വേ.. വേ... വേദാത്മിക...: ഭാഗം 21

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

ലാപ്ടോപ്പിൽ നിന്നും മിഥുന്റെ ക്രോപ് ചെയ്ത മുഖം അശ്ലീല വീഡിയോയിലെ ആളിലേക്ക്‌ എഡിറ്റ്‌ ചെയ്ത് ചേർക്കുമ്പോൾ വന്യമായി പുഞ്ചിരിക്കുകയായിരുന്നു വൈഗ.... """ ........പെർഫെക്ട്....."" സന്തോഷത്തോടെ കൈ ടേബിളിലേക്ക് വലിച്ചടിച്ചുകൊണ്ടവൾ ഉറക്കെ പറഞ്ഞു..... """"ഹോ.... നിന്നെ സമ്മതിക്കണം വൈഗ... നിനക്ക് ഇത്രയും കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞില്ലല്ലോ നീ....""""" ഉത്തരത്തിലേക്ക് മിഴിനീട്ടിയവൾ സ്വയം പറഞ്ഞു ചുരിദാറിന്റെ കോളറിൽ മെല്ലെ തൊട്ടു.... വീണ്ടും ലാപ്റ്റോപ്പിലേക്ക് നോക്കിയവൾ ആകാംഷയോടെ വീഡിയോ പ്ലേ ചെയ്തു.... """എന്റെ മിഥുനേട്ടാ എന്നോട് ഒന്നും തോന്നരുത്......

എനിക്കെന്റെ പ്രിൻസിന്റ സ്വന്തമാക്കാൻ എന്തായാലും സമയം എടുക്കും അതിനുമുന്നേ ഒരാഴ്ച പോലും തികച്ചില്ലാത്ത നമ്മുടെ കല്യാണം മുടക്കാൻ എനിക്കിതല്ലാതെ വേറെ മാർഗോന്നും ഇല്ലാഞ്ഞിട്ടല്ലേ....... ഞാൻ മോശമാണെന്ന് പറഞ്ഞു നാണം കെടുന്നതിനേക്കാൾ എന്റെ മിഥുനേട്ടൻ വൃത്തികെട്ടവനാണെന്ന് പറഞ്ഞു ഇത് മുടക്കുന്നതല്ലേ നല്ലത്....."""" പറഞ്ഞവൾ വീഡിയോ പ്ലേ ചെയ്ത് മെമ്മറികാർഡിലേക്ക് സേവ് ചെയ്തു... """ഒന്നോടൊന്നു ക്ഷമിച്ചേക്കണേ മിഥുനേട്ടാ വേറെ നിവർത്തി ഇല്ലാഞ്ഞിട്ടല്ലേ.....""" മൂക്കു ചുളുക്കികൊണ്ടവൾ പറയുമ്പോഴാണ് ദേവി ഉമ്മറത്തു നിന്നും ഉറക്കെ വിളിക്കുന്ന ശബ്ദം കേൾക്കുന്നത്...... """വൈഗ..... എടി... വൈഗേ """

"""ആ .... ദാ.... വരുണു.....ഓ ഈ അമ്മ....""" കസേരയിൽ നിന്നും ചാടി എണീറ്റവൾ തറയിലേക്ക് ആഞ്ഞൊരു ചവിട്ടു ചവിട്ടി ഉമ്മറത്തേക്ക് പോയ്‌..... അവിടെ ദേവിയും അരികിലായ് ശങ്കരനേയും കണ്ടതോടെ അവൾ ഒന്നടങ്ങി.... "".....എന്തിനാമ്മ വിളിച്ചേ...."" പിന്നിൽ നിന്നുമുള്ള ചോദ്യത്തിൽ കല്യാണകാർഡ് എണ്ണിക്കൊണ്ടിരുന്ന ദേവി തിരിഞ്ഞു നോക്കി...... """ആ.... നാളെ ഞങ്ങള് കാവുമ്പാക്കം കല്യാണം വിളിക്കാൻ പോണുണ്ട്..... നിന്റെ കൂട്ടുകാരികള് ആരൊക്കെയോ അവിടെ ഉണ്ടെന്ന് നീ പറഞ്ഞിരുന്നല്ലോ.....""" കേൾക്കുമ്പോൾ പുച്ഛത്തോടെയാണ് അവൾ മുഖം തിരിച്ചത്..... """....എനിക്കാരേം വിളിക്കണ്ട....'''"" വെറുപ്പോടെ ശബ്ദമുയർത്തിയപ്പോഴേക്കും ശങ്കരൻ ഒന്നു കനപ്പിച്ചു.... """അതെന്താ.... നീയല്ലേ... അമ്മയോട് പറഞ്ഞേ....

