വേ.. വേ... വേദാത്മിക...: ഭാഗം 14

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

ഏതോ ഒരു ഫൈവ് സ്റ്റാർ റെസ്റ്റോറന്റിൽ ഇരുന്ന് ഫോർക്കിൽ നിന്നും ഊർന്നു വീഴുന്ന നൂഡിൽസ് പീസിനെ വായിലൊന്നു വെക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് വൈഗ.... """""നിനക്കിത് കഴിക്കാൻ അറിയില്ലെങ്കിൽ പിന്നെ എന്തിനാ ഓർഡർ ചെയ്യാൻ പോയതെന്റെ വൈഗേ....... """" അവളുടെ അവസ്ഥ കണ്ട് ഊറി വന്നൊരു ചിരിയോടെ മിഥുൻ അവളെ നോക്കി പറയുമ്പോൾ മുഖം കൊട്ടി കൊണ്ടവൾ അവനെ ഒന്ന് കടുപ്പിച്ചു നോക്കി..... """"എന്നെ കളിയാകണ്ട മിഥുനേട്ടൻ.... എനിക്കിതൊക്കെ അറിയാം......പിന്നെ വല്ലപ്പോഴും കഴിക്കുന്നതിന്റ ചെറിയൊരു ബുദ്ധിമുട്ട്... അത്രേ ഉള്ളൂ..... ഹും.....""" ""....ഓഹോ...."" """ആ..... ഇടക്കിടക്ക് എന്നെ ഇങ്ങനെ കൊണ്ടു വന്നാ മതീട്ടോ... ഞാൻ പഠിച്ചോളാം.....""" വൈഗയുടെ കൊഞ്ചിയുള്ള സംസാരം കെട്ടവൻ ഒന്നിരുത്തീ മൂളിക്കൊണ്ട് തലയനക്കി .... ബില്ലും പേ ചെയ്ത് ഇരുവരും തിരിഞ്ഞപ്പോഴാണ് പിന്നിൽ നിന്നും ഒരു ശബ്ദം.... """....ഹേയ് മിഥുൻ.....""

തിരിഞ്ഞരാണെന്നു നോക്കുമുമ്പ് തന്നെ ഒരു പെൺകുട്ടി പുഞ്ചിരിയോടെ ഓടി വന്ന് മിഥുന്റെ വലംകൈ കോർത്തിരുന്നു........ """....വാട്ട്‌ എ സർപ്രൈസ്....""" """ഹേയ്... വീണ...താനോ..... താൻ എന്നാ നാട്ടിൽ വന്നേ...?""" ചിരിച്ചു നിന്നവർ പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുന്നത് അസൂയയോടെ നോക്കുന്ന വൈഗയുടെ കണ്ണുകൾ ആദ്യം നീങ്ങിയത് ആ പെൺകുട്ടിയുടെ ശരീരത്തിലേക്കായിരുന്നു.... ബ്ലാക്ക് കളർ ബനിയൻ ക്ലോത്ത് സ്ലീവ് ലെസ്സ് ടി ഷർട്ടും..... ഇറുകി പിടിച്ച ജീൻസും..... വൈറ്റ് വാഷ് അടിച്ചപ്പോലുള്ള നിറത്തിനോടൊപ്പം പുട്ടി വാരി ഇട്ടിരിക്കുന്നു..... തന്നെ ഒന്ന് ശ്രദ്ധിക്കാ പോലും ചെയ്യാതെ നിൽക്കുന്ന രണ്ടുപേരുടെയും വൈഗ കുശുമ്പോടെ മാറി മാറി നോക്കി.... """ഹാ.... വീണ... ദിസ്‌ ഈസ്‌ വൈഗ.... മൈ ഫിയൻസി...."" അതിനിടയിൽ വൈഗയെ ചേർത്ത് പിടിച്ചവൻ വീണയോടായി പറഞ്ഞു.... ""ഹാ... ഞാൻ കണ്ടായിരുന്നു..... ഒരു ഫോർക്ക് പോലും മര്യാദക്ക് പിടിക്കാൻ അറിയാതെ ഇരുന്ന് പരുങ്ങുന്നത്... ""

