വേ.. വേ... വേദാത്മിക...: ഭാഗം 20

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

ബൈക്ക് ഒതുക്കി താക്കൊലെടുത്ത് മിററിൽ ഒന്നു നോക്കി മുടിയിഴകൾ ഒതുക്കി വിടുമ്പോൾ പ്രിൻസിന്റെ കണ്ണുകൾക്ക്‌ വല്ലാത്ത തിളക്കാമായിരുന്നു.... പള്ളിയിലേക്ക് എത്താനുള്ള പടവുകൾ കയറി മുകളിലേക്ക് ചെല്ലുന്തോറും ചെറിയൊരു വിറയൽ..... ഇന്നലെ ചോദിക്കായിരുന്നു മറുപടി എന്താണെന്ന്..... ഇതിപ്പോ ഈ നേരം വരേയും നെഞ്ചിലൊരു പെടപ്പാണ്..... വേദനിപ്പിക്കുന്ന ഒന്നും പറയില്ലായിരിക്കും.... എന്റെ വേദ കൊച്ചല്ല്യോ... അതിന് ആരേം വേദനിപ്പിക്കാൻ പറ്റത്തില്ല...... വാച്ചിലേക്ക് ഒന്നുകൂടി നോക്കി... സമയം ഒമ്പതേ കാല്.... പള്ളിക്കേറി ഒന്നു പ്രാർത്ഥിക്കണം..... അതിനാ ഇത്ര നേരത്തെ വന്നത്..... എന്റെ മാതാവേ.... പള്ളി മുറ്റത്ത് എത്തും മുൻപ് കണ്ട വല്യ കുരിശിനെ നോക്കി അവൻ കണ്ണടച്ചു വിരൽ മുത്തി മിഴി തുറക്കുമ്പോഴാണ് പള്ളിയുടെ വടക്കുംഭാഗത്തെ ഗാർഡനിൽ കുറേ കൃസുതി കുരുന്നുകൾ വെള്ളം നനക്കുന്നത് കണ്ടത്..... ഒഫെനേജിലെ കുഞ്ഞുങ്ങളാണ്... """....ഹലോ ചട്ടബീസ്...... എന്നതാ പരിപാടി...""""

മെല്ലെ പുഞ്ചിരിച്ചവൻ അവർക്ക് നേരെ നീങ്ങുമ്പോൾ എല്ലാവരു അവനിലേക്ക് ഓടി അടുത്തിരുന്നു.... .......ചേട്ടായീ....... കൂകി വിളിച്ചു കൊണ്ടവർ എത്തും മുൻപ് അവൻ തറയിൽ മുട്ടുകുത്തി ഇരുന്നു...... കുഞ്ഞുങ്ങൾ അവനരികിൽ ചേർന്നു നിന്നപ്പോഴേക്കും ഇരു കൈകളെ വീശിയവൻ അവരെ പൊതിഞ്ഞു പിടിച്ചു.... പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു ചെറിയ പാക്കേറ്റ് മിടായി എടുത്തവർക്കായ് നീട്ടി അവൻ..... """ഏട്ടായി...... എവിടായിരുന്നു ഇത്രനേരം......""" ആവേശത്തോടെ മിടായി പൊട്ടിക്കുന്നതിനിടയിൽ എട്ടു വയസുകാരി കുഞ്ഞ്എസ്തറിന്റെ ആണ് ചോദ്യം.... """എന്നതാ കുറുമ്പത്തി...... എന്റെ മോള് ഏട്ടായിയെ കാത്തിരിക്കുവായിരുന്നോ..."' പറയുമ്പോൾ അവൻ വാത്സല്യത്തോടെ ആ കുഞ്ഞിന്റെ കവിളിനെ നുള്ളി വിട്ടിരുന്നു...... """....ഞാനല്ല കാത്തിരിക്കുന്നത് വേറെ ഒരാളാ.....""" """.......വേറെയാരാ.....""". നെറ്റി ചുളിവിൽ സംശയം നിഴലിച്ചവൻ ഒന്നുകൂടി ചോദിച്ചു..... ഏട്ടായി ഒരു മാലാഖ കൊച്ചിന്റെ കാര്യം പറഞ്ഞില്ലായിരുന്നു.... """"......ആ ചേച്ചിയാ.......""" .""".....ആര്... വേദ... കൊച്ചോ...""" കേട്ടതും അവന്റെ നെഞ്ചു പിടഞ്ഞവന്റെ..... കണ്ണുകൾ ആ പരിസരം മുഴുവൻ അലഞ്ഞു നിന്നു...... """.