ആ കുട്ടികളുടെ വീടെവിടാന്ന് പറ... ഞങ്ങള് പോയ്‌ ക്ഷണിച്ചോളാം....""" ശങ്കരന്റെ ബലം പിടിച്ച വർത്താനം കേട്ടതും വൈഗ പതിയെ സ്വരം താഴ്ത്തി.... """"ഇല്ലച്ചാ..... അവരെയൊക്കെ ഞാൻ ഫോണിൽ വിളിച്ചായിരുന്നു... ഇനി അത് മതി വെറുതെ എന്തിനാ.....""" """"......ആാാ....""" വിളറിയ ചിരിയോടെ അവൾ പറഞ്ഞു നിർത്തിയതും അയാൾ ഒന്നിരുത്തി മൂളി..... തിരിഞ്ഞു നടന്നവൾ റൂമിനെ ലക്ഷ്യം വെച്ചു നീങ്ങി..... ടേബിളിൽ ലാപ് ടോപ്‌ തുറന്നിരിക്കുകയാണ്.... """....യ്യോ.... ഈ കുന്തം ലോക്കാക്കാൻ മറന്നു....""" ഓടിവന്നവൾ വെപ്രാളത്തോടെ നോക്കുമ്പോൾ..... വീഡിയോ കാണുന്നില്ല...... പതറി കൊണ്ടവൾ ഓരോന്നായി ചെക്ക് ചെയ്യുമ്പോഴാണ് പിറകിൽ നിന്നും വേദയുടെ സ്വരം ഉയർന്നത്.... ."''...നീ ഇനി അത് നോ... നോക്കണ്ട വൈഗ...."""

പൊടുന്നനെ വൈഗ തിരിഞ്ഞു നോക്കുമ്പോൾ വേദ വലം കയ്യിൽ ഒതുക്കി വെച്ച മെമ്മറി കാർഡ് വിരലുകൾ കൊണ്ട് ഒടിക്കുന്ന ശബ്ദമാണ് കേട്ടത്..... "'''.....യ്യോ.... എടി..... നീ...."""" ഓടി അവളരികിൽ എത്തും മുന്നേ ഒടിഞ്ഞ കാർഡ് ദൂരേക്ക് എറിഞ്ഞിരുന്നു വേദ.... """നിനക്കെന്തിന്റെ കേടാടി.... ഞാൻ... നിന്നെ ഉപദ്രവിക്കാൻ വന്നില്ലല്ലോ....യ്യോ എന്റെ മെമ്മറി കാർഡ്....""" നിലത്തേക്ക് വീണുകിടക്കുന്നതിനെ നോക്കി വൈഗ കെഞ്ചി കരയുമ്പോൾ മെല്ലെ ഒന്നെങ്ങി ചിരിച്ചു വേദ..... """ആ അത് നെ...നേരാ..... നീ എന്നെ ഉപദ്രവിച്ചില്ല...... പക്ഷെ നിന്റെ നേട്ടത്തിന് വേ....വേണ്ടി മറ്റുള്ളവരുടെ ജീവിതം ബലിയാടാക്കുന്ന നിന്റെ ഈ സ്വ....സ്വഭാവം ഉണ്ടല്ലോ അത് മാറ്റില്ലെങ്കിൽ ഈ വേദ അതിലിടപെടും.......""

കേൾക്കുമ്പോൾ പരുങ്ങലോടെ നിന്നവൾ നുണ പറഞ്ഞുകൂട്ടാനായി വാക്കുകൾ എണ്ണി പറക്കി..... ""'...അതിന് ഞാൻ... ഞാൻ.....""" """രണ്ടു മണിക്കൂറായി നീ ഇ....ഇതിന്റെ മുന്നിലിരുന്നപ്പോഴേ എനിക്ക് സംശയം തോന്നിയാതാ.... എ....എങ്ങനെ കഴിയുന്നു വൈഗ നിനക്കിങ്ങനെയൊക്കെ......ഛെ....""" വെറുപ്പോടെ പറഞ്ഞവൾ മുഖം വെട്ടിച്ചപ്പോൾ എന്തെന്നില്ലാത്ത ദേഷ്യം തോന്നി വൈഗക്ക്... """ദേ... സൂക്ഷിച്ചു സംസാരിക്കണം നീ..... ഞാനാ മിഥുന്റെ പിക് മോർഫ് ചെയ്താ നിനക്കെന്താടി...... ഇനി ന്റെ പ്രിൻസ് അറിയാതെ പഴേ നഷ്ടപ്രണയത്തിന്റെ വിത്തുകള് വല്ലതും മനസ്സിലുണ്ടോ.... അങ്ങേർക്ക് നേരെ നിനക്ക് വല്ല നോട്ടവും ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി......."""" കേട്ടതും രൂക്ഷമായ നോട്ടം ചിന്തികൊണ്ടവൾ വൈഗക്ക് നേരെ നിന്ന് അലറി....

""""".....നിർത്തടി....... അങ്ങനെ മ....മനസിലൊരാളേയും പുറത്ത് വേറൊരാളെയും കൊണ്ട് നടക്കാൻ ഞാൻ വൈഗ അ...അല്ല... പിന്നെ.... നീ എന്റെ പ്രിൻസിന്റെ പി....പിന്നാലെ എന്തിനാണ് നടക്കുന്നെ എ... എന്നൊന്നും എനിക്കറിയില്ല... പക്ഷെ നല്ല ഉ... ഉദ്ദേശമല്ലെന്ന് മാത്രം അറിയാൻ പറ്റുന്നുണ്ട് എ......എനിക്ക് ..... എന്നാ ഇനി ആ പേരും പ...പറഞ്ഞു പാവം പിടിച്ച ആ മിഥുൻ സാറിനെ കു....കുടുക്കാനോ.... എന്റെ പ്രിൻസിന്റെ പിന്നാലെ ശല്യം ചെയ്യാനോ നീ വ...വന്നാൽ....""" ചൂണ്ടു വിരൽ കറക്കി വേദ അവളെയൊന്നടിമുടി നോക്കി.... """""ചുമ്മാ കിടന്ന് ചാടാതെടി.... ആ പ്രിൻസിന്റെ ധൈര്യത്തിലാണ് നീ ഇങ്ങനെ നെഗളിക്കുന്നേ എന്നെനിക്കറിയാം... അത് ഞാൻ തീർക്കുന്നുണ്ട്...... മിണ്ടാപൂച്ചപോലെ നടന്നിരുന്ന ജന്തുവാ..... ഒരുത്തന്റെ ഉരുണ്ടു പൊന്തിയ മസില് കണ്ടപ്പോ അവളുടെ ഒരു ചാട്ടം കണ്ടില്ലേ......."""

