വാകപ്പൂവ്: ഭാഗം 7

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

അവരിരുവരും ആ കുളത്തിലേക്ക് അതി വേഗതയോടെ വീണു... നാസികകളിലും കാതുകളിലും വെള്ളം തുളച്ചു കയറി.... കുളത്തിൻ അടിത്തട്ടുവരെ ഇരുവരും മുങ്ങിയിരുന്നു... ആ നിമിഷം അമ്മുവിനെ ഇറുകെ പുണർന്നിരുന്ന കൈകൾ താനെ സ്വതന്ത്രമായിരുന്നു... ഇരുവരും കുളത്തിനടിൽ വച്ച് പരസ്പരം വേർപ്പെട്ടിരുന്നു..... ദേവ് മുകളിലേക്ക് നീന്തി വന്നുകഴിഞ്ഞതും ചുറ്റും പരതിയെങ്കിലും അമ്മുവിനെ കാണാനായില്ല... കുളത്തിനടിത്തട്ടിലേക്ക് വീണ്ടും നീന്തിയപ്പോൾ ചുവന്ന വസ്ത്രം ദരിച്ച അമ്മുവിനെ കണ്ടെത്തി.... അവളേയും പൊക്കിയെടുത്ത് അവൻ കരയിലെത്തിയിരുന്നു..... അവൾ അപ്പോഴും അബോധാവസ്ഥയിൽ തന്നെയായിരുന്നു..... അവൻ അവളെ കൈകളിൽ കോരിയെടുത്ത് മുകളിലേക്ക് കയറി മടിത്തട്ടിൽ കിടത്തി..... ടോ.... എണീക്കടോ... കണ്ണുതുറക്ക്. ഹലോ. ..... (ദേവ്) ദേവ് അവളുടെ കവിൾതടത്തിൽ പതിയെ തട്ടിയുണർത്തുവാൻ ശ്രമിച്ചു.. പക്ഷേ അവളുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ല...... ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

നേരം ഇരുട്ടിയിരുന്നു....... അമ്മു ഒരു ഞരക്കത്തോടെ മിഴികൾ പതിയെ തുറന്നു.... ചുറ്റും ഇരുൾ പടർന്നിരിക്കുന്നു..... വിവിധ തരത്തിലുള്ള ചെറു ജീവികളുടെ ശബ്ദം കേൾക്കുന്നുണ്ട്.... മയിലും, ചീവീടും,കുരങ്ങൻമാരും ഇടക്കിടക്ക് ശബ്ദമുണ്ടാക്കുന്നുണ്ട്... പൂത്തുനിൽക്കുന്ന പാലയുടെ മതിമയക്കുന്ന ഗന്ധം ആ വനഞ്ചോലകളിൽ നിറഞ്ഞു നിന്നു..... ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ പൂർണ്ണചന്ദ്രൻെറ വെള്ളികിരണങ്ങൾ തുളച്ചു കയറി അവിടമാകെ ചെറു പ്രകാശം വിതറിയിരുന്നു.... ചുറ്റും കണ്ണോടിച്ചു കൊണ്ടിരുന്ന അമ്മു പതിയെ താനെവിടെയാണെന്നു മനസ്സിലാക്കി പതിയെ കഴിഞ്ഞ കാര്യങ്ങളെല്ലാം ഓർത്തെടുക്കാൻ ശ്രമിച്ചു... . എൻെറ മുത്തപ്പാ...... ഞാൻ ഈ കാട്ടിലാണോ ഇപ്പോഴും.... ആ ആനയുടെ അടുത്തു നിന്ന് ആരോ എന്നെ വലിച്ചെടുത്ത് പോയല്ലോ.... ആരായിരിക്കും കൃഷ്ണാാാ..... എന്നിട്ട് അയാളെന്നെ കാട്ടില് കളഞ്ഞിട്ടുപോയോ..... 🙄😦😢 അകാരണമായ ഭയം അവൾക്ക് പിടിപെട്ടിരുന്നു... .അവൾ ചുറ്റും നടക്കാനാരംഭിച്ചു..... പക്ഷേ ആരെയും കണ്ടില്ല..... പേടിയും കരച്ചിലും ഒന്നിച്ച് വന്നു ... ങേ...... 😩😩😩😩.....

