വാകപ്പൂവ്: ഭാഗം 65 | അവസാനിച്ചു

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

Icu വിന് മുമ്പിൽ എല്ലാരും കരഞ്ഞു തളർന്നിരുന്നു.... ദേവന് കുഴപ്പം ഒന്നുമില്ലെന്നും മുറി ചെറുതാണെങ്കിലും രക്തം ഒരുപാട് പോയി എന്നും ടോക്ടർ വന്ന് പറഞ്ഞു......"പേടിക്കേണ്ട കാര്യമില്ല..... പെട്ടെന്ന് റൂമുലേക്ക് മാറ്റാം... " അമ്മുവിൻെറ സ്ഥിതി വളരെ മോശമായിരിന്നു.... തലക്ക് നല്ല പരിക്ക് ഉണ്ട്... ഇതുവരെ ബോധം വന്നിട്ടില്ല.... ചികിൽസകൾ നൽകുന്ന ടോക്ടേർസ് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട് എങ്കിലും അവരിൽ നിന്നും യാതൊരു മറുപടിയും ലഭിക്കുന്നില്ലായിരുന്നു...... "ടോക്ടർ.. അമ്മൂന്?? സുദ്ദു ടോക്ടറെ തടഞ്ഞു നിർത്തി ചോദിച്ചു... ഒന്നും പറയാനായിട്ടില്ല.... വലിയ പരിക്ക് തന്നെ പറ്റിയിട്ടുണ്ട് ....ജീവന് ആപത്തുണ്ടാവില്ല എന്ന് വിശ്വസിക്കാം...പക്ഷേ മെമ്മറി ലോസ് ഒക്കെ സംഭവിക്കാൻ ചാൻസ് കൂടുതൽ ഉണ്ട്... " "അയ്യോ....... ഭദ്രമ്മ കരഞ്ഞു കൊണ്ട് നിലത്തൂർന്നിരുന്നു.... അനന്തൻ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..... ദേവ്ൻെറ ബന്ധുക്കൾ ആരൊക്കെയാ... ബോധം വീണിട്ടുണ്ട്.... റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു കാണേണ്ടവർ പോയ് കണ്ടോളൂ..... നേഴ്സ് വന്ന് പറഞ്ഞതും സിദ്ധു ആദ്യം പോയി... പുറകെ ഭദ്രമ്മയും അനന്തനും മഹിയും.. പോയി അവൻ ബെഡ്ഡിൽ ചാരി ഇരിക്കുകയായിരുന്നു..... .

അവരെ കണ്ടതും അവനൊന്ന് ചിരിച്ചു.... "വേണ്ട വേണ്ട എന്ന് നൂറ് വട്ടം പറഞ്ഞതാ കേട്ടില്ല... അവനെ കണ്ടപാടെ ഭദ്രമ്മ ദേഷ്യത്തോടെ അവന് നേരെ ചീറി.. അപ്പോഴും അവരുടെ കണ്ണുകൾ വാർന്ന് ഒഴുകുന്നുണ്ടായിരുന്നു..... "എനിക്ക് കുഴപ്പം ഒന്നുമില്ല അമ്മേ......" അവൻ പതിയെ പറഞ്ഞു... മഹി അങ്കിൾ അവനടുത്ത് വന്നിരുന്നു... താൻ കാരണം ആണ് അവന് ആപത്ത് സംഭവിച്ചത് എന്ന കുറ്റബോധത്താൽ തലകുനിച്ചിരിക്കുന്ന അദ്ദേഹത്തിൻെറ കൈക്കുമീതെ കൈ വച്ച് അവൻ കണ്ണിറുക്കി കാണിച്ചു..... "നിൻെറ മുഖം ന്താ ഇങ്ങനെ ഇരിക്കുന്നു.. ഒരുമാതിരി വികൃതമായിട്ട്.... " പരിഭ്രാന്തി കൊണ്ട് ചുവന്നു തുടുത്ത സിദ്ദുവിൻെറ മുഖം കണ്ട് ദേവ് ചോദിച്ചു.... ഒന്നുമില്ല എന്ന് അവൻ തലകുലുക്കി... "ജഗ്ഗു ദേവിന് ജൂസുമായ് വന്നു.... "അല്ല അമ്മു എവിടെ"? പുറത്തേക്ക് നോക്കി ദേവ് ചോദിച്ചതും... എല്ലാരിൽ നിന്നും വിതുമ്പൽ പുറപ്പെട്ടിരുന്നു.... സിദ്ദുവിൻെറ നിറഞ്ഞ മിഴികൾ കണ്ടതും അവന് വല്ലാതെ പേടിയായ്... സിദ്ദു.... ... ..എന്താടാ.... എന്തിനാ നീ കരയുന്നേ.....പറ.. അമ്മു എവിടെ.... ദേവ് പരിഭ്രമത്തോടെ ചോദിച്ചു.... ടാ... അവള്.... അമ്മു ഒന്ന് വീണു..... തലക്ക് പരിക്കുണ്ട്... നിനക്ക് അപകടം പറ്റിയപ്പോൾ പേടിച്ചിട്ടാവും വല്ലാതെ ഷോക്കായത്.. തിരക്കിനിടയിൽ അവളെ ശ്രദ്ദിക്കാൻ വിട്ടു പോയ്....... സോറി ടാ... എന്താ നീയി പറയുന്നേ..... എന്നിട്ട്.... എന്നിട്ട് അവള് എവിടെ..... എങ്ങനിണ്ട് ഇപ്പൊ.. ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് അവൻ പുറത്തേക്ക് നടക്കാൻ തുനിഞ്ഞതും ജഗ്ഗു അവനെ തടഞ്ഞു.. ഏട്ട. അവൾക്ക് ബോധം വന്നിട്ടില്ല.....ഏട്ടനിപ്പോ പോകണ്ട... അകത്ത് കയറ്റില്ല... വിട് ജഗ്ഗു എനിക്ക് കാണണം.....

