വേ.. വേ... വേദാത്മിക...: ഭാഗം 18

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

പള്ളി മുറ്റത്തു നിന്നും പടവുകളിറങ്ങി പ്രിൻസ് ദൃതിയിൽ ബൈക്കിന്റെ കീ വെച്ച് കയറാനായി അതിലേക്ക് ആഞ്ഞപ്പോഴാണ് മുന്നിൽ നിന്നും ഒരു അപശബ്ദം കേട്ടത്.... """".....പ്രിൻസേ....."""" കേട്ടതും നെറ്റി ചുളുക്കികൊണ്ടവൻ മുന്നിലേക്ക് നോക്കുമ്പോൾ കാണുന്നത് സാരി ഉടുത്ത് ഫുൾ മേക്കപ്പിൽ അവനെ നോക്കി പല്ലിളിക്കുന്ന വൈഗയേയാണ്..... കണ്ടതും ഇരച്ചു വന്ന ദേഷ്യത്തോടെ അവൻ പൊടുന്നനെ ബൈക്കിൽ നിന്നിറങ്ങി.... മുഷ്ടി ചുരുട്ടികൊണ്ട് അവളരികിലായ് നീങ്ങിയതും തെല്ലൊന്നു ഭയന്നുപോയ്‌ വൈഗ..... """".....നീ എന്നാത്തിനാടി കോപ്പേ..... ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്.......""" ചുവന്നു തേറിയ മിഴികളോടെ വെറുപ്പ് നിറഞ്ഞ മുഖം കണ്ടിട്ടും വീണ്ടും ചിരിച്ചു കാട്ടിനിന്നതേ ഉള്ളൂ അവൾ.... """എന്റെ കൺവെട്ടത്ത് കണ്ടു പോകരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേടി പുല്ലേ ..... എന്റെ സ്വഭാവം മാറ്റണ്ടെങ്കിൽ മര്യാദക്ക് മുന്നീന്ന് മാറടി ..... ഇല്ലേ.... പ്രിൻസിന്റെ കയ്യിടെ ചൂട് ഒന്നൂടെ നീ അറിയും.... പന്ന മോളെ......"" വിരൽ ചൂണ്ടി പറഞ്ഞവൻ അവസാന വാക്കിൽ കൈ ഓങ്ങിയതും പിന്നിൽ നിന്ന് മേരിയുടെ ഒച്ച ഉയർന്നു..... """...എന്നതാടാ ....അവിടെ .....""" അവൻ തിരിഞ്ഞതും അവനെ നോക്കി കൂർപ്പിച്ചു നിന്ന മേരി പ്രിൻസിന്റ പിന്നിലേക്ക് എത്തി നോക്കി.....

കണ്ടപാടെ മേരി പുഞ്ചിരികൊണ്ട് വൈഗയുടെ അടുത്തേയ്ക്ക് നീങ്ങി...... """...ആ വേദകൊച്ചോ..... സുന്ദരി ആയിട്ടുണ്ടല്ലോ....എന്നാ കൊച്ചേ ഇവിടെ....""' """......അത് വേദയല്ല അമ്മച്ചി....""" മേരിയുടെ വർത്താനം കേട്ട് വിളറി ചിരിച്ചു നിൽക്കുന്നവളെ കാണെ കലിവന്ന് അവൻ ഉറക്കെ മേരിയോടായി പറഞ്ഞു.... കേട്ടതും പുഞ്ചിരി കാട്ടി നിന്ന മുഖം വാടിയത് കണ്ടയുടൻ വൈഗ നേരെ മേരിയുടെ കാലിലേക്ക് വീണു.... """".....അമ്മച്ചീ..... """" """.....യ്യോ എന്റെ കർത്താവേ...."""" അപ്രതീക്ഷിതമായി കാലിൽ തൊട്ട അടുത്ത നിമിഷം മേരി പിന്നിലേക്ക് ഒരടി മാറി നിന്നു പോയ്‌...... മുഖത്ത് നിരാശപടർത്തി മേരിക്ക്‌ മുന്നിൽ വിതുമ്പി നിന്ന വൈഗയേ കാണെ മേരി അവളെ സംശയത്തോടെ നോക്കി.... """"അയ്യോ..... എന്നാത്തിനാ കൊച്ചേ കരയുന്നെ.... എന്നാപറ്റി...."""" മെല്ലെ അവർ അവളുടെ തോളിലേക്ക് വലം കൈ അമർത്തി..... """അത്... കുറ്റബോധം കൊണ്ട്... കരഞ്ഞു പോയതാ അമ്മച്ചി....."""" ഏങ്ങി നിന്നവൾ ഇടം കണ്ണിട്ടവരെ ഒന്നു നോക്കുന്നുണ്ടായിരുന്നു...... """എന്നാടി കൊച്ചേ കാര്യം... അമ്മച്ചിയോട് പറയ്.....""" മേരിയുടെ സ്നേഹപ്രകടനം കണ്ട് പ്രിൻസ് അത്ഭുതം വിട്ടുമാറിയിരുന്നില്ല പ്രിൻസിന് .... """എനിക്ക്.... എനിക്ക്.... പ്രിൻസിനെ വേണം അമ്മച്ചി.....""" """".....ഭാ.... പന്ന.....""""