..... ആ.... പ്രിൻസ് ഏട്ടായീടെ വേദ കൊച്ച് തന്നെയാ.....എപ്പോഴേ ഏട്ടായിയെ കാത്തു നിൽക്കുവാന്നറിയോ....""" കുഞ്ഞുങ്ങൾ ഒരോരുത്തരായി പറയുമ്പോൾ അവൻ വലത്തെ കയ്യിലെ വാച്ചിലേക്ക് പിന്നെയും നോക്കി.... """"ഞാൻ പത്തു മണിക്ക് വരാനാണല്ലോ പറഞ്ഞേ....""" അവൻ സ്വയം ചോദിക്കുമ്പോൾ വീണ്ടും എസ്തർ അവനേ തട്ടി വിളിച്ചു.... .."""....ദേ പ്രയർ ഹോളിൽ ഏട്ടായിയെ നോക്കി ഇരിപ്പുണ്ട്..... വേഗം ചെന്നോ....""" കുഞ്ഞവൾ ദൂരേക്ക് വിരൽ ചൂടി അവനേ നോക്കി.... അടുത്ത നിമിഷം ഒരു ചെറു പുഞ്ചിരിയോടെ അങ്ങോട്ടേക്ക് ഓടനായി ആഞ്ഞതും.... കുഞ്ഞി പെണ്ണ് അവന്റെ കൈകളെ പിടിച്ചു നിർത്തി..... """ഏട്ടായിയെ...... മാലാഖ കൊച്ച് സുന്ദരിയാട്ടോ... ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടായി... നിങ്ങള് നല്ല മാച്ചാ....""" കുഞ്ഞ് നാവിൽ വന്ന വാക്കുകളിൽ പുഞ്ചിരി വിടർത്തിയവൻ അവളുടെ കവിളിൽ മെല്ലെ നുള്ളി.... പ്രെയർ ഹാളിലേക്ക് ഓടി കയറിയവൻ ഒഴിഞ്ഞ ബെഞ്ചുകൾക്കിടയിലൂടെ പതട്ടലോടെ കണ്ണോടിച്ചപ്പോഴാണ് ഒരാൾ തിരിഞ്ഞിരുന്നു പ്രാർത്ഥിക്കുന്നത് കണ്ടത്..... ......വേദ.... കാൺകെ എന്തുകൊണ്ടോ വീണ്ടും നെഞ്ചിടിപ്പ് ഉയർന്നു പൊങ്ങുന്നുണ്ടായിരുന്നു....... വല്ലാത്തൊരു വെപ്രാളം.....

നെറ്റിയിൽ പൊടിഞ്ഞു വരുന്ന വിയർപ്പു തുള്ളികൾ തുടച്ചെടുത്ത് ഷർട്ടിന്റെ തുമ്പും വലിച്ചു വിട്ടവൻ കാലുകൾക്ക്‌ നിലയുറക്കതെ അങ്ങോട്ടുമിങ്ങോട്ടും തെന്നി മാറി..... അവൻ വന്നത് അറിയാതെ മിഴികളടച്ചു പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നവളെ അവനൊന്നു നോക്കി..... വെള്ള നിറത്തിലെ ചുരിദാറിന്റെ ഷാൾ തല വഴി മൂടിയൊതുക്കി മിഴികളടച്ചു കൈകൂപ്പി ഇരിക്കുന്നവളെ കണ്ടവൻ വന്നതറിയിക്കാനായി തൊണ്ട പതിയെ കനപ്പിച്ചു... """.....മ്മ്ഖും....."""" കേട്ടതും പതിയെ അവൾ കണ്ണു തുറന്നു നോക്കി...... എഴുന്നേറ്റു നിന്ന വേദ മെല്ലെ ആ മുഖത്തേയ്ക്ക് നോക്കുമ്പോൾ എന്തെന്നില്ലാതെ പതറുകയാണവൻ..... വിയർത്തൊലിക്കുന്ന കഴുത്തിടുക്കിലേക്ക് കൈ ചേർത്ത് പുഞ്ചിരി നിന്നവൻ അവളെ നോക്കുമ്പോൾ വിഷാദമായിരുന്നു ആ മുഖത്ത്.... """"....കൊച്ച് ഇത്ര നേരത്തെ വന്നോ....ഞാൻ കരുതി പതിയെ വരാത്തൊള്ളൂന്ന്‌.....""" പറയുമ്പോൾ പുരികം ഉയർത്തിയവൻ മുടി മെല്ലെ തഴുകി വിട്ടു..... """കൊച്ചിനും ഒരു സമാധാനം ഇല്ല അല്ല്യോ..... എനിക്കും.... ഇന്നലെയൊന്നും ഒരു... ഒരു പോള കണ്ണടച്ചില്ല...... ഞാൻ.... ഭയങ്കര വെപ്രാളായിരുന്നേ..... ഇങ്ങനെയൊക്കെ ഞാൻ ആദ്യം... ആദ്യായിട്ടാ കൊച്ചേ...."""

