വേ.. വേ... വേദാത്മിക...: ഭാഗം 10

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

പോലീസുകാർ വലിച്ചു പിടിച്ചവളെ ജീപ്പിൽ കയറ്റി കൊണ്ട് പോകുന്നതും ആളുകൾ കൂടി നിന്ന് പരിഹസിക്കുന്നതും വേദനയോടെ കണ്ടു നിന്ന സൗമ്യ ചുണ്ടു മലർത്തി കൊണ്ട് പ്രിൻസിനെ ഒന്നു നോക്കി.... ""'"ഇത് എന്നെ കൊണ്ട് തന്നെ ചെയ്യിക്കണമായിരുന്നോ പ്രിൻസേ ഒന്നുമല്ലേലും ഞാൻ അവൾടെ ബെസ്റ്റി........"""" വാക്കുകൾ പതിയായപ്പോഴേക്കും ചിരിച്ചു നിന്നവന്റെ മുഖം കടുത്തത് അവൾ ശ്രദ്ധിച്ചു.... """വേണ്ട........ എനിക്ക് എല്ലാം മനസ്സിലായി.....""" പരുങ്ങിയവൾ പറഞ്ഞതും അവൻ ഗ്ലാസൂരിമാറ്റികൊണ്ടവളുടെ അടുത്തേക്ക് നിങ്ങി..... ഒറ്റ പിരികം പൊക്കി കൂർപ്പിച്ചവളെ നോക്കുന്നവന്റെ കണ്ണിൽ ഒരുപോലെ ദേഷ്യവും പ്രതികാരവും ആയിരുന്നു.... """" 'സുഹൃത്ത്' എന്ന് പറഞ്ഞാൽ 'ഹൃദയത്തെ സൂക്ഷിക്കുന്നവൾ' എന്നാ.... ഒരു പക്ഷെ ആ പാവം അതിന്റെ കൂടെ പിറപ്പിനേക്കാൾ വിശ്വസിച്ചത് നിന്നെ ആയിന്നിരിക്കില്ലേടി....."""" പറഞ്ഞവൻ കഴുത്തിടുക്കിലെ കുരിശിലേക്ക് അമർത്തി തടവി ജീപ്പ് പോയ വഴിക്ക് നോക്കി ഒന്നേങ്ങി ചിരിച്ചു...... """"നീ പേടിക്കണ്ടടി ...... അവളങ്ങനെ അധിക ദിവസോന്നും അകത്ത് കേടക്കേല.....

ഡ്രെഗ്സിന്റെ പാക്കറ്റൊക്കെ അവിടെ എത്തുമ്പോ മാറാനുള്ള പണിയൊക്കെ ഞാൻ ഒപ്പിച്ചിട്ടുണ്ട് .... അല്ലെങ്കിലും അവളെങ്ങനെ അകത്ത് കിടന്നാ ശെരിയാകില്ലല്ലോ പെണ്ണെ........""" പറഞ്ഞവൻ കൈ നീട്ടി ഒന്നു കുടഞ്ഞു വിട്ടു.... """പക്ഷെ.... ഒരു കാര്യമുണ്ട് സൗമ്യമോളെ.... ദേ......ആ കൊണ്ട് പോയത് വനിതാ പോലീസാ ..... ഇടിച്ചു ചോര വെള്ളമാക്കീട്ടെ അവര് ആ പുന്നാര മോളെ പുറത്ത് വിടൂ..... ഒക്കുവാണേല് ഒരു റീത്തും കൂടി കരുതിവെച്ചോ.... നിന്റെ വെസ്റ്റിക്ക്....""" പുച്ഛത്തോടെ ചുണ്ടു കോണിച്ചു ചിരിച്ചവൻ ഗ്ലാസും വെച്ച് അവളെ കടന്നു പോകുന്നത് നെഞ്ചിടിപ്പോടെ നോക്കി നിന്നു സൗമ്യ..... ❤️ മൺകട്ടയിൽ തീർത്ത പഴകിയ കെട്ടിടത്തിനു മുന്നിലിരുന്ന് അവസാനത്തെ പെഗും വായിലേക്ക് ഒഴിക്കുകയാണ് പ്രിൻസ്..... ഗ്ലാസ്സ് തറയിലേക്ക് വെച്ച് കമഴ്ത്തുമ്പോൾ കഷ്ടിച്ചു രണ്ടു തുള്ളി വീഴുന്ന മദ്യകുപ്പിയെ മുറുക്കി പിടിച്ചവൻ താഴേക്ക് ദേഷ്യത്തോടെ എറിഞ്ഞുടച്ചു....... എത്ര കുടിച്ചിട്ടും നെഞ്ചിലെ കനൽ അടങ്ങുന്നേയില്ല..... അതിന്റ പ്രതിഭലനം എന്നോണം നീർച്ചാൽ കണക്കേ ഒഴുകുന്ന കണ്ണീർ കണ്ടവന് അവനോട് തന്നെ പുച്ഛം തോന്നി...