കേട്ടതും അലറി വിളിച്ചവൻ മുന്നിലേക്ക് ആഞ്ഞു വന്നു ..... പെട്ടെന്ന് മേരി അവനെ തടയാനായി വലം കൈ ഓങ്ങി വിട്ടു...... """""....മാറി നിൽക്ക് പ്രിൻസേ...."""" """.....അല്ല... അമ്മച്ചി..... അവള്.....""" """"നിന്നോട് അങ്ങോട്ട് മാറിനിൽക്കാനാ പറഞ്ഞേ....."""" കടുപ്പിച്ച് മേരി പറയുന്നത് കേട്ട് എതിർക്കാൻ കഴിയാതെ അവൻ പിന്നിലേക്ക് മാറി നെഞ്ചിലേക്ക് കൈപിണഞ്ഞു നിൽക്കുമ്പോൾ വൈഗയേ ചൂഴ്ന്നു നോക്കിയിരുന്നു..... """"....മ്മ്.... ഇനി കൊച്ച് പറയ്യ് എന്നതാ... നിന്റെ പ്രശ്നം....""" മുഖത്തെ ദയനീയ ഭാവം ഒന്നുകൂടി കൂട്ടി വൈഗ പരമാവധി അഭിനയിക്കാൻ ശ്രമിക്കുന്നുണ്ട്.... """...എനിക്ക്.... എനിക്ക്... തെറ്റ് പറ്റിപോയതാ അമ്മച്ചി.... ഞാൻ... ഞാൻ... ഒരിക്കലും എന്റെ പ്രിൻസിനെ വിട്ട് പോകരുതായിരുന്നു...."""" പറഞ്ഞയുടൻ പൊട്ടികരഞ്ഞുകൊണ്ട് മേരിയുടെ തോളിലേക്ക് ചാഞ്ഞതും മനസ്സിൽ നല്ലൊരു ചീത്ത വിളിച്ചു പല്ലിറുക്കി നിന്നു പ്രിൻസ്...... """ഛെ.... അയ്യേ... അതിനെന്നത്തിനാ കൊച്ചേ കരയുന്നെ.... കുഞ്ഞ് പിള്ളാരെ പോലെ.... എന്നതാ നടന്നേയെന്ന് അമ്മച്ചിയോട് തെളിച്ച് പറ...."'" തോളിൽ കിടന്നവളെ നിവർത്തി നിർത്തി മേരി...കവിളിലിടം തുടച്ചു കൊടുത്തപ്പോൾ ദേഷ്യത്തോടെ പ്രിൻസ് മേരിയെ വിലക്കി ..... """....അമ്മച്ചി അവള്....""" """നിക്കടാ..... നിന്നോട് മിണ്ടരുതെന്നല്ലേ പറഞ്ഞേ....... """

പിന്നിലേക്ക് നോക്കി അവനെ കണ്ണുരുട്ടിയ ശേഷം മേരി വൈഗയിലേക്ക് കണ്ണോടിച്ചു.... ."""....മോള് പറഞ്ഞോ..... """ """""എന്നെ ചതിച്ചതാ അമ്മച്ചി..... മിഥുൻ... മിഥുൻ സാറിന്റെ വലേല് ഞാൻ അറിയാണ്ട് വീണു പോയതാ....""""" കേൾക്കുമ്പോൾ പ്രിൻസ് പുച്ഛത്തോടെ തലയനക്കി നിന്നു..... """"വീട്ടിൽ വന്ന് കല്യാണം ആലോചിച്ചപ്പോൾ എന്റെ അച്ഛന് വേണ്ടിയാ ഞാൻ സമ്മതം പറഞ്ഞത്..... ദൈവത്താണെ..... മ്മ്...... ഈ.. കർത്താവാണെ സത്യം... എനിക്ക് ഒരു തുള്ളി പോലും സാറിനോട്‌ ഇഷ്ട്ടമുണ്ടായിട്ടില്ല.....""" മുന്നിലെ ചർച്ചിലേക്ക് കൈനീട്ടികൊണ്ടവൾ പറഞ്ഞു വീണ്ടും വിതുമ്പി.... കാണുമ്പോൾ അറപ്പല്ലാതൊന്നുമെ പ്രിൻസിന് തോന്നീല.... """" ആ മനുഷ്യൻ സ്നേഹിച്ചത് എന്നെ അല്ല അമ്മച്ചി.... ഞങ്ങള് കരുതി വെച്ച സ്ത്രീധനത്തിനെയാ..... എന്റെ പ്രിൻസ് എന്നെ സ്നേഹിച്ചപ്പോലെ..... ആരും എന്നെ ഇത്ര സ്നേഹിച്ചിട്ടില്ല..... ആ കരുതലും പ്രണയവും എനിക്ക് തിരിച്ചു വേണം അമ്മച്ചി..... ജീവനായി കൊണ്ട് നടന്ന ആള് നഷ്ട്ടപെടുന്നതിന്റെ വിഷമം അമ്മച്ചിക്ക് മനസ്സിലാകും..... അമ്മച്ചിക്കും സാമുവൽ സാറിനെ നഷ്ടപ്പെട്ടപ്പോ.... """" പറഞ്ഞു തീരുമുമ്പ് മേരിയുടെ വലം കൈ വൈഗയുടെ കവിളിലേക്ക് ആഞ്ഞു വീശി.... """"....ഭാ.... ചൂലേ..... ആരെടി പറഞ്ഞേ.... അങ്ങേര് കൂടെ ഇല്ലാത്തതിന് ഞാൻ വേഷമിച്ചാ നടക്കണേന്ന്......"""