ടോക്ടേർസ് എന്താ പറഞ്ഞേ..... "അ... അവര് ഒന്നും പറഞ്ഞില്ല മോനേ..... വലിയ പരിക്ക് ആണെന്നു പറഞ്ഞു.... മെമ്മറി ലോസാവാൻ ചാൻസ് ഉണ്ടെന്ന്... പറഞ്ഞു നിർത്തിയതും ഭദ്രമ്മ പൊട്ടികരഞ്ഞു.... നിൽക്കുന്ന ഇടം താഴ്ന്നു പോയ പോലെ തോന്നി അവന്.... കണ്ണുനീര് കാഴ്ചയെ മറച്ചു... അവൻ icu വിന് മുന്നിലേക്ക് പോയി നിന്നു..... ബോധമറ്റ് കിടക്കുന്നവളെ കാണവേ ഹൃത്തിടം പിളരുന്ന പോലെ തോന്നി അവന്..... ബലമറ്റു പോകുന്ന പോലെ തോന്നിയതും സിദ്ദു അവനെ ചേർത്തു പിടിച്ചു.... "പറഞ്ഞതല്ലേ ഞാൻ..അവളെ നോക്കിക്കോളാൻ.. എന്നിട്ട്... എന്നിട്ട് എന്താ ഞാൻ ഈ കാണുന്നത്.....എൻെറ അമ്മു അവള്.... " പേടിക്കണ്ട അവൾക്ക് ഒന്നുംഉണ്ടാവില്ല.. നീ ദൈര്യായി ഇരിക്ക്്... അപ്പോഴേക്കും അവൻെറ കണ്ണുകൾ ആർത്തു പെയ്യാൻ തുടങ്ങി.... അവളുടെ ഓർമകൾ അവൻെറ ചിന്തകളെ കാർന്നു തിന്നാൻ തുടങ്ങി... 💞🌼💞 3 ദിവസങ്ങൾക്ക് ശേഷം.... അവൾക്ക് ബോധം വന്നു.... ഇതിനോടകം തന്നെ എല്ലാവരും വിഷാദത്തിൻെറ വക്കിലെത്തിയിരുന്നു...ദേവിൻെറ മുറി ഉണങ്ങി തുടങ്ങി അവനിപ്പോ കുഴപ്പം ഒന്നുമില്ല.... അവളെ പോയ് കണ്ടോളാൻ പറഞ്ഞപ്പോൾ തന്നെ അമ്മുവിൻെറ അമ്മയും അച്ചനും ആണ് ആദ്യം ചെന്നത്.... പുറത്ത് നിൽക്കുന്ന ദേവിനെ നോക്കി ടോക്ടർ പറഞ്ഞു തുടങ്ങി.... കുഴപ്പം ഒന്നുമില്ല... പെട്ടെന്ന് ഡിസ്ചാർജ് ആക്കാം..... ചുണ്ടിലൊരു ചിരിയുമായ് അവർ നടന്നകലുമ്പോൾ ഉളളിലൊരു കുളിർ മഴ പെയ്തു തോർന്ന പോലെ തോന്നി അവന്......

അകത്തേക്ക് പോകാൻ നിൽക്കവേ എതിരെ അവളുടെ അച്ഛനുമമ്മയും വരുന്നുണ്ടായിരുന്നു... "എങ്ങനിണ്ട് അമ്മേ അവൾക്ക്.... " "മോനെ.... അവ....അവൾ... " "എന്താ അമ്മേ എന്തു പറ്റി.... " "അവളവിടെ കിടന്ന് ബഹളം വക്കുന്നു..".. ഭദ്രമ്മാ പരിഭ്രമത്തോടെ പറഞ്ഞു... "എന്തിന്.....? " "നീ ഒന്ന് പോയ് നോക്കിയേ.....? " "ഹാ ഞാൻ ചെല്ലാം.. "എന്നും പറഞ്ഞ് അവൻ അകത്തേക്ക് ഓടി.... "എവിടെ... എവിടെ ൻെറ ദേവേട്ടൻ.... എനിക്ക് കാണണം.... എവിടെയാന്ന് പറ.... " നഴ്സുമാർ അവളെ പിടിച്ചു വക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അവൾ അവരെ തട്ടി മാറ്റി.... "അമ്മൂൂ........ " അവൻ വിളിച്ചതും അതു വരെ അവിടെ ഉണ്ടായിരുന്ന ബഹളം നിശബ്ദമായി..... അവനെ തന്നെ ഉറ്റു നോക്കുന്നവൾക്ക് അരികിലേക്ക് അവൻ ചെന്നു..... ഒരു ഏങ്ങലോടെ അവൾ അവൻെറ നെഞ്ചിലേക്ക് ചാഞ്ഞു മുറുക്കി കെട്ടി പിടിച്ചു...."എന്തിനാ എന്നെ വിട്ട് പോയെ.... "അവനെ തല്ലികൊണ്ട് അവൾ കരയാൻ തുടങ്ങിയതും അവളുടെ മുടിയിൽ അവൻ തലോടി ആശ്വസിപ്പിച്ചു.... "ഞാൻ പോയില്ലല്ലോ അമ്മു... നിൻെറ കൂടെ തന്നെയില്ലേ... നീയല്ലേ എന്നെ വിഷമിപ്പിച്ചത് ....!! അവനിൽ നിന്നും വിട്ടുമാറി അവൾ കണ്ണുകൾ അമർത്തി തുടച്ചു..... അവനവളെ തിരിച്ച് ബെഡ്ഡിലിരുത്തി.... ആശ്വസിപ്പിച്ചു...അവളുടെ തലയിലെ ആ വലിയ കെട്ടിലേക്ക് അവൻ ചുണ്ടുകൾ പതിപ്പിച്ചു.....അപ്പോഴാണ് അവൻെറ കയ്യിലെ ഷോൾഡറിൻെറ ഭാഗം ഉർന്നു നിൽക്കുന്നത് അവൾ ശ്രദ്ദിച്ചത്...