ടക്കിടെ ചിരിയിലൂടെ വാക്കുകൾ ഉയർന്നു പൊന്തിയപ്പോൾ ഒന്ന് പുഞ്ചിരിച്ചു കൂടിയില്ല വേദ.... """ഈ ഡ്രസ്സ്‌ കൊള്ളാട്ടോ ഇപ്പൊ കണ്ട അച്ചായത്തി പിള്ളേരെ പോലെ.... നല്ല ചേലുണ്ട്......""" മിഴികൾ താഴ്ത്തി നിൽക്കുന്നവളെ മുഖം ചരിച്ചവൻ ഒന്നു നോക്കി...... """....കൊച്ചെന്നാ ഒന്നും മിണ്ടാത്തെ.... നാണാന്നോ...."""" ആ മിഴികൾ ആശങ്കയോടെ തറയിലേക്ക് തെന്നി നീങ്ങുന്നത് ചങ്കിടിപ്പോടെ അവൻ കണ്ടു നിന്നു.... """...എന്നതാ കൊച്ചാലോചിക്കുന്നെ...."""" മൗനം പൂണ്ടു നിൽക്കുന്നവളുടെ മറുപടിക്കായി കാക്കുമ്പോൾ അവന്റെ കൃഷ്ണമണികൾ ആ മുഖം മുഴുവൻ ഒഴുകി നടന്നു.... "'".....എന്നെ.... ഇഷ്ട്ടാന്നോ വേദകൊച്ചിന്.....""" കേട്ട മാത്രയിൽ മിഴികളിൽ നിന്നൊരു തുള്ളി നീർക്കണം ചിന്തി നിന്നവൾ അവനെ പൊടുന്നനെ നോക്കി..... പറയാൻ കഴിയാത്ത ഉത്തരമാണെന്നവൻ ആ കണ്ണുകളിൽ നിന്ന് തിരിച്ചറിയുന്നുണ്ടായിരുന്നു..... """...അല്ല്യോ കൊച്ചേ.... എന്നെ ഇഷ്ട്ടം.... അല്ലിയോ..."" ....മിണ്ടിയില്ല അവൾ... ....

പറയാതെ എന്തോ മടിച്ച് നിന്നതും.... ഹൃദയതാപം പൊള്ളിയടരുന്നത് പോലെ പ്രിൻസിന് തോന്നി...... ശ്വാസം എവിടെയോ ഉടക്കി നിന്നു..... കണ്ണുകൾ അനുസരണയില്ലാതെ അപ്പോഴേക്കും ഒഴുകി തുടങ്ങിയിരുന്നു.... '""എന്നാ..... എന്നാ... കൊച്ചേ... എന്നെ..... പിടിക്കാത്തെ....ഏ.... """ വിതുമ്പി കൊണ്ടവൻ ഇടറിയ സ്വരം ഉയർത്തി..... """"കൊച്ച്.... കൊച്ച്.... പറഞ്ഞിട്ടല്ല്യോ ഞാൻ.... മാറിയത്..... കുടി നിർത്തിയത്.... കൂട്ട്... കൂട്ട് കെട്ടക്കോ വിട്ട്...... കോളേജിൽ പോയ്‌ തൊടങ്ങിയത്.... പിന്നെ എന്നാ....ഏ.....എന്നെ ഇഷ്ടമില്ലാത്തെ... എന്തേലും ഒന്നു പറ കൊച്ചേ....""" ദയനീയമായി അവൻ കെഞ്ചിയിട്ടും ഒരക്ഷരം പറഞ്ഞില്ല അവൾ.... അവനോടൊപ്പം മിഴി നിറഞ്ഞതല്ലാതെ..... "'""ഞാൻ ഇനി വേറെ ജാതി ആയോണ്ടാന്നോ..... അങ്ങനേന്നും കരുതല്ലേ പെണ്ണെ.... ഞാൻ നിന്നെ പൊന്നു പോലെ നോക്കത്തില്ല്യോ..... ഈ കൈവെള്ളയിന്മേൽ കൊണ്ട് നടക്കത്തില്ല്യോ.... എന്നെ വേണ്ടാന്ന് മാത്രം പറഞ്ഞേക്കല്ലേ കൊച്ചേ....

