വേ.. വേ... വേദാത്മിക...: ഭാഗം 12

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

അലസമായി മിഥുൻ മുന്നോട്ട് നടക്കുമ്പോൾ നെരിപോട് വിഴുങ്ങിയ കണക്കേ ആയിരുന്നു വൈഗയുടെ മുഖം...... """"ഇ... ഇത്... പ്രിൻസ് അല്ലെ....."" സംശയം സംസാരത്തിൽ നിറച്ചവൾ മിഥുനോടായി ചോദിച്ചതും അവനൊന്നു ചുണ്ടു കോണിച്ചു ചിരിച്ചു.... """"അതേ.... എന്താ....അവനെ തനിക്കറിയില്ലേ """ പുഞ്ചിരിയിലും ഗൗരമേറിയൊരു മറുപടി.... വൈഗയുടെ ശ്വാസഗതി ഉയരാൻ പുതിയൊരു കാരണം കൂടി..... നടത്തത്തിൽ തെല്ലൊന്ന് വേഗതകുറച്ചവൾ നേരെ നോക്കുന്നത് അവളെ തന്നെ കൂർപ്പിച്ചു നിൽക്കുന്ന പ്രിൻസിലേക്കാണ്...... ""...ആ....താൻ കുറേ നേരായോ വന്നിട്ട്...""" മിഥുൻ പ്രിൻസിനരികിലായി എത്തിയ ഉടനെയുള്ള ചോദ്യം.... ""'..ഏയ്യ്.... ഇപ്പൊ വന്നേയുള്ളു സാർ....''' ആ മറുപടിയിൽ പോലും വെറുപ്പോടെ നോട്ടം ചിന്തുന്നത് വൈഗയിലേക്കാണ്..... ""വൈഗ.... ഇത് പ്രിൻസ്... തനിക്ക് അറിയായിരിക്കും അല്ലേ..."" അർത്ഥം വെച്ചുള്ള വാക്കുകൾക്കൊപ്പം മിഥുൻ പ്രിൻസിന് നേരെ മുഖം തിരിഞ്ഞു...... """അപ്പൊ... പറയൂ പ്രിൻസ്... ഇന്നലെ താൻ കുറച്ച് കാര്യങ്ങൾ എന്നോട് പറഞ്ഞിരുന്നു...

പക്ഷെ അതിന് ഒരു വ്യകത ഇല്ലാത്തപോലെ അതാ നേരിട്ട് കാണണം എന്ന് പറഞ്ഞത്.... പിന്നെ വിഷയം വൈഗേ പ്പറ്റി ആയതുകൊണ്ട് ഇയാളും കൂടെ വേണമെന്ന് തോന്നി അതാ നേരെ ഇങ്ങോട്ട് വന്നേ.... ""' സംസാരത്തിൽ ലാഘവം പ്രകടനമാക്കി മിഥുൻ ഒന്നു പുഞ്ചിരിച്ചപ്പോൾ പ്രിൻസിനേയും മിഥുനേയും മാറി മാറി നോക്കി കണ്ണുകൾ കൊണ്ട് പിടയുകയായിരുന്നു വൈഗ...... മറുപടിക്കായി കാത്തുനിൽക്കുന്നവന് മുന്നിൽ അല്പം അമാന്തിച്ചു നിന്ന പ്രിൻസ് ദീർഘമായി നിശ്വസിച്ചു..... """"സാർ ഞാനും വൈഗയും തമ്മിൽ...."""" പ്രിൻസ് പറഞ്ഞ് തുടങ്ങും മുമ്പ് മിഥുന്റെ ശബ്ദം പ്രിൻസിനെ തടുത്തെന്നോണം അവനേക്കാൾ ഒച്ചത്തിൽ കേൾക്കാൻ ആരംഭിച്ചിരുന്നു........ """താനും വൈഗയും തമ്മിൽ സിക്സ് മന്ത്സായി റിലേഷൻഷിപ്പിലായിരുന്നു.... എനിക്ക് വേണ്ടി ഇയാൾ മനപ്പൂർവം തന്നെ ഉപേക്ഷിച്ചു....... പിന്നെ ഞാനും താനും അല്ലാതെ മറ്റു ഒരുപാട് പുരുഷന്മാരാമായും ഇവൾക്ക് ബന്ധമുണ്ട്..... ..... റൈറ്റ്..... ഇതൊക്കെതന്നെയല്ലെ.....

