വേ.. വേ... വേദാത്മിക...: ഭാഗം 2

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

ബസ്സിൽ നിന്നിറങ്ങി കോളേജിന്റെ മുൻവശത്തായി കൂട്ടിവെച്ചിരിക്കുന്ന പാർട്ടി കൊടികളും തോരണങ്ങളും പിന്നിട്ട്..... ഇരുമ്പ് ഗേറ്റിൽ കൈപ്പട ചേർത്തപ്പോൾ കൈവെള്ളയിൽ അനുഭവപെട്ട നേരിയ കുളിർമ എന്തുകൊണ്ടോ അവളുടെ മനസ്സിനേയും തണുപ്പിച്ചിരിക്കുന്നു..... അത്രയും ഇഷ്ട്ടമാണവൾക്കിവിടം ആൾക്കൂട്ടത്തിൽ ഒറ്റക്കു നടക്കുന്നവളുടെ ഇഷ്ട്ടയിടം..... വാച്ച്മാനു നേരെ ഒരു ചെറു പുഞ്ചിരി സമ്മാനിച്ചവൾ മുന്നോട്ടു നടന്നു..... നടന്നു നീങ്ങവേ നോട്ടം തറച്ചത് അവളുടെ പ്രിയ കൂട്ടുകാരി വാകപെണ്ണിന്റെ ശിഖരങ്ങളിലേക്കാണ് ...... പ്രായമെത്രയാണെന്നൊരു നിഛയമില്ലെങ്കിലും മുടങ്ങാതെ എല്ലാ മെയ്മാസ പുലരിയിലും ശോണിമായർന്ന ഒരു കൂട്ടം പൂകുഞ്ഞുങ്ങളെ പെറ്റിടുന്നതിൽ ഒരു മുടക്കം വരുത്തിയിട്ടില്ല അവൾ..... മൺപാതയിൽ നിറഞ്ഞു കിടക്കുന്ന ആ സുന്ദരിപൂക്കളെ പദങ്ങൾകൊണ്ട് അമർത്തി നോവിക്കാൻ പോലും മനസ്സിന് വല്ലാത്ത പ്രയാസമാണ് ...... എന്തിനാണ് പെണ്ണെ മറ്റുള്ളവർക്ക് ചവിട്ടി മെതിക്കാനായി മാത്രം നിന്റെ മക്കളെ നീ ഇങ്ങനെ ഉപേക്ഷിക്കുന്നത്.....

അല്ല ആരോട് ചോദിക്കാൻ അല്ലെങ്കിലും പ്രകൃതിയോട് ചോദ്യം ചോദിക്കാൻ നമുക്കെന്താ അർഹത ... എല്ലാം കണ്ട് ആസ്വദിക്കുകയല്ലാതെ...... വാകപ്പൂക്കളിലൂടെ പതിയെ നടന്ന് എന്തെക്കെയോ മനസ്സിൽ പിറുപിറുത്തു വരുമ്പോഴാണ് മുന്നിലെ കൂട്ടച്ചിരിയുടെ ഒച്ച വേദയുടെ കാതുകളിൽ വീണത്...."""" """അല്ലേ... ഇതാരാ ഈ വരുന്നേ നമ്മുടെ വെ.. വേ... വേതാളമല്ല്യോ...""" വിശാലും ഗാങ്ങും ആണ്... (പ്രിൻസിന്റെ മുഖ്യ ശത്രു ) തോളിൽ കിടന്ന ലെതർ ബാഗിന്റെ വള്ളിയിൽ മുറുക്കി പിടിച് ആ ഭാഗത്തേയ്ക്ക് നോക്കുക പോലും ചെയ്യാതെ ഒഴിഞ്ഞു പോകുമ്പോഴും തടസ്സമെന്നോണം അവരുടെ കളിയാക്കലുകൾ കൂടുന്നുണ്ടായിരുന്നു..... """എ.. എ.. എന്താ.... മൊ.. മോ... മോളെ.. താ.. താ... താമസിച്ചേ... ബ.. ബസ്സ്‌.. കി.. കി.. കിട്ടീല്ലേ.... """ അവരുടെ പരിഹാസങ്ങൾ ഏറ്റു വാങ്ങുമ്പോൾ കണ്ണുകൾ അറിയാതെ നിറയുന്നുണ്ടായിരുന്നു....... തിരിഞ്ഞു നിന്ന് ധൈര്യത്തോടെ രണ്ടു വാക്ക് മറുപടി പറയണമെന്നുണ്ട്.... പക്ഷെ അപ്പോഴും നാവിൻ തുമ്പിൽ നിന്നും ഉടക്കി വരുന്ന വാക്കുകൾ കേൾക്കുമ്പോൾ പരിഹസിക്കാനുള്ള ആക്കം കൂടുകയേ ഉള്ളൂ....