അതിലേക്ക് പതിയെ തഴുകിയപ്പോൾ അവൻ കണ്ണുചിമ്മി കാണിച്ചു.. " ചെറുതാണ്.."...അവൻ പറഞ്ഞു.... ടോക്ടർ....മാമ്മയെ വിളിച്ച് സംസാരിച്ചു "She is perfectly allright... പെട്ടെന്ന് ഉണ്ടായ ഷോക്കിൽ ആണ് മാനസിക നില തെറ്റിയത്.. അതുപോലെ ഒരു ഷോക്ക് തന്നെയ്ണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്.. ...അതുമൂലം ആവാം.. അവൾ റിക്കവറായി.... സാദാരണ ഇങ്ങനെ ഉള്ള കേസുകളിൽ ഓർമകൾ നഷ്ടപ്പെടാനും ചാൻസ് ഉണ്ട്.... പക്ഷേ ഭാഗ്യം കൊണ്ട് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല....... യു ആർ ലക്കി...". ചെറു ചിരിയോടെ പറഞ്ഞ് അദ്ദേഹം അവിടെ നിന്നും പോയ്...... പറഞ്ഞറിക്കാനാവാത്ത സന്തോഷത്തോടെ അവർഎല്ലാ ദൈവത്തിനും നന്ദി പറഞ്ഞു... . ഈ വാർത്ത കേട്ടപ്പോൾ എല്ലാർക്കും ഒരുപാട് സന്തോഷമായി .... പക്ഷേ ദേവിന് അൽഭുതമായിരുന്നു... അവൾ തിരിച്ച് വരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു... എങ്കിലും... മനസ്സ് വല്ലാതെ പേടിച്ചിരുന്നു... കാരണം... ഈ നാളുകളിലെല്ലാം അമ്മു എന്നിലേക്ക് ഒരുപാട് അടുത്തിരുന്നു.... ഞാനും അവളെ ഒരുപാട് സ്നേഹിച്ചു.... പക്ഷേ പഴയ പോലെ ആവുമ്പോൾ ഈ ഓർമകൾ നഷ്ടമായാൽ ഞാനവൾക്ക് ആരുമാവാതെ പോവും... എൻെറ പ്രണയം എന്നിൽ കിടന്ന് വീർപ്പുമുട്ടിയില്ലാതാവും..... പക്ഷേ... ഇന്ന്... ഇന്നവൾ എൻെറത് മാത്രമാണ്... എൻെറത് മാത്രം...... " ഭദ്രമ്മയുടെ വിളി കേട്ടാണ് ദേവ് ചിന്തയിൽ നിന്നും ഉണർന്നത്... "

കിച്ചു പോയപ്പോഴും നിനക്ക് അപകടം ഉണ്ടായപ്പോഴും അവൾക്ക് കിട്ടിയത് ഒരുപോലെ ഉള്ള വേദനയാണ്...കിച്ചു വിനെ അവൾ സ്നേഹിച്ച പോലെ മറ്റാരെയും അവൾക്ക് സ്നേഹിക്കാൻ കഴിയില്ല എന്ന് ഞങ്ങൾ കരുതിയത് കൊണ്ട് ആണ് ഈ കാലം വരെ സത്യങ്ങൾ മറച്ചു പിടിച്ചത്... ഒടുവിലത് വെളിച്ചത്തിലേക്ക് വന്നപ്പോൾ ഇല്ലാതായ് പോയ് എൻെറ മോള്.... എല്ലാം അവസാനിച്ചു എന്ന് കരുതി അവളെ വിട്ടു പോവാതെ.... കൂടെ നിന്ന്.. അവളുടെ എല്ലാ കുറിമ്പിനും വാശിക്കും കൂട്ട് നിന്ന്... അവളെ നീ തിരിച്ചു തന്നു....ആ പഴയ അമ്മു ആയിട്ട്... ഇന്നവളുടെ ലോകം നീയാണ്.... നീ മാത്രം..... നിന്നെ അവൾ ഒരുപാട് സ്നേഹിക്കുന്നുണ്ട് .....കൂടെ കൂട്ടികൂടെ എന്നും അവളെ....? " അവൻ കേൾക്കാൻ ആഗ്രഹിച്ചതാണ് അവർ പറഞ്ഞത്..അവരുടെ ചോദ്യത്തിനുമുന്നിൽ അലതല്ലുന്ന അവൻെറ പ്രണയം ഇരു തുള്ളി കണ്ണുനീരായ് ഉതിർന്നു വീണു.... സന്തോഷത്തോടെ അവൻ അവരുടെ കൈകളെ കൂട്ടിപിടിച്ചു.... "ഇനി ഒരിക്കലും ഒന്നിനും ഞാനവളെ വിട്ടു കളയില്ല.... എന്നും ഈ നെഞ്ചിലിട്ട് ചേർത്തു പിടിക്കും.... എൻെറ ജീവൻ നിലക്കും വരെ അവൾ എൻെറത് മാത്രമായിരിക്കും.... " അത്രയും പറഞ്ഞ് കൊണ്ട് അവൻ അവൾക്കടുത്തേക്ക് പോയി.... അവനെ കണ്ടപാടെ ജനൽ പാളിയിലേക്ക് മിഴികൾ പായിച്ചു നിന്ന അവൾ അവനരികിൽ വന്നു.... മുഴികൾ തമ്മിൽ മൗനമായ് ഉടക്കിയതും.. അവൾ ആർദ്രമായ് വിളിച്ചു