താൻ ഇന്നലെ ഇവളെ കുറിച്ച് പറഞ്ഞു നിർത്തിയ നഗ്നസത്യങ്ങൾ....""" അവന്റെ വാക്കുകൾ കേട്ട് ഇടിമിന്നൽ തറച്ചപ്പോൾ നിന്ന വൈഗയുടെ മുഖത്ത് പരവേഷമാണോ ഭയമാണോ ആശങ്കയാണോ എന്നറിയാത്ത വികാരം മിന്നി മാറി നിന്നു...... """എടോ... പ്രിൻസേ.... താൻ പറയുന്ന ഈ കള്ളകഥകൾ ഞാനങ്ങു വെള്ളതൊടാതെ വിഴുങ്ങുമെന്ന് താൻ കരുതിയോ....""" മിഥുന്റെ പൊടുന്നനെയുള്ള മറുപടി കേട്ട് ഞെട്ടി നിന്നത് പ്രിൻസ് മാത്രമായിരുന്നില്ല.... നിനച്ചതിനു വിപരീതമായുള്ള മിഥുന്റെ പെരുമാറ്റം ഇതിന് വേണ്ടി താൻ പ്രയത്നിച്ചതൊക്കെയും വെള്ളത്തിൽ വരച്ച വരപോലെ മാറുന്നതായി പ്രിൻസിന് തോന്നി..... കണ്ണുമിഴിച്ചവൻ നേരെ നോക്കിയത് വൈഗയുടെ മുഖത്തേക്കാണ്.... ഇത്രനേരം തീ കൊണ്ടപോൽ നിന്ന വൈഗയിൽ പെട്ടെന്ന് തെളിഞ്ഞത് സംശയം കുതിർന്നൊരു പുഞ്ചിരിയാണ്....... """ടോ പ്രിൻസേ.... ഇവൾക്കൊരു പ്രണയം ഉണ്ടായിരുന്നു എന്നും പിന്നെ അയാളുടെ ക്യാരക്ടർ ശരിയല്ലാ എന്ന് തോന്നിയപ്പോൾ ബ്രേക്ക് അപ്പ്‌ ചെയ്തു എന്നും നേരത്തെ തന്നെ വൈഗ എന്നോട് പറഞ്ഞിരുന്നു.....

പറഞ്ഞു നിർത്തിയവൻ വൈഗയിലേക്ക് നീങ്ങി.... ഒരു മുഴം നേരത്തെ എറിഞ്ഞത് ഫലം കണ്ടപ്പോൽ കപടസ്നേഹം മുഖത്ത് കാട്ടി അപ്പോഴേക്കും വൈഗ അവനിൽ ചേർന്നു നിന്നിരുന്നു.... """ഞാനെ ഒരു കോളേജ് ലെച്ചേററാ... വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിക്ക് നേരത്തെ ഒരു അഫേയർ ഉണ്ടെന്ന് അറിഞ്ഞാലുടൻ എന്തോ വല്യ അപരാധമാണെന്ന് ചിന്തിക്കാൻ മാത്രം പൊട്ടനല്ല ഞാൻ..... അന്നേരം അതാരാന്നറിയാൻ ചെറിയൊരു ക്വിരിയോസിറ്റി ഉണ്ടായിരുന്നെങ്കിലും പിന്നെ ഞാനത് കാര്യമാക്കിയില്ല... പക്ഷെ...നീ...""" വിരൽ ചൂണ്ടി മിഥുൻ നിന്നത് പ്രിൻസിന്റെ അടുത്തേക്കാണ്..... """പക്ഷെ നീയാണ് ഇവളെ സ്നേഹിച്ചിരുന്നതെന്ന് അറിഞ്ഞപ്പോ തന്നെ എനിക്ക് മനസ്സിലായി എന്തായാലും തെറ്റ് അവളുടെ ഭാഗത്തല്ല എന്ന്.... """ എല്ലാം കേട്ട് നിരപരാധിയായി നിൽക്കുന്നവന്റെ ശബ്ദം മിഥുന്റെ കാതുകളിൽ ഉൾകൊള്ളാത്ത വിധം കടലകാറ്റിന്റെ വേഗതയിൽ ലയിച്ചു പോയ്‌..... പ്രിൻസിന്റെ മുന്നിലായ് പുച്ഛിച്ചു മുഖം ചുളുക്കി തുടർന്നു മിഥുൻ.... ""

