വേ.. വേ... വേദാത്മിക...: ഭാഗം 17

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

"""....മിഥുനേട്ടൻ എന്താ പറഞ്ഞേ....""" കേട്ട സത്യം വിശ്വസിക്കാനാകാതെ വൈഗ ഒന്നു കൂടി ചോദിച്ചു.... """അത് കൊള്ളാം തനിക്കിതൊന്നും അറിയില്ലേ.....എടോ... സാമുവൽ സാറിന്റെ മകനാ പ്രിൻസ്....""" ലാഘവത്തോടെ പറയുന്നവനെ നോക്കുന്ന മിഴികൾക്ക് അപ്പോഴും സംശയം വിട്ടുമാറിയിരുന്നില്ല.... ""'അതിന് ആ പ്രിൻസ് എന്നോട് പറഞ്ഞിരിക്കുന്നത്... അവന്..... അവന്....അമ്മ മാത്രേ ഉള്ളൂന്നല്ലേ.... ഇത്ര വല്യ വീടുണ്ടായിട്ടും പിന്നെന്താ അവൻ ആ ചെറ്റ കുടിലിൽ കിടക്കുന്നേ...."" സങ്കടം വക്കോളം എത്തിയിട്ടും പുറത്തു കാട്ടാതെ ഏങ്ങി കൊണ്ടാണവൾ മിഥുനോട് ചോദിച്ചത് ... """അത്..... അവന്റെ ചെറുപ്പത്തിലേ പ്രിൻസിന്റെ പേരെന്റ്സ് ഡിവോഴ്സ്ഡായതാ ....ഇപ്പോഴും അവനും സാറും തമ്മില് എന്തോക്കെയോ ഇഷ്യൂസ് ഉണ്ട്‌....

അതല്ലേ അവൻ ആരോടും ഇക്കാര്യങ്ങൾ പറയാതെ നടക്കണേ......വല്യ അഭിമാനിയാണ് പോലും... പക്ഷെ സാമുവൽ സാറിന് അവനെ വല്യ കാര്യാ... ഒന്നൂല്ലെങ്കിലും സ്വന്തം മോനല്ലേ... അവന്റെ കാര്യങ്ങൾ ദിവസവും വിനയൻ സാറിനെ വിളിച്ചു ചോദിക്കാറുണ്ട് സാമുവൽ സാറ്......""" മിഥുൻ പറയുമ്പോൾ കരച്ചിലിന്റെ അറ്റം കണ്ടു നിൽക്കുകയായിരുന്നു വൈഗ..... """അതൊക്കെ കൊണ്ടല്ലേ... കോളേജിൽ എന്ത് തെമ്മാടിത്തരം കാണിച്ചാലും അവനെ ആരും പുറത്താക്കാത്തെ....അവന്റെ സ്വന്തം കോളേജിൽ നിന്ന് ആർക്കാ പുറത്താക്കാൻ പറ്റുന്നെ....എനിക്കിതെല്ലാം വിനയൻ സാറാ പറഞ്ഞു തന്നെ....."""" """അപ്പൊ... ഈ കൊട്ടാരവും സാറിന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളും എല്ലാത്തിനും ഒരേയൊരു അവകാശി...."""

ഇമവെട്ടാതെ നിന്ന വൈഗ ചൂണ്ടുവിരൽ മിഥുന് നേരെ ഉയർത്തി.... """പിന്നല്ലാതെ..... അവന് എത്ര വേണ്ടാന്നു പറഞ്ഞാലും അച്ഛൻ അച്ഛനല്ലാതാവില്ലല്ലോ.... അല്ല... നിങ്ങൾ തമ്മില് സ്നേഹത്തിലായിരുന്നിട്ടും അവനിതൊന്നും പറഞ്ഞിട്ടില്ലേ...."""" """പറഞ്ഞിരുന്നേൽ നിന്നെ പോലെയുള്ള ഒരു മരങ്ങോടനേ ഞാൻ നോക്കുവായിരുന്നോ...."" അടക്കം പറഞ്ഞവൾ പല്ലിറുക്കിയതും മിഥുൻ ആവർത്തിച്ചു നോക്കി.... """.... താൻ എന്താ പറഞ്ഞേ....""" """യ്യോ... ഒന്നുല്ല മിഥുനേട്ടാ സാറിനെ കണ്ടില്ലല്ലോന്ന് പറയുവായിരുന്നു....""' പറഞ്ഞു തീർന്നതും സാമുവൽ സ്റ്റേർകേസിന് മുകളിലിൽ നിന്നും പതിയെ നടന്നു വരുന്നതാണ് ഇരുവരും കാണുന്നത്.... അദ്ദേഹം താഴെ എത്തിയതും യന്ത്രികമായി രണ്ടാളും സോഫയിൽ നിന്നെണീറ്റു പോയ്‌.... """

