വാകപ്പൂവ്: ഭാഗം 9

vakappoov new

എഴുത്തുകാരി: ചമ്മൂസ്‌

ദേവിൻെറ ദേഹത്തുണ്ടായിരുന്ന മുറിവുകളിൽ ലക്ഷ്മിയമ്മ മരുന്ന് തേച്ചു കൊടുത്തു. അവൻെറ നെറ്റിയിൽ മൃദുലായ് മുത്തികൊണ്ട് അമ്മ ഉറങ്ങാൻ പോയി.... ബെഡ്ഡിൽ ചാരിയിരുന്ന് ജനലിലൂടെ തെളിഞ്ഞു നിൽക്കുന്ന ചന്ദ്രനെയും നോക്കി ഇരിക്കുന്ന ദേവിന് ആ ചന്ദ്രബിംബത്തിൽ അമ്മുവിൻെറ മുഖം തെളിഞ്ഞതു പോലെ തോന്നി...... അന്ന് ആ വനഞ്ചേലകളിൽ നിഷ്കളങ്കമായ് ഉറങ്ങുന്ന അമ്മുവിൻെറ മുഖം... അറിയാതെ അവൻെറ ചൊടികളിൽ പുഞ്ചിരി വിടർന്നു....... എന്തു പെണ്ണാ അവള്..... റെയർ പീസ്... ഹമ്മോ... ഒരാൾക്ക് ഒറ്റക്ക് സഹിക്കാനാവില്ല.. ഒന്നു മെരുക്കാൻ ഒരുപാട് കഷ്ടപ്പെട്ടു... ഒടുക്കത്ത കലിപ്പ് ഇട്ടതുകൊണ്ടാ കുറച്ചൊക്കെ അടങ്ങിയത്.... എങ്കിലും കാണാൻ ഒരു ചന്തമൊക്കെയുണ്ട്.... ആ വാലിട്ടെഴുതിയ ഉണ്ടക്കണ്ണും, ചുമന്ന മൂക്കും, ഈറൻ കാറ്റിൽ പാറിപറക്കുന്ന അരയോളം പോന്ന മുടിയും,.. ആരാണെങ്കിലും ഒന്ന് നോക്കുപോലും..... പക്ഷേ വായ തുറക്കാൻ പാടില്ല കുട്ടിപിശാശ്........ ഇനി കോളേജില് എന്തൊക്കെ ഉണ്ടാക്കുമോ എന്തോ.. അന്ന് ഒരു തിരി കത്തിച്ചു പോയതാ ഇപ്പോഴും പുകയുന്നു്ണ്ടാകും ആ വരുണിൻെറ ഗാങിനെ ഒരു പാട് സൂക്ഷിക്കണം. അവൻ അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല. അവനെ മാത്രല്ലഇവളെയും സൂക്ഷിക്കണം, ആറ്റംബോംബാണ്......

മോനേ ദേവാ എന്തായാലും നിൻെറ ഡിക്കി കീറുന്ന കാര്യം തീരുമാനമായി......... 😌 അവനോരോന്ന് ചിന്തിച്ച് പതിയെ നിദ്രയെ പുൽകി........ മറുവശത്ത്........... എൻെറ അമ്മൂട്ടി ഒന്ന് പതുക്കെ കഴിക്കടാ.... തൊണ്ടയിൽ കുടുങ്ങും.... 😂 പോ മാമ്മെ നിക്ക് വിശന്നിട്ടല്ലേ ... ആ കാട്ടിനകത്ത് ഒന്നും കിട്ടിയില്ല.. എന്തോരം വിശന്നെന്ന് അറിയുമോ... പോട്ടെ മോളെ സാരല്ല.. എൻെറ കുഞ്ഞു തിരികെ കിട്ടിയല്ലോ അത് മതി ...😑 അങ്ങനെ അമ്മു ഫുഡ് ഒക്കെ കഴിച്ചു മാമ്മക്കും അപ്പച്ചിക്കും ഗുഡ് നൈ റ്റ് ഒക്കെ കൊടുത്ത് മുറിയിലേക്ക് പോയി... ഉറങ്ങാൻ നേരം കഴിഞ്ഞ ദിവസത്തെ ഓർമകളവളെ തലോടി കൊണ്ടിരുന്നു... ഹോ.. ഒന്നു കുളിക്കാതെ ഇരുന്നതില് എന്തൊക്കെ പുകിലാ ഉണ്ടായെ.... ഇനി അമ്മച്ചിയാണെ അമ്മു ദിവസവും കുളിക്കും 😐..... എന്നാലും ആ ചേട്ടൻ.... അത് സഖാവല്ലെ... അന്ന് കോളേജിൽ കണ്ട... 🤔അതെ... ഹോ ചേട്ടൻ വന്നില്ലായിരുന്നെങ്കിൽ കാണായിരുന്നു എന്നെ നിലത്തുന്ന് വടിക്കേണ്ടി വന്നേനെ...... ആന ചവിട്ടി നിലത്ത് ഒട്ടിക്കുമായിരുന്നു 😒😒

