വേ.. വേ... വേദാത്മിക...: ഭാഗം 11

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

ഫുൾ സ്പീഡ് ബൈക്കിൽ സഞ്ചരിക്കുന്നവന്റെ ഹൃദയതാളത്തിന്റെ ചലനശേഷി എന്തുകൊണ്ടോ നഷ്ട്ടപെടുന്നുണ്ടായിരുന്നു...... ശ്വാസം പോലും നിഛലമായ അവസ്ഥ.... കാതോരത്തായി നിരന്തരം പ്രതിധ്വനിക്കുന്ന ആ പേര് മാത്രമാണ് അവനെ ജീവിപ്പിക്കുന്നത് ..... ....വേദ... സ്വന്തമാണെന്ന് അറിയാതെ പോലും ആവർത്തിക്കരുതെന്ന് അവന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ച പേര്.... ഹോസ്പിറ്റലിന് മുന്നിലായി ബൈക്ക് സൈഡ് ഒതുക്കി ഉള്ളിലേക്ക് കയറുമ്പോൾ ഉടലിനേക്കാൾ വേഗതയിൽ പാഞ്ഞത് ഉയിരായിരുന്നു........ ഓടി വന്ന് നിന്നത് ഇരുന്നൂറ്റി പതിനാറ് എന്നെഴുതിയിക്കുന്ന ചെറിയ റൂമിനു മുന്നിലാണ്.... സ്വബോധം നഷ്ട്ടപെട്ടവനേ പോലെ മറ്റൊന്നും ചിന്തിക്കാതെ അടഞ്ഞു കിടന്നവാതിൽ തള്ളിതുറന്നതും ഉൾനെഞ്ചിലേക്ക് തൻ പ്രാണൻ കോരുത്തു നിന്നത് പോലെ...... ശ്വാസം കിട്ടാതെ കിതക്കുന്നവന്റെ നിറനേത്രങ്ങൾ ആ മാൻ മിഴികളിൽ ഉടക്കി നിന്നു.... തലയിലും കാലിലും ചെറിയ കെട്ടുകളുണ്ട്..... കൈ പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്.......

കാര്യമായ കുഴപ്പങ്ങളൊന്നുമില്ല എന്നറിഞ്ഞിട്ടും നെറ്റിത്തടത്തിലെ രക്തകറയിന്മേൽ ജീവൻ തട്ടി നിൽക്കുന്നതെന്തേ?..... ""...ആരാ....??""" വാർഡിയിലുണ്ടായിരുന്ന ദേവിയുടെ ചോദ്യത്തിന് മറുപടിനൽകാൻ പോലും കാന്ത ശക്തിയിൽ നിശബ്ദനായവൻ മറന്നുപോയി..... """മോനേതാ... എന്താ വേണ്ടേ..????."" ചോദ്യം വീണ്ടും ആവർത്തിച്ചപ്പോഴാണ് അവന് സ്ഥലകാലബോധം വന്നത് പോലും... അപ്പോഴേക്കും ഒരു നിമിഷത്തെ തീക്ഷണതക്കൊടുവിൽ ബെഡിൽ ചാരിയിരിക്കുന്നവളുടെ കൺപീലികളെ വിശ്രമിക്കാൻ അനുവദിച്ചിരുന്നു...... """ഞാൻ.... ഞാൻ.... കോളേജ് മേറ്റാ വേ... ദേടെ....""" വിറച്ചുകൊണ്ടവൻ മറുപടിപറയാൻ ഇടറി നിന്നു.... """ഓ.... ആണോ.... മോൻ.... മോനാകത്തു കയറിയിരിക്ക്...."""" ദേവി അവിടെയുണ്ടായിരുന്ന പൊടിപിടിച്ച ഒരുസ്റ്റൂളിനെ തട്ടി തുടച്ചു ബെഡിനരികിലായ് വെച്ചു കൊടുത്തു..... അതിലിരിക്കുമ്പോൾ പോലും അവന്റെ മിഴികൾ നീളുന്നത് കൈരേഖയെ നോക്കി തലോടുന്നവളുടെ അരികിലേക്കാണ്.... """....എ... എന്താ പറ്റിയെ..."""