പറഞ്ഞുകൊണ്ട് വീണ ഒന്നേങ്ങി ചിരിച്ചതും വൈഗ മുഖം കോണിച്ചവളിൽ നിന്ന് തല വെട്ടിച്ചു.... """പക്ഷെ തന്നെ ഞാൻ കണ്ടില്ല കേട്ടോ.... മിഥുൻ....ഞാൻ കരുതി ഏതോ ലോക്കൽസ് ആയിരിക്കുമെന്ന്....."""" ""....ലോക്കൽസ് നിന്റെ തന്ത..."'" മനസ്സിൽ പറഞ്ഞവൾ വീണയെ നോക്കി പല്ലിറുക്കി.... """ബട്ട്‌ മിഥുൻ... തന്റെ ടെസ്റ്റ്‌ ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ....""" വീണ വൈഗയെ ഒന്നടിമുടി ചൂഴ്ന്ന് നോക്കുമ്പോൾ വൈഗയും താനിട്ടിരുന്ന ഡ്രസ്സിലേക്ക് കണ്ണോടിച്ചു..... """ഹേയ്.... അതൊക്കെ പണ്ടല്ലേടോ...... എനിവേ.... ഞങ്ങളിറങ്ങട്ടേ.... അല്പം തിരക്കുണ്ട്.........""" """....ഓക്കേ....ഡാ....."" പറഞ്ഞുകൊണ്ട് വീണ അവനെ ഹഗ് ചെയ്തതും.... കൂടെ നിന്നവളുടെ കണ്ണ് തള്ളി നിന്നു..... ഷോൾഡറിൽ രണ്ടു തട്ടു തട്ടി.... മിഥുൻ റെസ്റ്റോറന്റിൽ നിന്നിറങ്ങുമ്പോൾ വൈഗ മുഖം കൂർപ്പിച്ചു നിൽപ്പുണ്ടായിരുന്നു.... കാറിനുള്ളിൽ കയറിയതും അവൾ ഒച്ച ഉയർത്താൻ തുടങ്ങി.... ""... അതാരാ അവള്.... ആരാന്ന്....""" """അതിന് താനെന്തിനാ ഇങ്ങനെ ബഹളം വെക്കുന്നെ... വീണ എന്റെ ക്ലാസ്സ്‌മേറ്റായിരുന്നു....."""

വൈഗ ഒച്ച വെച്ചിട്ടും മിഥുൻ ശാന്തമായാണ് സംസാരിച്ചത്...... """എന്നിട്ടാണോ ഇങ്ങനെ കെട്ടിപ്പിടിച്ചേ..... സത്യം പറയ് മിഥുനേട്ടാ... ആ പെണ്ണ് ക്ലാസ്സ്‌മേറ്റ് മാത്രാണോ....""" കേട്ടതും മിഥുൻ ശ്വാസം ഒന്നൂതി വിട്ടു.... """അങ്ങനെ ചോദിച്ചാ..... അല്ല..... ഷി ഈസ്‌ മൈ എക്സ്.....""" അല്പം പരുങ്ങലോടെ മറുപടി പറഞ്ഞ മിഥുനേ കാൺകെ അവൾ ഒന്നുകൂടി തെറിച്ചു നിന്നു....... """"ഓഹോ... എനിക്കപ്പോഴേ തോന്നി.... കൈ കൊടുക്കലും കെട്ടി പിടിക്കലും....എന്തൊക്കെയായിരുന്നു..... എന്നോടെന്തിനാ ഈ കാര്യം നേരത്തെ പറയാത്തെ... ഹേ....."""" ചീറി നിന്ന വൈഗ അവന്റെ തോളിൽ പിടിച്ച് ഉലച്ചതും മിഥുന് എന്തെന്നില്ലാത്ത ദേഷ്യം വന്നു.... """വൈഗ സ്റ്റോപ്പ്‌ ഇറ്റ്.... തനിക്കെന്താ.... ഇതിത്ര പറയേണ്ട കാര്യമായൊന്നും എനിക്ക് തോന്നിയില്ല..... എഴെട്ട് വർഷം മുമ്പുള്ള കാര്യം... ദേ .....ഞങ്ങൾ തമ്മിൽ ഇപ്പൊ ഒരു കോണ്ടാക്സുമില്ല...... """ പറഞ്ഞിട്ടും അടങ്ങിയില്ല വൈഗ...... """എന്നാ പറയ്.... എത്ര വർഷം ഉണ്ടായിരുന്നു ഈ റീലേഷൻഷിപ്പ് .....

