വേ.. വേ... വേദാത്മിക...: ഭാഗം 16

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

""""നന്നാവാൻ പോവാന്ന് പറഞ്ഞപ്പോ.... അമ്മച്ചി പറയുവാ..... ആദ്യം പോയ്‌ മനുഷ്യ കോലത്തിൽ വരാൻ.... കോലം മാറ്റി അമ്മച്ചിയെ കാണിച്ചിട്ട് നേരെ കൊച്ചിന്റെ അടുത്തോട്ട് ഓടി വന്നതാ...."""" ചമ്മൽ നിറഞ്ഞ പ്രിൻസിന്റെ സംസാരത്തിലെ ചിരിയുടെ ഏറ്റക്കുറച്ചിലിൽ അറിയാതെ ലയിച്ചു നിന്നു പോയ്‌ വേദ.... """ഞാൻ നല്ല ചെക്കനായോ കൊച്ചേ """ കോളർ ഒന്നൊതുക്കി പിടിച്ചു കൊണ്ടവൻ മൃദുലമായി ചോദിച്ചതും മറുപടി നൽകാതെ പുഞ്ചിരിതൂകി നിന്നതേയുള്ളു അവൾ.... തെല്ലൊന്നവനിൽ നിന്ന് മിഴികൾ മാറി വലം കയ്യിൽ ഒതുങ്ങിയിരുക്കുന്ന പ്രസാദത്തിലേക്ക് ചെന്നുവീണു.... ഇലത്തുമ്പിൽ നിന്ന് പെരുവിരൽ അമർത്തിയവൾ ഒരു പൊട്ടു ചന്ദനം അവന്റെ നെറ്റിയിലേക്ക് തൊട്ടതും അവളെ നോക്കി നിന്ന കൺപീലികൾ പരസ്പരം പുണർന്നത് അവനറിഞ്ഞതേയില്ല..... മെല്ലെ മിഴി വാതിൽ തുറന്ന് ആ നയനങ്ങളിൽ നോക്കുമ്പോൾ കൺകോണിൽ എവിടെയൊക്കെയോ പ്രണയം തളം കെട്ടി നിൽക്കുന്ന പോലെ.....

ഒരു നിമിഷം ആ തീക്ഷണത താങ്ങാനാവാതെയവൾ മിഴികൾ താഴ്ത്തി.... വീണ്ടുമൊരു കള്ളചിരി അധര ചുരുവിൽ പടർത്തിവൾ അവനേ നോക്കി..... """മ്മ്മ്..... ഇ... ഇനി....ഒരു.... സോറി.... പ... പറഞ്ഞേ..""" കേട്ടതും അവനോന്നെങ്ങി ചിരിച്ചു കൊണ്ട് സ്വരം താഴ്ത്തി..... """......സോറി.....""" """"ആ... തൽക്കാലം വ...വരവ് വെച്ചേക്കുന്നു....ഇ... ഇനി... മേലാൽ... പെണ്ണുങ്ങളെ മു....മുറിക്കുള്ളിൽ കേറ്റി വാതില് പൂട്ടാൻ നിന്നാൽ......."""" കൃസുതിയോടെ അവൾ ചൂണ്ടു വിരൽ നീട്ടിയപ്പോഴേക്കും പുഞ്ചിരിച്ചു നിന്നവൻ ഇരു കയ്യും മലർത്തി കാട്ടി.... """ഇയ്യോ... ഇനി ഞാൻ ഒറ്റക്ക് പോലും മുറി അടക്കത്തില്ലേ.... മതിയായി....""" മറുപടിക്കൊപ്പം പൊട്ടിചിരി വിടർന്നത് രണ്ടുപേരിലും ഒരുമിച്ചായിരുന്നു.... ചിരിക്കൊടുവിൽ അവളൊരു നിമിഷം മൗനം പൂണ്ടു.... മിഴികൾ ആർദ്രമായി അവനിലേക്കൊഴുകി..... """"ഞാൻ മാ....മാറണം എന്ന് പറഞ്ഞപ്പോ....ഇത്ര പെട്ടെന്ന് എനിക്ക് വേ....വേണ്ടി താനിത് ചെയ്യുമെന്ന് ഞാൻ ക...കരുതിയില്ലേട്ടോ.... താങ്ക്സ്....

