വേ.. വേ... വേദാത്മിക...: ഭാഗം 13

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

എന്റെ ജീവിതം തുലഞ്ഞാലും നിനക്ക് മിഥുൻ സാറിനെ കിട്ടരുത്....""" പറഞ്ഞവൻ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അഴിക്കുമ്പോൾ വൈഗയെ നോക്കി നീളുന്ന അവന്റെ നിറമിഴികളിൽ അറപ്പും വെറുപ്പും മാത്രമേ പ്രകടമായിരുന്നുള്ളു.... ഷർട്ട് ഊരി മാറ്റി അർഥനഗ്നനായി കഴുത്തിടുക്കിലെ കുരിശിനെ തലോടി കൊണ്ടവൻ അവളരികിലായ് മുട്ടു കുത്തിയിരുന്നപ്പോഴും വിറക്കുകയായിരുന്നു വൈഗ..... അവന്റെ ശ്വാസത്തോടൊപ്പം തുളഞ്ഞു വരുന്ന മദ്യത്തിൻറെ രൂക്ഷഗന്ധം താങ്ങാനാവാതെ വൈഗ മുഖം തിരിച്ചു നിന്നു... അവൾക്കായി മാത്രം കരുതി വെച്ച ക്രൂരഭാവങ്ങൾ കൈവിരലുകളിൽ ഒഴുക്കിയവൻ അവളുടെ ഇരു കവിളുകളെയും ബലമായി ചേർത്തു പിടിച്ചു...... """എന്നതാടി.... നിന്റെ മുഖത്തൊരു പുച്ഛം....ഏ.... നീ... നീ... ഒരുപാട് ആശിച്ചതല്ല്യോ എന്റെ ഈ ശരീരത്തെ..... ഇപ്പൊ എന്നാ.... നിനക്ക് വേണ്ടേ...."""" കാരിരുമ്പിനൊത്ത അവന്റെ ബലിഷ്ടമായ കരങ്ങൾ അവളെ വേദനയിലാഴ്ത്തുമ്പോഴും കൺകോണിൽ നിന്നും നീരുറവ അവന്റെ കവിളിലൂടെ തെന്നിഒഴുകുന്നുണ്ടായിരുന്നു.... """പക്ഷെ ഇന്ന് ഞാൻ തരാൻ പോകുന്നത് എന്റെ ശരീരത്തിലെ സുഖമുള്ള ചൂടായിരിക്കില്ലെടി പകരം ഉയർന്നു പൊന്തുന്നു അഗ്നി പർവതത്തിലെ വെന്തുരുകുന്ന താപം ആയിരിക്കും....

പെണ്ണായി പിറന്നതിന് സ്വയം ശപിച്ചു പോകും നീ....""" പറഞ്ഞവൻ അവളെ ചുണ്ടിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു .... കണ്മുന്നിലെ വെറുപ്പെന്ന പെൺരൂപത്തെ കാഴ്ചയിന്മേൽ താങ്ങാനാവാതെ മിഴി വാതിൽ കൊണ്ടവൻ കൊട്ടിയടക്കുമ്പോൾ നിറഞ്ഞു നിന്നൊരു തുള്ളി നീർകണം കൺപീലികൾക്കിടയിൽ നിന്നും മെല്ലെ അടർന്നു നീങ്ങി.... അടഞ്ഞു നിന്ന കണ്ടപ്പോളക്കുള്ളിലെ നിഗൂഢമായ ഇരുട്ടിൽ തെളിഞ്ഞു വന്നത് ചുവന്നു കലങ്ങിയ ഇരുമിഴികളാണ്..... നിസ്സഹായതോടെ തന്നെ ഉറ്റു നോക്കുന്ന ആ മാൻ മിഴികൾ.... അവന്റെ പ്രാണന്റെ...... ഹൃദയതാളത്തിന്റെ.... ഉള്ളം കൈ വഴി പടർന്നു കയറ്റുന്ന അവളുടെ നിശ്വാസത്തിന്റെ ....... സിരകളിൽ ഇത്രനേരം നുരഞ്ഞു നിന്ന ലഹരി പോലും അവളുടെ ചിന്തകളിൽ ക്ഷയിച്ചു പോയിരിക്കുന്നു..... അപ്പോഴേക്കും വൈഗയുടെ കവിളിൽ ആഴിന്നിറങ്ങിയ അവന്റെ നഖങ്ങൾക്ക് അയവു സംഭവിക്കുമ്പോൾ ....... ശില കണക്കേ മിഴി തുറക്കാതെ നിന്നവന്റെ കാതുകളിൽ മേരിയുടെ ശബ്ദം എന്തെന്നില്ലാതെ മുഴങ്ങി കേട്ട് കൊണ്ടേയിരുന്നു.... വൈഗയിൽ നിന്ന് വേർപെടുത്തപെട്ട അവന്റെ കരങ്ങൾ കൊണ്ടവൻ സ്വന്തം മുടിയിഴകളെ പിച്ചെടുത്തു..... """.....ആാാ....""""