ഈ... ഈ.. പ്രിൻസിന്റ പ്രാണൻ നിലച്ചു പോകും.....""" അവന്റെ എങ്ങൽ താങ്ങാൻ കഴിയാതെ അവൾ വീണ്ടും മിഴികൾ താഴ്ത്തി..... കണ്ടത് അവനൊന്നാഞ്ഞു നിശ്വസിച്ചു..... എന്തിനോ പരുവപെട്ടപ്പോൽ ഇരു മിഴികളും വിരലുകൾ നീട്ടി അമർത്തി പിഴിഞ്ഞു..... """ആയിക്കോട്ടെ..... കൊച്ചിന്... ഇഷ്ടമില്ലേൽ എന്ത് ചെയ്യാൻ പറ്റും.... ഇല്ലാത്ത സ്നേഹം വരുത്തിക്കാനൊന്നും പറ്റുകേലല്ലോ അല്ലേ...... എന്നോട് മാറണം എന്ന് പറഞ്ഞപ്പോ ഞാൻ കരുതി.... ഛെ.... എന്തൊരു പൊട്ടനാ ഞാൻ....""" മെല്ലെ തലയിലേക്കവൻ വെറുപ്പോടെ ആഞ്ഞൊന്നു തട്ടി.... """സാരയില്ല.... കൊച്ചേ.... താൻ... പ്രാർത്ഥിച്ചോ.... ഞാൻ പോയേക്കാം.... ഇനി അതും ഇതും പറഞ്ഞ് ഈ പ്രിൻസ് ഇനി ശല്യത്തിന് വന്നേക്കില്ല..... """ പരിഭവത്തോടെ ചുമൽ ഉയർത്തികൊണ്ടവൻ കൈ വീശി കാട്ടി.... പറഞ്ഞവസാനിപ്പിച്ചവൻ തിരിഞ്ഞതും... പൊടുന്നനെ അവന്റെ വലം കൈയ്യെ വേദ ഇരു കരങ്ങളാലും മുറുക്കി പിടിച്ചു.... ഞെട്ടി തിരിഞ്ഞവൻ നോക്കുമ്പോൾ പോകരുതേ എന്ന് തലയനക്കുകയായിരുന്നു അവൾ.....

""" .......... ചേട്ടായീയേ........""" കുട്ടി കുറുമ്പികളുടെ ഒച്ച വാതിൽക്കലിൽ നിന്നു പെട്ടെന്ന് കേട്ടതും ഇരുവരും അങ്ങോട്ടേക്ക് നോക്കി.... "'"'""ചേട്ടായീടെ മാലാഖ കൊച്ചിന് ചേട്ടായിയെ ഭയങ്കരഇഷ്ട്ടാ......"""" ഉറക്കെ ഒരേ സ്വരത്തിൽ കുഞ്ഞുങ്ങൾ പറഞ്ഞതും അത്ഭുതത്തോടെ പ്രിൻസ് അവളെ നോക്കി..... നാണത്തിൽ മുങ്ങി നിന്നവൾ മെല്ലെ അവനെ നോക്കി പുഞ്ചിരിക്കുകയാണ്.. "'''....ഇഷ്ട്ടമല്ല..... ജീവനാണെന്ന്‌ പറയാൻ പറഞ്ഞു.....""' കുഞ്ഞു എസ്തർ കൂട്ടത്തിൽ ഒച്ച ഉയർത്തി..... ""'...ഇച്ചേച്ചിക്ക് പറയാൻ പറ്റാത്തൊണ്ട് ഞങ്ങളെ ഏൽപ്പിച്ചതാ.....പറയാൻ...."""" കേൾക്കുമ്പോൾ കണ്ണീരോടെ അവൻ ഏങ്ങി ചിരിച്ചുകൊണ്ടവളെ ഒന്ന് നോക്കി...... ഒപ്പം വിങ്ങി കരയുകയാണ് അവളും..... സ്വർഗം കിട്ടിയപോൽ ആവേശത്തോടെ ഇരു കരങ്ങളാലും അവളുടെ മുഖത്തെ വാരിയെടുത്തു.... """....നേരാന്നോ കൊച്ചേ..... എന്റെ....എന്റെ വേദ കൊച്ചിന് ഈ പ്രിൻസിനെ ഇഷ്ട്ടാന്നോ...""" നിറമിഴികളാലെ അവൾ തല ചെരിച്ചുകാട്ടി.... ""'.......ഇ... ഇ.... ഇ...... എ..... മ്മ്...."""""