....ഹേയ് മിഥുൻ.....വന്നിട്ട് കുറേ നേരായോ..""" വന്ന പാടെ മിഥുന് കൈകൊടുത്ത് പുഞ്ചിരിയോടെ ഇരിക്കാനായി ആംഗ്യം കാട്ടി സാമുവൽ.... """തന്റെ മാര്യേജ് ഫിക്സെയ്തു എന്നറിഞ്ഞു.... എനിക്ക് ആ സമയം വരാൻ പറ്റീന്നു വരില്ല.... ഒന്ന് യു എസ് വരെ പോകേണ്ടി വരും...... അതാ ഇന്ന് വരാൻ പറഞ്ഞേ.... ബുദ്ധിമുട്ടയോടോ....""" ചോദിക്കുന്നതിനോടൊപ്പം സാമുവൽ കൊട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു ചെക്ക് ബുക്ക്‌ എടുത്തു...... """....ഏയ്യ്....നോ... സാർ... എന്ത് ബുദ്ധിമുട്ട്.....""' പറയുമ്പോൾ മിഥുന്റെ നോട്ടം അദ്ദേഹം ഒപ്പിടുന്ന ചെക്ക് ലീഫിൽ തന്നെ ആയിരുന്നു.... ....വൺ ലാക്ക്...... അത്ഭുതത്തോടെ നിന്നവൻ ഒരു കള്ള ചിരിയോടെ വൈഗക്ക് നേരെ മിഴി പായുമ്പോൾ എന്തോ പോയവളെ പോലെ പ്രിൻസിന്റെ ഫോട്ടോയിൽ നോക്കി ചുണ്ട് മലർത്തിയിരിക്കുകയായിരുന്നു അവൾ ....

ചെക്ക് ലീവ് ഒപ്പിട്ട് സാമുവൽ ചിരിയോടെ മിഥുന് നേരെ നീട്ടി.... """ഇതാ .... എന്റെ ഒരു സ്മോൾ ഗിഫ്റ്റ്...""" ""യ്യോ... ഇതൊക്കെ എന്താ സാർ....""" ചമ്മലോടെ പറഞ്ഞവൻ ചെക്കിനെ മെല്ലെ വാങ്ങി.... """....മ്മ്.... എനിവേ...... കോൺഗ്രട്സ്....അപ്പൊ ഞാൻ ഇറങ്ങാ....""" വീണ്ടും ഒരു കൈ കൊടുപ്പിന് ശേഷം അവരിൽ നിന്ന് സാമുവൽ നടന്നകലുമ്പോൾ മിഥുൻ ആ ചെക്ക് വൈഗക്ക്‌ നേരെ വീശി... """ഇത് കണ്ടോ മോളെ..... വൺ ലാക്കാ..... നിനക്കെന്താ.. വേണ്ടേ... ഇഷ്ടമുള്ളത് ഈ മിഥുനേട്ടൻ മേടിച്ചു തരാം... ഡയമണ്ട് റിങ്ങോ.... """ """കുന്തം.... എനിക്കൊന്നും വേണ്ട.... എനിക്ക് വീട്ടിൽ പോയാമതി.... "" രൂക്ഷമായി പറഞ്ഞവൾ മിഥുനു നേരെ കണ്ണു കൂർപ്പിച്ചു.... """അല്ല വൈഗ... നമുക്ക് """ """എനിക്ക് വീട്ടിൽ പോയ മതീന്നല്ലേ പറഞ്ഞെ......''' ❤️ വാകമരതണലിൽ തല ചേർത്ത് ഏതോ പുസ്തകം വായിച്ചിരിക്കുകയാണ് വേദ....