അലറിക്കൊണ്ടവൻ വൈഗയുടെ കവിളിലേക്ക് ആഞ്ഞടിച്ചതും ചുവരിലേക്ക് തെറിച്ചു നിന്നു അവൾ ...... അതോടെ എഴുന്നേറ്റവൻ അവളുടെ മുന്നിൽ പല്ല്‌നെരിച്ചു കൊണ്ട് ആടിയാടി നിന്നു.... """അറപ്പാടി എനിക്ക് നിന്നെ..... പുഴുത്ത പട്ടിയേക്കാൾ അറപ്പ്.... പറ്റുകേലടി..... ഈ പ്രിൻസിന് ഒരു പെണ്ണിന്റെ പരിശുദ്ധിയെ ചൂഴ്ന്നെടുക്കാൻ ഒക്കുകേല...... അവളുടെ മാനത്തിന് വിലയിടാൻ സാധിക്കേല.... അതിന്... അതിന്... ഈ പ്രിൻസ് മേരിയമ്മേടെ മോനല്ലാതാവണം..... ഒറ്റ തന്തക്ക് പിറക്കാത്തവനാവണം..... തെമ്മാടിയാ ഈ പ്രിൻസ്..... പക്ഷെ... പക്ഷെ.... നെറികെട്ടവനല്ല.... മേരിയമ്മച്ചീടെ മോന് നെറികേട് കാണിക്കേല......"""" കേൾക്കേ ചെറിയൊരു ആശ്വാസത്തോടെ വൈഗ ഉമിനീരിറക്കി അനങ്ങാതെ ഇരുന്നു.... തെല്ലൊരു നേരത്തെ നിശബ്തക്കൊടുവിൽ ഷർട്ട്‌ എടുത്തവൻ ദേഹത്തണിഞ്ഞു..... മൗനം പൂണ്ടു നിന്നവനുടെ നിശ്വാസത്തിന്റെ ശബ്ദം മാത്രം പ്രകടമായി നിന്നിരുന്നു.... പോക്കറ്റിൽ നിന്ന് താക്കോലെടുത്തു വാതിൽ തുറന്ന ശേഷം ഒരു തവണ വൈഗ ഇരിക്കുന്ന ഭാഗത്തേയ്ക്ക് നോക്കി......

അപ്പോഴേക്കും ഇരുന്നിടത്തു നിന്നു എഴുന്നേറ്റു നിന്നിരുന്നു വൈഗ..... ❤️ വീടിനടുത്തെ വഴിയോരത്തായി വൈഗയെ കാറിൽ നിന്നിറക്കി വിടുമ്പോൾ നെറ്റിയിൽ ഭയത്താൽ മുദ്രണം ചെയ്യപ്പെട്ട വിയർപ്പു തുള്ളികളെ ഒപ്പിയെടുത്തു കൊണ്ടാണ് അവളിറങ്ങിയത്.... മെല്ലെ ഒന്ന് പതറി നിന്നവൾ ചുറ്റുമൊന്ന് കണ്ണോടിക്കുനതിനോടൊപ്പം അലസമായി കിടന്ന വസ്ത്രത്തെ ഒതുക്കിയശേഷം പ്രിൻസിലേക്കു മിഴികൾ പാഞ്ഞു...... """ഇതിന് പിറകേ തൂങ്ങി ഇനി നീ ആരോടും പറയാനൊന്നും നിന്നേക്കരുത്..... അറിയാല്ലോ മോശമാകുന്നത് ഞാനായിരിക്കില്ല....."""" സ്റ്റീറിങ് പിടിച്ചമർത്തി നിന്നവന്റെ ചൂഴ്ന്ന് നോട്ടം താങ്ങാനാവാതെ ഉമിനീരിറക്കികൊണ്ടവൾ പതിയെ തലയനക്കി..... നിമി നേരം പോലും അവന്റെ സാമിപ്യത്തിൽ നിൽക്കാൻ കഴിയാതെ അവിടെന്ന് വേഗത്തിൽമുന്നിലേക്ക് നടന്നു..... ഗേറ്റ് തുറന്ന് വീട്ടു മുറ്റത്തേയ്ക്ക് നീങ്ങുമ്പോൾ ഉമ്മറത്തു തന്നെ ദേവിയും ശങ്കരനും നിൽക്കുന്നത് കണ്ടവൾ മുഖത്തു പതിഞ്ഞ വിരൽ പാടിനെ മുടിയിഴകൾ കൊണ്ട് മൂടിയൊതുക്കി ....