..... 'ദേവേട്ട...ഒന്നടുത്തുവരുമോ... " അവൻ സംശയത്തോടെ അവളിലേക്ക് ചേർന്നു നിന്നതും... കാതുകൾ ഹൃത്തിടത്തിലേക്ക് പതിപ്പിച്ച്.. അവൾ ആ ഹൃദയതാളം കേട്ടു നിന്നു.... "ഈ ഹൃദയത്തെയാണ് ഞാൻ പ്രണയിച്ചത്... ഞാൻ പ്രണയിച്ചത് എന്നിലേക്ക് തന്നെ എത്തിച്ചേർന്നിരിക്കുന്നു..... " കാതുകൾ അവൻെറ നെഞ്ചിൽ വച്ച് അവൾ പറഞ്ഞു ... ഒരുനിമിഷം അവൻ മൂഖനായ്... ചിലപ്പോൾ ആ പ്രണയം ഈ ഹൃദയത്തിന് മാത്രം അവകാശപ്പെട്ടതാണോ എന്ന ചിന്ത അവനിലേക്ക് വന്നതു കൊണ്ടാവാം..... "പക്ഷേ....."(അമ്മു) "പക്ഷേ.... "?(ദേവ്) "ഇടയിലെപ്പോഴോ ഈ ഹൃദയം കുടിയിരിക്കുന്ന പച്ചയായ മനുഷ്യൻെറ പവിത്രമായ മനസ്സിനെ ഞാൻ സ്നേഹിച്ചു പോയ്... കിച്ചുവും ദേവും രണ്ടാണെന്ന് എനിക്ക് തോന്നിയിട്ടില്ല......ദേവേട്ടൻെറ അരികിൽ ഉള്ളപ്പോൾ എല്ലാം അവൻ എൻെറ കൂടെയുളളപോലെ.. എന്തിനേറെ നിങ്ങൾ എനിക്ക് തരുന്ന കരുതൽ കാണുമ്പോൾ അവൻ തന്നെയാണോ ഇത് എന്ന് വരെ എനിക്ക് തോന്നിയിട്ടുണ്ട്....എനിക്കായ് പിറന്നവരാവും നിങ്ങൾ രണ്ടു പേരും... ഒരുമിച്ച് എന്നിലേക്ക് തന്നെ വന്നണഞ്ഞവർ......." തിരിച്ചെന്ത് പറയുമെന്നറിയാതെ നിന്നവൻെറ ഇടനെഞ്ചിലേക്ക് അവൾ കുറുകിയപ്പോൾ ഇരു കൈകളും അവളെ അത്രമേൽ പ്രണയത്തോടെ വാരി പുണർന്നു... "അമ്മൂ....എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.. ഒരുപാട്......Love you lott......... ഒരു നറു ചുംബനത്തോടെ അവളുടെ കാതോരം അവൻ പതിയെ മൊഴിഞ്ഞു.... " നിറഞ്ഞു തുടങ്ങിയ മിഴികളെ സാക്ഷാക്കി അവൾ ആ നെറ്റിത്തടത്തിൽ അമർത്തി ചുംബിച്ചു.... എന്നത്തേയും പോലെയല്ല അവൾ സ്വബോധത്തോടെ തരുന്ന ചുംബനത്തിന് മാരിവില്ലിനെ പോലെ ഏഴ് അഴകുണ്ടായ്രുന്നു..... എത്രനേരം അങ്ങനെ അവർ നിന്നെന്നറിയില്ല... നേരം ഒരുപാട് കടന്നു ചെന്നു .....