ഏതോ ഒ...ഒരു പൊട്ടി പെണ്ണിന്റ വാക്ക് കേട്ടതിന്..... """ """....പൊട്ടിപ്പെണ്ണോ..."''" കേട്ടതും താങ്ങാനാവാതെ അവൻ സ്വരമുയർത്തിപോയ്‌...... """....താനെന്റെ ആരാണെ......"""" എന്തോ പറയാനായി ആഞ്ഞവന് അവിടെ വാക്കുടക്കിനിന്നു .... ബാക്കിയായി നാവനക്കുമുമ്പവൻ ഉമിനീരിറക്കി തുടർന്നു..... """ഇത്ര സ്നേഹത്തോടെ ഇവിടെ ഒരാള് ഞാൻ മാറാൻ വേണ്ടി ആഗ്രഹിക്കുമ്പോൾ ഞാനെങ്ങനാ കൊച്ചേ കണ്ടില്ലെന്ന് നടിക്കുന്നേ....മ്മ്മ്....""" മറുപടി നാണം കലർന്നൊരു പുഞ്ചിരിയിൽ ഒതുക്കുമ്പോൾ അവൻ ഒന്നുകൂടി തന്റെ മുണ്ടിലേക്ക് കണ്ണോടിച്ചു.... ""ആ എന്റെ പുതിയ കോലം എങ്ങനെയൊണ്ട് കൊച്ചേ..... പാടത്ത് വെക്കാൻ കൊള്ളാവോ....""" """"മ്മ്മ്.... ഒരു പൂണുളും കൂ...കൂടി ഉണ്ടായിരുന്നേൽ ദേ... അമ്പലത്തിലെ മേൽ ശ....ശാന്തി ആക്കായിരിന്നു....""" അവന്റെ ഭംഗിയിൽ കണ്ണെടുക്കാതെ നിന്നവൾ പറഞ്ഞതും അവനൊന്നു നെറ്റി ചുളുക്കി..... """"ആഹാ ...... കൊള്ളാല്ലോ..... എന്നെ അങ്ങനെ നമ്പൂതിരിചെക്കനൊന്നും ആക്കണ്ട... ഞാനെ നല്ല ഒന്നാന്തരം നസ്രാണിയാ.... അതെന്നാ നമ്പൂതിരി ചെക്കന്മാർക്കേയൊള്ളോ ചന്തം....."""

ഇരുകയ്യും ഇളിക്കു കൊടുത്തവൻ കുസൃതിയോടെ ബലം പിടിച്ചു നിന്നു.... """ആണെ ...നസ്രാണി ചെ....ചെക്കന്മാർക്കും ചേലൊണ്ടേ ...... ആദ്യം ചെക്കൻപോയ്‌ ന...നല്ലോണം പഠിക്കാൻ നോക്ക്.... അറിയാലോ ഫൈനാലിയറാ... അ...അതോർമ വേണം..."" കേട്ടതും ഇരുപിരികവും ഉയർത്തിയവൻ തലമുടി മെല്ലെ തലോടി..... "'"...ഞാനും പോട്ടെ... വൈകിയാ അ....അമ്മക്കിനി അത് മതി....കോളേജിൽ കാണാം...""" പുഞ്ചിരിച്ചു നിന്നവൾ തന്നിൽ നിന്നകന്നതും അവനൊന്നു ബൈക്കിലേക്ക് നോക്കി..... അവളോടെന്തോ പറയാനായി നാവിനെ അനുവദിക്കാതെ മനസ്സ് തടഞ്ഞു നിർത്തി.... നിരാശയോടെ ബൈക്കിലെ പിൻ സീറ്റിൽ കൈപട ചേർത്തവൻ അവളെ നോക്കി നിന്നു..... """അതേ വേദ കൊച്ചേ.....""" പിന്നിൽ നിന്നുള്ള വിളി കേട്ടപാടെ അവൾ തിരിഞ്ഞു നോക്കി.... "''.....ഇന്ന് ഞാൻ കോളേജിൽ വരണോ.....""" ''''"...ത....തല്ലിന്റെ ചൂട് ഇപ്പോഴും മാറീട്ടില്ലല്ലോ......""" വലം കൈവീശിക്കൊണ്ടായൊരുന്നു അവളുടെ മറുപടി.... കണ്ടതും കീഴ്ചുണ്ട് കടിച്ചവൻ ചിരിച്ചു കാട്ടി.....