മുന്നിലെ കാഴ്ച്ച മറയുവോളം കെട്ടിനിറഞ്ഞ മിഴിനീർ പാടയെ അമർത്തി തുടയ്ക്കും മുന്നേ ആരോ തടസ്സം പോലെ മുന്നിൽ വന്നു നിന്നു.... മിഴിയുയർത്തി ആ മുഖത്തേയ്ക്ക് നോക്കുമ്പോഴേക്കും... നീർകണങ്ങൾ താഴേക്ക് ഉതിർന്നു വീണിരുന്നു...... """.....മിഥുൻ സാർ...."""" അവൾ മനസ്സിൽ പതിയെ ഉരുവിട്ടു..... വേദയെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന മിഥുന്റെ മുഖം പതിവില്ലാതെ ചുവന്നു വീർതിരിക്കുന്നത് പോലെ അവൾക്ക് തോന്നി.... ദേഷ്യത്തോടെ പല്ലിറുക്കികൊണ്ട് മുന്നിലേക്ക് ഒന്നെത്തി നോക്കി മിഥുൻ...... അപ്പോഴേക്കും നിശബ്ദമായി കഴിഞ്ഞിരുന്നു വിശാലിന്റെ ഭാഗം.... """നിനക്കൊന്നും ക്ലാസ്സില്ലെടാ.....ഇവിടെ കിടന്ന് കറങ്ങാതെ മര്യാദക്ക് ക്ലാസ്സിൽ പോടാ... മ്മ്.....""" കൂട്ടം കൂടി നിന്നവർ ഓടി മറയുന്നത് നോക്കി നിൽക്കുബോൾ തന്നെയായിരുന്നു മുന്നിൽ നിൽക്കുന്ന ആളുടെ ഗൗരവമേറിയ ശബ്ദം കേട്ടതും... """മ്മ്.... താൻ ക്ലാസ്സിൽ പൊക്കോളൂ....""" അത്രയും പറഞ്ഞവൻ പോകുമ്പോൾ മെല്ലെ തലയാട്ടി നിന്നവളുടെ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി.....

മിഥുൻ സാർ.... ഇംഗ്ലീഷ് ലെച്ചേറർ ആണ്..... വന്നിട്ട് രണ്ട് മാസം ആകുന്നതേ ഉള്ളൂ.... പക്ഷെ എന്തുകൊണ്ടോ എല്ലാവർക്കും ഒത്തിരി ഇഷ്ട്ടമാണ് സാറിനെ.... നല്ല പെരുമാറ്റം.... സൗമ്യമായ സംസാരം.... ക്ലാസ്സിൽ തന്നോട് ചോദ്യങ്ങൾ ചോദിച്ചാൽ പോലും അവളുടെ ഉത്തരം പറഞ്ഞു തീരുന്നത് വരെ കാത്തു നിൽക്കാൻ മറ്റു അദ്ധ്യാപകരേക്കാൾ ക്ഷമകാണിക്കാറുണ്ട് മിഥുൻസാർ ..... മറ്റു പെൺകുട്ടികൾക്കുള്ളത് പോലെ സ്നേഹമോ പ്രണയമോ ഒന്നുമില്ലെങ്കിലും മിഥുൻ സാറിനോട് വേദയ്ക്ക് ആരാധന തോന്നിയിരുന്നു..... ❤️ ഉച്ച കഴിഞ്ഞു ക്ലാസ്സിൽ വേദ ഇരിക്കുമ്പോഴാണ് ഓടി പിടിച്ച് കൊണ്ട് വൈഗ അവിടേക്ക് വരുന്നത്..... കണ്ടപാടെ അവൾക്കു വല്ലാത്ത ദേഷ്യം തോന്നി.... """ നീ എ.. എവിടായിരുന്നു വൈഗേ.... ഇങ്ങനെ എന്തിനാ ക്ലാസ്സ്‌ ക... കട്ട് ചെയ്ത് കറങ്ങി നടക്കണേ......"""" സഹോദരിയുടെ അധികാരത്തോടെ വൈഗയെ ശാസിക്കുന്ന വേദയെ കാണെ വൈഗ ചുണ്ട് കോണിച്ചു കൊണ്ട് അവളെ ഒന്ന് ചൂഴ്ന്നു നോക്കി.... """നീ നിന്റെ നിന്റെ കാര്യം നോക്കിയാൽ മതി..... ഞാൻ എവിടെ പോകണം എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചോളാം....""""