പറഞ്ഞതും മുഖം ദേഷ്യം കൊണ്ട് ചുവന്നു തടുത്തു വന്നു വേദയുടെ.... വൈഗ പറഞ്ഞു തീർക്കുംമുമ്പ് അവൾ വാക്കുകൾക്ക് തടസ്സം നിന്നു... """"അതേടി... ഞാൻ ചാ.....ചാടുന്നത് ആണൊരുത്തനെ കണ്ടിട്ട് ത...തന്നെയാ... അതും നട്ടെല്ലുള്ള ആണൊരുത്തനെ.... പിന്നെ അ...അണമുട്ടിയ ചേരേം കടിക്കൂന്ന് നീ കേട്ടിട്ടില്ലേ..... അത്രക്കും അ...അനുഭവിച്ചിട്ടുണ്ട് ഞാൻ......"""" അവസാന വാക്കിൽ തികട്ടി വന്ന ഓർമകളെ വേദ അവളുടെ മിഴികൾ ഇറുക്കി അടച്ചു നിർത്തി ..... ദീർഘമായൊരു നിശ്വാസത്തിനൊടുവിൽ മെല്ലെ മിഴികൾ തുറന്നു... """ആ പിന്നെ ഒരു കാ...കാര്യം... ഇപ്പൊ കാണിച്ച പോലെ വീണ്ടും വ....വല്ല തരികിട പരിപാടിക്കും നീ നിന്നാൽ പി...പിന്നെ പറയുന്നത് ഞാനായിരിക്കില്ല....എന്റെ പ്രിൻസ് അ...ആയിരിക്കും..... നീ ഓർത്തോ.....

നിന്റെ കല്യാണം മുടക്കാനാണെങ്കിൽ നീ പി....പിഴയാണെന്ന് ബാക്കി ഉള്ളവരെ അറിയിക്കെടി... അല്ലാതെ പാവം പി...പിടിച്ച ആ മനുഷ്യനെ നിന്റെ ചതിക്കുഴിൽ വീഴ്ത്ത അ...അല്ല ചെയ്യേണ്ടേ.....""" അവസാനം വാക്കിൽ വെറുപ്പോടെ ചൂഴ്ന്നു നോക്കി തിരിഞ്ഞു നടന്നു പോകുന്നവളെ കാണെ ദേഷ്യത്തിൽ വാതിലിലേക്ക് ആഞ്ഞടിച്ചു വൈഗ.... ❤️ വിഷാദഭാവത്തിൽ മുറ്റത്ത് ചെടികൾക്ക് വെള്ളമൊഴിക്കുകയാണ് വൈഗ..... ആകെ തകർന്ന മനസ്സ്....... """കല്യാണത്തിനിനി വിരലിലെണ്ണാവുന്ന ദിവസങ്ങളെ ഉള്ളൂ... അത് കഴിഞ്ഞാ പിന്നെ ......എല്ലാം.... എല്ലാം... കൈവിട്ടു പോകും...."""" ഓസിൽ നിന്നും ജലകണങ്ങൾ താഴേക്ക് വീഴുമ്പോൾ അവളുടെ മനസ്സും സങ്കടം താങ്ങാനാവാതെ തുളുമ്പി നിന്നു..... ഗേറ്റിന്റ ഭാഗത്ത്‌ നിന്നും ഒരു ബൈക്കിന്റെ ഒച്ച....

അടുക്കുംതോറും മെല്ലെ തല പൊക്കി നോക്കിയവൾ..... ഒരു കറുത്ത സ്പെൻഡർ ബൈക്കിൽ ഗമയോടെ ഗേറ്റ് കടന്നു വരുകയാണ് പ്രിൻസ്..... കണ്ടതും വൈഗയുടെ മുഖം പൊടുന്നനെ തെളിഞ്ഞു തേറി .... ബൈക്ക് കൊണ്ട് മുറ്റത്ത് നിർത്തും മുന്നേ ഓസിനെ വലിച്ചെറിഞ്ഞവൾ അവനരികിലായി ഓടികേറി..... """".........പ്രിൻസേ..."""" ബൈക്കിൽ നിന്നിറങ്ങുന്നവനിൽ പറ്റി ചേർന്ന് പ്രണയാർദ്രമായി അവൾ വിളിച്ചതും അറപ്പോടെ മുഖം ചുളുക്കിയവൻ അവളുടെ തലയെ ചൂണ്ടു വിരൽ കൊണ്ട് തൊട്ടു നീക്കി..... വായിൽ കിടന്ന ചൂയിങ്കത്തെ ചിരിയോടെ ചവച്ചവൻ വീടിനുള്ളിൽ കയറുമ്പോൾ സങ്കടത്തിൽ വൈഗ ചുണ്ട് കോണിച്ചു.... """....വേദ കൊച്ചേ....... വേദ കൊച്ചേ.... കൂയ്.......""" ഉമ്മറത്തു കേറിനിന്നവന്റെ ഉച്ചത്തിലുള്ള വിളി വന്നതും അടുക്കളയിൽ നിന്നും മരത്തവിയുമായി വെപ്രാളത്തോടെ ഓടി വന്നു വേദ..... ""'.....യ്യോ..... പ്രി... പ്രിൻസ് ....."""