"""നാണമില്ലെടാ പെണ്ണുങ്ങളെ പോലെ ഇങ്ങനെ മോങ്ങാൻ... """ പുലമ്പി കൊണ്ടവൻ സ്വന്തം കവിളിലേക്ക് ആഞ്ഞടിച്ചു കൊണ്ട് വിയർത്തൊട്ടിയ ഷർട്ടിനിടയിലെ വിരിമാരിലേക്ക് അസ്വസ്ഥമായി വിരലോടിച്ചു...... """...ഏ.... എവിടെ പോയ്‌...""" കുഴഞ്ഞുനിന്ന നാവ് കൊണ്ടവൻ പറഞ്ഞു..... നെഞ്ചിൽ പതിഞ്ഞു കിടന്നിരുന്ന അവളുടെ നഖം പാടുകൾ മാഞ്ഞു പോയിരിക്കുന്നു.... അവൾ സ്പർശിച്ചതിന് തന്റെ ശരീരത്തിൽ ആകെ ഉണ്ടായിരുന്ന ഓർമയായിരുന്നു.... ആ മുറിവ് അപ്രതക്ഷ്യമായി എന്നറിഞ്ഞതും വിലപ്പെട്ടതെന്തോ നഷ്ട്ടപെട്ടത് പോലെ തോന്നുന്നതെന്തേ?....... ആദ്യമായാണ് ഇങ്ങനെയൊക്കെ..... ഇത്രനാളും പ്രണയമാണെന്ന് കരുതി മനസ്സിൽ നിധി പോലെ കൊണ്ട് നടന്നത് മറ്റെന്തോ ആയിരുന്നു എന്നൊരു തോന്നൽ ........ തന്റെ പിന്നാലെ പട്ടിയെ പോലെ നടന്നു ശല്യം ചെയ്തവളോട്...... താൻ അവഗണിച്ചിട്ടും നാണം കെടുത്തിയിട്ടും ഒരു കൂസലുമില്ലാതെ ചിരിച്ചു നിന്നവളോടുള്ള ദയ.... അതായിരുന്നില്ലേ സത്യത്തിൽ വൈഗയോട് തോന്നിയിരുന്നത്..... അതുകൊണ്ടാവാം തന്നെ ചതിച്ചു എന്നറിഞ്ഞപ്പോൾ വെറുപ്പല്ലാതെ ഒരു തുള്ളി വേദനപോലും തോന്നാത്തത്....

പക്ഷെ... പക്ഷെ.. ഇവൾ വേദ..... മുമ്പും കരയിപ്പിക്കുമ്പോൾ സഹതാപം തോന്നിയിട്ടേയുള്ളു .... 'പാവം ' എന്ന് കരുതിയിട്ടേയുള്ളൂ.... അന്നൊക്കെയും നിർബന്ധിച്ചത് വൈഗയാണ്.... പക്ഷെ ഇപ്പൊ... തനിക്ക് എന്താ സംഭവിക്കുന്നത്..... അവളെ മാറിലേക്ക് ചേർത്തപ്പോൾ നെഞ്ചാളി കയറിയത്......... തന്റെ സ്വന്തമായതെന്തോ ശരീരത്തോട് ഒട്ടി നിന്നതു പോലെ തോന്നിയത്........ ആ നിറമിഴികളിൽ തേറി വരുന്ന നോട്ടം തന്നെ ദഹിപ്പിച്ചത്............ ഏങ്ങലോടെ പറയുന്ന ഓരോ വാക്കും തന്നെ നീറ്റി കൊല്ലുന്നത്...... എല്ലാം... എല്ലാം...എന്തുകൊണ്ടാണ്....... ഉത്തരങ്ങളില്ലാത്ത കുറെയേറെ ചോദ്യങ്ങൾ അവനു ചുറ്റും തിങ്ങി നിറഞ്ഞു..... ഒരു പ്രണയം നഷ്ട്ടപെടുബോൾ മറ്റൊന്നിന് പിറകേ പോകാൻ മാത്രം തരം താഴ്ന്നു പോയോ ഈ പ്രിൻസ്..... ഇത് പ്രണയമല്ലാ എന്നായിരം വട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചവൻ സത്യങ്ങളിൽ നിന്നു മുഖം വെട്ടിച്ചുമാറ്റി...... പാതിയടഞ്ഞ കണ്ണുകളാലെ ചുവരിലേക്ക് ചാരിയവന്റ മിഴികൾ പാഞ്ഞത് ഇരുണ്ട മേഘങ്ങൾക്കിടയിൽ ഒഴുകി നീങ്ങുന്ന പൂർണ ചന്ദ്രനിലേക്കാണ്....