നിങ്ങള് തമ്മില് വേറെ എന്തേലും ഉണ്ടായായിരുന്നോ....""' ഭ്രാന്തിയെ പോലെ പുലമ്പുന്ന അവളെ കണ്ടതും മിഥുന് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല... """വൈഗ പ്ലീസ്.... തനിക് ഒരു റിലേഷൻ ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോ അതാരെന്ന് പോലും ചോദിക്കാത്തവനാ ഞാൻ.... ആ പ്രിൻസ് എന്റെയടുത്ത് തന്നെ പറ്റി എന്തൊക്കെ പറഞ്ഞു.... പക്ഷെ അപ്പോഴും..... ഞാൻ നിന്നത് തന്റെ കൂടെ അല്ലായിരുന്നില്ലേ....."""" നിർത്തിയവൻ അവൾക്ക് നേരെ വിരൽ ചൂണ്ടി.... """"ദേ..... തനിക്ക് വരുമ്പോൾ നിസാരകാര്യവും മറ്റുള്ളവർക്ക് ആനകാര്യവും ആണെന്ന് കരുതുന്നു തന്റെ ഈ സ്വഭാവം ഉണ്ടല്ലോ... അത്... ഇപ്പോഴേ മാറ്റിയില്ലെങ്കിൽ... പിന്നീടത് ബുദ്ധിമുട്ടാകും വൈഗ....""" ഒന്നും മിണ്ടാതെ മിഴിച്ചു നിൽക്കുന്നവളിൽ നിന്ന് നോട്ടം മാറ്റി മിഥുൻ ദേഷ്യത്തോടെ കാറെടുത്തു നീങ്ങി..... ❤️

""സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞപ്പോൾ കുറച്ച് ദിവസം അവധിയെടുത്ത ആക്രാന്തത്തിലാണ് വല്യകാര്യത്തിൽ കോളേജിൽ വന്നതാണ്..... എത്തിയപ്പോഴാണ് മനസ്സിലായത് അബദ്ധമായി പോയ്‌... ആകെ വിരലിനെണ്ണാവുന്ന കുട്ടികൾ.... ബസ്റ്റോപ്പിലേക്ക് ഓടി എത്തിയപ്പോഴേക്കും ബസ്സ് പോയിരുന്നു ........ ഹോ... കുറഞ്ഞത് മുക്കാൽ മണിക്കൂറെങ്കിലും ഈ ആളൊഴിഞ്ഞ സ്റ്റോപ്പില് വട്ടായി നിൽക്കോണോല്ലോ എന്റെ ഈശ്വരാ...."" മഴമേഘങ്ങൾ ഇരുട്ടു മൂടിയ അന്തരീക്ഷത്തിൽ ബസ്റ്റോപ്പിൽ ഒറ്റക്കായി പോയതിന് പദം പറഞ്ഞു നിൽക്കുകയാണ് വേദ..... പെരുമഴയുടെ മുന്നോടിയെന്നപ്പോൾ ആഞ്ഞടിക്കുന്ന ശീതകാറ്റ് തോളിൽ കിടന്ന് ചാഞ്ഞാടുന്ന ദുപ്പട്ടക്കു കൂടി ചിറകുകൾ നൽകിയിരിക്കുന്നു..... ടാറിട്ട കരിബൻ പാതയിലെ കരിയില കൂട്ടങ്ങൾ കോഴിക്കുഞ്ഞുങ്ങളെക്കാൾ അനുസരണയോടെയാണ് കാറ്റിന്റെ ഗതിയോടൊപ്പം സഞ്ചരിക്കുന്നത്.....