പെട്ടെന്ന് പിന്നിൽ നിന്ന് അച്ചടിച്ച ഒരു കടലാസ് അവളുടെ മുഖത്തിന് നേരെ താഴ്ന്നു വന്നു.... സംശയത്തോടെ അവൾ തിരിഞ്ഞതും കണ്ടത് ഒരു പുഞ്ചിരി വിടർത്തി തന്നെ നോക്കി നിൽക്കുന്ന പ്രിൻസിനെയാണ്..... അവളാ പേപ്പർ വാങ്ങി നോക്കി.... """....എന്താ... ഇ....ഇത്....""" """മ്മ്.... ആനുവൽ ഡേയ്ക്കുള്ള നോട്ടീസാ......പ്രിന്റ് ചെയ്ത് കൊണ്ട് വന്നേ ഉള്ളൂ.. ഞാനൊന്നിങ്ങെടുത്തു..... തന്നെ കാണിക്കാൻ.......""" പറഞ്ഞവൻ അവൾക്കൊപ്പം വാകചോട്ടിൽ ചേർന്നിരുന്നു... """അയ്യോ.....ഞാൻ...... അന്ന് വ.. വരില്ലല്ലോ പ്രിൻസേ.... പാറേകാവില് ഉത്സവാ...ഞങ്ങൾ അ...അതിന് പോകും.....""' ചുണ്ട് മലർത്തികൊണ്ടവൾ അവനോടായി നിരാശയോടെ പറഞ്ഞു നിർത്തി.... """ആണോ.... എന്നാ എന്റെ പൊന്നുമോള് ആ നോട്ടീസ് ഒന്ന് വായിച്ചേ.....""" """.....എ.....എന്തിനാ.....""" നിഷ്കളങ്കമായി അവൾ ചോദിച്ചു..... ""'..... ഹാ..... വായിക്കെടോ.....""

കേട്ടതും കയ്യിൽ പിടിച്ച നോട്ടീസിലേക്ക് മിഴികൾ നീണ്ടു..... """....ഡിയർ...... ഫ.... ഫ്രണ്ട്‌സ്.....""" """....ആ അതല്ല.... ദേ... ഏട്ടാമത്തെ ലൈൻ....""" അതിലേക്കവൻ വിരൽ ചൂണ്ടിയതും വേദ പതിയെ തലയനക്കി മൂളി..... """....മ്മ്.....പ്രെയർ സോങ്‌..... വേ.... വേ.... വേ... ദാ...ത്മിക.... ശ... ശ.... ശ....""" വായിച്ച പേര് പൂർത്തിയാക്കാൻ കഴിയാതെ അവൾ കണ്ണുമിഴിച്ചു നിന്ന് പോയ്‌..... """".....വേദാത്മീക ശങ്കർ....ഇത്ര നല്ലൊരു പേരിനെ എന്തിനാ കൊച്ചേ... പേടിച്ചു പറയുന്നേ.....""" കള്ളച്ചിരിയോടെ പറഞ്ഞവൻ എഴുന്നേറ്റതും അവളും ചാടി നിന്നു..... ""'....അ.... അത്..... ഞാനല്ലേ....""" """"...പിന്നെ ഞാനാണോ..."""" കൃസുതിയോടെ നെറ്റി ചുളുക്കി കൊണ്ടവൻ പറയുമ്പോൾ വല്ലാത്തൊരു ആശങ്കയായിരുന്നു വേദയുടെ മുഖത്ത്..... ""'നീ.... നീ.... എന്തിനാ... എന്റെ... പേര് കൊടുത്തേ.... ഞാൻ... പാടൂന്ന് നി.....നിന്നോടാരാ പറഞ്ഞേ...."""