മേരിയുടെ പ്രവർത്തി കണ്ട് ഒരേ സമയം വൈഗയും പ്രിൻസും ഞെട്ടിയിരുന്നു.. അടികൊണ്ട ശക്തിയിൽ അവൾ ഒരുഭാഗത്തു ചരിഞ്ഞു പോയ്‌.... """....അപ്പൊ അതാണ്‌ കാര്യം... നീ.... ഇവനെ കണ്ടോണ്ട് തിരിച്ചു വന്നതല്ല...... അല്ലേ.....ഇവന്റെ അപ്പനാരാന്ന് അറിഞ്ഞുള്ള വരവാണ്.... എങ്കി പിന്നെ അങ്ങേരെ പിറകേ നടന്നാ പോരെടി.....വെറുതെ എന്നാത്തിനാ എന്റെ കൊച്ചിന്റെ ജീവിതത്തിലോട്ട് ദുഷകുനായിട്ട് കെട്ടിയെടുക്കുന്നെ..... നീ എന്നാ കരുതി നിന്റെ പൂങ്കണ്ണീര് കണ്ട് ഈ മേരിയങ്ങു മയങ്ങി പോയെന്നോ.... എടി കൊച്ചേ.... ഇനി എന്റെ മോൻ നിന്നെ കൈവെച്ചാ... നീ തീർന്നു പോവൂന്ന് പേടിച്ചിട്ടാ ഞാൻ എന്റെ ചെക്കനെ തടഞ്ഞേ..... നിന്നെ തൊട്ടാപോലും പാപമാ....""" പറയുമ്പോൾ കവിളിൽ നിന്ന് കൈമാറ്റാതെ കണ്ണുചിമ്മി നിന്നവൾ മേരിയെ അങ്ങനേ നോക്കി നിന്നു..... """"നീ ആ പാവം പെങ്കൊച്ചിനെ ദ്രോഹിച്ച കഥയൊക്കെ ഇവൻ വന്ന് പറഞ്ഞപ്പോഴേ വിചാരിക്കുന്നതാ... നിനക്കിട്ടു രണ്ടെണ്ണം പൊട്ടിക്കാണോന്ന്..... അത് ഈ പള്ളിമുറ്റത്ത് തന്നെ ദൈവം തമ്പുരാൻ സാധിച്ചു തന്നല്ലോ.... ഹോ സന്തോഷായി.... """ ഒരു നിമിഷം വൈഗ പ്രിൻസിനു നേരെ മിഴികൾ പായുമ്പോൾ അടക്കാൻ ശ്രമിച്ചുകൊണ്ട് കീഴ്ച്ചുണ്ട് കടിച്ചു ചിരിക്കുകയാണ് പ്രിൻസ്.... """"നിന്നെയൊക്കെ എങ്ങയാ കൊച്ചേ മനുഷ്യാവർഗത്തിൽ കൂട്ടുന്നേ.....