""""അവൾക്ക് അസൂയയാ വൈഗേ അവൾക്ക് ഇങ്ങനെ കറങ്ങാൻ ആരുമില്ലാത്തതിന്റെയാ.....""""" സൗമ്യ കൂടെ വേദയോട് കയർത്ത് സംസാരിച്ചപ്പോഴേക്കും രണ്ടുപേരുടെയും കൂട്ട ചിരിയുയർന്നു..... """ദേ.... പൊന്നു മോളെ ഇതെങ്ങാനും വീട്ടിൽ കൊളുത്താൻ നിന്നാൽ അറിയാലോ പ്രിൻസിനെ......"""" ചൂണ്ടു വിരൽ തുമ്പിൽ പോലും വേദയോടുള്ള അമർഷം പ്രകടിപ്പിച്ച് വൈഗ നിൽക്കവേ ആയിരുന്നു മിഥുൻ ക്ലാസ്സിലേക്ക് കയറി വന്നത്..... പെട്ടെന്ന് എല്ലാവരും നിശബ്ദരായി ഇരുന്നു..... വൈഗ വേദയുടെ ഇടതു ഭാഗത്തും സൗമ്യ വലതു ഭാഗത്തുമാണ് ഇരിക്കുന്നത്..... ക്ലാസ്സ്‌ തുടങ്ങി കുട്ടികളുടെ ശ്രെദ്ധയോടെ ക്ലാസ്സിൽ മുഴുകിയിരുന്നു..... കുറച്ചു സമയം അങ്ങനേ പോകുമ്പോഴാണ് സൗമ്യ പതിയെ വേദയുടെ ചെവിലേക്ക് എന്തോ പറയാനായി ആഞ്ഞത്.... ആദ്യം തെല്ലൊന്ന് മടിച്ചെങ്കിലും പിന്നെ വേദ അവൾടെ അടുത്തേക്ക് ചെവി കൂർപ്പിച്ചു.... ""അതേ കുറേ നേരമായി ഞാൻ ശ്രെദ്ധിക്കുന്നു.....സാർ നിന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട് കേട്ടോ ....."""" സൗമ്യ പറയുമ്പോൾ എന്തോ പെട്ടെന്ന് നെഞ്ച് ഏങ്ങിയത് പോലെ വേദക്ക് തോന്നി...... എന്തിനായിരിക്കും എന്ന് മനസ്സ് ചിന്തിക്കും മുൻപേ മിഴികൾ മിഥുനിലേക്ക് സഞ്ചരിച്ചിരുന്നു....... അവൻ ഗൗരവത്തിൽ ക്ലാസ്സെടുക്കുകയാണ്.....

അവൾ നോക്കി നിൽക്കെ പെട്ടെന്ന് മിഥുന്റെ ചെറുപുഞ്ചിരി കലർന്നൊരു നോട്ടം വേദ ഇരിക്കുന്ന ഭാഗത്തേയ്ക്ക് നീങ്ങിയതും വേദ മിഴികൾ പുസ്തകത്തിലേക്ക് താഴ്ത്തി..... ""അതേ... സാർ നോക്കുന്നുണ്ട്....""" അവൾ മനസ്സിൽ പറയുമ്പോഴും പിന്നീടങ്ങോട്ടേക്ക് നോക്കാനുള്ള ധൈര്യം തോന്നിയില്ല.... """കണ്ടോ.... സാർ... നോക്കുന്നത് കണ്ടോ നീ...എന്താണ് മോളെ ഒരിളക്കം ഏ...."" സൗമ്യ വീണ്ടും ആവേശത്തോടെ പറയുമ്പോൾ വേദ മിണ്ടാതിരിക്കാനായി കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി.... ക്ലാസ്സ്‌ കഴിയുബോഴും മിഥുൻ ഇറങ്ങി പോകുമ്പോഴും വേദ പിന്നെ അവനെ നോക്കിയില്ല..... ❤️ ബസ്സ് സ്റ്റോപ്പിൽ ചെന്ന് അധികനേരം ആകും മുൻപേ ബസ്സ് വന്നു..... വല്ലാത്ത തിരക്ക്... സൂചി കുത്താൻ പോലും ഇടമില്ലാത്ത പോലെ.... എങ്ങനെയെങ്കിലും വേദ പണിപ്പെട്ടു ബസ്സിന്റെ ഓരത്ത് നില ഉറപ്പിച്ചപ്പോഴാണ് റോഡിൽ നിന്നും ഒരു കാർ കടന്നു പോകുന്നത് ശ്രെദ്ധയിൽ പെടുന്നത്.... മിഥുൻ സാറ്.... ""എന്നാലും എന്തിനാവും സാറ് എന്നെ നോക്കിയത്.... ഞാൻ ക്ലാസ്സ്‌ ശ്രെദ്ധിക്കുന്നുണ്ടോ എന്നു നോക്കിയതാവും അല്ലാത്ത സൗമ്യ പറഞ്ഞത് ആയിരിക്കില്ല....