....പാവം..... ഞാൻ.... കോളേജിൽ പോയേ പിന്നെ ഒന്ന് enjoy cheyyan പറ്റിയിട്ടില്ല.... എന്തിന് ഒരു friend നെ പോലും കിട്ടിയില്ല..... തുടക്കം തന്നെ കുളമായി... ആ ഒലക്ക സീനിയേർസ് 😕..ഇനിയെന്തൊക്കെ കാണണം..... അമ്മൂന് ശക്തി തരൂ മഹാദേവാ 🙏...... അങ്ങനെ അമ്മുവും ഉറങ്ങി.... 😴 പിറ്റേന്ന്......... ♥ എന്താ നിൻെറ തീരുമാനം... വെറുതെ വിടരുത്. അവൾ ആരോടാ കളിച്ചതെന്ന് മനസ്സിലാക്കി കൊടുക്കണം ..നമ്മുടെ ദേഹത്ത് തൊടാൻ മാത്രം ദൈര്യമോ 😏...അവൾ അനുഭവിക്കും. വിടില്ല ഞാൻ.... വരുണും ധന്യയും കൂടി പരസ്പരം സംസാരിച്ചിരിക്കുകയാണ്. ..... അവൻെറ മുഖത്ത് അടങ്ങാത്ത പകയെരിയുന്നുണ്ടായിരുന്നു... .അമ്മു ചെരുപ്പുകൊണ്ട് അടിച്ച പാട് അവൻെറ മുഖത്ത് നീലിച്ചിരിക്കുന്നുണ്ട്..... അവളുടെ ഷാൾ ഒന്നു വലിച്ചപ്പോഴേക്കും എന്നെ അടിച്ചില്ലെ..... നോക്കിക്കോ ഇനി ഈ വരുണിൻെറ അടുത്തു നിന്ന് നിനക്ക് ഒരു മോചനം ഇല്ല.... നീ നശിക്കും പെണ്ണേ..... നിൻെറ അഹങ്കാരമൊക്കെ എൻെറ മുൻപിൽ അടിയറ വെക്കും... 😏അല്ലെങ്കിൽ വെപ്പിക്കും ഈ ഞാൻ.... 😠.... വരുൺ നീയൊന്ന് കൂൾ ആവൂ.... അവൾക്കുള്ളത് പലിശ സഹിതം കൊടുക്കാം.... അവളെവിടെ പേകാൻ ഇങ്ങോട്ട് തന്നെ വരണ്ടേ..... 😏

(ധന്യ) എന്താ മക്കളേ..... എന്തു കൊടുക്കുന്ന കാര്യമാ.... (പ്രിൻസി) അപ്രതീക്ഷിത മായി വരാന്തയിലൂടെ പോയ ശിവ സാർ ഇതെല്ലാം കേട്ടിരുന്നു എങ്കിലും യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ അദ്ദേഹം അവരോട് ചോദിച്ചു... എന്നാൻ ധന്യയും വരുണും ആകെ പകച്ചു നിൽക്കുകയാണ്..... സർ... അത്... ഞങ്ങൾ.... പിന്നെ.... അതൊരു birthday gift കൊടുക്കുന്ന കാര്യം ചർച്ച ചെയ്യുകയായിരുന്നു... അല്ലേടി..... (വരുൺ) അതെ സർ........ ( ധന്യ) ആഹാ നടക്കട്ടെ...... അല്ല ആരുടെയാ birthday......... എൻെറ wish ഉം കൂടെ അറിയിക്കണേ..... (സർ) അത് അതൊരു friend nte aahnu ....അറിയിക്കാം സർ...... (അവൻ ആകെ വിയർത്തു) മ്മ്.... എന്നാ ശരി.......... അതും പറഞ്ഞ് സർ സ്ഥലം കാലിയാക്കി..... എങ്കിലും അദ്ദേഹത്തിൻെറ മനസ്സ് അസ്വസ്ഥമായിരുന്നു...... ശേ.... ഈ കിളവനിതെപ്പോ വന്നൂ.... (ധന്യ) നമ്മൾ എടുത്തു ചാടി ഒന്നും ചെയ്യരുത് വരുൺ.... നല്ലപോലെ ആലോചിച്ച് പണി കൊടുക്കണം... അല്ലെങ്കിൽ നമ്മൾ കുടുങ്ങും...... (ധന്യ)