സ്വന്തം കൂടെപ്പിറപ്പിനോട് പോലും സ്നേഹമില്ലാത്ത ജന്തു......... മൃഗങ്ങൾക്ക് പോലും നിന്നെക്കാളും ദയ കാണും..... ഇതേ... വളർത്തു ദോഷല്ല... ജന്മദോഷാ.... അതാ ഒന്ന് ചെകുത്താനായിട്ടും മറ്റൊന്ന് മാലാഖയായും ഒരേ സമയം കർത്താവ് ജനിപ്പിച്ചത്..... """ അവളുടെ നേരെ മേരി ചൂണ്ടുവിരൽ കാട്ടുമ്പോൾ സങ്കടവും വാശിയും കൊണ്ട് വിറക്കുകയായിരുന്നു വൈഗ..... """എടി കൊച്ചേ.... നീ... വെറും നിമിത്താ ......എന്റെ ചെക്കന് അവന്റെ പെണ്ണിനെ സ്വന്താക്കാൻ ഈശോ കണ്ടെത്തിയ വെറും നിമിത്തം....""" പറയുമ്പോൾ കണ്ണുമിഴിച്ചവൾ വാ തുറന്നു നിന്നു.... """"അതേടി.....പിശാച്ചേ.... അവന്റെ മനസ്സ് ഇപ്പൊ വേറൊരുത്തിക്ക് സ്വന്താ.... അവന് പ്രണയമെന്നത് എന്താണെന്ന് പഠിപ്പിച്ചു കൊടുത്തവളുടെ അടുത്ത് ... എന്റെ ചെക്കനെ മനുഷനാക്കി ഈ മേരിയുടെ കയ്യിലേക്ക് തിരിച്ചു തന്നവളുടെ അടുത്ത് .... സംശയിക്കണ്ടടി അത് നിന്റെ കൂടെപ്പിറപ്പ് തന്നെയാ..... എന്റെ ചെക്കന്റെ വേദകൊച്ച്.... അവന്റെ മാലാഖ കൊച്ച്.... """ ആ പേര് പറയുമ്പോൾ അത്രമേൽ തിളങ്ങി നിന്നിരുന്നു മേരിയുടെ മിഴികൾ..... """അയ്യേ.... അവള് .....അവളോ.... അവൾക്ക് വിക്കല്ലേ..... അവള് എന്റെ പ്രിൻസിന് ചേരത്തില്ല അമ്മച്ചി...""" അവസാനം വാക്ക് തീർക്കുമുമ്പ് അടുത്ത ഒരടി കൂടി വൈഗയുടെ കവിളിലേക്ക് പതിഞ്ഞു......

""ഇനി നീ ഒരക്ഷരം മിണ്ടിയാ.... എന്റെ പൊന്ന് മോള് ഊമയായിട്ടായിരിക്കും വീട്ടിൽ പോകുവാ...."""" പ്രഹരത്താൽ ചരിഞ്ഞ മുഖം നിവർത്തിയപ്പോഴേക്കും വൈഗയുടെ കണ്ണു മങ്ങിയിരുന്നു..... """മനസ്സിലായില്ലേ.... നിന്റെ നാവിനെ ഈ മേരി പിഴുതെടുക്കൂന്ന്..... എന്നാ നിനക്ക് സംശയാന്നോ ...""" """".......മ് ച്ചും....""" ഇരു പിരികവും ഉയർത്തി മേരി ചോദിക്കുമ്പോൾ വൈഗ ഭയത്തോടെ ചുമൽ രണ്ടും കൂച്ചി കാണിച്ചു.... ""'എന്റെ ചെക്കനേ അവന്റെ അപ്പന്റെ നട്ടല്ലല്ല.... ഈ അമ്മച്ചീടെ ചങ്കോറപ്പാ കിട്ടീക്കണേ.... വയസ്സായതാണ്... പാവാന്നൊന്നും നീ വിചാരിക്കണ്ടാ..... ഇനി ഈ പേരും പറഞ്ഞ് എന്റെ ചെക്കന്റെ പിന്നാലെ എങ്ങാനും നടന്നാ....... അല്ലാ..... അന്നേരം കൊല്ലണോ വേണ്ടയോ എന്ന് അവൻ തീരുമാനിച്ചോളും... എന്റെ മോൻ നല്ലൊരു കാര്യത്തിന് പൊറപെടുവായിരുന്നു അപ്പോഴേക്കും വന്നോളും ഓരോ എറണം കെട്ടതുങ്ങള്....""" പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും ശ്വാസം കിട്ടാതെ മേരി ഒന്നാഞ്ഞു ചുമച്ചു.... കേട്ടയുടൻ പ്രിൻസ് ഓടിവന്ന് അവരെ ചേർത്തുപിടിച്ചിരുന്നു.... """മതിയമ്മച്ചി.....നമുക്ക് പോകാം.... എന്നാത്തിനാ ഇജാതി സാധനങ്ങളോടൊക്കെ വഴക്കുണ്ടാക്കുന്നേ...."""" ചേർത്തുപിടിച്ചവൻ മേരിയെ കൊണ്ട് തിരിയുമ്പോൾ അത്രനേരം ശില കണക്കേ നിന്നവൾ മെല്ലെ ചരിഞ്ഞു.... """"