അപ്പോഴും അവളുടെ നോട്ടം അവയെ കൂട്ടുചേരാതെ വഴി മുഴുവൻ നിറഞ്ഞു കിടക്കുന്ന മഞ്ഞണിപൂക്കളിലേക്കാണ്.... ബസ്റ്റോപ്പിനോരം പറ്റി വളർത്തു കിടക്കുന്ന കണിക്കൊന്നമരത്തിലെ പൂക്കൾ...... കാറ്റിന്റെ വേഗത കൂടവേ രണ്ടു നുള്ള് കുളിപ്പിന്നലിൽ മാത്രം പിണഞ്ഞു കിടന്ന മുടിയിഴകൾ ചിന്നി ചിതറാൻ തുടങ്ങിയിരുന്നു.... ബാഗിൽ നിന്നും ഒരു ക്ലിപ്പെടുത്ത മുടി ഒതുക്കവേ കൊന്നമരം കുറെയേറെ പൂക്കളെ അരികിലേക്കായി കൊഴിച്ചു തന്നു..... നനുത്ത വിരൽതുമ്പു നീട്ടിയവൾ രണ്ടിളം ഇതളുകളെ കൈപിടിയിൽ ഒതുക്കി.... മഞ്ഞണിപൂക്കളിൽ മിഴി നിറക്കുമ്പോഴാണ്.... മനസ്സിലേക്ക് ആ മുഖം ഓടി വന്നത് .... മിഴിനീർ കലർന്ന സ്വരത്തോടെ ദയനീയമായി വിങ്ങുന്ന ആ തെമ്മാടിചെക്കൻ ..... ഇന്നലെ രാത്രി മുഴുവൻ ആ മുഖം തന്നെയായിരുന്നു മനസ്സിൽ..... ഇങ്ങനയേ അല്ലായിരുന്നു അവൻ... വെറുപ്പായിരുന്നില്ലേ എന്നോട്... പുച്ഛമായിരുന്നില്ലേ...... കുറവിനേ ചൊല്ലിയുള്ള പരിഹാസമായിരുന്നില്ലേ....

ഇപ്പോൾ എന്തേ ഇങ്ങനെ..... വൈഗയോടുള്ള പക തീർക്കാൻ ചെയ്യുന്നതാണെന്നാണ് ആദ്യം കരുതിയത്.... അന്ന് പിന്നാലെ വന്നപ്പോഴും... ഹോസ്പിറ്റൽ റൂമിൽ കിതച്ചു നിന്നപ്പോഴും... ഒടുവിലായി വൈഗയെ എന്റെ പേരും പറഞ്ഞു ഉപദ്രവിക്കാൻ ശ്രമിച്ചൂന്നറിഞ്ഞപ്പോഴുമെല്ലാം.... അങ്ങനെ കരുതി തന്നെയാണ്... നേരിട്ട് കാണാനായി ചെന്നതും... പക്ഷെ... പക്ഷെ.... ഇടറിയ സ്വരം ചേർത്ത് തന്നോടായി ഉരിയാടിയ വാക്കുകൾ....... കാണാതിരുന്നാൽ മരിച്ചുപോകുമത്രേ..... അഭിനയമെന്ന് കരുതിയേനെ........ താനും ഈ അവസ്ഥയിലൂടെ കടന്നുപോയില്ലായിരുന്നുവെങ്കിൽ...... ഹൃദയതൂലികയാൽ എഴുതിയ നോവ് മണക്കുന്ന കവിത പോലെ അവന്റെ നാവിൽ നിന്നും ഉതിർന്ന ഈണങ്ങൾ.... ശ്രവണബിന്ദുക്കളിൽ പ്രതിധ്വാനിക്കുമ്പോൾ....... വേണ്ട... വേദ.....ഇനിയും.... ഇനിയും...... നിന്റെ സ്വപ്നങ്ങളെ മുറിവേൽപ്പിക്കരുത്..... ഒരിക്കൽ ഉടഞ്ഞു പോയതല്ലേ ആ ചില്ലു കണ്ണാടി..... പിന്നീടുള്ള ചേർത്തുവെപ്പിൽ ഇപ്പോഴും വികൃതമാണത്....

