വാകപ്പൂവ്: ഭാഗം 64

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

കളരിയുടെ ആദ്യ ഘട്ടത്തിൽ അറഞ്ചം പുറഞ്ചം അങ്കം വെട്ടി പൊരുതി ദേവ് മുൻപന്തിയിലെത്തി..... എതിരാളിയെ എണ്ണയിട്ടു മെഴുക്ക് വരുത്തിയ അവൻെറ മേനിയും.. കാറ്റിനേക്കാൾ വേഗത്തിൽ ചീറി പായുന്ന അവൻെറ മൂർച്ചയേറിയ വാളും ഇടവിടാതെ കീഴ്പെടുത്തി കൊണ്ടിരുന്നു.... കാണികളിൽ ആരവമുയർന്നു..ബഹളകോലാഹലം ആയിരുന്നു ചുറ്റും.... സിദ്ദുവും ഗാങ്ങും ഉറക്കെ ഉറക്കെ അർമാതിക്കുന്നുണ്ട്... സ്ത്രീകളുടെ ഭാഗത്തു നിന്നും വമ്പിച്ച പ്രോൽസാഹനം ആണ്..... അമ്മുവും മീനുവും അവരുടെതായ സ്റ്റെപ്പിട്ട് ടാൻസ് വരെ തുടങ്ങി..... അപ്രതീക്ഷിതമായി ആർത്തൊരു നിലവിളിയോടെ ബഹളം നിശബ്ദമായ്..... ചുറ്റും കൂടി നിന്നവർ പിറുപിറുക്കാൻ തുടങ്ങും മുന്നേ.... സിദ്ദു ദേവാാ ....എന്ന് അലറി വിളിച്ച്..... ശബ്ദം കേട്ടഭാഗത്തേക്ക് അവളുടെ നോട്ടം എത്തിയതും....... കാലികൾ നിശ്ചലമായ്.......ഒരു നിമിഷം ശ്വാസം പോലും എടുക്കാനായില്ല അവൾക്ക്.....വെട്ടേറ്റ് താഴെ വീണു കിടക്കുന്ന ദേവ് നെയാണ് അവൾ കണ്ടത്... അവൻെറ മേനിമുഴുവനും രക്തം പടർന്നൊഴുകുന്നു....

എവിടേയാ വെട്ടേറ്റത് എന്ന് പോലും മനസിലാവാത്ത വിധം..... ദേവേട്ടാാാാാ...... അവൾ ഉറക്കെ നിലവിളിച്ചു.... ആൾക്കൂട്ടങ്ങളുടെ ശബ്ദത്തിൽ അവളുടെ നിലവിളി ആരും കേട്ടില്ല.... മുന്നോട്ട് ഓടാനാഞ്ഞ അവളെ മീനു പിടിച്ചു വച്ചു..... സിദ്ദുവും ജഗ്ഗുവും അവനെ താങ്ങി എടുത്ത് ഹോസ്പിറ്റലിലേക്ക് പോകാൻ തുടങ്ങി... "ഒരു... ഒരുപാട് രക്തം പോവുന്നുണ്ട്... ചാ.... ...സിദ്ദുവിൻെറ വാക്കുകൾ മുറിയാൻ തുടങ്ങി... കാലുകൾ ചലിക്കാത്ത പോലെ അവൻ വെട്ടി വിറച്ചു .... "ഒന്നൂല്ല ...ന്നൂല്ല.. ഏട്ട.... ദേവേട്ടന് .ന്നും സംഭവിക്കില്ല..... ജഗ്ഗു വും കൂട്ടുകാരും വളരെ പെട്ടെന്ന് തന്നെ അവനെ ആശുപത്രിയിലേക്ക് കൊണ്ടു പോയ് ..... കൺ മുന്നിൽ രക്തത്തിൽ പടർന്നു വീണ അവൻെറ ദേഹം അവളെ ഒരു ശിലകണക്കെ മാറ്റി ...എന്തൊക്കെയോ പറയാൻ തുനിയുമ്പോഴും ഒരു നിശ്വാസത്തിൽ വിലങ്ങി വാക്കുകൾ മൃതിയടഞ്ഞു പോകുന്നു.... തല കറങ്ങുന്ന പോലെ.. ഒന്നുറക്കെ കരയാൻ പോലും കഴിയുന്നില്ല..... അവനെ കൊണ്ട് പോയ പാതയിലേക്ക് അവൾ ഇറങ്ങി ഓടി .....