പറയാൻ കഴിയാതെ നാവുടക്കി പോയവളെ പെട്ടെന്നവൻ മാറോടു ചേർത്തു വെച്ചു..... "'"....എന്റെ കർത്താവേ.....""" അലതല്ലുന്ന സന്തോഷം കണ്ണീരായി പൊഴിച്ചവൻ അവളെ വാരി പുണരുമ്പോൾ പൊട്ടി ചിരിച്ചു കൊണ്ട് കൈ കൊട്ടി നിന്നു കുഞ്ഞുങ്ങൾ...... കേട്ടതും അവൻ അങ്ങോട്ടേക്ക് നോക്കി.... അവരോടൊപ്പം ചിരിച്ചു നിൽക്കുമ്പോഴാണ് എന്തോ ഓർമ വന്നപ്പോൽ പെട്ടെന്ന് പ്രിൻസ് അവളെ നോക്കിയത്..... """""......വാ....'"""" വലം കയ്യേ മുറുക്കി പിടിച്ചവൻ വേദയേ അവിടെന്ന് വലിച്ചു കൊണ്ട് പോയപ്പോഴും കുഞ്ഞുങ്ങൾ പുഞ്ചിരി അവസാനിപ്പിച്ചിരുന്നില്ല.... അവൻ ഓടി എത്തിയത് സെന്റ് മേരീസ് പള്ളിയുടെ മുന്നിലാണ്...... ആശ്വാസം നിറച്ചവൻ ആ കരങ്ങൾ അടർത്തി മാറ്റാതെ അവളേയും കൊണ്ട് അൽത്താരയുടെ മുന്നിലേക്ക് ചെന്നു നിന്നു..... മാതാവിന്റെ രൂപക്കൂടിനരികിലായ് മുട്ടു കുത്തി നിന്നവൻ മിഴികൾ മൂടി.... കണ്ടതും അവളും അവനെ പോൽ ഇരുന്നു നോക്കി..... തൊഴുകയ്യോടെ കണ്ണുകലടച്ചിരുന്നു.....

തെല്ലൊരു നേരത്തെ നിശബ്ദത.... """......വേദ.....""'' ആർദ്രമായ സ്വരം മെല്ലെ മിഴികൾ തുറക്കുമ്പോൾ അവൻ നിൽക്കുകയാണ്..... പതിയെ എഴുന്നേറ്റവൾ അവന് അഭിമുഖമായി നിന്നു....... നോക്കുമ്പോൾ കയ്യിൽ ഒരു കുഞ്ഞു ബോക്സ്‌.... എന്താണെന്ന് മനസ്സിലാകാതെ സംശയത്തോടെ അവൾ മുഖം ചുളുക്കി.... """.....ഇ...ഇത്....?""" ബോക്സവൻ തുറന്നു കാട്ടുമ്പോൾ ഒരു കുഞ്ഞു മോതിരമാണ്..... ഒരു കൊച്ചു ഡയമണ്ട് റിങ്.... കണ്ടതും ഞെട്ടി കൊണ്ടവനിലേക്ക് മിഴികൾ പായിച്ചു അവൾ.... """നിനക്ക് വേണ്ടി വാങ്ങിയതാ...... നീ എന്റെ ഇഷ്ട്ടം തള്ളിക്കളയില്ലെന്ന് മനസ്സ് പറഞ്ഞിരുന്നു.... പിന്നെ... നിനക്ക് വേണ്ടി ആദ്യായിട്ട് മേടിക്കുന്നതല്ലേ.... ആ ബൈക്ക് ഞാനങ്ങു വിറ്റു.... ഇപ്പൊ വന്നത് വിഷ്ണുന്റെ ബൈക്കിലാ...""" പറഞ്ഞതും നോവോടെ വേദ അവനിലേക്ക് മിഴി നീട്ടി..... ""ഏയ്.....നീ വിഷമിക്കണ്ട..... പണ്ട് വണ്ടി പ്രാന്ത് തലക്ക് പിടിച്ചപ്പോ വാങ്ങിയതാ.... ഇപ്പൊ നീ അല്ല്യോ എന്റെ ഭ്രാന്ത്.....""" പറഞ്ഞവൻ അവളുടെ വലംകൈ വിരലുകളെ മൃതുലമായി കോരിയെടുത്തു...