"എടോ.... തന്നെ പോലെ കള്ളും കഞ്ചാവും തല്ലുമ്പിടിയുമായി നടക്കുന്ന ഒരുത്തനെ ഏത് പെണ്ണാട സ്നേഹിക്കുന്നെ...""" മിഥുൻ മുഖമടുച്ചപ്പോൾ നിഷ്കളങ്കമാം വിധം ആ മിഴികൾ നിറഞ്ഞിരുന്നു.... """"അതിന് ഏറ്റവും വല്യ തെളിവാണല്ലോ.... വൈഗ പോയ ഉടനെ വേദയെ താൻ....""" ദിവസങ്ങളായി കേട്ടുനിന്ന അപവാദം മിഥുൻ ആവർത്തിച്ചതും പ്രിൻസ് സത്യം പറയാനായി ആഞ്ഞു... """...സാർ അത് ഞാൻ...""" """....വേണ്ട...""' ഒരു നിമിഷം, കേട്ട കാര്യത്തിന് സത്യാവസ്ഥ പറയാൻ കൂടി അനുവദിക്കാതെ തടഞ്ഞു നിർത്തി മിഥുൻ.... """ഇതിനെ ന്യായികരിക്കാൻ വരണ്ട താൻ... തന്നെയും വേദയേയും സ്റ്റോറൂമിൽ വെച്ച് പിടിച്ച കാര്യമൊക്കെ കോളേജിൽ പാട്ടാ.... മാനേജ്മെന്റ് തനിക്കെതിരെ ഒരാക്ഷനും എടുത്തില്ല എന്ന് കരുതി ചെയ്തത് ശരിയാണെന്ന് താൻ കരുതുകയും വേണ്ട..... അതിന്റെ കാരണം ഞാൻ പറയാതെ തന്നെ തനിക്കറിയാം...""" ചൂണ്ടുവിരൽ തുമ്പിൽ പോലും പ്രിൻസിനോടുള്ള വെറുപ്പ് പ്രകടമാക്കി മിഥുൻ നിൽക്കുമ്പോൾ മറുപടി ഉണ്ടായിരുന്നില്ല പ്രിൻസിന്.....

ഒപ്പം ക്രൂരമായി ചിരിച്ചു നിൽക്കുന്നവളുടെ മുഖത്തു പോലും നോക്കാൻ തോന്നീല അവന്..... """എന്ത്.... എന്ത്... തെറ്റാടോ... ആ.. പാവം വേദ തന്നോട് ചെയ്തത്.... ഇവളുടെ സഹോദരി ആയിപോയതോ.... എന്നിട്ടും ഇതിലൊന്നും ഒതുങ്ങിയില്ലല്ലോ തന്റെ പ്രതികാരം.... ഈ നിരപരാധിയായ പെൺകുട്ടിയെ നീ കള്ളകേസിൽ കുടുക്കി..... അതും ഡ്രഗ്സ്‌ അവൾടെ ബാഗിൽ ഒളിപ്പിച്ച്.....ഇതൊന്നും ആരും അറിയില്ലെന്ന് കരുതിയോ താൻ.... അല്പമെങ്കിലും മനുഷ്യത്വം ഉണ്ടായിരുന്നെങ്കിൽ താൻ ഇത് ചെയ്യുമായിരുന്നു... അറ്റ്ലീസ്റ്റ്.... അറ്റ്ലീസ്റ്റ്.....ഒരു പെൺകുട്ടിയെന്ന കൺസിഡറേഷനെങ്കിലും കൊടുക്കായിരുന്നില്ലേ... ഇവൾക്ക്...അത്രക്കും വല്യ തെറ്റാണോ ഇവൾ ചെയ്തത്...""" പ്രിൻസിനെ ഒന്നു ശബ്ദമുയർത്താൻ പോലും സമയം നൽകാതെ മിഥുൻ പറഞ്ഞ് നിർത്തുമ്പോൾ അരികിലായി വന്യ ഭാവത്തിൽ അവനെ നോക്കി പാറിപറക്കുന്ന മുടിയിഴകൾ ഒതുക്കുകയായിരുന്നു വൈഗ... "" തെല്ലൊരു നിമിഷം അവർക്കിടയിൽ നിശബ്ദത നിഴലിച്ചപ്പോഴേക്കും തിരു നെറ്റിയിൽ മുദ്രകുത്തപെട്ട അപവാദങ്ങൾ തെളിയിക്കാനുള്ള അവസരം പ്രിൻസിന് നഷ്ട്ടപെട്ടിരുന്നു.... അത്രനേരം തിരകളിലേക്ക് മിഴി നീട്ടി നിന്ന മിഥുൻ തിരിഞ്ഞ് പ്രിൻസിനരികിലായ് നീങ്ങി.....