""" ബസ്സിൽ നിന്നിറങ്ങുമ്പോൾ പൂർണമായും അവളാ കാര്യം മറന്നിരുന്നു.... ""..... അ..അച്ഛാ......""" മുറ്റത്തെ വാഴത്തോപ്പിൽ വെള്ളമൊഴിച്ചു നിൽക്കുന്ന ശങ്കരനെ കണ്ടതും ഓടിവന്നവൾ കെട്ടി പുണർന്നു.... """വേദെ... നിനക്കെന്തിന്റെ കേടാ കുട്ടി... അച്ഛനോട് നിന്ന് ചിണുങ്ങി നിൽക്കാതെ പോയ്‌ കുളിച്ചേ....""" അരി പാറ്റി ഉമ്മറത്തിരിക്കുന്ന ദേവിക്ക് നേരെ കൃസൃതിയോടെ കണ്ണ് ചിമ്മി കാട്ടിയവൾ ഉള്ളിലേക്ക് പോകുമ്പോൾ രണ്ടു നുള്ള് അരിയെ മുറത്തിൽ നിന്നും എടുത്തവൾ വായിലേക്ക് ഇട്ടു..... കുളികഴിഞ്ഞു വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു... അമ്മയെ അടുക്കളയിൽ നിന്നും സഹായിച്ചതിനു ശേഷം ആയിരുന്നു നോട്സ് എഴുതനായി മുറിയിലേക്ക് വേദ പോയത്..... മുറിലിരുന്നു വേദ എഴുതുമ്പോൾ ഒരു കള്ളചിരിയോടെ വൈഗ അടുത്തു വന്നു നിന്നു..... ആദ്യമൊന്നും കാര്യമാക്കിയില്ല എങ്കിലും പിന്നെയും അവളെങ്ങനെ നിന്നപ്പോൾ എന്താ എന്ന രീതിയിൽ വേദ പുരികം ഉയർത്തി കാട്ടി..... """എന്താണ് മോളെ നീയും മിഥുൻ സാറും തമ്മില്...മ്മ്....""