മാമ്മേ..... അപ്പച്ചീ.....ങീ... ങീ..... നിക്ക് പേടിയാവുന്നേ........ 😩😩....എന്നെ കാട്ടിലാക്കിയിട്ട് പോയേ........ ഏതോ മാക്കാൻ എന്നെ ഉരുട്ടികൊണ്ടു വന്നിട്ട് ഇവിടെ ഇട്ടിട്ടു പോയേ....... 😩😩😩രക്ഷിക്കണേ.... 😩😩 അവളുറക്കെ കരയുവാൻ തുടങ്ങി..... അയ്യോോോോ..... അയ്യയ്യോ...... 😭😭😭😭😭😭😭😭😭😭 ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥ ദേവ് ദേവു വിൻെറ ഓർമകളിൽ മയങ്ങിയ നിമിഷം താൻ രക്ഷിച്ചത് അമ്മുവിനെയാണെന്ന് അവൻ തിരിച്ചറിഞ്ഞു... അമ്മുവിനെ ഉണർത്താൻ കുറേ ശ്രമിച്ചെങ്കിലും നടന്നില്ല... അപ്പോഴാണ് ഒരു വലിയ പാലമരം കണ്ടിലുടക്കിയത്.... അതിനു ചുറ്റും പ്രകൃതി തന്നെ പാറകളാൽ തീർത്തൊരു തിട്ട ഉണ്ടായിരുന്നു... അത്യാവശ്യം ഉയരവും വീതിയുമുള്ള തിട്ട്... അതിനിടയിലൂടെ വേരുകളാഴ്ന്നിറക്കി പൂത്തുലഞ്ഞു നിൽക്കുന്ന പാലമരം... അവളെ അവിടെ കിടത്തി..... അവളുണരുന്ന വരെ കുറേ നോക്കിയിരുന്നു...... ചുറ്റുപാടും ഇടതൂർന്ന വനമായതീനാൽ വഴി കണ്ടുപിടിക്കാൻ വല്ലാത്ത പാടായിരുന്നു.. ഇരുട്ടിൻെറ തീവ്രത കൂടിയപ്പോൾ പുറത്തിറങ്ങുവാനുള്ള ശ്രമം അവൻ കയ്യൊഴിഞ്ഞു.....ഇന്ന് രാത്രി എങ്ങനെയെങ്കിലും ഇവിടെ കഴിച്ചു കൂട്ടി രാവിലെ പോകാമെന്ന് തീരുമാനിച്ചു. അവനാ കുളക്കരയിൽ പോയിരുന്നു... മനസ്സാകെ ശൂന്യമായപോലെ.....

ദേവു വിൻെറ ഓർമകൾ പോലും വിട്ടു നിന്നിരുന്നു... അവൻ ആ കുളത്തിലേക്ക് കണ്ണും നട്ടിരുന്നു.. ഒത്തിരി ആമ്പൽ മൊട്ടുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്.. ചന്ദ്രൻെറ വെള്ളികിരണങ്ങൾ പതിക്കവേ ദളങ്ങളെ സ്വതന്ത്രയാക്കി ഓരോ ആമ്പൽ മൊട്ടുകളും വിരിയാനാരംഭിച്ചു.... തൻ പ്രിയനുവേണ്ടി വിടർത്തുന്ന ഓരോ ഇതളുകളിലും നാണത്തിൻ ഇളം ചുവപ്പ് നിറം പടർന്നപോലെ..... അവനാ കുളത്തിൻറ മനോഹാരിതയിൽ ഒരു നിമിഷം ലയിച്ചു നിന്നു.... പെട്ടെന്നായിരുന്നു... ആരുടെയോ കരച്ചിൽ കേട്ടത്... അത് അമ്മുവാണെന്ന് മനസ്സിലാക്കാനവന് അധികം സമയം വേണ്ടി വന്നില്ല.... അവൻ കരച്ചിൽ കേൾക്കുന്ന സ്ഥലത്തേക്ക് നടന്നു..... ദേവ് നോക്കുമ്പോൾ പാലമരത്തിൻ ചുവട്ടിൽ മുഖം പൊത്തി വലിയ വായിൽ കരയുന്ന അമ്മുവിനെ കണ്ടു....... 😩😩😩😩ങീ..... ങീ...... അവൻ അവൾക്കരുകിലേക്ക് പോയി... നിലത്തുകിടക്കുന്ന കരിയിലകളിൽ ചവിട്ടി നടക്കുന്ന ശബ്ദം അമ്മുവിൻെറ കാതുകൾ ശ്രവിച്ചു.... അമ്മുവിന് തിരിഞ്ഞു നോക്കാൻ വല്ലാത്ത പേടി തോന്നി....... 🙄🙄🙄🙄