2വർഷത്തിന് ശേഷം.... ഇന്ന് സിദ്ദുവിൻെറയും മീനു വിൻെറയും വിവാഹമാണ്.... ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ കുടുംബക്കാരുടെ വക അവൾക്ക് ഫ്രീയായി ചെർക്കൻ തേടൽ ചടങ്ങുകൾ നടന്നു കൊണ്ടിരുന്നു... എല്ലാം ഓരോരോ കാരണം പറഞ്ഞ് ഒഴിവാക്കി വിട്ടെങ്കിലും അവസാനമായ് വന്ന കുടുംബത്തിനെ കുറിച്ച് പറയാൻ കാരണം ഒന്നും കിട്ടിയില്ല... സുന്തരനും സുമുഖനുമായ ചെറുപ്പക്കാരൻ.. നല്ല കുടുംബം..നല്ല ജോലി... എങ്കിലും വേണ്ടെന്ന് പറയുന്ന മീനുവിനെ ശരത് കയ്യോടെ പിടികൂടെ..... അവളുടെ മനസ്സ് വായിക്കാൻ പലപ്രാവശ്യം അവൻ ശ്രമിച്ചെങ്കിലും അവൾ പിടികൊടുത്തില്ല... തുടർന്ന് പഠിക്കണം എന്ന് കുറേ കാരണങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.... ഒടുവിലൊരു ദിവസം സത്യങ്ങൾ എല്ലാം പുറത്തു വന്നു... യുദ്ദവും കോലാഹലവും പ്രതീക്ഷിച്ചു എങ്കിലും ശരത് ശാന്തമായി തന്നെ കാര്യങ്ങളെ കണ്ടു.... അവൻ സിദ്ദുവിനെ കുറിച്ച് അന്വേഷിച്ചു..... അവരെ വിളിച്ചിരുത്തി സംസാരിച്ചു....കാലനെ പോലെ കണ്ട തൻെറ ചേട്ടൻ ശരിക്കും ഒരു പുണ്യാളൻ ആണോ എന്ന് വരെ അവൾക്ക് തോന്നി......ഇനിയും വൈകിച്ചാൽ ശരിയാവില്ല എന്നു പറഞ്ഞ് ഇരു കൂട്ടരും സന്തോഷത്തോടെ വിവാഹം നടത്താൻ തീരുമാനിച്ചു..... കാത്തിരുന്ന അവരുടെ സുദിനമാണ് ഇന്ന്... ഒരുപാട് സന്തോഷത്തോടെ ഒരിറ്റു സിന്തൂരത്തിൻെറ നൈർമല്യത്തിൽ അവൻ അവളെ സ്വന്തമാക്കി.....!! കല്യാണ ദിവസം ഫുൾ ബഹളമായ്രുന്നു.... അമ്മുവും മീനുവും കൂടി തകർത്താഘോഷിച്ചു...... ജഗ്ഗുവും മറിച്ചല്ലായിരുന്നു.... എല്ലാരും കൂടി മണ്ഡപം നാലാക്കി മറിച്ചിട്ടു.....അവരുടെ കാട്ടിക്കൂട്ടൽ കണ്ട് കിളിപോയി നിന്ന ദേവിനെ നോക്കി അവൾ കാതോരം ചോദിച്ചു....

"ദേവേട്ട നമുക്കും കെട്ടിയാലോ.... " ഇല്ലാത്ത നാണം വരുത്തി ചോദ്ക്കുന്നവളുടെ തോളിലൂടെ കയ്യിട്ട് അവൻ പറഞ്ഞു തുടങ്ങി... "ആദ്യം നീ നിൻെറ പൊട്ടിയ വിഷയം ഒക്കെ എഴുതി എടുക്ക് എന്നിട്ട് മതി കല്യാണവും കാതുകുത്തും ഒക്കെ..... " അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ച് വലിച്ച് അവൻപറഞ്ഞതും...അവൾ പരിഭവം നടിച്ചു.... "അയ്യേ..... ഇനി അതൂടി ഞാനെപ്പൊ എഴുതിയെടുക്കാനാ.... എൻെറ പിള്ളാര് ഈ അടുത്ത കാലത്ത് ഒന്നും ഭൂലോകം കാണില്ലേ മഹാദോവാ.... " അവളുടെ പ്രാർത്ഥന കേട്ട് അവൻ മാത്രം അല്ല ചുറ്റും കൂടി നിന്നവർ എല്ലാം പൊട്ടിച്ചിരിച്ചു....അപ്പോഴാണ് തൻെറ പ്രാർത്ഥന എത്ര ഉച്ചത്തിലായിരുന്നു എന്ന് അവൾ തീരിച്ചറിഞ്ഞത്.... നാവു കടിച്ച് നിന്ന അവളെ നോക്കി സിദ്ധു മൂക്കത്ത് വിരൽ വച്ച് കളിയാക്കിയതും അവൻെറ പുറത്ത് ഓങ്ങി ഒരു അടി കൊടുത്ത് അവൾ ഓടി..... "ഓ... ഹ്.... ഈ കുട്ടി പിശാശ് ...എൻെറ പുറം പൊളിച്ചു.... " സിദ്ദു വേദനകൊണ്ട് പുളഞ്ഞു പറഞ്ഞു..... അവൾ ഓടി പോയതും മുന്നിലാരെയോ ശക്തിയായി ഇടിച്ചു... നിവർന്നു നോക്കിയതും കട്ട ഗൗരവത്തിൽ നിൽക്കുന്നു ശരത്.... എന്താ എന്ന ഭാവത്തിൽ അവൻ പുരികം പൊക്കി ചോദിച്ചതും... മ്ചും എന്ന് ചുമൽ കൂച്ചി കാണിച്ചിട്ട്.....അവൾ തിരിഞ്ഞോടാൻ തുനിഞ്ഞതും എന്തോ പന്തികേടു മണത്ത അമ്മു വെട്ടി തിരിഞ്ഞ് ശരതിന് പുറകിൽ നോക്കിയതും ഓടണോ നിക്കണോ എന്ന ഭാവത്തിൽ നിൽക്കുന്നു നമ്മുടെ ദേവി ചേച്ചി.....!!!