കോപം പൂണ്ടുനിന്ന കണ്ണുകൾ പൊടുന്നനെ ശാന്തമായത് പോലെ സൗമ്യമായി അവനെ നോക്കി ചിരിച്ചു.... """"നിങ്ങൾ രണ്ടുപേർക്കിടയിൽ ഒരു സെക്ഷ്യൽ റിലേഷൻ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ.... ഒരു പക്ഷെ....ഞാനിവളെ ഉപേക്ഷിച്ചേനെ.... ...ബട്ട്‌..... എന്തായാലും നിങ്ങൾക്കിടയിൽ അത്തരമൊരു അതിരുവിട്ട ബന്ധം ഇല്ലെന്ന് എനിക്ക് ഇന്നലെ തന്നെ മനസ്സിലായി.... ഉണ്ടായിരുന്നെങ്കിൽ താൻ ഇന്നലെ അയച്ച ഫോട്ടോസിൽ ആദ്യം ഉണ്ടാകേണ്ടത് അത്തരത്തിലുള്ള പിക്ചേസായിരുന്നു..... എന്താ ശരിയല്ലേ പ്രിൻസ്.....""" പറയുമ്പോൾ ഒന്നും മിണ്ടാൻ കഴിയാതെ പല്ല്‌നെരിച്ചവൻ വൈഗയെ നോക്കി.... ഒപ്പം മിഥുൻ മെല്ലെ അവന്റെ തോളിലേക്ക് വലം കൈ അമർത്തി.... """ഇനി മതി പ്രിൻസേ ഇവളെ.... ഇവളെ അങ്ങ് വെറുതെ വിട്ടേക്ക്..... ഒരു പെണ്ണ് വേണ്ടാ എന്ന് പറഞ്ഞാൽ അത് വേണ്ടാത്തത് കൊണ്ട് തന്നെയാ...അവളെ അങ്ങു വിട്ടേക്കണം.... അല്ലാതെ...പിന്നെയും അവൾടെ ലൈഫിൽ കയറി പ്രശ്‌നമുണ്ടാക്കി രസിക്കുന്നത് നട്ടെല്ലുള്ള ആണുങ്ങൾക്ക് ചേർന്ന പണിയല്ല കേട്ടോ...."""

പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞവസാനിപ്പിച്ച് മിഥുൻ വൈഗയുടെ കൈവിരൽ കോർത്ത്‌ കാർ ലക്ഷ്യം വെച്ചു നടക്കുമ്പോൾ പൊടുന്നനെ അവൾ തിരിഞ്ഞു വശ്യമായി പ്രിൻസിനു നേരെ ഒന്നു ചിരിച്ചു കാട്ടി...... ❤️ ടാക്സി കാറിൽ നിന്ന് അല്പം പ്രയാസപ്പെട്ടാണ് വേദ പുറത്തേയ്ക്കിറയത്.... അവൾക്ക് ബുദ്ധിമുട്ടാണെന്ന് കണ്ടയുടനെ ദേവി അവളെ പതിയെ പിടിച്ചിറക്കി..... ടിക്കി തുറന്ന് ബാഗും മറ്റും എടുത്തു ടാക്സി ഡ്രൈവറിന് പണം കൊടുക്കുമ്പോഴും പ്രിൻസിന്റെ മിഴികൾ പാഞ്ഞത് വീട്ടിലേക്ക് വേച്ചു വേച്ചു കയറുന്ന വേദയിലേക്കാണ്..... ബെഡ് തട്ടികുടഞ്ഞു ദേവി വേദയെ കട്ടിലിലേക്ക് ഇരുത്തുമ്പോഴേക്കും ബാഗുമായി പ്രിൻസും റൂമിനുള്ളിൽ വന്നിരുന്നു..... കയ്യിൽ വേദന തട്ടിയപ്പോഴുള്ള ചുളുങ്ങിയ താമരമുഖം കാണെ നെഞ്ചിൽ തറച്ച മുറിവിലേക്ക് ആരോ എരിവ് തൂകിയത് പോലെ... """....നല്ല വേദനയുണ്ടല്ലേ?.......""" ചോദിക്കണമെന്നുണ്ട് പക്ഷെ.... മൗനമല്ലാതൊന്നുമേ തിരിച്ചു കിട്ടില്ലാ എന്നറിയാവുന്നത് കൊണ്ട് മിണ്ടാൻ കൂടി തോന്നിയില്ല......

തന്റെ സാന്നിധ്യം പോലും അവളിൽ അസ്വസ്ഥ ഉണ്ടാക്കുന്നു എന്ന തിരിച്ചറിവിൽ അവൻ പെട്ടെന്ന് മുറി വീട്ടിറങ്ങി... """....എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ അമ്മ....""" സാധനങ്ങൾ ദൃതിയിൽ ഒതുക്കി നിന്ന ദേവിയോടായി അവൻ പറഞ്ഞതും പതട്ടലോടെ അവർ അടുത്ത് കൂടി...... """അയ്യോ... മോൻ പോകുവാണോ.... അമ്മ ഇപ്പൊ....""" ""....വേണ്ട അമ്മ..."" അടുക്കളയിലേക്ക് പോകാൻ ആഞ്ഞ ദേവിയെ പ്രിൻസ് തടഞ്ഞു നിർത്തി...... ""കുറച്ച് തിരക്കുണ്ട് അതാ....""" """"ആണോ...എന്നാ ആയിക്കോട്ടെ.... ഒത്തിരി നന്ദിയുണ്ട് കുഞ്ഞേ.... ഇത്ര ദിവസം വന്ന് നിന്ന് സ്വന്തത്തിനെന്ന പോലെ എല്ലാ കാര്യങ്ങളും ചെയ്ത് തന്നതിന്.... എത്ര പറഞ്ഞാലും മതിയാവില്ല..."" സ്നേഹം തുളുമ്പുന്ന വാക്കുകളാലെ ദേവി അത് പറയുമ്പോൾ ചെറു പുഞ്ചിരി നൽകിയവന്റെ മിഴികൾ ഒഴുകിയത് ബെഡിലേക്കാണ്...... തന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ ജനാലയിലേക്ക് കണ്ണും നട്ടിരിക്കുന്ന അവന്റെ പ്രാണനിലേക്ക്..... """..മോളെ.... മോളെ വേദേ...""