ആരാ അത്.... എൻെറ പുറകെ... ആനയായിരിക്കുമോ.... പുലിയാണോ...... ഇനി കരടി എങ്ങാനും.... 👀 (അമ്മു ആത്മ) ആ ശബ്ദം അവളുടെ തൊട്ടടുത്തേക്ക് എത്തിയതും. അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി..... ക്ലാ.. ക്ലാ..ക്ലീ.. ക്ലി.. ക്ലു.. ക്ലു.. കൃ.. . മുന്നിലൊരു സഖാവ്..... അണ്ടി പോയ അണ്ണാനെപോലെ നിൽക്കുന്നു.....അവൾ കണ്ണുകൾ കൂട്ടിതിരുമി ഒന്നുകൂടി നോക്കി.... കണ്ടത് വിശ്വസിക്കാനാവാത്തപോലെ.... വീണ്ടും വീണ്ടും തിരുമി നോക്കി........ എന്താടി..... നിൻെറ കണ്ണടിച്ചുപോയോ..... കുറേ നേരായല്ലോ തിരുമുന്നു....... അത്.... അത്.... ഇയാളെന്താ ഇവിടെ...ഈ കാട്ടില്... ആഹാ...... നിൻെറ മെടുല ഒബ്ലാംകേറ്റ അടിച്ചു പോയോ... ഞാനല്ലെ നിന്നെ രക്ഷിച്ചേ..... ങേ.... നിങ്ങളാണോ.. അത്....ഞാനറിഞ്ഞില്ല.... സോറി... അല്ല താങ്ക്സ്...... മ്മ്...... ഒന്നുമൂളിയശേഷം അവൻ നടക്കാനാരംഭിച്ചു....... ഇയാളെങ്ങോട്ടാ പോകുന്നേ..... അവൻ അവൾക്ക് ചെവികൊടുക്കാതെ നടന്നു. അതെ ചേട്ടാ... ഒന്നു നിന്നേ..... എങ്ങോട്ടാ.....ഞാനും വരുന്നു. എന്നും പറഞ്ഞ് ദേവിന് പുറകെ ഓടി... ആരോ തനിക്കു പുറകെ ഓടിവരുന്ന ശബ്ദം കേട്ടതും ദേവ് പെട്ടെന്നു നിന്നു തിരിഞ്ഞതും പുറകിലൂടെ ഓടി വന്ന അമ്മു ദേവ് സടൻബറേക്ക് ഇട്ടതും അവൻെറ മേൽ തട്ടി താഴേക്കു വീണു... ആാാാാാാ..........

പെട്ടെന്നു തന്നെ ദേവ് അവളെ അരയിലൂടെ കൈ ചേർത്തു പിടിച്ചിരുന്നു.... വീഴേണ്ട സമയം കഴിഞ്ഞിട്ടും വീഴാതായപ്പോൾ അമ്മു കണ്ണുകൾ പതിയെ തുറന്നു..... മുന്നിൽ നിൽക്കുന്ന വെള്ളാരം കണ്ണുകളുടെ തീക്ഷണത അവളെ വീണ്ടും മായയിലേക്ക് എത്തിച്ചു..... ആ കണ്ണുകൾക്ക് എന്തോ കാന്തികതയുള്ളപോലെ... സ്വയം മറന്നു നിൽക്കുന്നപോലെ...... ഒന്നും അലട്ടാത്ത അമ്മുവിന് ഈ കണ്ണുകൾക്ക് മാത്രം എന്തോ പ്രത്യേകത ഉള്ളതുപോലെ തോന്നി...... ടപ്പേ..... അയ്യോ.... അമ്മേ..... എൻെറ. നടു..... ദേവ് അവളെ താഴെയിട്ടു.... മിഴിച്ചു നിൽക്കാതെ എണീക്കാൻ പറഞ്ഞതൊന്നും നിനക്ക് കേട്ടില്ലേ.... എൻെറ മുഖത്ത് എന്താടി വല്ല സിനിമയും കാണിക്കുന്നുണ്ടോ...... 😠 അമ്മു നിലത്തുനിന്നും ഒരു വിധം എഴുന്നേറ്റു...... താനെന്തു പണിയാ കാണിച്ചേ.. എന്തിനാ എന്നെ താഴെയിട്ടേ ഒന്നു പിടിച്ചപ്പോ എന്താടി എണീക്കാനുള്ള ഉദ്ദേശം ഒന്നും കാണുന്നില്ലല്ലോ..... വായി നോക്കി നിൽക്കുവാ....... അതാ താഴെയി്ട്ടത്.... ഹയ്യടാ.... വായ നോക്കാൻ പറ്റിയ മൊതല്..... ഞാൻ പറഞ്ഞോ തന്നോട് പിടിക്കാൻ.. ഹേ.... അവസരം മുതലാക്കിയിട്ട് കുറ്റം എനിക്കോ..... ങേ.... 🙄 ( ദേവ്) 😏😏😏😏 (അമ്മു ) എന്താ..അവസരം മുതലാക്കീന്നോ ആര് ഞാനോ...... പോടീ... കുട്ടിതേവാങ്കേ.... തിരു മോന്ത കണ്ടാലും മതി പട്ടി കഞ്ഞി കുടിക്കൂല..... 😷