അവളിൽ നിന്ന് മിഴികളേ പിൻവലിക്കാതെ ദേവിയോടായവൻ ചോദിച്ചു.... """ഒന്നും പറയണ്ട മോനെ രാവിലെ കോളേജിലേക്ക് ഇറങ്ങിയത ഒരു കാറ് വന്ന് ഇടിച്ചിട്ടിട്ടങ്ങു പോയ്‌.... ദൈവാനുഗ്രഹം കൊണ്ടാ ഒന്നും പറ്റാഞ്ഞത്.... """ പറഞ്ഞവർ സാരിതലപ്പുകൊണ്ട് മുഖം തുടക്കുമ്പോൾ തനിക്ക് നേരെ മുഖം പോലും ഉയർത്താതെ അവഗണിക്കുന്നവളെ വേദനയോടെ അവൻ നോക്കിയിരുന്നു..... """""മനപ്പൂർവം ആയിരുന്നല്ലേ..... എന്റെ പ്രാണനെ......എന്തിനായിരുന്നു.... ഈ നശിച്ചവനോടുള്ള വാശിയോ........നിനക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും എന്തെ നിന്റെ മനസ്സിലെ തീകനൽ മാത്രം എരിഞ്ഞടങ്ങാത്തത്........"""" ആ തകർന്ന മനസ്സിന്റെ കോണിൽ നിന്നും എയ്തെറിയുന്ന ചോദ്യശരങ്ങൾ മിഴിപ്പൂക്കളായ്‌ അവളുടെ മുന്നിൽ തട്ടി നിൽക്കുമ്പോൾ ആരും കാണാതിരിക്കാൻ അവനാ കണ്ടപ്പോളകൾ മെല്ലെ താഴ്ത്തി.... """"മോന് ചായ എടുക്കട്ടെ......""" """....വേണ്ട അമ്മേ....""" കയ്യിലെ ഫ്ലാസ്ക് പൊക്കിപിടിച്ചു ദേവി ചോദിച്ചതും ഉമിനീരിറക്കി നിന്നവൻ മറുപടി നൽകി... """ഇവള്ടെ അച്ഛൻ ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു മോനെ.... ഇപ്പോഴാ ചെറിയൊരു കേസിന്റെ കാര്യത്തിന് പോലീസ് സ്റ്റേഷൻ വരെ പോകാൻ ഇറങ്ങിയത്...

.എനിക്കാണേല് ഒറ്റക്ക് ഇവളെ ഇങ്ങനെ ഇരുത്തി അങ്ങോട്ടും ഇങ്ങോട്ടും ഇറങ്ങാൻ ഒരു പേടി പോലെ....""" """ഞാൻ ഇവിടെ ഉണ്ടാവും അമ്മ..... എന്നേലും ആവശ്യം ഉണ്ടേല് പറഞ്ഞാമതി.... ദേവിയുടെ മുഖത്തേക്ക് ഒരു നിമിഷം നോക്കി പറഞ്ഞവന്റെ കൃഷ്ണ മിഴികൾ അവളിലേക്കായി ആണ്ടു.... """.....ഞാൻ ഉണ്ടാവും എപ്പോഴും കൂടെ....""" അത്രമേൽ ആർദ്രമായി പറഞ്ഞവൻ അവളിലേക്ക് മിഴി നിറക്കുമ്പോൾ...... അവളുടെ കൺപീലികളിൽ പോലും നിറഞ്ഞു നിന്നത് അവനോടുള്ള അവഗണന മാത്രയായിരുന്നു..... ❤️ പോലീസ് സ്റ്റേഷനിലേക്ക് മിഥുൻ കാർ നിർത്തി ഇറങ്ങിയപ്പോഴേക്കും ശങ്കരൻ അവിടെ നിൽപ്പുണ്ടായിരുന്നു.... മിഥുനേ കണ്ടതും ചെറിയൊരു പ്രതീക്ഷയോടെ അയാൾ അവന്റെ അരികിലേക്ക് നീങ്ങി.... """എന്തായി മോനെ വക്കീലിനെ കണ്ടോ...എന്ത് പറഞ്ഞു...."" """കേസെടുത്ത സ്ഥിതിക്ക് കോടതിയിൽ ഹാജരാക്കിയാലേ പറ്റുള്ളൂ... അച്ഛാ... എവിടെ അവള്..... """ """ഉള്ളിലുണ്ട് മോനെ ഭയങ്കര കരച്ചിലാ....""" വിതുമ്പി കൊണ്ടയാൾ മിഥുനോട് പറഞ്ഞപ്പോഴേക്കും ആശങ്കയോടെ വന്നവൻ സ്റ്റേഷനിൽ ഉള്ളിൽ കയറി... """എന്തായി സാർ.... വൈഗലക്ഷ്മിടെ...""" അവിടെ കണ്ടൊരു പരിചയമുള്ള പോലീസിനോട് ചോദിച്ചു.... """ ഡ്രഗ്സ് സാമ്പിൾ എന്തായാലും ലാബിൽ അയച്ചിട്ടുണ്ട്.... മ്മ് റിസൾട്ട്‌ വരട്ടെ...."""