അവന്റെ പ്രതീക്ഷ തുളുമ്പുന്ന മിഴികൾ കണ്ടതിനാലാവാം ദേവി ഉറക്കെ വിളിച്ചു... കേട്ടതും തളർന്ന നീല നേത്രങ്ങൾ ദേവിയിലേക്ക് പതിച്ചിരുന്നു.... ""പ്രിൻസ് മോൻ ഇറങ്ങുവാണെന്ന്..."" ഒരു യാത്ര പറച്ചിൽ ആഗ്രഹിച്ച് ദേവിയും അവളുടെ മൗനം മുറിയുവാനായി കാത്തു നിന്നു.... തെല്ലൊരു നേരത്തെ നിശബ്ദതക്ക് ശേഷം ആ നിറമിഴികൾ അവനിലായി പതിച്ചു..... വരണ്ടുണങ്ങിയ മണൽകൂനയിലേക്ക് പുതു മഴ പെയ്തിറങ്ങിയ പോലെ ഒരു തണുത്ത ശ്വാസം അവന്റെ ഉള്ളിലേക്ക് അടിച്ചു കയറി.... """..... മ്മ്മ്...."" നിർവികാരമായൊരു മൂളൽ... അവനത് മതിയായിരുന്നു..... തനിക്ക്... തനിക്ക്... വേണ്ടി മാത്രമുയർന്ന സ്വരം..... കേട്ടതും ആണവന്റെ ഹൃദയം മയിൽപീലികളിൽ നിന്നൊഴുകി നേർത്ത അദരങ്ങളിൽ തൊത്തി നിന്നു..... ഇത്ര ദിവസം രാവും പകലും ഒരു കാവൽ നായയെ പോലെ കൂടെ നിന്നത് ഈ ഒരു നിമിഷത്തിനായിരുന്നു എന്ന് പോലും തോന്നിപോകുന്നു....

"""എന്നെ ഒന്ന് നോക്കിയല്ലോ.... വിതുമ്പാതെ എന്നോടൊന്നു മിണ്ടിയല്ലോ.... എന്നോടുള്ള വെറുപ്പിന്റെ ആഴം കുറച്ചെങ്കിലും... കുറച്ചെങ്കിലും കുറഞ്ഞിട്ടുണ്ടാവും .... മതി.... ഈ പ്രിൻസിന്...."'' ഇനി ക്ഷണനേരം പോലും നിൽക്കരുതെന്ന് ഉള്ളിൽ നിന്നാരോ അലറുമ്പോഴും അവളിലേക്ക് നീളുന്ന പ്രണയത്തിന്റെ മഞ്ഞു പാളി അവർക്ക് ചുറ്റും തങ്ങി നിന്നു.... എന്തോ തിരിച്ചറിഞ്ഞപോൽ മിഴികൾ പൊടുന്നനെ കൊട്ടിയടച്ചവൻ വീണ്ടും ദേവിയെ നോക്കി തലയനക്കി ചിരിച്ചു കാട്ടി... അപ്പോഴേക്കും ആ കൃഷ്ണഗോളങ്ങൾ വീണ്ടും ജനാലഴികളെ ലക്ഷ്യം വെച്ചിരുന്നു..... തിരിഞ്ഞു ഉമ്മറത്തേയ്ക്ക് നടന്നു നീങ്ങവേ ആയിരുന്നു.... മുറ്റത്ത് ഒരു കാർ വന്ന് നിന്നത്... ...മിഥുനാണ്... കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു കയറിയതും പ്രിൻസിനെ കണ്ട് അവനൊന്നു കണ്ണ് കൂർപ്പിച്ചു.... """"ഓ.... നീ... ഇവിടെ ഉണ്ടായിരുന്നോ....""" ഒന്നും പറയാൻ തോന്നീല പ്രിൻസിന്.... അല്ലെങ്കിലും തോറ്റ് നിൽക്കുന്നവന് എന്ത് മറുപടി ഉണ്ടാകാനാ.... പുച്ഛത്തോടെ മിഥുൻ മറ്റെന്തോ കൂടി പറയാൻ ആഞ്ഞതും ദേവി പെട്ടെന്ന് കയറി വന്നിരുന്നു... """അയ്യോ.... മിഥുൻ കുഞ്ഞോ...... വാ.... അമ്മ ഇപ്പൊ ഓർത്തതെ ഉള്ളൂ..."""

