വേ.. വേ... വേദാത്മിക...: ഭാഗം 19

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

""""""....എന്നാത്തിനാ കൊച്ചേ ഇങ്ങനെ അടർത്തിയെടുക്കുന്നേ..... എന്റെ പ്രാണനല്ല്യോ...... എനിക്കിങ്ങ് തന്നൂടായോ....."""" അത്രമേൽ ആർദ്രമായി അവൻ അവളോട് ചോദിക്കുമ്പോൾ അത്ഭുതമായിരുന്നു അവൾക്ക്..... ആ മിഴികളേ മാറി മാറി നോക്കുന്നവളെ ഒന്നു കൂടി പിടിച്ചവൻ അരികിലേക്ക് വലിച്ചു..... അവന്റെ ചുടു ശ്വാസത്തിന്റെ താപമേറ്റ് അവളുടെ മയിൽ പീലികൾ പോലും പിടച്ചു നിന്നു പോയ്‌........ ശ്വാസം പോലും നിലച്ചു പോയ്‌ അവളുടെ..... ആർപ്പുവിളികളും ബഹളങ്ങൾക്കുമിടയിൽ........ ഉയർന്നു പൊങ്ങുന്ന ഹൃദയതുടിപ്പിന്റെ സ്വരം മാത്രം അവരുടെ കാതുകളിൽ മുഴങ്ങി കേട്ടു........ അവന്റെ കണ്ണുകളിലെ കാന്ത ശക്തി താങ്ങാനാവുന്നുണ്ടായിരുന്നില്ല അവൾക്ക്..... എങ്കിലും തെല്ലിട മിഴിചിമ്മാതെ അവളങ്ങനേ നിന്നു പോയ്‌..... """......വേദ കൊച്ചേ.....""" പ്രണയം നിറമിഴിയായി പെയ്തിറങ്ങുമ്പോൾ മൗനം മാത്രം മറുപടി നൽകി നിന്നു വേദ..... അപ്പോഴും വിരിമാറിൽ ചേർത്തണച്ചിരുന്നവളുടെ കൈ വിരലുകളെ അടർത്തിമാറ്റാൻ കഴിയാത്തവണ്ണം ആ ഇടം നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു.... """ഓർമയുണ്ടോ.... വേദേ..... നീ എന്നെ ആദ്യമായി തൊട്ട നാൾ ....."" പറയുമ്പോൾ പ്രണയാർദ്രമായ അവളുടെ മിഴികൾ അവന്റെ അദരങ്ങളിലേക്ക് തെന്നി നീങ്ങി.....

""അന്നും ....ഇവിടെയായിരുന്നു..... ഈ നെഞ്ചിലായിരുന്നു..... നിന്റെ കൂർത്ത നഖങ്ങൾ എന്റെ ദേഹത്ത് ആദ്യമായി പതിഞ്ഞത്........"""" പറഞ്ഞവൻ അവളുടെ വിരലുകളെ മുറുക്കുമ്പോൾ എന്തുകൊണ്ടോ എതിർത്തില്ലവൾ..... """അന്നാണ് വേദ കൊച്ചേ.... ഈ പ്രിൻസിന് തുടിക്കുന്ന ഒരു ഹൃദയമുണ്ടെന്ന് തിരിച്ചറിഞ്ഞത്..... അന്നാണ് ആ ഹൃദയത്തിന് സ്നേഹിക്കാൻ കഴിയുമെന്ന് മനസ്സിലായത്.... ഞാനത്ര നാളും വൈഗയോട് കാണിച്ചിരുന്നത് പ്രണയമായിരുന്നില്ലാ എന്ന് അറിഞ്ഞു തുടങ്ങിയത്......... പിന്നീടുള്ള എന്റെ ഓരോ നിമിഷവും ഈ പ്രിൻസിന്റ ചിന്ത മുഴുവൻ നീ മാത്രമായിരുന്നു കൊച്ചേ ........ കുറ്റബോധമെന്നോ പശ്ചാതാപമെന്നോ ഒക്കെയായിരുന്നു ആദ്യം കരുതിയത്.... പക്ഷെ നിന്നെ മറ്റൊരുത്തനു വിട്ട് കൊടുക്കണമെന്ന് അമ്മച്ചി പറഞ്ഞ ആ നിമിഷം ഈ പ്രിൻസ് തിരിച്ചറിഞ്ഞു വേദ..... ഞാൻ.. ഞാൻ നിന്നെ പ്രണയിക്കുകയായിരുന്നുവെന്ന്....."""" ഇടറിനിന്ന ശബ്ദം ചേർന്നവൻ പറയുമ്പോൾ ഒരു തുള്ളി കണ്ണുനീരവന്റെ താടിരോമങ്ങളിലൂടെ ഇറങ്ങിനീങ്ങുന്നത് അവൾ നോക്കി നിന്നു.... """എനിക്കറിയത്തില്ല കൊച്ചേ.... എന്തുകൊണ്ടാ ഞാൻ നിന്നെ ഇത്ര മാത്രം സ്നേഹിച്ച് പോയേന്ന്... എന്തു മാത്രം സ്നേഹിക്കുന്നുന്നേ എന്ന്........എനിക്കറിയത്തില്ല....