""എ....ഹെ...ദേ......വേദ... കൊച്ച്...... """ ഏങ്ങി ചിരിച്ചവൻ പൂർണചന്ദ്രനിലേക്ക് വിരൽ ചൂണ്ടി..... ""''...എ.. എന്റെ കൊച്ചേ..........ഞാൻ... ഞാൻ..തെറ്റൊന്നും ചെയ്തിട്ടില്ല എന്റെ പൊന്നു കൊച്ചേ....""" കുഴഞ്ഞ നാവുകൊണ്ടെന്തൊക്കെയോ പുലബി ....കൈ വിരലുകൾ വിടർത്തി ആംഗ്യം കാട്ടുമ്പോഴും മദ്യപിച്ചതിന്റെ അസ്വസ്ഥതകൾ അവന്റെ ശരീരത്തിൽ പ്രകടനമായി കൊണ്ടേയിരുന്നു.... """കൊച്ചിന് വേണ്ടി അല്ല്യോ... ആ പെഴച്ചവളെ.....ഞാൻ കള്ള കേസ് ഒണ്ടാക്കി അകത്ത് കേറ്റിയത്..... അല്ല്യോ.... ചെയ്തത്ത് ഇച്ചിരി.... ഒരു.... ഒരു... പൊടിക്ക് ...കൂടി പോയെങ്കിലും.... എന്റെ കൊച്ചിനെ ആ പന്ന മോള് ദ്രോഹിച്ച അത്ര... ആവില്ലല്ലോ..... പാവം എന്റെ വേദ കൊച്ച്......എന്ത് മാത്രം കണ്ണീർ കുടിച്ചിട്ടുണ്ടാവും....""" പറയുമ്പോൾ ഇറ്റ് വീഴുന്ന മിഴി നീരിനെ അവൻ കൈവണ്ണ കൊണ്ട് തുടച്ചു നീക്കി.... """എനിക്ക്.... മാറിപോയതല്ല്യോ... വേദ കൊച്ചേ..... കൊച്ചിന്... കൊച്ചിന്... എന്നോടൊന്നു ഷെമിച്ചൂടായോ....താങ്ങാൻ ഒക്കുകേല പെണ്ണെ.....പ്രിൻസിന് ഈ നീറ്റല്......."""

പറഞ്ഞവൻ കണ്ണുകളിറുക്കി അടച്ച് പിഞ്ചു പൈതൽ കണക്കേ വിതുമ്പി കരയുമ്പോഴാണ് മുന്നിൽ നിന്നും ഒരു വിളി... """...ടാ... ചെറുക്കാ...""" പൊടുന്നനെ ശബ്ദം കേട്ടതും മിഴികൾ തുറന്നു അത്ഭുതത്തോടെ നോട്ടം പോയത് നേരെ ആകാശത്തേയ്ക്കാണ്... """ഏ... വേദ കൊച്ചിനെന്നാ അമ്മച്ചീടെ ഒച്ച....""" """ഓ... ഈ... ചെറുക്കന് കള്ളു കുടിച്ച് പ്രാന്തായോ എന്റെ കർത്താവേ...."" വീണ്ടും ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക്‌ കണ്ണു ചിമ്മി നോക്കുമ്പോൾ കാണുന്നത് മേരിയെയാണ്.... ഇളം നീല നിറത്തിൽ വെള്ള പൂക്കളുള്ള മുഷിഞ്ഞ ഒഴുക്കൻ സാരി ചുറ്റി ഇടുപ്പിൽ തിരുകി ഇളിക്കു കൈയും കൊടുത്ത് നിൽക്കുകയാണ് പ്രിൻസിന്റെ അമ്മച്ചി.... """എന്റെ മേരിയമ്മച്ചീ....""" അവരെ കണ്ടതും വാവിട്ട് കരയാൻ തുടങ്ങി പ്രിൻസ്.... """"ഹാ... നിർത്തെടാ.. കുരുത്തം കെട്ടവനെ.... എന്നാത്തിനാ നീ ഇങ്ങനെ മോങ്ങുന്നേ... സാധാരണ ആ തലതെറിച്ച ചെക്കന്മാരോട് കൂടി...കണ്ടെടുത്തു നെരങ്ങി പാതി രാത്രി നാല് കാലേല് വരുന്നവന്നെന്നാ പറ്റി... ഈ കുറ്റി കാട്ടിൽ വന്ന് ഒറ്റക്കിരുന്നു മോന്താൻ....."""