അവളെ കണ്ടതും വായ തുറന്നു പോയ അമ്മു ....വെട്ടിത്തിരിഞ്ഞ് ശരതീനെ നോക്കി പേടിപ്പിച്ചതും അതുവരെ കണ്ട ഗൗരവം എല്ലാം മാറ്റി അവൻ നല്ലപോലെ ഇളിച്ചു കൊടുത്തു... മ്...മ്..... ദേവേട്ടാാാ.......മാമ്മാ...... അപ്പച്ചി...........മീനു....എല്ലാരും ഓടിവായോ..... . അവൾ അലറിയതും ദേവി അവളുടെ വാ പൊത്തി പിടിച്ചു........ പ്ലീസ്.... പ്ലീസ്..... അമ്മു നാറ്റിക്കരുത്.. "എന്നാ പറ എത്ര നാളായ് ഇത് തുടങ്ങിയിട്ട്.... " അവൾ ഗൗരവത്തിൽ ചോദിച്ചതും വാക്കുകൾക്കായ് പരതിയ ദേവേച്ചി....ഒ.. ഒരു വർഷഷം.... എന്ന് പറഞ്ഞതും. "ഒരു വർഷഷോ.......അവളുടെ അലർ കേട്ട് ഓടി വന്നവർ ഇവരെ കണ്ട് സംശയത്തോടെ നോക്കിയതും... "മീനുവേ.... ഈ നിൽക്കുന്നത് ആരാന്നറിയോ.. അവൾ മീനുവിൻെറ കാതോരം പോയി ചോദിച്ചതും..... ദേവിചേച്ചി അല്ലേ.... എന്ന് അവൾ തിരിച്ച് ചോദിച്ചതും... അല്ല... ആണ്..... പക്ഷേ നിനക്ക് നാത്തൂൻ കൂടിയാടി...... ൻെറ കണ്ണാ... ഇതെപ്പൊ...... "(മീനു നെഞ്ചത്ത് കയ്യ് വച്ച് ആഞ്ഞ് ശ്വാസം വിട്ടു......) ശരതേട്ടൻ ഇതിന് വേണ്ടിയാടി മറുത്തൊരു വാക്ക് പോലും പറയാതെ നിന്നെ ഈ കോന്തന് കെട്ടിച്ചു കൊടുത്തത്..... നമ്മളെ ചതിച്ചതാടി... കോന്തൻ നിൻെറ അമ്മായിയപ്പൻ എന്ന് സിദ്ദു പറഞ്ഞതും ഒരു നിമിഷം ഞെട്ടിയ ദേവ് അവൻെറ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയതും.... എന്തോ ഓർത്തെടുത്ത സിദ്ധു...സോറി അളിയാ..... എന്ന് ഞെട്ടികൊണ്ട് പറഞ്ഞു.... "ൻെറ കൃഷ്ണാ... എനിക്കും തോന്നി....ഈ കാലമാടൻ അങ്ങനെ പെട്ടെന്ന് സമ്മതിക്കുന്ന കൂട്ടത്തിൽ അല്ലല്ലോ എന്ന്.. അപ്പൊ ഇതായിരുന്നല്ലേ മനസിലിരിപ്പ്..... " "മീനു മോളെ അത്...... ശരത് എന്തോ പറയാൻ തുനിഞ്ഞതും....