ഉമിനീരിറക്കി കൊണ്ടവൾ ചുറ്റും പതറി കണ്ണോടിച്ചു...... ""'ഹാ... നീ ഇവിടെ നിക്കുവാന്നോ..... ഇന്നെന്റെ കൂടെ വരാന്ന് പറഞ്ഞിട്ട്.....""" ഓടി വന്നവൻ അവളുടെ വലം കയ്യേ പിടിച്ചാണ് ചോദ്യം..... കണ്ടതും ഒരാളുടെ നെഞ്ചേരിഞ്ഞു കയറി.... ""'പി... പ്രിൻസേ.... ദേ... ഇവിടാരുല്ല....... കല്യാണം വിളിക്കാൻ... പൊ... പോയേക്കുവാ..... അടുക്കളേല് ഒന്നും ആയിട്ടില്ല....""" പറഞ്ഞവൾ തവി പൊക്കി പിടിക്കുമ്പോൾ പിടിച്ചു വാങ്ങിയവൻ കസേരയിലേക്ക് എറിഞ്ഞു.... """"കോപ്പ്.....അടുക്കളേല് ഒന്നുമായില്ലേൽ വേണ്ടവര് ഉണ്ടാക്കി തിന്നും...""" അവന്റെ കണ്ണൊരു നിമിഷം വൈഗയിലേക്ക് നീങ്ങി..... പൊടുന്നനെ അവന്റെ കൈ വേദയുടെ ചുമലിലേക്ക് വെച്ചതും വൈഗ മുഷ്ടി ചുരുട്ടി അവരെ ചൂഴ്ന്നു നോക്കി നിന്നു..... '"'എന്റെ പൊന്ന് മോളാദ്യം മുഖോക്കെ കഴുകി...

നല്ല പൊട്ടൊക്കെ തൊട്ട് പ്രിൻസിന്റ സുന്ദരി കൊച്ചായിട്ട് വാ..... """ ചുമലിലെ കൈ മാറ്റാതെ അവൻ വേദയുടെ താടിയെ പതിയെ കുലുക്കി വിട്ടു.... """"പോ.... എന്റെ കൊച്ച്... ചെല്ല്.... """ മൃതുലമായി അവന്റെ കൈ എടുത്തവൾ മാറ്റി ചിരിയോടെ ചിണുങ്ങിതിരിഞ്ഞ് റൂമിലേക്ക് നീങ്ങി വേദ...... """.......ഹോ.... എന്നാ ചൂടാ....""" ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടണേ പിടിച്ചൊന്നു ഊതി കുടഞ്ഞു വൈഗക്ക്‌ നേരെ ഒന്നൊളി കണ്ണെറിഞ്ഞു വിട്ടവൻ ഉമ്മറ പടിമേൽ ചാരിയിരുന്നു...... മരതൂണിൽ കൈ ചേർത്ത് തല വെക്കുന്ന അവനിൽ നിന്ന് അപ്പോഴും കണ്ണെടുക്കുന്നുണ്ടായിരുന്നില്ല വൈഗ.... """...നല്ല കാറ്റ്.... അല്പം മൂസിക് കേൾക്കാം.....""" പിരികം ഉയർത്തികൊണ്ടവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് സോങ് പ്ലേ ചെയ്തു....

""""🎼തലയ്ക്കു മീതെ ശൂന്യാകാശം താഴെ മരുഭൂമി..... തപസ്സു ചെയ്യും വേഴാമ്പൽ ഞാൻ ദാഹ ജലം തരുമോ...... ദാഹജലം തരുമോ.... 🎼"""" പാട്ടു കേൾക്കുംതോറും പാതി മിഴികലടച്ചു കൈവിരൽ കൊണ്ട് താളമിടുന്നവനെ ഏങ്ങി നിന്നായിരുന്നു വൈഗ നോക്കിയത്.... ""'......ആഹഹാ...... എന്താ വരികൾ .....""" വൈഗയേ ഒരു കള്ളച്ചിരിയോടെ പ്രിൻസ് നോക്കുമ്പോഴേക്കും വേദ ഒരുങ്ങി വന്നിരിന്നു.... """"..... പ്രി... പ്രിൻസേ....""" """.....ആ എന്റെ കൊച്ച് വന്നോ...... ബാ.... പൂവാം....""" വേദയുടെ കയ്യേ അവന്റെ കൈവണ്ണയിന്മേൽ പിടിപ്പിച്ച് മുറ്റത്തേക്കിറങ്ങുന്നത് കാണെ പല്ലു ഞെരിച്ചു പോയ്‌ വൈഗ..... അവൾ നോക്കി നിൽക്കെ അവൻ ബൈക്കിൽ കയറുമ്പോൾ വേദ പ്രിൻസിന് നേരെ കണ്ണുചിമ്മി പകച്ചു നിന്നു..... ""'എന്നതാ... നീ ഇങ്ങനെ നോക്കണേ.... കേറ് കൊച്ചേ....""