. കാണാതിരുന്നാൽ മരിച്ചു പോകുമെന്ന് പറഞ്ഞത് വെറും വാക്കല്ല വേദാ...... ഈ പ്രിൻസിന്റെ പ്രാണനിൽ തൊട്ടു പറഞ്ഞതാ.....""" പറഞ്ഞവൻ കണ്ണുകൾ മുറുക്കിയടക്കുമ്പോൾ അവളും വിതുമ്പുകയായിരുന്നു.... മെല്ലെ മിഴികൾ തുറന്നവൻ അവളെ പതിയെ നോക്കി..... """"''...ഇഷ്ട്ടമാന്നോ വേദാ ... നിനക്കെന്നെ.....""" ശരീരം തണുത്തുറഞ്ഞു പോയ്‌..... അവളുടെ സ്വർണരോമങ്ങൾ പോലും വിറച്ചുനിന്ന അവസ്ഥ..... """ എനിക്കറിയാം ഞാൻ പറയാതെ എന്നെ തിരിച്ചറിഞ്ഞവളാ നീ..... വെറുപ്പ് നിറഞ്ഞൊഴുകുമ്പോഴും എന്നിലെ നന്മ തിരിച്ചറിഞ്ഞവൾ..... ഈ മനസ്സു മുഴുവൻ നിന്നോടുള്ള അടങ്ങാത്ത പ്രണയമാണെന്ന് എന്നേ മനസ്സിലാക്കി നീ...... ഇപ്പൊ ചോദിക്കാനുള്ളത് നിന്നോടാ..... മറുപടി പറയാനുള്ളത് നീയാ..... എനിക്ക്... തരുവോ.... നിന്നെ..... ഈ തെമ്മാടിചെക്കന്റെ വേദ കൊച്ചായി വരുവോ...... നീ..... """ """"....പി... പി.... പ്രിൻ... സേ....ഞാൻ...""" ...വിറങ്ങലിച്ച സ്വരം..... മറുപടിയിലെ സംശയം ആ ഒറ്റ വിളിയിൽ അവൻ തിരിച്ചറിഞ്ഞു..... മെല്ലെ അവൻ അവളുടെ വിരലുകളെ തലോടികൊണ്ട് കൈ വെള്ളയിൽ ഒതുക്കി വെച്ചു.... ""എനിക്കറിയാം..... ഇങ്ങനെ ഒന്ന് നീ ഇന്ന് പ്രതീക്ഷിച്ചു കാണത്തില്ല അല്ല്യോ..... """....പി... പ്രിൻസ്.....""" വീണ്ടുമവൾ പറയാൻ ശ്രമിച്ചതും അവളുടെ ചുണ്ടിലേക്ക് വിരലമർത്തി പ്രിൻസ്....