""""ഞങ്ങള് ക്രിസ്ത്യാനികൾക്ക്.... പള്ളിയില് നിന്ന് മോതിരം ഇടുന്നത് മിന്നു കെട്ടുന്നതിനു തുല്യാ....... എന്റെ മാതാവാ ഇത് ..... ഈ മുന്നില് മുട്ടിപ്പായി നിന്ന പ്രിൻസ് എല്ലാ സങ്കടവും ഇറക്കി വെക്കുന്നേ..... ആ മാതാവിനെ സാക്ഷി നിർത്തി ഈ മോതിരം ഞാനൊന്ന് ഇട്ടോട്ടെ എന്റെ കൊച്ചേ.... """ അധരകോണിൽ പുഞ്ചിരി ചാലിച്ചവൾ മെല്ലെ തലയനക്കിയതും അവൻ പ്രണയാർദ്രമായി അവളിലേക്ക് മിഴി ചിന്തി..... പതിയെ മോതിരം ഇടുമ്പോൾ വെള്ളരി പ്രാവുകൾ ചിറകടിച്ചുയരുന്ന ശബ്ദം പള്ളിക്കുള്ളിൽ പ്രതിഭലിച്ചു നിന്നു.... തെളിഞ്ഞു കത്തുന്ന മെഴുകുതിരികൾ സാക്ഷി നിർത്തി പ്രിൻസ് അവന്റെ വേദ കൊച്ചിന്റെ വിരലിലേക്ക് മോതിരമണിഞ്ഞു..... """"''ഇനി എന്റെ കൊച്ച് പറ..... ഇഷ്ട്ടാന്നോ ഈ പ്രിൻസിനെ... പറ... ആ നാവിൽ നിന്ന് എനിക്കത് കേൾക്കണം...""" അപ്പോഴേക്കും മോതിരത്തിൽ ഊന്നി നിന്ന കരം വേദയുടെ കവിളിനെ ലക്ഷ്യമാക്കി ഒഴുകിയിരുന്നു......

അവളുടെ കഴുത്തിടുക്കിൽ ഉള്ളം കൈ ചേർത്തവൻ ചോദിക്കുമ്പോൾ മറുപടി പറയാനായി അവൾ തൊത്തി നിന്നു.... """ഇ... ഇ... ഇ... ഷ്ടാ......എ... നിക്ക്...... ജീ... ജീ..ജീവനാ....ന്റെ... പി... പി. പ്രി.... ൻ...സിനെ...""" വിക്കി വിക്കിയവൾ പറഞ്ഞു തീരുമുമ്പ് കണ്ണീരിൽ കുതിർന്നൊരു ചുംബനം അവളുടെ നെറ്റി തടത്തിൽ അവൻ പതിപ്പിച്ചിരുന്നു..... ❤️ വീട്ടുമുറ്റത്തെ ഓട്ടോയുടെ ശബ്ദം കേട്ടതും ആവേശത്തോടെ വൈഗ ഉമ്മറത്തേയ്ക്ക് ഓടി വന്നു.... ഓട്ടോയിൽ ഇറങ്ങി വരുന്ന വേദ..... കണ്ടപാടെ ആശങ്കയോടെ നോക്കുന്നുണ്ടവൾ.... വണ്ടിയെ പറഞ്ഞയച്ചു വീടിനുള്ളിലേക്ക് കയറും മുൻപ് വിവരങ്ങളറിയാൻ തിരക്കു കൂട്ടുകയാണ് വൈഗ....... """എന്താ... എന്തായി... മോളെ.. നീ.... അവനോട് പറഞ്ഞോ....""" കിതപ്പോടെ വൈഗ പറയുമ്പോൾ നിരാശയോടെ വേദ അവളിലേക്ക് മിഴികൾ പായിച്ചു..... """"എന്തു പറ്റി ടാ.... നീ... നീ... പറഞ്ഞോ....ഇനി... കാണരുതെന്ന് പറഞ്ഞോ... ഏ.... അപ്പൊ.. എന്തു പറഞ്ഞവൻ..... എന്തേലും പറയടി.....""""