"""എവിടായിരുന്നു വൈഗേ നീ.... നിന്നോട് എഴു മണിക്ക് മുൻപ് വീട്ടിലെത്തണമെന്ന് പറഞ്ഞതല്ലേ..... നിന്നെ വിളിച്ചിട്ട് കിട്ടിയതുമില്ല....സൗമ്യയെ വിളിച്ചപ്പോ ഫോൺ സ്വിച് ഓഫ്‌..."'' ശങ്കരന്റെ നിശബ്ദതയോടൊപ്പം കലിയിൽ പറഞ്ഞ് നിർത്തിയ ദേവി വൈഗയെ അടിമുടി നോക്കുമ്പോൾ ഒന്നു ചൂളിനിന്നവൾ കള്ളങ്ങളെ തിരഞ്ഞു പിടിച്ചു...... ""'അത്... അത്.. പിന്നെ ബസ് കിട്ടീല... അതുകൊണ്ടല്ലേ.....അമ്മക്കറിയാലോ ഇത്തിരി ഇരുട്ടിയ അവിടെന്ന് ബസ്സ്‌ കിട്ടാൻ പാടാന്ന്....""' കപടദേഷ്യം കാട്ടി എങ്ങനെയെങ്കിലും അകത്തേക്ക് കയറാൻ നിന്നവളെ പൊടുന്നനെ ദേവി പിന്നിൽ നിന്ന് വിളിച്ചു....... """ആ വൈഗേ... നമ്മുടെ അക്കരെത്തെ പ്രഭാകരൻ ചേട്ടനില്ലേ... അയാൾടെ മൂത്ത മോൻ മരിച്ചൂന്ന്.... ഈ കുഞ്ഞിനെ ഒറ്റക്കാക്കി പോകാൻ മടിച്ചാ ഇത്ര നേരം ഞങ്ങൾ നിന്നെ.... ഇനി ഇപ്പൊ നീ ഉണ്ടല്ലോ....ഞങ്ങള് പോയിട്ട് ഇപ്പൊ വരാം....""' പറഞ്ഞു ദേവി നേരെ ശങ്കരനെ നോക്കി.... ""'ന്നാ പിന്നെ നമുക്ക് ഇറങ്ങാം ഏട്ടാ.... ആ പിന്നെ ഫോണും ചെവിമേ പിടിച് ഒരു ഭാഗത്ത്‌ കിടന്നേക്കരുത്....

മേലാത്ത കൊച്ചാ.. അതിന് ആവശ്യമുള്ളത് ചെയ്ത് കൊടുത്തോണം...""" "".....ഓ.....""" താല്പര്യമില്ലാത്തൊരു ചുണ്ടനക്കലിൽ മറുപടി നൽകിയവൾ മുറ്റത്തേയ്ക്കിറങ്ങി പോകുന്ന ശങ്കരനേയും ദേവീയേയും അങ്ങനേ നോക്കി നിന്നു..... മുറിക്കുള്ളിൽ കയറിയപ്പോൾ പ്രയാസപ്പെട്ട് ജഗിൽ നിന്ന് വെള്ളം എടുത്തു കുടിക്കുന്ന വേദയെയാണ് കാണുന്നത്.... അവളെ കണ്ടപാടേ അടിമുടി ഇരച്ചുകയറിയ അരിശം പല്ലുനെരിച്ചവൾ തീർത്ത് അകത്തേയ്ക്ക് കയറി... """ഓ... തമ്പുരാട്ടി... വെള്ളം കുടിക്കുവായിരുന്നോ..... നീ കാരണം വെള്ളം കുടിക്കേണ്ടി വരുന്നത് ബാക്കിയുള്ളവർക്കല്ലേടി.....""" ഒരു ബന്ധവുമില്ലാത്ത വൈഗയുടെ സംസാരം കേൾക്കെ ആദ്യം വേദ ഒന്നന്താളിച്ചുവെങ്കിലും അതികം കാര്യമാക്കാതെ വേച്ചു വേച്ചവൾ തിരിഞ്ഞു കട്ടിലിലേക്ക് നടന്നു.... """നിൽക്കേടി... എങ്ങോട്ടാ നീ പോണേ....""" ""....ആാാ...""' നടന്നവളുടെ കൈവണ്ണയെ ബലത്തിൽ മുറുക്കി വേദയെ തിരിച്ചു നിർത്തിയതും മെല്ലെ അവളൊന്നാടി നിന്നു... """നീയൊക്കെ കാരണം മനുഷ്യൻ ഇവിടെ തീ തിന്നാ ജീവിക്കണേ..... ആ കള്ളകേസില് സ്റ്റേഷനിൽ കയറിയത്തിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല....""" പറയുമ്പോൾ വേദനകലർന്നൊരു വിറയൽ വൈഗയുടെ ശബ്ദത്തിൽ പടർന്നു......