......എന്റെ പൊന്നുമോളൊന്നു നിന്നെ......''''' കനത്തശബ്ദം...... കേട്ടതും ഉരുകി നിന്നവൾ നെഞ്ചിടിപ്പോടെ തിരിഞ്ഞു... """ഇപ്പൊ വയറു നിറഞ്ഞോടി പുല്ലേ....."" ഇടുപ്പിൽ കൈവെച്ച് അവളെ ചൂഴ്ന്നു നോക്കുന്നവന് പുച്ഛമല്ലാതെ വേറൊരു ഭാവവും ഉണ്ടായിരുന്നില്ല.... ""എന്റെ അപ്പന്റെ കാശ് കണ്ട് ഓടി വന്നതല്ല്യോ..... എന്റെ വൈഗ കൊച്ച്.....അമ്മച്ചിക്ക്‌ വിലക്കിയൊണ്ടാ ..... ഇല്ലേൽ തീർത്തേനെ ഞാൻ പന്ന....""" പറഞ്ഞു തുടങ്ങിയ നാവിനെ മനസ്സുകൊണ്ട് വിലക്കി അവൻ കണ്ണൊന്നടച്ചു തുറന്നു..... """നീറുവല്ല്യോ നിന്റെ നെഞ്ച്...... ഒന്നൂടെ കുളിര്കോരിക്കാൻ ഈ പ്രിൻസ് ഒരു കാര്യം കൂടി പറയാൻ.....""" സംശയത്തോടെ കണ്ണുമിഴിക്കുന്ന വൈഗയേ കാണെ വല്ലാത്തൊരു ആവേശം തോന്നി അവന്.... """ഞാനിന്ന് പോകുന്നത് എന്റെ പെണ്ണിന്റെ മുന്നില് ഈ മനസ്സ് തുറക്കാനാണെടി..... ഈ പ്രിൻസിന് എന്റെ വേദ കൊച്ചിനോടുള്ള പ്രണയം അറിയിക്കാൻ ......""" കേട്ടതും അവളൊന്നു സ്തംഭിച്ചു പോയ്‌..... അതേടി കോപ്പേ... എന്റെ കൊച്ചിനോട് ഞാനിന്ന് പറയും ഈ ഇടനെഞ്ചു നിറയെ എന്റെ മാലാഖയാണെന്ന്.....

"" നെഞ്ചിലേക്ക് കൈചേർത്തവൻ തുടർന്നു..... """എന്റെ പെണ്ണിന് അവളുടെ ജീവിതത്തിലെ ഏറ്റവും വല്യ ആഗ്രഹം..... നിറഞ്ഞ വേദിയിൽ നിന്നൊരു പാട്ട്...... അതിന്ന് സാധിച്ചു കൊടുക്കുന്ന അടുത്ത നിമിഷം ഈ പ്രിൻസ് അറിയിക്കുമെടി...... എല്ലാം.....നീ കാത്തിരുന്നോ....""" അത്രയും പറഞ്ഞവൻ മേരിയെയും കൂട്ടി ബൈക്ക് എടുക്കുമ്പോൾ കാലുകേറി തറയിലേക്ക് ആഞ്ഞൊന്നു ചവിട്ടി വിട്ടു വൈഗ...... ❤️ """എത്തിയോ നീ ..... ആ ഞാൻ സ്റ്റേജിന്റെ ബാക്കിലുണ്ട് ഇങ്ങോട്ട് പോരെ....""" ആനുവൽ ഡേയുടെ ബഹളത്തിനിടയിൽ വെപ്രാളത്തോടെ വേദയെ ഫോണിൽ വിളിച്ചു സംസാരിക്കുകയാണ് പ്രിൻസ്.... എന്താകുമെന്ന് നല്ല പേടിയുണ്ടെങ്കിലും അതൊന്നും മുഖത്ത് കാട്ടാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിയർത്തൊലിക്കുകയാണവൻ..... ""ഞാൻ..... എ... എത്തി.... നീ.... എവിടെയാ...""" ""'......എവിടെ....കണ്ടില്ല....""" """....ഞാൻ....ക....കണ്ടു..... ദേ.... ഇവിടെ.....""" വേദ ഫോണിലൂടെ പറയുന്നതിനിടയിൽ അവൻ ചുറ്റും പരതി നോക്കി..... നെറ്റിയിലെ വിയർപ്പു തുള്ളികൾ തുടച്ച് ഒന്നൂതി വിട്ടവൻ തിരിഞ്ഞു നോക്കിയതും ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയ്‌.... ചുവന്ന നിറത്തിൽ ചെറിയ ഗോൾഡൻ ബോർഡർ ഉള്ള ഒരു കോട്ടൺ സാരിയിൽ സുന്ദരിയായി നിൽക്കുന്നു അവന്റെ വേദ....