വിഷാദത്തിൽ മുങ്ങിയ നിശബ്ദത നിറച്ചവൾ പതിയെ വലം കയ്യേ വൈഗയുടെ മുന്നിലേക്ക് ഉയർത്തി.... കണ്ടതും സംശയത്തോടെ വൈഗ പുരികം ചുളിക്കുമ്പോൾ വേദയുടെ നിഷ്കളങ്കത മാഞ്ഞു തുടങ്ങുന്നതവൾ തിരിച്ചറിഞ്ഞു.... അപ്പോഴേക്കും കൈവിരലിലെ മോതിരത്തിലേക്ക് തള്ള വിരൽ കൊണ്ട് കറക്കി വൈഗയേ നോക്കി വശ്യമായി ചിരിച്ചു കാട്ടി വേദ...... """...ഇത്.... ഈ... റിങ്... ആരാ... ആരിട്ടതാ....""" വേദയുടെ കരത്തെ പിടിച്ചു വലിച്ചവൾ ഉറക്കെ ചോദിച്ചു.... അപ്പോഴും പുഞ്ചിരി നിർത്താതെ വൈഗയേ അടിമുടി കണ്ണോടിച്ചു നിൽക്കുകയാണ് വേദ ചെയ്തത്...... """അപ്പൊ..... അപ്പൊ... നീയെന്നെ ചതിക്കുവായിരുന്നു... അല്ലേടി....""" """""ച.....ചതിയോ.... ആ.... വാക്ക്.... കണ്ടു പിടിച്ചത് പോലും എ.. എന്റെ ഈ കൂടപ്പിറപ്പല്ലേ...""" പറയുമ്പോൾ രൂക്ഷമായ ഭാവമായിരുന്നു വേദക്ക്..... ഇന്നേവരെ അവളിൽ നിന്നും കാണാത്ത ഭാവമാറ്റം..... ""നീ എന്ത് ക....കരുതി വൈഗ.... ഇന്നലെ നീ പറഞ്ഞതും എല്ലാം ഞാനങ്ങു വി....വിശ്വസിച്ചെന്നോ.... ഹ.... അങ്ങനെ വിശ്വസിച്ചിരുന്ന ഒ....ഒരു സമയം ഉണ്ടായിരുന്നു ഈ വേദക്ക് ... പക്ഷെ.... അ.....അതിന് നീ തന്ന ശിക്ഷ ഉണ്ടല്ലോ....

സ്വന്തം സഹോദരിയെന്നു പോലും നോ....നോക്കാതെ എന്നെ കൊല്ലാകൊല ചെയ്തില്ലേടി നീ ......എന്നെ കോളേജിൽ എല്ലാവരുടെ മുന്നില് നാ....നാണം കെടുത്തിയില്ലേ..... എന്റെ ഹൃദയത്തെ ഞെരിച്ചു ക...കളഞ്ഞില്ലേ.... ഇതൊക്കെ ഞാൻ ഒറ്റ നിമിഷം കൊണ്ട് മ....മറന്നൂന്ന് കരുതിയോ നീ..... """ ഇടറിയ സ്വരത്തിൽ വിറയാർന്ന വിരൽ ഉയർത്തുമ്പോൾ കണ്ണുകൾ ചുവന്നു തുടങ്ങിയിരുന്നു വേദയുടെ..... അപ്പോഴും വേദയിലെ മാറ്റം വിശ്വസിക്കാൻ കഴിയാതെ നോക്കി നിന്നു പോയ്‌ വൈഗ.... """"ഇന്നലെ നീ നുണ പ....പറഞ്ഞു കൂട്ടിയത് ആരെ കുറിച്ചാണെന്നറിയോ എന്നെ പ്രാണനായി കൊണ്ട് ന....നടക്കുന്ന എന്റെ പ്രിൻസിനെ കുറിച്ചാ...... അവന്റെ സ്നേഹത്തെ കു....കുറിച്ചാ.... നീ എന്തൊക്കെ പ....പറഞ്ഞാലും...എനിക്കറിയാടി...... ആ മനസ്സ്..... അ....അതിലെ നന്മയെ...... എന്നോടുള്ള പ്രണയത്തെ...... ആ വാക്കുകളിലൂടെയും ക... കൺ നനവിലൂടെയും എപ്പോഴേ എനിക്കത് മനസ്സിലായതാ..... എ......എന്തിന്..... ശ്വസിക്കുന്ന പ്രാണവായുവിൽ പോലും എ....എന്നോടുള്ള പ്രണയമാ ആ മനുഷ്യന്......"""