ഒരിക്കൽ കൂടി തകർന്നുപോയാൽ ചവറുകൂനയിലേക്ക് അഭയം കണ്ടതേണ്ടി വരും അവക്ക്..... എന്തിന്റെയോ പേരിൽ ആ മനുഷ്യന് തോന്നിയ സഹതാപം........ ചെയ്ത തെറ്റിനോടുള്ള പച്ഛാത്താപം..... അതിൽ കൂടുതലൊന്നും ആ മുഖത്തെ മനസ്സിലാഴ്ത്തരുത്...... ഒരു ദീർഘ നിശ്വാസത്തോടെ അവനെന്ന ചിന്തകളെ അടർത്തി മാറ്റി കൊണ്ട്.... കയ്യിലൊതുക്കപ്പെട്ട കൊന്നപ്പോവിലേക്ക് കൃഷ്ണ ഗോളങ്ങൾ ഒഴുകി.... മെല്ലെ പുഞ്ചിരിച്ചവയിലേക്ക് കണ്ണുനട്ടിരുന്നു.... നിനക്ക് ഭ്രാന്താണോ കൊന്നപ്പൂക്കളെ ഭഗവാന്റെ അരികുപറ്റി കഴിയേണ്ട നീ... എന്തിനാ കാലം തെറ്റി പൂത്തത്.... അതോ ഈ പാവം വേദയുടെ കൈപുമ്പിളിൽ ചേരാനായിരുന്നോ നിനക്ക് മോഹം...... പൂവിനോടെന്നപ്പോൽ പുഞ്ചിരിതൂകി നിൽക്കുമ്പോഴായിരുന്നു ബസ്റ്റോപ്പിന്റ മറ്റേ അറ്റത്തായി ഒരു അപരിചിതൻ വന്നു നിന്നത്..... ശ്രദ്ധിക്കാതെ വിട്ടേനെ ആൾടെ നോട്ടം അവളിലെക്കല്ലായിരുന്നുവെങ്കിൽ....... ചൂഴ്ന്ന് നിൽക്കുന്ന അയാളിലേക്ക് പതട്ടലോടെ മിഴികൾ തെന്നിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്......

ആളിന്റെ കാല് നിലത്തുറച്ചിട്ടില്ല..... മദ്യത്തിന്റെ രൂക്ഷഗന്ധം കാറ്റിനോടോപ്പം അവളുടെ നാസിക തുമ്പിലും തുളച്ചു കയറി..... ""'അയ്യോ... എന്റെ ദേവി....""" അരണ്ടു നിന്ന മനസ്സിലെ ഭയം എന്തെന്നില്ലാതെ തലപൊക്കുന്നുണ്ടായിരുന്നു..... ഈ പട്ടാ പകൽ ഒന്നും സംഭവിക്കില്ലെന്നറിയാം എങ്കിലും.... എങ്കിലും.... ഈ ആളൊഴിഞ്ഞ വീഥിയും ഇരുണ്ടു മൂടിയ അന്തരീക്ഷവും.... കയ്യിലൊതുക്കി വെച്ച ബാഗിനെ ഒന്നുകൂടി ചുരുട്ടി പിടിച്ച് ഉള്ളിലെ ഭയത്തെ മാറോടു ചേർക്കുമ്പോൾ..... മനസ്സിൽ ഒരാളുടെ സാനിധ്യം തെളിഞ്ഞു വന്നു.... മെല്ലെ കൺപോളകൾ തുറന്ന് ചുറ്റും കണ്ണോടിക്കുമ്പോൾ മിഴികൾ ആരെയോ തിരയാതെ തിരഞ്ഞതെന്തേ....? അലയാതെ അലഞ്ഞതെന്തേ.? ഹൃദയം വിലക്കിയിട്ടും തൻ നിഴലിനെ എന്തിനോ കൊതിച്ചു പോകുന്നതെന്തേ....?