. """....വേണ്ട......ഇന്നെന്റെ കൊച്ച് ഒന്നും പറയണ്ട...... ഈ മനസ് ശാന്തമല്ലാന്ന് ദേ ഈ കൈവിരലിൽ അറിയുന്നുണ്ട് പ്രിൻസ്....""" പറയുമ്പോൾ നിസ്സഹായതയോടെ വേദ മിഴികൾ നിറച്ചു..... "".......നാളെ..... പത്തുമണിക്ക്.... കൃത്യം പത്തു മണിക്ക്... സെന്റ് മേരിസ് ഓർഫണേജിൽ വരണം നീ.... സമ്മതം ആണേലും അല്ലേലും പ്രിൻസ് അവിടെ കാത്തിരിക്കും .... എന്റെ മാതാവിന്റെ മുന്നില് നീ അത് പറയണം...."""" അത്രയും പറഞ്ഞവൻ കണ്ണീരോടെ മെല്ലെ പുഞ്ചിരിച്ചു അവളിൽ നിന്നകലുമ്പോൾ അവൻ നിന്ന ഭാഗത്തു തന്നെ ഇമചിമ്മാതെ നിൽക്കുകയവൾ..... ഒരു നിമിഷം കൊണ്ട് എന്താ നടന്നത്.... ഒന്നും മനസ്സിലാകാതെ അവൾ ഇരു മിഴികളേയും ഒന്നു ചിമ്മി നോക്കി..... """അപ്പൊ ആ മനസ്സില് ഞാനായിരുന്നു അല്ലേ....."" പദം പറഞ്ഞവൾ പതിയെ തിരിഞ്ഞു നടന്നു.... എന്തോ... എപ്പോഴൊക്കെയോ ആ മിഴികൾ അത് പറയുന്നുണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്...... പക്ഷെ എന്നെ പോലെ ഒരു പെണ്ണിനെ ..... ശരിയാണ്.......ആ സംഭവത്തിന് ശേഷം സ്നേഹത്തോടെ അല്ലാതെ മിണ്ടിയിട്ടില്ല എന്നോട്....... നനവാർന്ന മിഴിയോടെയല്ലാതെ നോക്കിയിട്ടില്ല എന്നെ ..... അന്നാ മഴയത്തു.... ഒന്ന് മാറിക്കൂടെ എന്ന് ചോദിച്ചത് പോലും ആ മനസ്സിൽ എവിടെയൊക്കെയോ അല്പം നന്മ തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ്.... എന്നാൽ ഞാൻ ആ പറഞ്ഞ ഒറ്റ കാരണം കൊണ്ട് നല്ലവനായി മുന്നിൽ വന്നപ്പോ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഇത്തിരി ഇഷ്ട്ടം തലപൊക്കിയിരുന്നു........

പക്ഷെ ഇന്ന് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വല്യ ആഗ്രഹം സാധിച്ചു തന്നപ്പോ ഇഷ്ടമല്ല അതിനേക്കാൾ ആരാധനയാ തോന്നിപോകുന്നത്..... ."""..,....പ്രിൻസ്......""""" അവന്റെ ചിരി കലർന്ന നോട്ടമാണ് മനസ്സ് മുഴുവൻ.... ❤️ എന്തൊക്കെയോ ആലോചിച്ച് കഴുത്തിലെ ചെയിൻലോക്കറ്റ് കടിച്ച് കൊണ്ട് വീട്ടുമുറ്റത്തേക്ക് നടന്ന് വരുന്നവളെ ഉമ്മറപ്പടിയിൽ വാടി നിന്ന വൈഗ നോക്കി നിൽപ്പുണ്ടായിരുന്നു...... അവളെ ഒന്ന് ശ്രദ്ധിക്കാതെ പോലും ചെയ്യാതെ മെല്ലെ ഒരു പാട്ടും മൂളി പുഞ്ചിരിതൂകി വീടിനുള്ളിലേക്ക് പോകുന്ന വേദയേ കണ്ടതും അത്ഭുത്തോടെ കണ്ണുമിഴിച്ചു വൈഗ..... മുറിക്കുള്ളിൽ കയറുമ്പോൾ ഏതോ സ്വർഗ്ഗലോകത്തെന്ന പോലെയായിരുന്നു വേദ.... ബാഗ് ടേബിളിൽ വെച്ചവൾ തിരിഞ്ഞു നിന്ന് കൈവിരൽ കടിച്ചു കൊണ്ട് ചുമൽ കൂച്ചി നിന്നു...... പതിയെ ചിരിച്ചവൾ വലം കൈ നെഞ്ചിലേക്ക് അമർത്തി... """ഹോ.... ഇങ്ങനെയാ ആണുങ്ങള് പ....പ്രെപ്പോസ് ചെയ്യുന്നേ.... ന്റെ നെഞ്ച് പൊ....പൊട്ടിപോയേനെ...."""" മിഴികൾ ചുമരിലേക്ക് ഒഴുകുമ്പോൾ കാണുന്നിടം ആ മുഖമായിരുന്നു..... അപ്പോഴേക്കും സംശയത്തോടെ മുറിക്കുള്ളിലേക്ക് കയറി വന്ന വൈഗ കണ്ടത് കണ്ണാടിയുടെ മുന്നിൽ സ്വന്തം മുഖം നോക്കി ആസ്വദിക്കുന്ന വേദയേയാണ്.......