""".....മിഥുനേട്ടാ....എഹെ... എഹെ.....""" അയാൾ പറഞ്ഞു തീരുന്നതിന് മുന്നേ തന്നെ സ്റ്റേഷന്റെ ഒരു ഭാഗത്ത്‌ നിന്നും നീണ്ട ഒരു കരച്ചിൽ കേട്ട് മിഥുൻ തിരിഞ്ഞു നോക്കി... വൈഗയാണ്..... മുഖത്തിന്റെ ഒരു ഭാഗം ചുവന്നു വീർത്ത് വേദന സഹിക്കാൻ കഴിയാതെ അലറുകയാണവൾ..... മിഥുനവളെ കണ്ടയുടൻ പതട്ടലോടെ അടുത്തു കൂടി.... """എന്താ വൈഗാ.... നിന്നെ അവര് ഉപദ്രവിച്ചോ....""" ചോദിക്കുന്നതിനോടൊപ്പം അടുത്തു നിന്ന പോലീസിലേക്കാണ് അവന്റെ നോട്ടം പാഞ്ഞത്.... """കൊസ്റ്റൻ ചെയ്യാൻ നിന്ന വനിതാ പോലീസിന്റെ അമ്മയ്ക്ക് വിളിച്ച പിന്നെ അവരെന്താ ചെയ്യേണ്ടേ..."""" """അത് അവരെന്റെ അമ്മക്ക് വിളിച്ചിട്ടാ....'"" അയാൾ പറയുമ്പോൾ കൂടെ തന്നെ വൈഗയും വാവിട്ട് അലറി..... """ഒന്ന് മിണ്ടാതിരിക്ക് വൈഗേ...."" ""ഏ.... മിഥുനേട്ടാ... ഇന്നലെ അവരെന്നെ തല്ലി.... എന്റെ അണപ്പല്ല് അടന്നു പോയ്‌.... ഏഹ്.."" വിതുമ്പി കരഞ്ഞവൾ വാ തുറന്ന് കാട്ടി.... """പിന്നെ... ദാ ഇവിടേം... പിന്നെ ഇവിടേം ഒക്കെ തല്ലി.... എന്നെ ഇവിടുന്ന് ഒന്ന് പുറത്തിറക്ക് മിഥുനേട്ടാ..... ശരീരത്തിലെ ഓരോ ഭാഗത്തും വിരൽ ചൂണ്ടി വിങ്ങുന്നവളെ കാണെ അവളെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന വേദന നിറഞ്ഞ ചിന്തായിലായി മിഥുൻ..... ❤️

വേദയുടെ കാലിൽ മരുന്ന് വെച്ച് ഡ്രസ്സ്‌ ചെയ്തത ശേഷം നേഴ്സ് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി വല്യ പരിചയമില്ലാത്തൊരു സ്ത്രീ റൂമിലേക്ക് കയറി വന്നത്.... അമ്പത് അമ്പത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഐശ്വര്യമുള്ളൊരു അമ്മ.... പക്ഷെ അപ്പോഴും അവരിൽ നിന്നും കണ്ണെടുക്കാതെ വേദ അങ്ങനേ ഇരുന്നത് എവിടെയോ കണ്ടിട്ടുണ്ടെന്ന തോന്നലിലാണ് .... അവര് വന്നതും ആരാണെന്ന് തിരക്കികൊണ്ട് ദേവി മുന്നിലേക്ക് ചെന്നു.... """ഞാൻ... പ്രിൻസിന്റ അമ്മച്ചിയാ....""" സൗമ്യമായി അവർ പറയുമ്പോൾ വല്ലാത്തൊരു സന്തോഷമായിരുന്നു ദേവിയുടെ മുഖത്ത്..... """അയ്യോ... പ്രിൻസ് മോന്റെ അമ്മയായിരുന്നോ.... ചേച്ചി ഇരിക്ക്....""" അവർ പതിയെ വേദയുടെ അരിക് പറ്റി ഇരിക്കുമ്പോൾ ചിരിക്കണോ വേണ്ടയോ എന്ന ചിന്തായിലായിരുന്നു അവൾ.... """"പ്രിൻസ് മോനെ കണ്ടില്ലായിരുന്നോ... ദാ ഇപ്പൊ മരുന്ന് വാങ്ങാൻ പോയതേ ഉള്ളൂ....""" ദേവിക്ക് പ്രിൻസിനോടുള്ള മതിപ്പ് അവരുടെ സംസാരത്തിൽ തന്നെ മേരി വായിച്ചെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നു .... """""""പാവം ഇന്നലെ മുഴുവൻ ഈ ഹോസ്പിറ്റലിലും പരിസരത്തും തന്നെയായിരുന്നു.... ഒരു പോള കണ്ണടച്ചിട്ടില്ല ആ കുഞ്ഞ് .... എനിക്ക് ഒരു മോനുണ്ടായിരുന്നെങ്കിൽ പോലും ഇത്രയൊക്കെ ചെയ്ത് താരോന്ന് സംശയാ ചേച്ചി....ആ ചേച്ചീടെ ഭാഗ്യാ ഇങ്ങനൊരു മോനെ കിട്ടിയത്..."""