"""അ... അ... അത്... നിന്റെ....കയ്യിലിരിപ്പ് ശ... ശ... ശരിയല്ലാഞ്ഞിട്ടാ.....""" ലാഘവത്തോടെ വേദയുടെ മറുപടി ഒന്നികൂടി അവളെ കലി പിടിപ്പിച്ചു നിർത്തി.... """അതേടി... എന്റെ കയ്യിലിരിപ്പ് ശരിയല്ലാഞ്ഞിട്ട് തന്നെയാ... സമ്മതിച്ചു... പക്ഷെ.... ഞാൻ പ്രിൻസിനോട് ചെയ്ത തെറ്റിനാണെങ്കിൽ അവന്റെ പക ഇതോടെ തീർന്നേനെ.... പക്ഷെ അവനിപ്പോ ചെയ്ത് കൂട്ടുന്ന തെമ്മാടിത്തരണങ്ങളൊക്കെയും നിന്റെ പേരും പറഞ്ഞല്ലേ....""" അലറിനിന്ന് വൈഗ പറഞ്ഞതും പൊടുന്നനെ നെറ്റിച്ചുളുക്കിക്കൊണ്ടവൾ വൈഗയിന്മേൽ മിഴികൾ നീട്ടി..... """എ.... എ...എന്റെ... പേരോ.... നീ.... ഇത്... എന്തൊക്കെയാ.... പ... പ... പറയുന്നത്.... വൈഗ... "''"" """"ഒള്ള കാര്യം.... ദേ നീ ഇത് കണ്ടോ... ഇടത് ഭാഗത്തെ മുടി കെട്ടിനെ വകഞ്ഞു മാറ്റി കവിളിലേ വിരൽ പാടുകളിലേക്ക് വൈഗയുടെ ചൂണ്ടു വിരൽ നിന്നു... """ഞാനിപ്പോ എവിടെന്നാ വരുന്നേന്നറിയോ..... പ്രിൻസിന്റെ അടുത്ത് നിന്ന്.... അതും വഴിയിൽ കൂടി പോയ എന്നെ പിടിച്ചു വലിച്ചു കൊണ്ട് പോകായിരുന്നു......

"" സംശയം നിഴലിച്ചു നിന്ന വേദയുടെ മുഖത്ത് നോക്കി വൈഗ ഒന്ന് കൂടി ഊന്നി പറഞ്ഞു..... അതേടി... അവൻ എന്നെ കിഡ്നാപ്പ് ചെയ്ത് കൊണ്ടുപോകുവായിരുന്നു....എന്തിനാണെന്നറിയോ....... റേപ്പ് ചെയ്യാൻ..... അതും നിനക്ക് വേണ്ടി...... """ """എ... എ.... എനിക്ക് വേണ്ടിയോ....""" കേട്ടതും ഞെട്ടലോടെ വൈഗ പറഞ്ഞ വാക്കുകളിൽ വേദയുടെ ചിന്ത തങ്ങി നിന്നു..... അവൾ പറയുന്നത് ഒന്നുമേ വ്യക്തമാകാതെ വേദയുടെ കൃഷ്ണ മണികൾ എന്തെന്നില്ലാത്ത തെന്നി നീങ്ങി.... """"അതേ....... നിനക്ക് വേണ്ടി..... നീ ഒരുത്തിക്ക് വേണ്ടി....... നിനക്ക് മിഥുൻ സാറിനെ കിട്ടാൻ വേണ്ടി.....കുടിച്ച് ബോധമില്ലാതെ ആ തെമ്മാടി എന്നെ ഏതോ കാട്ടിനുള്ളിലാ കൊണ്ട് പോയെ എന്തോ നല്ല ബുദ്ധി തോന്നീട്ടാ അവനെന്നെ തൊടാതെ വിട്ടേ... അല്ലേൽ നാളത്തെ സോഷ്യൽ മീഡിയൽ ഫുൾ നിറഞ്ഞു കാണായിരുന്നു... എന്റേം അവന്റേം നൂട് വീഡിയോസ്...... അതോടെ തീർന്ന് കിട്ടിയേനെ നമ്മുടെ അച്ഛന്റെ ജീവൻ.... "'' ""...വൈ... വൈഗ...""

നെഞ്ചു പിടഞ്ഞൊന്നാഞ്ഞു വിളിച്ചു പോയ്‌ വേദ.... """'പിന്നല്ലാതെ .... എന്നെ... ആ കേസിൽ നിന്നൊഴുവാക്കാൻ എന്ത് മാത്രം ഓടിയതാ നമ്മുടെ അച്ഛൻ... നീയും കണ്ടതല്ലേ... ഊണും ഉറക്കവും ഇല്ലാതെ ആ പാവം ...... അപ്പൊ പിന്നെ സ്വന്തം മകളെ ഇങ്ങനെ കൂടി കാണേണ്ടി വന്നിരുന്നെങ്കിലോ.... """" പറയുമ്പോഴേക്കും വേദ കട്ടിലിലേക്ക് തളർന്നിരുന്നിന്നു..... മതിവരാതെ അവൾക്ക് നേരെ ആക്രോഷിച്ചു കൊണ്ട് വൈഗ വിരൽ തുമ്പുയർത്തി..... """എന്റെ പൊന്ന് മോള് ഒന്നോർത്തോ.... ഇങ്ങനൊയൊക്കെ ചെയ്‌താൽ ഒരു പക്ഷെ മിഥുൻ സാറ് എന്നെ ഉപേക്ഷിക്കുവായിരിക്കും... പക്ഷെ ഒരിക്കലും....ഒരു കാലത്തും മിഥുൻ സാറ് നിന്നെ സ്നേഹിക്കാൻ പോകുന്നില്ല..... നിന്നെ പ്പോലെ വിക്കി നടക്കുന്ന ഒരുത്തിയെ സാറ് ഇഷ്ട്ടപെടുമ്മെന്ന് തോന്നുന്നുണ്ടോ നിനക്ക്....... അങ്ങനെ ആയിരുന്നെങ്കിൽ എന്നെക്കാൾ മുന്നേ സാറ് മോഹിക്കേണ്ടത് നിന്നെയല്ലേ....അപ്പോഴേ ഊഹിച്ചൂടെ സാറിന് നിന്നെ അംഗീകരിക്കാൻ പറ്റില്ലെന്ന്.....