കണ്ണുകളിൽ വീണുകിടക്കുന്ന മുടിച്ചുരുളുകളെ മാറ്റി കാതോരം ഒതുക്കിവെച്ചവൾ സാരി ഞൊറികളെ തൊട്ടു നോക്കി....... മുടിയിലെ മുല്ലപ്പൂക്കളെ അടർത്തിയെടുത്തു മുഖത്തോട് ചേർത്തു മുത്തുന്നവളെ അങ്ങനേ നോക്കി നിന്നു വൈഗ.... "".....വേദേ....'"' കേട്ടതും ഒരു ഞെട്ടലോടെ വേദ തിരിഞ്ഞു..... ഇടുപ്പിൽ കയ്യും വെച്ച് തന്നെ ചൂഴ്ന്നു നോക്കുന്നവളെ പുച്ഛത്തോടെ അടിമുടി കണ്ണോടിച്ചവൾ വീണ്ടും കണ്ണാടിയിലേക്ക് നോക്കി.... """...നിനക്കെന്താടി വട്ടായോ....എന്തിനാ നീ കണ്ണാടിയിലേക്ക് നോക്കി കോപ്രായം കാട്ടുന്നെ...."'" ചീറി നിന്നവളുടെ വർത്തമാനം കേട്ട്..... ശ്രദ്ധകാട്ടാതെ നിന്നു വേദ.... """അത് കൊ.. കൊള്ളാം.... നീയും ഇങ്ങനെ കണ്ണാടിയിൽ നോ...നോക്കുമ്പോൾ ഞാൻ വല്ലതും പ.. പറഞ്ഞിട്ടുണ്ടോ വൈഗ.....പിന്നെ ഞാൻ നോക്കുമ്പോൾ മാ....മാത്രമെന്താ നിനക്ക് പ്രശ്നം....""" തന്നെ രൂക്ഷമായി നോക്കുന്നവൾക്ക് ചുട്ട മറുപടി കൊടുക്കുബോൾ വൈഗയുടെ മുഖം ഒന്നുകൂടി ചുവന്നു കേറി.... ദൃതിയിൽ വേദയുടെ അരികിലേക്കവൾ നീങ്ങി.... "''...നീ എവിടെ പോയതാ...ഇങ്ങനെ ഒരുങ്ങി കെട്ടി....."" ""....കോളേജിൽ.... ഇ...ഇന്ന് ആനുവൽ ഡേ അ...അല്ലേ... """" തിരിഞ്ഞവൾ പറയുമ്പോൾ വീണ്ടും വൈഗ സംശയത്തോടെ നെറ്റി ചുളുക്കി.... """....ഇന്ന് നീ പ്രിൻസിനെ കണ്ടായിരുന്നോ...."" കേട്ടതും വേദ ഒന്നു പരുങ്ങിയിരുന്നു.... """

....മ്മ്.....""' വേദ തലയൊന്നനക്കിയപ്പോഴേക്കും വൈഗയുടെ മുഖഭാവം മാറിയിരുന്നു..... """എന്നിട്ട് അവൻ വല്ലതും പറഞ്ഞോ....""" വേദ ഒന്നും മിണ്ടിയില്ല...... മെല്ലെ വൈഗയേ നോക്കിയതല്ലാതെ..... """പറ മോളെ അവൻ.... അവൻ വല്ലതും പറഞ്ഞോ.....""" സൗമ്യമായി ചോദിച്ചവൾ വേദയുടെ തോളിലേക്ക് കൈ ചേർത്തതും വേദ പതറിനിന്നവളിലേക്ക് മിഴി നീട്ടി...... """എന്താ അവൻ പറഞ്ഞത്..... നിന്നെ ഇഷ്ട്ടാണെന്നാണോ....."'' പറയുമ്പോൾ വൈഗയുടെ മിഴികൾ നിറയുന്നത് വേദ ശ്രദ്ധിച്ചിരുന്നു..... """"....വൈ... ഗാ..."""" അത്ഭുതത്തോടെ വേദ നിൽക്കുമ്പോൾ ഒന്നു കൂടി ഏങ്ങി വൈഗ..... """എനിക്കറിയാം.... അവൻ.... പ്രിൻസ് എന്നോട് പറഞ്ഞിരുന്നു..... എന്നോടുള്ള വാശിക്ക് നിന്നെ ഇഷ്ട്ടമാണെന്ന് പറയുമെന്ന്....."""" കേട്ടതും ഒരു നിമിഷം ഞെട്ടി നിന്നു പോയ്‌ വേദ...... """"......വ... വ... വാശിക്കോ..... """ വിറച്ചുകൊണ്ടവൾ ചോദ്യമുയർത്തി.... """അതേ മോളെ... വാശിക്ക്.... ഞാൻ അവനേ ഉപേക്ഷിച്ചതിന് വാശി തീർത്തതാ അവൻ..... നിന്റെ പിറകേ നടന്ന്..... എല്ലാം ചെയ്ത് തന്ന്.... നല്ലവനായി അഭിനയിച്ച്....ഒടുവിൽ നിന്റെ ഇഷ്ട്ടം പിടിച്ചു പറ്റുമെന്ന് എന്നോട് പറഞ്ഞിരുന്നു....""" ""'......വൈ....വൈഗ...'''" നിശ്വസിച്ചവൾ പതിയെ വിളിച്ചു...... """....അതേടാ....അല്ലെങ്കിലും പ്രിൻസിനെ നിനക്കറിയില്ലേ.... ഇങ്ങനാണോ അവൻ.....