" പറയുമ്പോൾ നെഞ്ചിടിപ്പോടെ വേദ വൈഗയേ ഒന്നു നോക്കി.... """....അല്ലേ.....കേറ് പെണ്ണെ.....""" ""...വേണ്ട പ്രിൻസേ.... ബൈ... ബൈ... ക്ക്‌....""" """......ദേ...... നീയിപ്പോ വാങ്ങുവേ....""" മുഖം മാറുന്ന കണ്ടിട്ടാവണം കേട്ടയുടൻ അവൾ ബൈക്കിൽ ചാടി കയറി.... കയറുമ്പോൾ തോളത്തു പിടിച്ചിരുന്ന കയ്യേ ഒരു കള്ള ചിരിയോടെ അവൻ എടുത്തവന്റെ വയറ്റിലേക്ക് പിടിപ്പിച്ചു.... കാണുമ്പോൾ വൈഗ പല്ലുനെരിക്കുന്ന ശബ്ദം ഉറക്കെ കേൾക്കുന്നുണ്ടായിരുന്നു.... """....ഇങ്ങനെ ഞെരിച്ചു പൊട്ടിക്കാതെ പെണ്ണെ..... ഒടുക്കം കല്യാണദിവസം പെണ്ണിന് പല്ല് കാണേല....""" വൈഗയിൽ നിന്നും വന്ന രൂക്ഷമായി നോട്ടം വല്ലാതെ ആസ്വദിക്കുന്നുണ്ടായിരുന്നു അവൻ.... """'പിന്നേ ഒരു കാര്യം.... വീട്ടിലാരുമില്ലാത്ത നേരാണ് ..... നിരാശമൂത്ത് ചാകണോന്ന് വല്ലോം തോന്നിയ മ്മ്.........

പറ്റിയ ചാൻസാ ഒന്നും നോക്കണ്ട.....""" ഊറി ചിരിച്ചവൻ കൈമലർത്തി പറഞ്ഞതും ചുമലിലേക്ക് വീശിയൊന്നടിച്ചു വേദ..... "'"'ഹോ....... ഞാൻ ചുമ്മാ പറഞ്ഞതല്ലേ എന്റെ കൊച്ചേ.... അങ്ങനേലും കുറച്ച് ജീവനുകൾ രക്ഷപെടട്ടേന്നോർത്താ......""" വൈഗയിൽ നിന്നും നോട്ടം മാറ്റാതെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തവൻ ഗേറ്റ് കടന്നതും.... തറയിലേക്ക് ആഞ്ഞു ചവിട്ടി വിട്ടു വൈഗ.... ❤️ അര മണിക്കൂറത്തെ യാത്ര ബൈക്ക് വന്ന് നിന്നത് താവൂക്ക് കല്ല് കൊണ്ട് കെട്ടിയ പൂശാത്ത പഴകിയ ഒരു വീടിന്റെ ചെറിയൊരു മുറ്റത്താണ്..... ചാക്കിൽ നിന്നും നിരത്തിയ വറ്റൽ മുളക് വാരിയെടുക്കുന്ന മേരി മുറ്റത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.... അവരെ കണ്ടതും നിറഞ്ഞ സന്തോഷം വിതറി നിന്നു ആ ക്ഷീണിച്ച മുഖം .... """എന്റെ കർത്താവേ ഇതാരാ ഇത്..... വേദ കൊച്ചല്ല്യോ....""""

പതിയെ ബൈക്കിൽ നിന്നിറങ്ങുന്നവളെ ഓടി വന്നു കൈ പിടിച്ചിരുന്നു മേരി.... """.....യ്യോ....എന്നതാടാ ചെറുക്കാ പറഞ്ഞിട്ടൊക്കെ കൊണ്ട് വരണ്ടായോ....."""" പ്രിൻസിന്റെ തലയിൽ മെല്ലെ തട്ടിയവർ ചോദിക്കുമ്പോൾ മേരിയെ ചേർത്തു പിടിച്ചു അവൻ.... """അതേ അമ്മച്ചി... പെട്ടെന്നുള്ള പ്ലാനിങ്ങല്ല്യോ.... ഇവൾടെ അപ്പനും അമ്മേം വീട്ടിലില്ലാത്ത നേരം നോക്കി പതിയെ ഇവളെ ഞാനിങ്ങു പൊക്കി....""" """....ദേ... ചെക്കാ ഞാനൊരു കാര്യം പറഞ്ഞേക്കാം.... ഈ പെങ്കൊച്ചിനെ കൊണ്ട് നടന്ന് നാട്ടാരെ കൊണ്ട് ഓരോന്നും പറയിപ്പിച്ചാലുണ്ടല്ലോ... ആ..."" മേരിയവനെ ചിരിയോടെ തള്ളി മാറ്റുമ്പോൾ കണ്ണുകളിറുക്കി കാട്ടിയവൻ..... """ഓ ഈ അമ്മച്ചി പറയുന്നത് കേട്ടാ തോന്നുവല്ലോ... ഞാൻ ഇവളെ വേറെ എവിടേക്കാണ്ട് കൊണ്ടോയീന്ന്....ബാ കൊച്ചേ നമുക്ക് കേറാം....""" വേദയുടെ കൈപിടിച്ചൻ അകത്ത് കയറാൻ ശ്രമിച്ചതും ഓടി വന്ന് തടഞ്ഞു നിർത്തി മേരി... """.