കെർവിച്ചു കൊണ്ടവർ പറയുമ്പോഴും അവൻ കരച്ചിൽ നിർത്തുന്നുണ്ടായിരുന്നില്ല.... """മര്യാദക്ക് വീട്ടിലോട്ട് വാടാ.... ഇവിടെ ഇങ്ങനെ ഇരിക്കുവാണേല് വല്ല പാമ്പും നാക്കീട്ട് പോകും പറഞ്ഞില്ലാന്നു വേണ്ട.... """ കടുപ്പിച്ചു നിൽക്കുന്ന മേരിയുടെ ഇരു കൈകളേയും പിടിച്ചു അടുപ്പിച്ചു നിർത്തികൊണ്ടവൻ അവരുടെ തോളിലേക്ക് ചാഞ്ഞു... """ചത്തു തൊലയട്ടെ ഞാൻ... ഒരു പാവം പെണ്ണിനെ വേദനിപ്പിച്ചില്ല്യോ .... ചത്തു തൊലയട്ടെ....""" ചുമലിൽ കിടന്നവൻ ഏങ്ങുമ്പോൾ വല്ലാത്തൊരു വിഷമം തോന്നി മേരിക്ക്.... പതിയെ അവന്റെ തലമുടിയിലേക്ക് വിരലോടിച്ചു കൊണ്ടവർ ചോദിച്ചു.... """എന്നതാ... കുഞ്ഞേ.... എന്നാ പറ്റി.... ഇത് വരെ എന്റെ മോനെ അമ്മച്ചി ഇങ്ങനെ കണ്ടിട്ടില്ലല്ലോ.... എന്നതാണേലും അമ്മച്ചിയോട് പറ കുഞ്ഞേ.... """ തോളിൽ ചാഞ്ഞവനെ അവർ മെല്ലെ നിവർത്തി നിർത്തി.... """പറ്റി പോയ്‌ അമ്മച്ചി.... അറിയാണ്ട്... അറിയാണ്ട് പറ്റി പോയതാ.... വേണോന്ന് വെച്ച് പ്രിൻസ് ചെയ്തതല്ല.... തെറ്റ് പറ്റിപോയതാ...""" """എന്നാ കുരുത്തക്കേടാ നീ കാണിച്ചേ...പാവത്തിങ്ങളെ ആരേലും തല്ലിയോ.....

