാണ് സിദ്ദു വന്നത്... "എടാ... ആ ചേട്ടനെ നോക്കിയേ.... എന്താ ബോഡി.. ഇയാളും കരളിക്ക് ചേ. കളരിക്ക് വന്നതാവും ലേ...." മീനു ഒരുവനെ നോക്കി പറഞ്ഞു... "ഏയ്.. അത് ഒരുമാതിരി ബ്രോയിലർ കോഴിയെ പോലെ ഉണ്ട്.... കൊള്ളില്ല....

നമുക്ക് ഫിറ്റ്സെസ്ല് മതി.... കൂടിതൽ ഉരുട്ടി കേറ്റിയിട്ട് എന്തിനാ... "(ജഗ്ഗു) "എന്തായിവിടെ പരിപാടി മൂന്നും കൂടി ... സിദ്ദുവിൻെറ ശബ്ദം കേട്ടതും സടകുടഞ്ഞ് എഴുന്നേറ്റ കോഴികുഞ്ഞുങ്ങളെയെല്ലാം വളരെ പെട്ടെന്ന് തന്നെ മീനു കൂട്ടിൽ കേറ്റി.... "അല്ല നീ ഇവളെയും കൂട്ടി വന്നോ...അതും ഇവിടേക്ക് ....!!സിദ്ദു അമ്മുവിനെ നോക്കി ശേഷം ജഗ്ഗുവിനോട് ചോദിച്ചു... "അതെ ഏട്ട.... കാലത്ത് മുതല് ഒരേ വീറും വാശിയും ആണ് ദേവേട്ടനെ കാണണം എന്ന് പറഞ്ഞിട്ട് ....പിന്നെ നമ്മളൊക്കെ ഇവിടെ ഉളള ദൈര്യത്തിൽ ഞാൻ കൂടെ കൂട്ടി ...അവൾക്ക് ഒരു സന്തോഷം ആവട്ടെന്ന് കരുതി..." "മ്.. അത് നന്നായി.....സൂക്ഷിക്കണം ട്ടോ.. ഞാൻ മിക്കവാറും തിരക്കിലാവും കുറേ പണിയുണ്ട്... എന്നാ നിങ്ങള് ചെല്ല്..... ദേവ് അപ്പുറത്ത് ഉണ്ട്... വസ്ത്രം മാറാൻ കയറി കാണും... " ശരി ഏട്ട..... എന്നാ....വാ..... എന്നും പറഞ്ഞ് ജഗ്ഗു അമ്മുവിൻെറ കയ്യും പിടിച്ച് നടന്നു... പുറകെ മീനുവും.... പക്ഷേ പെട്ടെന്ന് തന്നെ മീനുവിനെ സിദ്ദു വലിച്ച് ഒരു മരച്ചുവട്ടിലേക്ക് കൊണ്ടു പോയി.... പെട്ടെന്ന് ഉള്ള നീക്കം ആയതു കൊണ്ടു തന്നെ അവൾ പേടിച്ചു.... "ഹോ... നിങ്ങളായിരുന്നോ മനുഷ്യ... ഞാനാകെ പേടിച്ചു.. " അവൾ നെഞ്ചിൽ കൈവച്ച് ആഞ്ഞു ശ്വാസം വിട്ട് കൊണ്ട് പറഞ്ഞു .... "അല്ലടി... നീ നേരത്തെ വായ നേക്കിലേ ഈ ബ്രോയിലർ കോഴിയാ കൈ പിടിച്ച് വലിച്ചത് ....." അവൻ ദേഷ്യത്തോടെ പറഞ്ഞു ... ൻെറ കണ്ണാ ഈ കാലമാടൻ അതും കണ്ടോ.... തീർന്ന്.....

"എന്താടി ഉണ്ടക്കണ്ണി മിഴിച്ചു നോക്കുന്നത്...... അത് സൗന്തര്യം ആസ്വദിക്കുന്നത് നല്ല ശീലം അല്ലേ അതാ.... മീനു പരുങ്ങി കൊണ്ട് പറഞ്ഞു... "എന്നാര് പറഞ്ഞു " ആ.... ആരും പറഞ്ഞതല്ല.... സ.... സത്യായിട്ടും ഇനി ആരെയും വായ നോക്കില്ല...... അവൾ കൊച്ച് കുട്ടിയെ പോലെ വിതുമ്പി കൊണ്ട് പറഞ്ഞതും തികട്ടി വന്ന ചിരി അവൻ കടിച്ചമർത്തി.... ശേഷം നോക്കി പേടിപ്പിക്കാനും മറന്നില്ല.... 💞🌼💞 കണ്ണാടിക്ക് മുന്നിൽ നിന്ന് വസ്ത്രം മാറുമ്പോളാണ് അവൻെറ നഗ്നമായ വയറിനെ ഇരുകൈകൾ ചുറ്റി പിടിച്ചത് ...ഞെട്ടി പിടിഞ്ഞ് അവൻ തിരിഞ്ഞു നോക്കിയതും മുന്നിൽ നിൽക്കുന്ന അമ്മുവിനെ കണ്ട് അവൻ സ്തംഭിച്ചു പോയ്... ..അമ്മു... നീയോ.... നീയെങ്ങനെ ഇവിടെ...... ആരുടെ കൂടെയാ വന്നേ..... "ജഗ്ഗുൻെറ കൂടെ.....അവനാ കൂട്ടി കൊണ്ട് വന്നേ.... ദേവേട്ട നിക്ക് ദേവേട്ടനെ കാണാതെ പറ്റുന്നില്ല... ഞാൻ വാശിപിടിച്ച് കരഞ്ഞു.... കുറേ കരഞ്ഞു.... മാമൻെറ കയ്യിൽ കടിച്ചു... പ്ലേറ്റ് ഒക്കെ തട്ടി തെറിപ്പിച്ചു..... അപ്പൊ ജഗ്ഗൂ വന്ന് കൂട്ടി കൊണ്ട് വന്നു.... ""അവൾ എന്തോ വലിയ കാര്യം പറയുന്ന പോലെ പറഞ്ഞു... "അപ്പൊ എല്ലാ കുരുത്തക്കേടും ഒപ്പിച്ചിട്ടാണ് ഭവതിയുടെ നിൽപ്പ് അല്ലേ..." അവൻ അൽപ്പം ഗൗരവത്തിൽ ചോദിച്ചതും അവൾ പരിഭവത്തോടെ അവൻെറ നെഞ്ചിൽ മുഖം ചേർത്ത് കെട്ടിപിടിച്ചു.....അവനും അവളെ ഇറുകെ പുണർന്നു.... അവൻെറ നഗ്നമായ മേനിയുടെ തണുപ്പ് അവളുടെ കവിളിണകളെ കുളിരണിയിച്ചു..... അവനിൽ നിന്നും പതിയെ വിട്ടുമാറി...