തൻെറ മോന്ത കണ്ടാ പിന്നെ പട്ടി ചിക്കൻ ബിരിയാണി തിന്നുവല്ലോ.... ഒന്നുപോടോ പോക്കാച്ചി...... 😏😏 😬പോക്കാച്ചി.... നിൻെറ..... ആനക്ക് ഇട്ടു കൊടുത്താൽ മതിയായിരുന്നു... വെറുതെ വഴിപോകുന്ന വയ്യാവേലിനെയും കൊണ്ട് കാട്ടില് പെട്ട അവസ്ഥ...... 🤐 😏😏😏😏അതിന് ഞാനെന്തു പിഴച്ചു... താനല്ലെ എന്നെ ഉരുട്ടികൊണ്ടുവന്നേ.... ഹോ.... മതി... നിർത്ത്.... എനിക്ക് വയ്യ നിന്നെപോലുള്ളതിനോടൊക്കെ തല്ലുകൂടാൻ.... അതെങ്ങനെ സംസ്കാരം വല്ലതും ഉണ്ടോ ഹേഹെ.... മരണത്തിൽ നിന്ന് രക്ഷിച്ച ആളാ കുറച്ചു മര്യദക്ക് സംസാരിച്ചൂടെ... എവിടെ... നന്ദി ഇല്ലാത്ത വർഗ്ഗം... 😏😬 😬😬😬😬😬കുരുപ്പ്.......... ഞഞ്ഞഞ്ഞഞ്ഞ.... (അമ്മു) 🙄ഇത് എന്തിൻെറ കുഞ്ഞാ.. ( ദേവ്) എനിക്കു എൻെറ വീട്ടിപോകണം.. മര്യാദക്ക് കൊണ്ടുവിടൂ..... 😤 അല്ല... ആരിത്... തമ്പുരാട്ടിയോ...... പാഫാാാ..... വേണേൽ ഒറ്റക്ക് പോടി.. ഞാനെന്താ നിൻെറ അടിമയോ... കൊണ്ടുവിടണം പോലും.... മനുഷ്യൻ തെക്കും വടക്കും അറിയാതെ നിൽക്കുവാ അപ്പൊളാ അവളുടെ ഒരു..... ദേവ് അമ്മുവിനെ നോക്കി പല്ലു കടിച്ചു 😬😬... അവൻ തിരിഞ്ഞു പാലച്ചുവട്ടിലേക്ക് നടന്നു.. തിട്ടയിൽ കയറി കിടന്നു... കൈകൾ മുഖത്തിന് മീതെ വച്ചു കൊണ്ട്.... ഈ കാട്ടുമാക്കാൻെറ കൂടെയാണോ ദൈവമേ എന്നെ ഉരുട്ടി വിട്ടത്...