സ്നേഹം തുളുമ്പിക്കൊണ്ടവർ പറഞ്ഞവാക്കുകൾ കേൾക്കെ മേരിക്ക് എന്തെന്നില്ലാത്ത ആശ്വാസത്തോടെ നോക്കിയത് വേദയിലേക്കാണ്..... വിരസമായൊരു പുഞ്ചിരി നൽകിയവൾ മൗനമായി ഇരുന്നു.... """കൊച്ചിനിപ്പോ എങ്ങനെയുണ്ട്....""" നെറുകയിലെ കെട്ടിലേക്ക് ഉള്ളം കൈ ചേർത്തവർ മെല്ലെ ചോദിച്ചു...... """ഇപ്പൊ കുഴപ്പൊന്നും ഇല്ല ചേച്ചി.... നാളെ കഴിഞ്ഞു പോകാന്ന ഡോക്ടർ പറഞ്ഞേ....""" ദേവിയുടെ മറുപടിയോടൊപ്പം തലയനക്കി നിന്ന മേരിയെ നോക്കി നിൽക്കുമ്പോൾ തന്നെ അവർ പേഴ്സിൽ നിന്നും കുറച്ച് നോട്ടുകൾ കയ്യിൽ എടുത്തു.... """അതേ... ചേച്ചി... ഇവിടെ ഇരിക്കുവല്ലേ....ഞാൻ പോയ്‌ മോൾക്ക് ഊണ് വാങ്ങിച്ചിട്ട് വരാം..... ഇരിക്കണേ ചേച്ചി....ഞാൻ ദേ വരുന്നു...."" പറഞ്ഞവർ അല്പം വേഗതയിൽ പുറത്തേക്കിറങ്ങുന്നത് നെറുകയിലെ വിരലുകൾ അടർത്താതെ നോക്കി നിന്നു മേരി.... തേല്ലൊന്നു മാറി മിഴികൾ അവളിലേക്കായുമ്പോൾ എന്ത് പറയണമെന്നറിയാതെ വേദ പകച്ചിരുന്നു..... """""എന്റെ കൊച്ച് വേണോന്ന് കരുതി ചെയ്തതാന്നോ....."""" പൊടുന്നനെയുള്ള മേരിയുടെ ചോദ്യം അവളുടെ അത്ഭുതം നിറഞ്ഞോരു നോട്ടമാണ് അവർക്ക് സമ്മാനിച്ചത്.... അമ്മയ്ക്ക് എങ്ങനെയറിയാം എന്ന് മനസ്സ് പുലമ്പുന്നതിനോടോപ്പം അവൾ ഉത്തരം നൽകാനായി ആഞ്ഞു....