....ആ നിക്ക്.... നിക്ക്.... എങ്ങോട്ടാ.. അവിടെ നിന്നോണം.... ഞാൻ ദാ ഇപ്പൊ വരാം....""" പറഞ്ഞവർ അകത്തേക്ക് നീങ്ങുമ്പോൾ വേദയും പ്രിൻസും പരസ്പരം സംശയത്തോടെ നോക്കി നിന്നു... തിരിച്ചു മേരിവന്നത് കയ്യിൽ ഒരു ജപമാലയും കൊണ്ടായിരുന്നു..... രണ്ടുപേരെയും ചേർത്തു നിർത്തി മേരി അവരുടെ നെറ്റി തടത്തിൽ കുരിശു വരച്ചു... ജപമാല അവളുടെ കൈകളിൽ വെച്ചവർ വേദയുടെ കൈ പിടിച്ചു.... """.....വലതു കാല് വെച്ച് കേറിവാ കുഞ്ഞേ ....""" """അല്ലേ.... അമ്മച്ചീടെ വർത്താനം കേട്ടാ തോന്നൂല്ലോ ഞാൻ ഇവളെ കെട്ടികൊണ്ട് വന്നതാന്ന്......"" """ഒന്നു പോടാ... നീ കെട്ടീലേലും ഇവളെന്റെ മോള് തന്നെയാ ..""' അകത്ത് കയറിയ വേദയുടെ നെറുകയിൽ തലോടികൊണ്ടവർ പറയുമ്പോൾ പുഞ്ചിരിയോടെ ചുണ്ടു മലർത്തി കാട്ടി പ്രിൻസ്....

"""....വാ കുഞ്ഞെ.... """ കൈപിടിച്ചവർ അടുക്കള ലക്ഷ്യമാക്കി നീങ്ങുമ്പോൾ ഒന്നു പരിഭവിച്ചുനിന്നവൻ അടുക്കളവാതിലിൽ മറഞ്ഞു നിന്നു... """ആഹാ അതു കൊള്ളാല്ലോ...... ഇവളെ ഞാൻ കൊണ്ട് വന്നതേ അടുക്കളെ നിന്ന ഇവിടെ വന്നപ്പോ ദാ വീണ്ടും..... ഈ വീട്ടില് എന്റെ പെണ്ണിനെ കാണിക്കാൻ വേറെ സ്ഥലങ്ങളൊന്നും ഇല്ലേ മേരി തള്ളേ....."" ""...അങ്ങോട്ട്‌ മാറി നിക്കടാ .....തല്ലു കൊള്ളി...""" അവിടെ നിന്നും പിടിച്ചു മാറ്റി മേരി അടുക്കളയിലേക്കവളെ കൊണ്ട് പോയ്‌ നിർത്തി.... സിമെന്റ് പാകിയ തറയിൽ അവിടവിടെ വെള്ളം വീണുകിടക്കുന്നു.... കഷ്ടിച്ചു രണ്ടു പേർക്ക് നിൽക്കാം മാത്രം പറ്റുന്ന സ്ഥലം...... തുരുമ്പു പിടിച്ചു തുടങ്ങിയ സ്റ്റാൻഡും അടുക്കള ഗ്രില്ലും....... എന്തുകൊണ്ടോ കണ്ടിട്ടവൾക്ക് മോശമൊന്നും തോന്നീല്ല....

പുഞ്ചിരിയോടെ എല്ലാടവും കണ്ണോടിക്കയല്ലാതെ... മേരി പഞ്ചാസാര കുപ്പി തുറന്ന് ഒരു നുള്ള് സ്പൂണിൽ എടുത്തു..... """....ഇതാ കുഞ്ഞേ... ആദ്യായിട്ട് വീട്ടില് വരുമ്പോ മധുരം തരണോന്നാ...... ഇവിടെ പിന്നേ മധുരത്തിന് വേറൊന്നും ഇരിപ്പില്ല...."" സ്നേഹത്തോടെ മേരി വേദയുടെ വായിലേക്ക് പഞ്ചസാര ഇട്ടു കൊടുത്തതും പ്രിൻസ് കുസൃതിയിൽ വലം കൈ നീട്ടി പിടിച്ചു.... ""'....പോടാ അവിടെന്ന്.... പഞ്ചസാര തിന്ന് നടക്കാൻ പറ്റിയ പ്രായം...""" കൈ വീശിയവർ കാട്ടുമ്പോൾ പ്രിൻസ് ചുമൽ കൂച്ചി വേദയേ ഒന്നു നോക്കി കണ്ണിറുക്കി.... """ആ.... മോളിവിടെ നിക്ക് അമ്മച്ചി ഇപ്പൊ വരാം... അപ്പർത്തെ കടേന്നിത്തിരി പാലും പഴംപൊരിക്കിത്തിരി പൊടിയും വാങ്ങിയേച്ചും വരാം....നേരത്തെ അറിഞ്ഞിരുന്നേൽ എന്തേലും അമ്മച്ചി ഉണ്ടാക്കി വെച്ചേനെ.....""" കേട്ടതും വേദ എതിർത്തു നിന്നു .... ""....അയോ.....ഒ... ഒന്നും.. വേണ്ട അമ്മച്ചി..."" ""അതൊന്നും പറഞ്ഞാ പറ്റുകേല... അമ്മച്ചി ദാ വരുന്നു കുഞ്ഞേ...""