അവൻ ഇനി എന്തൊക്കെ ചെയ്ത് കൂട്ടിയാലും സാറിനെ നിനക്ക് കിട്ടാൻ പോകുന്നില്ല......""" നീണ്ടു നിന്ന കുറ്റപ്പെടുത്തലുകൾ കൊടുവിൽ പറഞ്ഞവസാനിപ്പിച്ചവൾ ദീർഘശ്വാസം എടുക്കുമ്പോൾ ആ നേർത്ത മിഴികളിൽ നിന്നും മഴ നീരുകൾ ഒഴുകി തുടങ്ങിയിരുന്നു..... കിതച്ചു വന്ന ഏങ്ങലിനോടൊപ്പം വലം കൈവിരലുകളെ അദരങ്ങളിലേക്ക് ചേർത്തവൾ കരച്ചിലിന്റ ആക്കം കുറച്ചു.... വേദയിലേക്കുള്ള പൊട്ടിത്തെറിക്കൊടുവിൽ വെറുപ്പോടെ തിരിഞ്ഞു ഭിത്തിയിലേക്ക് ദൃഷ്ട്ടിപതിച്ചു നിന്ന വൈഗ....... ആശങ്കയോടെ മനസ്സിൽ ഓടിവന്നത് പ്രിൻസിന്റെ മുഖമാണ് .... അവന്റെ ക്രൂരത നിറഞ്ഞ മുഖം... പെട്ടെന്നെന്തോ ബുദ്ധിയുദിച്ചപോൽ കൗശലത്തോടവൾ നേരെ തേങ്ങി കരയുന്നവളുടെ അരികിലേക്കായി നീങ്ങി.... ''"'അതേ.... വേദേ.... നീ... നീ.. ഇങ്ങനെ കരയാൻ വേണ്ടി പറഞ്ഞതല്ല.. ഞാൻ.... സത്യം പറഞ്ഞൂന്നേ ഉള്ളൂ മോളെ... അത്രക്കും അവൻ എന്നെ ദ്രോഹിച്ചു..... "'' കഴിവതും സൗമ്യത കലർന്ന സ്വരം ഉയർത്തിയിട്ടും കരച്ചിലടങ്ങാത്തവൾക്ക് നേരെ തെല്ലൊരു ദേഷ്യം തേറി വന്നെങ്കിലും നാസികതുമ്പിൽ അതിനെ മറച്ചു വെച്ച് വൈഗ തുടർന്നു....

""""ഞാൻ നിന്നോട് ചെയ്തത് തെറ്റ് തന്നെയാ... അതിന്..... അതിന് നീ എന്ത് ശിക്ഷ വേണേലും തന്നോ... ഞാൻ മേടിച്ചോളാം... പക്ഷെ.... പക്ഷെ... നമുക്കിടയിൽ പുറത്ത് നിന്ന് ഒരാളെന്തിനാ മോളെ...."""' ഓരോ വാക്കും ഉച്ചരിക്കുമ്പോഴും വിതുമ്പൽ കുറയുന്നവളെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട് വൈഗ.... """""" പ്രിൻസ് അവൻ രണ്ടും കല്പിച്ച ഞാൻ നിന്നോട് ചെയ്ത ദ്രോഹത്തിന് പ്രതികാരം തീർക്കാൻ നടക്കാ അവൻ.... """ വൈഗ പതിയെ വേദയുടെ തോളിലേക്ക് കൈ ചേർത്തു.... """എന്റെ മോള് പറഞ്ഞാലേ ഇനി ആ അലവലാതി കേൾക്കൂ.... എന്റെ പൊന്ന് വേദ കുട്ടിയല്ലേ... അവനെ നീ നേരിട്ട് കാണണം... മേലാൽ നമ്മുടെ കാര്യങ്ങളിൽ ഇടപെടരുതെന്ന് പറയണം.... പറയോ....""" നിശബ്ദത പൂണ്ടു നിൽക്കുന്നവളുടെ ചെവികോണിലേക്ക് വിരലുകളെ ഒന്ന് കൂടി ചേർത്തു നിർത്തി.... """ദേ... മോളെ.... പറഞ്ഞില്ലേൽ അവൻ ഇനിയും എന്നെ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ.?..... പിന്നെ എന്ത് ദുരന്താ നടക്കാൻ പോകുന്നതെന്ന് നിനക്കറിയാല്ലോ..... നമ്മുടെ അച്ഛനുമമ്മേം...."""