ഭാവി മരുമകനെ വേണ്ടുവോളം സ്നേഹം നൽകി സ്വീകരിക്കുന്നത് അധികം നേരം കാണാൻ നിൽക്കാതെ പോകാനായി നീങ്ങിയതായിരുന്നു പ്രിൻസ്... പക്ഷെ പാദങ്ങളെ പിടിച്ചു നിർത്തിയത്... നേരെ വേദയുടെ മുറിയിലേക്ക് ചെല്ലുന്ന മിഥുനേ കണ്ടിട്ടു തന്നെയാണ്.... മിഥുനേ കണ്ടയുടൻ വേദ എഴുന്നേൽക്കാൻ ശ്രെമിച്ചതും അവൻ തടഞ്ഞു.... """ഹെയ്.... നോ.. നോ... താൻ ഇരുന്നോളൂ....""" നിറപുഞ്ചിരിയോടെ മിഥുനോട് സംസാരിക്കുന്ന വേദയെ കാണെ എന്തോ നെഞ്ചിൽ ഒരു ഭാരം പോലെ..... തനിക്ക് വേണ്ടി ഒരിക്കലും പോലും സമ്മാനിക്കാത്ത ആ മന്ദസ്മിതം.... അസൂയ തോന്നുന്നു... മിഥുനോട്.... അവൾ..... സന്തോഷിക്കുന്നുണ്ട്........ മിഥുന് മുന്നിൽ.... അവന്റെ സാന്നിധ്യത്തിൽ.... കണ്ടുനിൽക്കാനാകാതെ തിരിഞ്ഞതും അവന്റെ നോട്ടം തറച്ചത് ചുവരിന്മേൽ തൂങ്ങി കിടക്കുന്ന ഒരു ഫോട്ടോയിലേക്കാണ്.... വൈഗയും വേദയും ഒരുമിച്ച് നിൽക്കുന്ന ഫ്രെയിം ചെയ്ത ഒരു ഫോട്ടോ..... കണ്ട മാത്രയിൽ രക്തവർണ്ണമാർന്ന കണ്ണുകൾ ഉടക്കിയത് വൈഗയിലേക്ക് തന്നെയായിരുന്നു........

അങ്ങനേ നോക്കി നിൽക്കെ കോപം കൊണ്ടവന്റെ ദേഹം അടിമുടി വിറക്കുന്നുണ്ടായിരുന്നു... ❤️ വൈകിട്ടു സൗമ്യയുടെ വീട്ടിൽ നിന്നും വൈഗ ഇറങ്ങിയപ്പോൾ അല്പം ഇരുട്ടിയിരുന്നു.... ബസ്സ് ഇറങ്ങി ആളൊഴിഞ്ഞ വീഥിയിലൂടെ പതിയെ നടക്കുമ്പോൾ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി.... വീട്ടിലേക്ക് പോകുന്ന വഴിയിലൊന്നും ഒറ്റ മനുഷ്യരില്ല ..... പെട്ടെന്നാണ് അവളെ കാത്ത് നിന്നത് പോലെ പിറകിൽ നിന്നും ഒരു റെഡ് കളർ ഒമിനി കാർ കേറി വന്നത് .... പൊടുന്നനെ ഞെട്ടി അവൾ നിൽക്കുമ്പോൾ തന്നെയായിരുന്നു.... ആരോ പിടിച്ചു കാറിനകത്തു കയറ്റിയതും..... """....പ്രിൻസ് നീ....""" കിതച്ചുകൊണ്ടവൾ പറഞ്ഞ അടുത്തനിമിഷം കയ്യിലുണ്ടായിരുന്ന തുണി കഷ്ണം വെച്ച് അവളുടെ വായും ഇരുകൈകളെയും മുറുക്കെ കെട്ടിയവൻ പിന്നിലേക്ക് തള്ളി.... ""'അടങ്ങി കെടന്നോണം പുല്ലേ....""" കീഴ്ച്ചുണ്ട് കടിച്ചവൻ വണ്ടിയെടുത്തു.... കഴിവതിലും വേഗതയിൽ സഞ്ചരിച്ച കാർ നേരെ ചെന്നെത്തിയത് കാടിനുള്ളിലെ ഒരു കെട്ടിടത്തിലേക്കാണ്....