ശ്വാസഗതിയിൽ ആശങ്ക തേറിവന്നതുമവൾ മിഴികൾ പൂട്ടി അറിയാതെ വിതുമ്പി...... പൊടുന്നനെ ബൈക്ക് റൈസ് ചെയ്യുന്ന ശബ്ദം കേട്ടാണവൾ മുന്നിലേക്ക് നോക്കിയത്..... അവൻ... പ്രിൻസ്.... നഷ്ടമായ പാവകുഞ്ഞിനെ തിരിച്ചു കിട്ടിയ പൈതൽ കണക്കേ ആ മനം എന്തെന്നില്ലാത്ത നിറഞ്ഞു തൂകി....... കൂർപ്പിച്ച നോട്ടം അരികിൽ നിന്നാളോടാണെന്ന് മനസ്സിലായതോടെ.... ചെറിയ പരുങ്ങലോടെ ക്കുഴഞ്ഞയാൾ സ്റ്റോപ്പും കടന്നു പോകുന്നത് ചെറു പുഞ്ചിരിയോടെ നോക്കി നിന്നു വേദ .... അയാളെ കാഴച്ചമറയുന്നത് വരെ കണ്ണെടുക്കാതെ നിന്നവൾ പ്രിൻസിന്റ മുഖത്തേയ്ക്ക് മിഴികൾ നീണ്ടതും പുരിക ചുളുവിൽ ഗൗരവം കയറി വന്നത് യന്ത്രികമായാണ് ...... ഓർക്കുമ്പോൾ തോന്നിയ സുഖം എന്തുകൊണ്ടോ നേരിൽ കാണുമ്പോൾ നഷ്ട്ടമാകുന്നു.....

മുഖം വീർപ്പിച്ച് കണ്ടഭാവം കാണിക്കാതെ വിചനമായ വീഥിയിലേക്ക് കണ്ണുംനട്ടു നിന്നു വേദ.... അപ്പോഴേക്കും ബൈക്കിൽ നിന്നിറങ്ങിയവൻ ആദ്യം ശ്രദ്ധിച്ചത് ഇടവില്ലാതെ ആഞ്ഞു വീശുന്ന കാറ്റിനെയാണ്..... കാതോരം പറ്റി മൂളിനിന്നവ കടന്നുപോകുമ്പോൾ മെമ്പോടിയെന്നോണം കൊന്നപ്പൂക്കളും ചുറ്റിയാടി..... എന്തൊരു അന്തരീക്ഷം.... കറുപ്പിൻ മേലാടാ ചൂടിന്നിന്നകാശത്തോടൊപ്പം മത്സരിച്ചു അടിയുലയുന്ന തെന്നൽ പ്രണയസുഖന്ധവും പേറി നിന്നേയും എന്നേയും പൊതിഞ്ഞു നിൽക്കുന്നുവോ...... പറക്കുവാൻ കൊതിച്ചുനിന്നവളുടെ മുടിച്ചുരുളുകൾ ഇരുമ്പു കൊളുത്തിന്റ വേലികെട്ടും കഴിഞ്ഞ് വായുവിലേക്ക് തെന്നിനീങ്ങുമ്പോൾ...... ആ മുടിഴിയകളോട് പോലും വല്ലാതെ അസൂയ തോന്നുന്നു പെണ്ണെ..... നിന്റെ കവിളിണകളെ എത്ര വട്ടമാണ് അവ ചുംബിച്ചു പോകുന്നത്.... എന്ത് കരുതലോടെയാണവയെ നിൻ കൈ വിരൽ തുമ്പുകൾ തഴുകി വിടുന്നത്..... നിന്റെ സൗന്ദര്യത്തെ കണ്ണുവെച്ച പ്രകൃതിപോലും ഇരുട്ടടഞ്ഞിരിക്കുന്നു.....