നിന്നെ വെറുപ്പായിരുന്നില്ലേ..... കാണുമ്പോഴൊക്കെ വിക്കിന്റ പേരും പറഞ്ഞ് കളിയാക്കില്ലേ..... പിന്നെ...പിന്നെ....ഒറ്റ ദിവസം കൊണ്ട് അവനെങ്ങനെ മാറീന്നാ....."""" പറയുമ്പോൾ വിങ്ങി നിന്ന വേദയുടെ ചുണ്ടുകൾ വിറക്കാൻ തുടങ്ങിയിരുന്നു..... """അവൻ സ്നേഹിച്ചത് നിന്നെയല്ല വേദ.... എന്നെയാ..... അവന്റെ ആദ്യ പ്രണയാ ഞാൻ.... ഞാൻ ചതിച്ചത് ഇപ്പോഴും അവന് മറക്കാൻ കഴിഞ്ഞിട്ടില്ല മോളെ.... ചിലപ്പോ നിന്നെ സ്നേഹിച്ചെന്ന് കാണിച്ച് എന്നോടുള്ള വാശിക്ക് നിന്നെ വല്ല ചതിക്കുഴിയിലും ചാടിയ്ക്കനാവും അവന്റെ ഉദ്ദേശം.....""" പറഞ്ഞവൾ ഇരുകരങ്ങളും അവളുടെ തോളിലേക്കായ് ചേർത്തു.... """നിന്നു കൊടുക്കരുത് മോളെ...... ഇനിയും എന്റെ മോള് ഞാൻ കാരണം ഒരിക്കലും വിഷമിക്കാൻ പാടില്ല.... ഇന്നലെ അവനിതു പറഞ്ഞതിന് ശേഷം ഞാൻ നല്ലത് പോലെ ആലോചിച്ചു...... ഞാൻ.... ഞാൻ... ഈ വിവാഹത്തിൽ നിന്ന് പിന്മാറാം......മിഥുൻ സാറിനെ ആത്മാർത്ഥമായി സ്നേഹിച്ചത് നീയാ...""" കേട്ട മാത്രയിൽ വേദ സ്തംഭിച്ചു നിന്നുപോയ്.....

. ഞെട്ടലോടെ വൈഗയുടെ മിഴികളെ മാറി മാറി നോക്കി വേദ.... """"വൈ... ഗാ... ഞാൻ.... മിഥുൻ സ... സാറിനെ....ഒരിക്കലും....""" ""'....വേണ്ട മോളെ...""" വേദയുടെ വാക്കുകളെ മുറിച്ചു കൊണ്ടവൾ തുടർന്നു...... """"...ചേരേണ്ടവരെ ചേരു.....മിഥുൻ സാറ് നിനക്കാ മാച്ച്.... പ്രിൻസ് എനിക്കും..... ഇത്രയൊക്കെ ആയിട്ടും എനിക്ക്.... എനിക്ക് പ്രിൻസിനെ ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ല മോളെ..... അത്രത്തോളം സ്നേഹിച്ചതല്ലേ അവൻ.... """ അവസാനവാക്കിൽ വൈഗ അവളുടെ കീഴ് താടിയെ മെല്ലെ ഉയർത്തി.... """"നീ അവനോട് ഇഷ്ട്ടമല്ലെന്ന് പറയണം......അവന്റെ വാശി തീർക്കാനുള്ള ഒരു വസ്തു വല്ല നീയെന്ന് അവന് തെളിയിച്ചു കൊടുക്കണം.....ഇനി നിന്നെ കാണരുതെന്നും മിണ്ടരുതെന്നും പറയണം.... പറ്റുമെങ്കിൽ നാളെ തന്നെ... """ വൈഗയുടെ വാക്കുകൾ ആശങ്കയോടെ കേട്ടു നിന്നവൾക്ക് മൗനം മാത്രമേ മറുപടി ഉണ്ടായിരുന്നുള്ളു...................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story