ഇരു കാതിലായ് തിളങ്ങുന്ന കുഞ്ഞ് ജിമിക്കിയും ചെറിയൊരു ചെയിനും മിഴിക്കോണിലായ് നീട്ടി വരച്ച കരിമഷിയും നെറ്റിത്തടത്തിലെ കാക്ക പുള്ളിയും അകമ്പടിയായി മഞ്ഞണി കുറിയും എല്ലാം കൂടി ദേവത പോലൊരു രൂപം.... അവളെ കണ്ടമാത്രയിൽ ഇമവെട്ടാൻ പോലും മറന്നു പോയ്‌ പ്രിൻസ്..... മുടിയിഴകളിലെ മുല്ലപ്പൂക്കളെ ഒതുക്കി പരിഭ്രാന്തിയോടെ വന്നവൾ ശിലകണക്കെ തന്നെ നോക്കി നിൽക്കുന്നവനരികിലേക്ക് നീങ്ങി..... """"സ... സാരി... ഉടുത്തതൊന്നും ശ.... ശരിയായില്ല.....എന്റെ കയ്യും ക....കാലും വിറക്ക്യ....... നീ.... പറഞ്ഞിട്ടല്ലേ.... ഞാൻ.....""" മിണ്ടുന്നില്ല അവൻ...... ഒരേ നിൽപ്പ്.... """......പ്രി.... പ്രിൻസേ....""" മറുപടി പറയാൻ മറന്നു പോയ്‌ നിൽക്കുന്നവന്റെ കണ്ണരികിലായ് വിരൽ ഞൊട്ടി വേദ വിളിച്ചു..... """.........ഹേ..... എന്നതാ....."""" സ്വബോധം തിരിച്ചുകിട്ടിയവനേ പോൽ പെട്ടെന്ന് അവൻ ചുറ്റും നോക്കി.... """നീ.... ഇത്.... എ... ഏത് ലോകത്താ..... സാരിയുടുത്തത്...... ശ.....ശരിയായില്ലെന്ന്...""" """....ശരിയാകാഞ്ഞിട്ട് ഇങ്ങനെ..... അപ്പൊ നന്നായിരുന്നേൽ എന്നാ ആകുവായിരിന്നോ കർത്താവെ...."""

അവളിൽ നിന്ന് കണ്ണെടുക്കാതെ പദം പറഞ്ഞതും വേദ അവനെ തോളിൽ പിടിച്ചൊന്നു കുലുക്കി..... """".....പി ... പ്രിൻ... സേ....""" """....യ്യോ... പ്രോഗ്രാമിന് സമയായി നീ വേഗം വാ......""" ഒന്നു ഞെട്ടി വലം കയ്യിലെ വാച്ചിലേക്ക് നോക്കിയവൻ പരവേഷത്തോടെ അവളുടെ കയ്യേ മുറുകെ പിടിച്ച് സ്റ്റേജിന്റെ മുന്നിലേക്ക് ഓടാൻ ആഞ്ഞതും വേദ ദയനീയമായി പ്രിൻസിനെ പിടിച്ചു നിർത്തി.... """ഇത്... വേ... വേണോ... പ്രിൻ സേ.... ഞാൻ.... വീണ്ടും നാണം കെടും....... എന്നെ.... ക.. കാണുമ്പോഴേ..... പിള്ളേരൊക്കെ കളിയാക്കാൻ തു... തുടങ്ങും.... പ്രിൻസേ...... നമുക്കിത്... വി..... വിട്ടേക്കാം.....നമുക്ക്...വേറെ ആരേലും നോ...നോക്കാം ..... എനിക്ക്.... എനിക്കിതൊന്നും വി...വിധിച്ചിട്ടില്ല....പ്ലീസ്.....ടാ.... """" പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.... മെല്ലെ പുഞ്ചിരിച്ചു കൊണ്ടവൻ അവളുടെ ഇരു തോളിലും കരം ചേർത്തു.... """.... തന്റെ ഏറ്റവും വല്യ മോഹമല്ലേ മോളെ..... ഒരു സ്റ്റേജിൽ കേറി പാടാ എന്നുള്ളത്..... അതിനുള്ള നല്ല അവസരല്ലേ ഇത്..... നീ പാടാൻ പോകുന്നത് പ്രാർത്ഥനാ ഗാനമാ.... അത് പാടുമ്പോ ഈശ്വരനെ മാത്രം ഓർത്താ മതി നീ........