അവൾ അവൻെറ മുഖം തന്നിലേക്ക് വലിച്ചടുപ്പിച്ചു...ശേഷം അവൻെറ നെറ്റിയിൽ ചുംബിച്ചു ...കണ്ണുകളടച്ച് അവൻ ആ ചുംബനം ഏറ്റു വാങ്ങി.... "ഹായ് വാള്....അവിടെ ചുമരിലായ് തൂക്കിയിട്ട വാള് അവൾ വലിച്ചൂരിയതും.... അവൻ ഓടി ചെന്ന് അത് പിടിച്ചു വച്ചു.... "അമ്മൂ.... രീ എന്താ ഈ കാണിച്ചേ...കൈ മുറിഞ്ഞാലോ... ആയുധം ഒന്നും തൊട്ട് കളിക്കല്ലേ..... വാ..... ആ ജഗ്ഗു എവിടെ.... എനിക്ക് സമയമായി ട്ടോ... അമ്മൂട്ടി ജഗ്ഗുൻെറ കൂടെ ഇരിക്ക്..... വേഗം വരാവേ....." അത് പറഞ്ഞതും അവളുടെ മുഖം വാടിയത് മനസിലായതും അവൻ അവളുടെ കഴുത്തിലുടെ ഇരു കൈകളും ഇട്ട് അടുപ്പിച്ചു.... "പിണക്കം ആണോ... "(ദേവ്) "അല്ല.... "(അമ്മു) "എന്നാ ഒരു ഉമ്മ തരോ.... "(ദേവ്) കവിൾ കാണിച്ച് കൊടുത്ത് അവൻ ചോദിച്ചതും .വീർപ്പിച്ചു വച്ച മുഖം വിടർന്നു... അവൾ അവൻെറ ഇരു കവിളത്തും ഉമ്മ കൊടുത്തു..... "അമ്മൂട്ടിക്കും ഉമ്മ വേണം...... ദേ ഇവിടെ.... " അവൾ വിരൽ കഴുത്തിൽ വച്ചു കൊണ്ട് ചോദിച്ചതും ഒരു നിമിഷം അവൻ പതറി പോയ്... "മ്.. താ.... ...വേഗം...... "അവൾ കണ്ണടച്ച് കൊണ്ട് ചോദിച്ചു....

അവളെ അരയിലൂടെ ചേർത്ത് പിടിച്ച്.. അവൻെറ അധരവും മീശയും അവളുടെ കഴുത്തിൽ പതിഞ്ഞു...!. "ഇനി ഇവിടെ..." "ദേ ഒരെണ്ണം തന്നാലുണ്ടല്ലോ....." അടുത്ത ആൾക്ക് ഡ്രസ്സ് മാറാൻ കേറണം. ...വേഗം വാ പുറത്ത് ഇറങ്ങാം."... അവൻ ഗൗരവത്തിൽ പറഞ്ഞ് അവളുടെ കയ്യും പിടിച്ച് നടന്നു.... പുറത്തിറങ്ങിയതും അവൻ ചുറ്റും നോക്കി.. ഒരു മരച്ചുവട്ടിൽ അവർ മൂവരും പരസ്പരം എന്തൊക്കെയോ പറഞ്ഞ് നിൽക്കുന്നത് കാണവേ.... അവന് തെല്ലൊരു ആശ്വാസം ആയി.... "അമ്മൂ ..പോയ് അവരുടെ കൂടെ നിന്നോട്ടോ..വേറെ എവിടേക്കും പോകല്ലേ.... ...ഇത് കഴിഞ്ഞ് നമുക്ക് ഒരുമിച്ച് വീട്ടി പോവാം... " "ഹ്മ്....." അവൾ ചെറു പരിഭവത്തോടെ പറഞ്ഞു... "ഇപ്പൊ എന്താടീ പ്രശ്നം...".. വീർപ്പിച്ചു വച്ച അവളുടെ മുഖം കാണവേ അവൻ ചോദിച്ചു. ... "നിക്ക് ഉമ്മ തന്നില്ലല്ലോ..". അവൾ പിണങി കൊണ്ട് പറഞ്ഞതും.... ചെറു ചിരിയോടെ അവൻ ഞൊടിയിടയിൽ ആ ഉണ്ട കവിളിൽ തൻെറ ദന്തങ്ങൾ ആഴ്ത്തി..... .......അവളിൽ നിന്നും വിട്ട് മാറിയതും.... "ദേവാ... മൽസരം തുടങ്ങി...... വേഗം വാ.... " പുറകിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു......... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story