"""അ... അ... അല്ല... അമ്മ.....ഞാൻ... ശ്ര... ശ്ര... ശ്രദ്ധിക്കാതെ.... """ നേർത്തൊരു പുഞ്ചിരിയേകി മേരി തുടർന്നു.... """കൊച്ചിന് ഇപ്പോഴും ആ താന്തോന്നിയോട് ദേഷ്യം ആയിരിക്കും അല്ല്യോ...""" കേട്ട മാത്രയിൽ തെന്നി നീങ്ങിയൊരു മഞ്ഞു തുള്ളി കൺകോണിലായ് പടർന്നു കയറിയതവർ ശ്രദ്ധിച്ചു....... """എല്ലാം അവന്റെ കൂട്ടുകാരന്മാര് എന്നോട് പറഞ്ഞായിരുന്നു.... കൊച്ചേ...... അവൻ ചെയ്തത് വല്യ തെറ്റ് തന്നെയാ..... ഒരു പെണ്ണിനും പൊറുക്കാൻ കഴിയാത്ത തെറ്റ്....""" ഉപദേശം ആണെങ്കിൽ കൂടിയും ക്ഷീണം നിറഞ്ഞ ആ ശബ്ദം ഇടരുന്നുണ്ടായിരുന്നു.... """അതിന് എന്റെ കൊച്ച് അവനെ എന്നാ വേണേലും ചെയ്തോ..... തല്ലോ.... സ്റ്റേഷനിൽ കേറ്റോ.... എന്നാ വേണേലും....ആ കാര്യത്തിൽ അവനോട് ഒരു ദേയേം കൊച്ച് കാണിക്കണ്ടാ...."'" അവര് പറയുന്നതൊക്കെയും കേട്ട് മൗനമായി ഇരിക്കുന്നവൾക്ക് കാണാൻ കഴിഞ്ഞത് അസാദാരണമായ ഒരമ്മയുടെ ധൈര്യം പേറി നില്ക്കുന്ന വാക്കുകളാണ്.... """പക്ഷെ എന്റെ കൊച്ചേ.... നീ... നീ...എന്റെ ചെറുക്കനെ ശപിക്ക മാത്രം ചെയ്തേക്കരുത്....

ഒരു പെണ്ണിന്റെ ശാപം കിട്ടിയ പിന്നെ ഈ ജന്മം ഒരിക്കലും അവൻ കൊണം പിടിക്കേല...""" ""ഇ... ഇ... ഇല്ല... അമ്മേ... ഞാൻ...."" പറഞ്ഞവർ നിശ്വസിച്ചതിനോടൊപ്പം തന്നെയായിരുന്നു വേദയുടെ വാക്കുകളെ തടഞ്ഞതും.... """"കൊച്ചൊന്നും പറയണ്ട... ഈ അമ്മച്ചിക്ക് എല്ലാം മനസ്സിലാകും.... ഒരു കണക്കിന് നോക്കിയ.. കൊച്ചിനെ പോലെ തന്നെയായിരുന്നു പണ്ട് ഞാനും... ഒരു തൊട്ടാവാടി പെണ്ണ്..... """ അവസാനവാക്കിൽ സ്വയം പുച്ഛിച്ചു ചിരിച്ചവർ പഴയൊരു ഓർമ പുസ്തകത്തിന്റെ പഴകിയ താളുകൾ മെല്ലെ നീക്കി....... """"അന്ന് ഈ അമ്മച്ചിക്കും കൊച്ചിന്റെ പ്രായേ കാണാത്തൊള്ളൂ.... അപ്പനേം അമ്മച്ചിയേം ജനിച്ചു വളർന്ന വീടും ഉപേക്ഷിച്ച് സ്നേഹിച്ചവന്റെ കൂടെ ഇറങ്ങി പോരുമ്പോൾ ഈ അമ്മച്ചി ഒരിക്കലും കരുതിയിരുന്നില്ല കുഞ്ഞേ പോകുന്നത് ഒരു വല്യ ദുരിത കയത്തിലായിരിക്കുമെന്ന്..... എല്ലാത്തിനും ഒടുവില് ആറ് വയസ്സായ ഒരാൺ കുഞ്ഞുമായി തെരിവിലേക്കിറങ്ങുമ്പോ..... ഞാനും ഒത്തിരി വട്ടം മരണത്തെ പറ്റി ആലോചിച്ചതാ.... എന്നിട്ടും ജീവിച്ചു.... എന്റെ പ്രിൻസിന് വേണ്ടി.... കൂലി പണിക്കും വീട്ടു ജോലിക്കും ഒക്കെത്തിനും പോയ്‌ കഷ്ട്ടപെടുമ്പോ എന്റെ മോനെ പഠിപ്പിച്ച് നല്ലൊരു ജീവിതം ഉണ്ടാക്കണമെന്നേ ഈ അമ്മച്ചി സ്വപ്നം കണ്ടിട്ടുള്ളൂ കുഞ്ഞേ.... പക്ഷെ.... """