""....ഞാൻ വാങ്ങീട്ട് വരാം അമ്മച്ചി..."" അടുക്കള സ്ലാബിൽ കയറി നിൽക്കുന്നവൻ പറയുമ്പോൾ മേരി ഒന്നേങ്ങി ചിരിച്ചു... """...ആര് നീ... ഉവ്വ.... തേങ്ങാ.... മേടിക്കാൻ പറഞ്ഞാ.. തേങ്ങാ പിണ്ണാക്ക് മേടിച്ചിട്ടു വരുന്ന ജാതിയ...... നീ ഈ കൊച്ചിനെ വീടൊക്കെ ഒന്നു കാണിക്ക്...""" മേരിയുടെ കളിയാക്കൽ കെട്ടവൻ നാക്കൊന്ന് കടിച്ചു വിട്ടു.... അവരിറങ്ങിയതും വേദ ഹാളിലേക്ക് കയറി ചെന്നു.... ഷീറ്റിട്ട വീടിനകം വല്ലാത്ത ചൂടാണ്.... ജീർണിച്ചു തുടങ്ങിയ ചുവരുകളുടെ തട്ടിൽ കുറച്ച് ട്രോഫികൾ വെച്ചിരിക്കുന്നു.... "''....ഇ...ത്.....""" കൗതുകത്തോടെ അവൾ വിരൽ ചൂണ്ടി.... """ആ... അത്...പണ്ട് സ്കൂളിൽ നിന്നും സ്പോർട്സിനും മറ്റും കിട്ടിയതാ..... """ ചെറു പുഞ്ചിരിയോടെ വീടുമുഴുവൻ ചുറ്റി നടക്കുന്നവളെ പിറകിൽ കൈ കെട്ടി നോക്കി നിന്നു അവൻ... പതിയെ അവൾ നീങ്ങി പ്രിൻസിന്റ മുറിയിലേക്ക് ചെന്നു... കുഞ്ഞൊരു റൂമ്.......

പ്ലാസ്റ്റിക് നാരിൽ തീർത്ത ചെറിയൊരു കട്ടിലും..... """അപ്പൊ... ഇതാ... എന്റെ ചെറിയ വീട്ടിലെ വലിയ സ്വർഗം....."" പറഞ്ഞവൻ കട്ടിലേക്ക് ഓടി മലർന്നു കിടന്നു.... """ കൊച്ചിന് വീടൊന്നും പിടിച്ച് കാണേല്ലെന്നെനിക്ക് അറിയാം....... എനിക്കൊരു ജോലി കിട്ടിക്കോട്ടെ എല്ലാം ശരിയാക്കുന്നുണ്ട് ഞാൻ.... """ കിടന്നിടത്തു നിന്നും എണീറ്റിരുന്നവൻ അവളുടെ കരങ്ങളെ പിടിച്ചു പറഞ്ഞു.... """സ...സാരമില്ല പ്രിൻസേ നീ ഉള്ളിടം... എ... എനിക്ക്‌ കൊട്ടാരം അല്ലേ.... ന്റെ രാജകുമാരന്റെ കൊട്ടാരം....""" പ്രണയാർദ്രമായ നോട്ടം .... കണ്ണുകൾ പരസ്പരം ഉടക്കി നിൽക്കെ നാണത്തോടെ അവളൊന്നു ചിരിച്ചു.... """...ഇതാ പെണ്ണെ.... നീയും നിന്റെ കൂടെ പിറന്ന ആ പിശാച്ചും തമ്മിലുള്ള വ്യത്യാസം....."" അവനെ പിടിത്തം വിട്ടവൾ ജനൽ കമ്പികളിലേക്ക് ചേർന്നു നിന്നു...