Un sympathetic God vaasi ..... വിശന്നിട്ട് വയ്യല്ലോ.... വയറിനകത്ത് ഒളിംബിക് നടക്കുന്ന പോലെ.... എന്തു ചെയ്യും..... 🤔 കാട്ടുമാക്കാനോട് ചോദിച്ചാലോ ഒരു sorry യും പറയാം ഒന്നുമില്ലെങ്കിലും എന്നെ രക്ഷിച്ചതല്ലേ.... അമ്മു ദേവൻെറ അടുത്തേക്ക് നടന്നു.. അവനവിടെ കണ്ണുകളടച്ച് മലർന്നു കിടക്കുകയാണ്... അവൾ അവൻെറ മുന്നിൽ പോയി നിന്നു. .. എച്ചൂസ്മീ.... കാട്ടു... കാട്ടൂ ചേട്ടാ... 😒😌 ദേവ് കണ്ണുകൾ തുറന്നപ്പോൾ മുന്നിലൊരുത്തി നിഷ്കുഭാവത്തിൽ നിൽക്കുന്നു....... ഹാവു കാട്ടുമാക്കാൻ എണീറ്റു. 😌 എന്താടി... നിനക്ക് എന്താ വേണ്ടെ.... 😒😒എനിക്കറിയാം..... എന്തറിയാം എന്ന്.... ചേട്ടനല്ലെ എന്നെ ആനേടെ അടുത്തു നിന്ന് രക്ഷിച്ചത്.... Sorry ഞാൻ പെട്ടെന്നു അറിയാതെ പറഞ്ഞു പോയതാ 😒... അയിന് 😏 ( ദേവ്) 😬😬😬 കോപ്പ് (അമ്മു ആത്മ) അതിന് ഒന്നുമില്ല 🤗🤗🤗 അമ്മു ദേഷ്യം കടിച്ചുപിടിച്ച് ചിരിച്ചു കൊടുത്തു. എന്നാൽ എന്തിനാടി മിഴിച്ചു നിൽക്കുന്നേ... അവിടെ എവിടേലും പോയി നിൽക്ക് നാളെയേ പോകാൻ കണ്ടുള്ളൂ...... ങേ 🙄🙄നാളെയോ... നിക്ക് ഇപ്പോ വീട്ടില് പോകണം... പോയേ പറ്റുള്ളൂ... പോയിരിക്കണം...... എന്നാ പൊക്കോ.... 😏നിന്നെ ആരും ഇവിടെ പിടിച്ചു നിർത്തിയില്ലല്ലോ.... പോടി....... 😠 നിങ്ങൾക്കെന്താ മനസാക്ഷിയില്ലേ ഇരുട്ടത്ത് കാട്ടിലൂടെ ഞാനെങ്ങനെ പോകും....

ഓഹോ.. അപ്പോ ഞാനെന്താ വല്ല സൂപ്പർമാനും ആണോ....മിണ്ടാതെ ഇവിടെ കേറി ഇരിക്കടി. .വല്ല പാമ്പും വന്ന് കടിച്ചാ ഇവിടെ കിടക്കും..... കേക്കേണ്ട താമസം അവൾ തിട്ടയിൽ കേറി കാലു രണ്ടും മുകളിലായി കേറ്റി വച്ചു.... കുട്ടിക്ക് പാമ്പിനെ തീരെ പേടിയില്ലാത്തതു കൊണ്ടാട്ടോ..... മുട്ടുകാലുകൾ പരസ്പരം കൂട്ടിവച്ച് താഴേക്ക് നോക്കി എന്തോ തിരയുകയായിരുന്നു അമ്മു.... മിക്കവാറും പാമ്പിനെ ആവും..... ദേവും ആ മരച്ചുവട്ടിൻ മരത്തോട് ചാരി ഇരുന്നു.... പതിയെ പൂത്തു നിൽക്കുന്ന നിലാവിനെയുംനോക്കി....... അപ്പോഴും അമ്മുവിന് എന്തോ അസ്വസ്തത പോലെ....... അവൾ ദേവിനെ ചൂണ്ടുവിരലുപയോഗിച്ച് ഒന്നു തോണ്ടി..... പ്രതികരണം ഒന്നും ഉണ്ടായില്ല.... ദൈവമേ കാറ്റു പോയേ.... ഇങ്ങേര് കണ്ണുതുറന്നു വച്ചിട്ടുണ്ടല്ലോ.... എങ്ങോട്ടാ നോക്കുന്നേ..... അവൾ ദേവ് നോക്കുന്ന ദിശയിലേക്ക് നോക്കി.... മേലെ ആകാശത്ത് വിടർന്നി നിൽക്കുന്ന പൂർണചന്ദ്രൻ. ..ഒരു നിമിഷമവളും അതിൽ ലയിച്ചു നിന്നു... പിന്നീട് വീണ്ടും അവനെ തോണ്ടി.... ഇത്തവണ തോണ്ടലിൻെറ ശക്തി കൂടിപ്പോയി.... സ്സ്.... ....എന്താടി മാന്തുന്നേ...... എന്താ നിനക്ക് വേണ്ടേ.... ദേവ് അൽപ്പം ദേശ്യത്തോടെ ചോദിച്ചു. അമ്മു ചുണ്ടു പിളർത്തി സങ്കടം നടിച്ചുകൊണ്ട് പറഞ്ഞു.... നിക്ക്.... നിക്ക്.... വിശക്കുന്നു....