പറഞ്ഞു നിർത്തിയവർ കുതിർന്നു വന്ന മിഴിനീരിനെ സാരിതലപ്പിൽ ഒപ്പി..... """"ഇടക്കെപ്പോഴോ എന്റെ മോൻ എന്റെ കൈവിട്ടു പോയ്‌....... കൊച്ചേ..... കള്ളും കഞ്ചാവും തെമ്മാടിത്തരങ്ങളുമായി നശിച്ച കൊറേ കൂട്ടുകെട്ടുകളിൽ എന്റെ പ്രിൻസ് പെട്ട് പോയ്‌.... അമ്മേടെ മാത്രം സംരക്ഷണത്തിൽ ഒരു മകൻ ഒരുക്കലും നല്ല രീതിയിൽ വളരില്ലെന്ന് എന്റെ മോൻ തന്നെ എനിക്ക് കാണിച്ചു തന്നു.... പത്താം ക്ലാസ്സ്‌ വരെ നന്നായി പഠിച്ചിരുന്നവൻ പ്ലസ് ടു ആയപ്പോഴേക്കും കഷ്ട്ടിട്ട് ജയിക്കുന്നവനായി..... ഒരു നിവർത്തിയുമില്ലാതെ അവസാനം വന്ന് പെട്ടത് ഈ കോളേജിലാ..... എന്നിട്ടും.... തന്റെ മകനെ കുറിച്ചുള്ള വിങ്ങലുകൾ അവൾക്ക് മുന്നിൽ തുറന്നു കാട്ടി ഇരിക്കുന്നവരുടെ വലം കയ്യേ ആശ്വാസമെന്നോണം മെല്ലെ വേദ പൊതിഞ്ഞു പിടിച്ചു...... """"കുറേ നാളിന് ശേഷാ എന്റെ പ്രിൻസ് എന്നോടൊന്നു നന്നായി വർത്താനം പറയുന്നത്... എപ്പഴും കടിച്ചു കീറാൻ നിൽക്കുന്നവൻ നെഞ്ചു പൊട്ടി കരഞ്ഞത്..... കുടിച്ചിട്ടാണെങ്കിലും ആ ചെക്കൻ ബോധമില്ലാതെ പറഞ്ഞത് മുഴുവൻ കൊച്ചിനെ കുറിച്ചായിരുന്നു....കൊച്ചിനോട് അവൻ ചെയ്ത തെറ്റിനെ കുറിച്ചായിരുന്നു... അവസാനം എന്റെ മടിയിൽ കിടന്ന് ഓർമ കെട്ട് വീഴുമ്പോൾ പോലും കൊച്ചിന്റെ പേരായിരുന്നു അവന്റെ നാവില്....

മേരി പതിയെ അവളുടെ തോളിലേക്ക് കൈ അമർത്തി.... """എന്റെ കൊച്ചിന് അമ്മച്ചി ഒരു സാധനം തന്നാ മേടിക്കോ....""" ""എ... എ.. എന്താ... അമ്മേ...""" കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്നും ഒരു ജപമാല അവർ പുറത്തെടുത്തു അവൾക്ക് നേരെ നീട്ടി.... കണ്ടതും ഇലത്തട്ടുപോലെ വിടർന്ന അവളുടെ കൈവെള്ളയിലേക്ക് മേരി അത് ഒതുക്കി വെച്ചു കൊടുത്തു.... 'വേണ്ട' എന്നവൾക്ക് പറയാൻ തോന്നീല... """"എന്റെ കൊച്ചിത് വെക്കണം.... മോൾക്ക് വിശ്വാസോന്നും കാണില്ല.... പക്ഷെ അമ്മച്ചീടെ ഒരു ധൈര്യത്തിന്..... പണ്ടും ജീവൻ അവസാനിപ്പിക്കണമെന്ന് കരുതിയപ്പോൾ തുണയായി നിന്നത് എന്റെ കർത്താവാ.... തൊഴേ പ്രാർത്ഥിക്കേം ഒന്നും വേണ്ട മുറീടെ ഒരു കോണിലോ ബാഗിലെ ചെറിയ അറേലോ വെച്ചാ മതി.... ഈ അമ്മച്ചിക്ക് ഒരു സമാധാനത്തിന്....മ്മ്....."" മെല്ലെ പുഞ്ചിരിച്ചവർ അവളുടെ നെറ്റിയിൽ മൃതുലാമായി ഒന്നു ചുംബിച്ചു... """എന്റെ കൊച്ചിന്റെ കൂടെ ഈ അമ്മച്ചീടെ പ്രാർത്ഥന ഉണ്ടാകും..."" മേരി മുറിവിട്ട് പോകുന്നത് വരെ അവരിൽ നിന്ന് കണ്ണെടുക്കാതെ വേദ അങ്ങനേയിരുന്നു..... മിഴി നിറച്ചു കൊണ്ട് ഹോസ്പിറ്റലിന്റെ ഇടനാഴിയിലേക്ക് മേരി നടന്നു നീങ്ങുമ്പോഴാണ് കയ്യിൽ എന്തെക്കൊയോ മരുന്നു കുപ്പികളുമായി പ്രിൻസ് വരുന്നത് കണ്ടത്....