കേട്ടതും പല്ലുനെരിച്ചു നിന്ന വൈഗ വെറുപ്പോടെ മുഖം വെട്ടിച്ചു.... """പിന്നെ നീ ഇന്നലെ പറഞ്ഞപ്പോ ഞാൻ ഒ...ഒന്നും എതിർക്കാതെ അഭിനയിച്ചത്.... എനിക്കും ഇല്ലെടി മോളെ ... ഇ....ഇത്തിരി വാശിയൊക്കെ..... ഒന്നുമല്ലേലും ഞാൻ നിന്റെ കൂ....കൂടെപ്പിറപ്പല്ലേ...... എപ്പോഴും ജയിക്കുന്നത് നീയല്ലേടി...... ഒ.. ഒരു തവണ.. ഒരേയൊരു തവണ ഞാനൊന്നു ജ....ജയിച്ചോട്ടെ....""" പ്രതികാരം നിറഞ്ഞ അവളുടെ വാക്കുകൾ കേൾക്കെ അപമാനത്തിൽ വൈഗ തലകുനിച്ചു നിന്നു.... """"നിനക്ക് ഓർമയുണ്ടോ..... ഇ....ഇതുപോലൊരു ദിവസം നെഞ്ചു നീറി ഞാൻ നിന്നത്..... അന്ന് എന്നെ പ...പറഞ്ഞു പറ്റിച്ച് എന്റെ കണ്ണീരു കണ്ട് ആസ്വദിക്കുമ്പോൾ..... എന്നോട് നീ ഒ....ഒരു കാര്യം പറഞ്ഞിരുന്നു........ അ....അതേ എനിക്കും ഇപ്പൊ നിന്നോട് പ.. പറയാനുള്ളു...... ഞാൻ നിന്റെ പ്രണയം ത....തട്ടിപ്പറിച്ചിട്ടില്ല

ഞാൻ സ്വന്തമാക്കിയത് എ....എന്റെ പ്രണയമാ..... ഈ വേദയോട് എന്റെ പ്രിൻസിനുള്ള പ്രണയം..... വി....വിട്ട് കളഞ്ഞതല്ലേടി.....നീ .... ചപ്പാണെന്നു പറഞ്ഞു ച...ചവറ്റു കൂനയിൽ എറിഞ്ഞതല്ലേ അവനെ..... എന്നാ നീ കേട്ടോ.... എന്റെ പ്രിൻസിനെ ഞ...ഞാനിങ്ങെടുക്കാ...... ഈ നെഞ്ചോടു ചേർത്തുവെക്കും ഞാൻ അ...ആ മാണിക്യത്തെ.....""" വേദയുടെ വാക്കുകൾ കേൾക്കാൻ ശേഷിയില്ലാതെ വൈഗ മുഷ്ടി ചുരുട്ടി ഇരുമിഴികളും ഇറുക്കി അടച്ചു.... """ഇത്ര നാള് ഞാൻ അ..അനുഭവിച്ച ദുരിതങ്ങൾക്കൊക്കെ ദൈവം തന്ന നി...നിധിയാ എനിക്കെന്റെ പ്രിൻസ്.... ആ അവനെ ഇനി നീയെന്നല്ല....... ആർക്കുവേണ്ടിയും വിട്ടു ത...തരില്ല ഞാൻ....... ഈ പറയുന്നത് വേ..വേദയാ.... പ്രിൻസിന്റ വേദ കൊച്ച്....."""" അവസാനവാക്കിൽ കൈവീശി കടന്നുപോകുന്നവളുടെ മിഴികളിൽ അഗ്നി പടർന്നു നിൽക്കുന്നത് വൈഗ തിരിച്ചറിയുന്നുണ്ടായിരുന്നു................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story