"വേണ്ട ഒന്നും പറയണ്ട... എനിക്ക് എല്ലാം മനസിലായി.... "ദേവേച്ചി.. എന്നാലും..... നിങ്ങൾക്ക് പ്രേമിക്കാൻ ഈ കാലമാടനെ മാത്രേ കിട്ടിയുള്ളോ....മൂക്ക് പിഴിഞ്ഞു കൊണ്ട് മീനു പറഞ്ഞതും അമ്മുവും അതിന് ശരിവച്ചതും അത്രനേരെം വിറച്ചു നിന്ന ദേവി ഒരു നിമിഷം പൊട്ടിച്ചിരിച്ചു പോയ്..... " അത് പ്രതീക്ഷിക്കാത്തതായതുകൊണ്ട് തന്നെ ശരത് അവളെ നോക്കി പല്ലു ഞെരിച്ചതും സ്വിച്ചിട്ട പോലെ ആ ചിരി നിന്നു..... അമ്മുവും മീനുവും അവരെ നല്ലപോലെ വാരികൊണ്ടിരുന്നു...അതിന് മറുപടിയായി ആ ഇണകുരുവികൾ ഒരു ദിവസത്തേക്ക് ഇഞ്ചി കടിച്ച കുരങ്ങൻെറ അവസ്ഥയിലും ആയി..... വിവരം വീട്ടുകാർ അറിഞ്ഞപ്പോൾ ചെറിയ ഇഷ്യു ആയെങ്കിലും രണ്ട് പേരും പുരനിറഞ്ഞ് നിൽക്കുന്നത് കൊണ്ടും... നല്ലനിലയിൽ എത്തിയത് കണ്ടും എതിർപ്പില്ലാതെ ആ കാര്യവും സോൾവായി...... വൈകാതെ തന്നെ ആ കല്യാണത്തിൻെറ സദ്യയും വലിയ ഒരു ചെമ്പിൽ വെന്തു തുടങ്ങി......!!! ജഗ്ഗുവും മിന്നിയും പരസ്പരം വഴിക്കിട്ടും അടിപിടി കൂടിയും നടക്കുന്നതിനിടയിൽ ഇടനെഞ്ചിൽ കുറിച്ചിട്ട അവരുടെ പ്രണയവും അങ്ങനെ വെളിച്ചം കണ്ടു. പടിച്ച് ഒരു ഗവ ജോലി വേടിച്ചാൽ മകളെ കെട്ടിച്ചു തരാം എന്ന അമ്മാവൻെറ ഭീഷണിക്കു വഴങ്ങി.. ജഗ്ഗു ആത്മാർതമായി പഠനം തുടർന്നു...... ഇങ്ങനെ പോയ ഞാനൊരു സന്യാസിയായി പോകും..... (ജഗ്ഗൂ ആത്മ) ദിവസങ്ങൾ ഓടി മറഞ്ഞു....വേനലും വർഷവും മാറി മറഞ്ഞു കൊണ്ട് കാലചക്രം അതിൻെറ ധ്രുതഗതിയിൽ സഞ്ചരിച്ചു....... ആ ദിവസത്തെ അവൾ ഇന്നും ഓർക്കുന്നു.....അമ്മുവിൻെറയും ദേവിൻെറയും കല്യാണ തലേന്ന് രാത്രി..... മുറ്റത്ത് പന്തലൊരുങ്ങി....

ചിയറുകൾ നിരതെറ്റി കിടന്നു.. ആളുകൾ എല്ലാം ഉറങ്ങാനായി യാത്ര പറഞ്ഞു മടങ്ങി.... കൈകാലുകൾ നിറച്ചും അണിഞ്ഞ മൈലാഞ്ചി ചുവന്നു തുടങ്ങി..... നിലാവും നക്ഷത്രവും ഒന്നിച്ചുദിച്ചു കൊണ്ട് ആ രാവിന് ഭംഗികൂട്ടി...... "നാളെ എൻെറ കല്യാണം ആണ് കിച്ചു.."അവൾ ആ വാകത്തറക്ക് അരികിൽ നിന്നു കൊണ്ട് പറഞ്ഞു..... കയ്യിലണിയിച്ച മൈലാഞ്ചി അവന് നേരെ നീട്ടി..!... "നോക്ക് "....നിൻെറ ഹൃദയം പോലെ......, "നീ എനിക്കായി പൊഴിക്കുന്ന വാകയെ പോലെ, "നമ്മുടെ പ്രണയത്തെ പോലെ ചിവന്നിരിക്കുന്നത് കണ്ടോ.. .. നിൻെറ നിറമാണ് കിച്ചു ഇതിന്..... ഇതിന് മാത്രമല്ല നാളെ എൻെറ നെറ്റിത്തടത്തിൽ പതിയുന്ന സിന്ദൂരത്തിന് പോലും നിൻെറ നിറമാണ്...!!! അവൾ ചിരിക്കാൻ ശ്രമിച്ചു....ആ വാകപ്പൂക്കൾ അവളുടെ മേലേക്ക് കൊഴിഞ്ഞു വീണു...അവളെ ആശിർവദിക്കാൻ എന്നോണം.. മിഴികൾ നനയും മുമ്പേ തിരിഞ്ഞു നടക്കാൻ ഒരുങ്ങയിതും മുന്നിൽ കൈകെട്ടി നിന്ന ദേവിനെ കണ്ടതും ഉള്ളിലെ പരിഭവം ഒരു മഞ്ഞു കണം പോലെ അലിഞ്ഞില്ലാതായത് അവൾ അറിഞ്ഞു..... അവളുടെ മുഖം കൈകളാൽ കോരിയെടുത്തു അവൻ നെറ്റിത്തടത്തിൽ ചുംബിച്ചതും ഒരു നറു പുഞ്ചിരി അവളിൽ നിറഞ്ഞു നിന്നു..... അവളുടെ ചുവന്നു തുടുത്ത കൈകളെ ചെറുചിരിയോടെ അവൻ തൻെറ ഹൃദയഭാഗത്തേക്ക് ചേർത്തു വച്ചു.... ആ താളങ്ങൾ അവളുടെ കൈകളെ ഓരോ ഞൊടിയും മുത്തമിടുന്ന പോലെ തോന്നി അവൾക്ക്....