അറിഞ്ഞിരുന്നില്ലല്ലോ എന്റെ വേദ കൊച്ചേ..... നിന്റെ ഈ ചന്ദം കാണാതിരിക്കാൻ മാത്രം ഗ്രഹണം ബാധിച്ചിരുന്നുവോ എന്റെ കണ്ണുകൾക്ക്..... കണ്മഷി പടരാത്ത മിഴികോണുകളും ചായം വീഴാത്ത നേർത്ത അദരങ്ങളും ചമയങ്ങളണിയാത്ത കവിൾ തടങ്ങളും ..... നെറുകയിലെ ആ കനൽപൂവ് മാത്രം മതി എന്റെ കൊച്ചിന്റെ മാറ്റ് കൂട്ടാൻ..... പുരിക വളവിന് താഴെയുള്ള കൂർത്ത സൂചി മുനകൾ.... """യ്യോ.... എന്റെ കർത്താവേ.....""" കൂർപ്പിച്ച നോട്ടം തന്നിലേക്കാണെന്ന് തിരിച്ചറിഞ്ഞവൻ പൊടുന്നനെ തിരിഞ്ഞു നിന്നു.... കഴുത്തിടുക്കിലേക്ക് കൈ പട ചേർത്തവൻ കണ്ണിറുക്കുമ്പോൾ കൃസുതി കലർന്നൊരു പുതിയ പുഞ്ചിരി അവന്റെ ചുണ്ടുകളിൽ തെന്നി നിന്നു..... """കണ്മുന്നിൽ വരില്ലായെന്ന് വാക്ക് പറഞ്ഞതാണ്.... എങ്കിലും ബസ്‌റ്റോപ്പ് ഒറ്റക്ക് നിൽക്കുന്നുവെന്ന് വിഷ്ണു പറഞ്ഞപ്പോൾ വരാതിരിക്കാൻ തോന്നീല.....

എന്നോടുള്ള ദേഷ്യം കൂടി കാണണം... എന്നാലും ഒറ്റക്കിങ്ങനെ നിർത്തി എങ്ങനെ പോകും...... ആർത്തിരമ്പുന്ന കൊടുങ്കാറ്റിനോടൊപ്പം ദൂരെ എവിടെ നിന്നോ മഴമേഘങ്ങൾ അലറി വിളിക്കുന്നു..... ഭൂമിയോട് അവളുടെ കാമുകന്റെ വരവറിയിച്ചതാവാം... അവളുടെ നോട്ടം തന്നിലേക്ക് തന്നെയെന്നറിഞ്ഞിട്ടാവണം മുതുകിലെ കുട്ടി രോമങ്ങളിലേക്ക് വല്ലാത്തൊരു കുളിര് പടർന്നു കയറുന്നു.... തന്റെ ഇരു കൈകളും പരസ്പരം പൊതിഞ്ഞ് കൈവണ്ണയിലേക്ക് അമർത്തി പിടിക്കുമ്പോൾ അവളോടുള്ള പ്രണയം ഒന്നു കൂടി ചേർന്നിരിക്കുന്നപോലെ..... ഞാനും നീയും ഇങ്ങനെയാണ് കൊച്ചേ..... ആകാശവും ഭൂമിയും തമ്മിൽ എത്ര അകന്നിരുന്നാലും എന്റെ മഴമേഘങ്ങൾ ഒരിക്കൽ നിന്നിൽ പെയ്തിറങ്ങും..... നിനച്ചിരിക്കുമുമ്പ് പാറ കഷ്ണങ്ങൾ തൂകിയത് പോലെ തലയോട്ടിയിന്മേൽ ശക്തമായി മഴതുള്ളികൾ ചിതറി വീണു.....