തന്റെ എല്ലാ പേടിയും മാറും....ബാ...""" പറഞ്ഞവൻ മെല്ലെ അവളുടെ കവിളിനെ തലോടി.... """"എന്നാലും.... പ്രിൻ... സേ...""" ""'......ഹാ.... ഞാനില്ലെടോ...."""" സ്റ്റേജിൽ എത്തും മുൻപ് അനോൺസ്മെന്റ് കേൾക്കുന്നുണ്ടായിരുന്നു..... അടുത്തതായി പ്രാർത്ഥനാ ഗാനത്തിനായി വേദാത്മീക ശങ്കറേ ക്ഷണിച്ചു കൊള്ളുന്നു.... കേട്ടതും നെഞ്ചിടിപ്പോടെ വേദ വേദിലേക്ക് കയറി.... മൈക്കിന്റെ മുന്നിലായ് നിന്നു.... പക്ഷെ അവളുടെ പേര് പറഞ്ഞതും കുട്ടികൾ കൂകി വിളിക്കാൻ തുടങ്ങി..... നിർത്താതെയുള്ള ബഹളത്തിൽ മൈക്കിനു മുന്നിൽ നിന്നവൾ വിറച്ചു നിന്നു...... കരച്ചിലിന്റെ വക്കെത്തി നിന്നവളുടെ വിങ്ങൽ മൈക്കിലൂടെ അലയടിച്ചിരുന്നു..... കൈകൂപ്പി നിന്നവൾ കണ്ണുകൾ ഇറുക്കിടച്ചു മിണ്ടാതെ കുനിഞ്ഞു നിന്നതും പൊടുന്നനെ വേദി നിശബ്ദമായി.... എന്താണ് സംഭവിച്ചതെന്നറിയാതെ കണ്ണുകൾ തുറന്നവൾ നോക്കിയപ്പോൾ കാണികൾക്ക് അഭിമുഖമായി തിരിഞ്ഞു നിന്ന് കൊണ്ട് മാറിൽ കൈ പിണഞ്ഞു ചുറ്റും രൂക്ഷമായി കണ്ണോടിച്ചു നോക്കുന്നു.... പ്രിൻസ്...... അവന്റെ ആ നിൽപ്പ് കണ്ടിട്ടാണ് പെട്ടെന്ന് എല്ലാരും നിശബ്ദമായതും..... ഒരു നിമിഷം നോക്കിയവൻ തിരിഞ്ഞ് വേദയിലേക്ക് മിഴികൾ പായിച്ചു.... അവനെ കണ്ട ആശ്വാസമെന്നോണം വേദ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു....

അതേ പുഞ്ചിരി തിരികെ നൽകി അവളോട് പ്രിൻസ് പാടാനായി തല മെല്ലെ ചരിച്ചു കാട്ടി.... കണ്ടതും മനസിലെ ഭാരമൊഴിഞ്ഞപോൽ ദീർഘമായി നിശ്വസിച്ചവൾ മിഴി പൂട്ടി...... 🎼🎼 ആ............... ആ....... നന്മയാകുന്ന കാന്തി ക..കാണുവാൻ കണ്ണിനാകേണമേ..... നല്ല വാക്കിന്റെ ശീലുചൊല്ലുവാൻ നാവിനാകേണമേ...... സ്നേഹമാകുന്ന ഗീതമോ എ..എന്റെ കാതിനിണയാകണേ......... സത്യമെന്നുള്ള ശീലമോടെന്നെ ശാന്തിയറിയേണമേ....... ആ........ ആ............... 🎼🎼 പാടി തീർന്നതും ഒരു നിമിഷത്തെ മൗനം.... മൂടി കിടന്ന മിഴിവാതിലൂടെ തെളിഞ്ഞു വന്നത് ഒരേ ഒരാളുടെ മുഖം മാത്രമായിരുന്നു..... """....പ്രിൻസിന്റെ...."" നിറമിഴികളാലെ അവൾ പൊടുന്നനെ കണ്ണുകൾ തുറന്നു നോക്കി..... എല്ലാവരും തന്റെ പ്രാർത്ഥനയിൽ ലയിച്ചിരിക്കുന്നു..... എങ്ങും നിശബ്ദത...... ആവേശത്തോടെ അവൾ ചുറ്റും പരതി...... പക്ഷെ തേടുന്ന മിഴികളേ നിരാശയിലാഴ്ത്തി കൊണ്ട് പ്രിൻസ് അവിടെയില്ലായിരുന്നു.... പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാതെ വേദ സ്റ്റേജിൽ നിന്നിറങ്ങിയോടി.......