മ്..... ശരിയാ.... ഈ പോയ മുതല് ആള് പിശകാ...... വരുൺ ശിവ സാറിനെ നോക്കി പറഞ്ഞു... അമ്മൂ കോളേജ് ഗൈറ്റ് കടന്ന് അവൾ അകത്തോട്ട് പ്രവേശിച്ചു. പതിവുപോലെ പൂത്തുലഞ്ഞു നിൽക്കുന്ന വാകമരം... കാറ്റിൽ പൂക്കളെ പൊഴിച്ചു കൊണ്ട് അമ്മുവിനെ വരവേറ്റു.. എന്തു കൊണ്ടോ ആ വാക അവൾക്ക് ഒരുപാടിഷ്ടമായി.... എന്തോ ഒരു പോസിറ്റീവ് വൈബ് ലഭിക്കുന്നതു പോലെ തോന്നി..... അവൾ വാക മരത്തെ ഒന്ന് നോക്കി സൈറ്റ് അടിച്ചു. ശേഷം പതിയെ ക്ലാസിലോട്ട് പോയി.... ഓരോ ചുവടു വക്കുമ്പോഴും അകാരമായ ഭയം തോന്നിയിരുന്നു... എന്താ അമ്മൂ.... നിനക്ക് എന്തു പറ്റി... ഇല്ല അമ്മു ഇങ്ങനെയല്ല.... നീയെന്തിനാ പേടിക്കുന്നേ ....മോശം... മോശം....വരുന്നതു വരട്ടെ... ദൈര്യമായി നേരിടാം. . ... അമ്മു അവളോട് തന്നെ പറഞ്ഞു നടന്നു.. എങ്കിലും ആകെ ഒറ്റപ്പെട്ടപോലെ തോന്നുന്നു.... ഒരു ഫ്രണ്ടിനെ കിട്ടിയിരുന്നെങ്കിൽ..... 😐.... എന്തൊക്കെയോ ഓർത്തുകൊണ്ട് അമ്മു വരാന്തയിലൂടെ നടക്കുകയായിരുന്നു..... അപ്പോഴാണ് നിലത്തുള്ള കളം അവൾ കാണുന്നത്.. പണ്ട് പടിച്ചിരുന്ന സ്കൂളുലുണ്ടായിരുന്നു ഇതുപോലെ കളം വരച്ച സിമൻറ് തറ.... പണ്ടത്തെ ബാല്യകാലം അവൾക്ക് ഓർമ വന്നു...... അമ്മുത്തി കൈ പിതിക്ക് നമുക്ക് ഈ കളത്തിലൂടെ ചാതി നതക്കാം.....

ശരി.... കിച്ച... ഇന്ന പിതി..... കൊച്ചരി പല്ലുകൾ കാട്ടി അമ്മുവും കിച്ച യും കൂടി കളത്തിലൂടെ ചാടി നടന്ന വരാന്തകൾ. ...... ഒന്ന്.......രന്ത്..... മൂന്ന്..... സന്തോഷത്തോടെ ഉല്ലസിച്ചു നടന്ന ബാല്യം അമ്മുവിൻെറ മനസ്സിലുടെ ഓടി നടന്നു........ കിച്ചൻെറ ഓർമകൾ അവളുടെ മിഴി നിറയിച്ചിരുന്നു. എങ്കിലും അവൾ അതിനെ അമർത്തി തുടച്ചു പുഞ്ചിരിക്കാൻ ശ്രമിച്ചു..... കിച്ചാ..... എവിടെയാ നീ..... നീയില്ലാതെ അമ്മുന് പറ്റില്ലടാ....... 😣ഇല്ല... എൻെറ കിച്ച വരും. .....അമ്മൂനെ ഒറ്റക്കാക്കില്ല അവൻ.. തീർച്ചയായും വരും....... അവൾ ചിന്തകളെ നിയന്ത്രിക്കുവാൻ ശ്രമിച്ചു.... എന്നിട്ട് ആ പഴയ അമ്മുവായ് കളത്തിലൂടെ ചാടി നടന്നു..... ചാടി ചാടി നടക്കുന്ന അമ്മുവിൻെറ ശ്രദ്ദ മുഴുവൻ തറയിലായിരുന്നു..... പെട്ടെന്ന് ആരുമായോ അവൾ കൂട്ടി മുട്ടി.. അമ്മു on the spotil നിലത്തു കിടക്കുന്നു... അയ്യോ...... അമ്മു വീണ വീഴ്ചയിൽ മുട്ടു കയ് ചിരകി തൊലി പോയിരുന്നു.... ആ...... അമ്മു മുട്ടു കയ്യൊന്ന് നോക്കി.. ചോര പൊടിഞ്ഞിരുന്നു.... അവൾ അതിലേക്ക് പതിയെ ഊതി..... എന്നിട്ട് മുന്നിൽ നിൽക്കുന്നത് ആരാണെന്നറിയാൻ തലയൊന്ന് ഉയർത്തി നോക്കി........ ഒരു പെൺകുട്ടി പച്ച നിറത്തിലുള്ള പട്ടുപാവാടയാണ് വേഷം....