നനയാത്ത കണ്ണുകളെ അമർത്തി തുടക്കുന്നവളെ നോക്കി വേദ നിൽക്കേ..... ആ മിഴികളിൽ അവനിലേക്കുള്ള അമർഷം മുളപൊട്ടി തുടങ്ങിയിരുന്നു..... ❤️ കുട്ടികൾ ക്രിക്കറ്റ്‌ കളിച്ചു നിൽക്കുന്ന ഗ്രൗണ്ടിന്റെ ഓരം പറ്റി ഇരുകരങ്ങളും തറയിലേക്ക് താങ്ങി സിമന്റ് മതിലിൽ നിഛലനായി ഇരിക്കുകയാണ് പ്രിൻസ്.......... ഒഴിഞ്ഞ മനസ്സ് ദൂരത്തെ തണൽമര ശിഘരങ്ങളിൽ തറഞ്ഞു നിൽക്കുമ്പോൾ ശൂന്യമായ ചിന്തകൾ മോക്ഷത്തിനായി അലയുകയാരുന്നു..... അകലെയായി മുഴങ്ങി നിന്ന ഒരു ഓട്ടോയുടെ ശബ്ദം കാതരിക് പറ്റും വരെ അവൻ ആ ഇരുത്തം തുടർന്നു.... ഒച്ച കേൾക്കുന്നടത്തേയ്ക്ക് യാത്രികമായി കഴുത്തു തിരിഞ്ഞതും പ്രതീക്ഷിക്കാത്തൊരാൾ ഓട്ടോയിൽ നിന്നും ഇറങ്ങി വരുന്നു..... കണ്ട മാത്രയിൽ പാദങ്ങൾ നിലം പതിച്ചതിനോടൊപ്പം നനുത്തൊരു പുഞ്ചിരി അവന്റെ മീശകോണിൽ പടർന്നു കയറി...... ഉള്ളിൽ നിന്നും പ്രതിഭലിച്ചു നിന്ന പേര് നാവിൻ തുമ്പും ആവർത്തിച്ചു....... ""....വേ... ദാ...."""

തന്നരികിലായി കടന്നു വരുന്നവളിലേക്ക് മിഴികൾ ഒഴുകവേ ആശങ്കയേക്കാൾ എന്തുകൊണ്ടോ പടിയേറി നിന്നത് ആശ്വാസമായിരുന്നു..... തനിക്കായ്..... തന്നെ കാണാനായി...... അവൾ..... ഇത്ര നാൾ എറിമുള്ളു കണക്കേ നെഞ്ചിനെ കൊളുത്തി വലിച്ച അവഗണനക്കൊരു ശമനമുണ്ടായിരിക്കുന്നു.... എങ്കിലും.... എങ്കിലും.... അടുക്കുന്തോറും വ്യക്തമാകുന്ന കൺകോണിലെ മഞ്ഞുപാട വീണ്ടും?...... നിനച്ചു നിൽക്കുമുമ്പേ തന്നെ പൊടുന്നനെ വേദ പ്രിൻസിന്റെ കവിളിലേക്ക് ആഞ്ഞടിച്ചു....... അടിയുടെ ആഘാതത്തിൽ വലത്തേക്ക് ചരിഞ്ഞ മുഖത്തിനോടൊപ്പം മിഴികൾ പോലും അറിയാതെ മൂടി പോയ്‌..... """"ത.... ത.. താൻ ... ഇത്രയും ..... വൃ.. വൃ... വൃത്തികെട്ടവനായിരുന്നോ......"""" വിറക്കുന്ന നാവിലെ വിതുമ്പലിന്റെ സ്വരം കൂടി തേറി വന്നപ്പോൾ അവ്യക്തമായ വാക്കുകൾ അവന്റെ കാതുകളിൽ പ്രകമ്പനം കൊള്ളിച്ചു..... അടുത്ത വാക്കിൽ കിതച്ചേങ്ങി നിന്നവളിലേക്ക് മിഴികളേ നിഷേധിക്കാൻ കഴിഞ്ഞില്ല....... പക്ഷെ നീലമിഴികോണിൽ നിന്നും അടർന്നു മണ്ണിൽ വീണുടയുന്ന മണിമുത്തുകൾക്കൊപ്പം തന്റെ ഹൃദയവും ഉണ്ടായിരുന്നെന്നവന് തോന്നി... """"ഒ... ഒ...ഒരു പെണ്ണിനെ നശിപ്പിക്കാൻ മ... മാ..മാത്രം..... മോശമായിരുന്നോ.... എന്തിനായിരുന്നു.... എ.. എ... എന്തിന് വേണ്ടിയായിരുന്നു... ഹാ....?...."""