കർവിച്ചു കൊണ്ടവൾ കവിൾ വീർപ്പിച്ചു ...... """...നിന്റെ അമ്മ പറഞ്ഞല്ലോ...""" "".....എന്ത്....""" അത്ഭുതം വിട്ടുമാറാത്ത മറുചോദ്യം.... "'"നീ നന്നായിട്ട് പാടൂന്നും.... കുഞ്ഞിന്നാളില് സ്റ്റേജിൽ പാടാൻ കഴിയാതെ കരഞ്ഞു കൊണ്ട് ഇറങ്ങി ഓടിട്ടുണ്ടെന്നൊക്കെ നിന്റെ അമ്മയാ എന്നോട് പറഞ്ഞേ.......തന്റെ ഏറ്റവും വല്യ ആഗ്രഹമില്ലേടോ ഇത്...... അത് മാത്രല്ല.... പണ്ടൊക്കെ വൈഗേ വിളിക്കുമ്പോൾ നീ റൂമിലിരുന്ന് പാടുന്നതും ഞാൻ കേട്ടിട്ടുണ്ട്..... പാടുമ്പോ നിനക്കീ വിക്ക് ഇല്ലായിരുന്നല്ലോ....""" കൈമലർത്തി നിന്നവൻ പറയുമ്പോൾ വിറക്കുകയായിരുന്നു വേദ..... """"അ... അത് പോലെയാണോ.... ഇത്........ ഗസ്റ്റ്‌ ഒക്കെ ക... കാണില്ലേ.....അല്ലെങ്കിലേ..... എ... എനിക്ക്.... ആൾക്കൂട്ടത്തിൽ..... ഒരക്ഷരം പറയാൻ പറ്റില്ല.... അപ്പോഴാ... പാട്ട്.... """

"പ്രെയർ സോങ്ങാ.... പ്രിൻസേ....ഞാൻ പ.....പാടിയ....അത് ലക്ഷണക്കേടാ...""" പറയുന്ന കൂട്ടത്തിൽ വേദ അവനെ ഇടം കയ്യിലേക്ക് മുറുക്കി പിടിച്ചു....പക്ഷെ അവളുടെ ആ മറുപടി കേട്ടതും എന്തെന്നില്ലാത്ത ദേഷ്യം തോന്നി അവന്... """.....ലക്ഷണകേടോ..... നീ.. എന്തോന്നാ... വേദ... ഈ പറയുന്നെ.... ഇങ്ങനെ സ്വയം ചെറുതാവരുത് കൊച്ചേ....... ഇങ്ങനെ വല്ലതും പറഞ്ഞ് നീ മുങ്ങാതിരിക്കാനാ..... പ്രെയർ സോങ്ങിൽ തന്നെ തന്റെ പേര് ഞാൻ ചേർത്തത്..... നിനക്ക് ഒരു നല്ല കഴിവില്ലേ....വേദേ..... അതിന്... ഈ നിസാര കുറവിന്റ പേരിൽ എന്നാത്തിനാ ഒതുക്കി വെക്കുന്നേ..... നിന്നെ പോലെ മാറി നിന്നിരുണെങ്കിൽ...... ഇ. എം.എസ് സാറ് കേരളത്തിന്റെ ആദ്യത്തെ മുഖ്യ മന്ത്രിയാകുമായിരുന്നോ.... പോട്ടേ... ഹൃതിക് റോഷൻ ഫിലിം സ്റ്റാർ ആകുമായിരുന്നു...."""

അവൻ ഒറ്റ ശ്വാസത്തിൽ പറയുന്നത് കേട്ട് വേദ കണ്ണുമിഴിച്ചു നിന്നു.... """ഹൃതിക് റോ......റോഷനോ അവരൊക്കെ എ... എവിടെ.... നിൽക്കുന്നു... ഈ....ഞാൻ.... എ.... എവിടെ.... കിടക്കുന്നു....വേ.... വേണ്ട... പ്രിൻസേ... നീ പേര് മാറ്റ്.... എന്റെ പൊ.....പൊന്നല്ലേ.... ചക്കരയല്ലേ... പ്ലീസ്.. പ്ലീസ്..."" കെഞ്ചി കൊണ്ടവൾ അവൻറെ കീഴിതാടിയിൽ മെല്ലെ തൊട്ടതും അവൻ കുസൃതിയോടെ ചിരിച്ചു കാട്ടി....... """നീ... ഇനി..... എന്ത്‌ പറഞ്ഞാലും പ്രിൻസ് പേര് മാറ്റത്തില്ല മോളെ...പിന്നെ.... പാറേകാവിലെ ഉത്സവാണ് .... പെരിമല പള്ളീലെ പെരുന്നാളാണെന്നും പറഞ്ഞ് മുങ്ങാൻ നിന്നാൽ വീട്ടിൽ വന്ന് പൊക്കിയെടുത്തോണ്ട് വരും ഈ പ്രിൻസ്... അറിയാലോ മോൾക്ക് എന്നെ.... അപ്പൊ വരുന്ന പാട്ട് മത്സരത്തിൽ കാണാം....""" പുഞ്ചിരിയോടെ വിരൽ ചൂണ്ടി അലസമായി അവൻ കടന്നു പോകുന്നതും നോക്കി നെഞ്ചോടിപ്പോടെ വേദ നിന്നു.... ❤️