""""മര്യാദക്ക് കോളേജിൽ വ...വന്നോണം ഇല്ലേൽ.... ചൂരൽ കമ്പെടുക്കും ഞ....ഞാൻ...തെമ്മാടി ചെക്കാ...."" കൃസൃതിയോടെ ചിരി നിർത്താതെ ഓടുന്നവളിലേക്ക് മിഴി പാഞ്ഞതും ഏറി വന്ന ഹൃദയമിടിപ്പിനെ ഒന്നവൻ തട്ടി തലോടി വിട്ടു..... ❤️ കോളേജിൽ നിന്ന് മിഥുന്റെ കാറിലേക്ക് കയറിയിരിക്കുമ്പോൾ തെല്ലൊരു പരിഭവത്തിലായിരുന്നു വൈഗ.... അപ്പോഴും മുഖത്തെ പുഞ്ചിരി മായ്ക്കാതെ മിഥുൻ കാറെടുത്തു..... """ചിരിക്കണ്ട..... എനിക്കാ റിങ് മേടിച്ചു തന്നില്ലല്ലോ... എന്നെ വെറുതെ മോഹിപ്പിച്ചു....""" പരിഭവത്തോടെ നിന്നവൾ മുഖം വെട്ടിച്ച് പുറത്തേയ്ക്ക് മിഴികൾ പായിക്കുമ്പോൾ മിഥുൻ അവളുടെ തൊളിലൊന്ന് തൊട്ടു.... """"....എന്നെ തൊടണ്ട....""" പൊടുന്നനെ പറഞ്ഞവൾ കൈ തട്ടി മാറ്റി.... """"ഹോ... ഒന്നടങ്ങെന്റെ വൈഗേ..... ക്രെഡിറ്റ്‌കാർഡിൽ ഷോട്ടേജ് വന്നോണ്ടല്ലേ.... അടുത്ത മാസം സാലറി കിട്ടുമ്പോ മേടിച്ചു തരാന്ന് ഞാൻ പറഞ്ഞല്ലോ എന്റെ മോളെ... പിന്നെന്താ..... """

സമാധാനത്തോടെ അവൻ പറഞ്ഞിട്ടും വീർത്തു നിന്ന മുഖത്തിന് ഒരു കുറവും സംഭവിച്ചില്ല..... """വേണ്ട... എന്നോട് മിണ്ടണ്ട... ഇനി അത് മേടിച്ചു തരണ വരെ... മിഥുനേട്ടൻ എന്നോട് മിണ്ടാൻ വരണ്ട....""" ചിണുങ്ങി കൊണ്ട് നിന്നവളെ കാണെ അവനൊന്നു നെറ്റി ചുളിക്കി ചിരിച്ചു നിന്നു.... """എന്റെ മോള്... പിണക്കാണോ....""" പ്രണയാർദ്രമായി മിഥുൻ അവലോടായി ചോദിച്ചു....... """....ആ...പിണക്കാ...""" """"...എന്നാലേ പിണക്കം മാറാൻ നമുക്കൊരു സ്ഥലം വരെ പോയാലോ....""" കേട്ടതും പരിഭവം മാറ്റാതെ വൈഗ അവനു നേരെ കൂർപ്പിച്ചു നിന്നു... """...വേണ്ട... വല്ല പാർക്കിലോ ബീച്ചിലോ ആയിരിക്കും ഞാനില്ല... എന്നോട് മിണ്ടാനും വരണ്ട""" പറഞ്ഞവൾ വീണ്ടും മുഖം കാർ വിൻഡോയിലേക്ക് ചേർത്തു..... """....അല്ലല്ലോ.....ഇത് വേറെയൊരിടത്താ പോണേ.. സസ്‌പെൻസാ.......""" മെല്ലെ അവൾ തല അവന് നേരെ തിരിച്ചു.... അറിയാനുള്ള ആഗ്രഹം പുറത്തു കാട്ടാതെ അവനെ നോക്കി.... """.....അതെവിടെയാ... ""

""...അത്..... പറയണോ.....""" """....ഹാ... പറ മിഥുനേട്ടാ...."" """അത്..... എനിക്ക് മാസമാസം ശമ്പളം തരുന്ന ആളുണ്ടല്ലോ.... ആ ആൾടെ വീട്ടിൽ.....""" കേട്ടനിമിഷം മനസ്സിലാക്കാതെ അവളൊന്നു നഖം കടിച്ചു.... പെട്ടെന്ന് എന്തോ മനസ്സിലായത് പോലെ വൈഗയുടെ മുഖം തെളിഞ്ഞു വന്നു.... '''""""ആര്....സി...എസ്...ഗ്രൂപ്പിന്റെ.... ചെയർമാന്റെ വീട്ടിലോ....""" അത്ഭുതം നിറഞ്ഞ ചോദ്യം മിഴികളിൽ അപ്പോഴേക്കും സന്തോഷം കവിഞ്ഞിരുന്നു..... """....ആ....""" """നമ്മുടെ... നമ്മുടെ... സാമുവൽ സാറിന്റെ വീട്ടിലോ.....""" """...ആ....""" മറുപടി കേട്ടതും അവൾ കാറിൽ ഇരുന്നു കൊണ്ട് തന്നെ ചാടി തുള്ളാൻ തുടങ്ങി..... """സത്യാണോ... മിഥുനേട്ടാ....യ്യോ... എനിക്ക് വിശ്വസിക്കാൻ പറ്റിണില്ല...""" അവൾ ചുമൽ കൂച്ചിക്കൊണ്ട് അവനരികിൽ ചാഞ്ഞു.... """"സത്യാ... സാറിന് നമ്മളെ ഒന്ന് കാണണോന്ന് .... മാര്യേജ് ഫിസ്സ്യെതതറിഞ്ഞുള്ള വിളിയാ......കാര്യം അറിയില്ല.......ഇപ്പൊ വീട്ടിൽ ഉണ്ടാവൂന്നാ പറഞ്ഞേ.... """"