അതോ പിള്ളേരായി വഴക്ക് കൂടിയോ.... എന്നതാ കാര്യം... """ അവര് ചോദിക്കുന്ന ഓരോ ചോദ്യത്തിനും 'ഇല്ല 'എന്ന് തലയാട്ടി നിന്നവൻ....... "''...ഞാൻ... ഞാൻ....ഒരു പെണ്ണിനെ കേറി പിടിച്ചമ്മച്ചി.......""" "'"ഭാ..... തലതെറിച്ചവനെ...... പോക്രിത്തരം പറയുന്നോടാ....""" മേരിയുടെ വായിൽ നിന്ന് വീണ ഒറ്റ ആട്ടലിൽ പ്രിൻസ് പൊടുന്നനെ ഞെട്ടിപോയ്‌....... """മ്മ്.... നടന്നത് ഒള്ളത് പോലെ പറയെടാ ചെക്കാ.... എത്ര കുടിച്ചാലും ബോധം പോയ പോലും എന്റെ മോൻ അമ്മേം പെങ്ങളേം തിരിച്ചറിയാത്തവനല്ല എന്നമ്മച്ചിക്ക് അറിയാം... നീ കാര്യം പറ ചെറുക്കാ....''' ഗൗരവത്തിൽ മേരി പറയുമ്പോഴും ബോധമില്ലാതെ എന്തൊക്കെയോ പുലമ്പുകയെ അവൻ ചെയ്യുന്നുണ്ടായിരുന്നുള്ളു. """അവള്... വേദ... പാവാ അമ്മച്ചി.... ഒരു... പൂവിനെ പോലും നോവിക്കാത്ത പാവം.....കരയിപ്പിച്ചില്ലേ....ഞാൻ...... അവളുടെ.... പ്ര... പ്രണയം..... അഭിമാനം....... പോയ്‌....അമ്മച്ചി... എല്ലാം....പോയ്‌....ഈ പ്രി... ൻസ്...കര....""" മുറിഞ്ഞവാക്കുകളോടെ അവൻ മേരിയുടെ മടിയിലേക്ക് കുഴഞ്ഞു വീണു പോയ്‌.... ഓർമക്കെട്ട് പദം പറഞ്ഞു കിടക്കുന്നവന്റെ നെറുകയിൽ തലോടുമ്പോൾ ആ അമ്മയുടെ മനസ്സും വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു..... """വേ... ദ... പാ.. വാ..അമ്മച്ചി....അവള്....പാവം....""" ❤️

നിരന്തരമായി അടിക്കുന്ന ഫോൺ ബെല്ലിന്റെ ഒച്ച ഉറക്കം കെടുത്തിയപ്പോഴാണ് പ്രിൻസ് കണ്ണുകൾ ചുരുക്കി ഉണർന്നത്.... സമയം എത്രയായി എന്നറിയില്ലെങ്കിലും കൺപോളയിൽ തറക്കുന്ന സൂര്യരശ്മികൾ അസഹനീയമായി തലയിലേക്ക് തുളച്ചു കയറുന്ന വേദനയുടെ ശക്തി കൂട്ടുന്നുണ്ട്.... """......ആാാ...""" തലയിൽ കൈവെച്ചവൻ എണീറ്റ് കോൾ എടുക്കുമ്പോഴേക്കും കട്ടായി പോയിരുന്നു.... വിഷ്ണുവാണ്..... അവന്റെ കോളേജ് മേറ്റ്...... """ഇരുപത്തിമൂന്നു മിസ്സ്‌ കോളോ......എന്നെ കാണാഞ്ഞിട്ട് പൊട്ടൻ ആവശ്യമില്ലാതെ വിളിക്കുന്നതാവും...""" സ്വയം പറഞ്ഞവൻ മുഖം ചുളുക്കി ചുറ്റും ഒന്ന് കണ്ണോടിച്ചു.... ഇന്നലെ ഇരുന്ന് കുടിച്ച അതേ സ്ഥലം.... എപ്പോ ഉറങ്ങി പോയതെന്നോർമ്മയില്ല... പക്ഷെ ഉണർന്നപ്പോൾ കരുതലോടെ ചേർത്തു തന്ന പുതപ്പ് തോളിൽ ഉണ്ട്‌..... അലക്ഷ്യമായ ഷർട്ട്‌ നേരെ ഇടുമ്പോഴായിരുന്നു വീണ്ടും അവന്റെ കോൾ.... നല്ല രണ്ടു ചീത്ത വിളിക്കണമെന്ന് കരുതിയാണ് കോൾ എടുത്തത്...... """ഹലോ...എന്നതാടാ കോപ്പേ.... നീയൊക്കെ ഒറങ്ങാനും സമ്മതിക്കേലെ...പന്ന....""" സംസാരം മുറിച്ചു കൊണ്ട് മറുഭാഗത്തെ മറുപടി കേട്ടവൻ ഒരു നിമിഷം ഞെട്ടി നിന്നു പോയ്‌.... """അ... ആക്സിഡന്റോ.... എപ്പൊ...ഴാ.. എ... എവിടെ... വെച്ചാ.... "'" ചോദ്യങ്ങൾക്കൊപ്പം വിറച്ചു നിന്നവന്റെ മിഴികൾ അപ്പോഴേക്കും ചുവന്നു തളം കെട്ടി നിറഞ്ഞിരുന്നു......................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story