വാകപ്പൂക്കൾ ചിതറി വീണ ആ പാതയിൽ ദൂരേക്ക് ആ വണ്ടി പോകുന്നത് കൺമറയെ അവൾ നോക്കി....." ദേ..... ദേവ......ൻെറ..... ദേവേട്ടൻ...." ഒന്ന് പ്രാർത്ഥിക്കാൻ പോലും കഴിയാതെ തളർന്നു നിന്നവൾ....സകല നാടീ ഞരമ്പുകളും ചിതറിത്തെറിക്കുന്ന പോലെ വേദനിച്ചതും ഒരു ഭ്രാന്തിയെ പോലെ അവൾ അലറി..... കണ്ണുകൾ വലിച്ച് തുറന്നു.... കൺ മുന്നിൽ ആരോ നിൽക്കുന്ന പോലെ..... അയാൾ... ആ കറുത്ത രൂപം..... അയാൾ ഉറക്കെ ചിരിക്കുന്നു...... ഇല്ല.... സമ്മതിക്കില്ല.... ദോവേട്ടനെ നിനക്ക് തരില്ല ഞാൻ.... അയാൾ നിലത്തൂർന്ന് ഇരിക്കുന്നവൾക്ക് മുന്നിൽ മുട്ടിലിരുന്ന് ചുവന്നു കലങ്ങിയ അവളുടെ കണ്ണുകളെ നോക്കി ആർത്തു ചിരിച്ചു... അത്രമേൽ ക്രൂരമായ ചിരി....ഹൃദയം പൊട്ടി പിളരുമാറ് തോന്നി അവൾക്ക്..... കൈകാലുകൾ തളർന്ന് പോകുന്നു.. അവൻെറ ചിരി അവളെ ഭയപ്പെടുത്തി. ഒരുപാട് ആഴത്തിൽ ഭയപ്പെടുത്തി.....അവൾക്ക് ചുറ്റും നടക്കുന്നത് ഒന്നും അവൾ അറിഞ്ഞിരുന്നില്ല....... അയാൾ എഴുന്നേറ്റു നടന്നു...ആ വണ്ടി പോയ വഴിയേ....

. "ഇല്ലാ....... അനുവദിക്കില്ല...... നിൻെറ ഉദ്ദേശം നടക്കില്ല..... നിക്ക് വേണം ൻെറ ദേവേട്ടനെ.......നിനക്ക് തരില്ല. ..പോകല്ലേ.... "അവൾ അയാളെ എതിർക്കാൻ ശ്രമിച്ചു...ദൈര്യം എല്ലാം എങ്ങോ ചോർന്നു പോയി.. അവസാനം ആ കാൽക്കൽ വീണവൾ കേഴുന്നു....കണ്ണുനീർ കാഴ്ചയെ മറച്ചു.... അമർത്തി തുടച്ച് മിഴികൾ പായിച്ചപ്പോൾ അയാൾ ഒരു പാട് ദൂരേക്ക് പോയി...... അവൾ ഓടി...അയാളെ തടയാൻ..... അതോടൊപ്പം ആ രൂപത്തിനും വേഗതയേറി. അവളുടെ കാഴ്ചകൾ പതിയെ നഷ്ടപ്പെടാൻ തിടങ്ങി...നാടീവ്യൂഹങ്ങളിൽ ശക്തമായ കറൻറ് പാസ്സ് ചെയ്തപോലെ തോന്നിയതും ചുവടുകൾ നഷ്ടപ്പെട്ട് അവൾ ശക്തമായി മുഖമടച്ച് വീണു...... അമ്മൂൂ...... അവൾക്ക് പുറകെ ഓടി വന്ന മീനു കാണുന്ന് ഉറക്കെ നിലവിളിച്ച് എന്തൊക്കെയോ പുലമ്പി ഓടുന്നവളെയാണ്....അവൾക്ക് പുറകെ ഓടിയെത്തുമ്പോഴേക്കും അനു വീണിരുന്നു.... തലപൊട്ടി രക്തം വാർന്നൊഴുകുന്ന അവളെ കാണവേ മീനു വെട്ടി വിറച്ചു............ തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story