"""ആണോ.... എന്റെ വലിയൊരു ആഗ്രഹാ മിഥുനേട്ടാ സാമുവൽ സാറിനെ ഒന്നു പരിചയപ്പെടണോന്നുള്ളത്..... അന്ന് കോളേജ് ഫഗ്ഷനിൽ വന്നപ്പോ... എനിക്കൊന്ന് മിണ്ടാൻ കൂടി പറ്റീല്ല.... എന്നാലും ആദ്യമായിട്ടാ ഒരു കോടീശ്വരനെ നേരിട്ട് കാണണേ....യ്യോ... എന്റെ താങ്ക് യു മിഥുനേട്ടാ...."""" പറഞ്ഞവൾ ആവേശത്തോടെ അവന്റെ കവിളിനെ നുള്ളിയെടുത്തു.... """"എന്നാലും എന്തിനാ കാണാം പറഞ്ഞേ.... മ്മ്...""" """"അറിയില്ലെടാ... എന്തോ കാര്യമായി തരാനാ .... നമ്മുടെ വിനയൻ സാറില്ലേ... സാറിന്റെ മോളുടെ മാര്യേജിനു സാമുവൽ സാർ ഗിഫ്റ്റ് കൊടുത്തത് അഞ്ച് പവന്റെ ഒരു മാലയാ..... ചിലപ്പോ അങ്ങനെ വല്ലതും ആവും.... """ ചിരിയോടെ അവൻ പറഞ്ഞതും അവളുടെ കണ്ണുകൾ എന്തെന്നില്ലാതെ തിളങ്ങി..... """"ആണോ.... സത്യാണോ... അപ്പൊ.... അപ്പൊ... നമുക്കും എന്തേലും തരാനാവും... യ്യോ... ഈശ്വരാ....നല്ലൊരു ഡയമണ്ട് നിക്ലെസായിരിക്കണേ....അല്ലേൽ ഒരു വള..... നല്ല കനമുള്ള എന്തേലും കിട്ടണേ ഭഗവാനെ.... """

അവളുടെ പ്രാർത്ഥന കേട്ട് പൊട്ടി ചിരിച്ചു നിന്നവൻ കാർ സ്പീഡിൽ കൊണ്ട് പോയി..... റോഡരികിൽ മെയിൻ ഗേറ്റിലെ സെക്യൂരിറ്റി മിഥുന്റെ കാർ കണ്ടതും തുറന്നു കൊടുത്തു...... കാർ മുന്നോട്ട് നീങ്ങിയതും നീണ്ട ഗാർഡനും കഴിഞ്ഞ് കൊട്ടാരം പോലെയുള്ള വലിയൊരു വീടിന് മുന്നിലേക്ക് കാർ നിന്നു..... വെള്ള ചായം പൂശിയ പടുകൂറ്റൻ ഒരു ബംഗ്ലാവ്... മുറ്റത്ത് തന്നെ ഒരു ആർട്ടിഫിക്ഷൽ വെള്ളച്ചാട്ടം കണ്ട് വൈഗ ഞെട്ടി നിന്നു.... ""നീ എന്താ വൈഗ ഇങ്ങനെ നോക്കുന്നേ....""" """...ഇതെന്താ മിഥുനേട്ടാ.... കൊട്ടാരോ... ഹോ... നോക്കീട്ടും നോക്കീട്ടും തീരുന്നില്ലല്ലോ...""" വാ പൊളിച്ചു നിൽക്കുന്ന വൈഗയെ തട്ടിവിളിച്ച് അവൻ വീടിന്റെ വാതിൽക്കലിൽ ചെന്നു നിന്നു... സ്വർണപെയിന്റടിച്ച വലിയ വാതിൽ... തുറക്കാൻ തന്നെ രണ്ടാളു വേണമെന്ന് അവൾക്ക് തോന്നി.... കോട്ടും സൂട്ടും ഇട്ട ഒരാൾ വാതിൽ തുറന്നു... ""...ആരാ..."" """ഞാൻ മിഥുൻ..... സാറിന്റെ കോളേജിലെ ലച്ചററാ..... മ്മ്.....ഞങ്ങളോട് വരാൻ പറഞ്ഞിരുന്നു..... ""