ബലമായി അവളെ പിടിച്ചതിന്റെ ഉള്ളിലേക്ക് കൊണ്ടുപ്പോയ് അകത്തേയ്ക്ക് തള്ളിയെറിയുമ്പോൾ പതറികൊണ്ടവൾ ചുറ്റും നോക്കി.... പല്ല് ഞെരിച്ചു നിന്നവൻ വാതിൽ പൂട്ടി താക്കോൽ പാന്റ് പോക്കലിട്ടു നേരെ അവളരികിലായി ചെന്ന് നിന്നു.... വായിലേയും കയ്യിലേയും കെട്ടഴിക്കേണ്ട താമസം അലറിക്കൊണ്ടവൾ ഓടിയത് നേരെ വാതിൽക്കൽ ആയിരുന്നു..... """എന്നെ വിട്... എന്തിനാ.... എന്തിനാ വാതിൽ പൂട്ടിയെ തുറക്ക് പ്രിൻസേ... എനിക്ക് പോണം....തുറക്കാൻ.."""" വാതിലിൽ നിന്നു കൊട്ടിയടിക്കുന്നവളെ വാരിയെടുത്തവൻ മുന്നിലേക്ക് നിർത്തി.... """നീ എങ്ങും പോകുന്നില്ല... ഇനി ഈ പ്രിൻസ് വിചാരിക്കാതെ നിനക്ക് എങ്ങോട്ടും പോകാൻ പറ്റികേല.....""" മദ്യത്താൽ കുഴങ്ങിയ നാവ് കൊണ്ടവൻ പറഞ്ഞതും മുഖം തിരിച്ചവൾ അവനെ തള്ളി മാറ്റാനായി ശ്രമിച്ചു...... """നീ... നീ...... കുടിച്ചുകൊണ്ട് ഓരോന്നു കാണിച്ചു കൂട്ടരുത് പ്രിൻസേ.... എന്നെ വിട്......""" """അതേടി കോപ്പേ... ഞാൻ കുടിച്ചു...... കുടിക്കാതെ എനിക്ക് നിന്നെ തൊടാൻ പറ്റുകേല... അത്രക്കും... അത്രക്കും വെറുപ്പാടി #%#₹%മോളെ എനിക്ക് നിന്നോട്..... """ പറഞ്ഞവൻ അവളുടെ കൈവണ്ണയിൽ പിടി അമർത്തി.....

നീ കാരണം തോറ്റു നിൽക്കുവാ ഞാൻ..... എല്ലാ....എല്ലാ അർതഥത്തിലും തോറ്റവനായില്ലേ... ഞാൻ..... എന്നെ നീ ചതിച്ചത് ഞാൻ പിന്നെയും പൊറുക്കും... പക്ഷെ... പക്ഷെ... എന്തിനായിരുന്നെടി നീ ആ പാവം ആശിച്ച പ്രണയത്തെ തട്ടിപ്പറിച്ചത്..... അവളെ എന്റെ മുന്നിലേക്ക് എറിഞ്ഞു തന്നത്.... ഈ..... ഈ കൈ കുമ്പിളിൽ അവളെ ചേർത്തുപിടിപ്പിച്ചത്.....""" കണ്ണീരോടെ അവനു നേരെ തന്റെ ഇരുകരങ്ങളും ഉയർത്തി പിടിച്ചു...... """"അവളുടെ തീകനൽ എന്റെ മേൽ എറിഞ്ഞു തന്നത്..... നീ.... നീ....പോലും കടക്കാത്ത എന്റെ ഇടം നെഞ്ചിന്റെ അകകോണിൽ അവളെ കൊണ്ടിരുത്തിയത്.... എന്തിനായിരുന്നു...."""" സ്വന്തം വിരിമാറിലേക്ക് തട്ടിയവൻ അവളുടെ മുടികുത്തിൽ പിടിച്ചു വലിച്ചു.... """"നിനക്കറിയോ.... ഇന്ന്... ഇന്ന്...അവളില്ലാതെ എനിക്കൊന്ന് ശ്വസിക്കാൻ പോലും ഒക്കുകേല....... വെള്ളത്തിൽ നിന്നെടുത്തിട്ട പരൽമീനു കണക്കേ പിടക്കുവാ ഈ പ്രിൻസ്....... നീ കാരണം.. നീ ഒറ്റയൊരുത്തി കാരണം....""" അവന്റെ വാക്കുകൾ തെല്ലൊരു അത്ഭുതം വൈഗയിൽ തേറി നിന്നെങ്കിലും തള്ളി മാറാൻ നിന്നവൾ ഉറക്കെ അലറി.... """അതിന്... എന്നെ ഇവിടെ പിടിച്ചു വെച്ചിട്ട് നിനക്കെന്ത് കിട്ടാനാ പ്രിൻസേ....."""