കട്ടികുറഞ്ഞ ഷർട്ടിലൂടെ മഴനീരുകൾ വിരിമാറിലേക്ക് ഊർന്നുവീണതും അവൻ ഒന്നുകൂടി ഒതുങ്ങി നിന്നു..... നനയുകയാണ് ഈ പ്രിൻസ്..... നീയെന്ന പ്രണയമഴയിൽ...... അവ പെയ്തു തുടങ്ങിട്ട് എത്രയോ നാളുകളായി...... പകലിന്റെ കനൽ ചൂടിലും..... രാത്രിമഞ്ഞിന്റെ കൊടും തണുപ്പിലും.... നിദ്രയിൽ മൂടി നിന്ന സ്വപ്നങ്ങളിൽ പോലും.... പ്രിൻസ് നനഞ്ഞുകൊണ്ടേയിരിക്കുകയാണ്..... ഒരിക്കലും പെയ്തു തീരാത്ത പ്രണയമഴ...... മിഴി വാതിൽ മൂടി കൈകുമ്പിളിൽ നീർത്തപ്പോഴാണ്.... മഴമുത്തുകൾ നിന്നു പോയ കാര്യം തിരിച്ചറിഞ്ഞത്...... കണ്ണുചിമ്മി നോക്കുമ്പോൾ താനൊഴികെ മാറ്റെല്ലായിടവും നനയുന്നുണ്ട്..... ഇലട്രിക് കമ്പിയിലെ കാക്ക കുഞ്ഞും.... അടഞ്ഞു കിടക്കുന്ന കടമുറിയിലെ ഇരുമ്പു പാളിയും..... റോഡരികിലായി പറ്റി വളർന്ന പുൽനാമ്പുകൾ പോലും നനയുന്നുണ്ട്..... താൻ... മാത്രം....?

തെല്ലൊരു നിമിഷം ഏറി നിന്ന ഹൃദയമിടിപ്പ് അവിടെ നിഛലമായത് തന്റെ പ്രാണൻ അരികിലുണ്ടെന്ന് അറിഞ്ഞു തന്നെയാണ്........ ആ സാനിധ്യം തിരിച്ചറിഞ്ഞ മാത്രയിൽ പൊടുന്നനെ തിരിഞ്ഞതും കണ്ടത് തന്നരികിലായ് ... തനിക്ക് വേണ്ടി കുടനീർത്തി നിൽക്കുന്ന അവന്റെ വേദയേയാണ്..... മുഖത്തെ ഗൗരവത്തിന് അല്പം പോലും ശമനം വന്നിട്ടില്ലാ എങ്കിലും ഇത്രനേരം നെരിപോട് പോലെ കൊണ്ട് നടന്ന ഭാരം അവളുടെ മുന്നിൽ ഒരു നീർകുമിള കണക്കേ തകർന്നു പോകുന്നുവോ ...... ഒരേ കുടകീഴിൽ നിന്നവന്റെ മുടിനാരിൽ നിന്നുതിർന്ന പവിഴ മുത്തുകൾ അവളുടെ കൈവിരലുകളിൽ ചിതറി വീണതും അലറി തുള്ളിയ രക്തനാളങ്ങൾ ഉറഞ്ഞു പോയിരിക്കുന്നു..... അവളെന്നരികെ..... എന്റെ തൊട്ടരികെ..... ഒരു വാക്കിനുമപ്പുറം..... എങ്കിലും എൻ പ്രണയമേ..... നിന്റെ ഈ നയന രശ്മികൾ എന്നിലേക്കാഴ്ന്നിറങ്ങുമ്പോൾ ഹൃദയം കൊണ്ട് വാചാലമാകുന്നൊരെൻ നീണ്ട മൗനത്തെ നാവിൻ തുമ്പാൽ മുറിവേൽപ്പിക്കാൻ പോലും എന്റെ ഭാഷയെ ഞാൻ മറന്നുപോയിരിക്കുന്നു ..............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story