കേട്ടപാടെ അയാൾ വാതിലിനെ മലർക്കേ തുറന്ന് അവരെ അകത്തേയ്ക്ക് ക്ഷണിച്ചു..... """ഇരുന്നോളൂ.... സാറിനെ വിളിക്കാം....""" പറഞ്ഞയാൾ ഗ്ലാസിനാൽ അലങ്കരിച്ച സ്റ്റേർകേസിലൂടെ കയറി പോകുന്നത് വൈഗ അങ്ങനേ നോക്കി നിന്നു.... വൈറ്റ് കളർ സോഫയിലിരുന്ന് കണ്ടിട്ടും മതിവരാത്ത ഹാളിലെ കാഴ്ചകൾ കണ്ണെടുക്കാതെ അവൾ നോക്കുമ്പോൾ മേശമേലിരുന്ന ഏതോ മാഗസിൻ എടുത്തു മറിച്ചുനോക്കുകയാണ് മിഥുൻ... """ഇതെന്തോന്നാ മിഥുനേട്ടാ.... മ്യൂസിയം പോലെ.... എന്തുമാത്രം വിലപിടിപ്പുള്ള സാധനങ്ങളാ ഹാളിൽ പോലും ഉള്ളത്...."" ചെവിയോരം പറ്റി അവൾ പറഞ്ഞതും മിഥുൻ അവളെ ഒന്ന് നോക്കി.... """"നീ പിന്നെ എന്ത് കരുതി.... സി. എസ്.. ഗ്രൂപ്പ്‌ എന്ന് പറഞ്ഞാൽ ചെറിയ കാര്യാന്നാ.... ഹോട്ടൽസ് ഫ്ലാറ്റ്സ് ടെക്സ്റ്റെയിൽസ് ജുവലറി ഷോപ്പ്സ് എന്ന് തുടങ്ങി എന്തു മാത്രം ബിസ്സിനസ്സുകളാ സാറിനുള്ളത്.... അപ്പൊ അതിന്റെ പ്രൗഢി വീടിന് കാണാതിരിക്കോ.... """

പറഞ്ഞവൻ വീണ്ടും ബുക്കിലേക്ക് നോട്ടം ചിന്തി.... എല്ലായിടവും മാറി മാറി നോക്കുന്ന കൂട്ടത്തിൽ ചുമരിൽ ഫൈയിം ചെയ്ത് വെച്ചിരിക്കുന്ന ഒരു വല്യ ചിത്രത്തിൽ അവളുടെ മിഴികൾ ഉടക്കി.... ഒരേ സമയം അത്ഭുതവും സംശയവും നിഴലിക്കുന്ന ചിത്രം... കണ്ട മാത്രയിൽ വൈഗയുടെ നെഞ്ചിടിപ്പ് തേറി നിന്നു.... """മിഥു... മിഥുനേട്ടാ.... മിഥുനേട്ടാ... അ.. അത്.... അത്.... പ്രിൻസ്.. അല്ലെ... പ്രിൻസ്.....അവന്റെ ഫോട്ടോ എന്താ ഈ വീട്ടില്.... """ പുഞ്ചിരി തൂകി നിൽക്കുന്ന പ്രിൻസിന്റെ ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ വെപ്രാളത്തോടെ വൈഗ ചോദിച്ചതും മിഥുൻ ഒന്നു ചിരിച്ചു.... """അത് കൊള്ളാം.... സാമുവൽ സാറിന്റെ വീട്ടിൽ സാറിന്റെ ഒറ്റ മകന്റെ ഫോട്ടോ അല്ലാതെ വേറാരുടെ ഫോട്ടോയാ വെയ്ക്കേണ്ടേ വൈഗേ.......""" മിഥുന്റെ അലസമായുള്ള മറുപടി..... കേട്ട നിമിഷം ഒരു ഇടിമിന്നൽ ശരീരത്തിലേക്ക് കടന്നുപോയപ്പോൽ തരിച്ചിരുന്നുപോയ് വൈഗ...............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story