" ഒരു പ്രത്യേകരീതിയിൽ വൈഗ പറയുമ്പോൾ വേദ പെട്ടെന്ന് അടുക്കള ഭാഗത്തേയ്ക്കാണ് നോക്കിയത്.... """യ്യോ.... ഒന്ന് പ... പതിയെ..... പറയെന്റെ വൈഗേ.... അ... അമ്മ.... കേൾക്കും....."""" വെപ്രാളത്തോടെ വേദ വൈഗയുടെ വാ പൊത്തി പിടിച്ചു.... """ഓഹോ.... ആരേം ഒന്നും അറിയിക്കാതെ എല്ലാം ഒപ്പിച്ച് വെച്ചിട്ട് ഇപ്പൊ അമ്മ കേൾക്കരുതെന്നല്ലേ....""" """ഓ... അങ്ങനെ ഒ... ഒന്നും.... അല്ല... വൈഗ.... സൗമ്യ... വെ... വെറുതെ...."""" "''വെറുതെ ഒന്നുമല്ല...""' വേദയെ പറഞ്ഞു തീർക്കാൻ വിടാതെ വൈഗ സംസാരിച്ചു തുടങ്ങി .... """"ഞാനും കണ്ടല്ലോ സാർ നിന്നെ തന്നെ ഇടക്കിടക്ക് നോക്കുന്നത്.... നമ്മുടെ ക്ലാസ്സിൽ വേറെ പിള്ളേരില്ലാഞ്ഞിട്ടാ.... എന്നാലും എന്റെ വേദേ നിന്നെ സമ്മതിക്കണം.... എത്ര പേരാന്നറിയോ സാറിന്റെ പിന്നാലെ നടക്കുന്നത്....പ്രിൻസ് ഇല്ലായിരുന്നെങ്കിൽ ഞാനും ഒരു കൈ നോക്കിയേനെ...."""" വൈഗ പറഞ്ഞു നിർത്തുമ്പോൾ ഒന്നും മനസ്സിലാകാതെ നെറ്റിയിൽ കൈ വെച്ച് വേദ ഇരിക്കുകയായിരുന്നു..... """ഇത്... എ... എന്തൊക്കെയാ... വൈഗ.... ഈ... പറഞ്ഞു കൂട്ടുന്നെ.....""" """മ്മ്....നീയാ ഫോണിങ് തന്നെ..""" ചാർജറിൽ ഇരുന്ന ഫോണിനെ വേദയുടെ ഫോണിനെ വൈഗ വലിച്ചെടുത്തു.... """നീ.... എ... എന്താ....ചെയ്യണേ... വൈ... വൈഗേ...."""

"""ഞാനെ... മിഥുൻ സാറിന്റെ കുറച്ച് ഫോട്ടോസ് നിനക്ക് സെന്റ് ചെയ്യാം ഇൻസ്റ്റേയിൽ കിടന്നതാ.... നിനക്ക് പിന്നെ അതൊന്നും ഇല്ലല്ലോ... ആകെ ഈ ഒണക്ക വാട്സ്ആപ്പ് മാത്രല്ലേ ഉള്ളൂ....""" ആവേശത്തോടെയുള്ള വൈഗ ഫോട്ടോസ് സെന്റ് ചെയ്യുമ്പോൾ പേടിയോടെ വിരൽ ഞൊടിച്ചുകൊണ്ട് വേദ വാതിക്കലിൽ ഒന്ന് നോക്കി.... """മ്മ്....ഇതാ നോക്ക്.... നമ്മുടെ സാറിന്റെ ഗ്ലാമർ.....""" സംശയത്തോടെ മുഖം ചുളുക്കി നിന്നവളുടെ നേരെ ഫോൺ നീട്ടി പിടിച്ചു വൈഗ ഇരിക്കുമ്പോൾ പതിയെ വേദ ഫോൺ വാങ്ങി..... അഞ്ചോ ആറോ ഫോട്ടോസ് ഉണ്ടാകും..... മെല്ലെ വിരൽ നീക്കി ഓരോന്നായി നോക്കുമ്പോഴാണ്.... റെഡ് ഷർട്ടും മുണ്ടും ഉടുത്തു നെറ്റിയിൽ ഒരു ചന്ദന കുറിയുമായി നിൽക്കുന്ന മിഥുന്റെ ഒരു ഫോട്ടോ വേദയുടെ കണ്ണിൽ തറച്ചത്.... സാധാരണ ഫോർമൽസിൽ മാത്രം കണ്ടിട്ടുള്ള മിഥുനിനെ ആ വേഷത്തിൽ കണ്ടപ്പോൾ വല്ലാത്ത കൗതുകം തോന്നി.... വലം കയ്യിലെ പേന നോട്ട്ബുക്കിലേക്ക് ഊർന്നു വീണത് അവളറിയാതെ ആയിരുന്നു..... മിഥുന്റെ ഫോട്ടോ സൂം ചെയ്ത് നോക്കുമ്പോൾ വൈഗ അവൾക്ക് നേരെ കണ്ണ് കൂർപ്പിച്ചു നിന്നു..... വൈഗയുടെ മുഖഭാവം മാറുന്നത് വേദ അറിയുന്നുണ്ടായിരുന്നില്ല.. അപ്പോഴും തന്റെതല്ലാത്ത പ്രണയത്തെ ഓർത്ത് സ്വപ്നം കാണുന്നവളെ നോക്കി വൈഗ നിഗൂഢമായി ഒന്നു ചിരിച്ചു കാട്ടി.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story