തിരക്കുകൾക്കിടയിൽ മിഴികൾ പായിച്ചവൾ ഒടുവിൽ സ്റ്റേജിനു പിറകിലായി തിരിഞ്ഞു നിൽക്കുന്ന പ്രിൻസിനെ കണ്ടു..... """......പ്രി... പ്രിൻസേ...."""" സന്തോഷം അലയടിച്ച സ്വരം .... അവൾ ഉറക്കെ വിളിച്ചതും അവൻ മെല്ലെ തിരിഞ്ഞു നോക്കി...... തെല്ലിട വൈകാതെ അവനരികിലായ് ഓടിയടുത്തവൾ കിതപ്പോടെ നിന്നു...... എല്ലാം കണ്ടു മിണ്ടാതെ സന്തോഷിക്കുകയാണവൻ..... """ഞാൻ.... ഞാൻ.... പ...പാടി....പ്രിൻസേ....... ഞാൻ......എത്ര നാളത്തെ ആ.... ആ... ആഗ്രഹാ... ഇതെന്നറിയോ.... നി... നി... നിനക്ക്....... ""' പറയുന്നവാക്കുകൾ പതിവിനേക്കാളും നാവിലുടക്കുന്നുണ്ടെങ്കിൽ അവളുടെ അളവില്ലാത്ത സന്തോഷത്തിന് അതൊന്നും തടസ്സമായി തോന്നീല.... അപ്പോഴും മൗനം പൂണ്ടു നിന്നവൻ മെല്ലെ ഒന്നു പുഞ്ചിരിച്ചതേയുള്ളൂ...... """"പ്രി... പ്രിൻസേ.... നി... നിനക്കറിയോ.... പ... പ...പണ്ടൊക്കെ..... എ... എത്ര പേരാ... ഞാൻ... പാ.... പാടുന്നതിനു...... വിലക്കിയിട്ടുല്ലാതെന്ന് ......... അന്നൊക്കെ.... എ... എന്റെ.... ഫ്രണ്ട്‌സ് ... പാ... പാടുമ്പോൾ..... കൊ... കൊതിയോടെ ..... ഞാൻ.... നോക്കി... നിൽക്കും.....""""" പറഞ്ഞവൾ കണ്ണീർ വാർത്തുകൊണ്ട് ആവേശത്തോടെ അവന്റെ രണ്ടു കോളറിലും പിടിച്ചു കുലുക്കി..... """ഞാൻ... പാ... പാടി... പ്രിൻസേ.....

ഈ..... വേ... വേ.... വേദാത്മികയുടെ പ്രാർത്ഥനയിൽ എല്ലാ... എല്ലാരും ല.... ല... ലയിച്ചിരുന്നു പോയ്‌..... എനിക്കിനി ഒ.. ഒ... ഒന്നും... വേണ്ട... ഒ..... """ പറയുന്നതിനിടയിൽ അവളുടെ കരങ്ങൾ അറിയാതെ അവന്റെ വിരിമാരിലേക്ക് ചേർന്നതവൾ തിരിച്ചറിഞ്ഞു.... പകച്ചു നിന്നവൾ നിശബ്ദമായി അവനെ നോക്കുമ്പോൾ നെഞ്ചിൽ പതിഞ്ഞവളുടെ കയ്യിലേക്ക് കണ്ണോടിച്ചവൻ മൃതുലമായി അവൾക്ക് നേരെ മിഴി നീട്ടിയിരുന്നു..... കണ്ടതും മെല്ലെയവൾ അടിവെച്ചു പിന്നിലേക്ക് നീങ്ങി നടന്നു ..... പതറി കൊണ്ട് ഉമിനീരിറക്കി അവളുടെ കരങ്ങളെ പിൻവലിക്കാൻ ശ്രമിച്ചതും പൊടുന്നനെ ഇടം നെഞ്ചിൽ ചേർന്നിരുന്ന അവളുടെ വലം കയ്യേ മാറിലേക്ക് ചേർത്തു പിടിച്ചു പ്രിൻസ്..... നിറമിഴിയാലേ അവന്റെ കണ്ണുകളിലേക്കുടക്കി നിൽക്കുമ്പോൾ പ്രണയം തുളുമ്പുകയാണവിടം..... നിറഞ്ഞു കവിയുന്ന പ്രണയം...... """"""....എന്നാത്തിനാ കൊച്ചേ ഇങ്ങനെ അടർത്തിയെടുക്കുന്നേ..... എന്റെ പ്രാണനല്ല്യോ...... എനിക്കിങ്ങ് തന്നൂടായോ....."""" അത്രമേൽ ആർദ്രമായി അവൻ അവളോട് ചോദിക്കുമ്പോൾ അത്ഭുതമായിരുന്നു അവൾക്ക്..... ആ മിഴികളേ മാറി മാറി നോക്കുന്നവളെ ഒന്നു കൂടി പിടിച്ചവൻ അരികിലേക്ക് വലിച്ചു..... അവന്റെ ചുടു ശ്വാസത്തിന്റെ താപമേറ്റ് അവളുടെ മയിൽ പീലികൾ പോലും പിടച്ചു നിന്നു പോയ്‌......................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story