"""വേദേ.... നിനക്ക്....നിനക്ക് മിഥുൻ സാറിനെ കിട്ടാൻ വേണ്ടി...""" """എ... എനിക്ക്.... മി.. മി.... മിഥുൻ സാറിനെ വേണ്ടാ...."""" അലർച്ചയോടെ ഒരു കരങ്ങളേയും നിഷേധാർഥം വീശിയെറിഞ്ഞവൾ പൊട്ടിതെറിച്ചു..... """"അ... ആരാ.... പറഞ്ഞേ.... എനിക്ക്... മി.. മി... മിഥുൻ.. സാറിനെ.... ഇഷ്ടമാണെന്ന്.... ഏ.... ഞാൻ.... മിഥുൻ സാറിനെ.... മോ..മോഹിച്ചിട്ടില്ല .... സാറിന്... എന്നോട് ഇഷ്ട്ടമുണ്ടെന്ന്‌ ക...കരുതിയാ ഞാൻ..... പക്ഷെ.... പ.... പക്ഷെ.... സാറിന്റെ മനസ്സിൽ ഞ...ഞാനില്ലാ.. എന്നറിഞ്ഞ അടുത്ത നിമിഷം... ഞാൻ... എന്റെ മ....മനസ്സിൽ നിന്ന് സാറിനെ എടുത്തു കളഞ്ഞു.... എ... എന്നേക്കുമായി..... ......എനിക്ക് അർഹതയില്ലാത്ത ഒ...ഒരു സ്നേഹവും എനിക്ക് വേ...വേണ്ട...... ഞാൻ അത് ആഗ്രഹിക്കേം ഇല്ല.... സാറിപ്പോ എന്റെ സ.....സഹോദരീടെ ഭർത്താവാകാൻ പോകുന്ന ആളാ... അത്രേ ഞാൻ ക..കരുതിയിട്ടുള്ളു......"""" ആളി കത്തുന്ന അവളുടെ കോപാഗ്നിയിൽ വെന്തുരുകുബോഴും എന്തു കൊണ്ടോ അവളിൽ നിന്നുതിർന്ന വാക്കുകൾ കേൾക്കേ.....

നീറ്റൽ കലർന്നൊരു സുഖം ഉൾഭിത്തിയിലേക്ക് പടർന്നു കയറിയത് അവൻ അറിഞ്ഞു....... ആ ഹൃദയത്തിൻ അവകാശിയുടെ സ്ഥാനം ശൂന്യമായതിനാലാവാം....... അവളിലേക്കുള്ള ദൂരത്തിൽ തടസ്സമായതെന്തോ അപ്രതീക്ഷിതമായതവൻ തിരിച്ചറിഞ്ഞു..... എങ്കിലും എവിടെയോ ഒരു നോവ്..... ഇങ്ങനെ കനൽ നീറിപ്പിടയുന്നത് നോക്കി നിൽക്കാൻ കഴിയുന്നില്ല..... """"ഹും.... എ... എനിക്ക് വേണ്ടിയാണ് പോലും...... തനിക്ക് മനസാക്ഷിയില്ലേ..... എനിക്കാണെന്നു പ.....പറഞ്ഞ് താൻ നശിപ്പിക്കാൻ നോക്കിയത് എന്റെ കൂടെ പിറപ്പിന്റെ ജീവിതാ.... അ.....അതോടെ വെന്തുരുകി തീരുന്നത് എന്റെ അച്ഛനും അമ്മയുമാ.... ഞാൻ... ഞാൻ... പറഞ്ഞോ തന്നോട് എന്നെ അവള് വേദനിപ്പിച്ചൂന്ന്.... തന്റെ അടുത്ത് ക... ക....കണ്ണീരൊപ്പാൻ വന്നോ....വന്നോന്ന്‌..... ഹോസ്പിറ്റലിൽ പോലും അമ്മ ഉള്ളത് കൊണ്ട് മാത്രാ ഒ....ഒന്നും പറയാതെ നിന്നത്....."""" പറഞ്ഞവൾ വിറയാർന്ന ഇരു കരങ്ങളും കൂട്ടി അടിച്ചു കൂപ്പി നിൾക്കുമ്പോൾ അരുതെന്നവൻ തലയനക്കി ...... ദയവ് ചെയ്ത് ഇനി എന്നെ ഉ...ഉപദ്രവിക്കരുത്.... എന്റെ പി.....പിന്നാലെ വരരുത്.... ഞങ്ങളെങ്ങനെയെങ്കിലും ഒന്ന് ജീ....ജീവിച്ചോട്ടെ..... """