" '""എന്റെ പ്രാണന് നഷ്ടമായ അവളുടെ പ്രണയത്തെ....."""" അവളെ ചുറ്റിവലിച്ചുനിന്ന കരങ്ങൾ ഒന്നുകൂടി അവൻ ബലപ്പെടുത്തി.... """"എന്റെ വേദയെ ഞാനെത്ര സ്നേഹിച്ചൂന്ന് പറഞ്ഞാലും അവളുടെ..... അവളുടെ മനസ്സിൽ ഞാനില്ലല്ലോ വൈഗേ....അവൾ ആഗ്രഹിച്ചത് മിഥുൻ സാറിനെയല്ലേ..... സാറ് പറഞ്ഞപ്പോലെ എന്നെ പോലെ ഒരുത്തനെ ഏത് പെണ്ണ് സ്നേഹിക്കാനാ..... ഞാൻ കള്ളുകുടിയാനല്ലേ.... തെമ്മാടിയല്ലേ.... വൃത്തികെട്ടവനല്ലേ.... എന്നോടവൾക്ക് ഇന്നേവരെ വെറുപ്പ് മാത്രേ തോന്നീയിട്ടുള്ളൂ....വെറുപ്പ് മാത്രം... പക്ഷെ മിഥുൻ സാർ.... സാർ അവൾക്ക് യോഗ്യനാ... സ്വഭാവത്തിലും ... പഠിപ്പിലും..... സൗധര്യത്തിലും... എല്ലാത്തിലും... എല്ലാത്തിനും എന്റെ വേദ കൊച്ചിന് യോജിച്ചവൻ... അവരാ ചേരേണ്ടെ... അവരാ ഒന്നിക്കേണ്ടേ.... അല്ലാതെ നിന്നെപ്പോലെയുള്ളൊരു പെഴച്ചവളല്ല.... അവൾക്ക് അവകാശപ്പെട്ട ജീവിതം തട്ടിപ്പറിച്ചു നീ അങ്ങനെ ജീവിക്കേണ്ടടി.... """ """പ്രിൻസേ... എന്നെ വിടടാ.....പ്ലീസ്..... അല്ലെങ്കിലേ പോലീസ്കാരെല്ലാരും കൂടി.... എന്നെ .... തല്ലിച്ചതച്ചാ വിട്ടേ..... ഇടി കൊള്ളാൻ ഒരിഞ്ചു സ്ഥലം ബാക്കിയില്ല.....ഇനി... നീ... കൂടി.....വേണ്ട പ്രിൻസേ പ്ലീസ്...""" """തല്ലെയല്ല.....കൊല്ലാ വേണ്ടത്......

അവന്റെ ഒരു സെക്ഷ്വൽ റിലേഷൻ... ........'തൂ'.... എടി പന്ന മോളെ.... നീ എത്രയോ തവണ ഒലിപ്പിച്ചോണ്ട് കെഞ്ചി വന്നപ്പോഴൊക്കെയും നിന്റെ കഴുത്തില് എന്റെ അവകാശത്തിലുള്ള ഒരു മഞ്ഞ ചരട് ഏറാതെ ഒന്ന് തൊടുക പോലും ചെയ്യില്ലാന്ന് വാശി പിടിച്ചത് ഞാനല്ലേടി.... അല്ലായിരുന്നേ ഞാൻ അവന് കാണിച്ചു കൊടുത്തേനെ അവൻ പറഞ്ഞ പോലൊരു ഫോട്ടോ.... ഹും.... നിന്റെ ഈ കൊണവതികാരൊന്നും ആ പൊട്ടന് അറിയുകേലല്ലോ....."""" അത്രയും പറഞ്ഞവൻ അവളെ ചുമരിലേക്ക് വലിച്ചെറിഞ്ഞു.... ഒരു മൂലയിൽ തെറിച്ചു വീണവൾ പതറി കൊണ്ട് കാൽമുട്ട് രണ്ടും ഒതുക്കി പേടിച്ചറണ്ടിരുന്നു.... """"ഇന്ന്... ഈ രാത്രി നീ എന്റെ കൂടെ കഴിയാൻ പോവാ.... അവൻ പറഞ്ഞ പോലെയുള്ള ഫോട്ടോസ് ഞാനവന് കൊടുക്കാടി..... ഒരു രാത്രി മുഴുവൻ ഒരുത്തന്റെ കൂടെ കഴിഞ്ഞ പെണ്ണിനെ അവനെന്നല്ല.... ഒരാണും സ്വീകരിക്കില്ല.... ചിലപ്പോ.... എനിക്ക് നിന്നെ കെട്ടേണ്ടി വരുവായിരിക്കും.... അഥവാ ഞാൻ നിന്നെ കെട്ടി എന്റെ ജീവിതം നശിച്ചു പോയാലും എനിക്ക് പ്രശ്നമില്ലെടി... പക്ഷെ ഇനി..... ഇനി....ആ പാവത്തിനെ വേദനിപ്പിച്ചിട്ട് നിന്നെ ഞാൻ ജയിക്കാൻ അനുവദിക്കില്ലെടി.......ഒരിക്കലും....ഒരിക്കലും.... എന്റെ ജീവിതം തുലഞ്ഞാലും നിനക്ക് മിഥുൻ സാറിനെ കിട്ടരുത്....""" പറഞ്ഞവൻ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിക്കുമ്പോൾ വൈഗയെ നോക്കി നീളുന്ന അവന്റെ നിറമിഴികളിൽ അറപ്പും വെറുപ്പും മാത്രമേ പ്രകടമായിരുന്നുള്ളു............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story