ആ അമ്മ മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം ആയിരുന്നു.... പക്ഷെ അവൻ മേരിയെ കണ്ടതും ഒന്നു ഞെട്ടി.... പതിയെ നടന്ന് അവനരികിലേക്കെത്തിയ മേരി.. അവനെ അടിമുടി ചൂഴ്ന്നു നോക്കി.... """അ... അമ്മച്ചി... എന്താ.... ഇവിടെ...""" തെല്ലൊരു സംശയം അവനിൽ നിഴലിച്ചു നിന്നു... """എന്റെ മോനിവിടെ നെഞ്ചുരുകി നിൽക്കുമ്പോൾ നീറുന്നത് പെറ്റ വയറാടാ കുരുത്തം കെട്ടവനെ.....""" ലാഘവത്തോടെ മേരി പറയുമ്പോൾ പ്രിൻസ് നിശബ്ദമായി കുനിഞ്ഞു നിന്നു.... """ആ കൊച്ചിന്റെ ഹൃദയത്തിൽ നീ ഏൽപ്പിച്ച മുറിവ് അതിനെ വല്ലാണ്ട് തകർത്തിട്ടുണ്ട്...... നീ ഈ ചെയ്തു കൊടുക്കുന്നതൊക്കെ അതിനൊരു വെച്ച് കെട്ടേ ആകത്തൊള്ളൂ....""" മേരി ദീർഘമായി നിശ്വസിച്ചു കൊണ്ട് സ്വരം നേർപ്പിച്ചു..... """അതിന്റെ മുറിവ് ഉണങ്ങണമെങ്കില് എന്റെ മോൻ ആദ്യം ചെയ്യേണ്ടത് ആ കുഞ്ഞിന് നഷ്ടമായ പ്രണയത്തെ വീണ്ടെടുത്തു കൊടുക്കാ എന്നുള്ളതാ.... അവളുടെ മനസ്സ് സ്വന്തമാക്കിയവനെ .....""" കേട്ട നിമിഷം ഇടനെഞ്ചിൽ അടർത്താതെ കരുതലോടെ ചേർത്തു വെച്ചിരുന്ന എന്തോ ഒന്ന് താഴെ വീണുടഞ്ഞത് പോലെ ...... പേരറിയാത്തൊരു വേദന അവിടേക്ക് തങ്ങി നിന്നു.... """.....അമ്മച്ചീ....."" നോവ് നിറഞ്ഞ ശബ്ദത്തോടെ ഇടറികൊണ്ടവൻ മെല്ലെ വിളിച്ചു.... "