"""ശേ.... ഈ കുന്തം എവിടെ പോയ്‌.... ഒരു സാധനം നോക്കിയാ സമയത്തിന് കിട്ടില്ല...."""" അലമാരയിലെ സകല തുണികളേയും വൈഗ ദേഷ്യത്തോടെ വലിച്ചു വാരി താഴേക്കേറിഞ്ഞതും ദേവി പെട്ടെന്ന് മുറിയിലേക്ക് കയറി വന്നു.... """നീ ഇതെന്ത് കാണിച്ചുകൂട്ടാ പെണ്ണെ.....എന്തിനാ ഇങ്ങനെ എല്ലാം കൂടി വലിച്ചു വാരി ഇടണേ....""" """...ഞാൻ അമ്മക്ക്‌ ഒരു സാരി തന്നില്ലായിരുന്നോ... എന്റെ ഫ്രണ്ട് തന്നത് അതെവിടെയാ.....""" ചിണുങ്ങി നിന്നവൾ മുഖം കൂർപ്പിച്ചു ചോദിച്ചു.... """ഓ... അതായിരുന്നോ... അത് നിനക്ക് വേണ്ട..... കളർ ഇല്ല കൊള്ളില്ല... എന്നൊക്കെയല്ലേ അന്ന് പറഞ്ഞേ പിന്നെന്ത് പറ്റി..... ""' ദേവി ചോദിച്ചതിന് ഇടം കണ്ണിട്ട് നോക്കിയവൾ പരുങ്ങി നിന്നു.... """..അ.. അത്... പിന്നെ..... അത് ഇപ്പൊ എനിക്ക് തരാൻ പറ്റോ ഇല്ലെയോ....""" """"ഓ.... തന്നേക്കാവേ.... കിടന്ന് ചാടാതെ """ അത്രയും പറഞ്ഞവർ ഷെൽഫ് തുറന്ന് ഒരു പിങ്ക് സാരി അവൾക്ക് എടുത്തു കൊടുത്തു.....

കയ്യിൽ കിട്ടിയതും എന്തെന്നില്ലാത്ത സന്തോഷത്തോടെ തന്റെ മുറീയിലേക്ക് ഓടുന്നവളെ താടിക്ക് കയ്യും കൊടുത്ത് ദേവി അങ്ങനേ നോക്കി നിന്നു..... റൂമിൽ കയറി കണ്ണാടിയുടെ മുന്നിൽ നിന്നവൾ സാരിയെ അവളുടെ ശരീരത്തിലേക്ക് മൂടി വെച്ചു.... """.....ഹോ....ഭാഗ്യം....ഈ സാരി എങ്കിലും ബാക്കി വെച്ചത് നന്നായി.... ബാക്കി എല്ലാം എടുത്തു കത്തിച്ചും പോയ്‌.... ആ പോട്ടെ... യ്യോ... എന്റെ ചക്കര സാരി ഉമ്മ......""" സാരിയെ മുഖത്തമർത്തിയവൾ ആഞ്ഞു മുത്തി..... """""ഇതിന് അഞ്ഞൂറ് രൂപയെ ഉള്ളൂന്നറിഞ്ഞോണ്ടല്ലേ എന്റെ പ്രിൻസേ ഞാൻ ഇതെടുത്തു അമ്മക്ക് കൊടുത്തത്... ആരേലും കരുതിയോ അഞ്ഞൂറ് കോടിയുടെ മുതലാണെന്ന്..... """ സാരിയെ തപ്പി തലോടികൊണ്ടവൾ കണ്ണാടിലേക്ക് ആശങ്കയോടെ നോക്കി.... """"""എന്തിനാ... എന്റെ പ്രിൻസൂട്ടാ..... എന്നോട് നുണ പറഞ്ഞേ.... ഒരു തവണ...