വാക്കുകൾ കൊണ്ട് ആ ഹൃദയത്തെ മുറിച്ചവൾ തിരിയുമ്പോൾ നിശബ്ദനായി നിൽക്കാൻ കഴിഞ്ഞില്ല അവന്.... """....നിൽക്ക്...""" ഓട്ടോ ലക്ഷ്യമാക്കി നീങ്ങിയവളുടെ കാതുകളിൽ ഉറച്ച ശബ്ദം തെറിച്ചതും പാദങ്ങൾ യാത്രികമായി നിന്നു പോയ്‌.... """നിനക്ക് പറയാനുള്ളതൊക്കെ നീ പറഞ്ഞല്ലോ...ഇനി എനിക്കും ചിലത് പറയാനുണ്ട് കൊച്ചേ...... അതും കൂടി കേൾക്കണം താൻ... പ്ലീസ് .......""" തിരിഞ്ഞില്ല അവൾ.... ക്രോതം നിശ്വാസത്തിൽ നിറച്ച് മൗനം പൂണ്ടു നിന്നതേയുള്ളൂ...... "'"""വേദാ..... ഞാൻ...ഞാൻ... ഒന്നുറങ്ങീട്ട് എത്ര ദിവസമായിന്നറിയോ.....""" പറയുമ്പോൾ ദയനീയത സ്വരത്തിൽ പ്രതിഭലിക്കുന്നുണ്ടായിരുന്നു...... """"കണ്ണടക്കുമ്പോൾ പോലും തെളിയുന്നത് നിന്റെ മുഖാണ്..... കരഞ്ഞു കലങ്ങിയ ഈ കണ്ണുകളാ.... എന്റെ മുന്നില് കെഞ്ചി കരയുന്ന നിന്റെ സ്വരമാ........ നിന്നെ ഞാൻ.... ഞാനീ കൈകളിൽ ചാർത്തുവെച്ച നിമിഷം മുതൽ ഞാനിങ്ങനായാണ് വേദ.... ഉൾനെഞ്ചിലേക്ക് കരിങ്കൽപാളി തെറിച്ചപ്പോലെ ......

ആത്മാവ് നഷ്ട്ടപെട്ടവനെ പോലെ... ഒന്ന് ശ്വസം എടുക്കുമ്പോൾ പോലും വല്ലാത്ത വേദനയാണ്..... ഇതിനെ കുറ്റബോധമെന്നോ..... പച്ഛാതാപമെന്നോ.... ഇനി അതല്ല ഇതൊക്കെ വെറുമൊരു നാടകമാണെന്ന് വേണമെങ്കിലും തനിക്ക് വിളിക്കാം..... എനിക്ക്... അറിയുകേല .... ഇതിനൊരു പേര്.... എന്റെ തിരിച്ചറിവുകൾക്കുമപ്പുറമാണ്.... ഇപ്പൊ എന്റെ മനസ്സ്..... ശരിയാ...... ഞാൻ അവളെ നശിപ്പിക്കാൻ ശ്രമിച്ചു.... നുണപറയുന്നില്ല... ഞാൻ... പക്ഷെ.... കള്ളിന്റെ പുറത്താണെങ്കിൽ കൂടിയും ഒന്നു തൊട്ടിട്ടു പോലുമില്ല.. ഞാനവളെ........ എന്റെ അമ്മച്ചി... എന്നെ അങ്ങനെയല്ല വളർത്തിയത്..... എത്രയൊക്കെ അധഃപതിച്ചാലും മേരീടെ മോൻ അത് മാത്രം ചെയ്യുകേല....... തെറ്റിൽ നിന്നും തെറ്റിലേക്ക് പോകുമ്പോഴും എവിടെക്കെയോ അല്പം നന്മ എന്നിൽ താളം കെട്ടി നിന്നിട്ടുണ്ട് വേദ കൊച്ചേ.... അതുകൊണ്ടാ.... അതുകൊണ്ട് മാത്രാ കെട്ട് താലിയിന്മേൽ അവകാശമില്ലാത്തവളെ എനിക്കൊന്ന് സ്പർശിക്കാൻ കൂടി സാധിക്കാത്തത്......

എങ്കിലും നിന്റെ മിഴികൾ നീറി പുകയുമ്പോൾ ...... കൺപോളയിലേക്ക് നീർതുള്ളികൾ പടർന്നു കയറുമ്പോൾ ആ പീലികളെക്കാൾ വേഗതയിൽ തുടിക്കുന്ന ഈ ഇടം നെഞ്ചാ.... അത് കൊണ്ടാ ...... ഞാൻ പോലുമറിയാതെ ഓരോരോ വേണ്ടാദീനങ്ങള് ഈ പ്രിൻസ് ചെയ്ത് പോകുന്നേ...... ഒന്ന്... ഒന്ന്... മാത്രം . പറയാം വേദ കൊച്ചേ...... ഞാൻ ഇനി മുന്നിലേക്ക് വരുകേല ... ഒരക്ഷരം പോലും മിണ്ടുകേല ..... പക്ഷെ... പക്ഷെ....കാണരുതെന്ന് മാത്രം പറയരുത്..... മരിച്ചു പോകും ഞാൻ...... എവിടേലും കാണാമറയത്ത് തൻറെ കാഴ്ച്ചയിൽ വീഴാതെ.... കൺകോണിൽ പോലും വരാതെ..... മറഞ്ഞു നിന്നോളം ഞാൻ..... """ നെഞ്ചിൽ തിങ്ങി നിന്ന കാർമേഘങ്ങൾ പേമാരിയായി അവളുടെ മുന്നിൽ പെയ്തിറക്കിയിട്ടു പോലും മൗനമല്ലാതൊന്നുമെ മറുപടി നൽകാതെ തന്നിൽ നിന്നകന്നു നീങ്ങുന്നവളെ കാൺകേ ..... മണ്ണിലേക്ക് ആണ്ടുപോകുന്ന തൻ ഉയിരിനെ ഉപേക്ഷിച്ചപ്പോൽ നിന്നു പോയവൻ..............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story