അവൾ ആകെ പേടിച്ചിരിക്കുകയാണ്.... മുഖമാകെ വിളറി വെളുത്തു വിയർത്തിരിക്കുന്നു. എങ്കിലും ഒരു കൊച്ചു നാടൻ സുന്തരി.... അവൾ ആകെ പരിഭ്രമിച്ചിരിക്കുകയാണ്. ഇടക്കിടക്ക് തിരിഞ്ഞു നടക്കുന്നുണ്ട്.. ആരെയോ പേടിച്ച് ഓടി വന്നതാണെന്ന് തോന്നും... അമ്മു ആണെങ്കിൽ ഇവളെന്താ വല്ല പ്രേതത്തേയും കണ്ടു പേടിച്ച് ഓടി വന്നതാണോ..... എന്ന് സംശയിച്ച് നോക്കുന്നു... അമ്മു നിലത്ത് വീണപാടെ ഇരിക്കുകയാണ്.... ആ പെൺ കുട്ടി ഉടനെ തന്നെ അമ്മുവിനെ പിടിച്ചെഴുന്നേൽപ്പിച്ചു... സോ..... സോ.... സോറി.... ഞാ... ഞാ... ഞാൻ..... ക... കണ്.... കണ്ടില്ല..... അവളാകെ വിക്കി വിക്കി പറയുകയാണ്... അവളുടെ ശബ്ദമാകെ ഇടറിയിരുന്നു...... ഹേയ്..... എനിക്ക് കുഴപ്പമൊന്നുമില്ല... ഞാൻ ഓകെയാണ്.... അല്ല നീയെന്തിനാ ഇങ്ങനെ പേടിക്കുന്നേ..... അയ്യേ...... അവളുടെ പേടി കണ്ടിട്ടെന്നോണം അമ്മു വളരെ കൂളായി പറഞ്ഞു. എന്നിട്ട് അവളെ നോക്കി പുഞ്ചിരിച്ചു.... അവൾ തിരിച്ചും.. പക്ഷേ ആ കുട്ടിയുടെ പുഞ്ചിരിയിൽ വിഷാദം നിറഞ്ഞിരുന്നു.... അവൾ വരാന്തക്ക് opposite Ulla chemistry lab ലേക്ക് ഇടക്കിടക്ക് നോക്കുന്നുന്നത് അമ്മു ശ്രദ്ദിച്ചു..... പേടിയോടെയാണ് അവൾ നോക്കുനന്ത്... അവൾ അവിടെനിന്നായിരുന്നു ഓടി വന്നത്......

പെട്ടെന്ന് ആ മുറിയിൽ നിന്നും ശ്യാം പുറത്തേക്കിറങ്ങി......അമ്മുവിനെ കണ്ടതും അവനൊന്ന് ഞെട്ടി.... ശേഷം ആ കുട്ടിയേ അവൻെറ കഴുകൻ കണ്ണുകൾ കൊണ്ട് ഉഴിഞ്ഞുനോക്കി ക്രൂരമായി ചിരിച്ചു കൊണ്ടു അവൻ നടന്നു പോയ്...... ആ പെൺകുട്ടി ആകെ കിതക്കുന്നുണ്ടായിരുന്നു...അവനെ കണ്ടതും അവളുടെ നെഞ്ചിടിപ്പ് അകാരണമായി ഉയർന്നു.... ലെ അമ്മൂ ::something fishy 🐠 🙄🤔 ഹലോ.... കൂയ്... ഇവിടെ നോക്ക്.... (അമ്മൂ) അവൾ ഒന്ന് ഞെട്ടി ശേഷം അമ്മുവിനെ നോക്കി...... "മ്..... താൻ first year aahno.".... (അമ്മു) "അതെ ചേച്ചി...... 😊" "ങേ..... ചേച്ചിയോ 🙄" "ഞാനുംfist year aa ......അമ്മു" "ആണോ സോറി..... " "ഏതാ department " അമ്മു "Maths " ഓഹോ ഞാനും....... പക്ഷേ അന്ന് ഞാൻ നിന്നെ കണ്ടില്ലായിരുന്നല്ലോ....🤔 (അമ്മു) "ഞാൻ ഇന്നലെയാ join cheythathu...." "Ooh okk. " ഞാൻ അമ്മു...... തൻെറ പേരെന്താ.....?? "മീനാക്ഷി... " ഓ... നല്ല പേര് ഞാൻ മീനു ന്ന് വിളിക്കാം... 😊 അവൾ തിരിച്ചൊന്ന് പുഞ്ചിരിച്ചു..... അപ്പോ friends..... അവർ ഇരുവരും friends aayi..... ക്ലാസിലോട്ട് പോയി..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story