ഒരേയൊരു തവണ സാമുവൽ സാറാണ് നിന്റെ അപ്പനെന്ന് പറഞ്ഞിരുന്നേൽ നിന്നെ വിട്ടു പോകുവായിരുന്നോ ഈ വൈഗ.... ശേ.... അന്നെ അവനെന്നെ ഒന്ന് റേപ്പ് ചെയ്ത് വിട്ടാ മതിയായിരുന്നു... അതോടെ ആ മണുകുണാജനും ഒഴിഞ്ഞു പോയേനെ.... ഹോ.... ഇനി എന്തോ ചെയ്യും....'""" വിരൽ കടിച്ചു കൊണ്ടവൾ മറ്റെങ്ങോട്ടോ നോക്കി പദം പറഞ്ഞു നിന്നു.... പെട്ടെന്നെന്തോ ഓർത്തപ്പോൽ വീണ്ടും അവൾ കണ്ണാടിയിലേക്ക് നോക്കി.... '''"എന്തൊക്കെ പുകിലായിരുന്നു.... ഹോ.... മിഥുനേ വീഴ്ത്തുന്നു..... വേദേ കുടുക്കുന്നു.... സ്റ്റോറോമിൽ പിടിപ്പിക്കുന്നു... എല്ലാം വെള്ളത്തിൽ വരച്ച വരപോലെ ആയില്ലേ..... ഹാ.... പോലീസ്കാരിൽ നിന്ന് കുറേ ഇടി കിട്ടീത് മാത്രം മിച്ചം......ഇനി എങ്ങനാവോ പ്രിൻസിന്റെ പിന്നാലെ വീണ്ടും പോകുന്നെ..... """"" സങ്കടത്തോടെ നിന്നവൾ മെല്ലെ പുഞ്ചിരിച്ചു കൊണ്ട് സാരിയെ മാറോടു ചേർത്തു......

"""ഞാൻ വരും എന്റെ ചെക്കാ..... എന്റെ കലിപ്പന്റെ കാന്താരിയായിട്ട് വീണ്ടും വരുവാ.......ഇനി ഞാൻ നിന്നെ വിട്ട് ഒരിടവും പോവില്ല..... എന്നെ കൊന്നാലും പോവില്ല.... പിന്നാലെ നടന്നു നടന്ന് അവസാനം അന്നത്തെ പോലെ നീ എന്നോട് ഇഷ്ട്ടാന്നു പറയും..... എന്നെ വീണ്ടും സ്നേഹിക്കും..... എന്നിട്ട് എന്നെ നീ കെട്ടും......നിന്റെ മക്കളെ പ്രസവിക്കും..... ഹോ.... നിന്റെ അപ്പന്റെ സ്വത്തുക്കൾ...... അത്.... അത്....നിനക്കല്ലേ വേണ്ടാതുള്ളൂ..... എനിക്ക് വേണോടാ..... ഈ വൈഗക്ക്‌ വേണോടാ....... അത് കൊണ്ട് ഞാൻ വരുവാ മോനെ... പണ്ട് നിന്റെ പിറകേ നടന്ന് തേഞ്ഞുപോയ ചെരുപ്പ് ഇപ്പോഴും ഇവിടെ ഇരിപ്പുണ്ട്..... അതും ഇട്ട്...... നീ വാങ്ങി തന്ന ഈ സാരിയും അണിഞ്ഞ്... നിന്റെ പഴേ വൈഗയായി ഞാൻ വരും .... എന്റെ രാജകുമാരൻ കാത്തിരുന്നോ.....'''" സ്വയം പറഞ്ഞു ചിരിച്ചവൾ ഒന്നു വട്ടം കറങ്ങി കട്ടിലിലേക്ക് മലർന്നു വീണു...................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story