. ഞൊടിയിടയിൽ ആ നെഞ്ചിലേക്ക് അവൾ ചുംബനം കൊടുത്തു..... ഒരു വാരി പുണരലിൽ ഇരുവരുടെയും ഹൃദയം ഒന്നായി ഒരു താളമായ് മാറി......!!! ശക്തിയേറിയ കാറ്റ് അവരെ തഴുകി മറഞ്ഞതോടൊപ്പം ഒരു നൂറ് വാകയിതളുകൾ ചേതനയറ്റ് അവർക്ക് മേലേക്ക് പൊഴിഞ്ഞു ....!!! നിലാവും നക്ഷത്രവും നിറഞ്ഞു നിന്ന രാവിൽ അവർ മൗനമായ് ഒരുനൂറ് കഥകൾ പറഞ്ഞു..... അവരുടെ സംഗമത്തിൽ ഒരു ഒറ്റ നക്ഷത്രം ദൂരത്ത് നിന്ന് കണ്ണ് ചിമ്മി. പിറ്റേന്ന് അവൻെറ പേര് കൊത്തിയ ആലിലത്താലി അവളുടെ മാറോട് ചേർന്നു.... ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ പകലുകളും രാത്രികളും ഓടി മറഞ്ഞു..... ഒടുവിലൊരു കുഞ്ഞു ജീവൻ ഭൂമിയിലേക്ക് പിറന്നു....ആദിത്യ ദേവ് എന്ന അവരുടെ അപ്പു!!! ഇന്ന് വലിയ വായിൽ അച്ചനോടും അമ്മയോടും പൊരുതുന്ന അവരുടെ ചെല്ലകണ്ണൻ അപ്പുകുട്ടൻ.... *ഓർമകൾക്ക് മരണമില്ലാത്ത കാലത്തോളം നീയെന്നിലും ഞാൻ നിന്നിലും ജീവിക്കുന്നു....! * ആ രാവിൽ അവൻെറ ഇടനെഞ്ചിലായ് തലചായ്ക്ക് അവൾ ഉറങ്ങി ...മനസ്സ് നിറഞ്ഞുള്ള ഉറക്കം.....!!! അവളുടെ നെറ്റിത്തടത്തിലാർദ്രമായ് പതിഞ്ഞ തണുപ്പിനുറവിടം തേടി മിഴിയുയർത്തിയവൾക്ക് മുന്നിൽ പുഞ്ചിരിച്ചു കിടക്കുന്ന അവൻെറ മുഖം ഉടക്കിയതും... ഒരിക്കൽ കൂടി പ്രണയ വസന്തം തീർക്കാൻ അവനവളിലേക്ക് അലിഞ്ഞു ചേർന്നത് പോലെ.....ഒരായിരം വാകപ്പൂക്കൾ ഭൂമിയെ ചുംബിച്ചു....!!! നന്ദി...!!! *ചുട്ടെരിച്ചാലും ചുവന്നു തന്നെ പൂക്കണം.... പ്രണയത്തിലായാലും വിപ്ലവത്തിലായാലും.... വാകയെ പോലെ!!! * വാകപ്പൂവ് തീർന്നു...

എൻെറ ആദ്യത്തെ നോവലാണ് ഇത്.. എന്നാലാകും വിധം കുളമാക്കിയിട്ടുണ്ട്..... 😎ആഹാ അന്തസ്സ്...... !! ഞാൻ എഴുതി പടിച്ച കഥയാണിത്... ഏകദേശം ഒരു വർഷമായ് ഇതും കൊണ്ട് നടക്കുന്നു 😁😎...തീർത്തപ്പോ ലോകം കീഴടക്കിയ സന്തോഷം.....!!! ഈ അവസാനപാർട്ടിൽ എങ്കിലും പിശുക്കാതെ ഒരു 4 വരി എനിക്കായി കുറിക്കാൻ കഴിയട്ടെ പ്രിയപ്പെട്ട വായനക്കാർക്ക്....!!! ഈ കഥ തുടങ്ങിയപ്പോ തൊട്ട് കണ്ടക ശനിയാണ് ൻെറ ജീവിതത്തിൽ... പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നറിയാം എന്നെ അറിയുന്നവർക്ക് അറിയാമായിരിക്കും.. ഏകദേശം ഈ കഥയിൽ നടന്ന പോലെ ഒക്കെ ൻെറ ലൈഫ് മാറി മറിഞ്ഞു..... ഒരുപാട് പൈൻ.. ഡിപ്രെഷൻ... കണ്ണുനീർ സന്തോഷം....സഹിക്കാൻ വയ്യാതെ എല്ലാത്തിനേയും ഞാൻ പിടിച്ച് കെട്ടിച്ചു.... ..ഇപ്പോൾ ദാ ഇനിയും ദിവസങ്ങൾ മാത്രം എൻെറ കല്യാണത്തിന്..... എന്തോ ഞാനും ഈ കഥയും തമ്മിൽ ആത്മ ബന്ധം ഉള്ള പോലെ.. പ്രിയമുള്ളവർ എന്നെ വാകെ എന്ന് വിളിക്കും.... അത്രമേൾ ഇഷ്ടപ്പെട്ട പുഷ്പം ആയത് കൊണ്ടാവും ഞാനതിനെ എൻെറ ഇടനെഞ്ചോട് ചേർത്തു വച്ചത്....!! 💞🌼💞 എഴുതണ്ടായിരുന്നു എന്ന് തോന്നിയ കഥയാണ്.. പ്രതിഫലനം ഉണ്ട് ഒരുപാട് ൻെറ ജീവിതവും ജീവനുമായിട്ട്....!!! ഇത് ഇത്രയും നീളാൻ കാരണവും അത് തന്നെയാണ്...!!! എനി വേ.... എല്ലാം നല്ലതിന്!!!! 😘 സ്നേഹത്തോടെ ചമ്മൂസ്..!!! അഭിപ്രായം പറഞ്ഞാൽ ഞാനൊന്ന് സന്തോഷിക്കും....!!! ☺

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story