""അതേ... കുഞ്ഞേ... എന്ത് ചെയ്തിട്ടാണെങ്കിലും ഏത് അറ്റം വരേ പോയിട്ടാണെങ്കിലും എന്റെ മോൻ അവളുടെ ചെക്കനെ നേടി കൊടുക്കണം..... അവൾക്ക് നല്ലൊരു ജീവിതം കിട്ടിയ... പിന്നെ എന്റെ മോനൊരിക്കലും ആ കൊച്ചിനെ ഓർത്ത് വേവലാതിപെടേണ്ടി വരില്ല.....""" മേരി വലം കൈ അവന്റെ കഴുത്തിടുക്കിലേക്ക് അമർത്തി ഒന്നു പുഞ്ചിരിച്ചു.... """അമ്മ.... അമ്മച്ചി.... അവള്... എന്റെ..... എന്റെ.... എനിക്കതിനു കഴിയില്ല.....എനിക്ക് അവൾ....""" ശ്വാസത്തിൽ കലർന്ന കുറെയേറെ ചിന്തകൾ പുറത്ത് വരാൻ കഴിയാതെ അവനുള്ളിൽ തന്നെ തിങ്ങി നിന്നു..... മനസ്സിന്റെ ഭ്രാന്തിനെ ബുദ്ധി തടുത്തു നിർത്തികൊണ്ട് മൗനം പാലിക്കാൻ ആജ്ഞപിച്ചു....... """എന്റെ മോൻ ചെയ്യും... അതിനുള്ള ചങ്കുറപ്പ് എന്റെ ചെക്കനുണ്ട്... അല്ലേടാ....""" അത്രയും പറഞ്ഞവർ അവനെ കടന്നു പോകുമ്പോൾ ഹൃദയതുടിപ്പിലെ രക്തശിഖരങ്ങൾ പാതി മുറിഞ്ഞ പോൽ തോന്നിയതെന്തേ????...... ❤️ """അയ്യോ.... അമ്മേ... ഓ... ഒന്ന് പതിയെ പോ മിഥുനേട്ടാ... എനിക്ക് തട്ടുന്നു......""" കാറിലിരുന്ന് വൈഗ വേദന കൊണ്ട് പുളയുകയാണ്.... """ഹോ..... ആ പെണ്ണുമ്പിള്ള തല്ലാനിനി ഒരിഞ്ചു ഇടം ബാക്കിയില്ല.......എന്തോ ഭാഗ്യത്തിനാ ജാമ്യം കിട്ടിയേ.....എങ്ങനെയെങ്കിലും വീട്ടിലെത്തി ഒന്നു കിടന്നാമതി... അമ്മേ....."""

" വൈഗ പറയുന്നതിനൊന്നിനും മറുപടി പറയാതെ മൗനം നിറച്ച് മിഥുൻ ഡ്രൈവ് ചെയ്യുന്നത് കണ്ട് അവൾക്ക് എന്തോ സംശയം തോന്നി..... ""എന്താ... എന്തു പറ്റി മിഥുനേട്ടാ... ഒന്നും മിണ്ടാത്തെ....""" """...ഏയ്യ് ഒന്നുമില്ല....""" നിർവികരമായൊരു മറുപടി..... പിന്നെയും സംശയം നിഴലിച്ചപ്പോഴേക്കും കാറിന്റെ വഴി ബീച്ച് ഭാഗത്തേക്കാണെന്ന കാര്യം ശ്രദ്ധിച്ചത്.... """ഏ.... ഇതെങ്ങോട്ടാ.. പോകുന്നത്...ബീച്ചിലോ.....യ്യോ.. എനിക്ക് വീട്ടിൽ പോയാമതി.... ഇപ്പൊ റൊമാൻസ് ചെയ്യാനൊന്നും ശേഷിയില്ല മിഥുനേട്ടാ....""" കൊഞ്ചി കരയുന്നവളുടെ മുഖത്തേക്ക് മിഥുൻ തെല്ലെന്നു നോക്കി... """"അതിന് നമ്മള് പോകുന്നത് റൊമാൻസ് ചെയ്യാനൊന്നുമല്ല.... ഒരാളെ കാണാനാ.... പിന്നത്തേയ്ക്കാക്കിയാൽ ശരിയാവില്ല..... പറയേണ്ട കാര്യങ്ങൾ അപ്പപ്പോ തന്നെ പറഞ്ഞ് തീർക്കണം അല്ലേ....വൈഗ..... """ മ്മ്....ഇതെന്താ പതിവില്ലാത്ത ഗൗരവം.... """ആരെ കാണാനാ പോകുന്നെ ഏട്ടാ.... എനിക്ക് അറിയാവുന്ന ആളാണോ....""" അവൾ ചോദിച്ചിരിക്കേ ബീച്ചിന്റെ ഒരറ്റത്തായി കാർ സൈഡ് ഒതുക്കി നിർത്തി.... ഡോർ തുറന്ന് മിഥുൻ മുന്നോട്ട് നടന്നു.... പിന്നിലായി പതിയെ ഇറങ്ങിയ വൈഗ ..... ഒരു നിമിഷം ഒന്നാളി നിന്നു പോയ്‌..... നെഞ്ചിടിപ്പിന്റെ വേഗത വർത്തിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..... മുന്നിലായ് തന്റെ ബൈക്കിൽ ചാരി... ഇരു കയ്യും മാറിൽ പിണഞ്ഞു കൊണ്ടവരെ പ്രതീക്ഷിച്ചെന്നോണം നിൽക്കുകയാണ്.... ....പ്രിൻസ്.... ...............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story