രൂക്ഷമായ നോട്ടമായിരുന്നു ദേവിൻെറ മറുപടി ..... അത് കിട്ടിയതും അമ്മു on the spotil തിട്ടയിൽ കിടന്നു കണ്ണുകളടച്ചു..... 😂 അതു കൊണ്ടതും ചിരിപൊട്ടിയ ദേവ് ചുണ്ടുകളടക്കി ചിരിച്ചു.... അൽപ്പസമയത്തിനുള്ളിൽ അമ്മു ഉറങ്ങിയിരുന്നു.... വിടർന്നു നിൽക്കുന്ന താമരയെ പോലുള്ള അവളുടെ കൺപോളകളിൽ പൂർണചന്ദ്രൻ തൻ കിരണങ്ങൾ പതിപ്പിക്കവേ അവളുടെ മുഖം നിലാവെളിച്ചത്തിൽ കൂടുതൽ പ്രകാശിച്ചു.... ദേവും അവൾക്കഭിമുഖമായി അവളുടെ മുഖത്തേക്ക് നോക്കി കിടന്നു...... കൊച്ചു കുഞ്ഞുങ്ങളെ പോലെ അധരത്തിൽ ചെറു പുഞ്ചിരിയോടെ ഉറങ്ങുന്നവളെ നോക്കുമ്പോൾ ആ ചെറു പുഞ്ചിരി അവനിലും വിടർന്നിരുന്നു...... ഹോ... എന്തൊരു പാവം.... വായ തുറന്നാൽ പെറ്റ കള്ള സഹിക്കൂല.... 😂 ദേവ് അമ്മുവിനെ നോക്കി പതുക്കെ പതം പറഞ്ഞു ചിരിച്ചു..... അവൾ ഒരു ഞരക്കത്തോടെ ഇരുകാലുകളും ദേവിൻെറ മേൽ കേറ്റി വച്ചു..... 🙄🙄🙄🙄 (ദേവ്) ദൈവമേ മുടിഞ്ഞ wait ആണല്ലോ.... അവൻ അവളുടെ കാലുകൾ പതിയെ ദേഹത്തു നിന്ന് മാറ്റി വച്ചു കൊണ്ട് ഒന്ന് നിശ്വസിച്ചു..... കിച്ചു.....

അമ്മൂനെ വിട്ട് പോകല്ലേ..... എനിക്ക് നീയില്ലാതെ പറ്റില്ല കിച്ചു.... എന്തിനാ... എന്തിനാ.... പോയെ... അവൾ ഉറക്കത്തിലെന്തൊക്കെയോ പിച്ചും പേയും പറയാൻ തുടങ്ങി.... കാത്തിരിക്കുവായിരുന്നില്ലേ...കിച്ച.... നീ... നീ.... പോയില്ലെ... എന്നെ... വിട്ട്.... ദേവ് ചെവികൂർപ്പിച്ചുകൊണ്ട് അവൾ പറയുന്നതെല്ലാം ശ്രദ്ദിച്ചു കേട്ടു.... കിച്ചുവോ... ആരാ കിച്ചു.... 🙄 ( ദേവ്) അമ്മൂട്ടിനെ വിട്ട് പോകാൻ സമ്മതിക്കില്ല കിച്ച..... നീ അമ്മുൻെറയാ... അമ്മൂൻെറ മാത്രം... ആർക്കും കൊടുക്കില്ല നിന്നെ.... അവൾ കിച്ചയുടെ ഓർമകളിൽ ദേവിനെ ഇറുകെ പുണർന്നുകൊണ്ട് കിടന്നു.... ദേവ് ഞെട്ടിതരിച്ചിരിക്കുകയാണ്... അവനവളെ അടർത്തി മാറ്റാൻ നോക്കുമ്പോൾ അവൾ കിച്ച എന്നു വിളിച്ചുകൊണ്ട് വീണ്ടും ഇറുകെ പുണർന്നു അവൻെറ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.... ഉറക്കത്തിലും അവളുടെ മിഴികളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ ദേവിൻെറ ഇടനെഞ്ചിലേക്ക് പടർന്നിരുന്നു...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story