. "''""പാളിയില്ലാത്ത ജനലാ...... പിന്നെ അമ്മച്ചീടെ സാരിവെച്ച് ഒരു കർട്ടൺ ഉണ്ടാക്കി ഞാനങ്ങു അഡ്ജസ്റ്റ് ചെയ്തു....""" ജനൽ കമ്പിയിൽ പിടിച്ച് ആകാശത്തിലെ മേഘങ്ങൾക്കിടയിൽ കണ്ണോടിച്ചു നിൽക്കുമ്പോഴേക്കും പിറകിൽ നിന്നൊരു നിശ്വാസം....... തണുത്ത ശ്വാസം കൊണ്ടവളുടെ പിൻ കഴുത്തിലെ രോമങ്ങൾ വിറ കൊണ്ടുനിൽക്കുമ്പോൾ ആ ചുണ്ടിലെ ചുരുളുകൾ മാഞ്ഞു തുടങ്ങിയിരുന്നു ..... ഇരുമ്പു കമ്പിയിൽ കുരുങ്ങികിടന്നവളുടെ വിരലുകളിലേക്ക് അവന്റെ വിരൽ ചേർക്കാൻ ശ്രമിച്ചതും താഴെ തട്ടിലേക്ക് വിരലുകൾ മാറ്റിവെച്ചവൾ .... അവന് പിടി നൽകാതെ അവളുടെ കരത്തെ ഓരോ കമ്പികളിലുമായി മാറ്റി പിടിക്കുമ്പോൾ കുസൃതിയോടെ അവനും അതിനോടൊപ്പം ചേർന്നു.... ചുവന്നു തേറിയ കവിളിടത്തിൽ നാണം ചാലിച്ചവൾ തിരിയുമ്പോഴേക്കും അവന്റെ മിഴികളിലെ തീക്ഷണതയിൽ അവൾ ഉടക്കി നിന്നിരുന്നു.....

ജനാല വഴി അടിച്ചു വരുന്ന തെന്നൽ വെളുപ്പിൽ പിങ്ക് പൂക്കളുള്ള സാരി കർട്ടണിൽ തെന്നിമാറി അവന്റെ മുഖത്തേയ്ക്ക് തട്ടുമ്പോൾ മിഴികൾ മെല്ലെ അടച്ചുതുറന്നു അവൻ..... അപ്പോഴേക്കും സൂര്യ രശ്മികൾ അവളുടെ മുതുകിലൂടെ അടിച്ചു നീങ്ങി അവന്റെ കണ്ണുകളിൽ ചൂഴ്ന്നിറങ്ങിയിരുന്നു.... വെള്ളി തളികയിലെ വൈര കല്ലുപോലെ അവന്റെ കൃഷ്ണ ഗോളങ്ങൾ തിളങ്ങി നിൽക്കുമ്പോൾ..... ചെമ്പൻ മുടിഴിയകൾക്ക് സ്വർണനിറം ചാലിച്ചു നൽകി സൂര്യ ദേവൻ..... ...എന്തൊരു ചേലാ ഈ ചെക്കന്..... തന്നിലേക്ക് കണ്ണെടുക്കാതെ നിൽക്കുന്നവനെ നോക്കി അവൾ സ്വയം പറഞ്ഞു പോയ്‌........ """....എ...എന്താ...""" """.....എന്ത്...""" """.....എന്താ... ഉ.. ഉദ്ദേശം....""" """...സ്നേഹിക്കുന്ന പെണ്ണ്... സ്വന്തം മുറിയില്... അതും ഒറ്റക്ക് കിട്ടുമ്പോൾ എല്ലാം ആൺപിള്ളേർക്കും തോന്നുന്ന ഉദ്ദേശം തന്നെയാ......""" വശ്യമായി ചിരിച്ചുനിന്നവൻ പറയുമ്പോൾ "വേണ്ടാ " എന്നപോലെ അവൾ തലയനക്കി.....

മെല്ലെ അവനരികിൽ ചേർന്നതും ഇരുകയ്യാലെ അവന്റെ നെഞ്ചിൽ പിടിച്ചവൾ തടഞ്ഞു നിർത്താൻ ശ്രമിക്കുമ്പോൾ പ്രിൻസ് തിരിഞ്ഞൊന്നു വാതിൽക്കലിൽ നോക്കി.... അമ്മച്ചി വരുന്നില്ലെന്ന് ഉറപ്പു വരുത്തുമ്പോൾ നെഞ്ചിൽ ചേർത്തു വെച്ച ഉള്ളം കൈകൾക്ക് ബലം കുറവാണെന്നവൻ തിരിച്ചറിഞ്ഞു..... ഇരു കരങ്ങളും കൊണ്ടവൻ അവളുടെ പിൻ കഴുത്തിനെ കോരിയെടുക്കുമ്പോൾ ഒരു നിമിഷം പിടച്ചു നിന്നവളുടെ ഹൃദയം... ഭയമോ..... പ്രണയമോ.... ആശങ്കയോ... അറിയാത്ത പലഭാവങ്ങളും ആ മാൻമിഴിയിൽ മിന്നിമാഞ്ഞു പോയ്‌... തള്ളവിരൽ കൊണ്ടവൻ അവളുടെ ചുവന്ന കവിളിടം മെല്ലെ തലോടി.... ആ കവിളിൽ ഓടി നടന്ന അവന്റെ മിഴികൾ ഉടക്കി നിന്നത് അവളുടെ പനിനീർ ചുണ്ടുകളിലാണ്..... വിരലിനാൽ പതിയെ ചുണ്ടിന്റെ കോണിൽ തൊട്ടു വിടുമ്പോൾ അവന്റെ മനസ്സ് ഒന്നു വിങ്ങി..... """ഇത് ഞാനന്ന് സ്റ്റോറൂമിൽ നിന്നെ തള്ളിയപ്പോ പറ്റിയതല്ലേ......

അധരകോണിലെ ചുവന്നപാട് .....തഴുകി വിട്ടവൻ.... മുഖം യന്ത്രികമായി അവളുടെ പനിനീർ ഇതളുകളെ ലക്ഷ്യം വെച്ചു നീങ്ങുമ്പോൾ തടഞ്ഞു നിർത്തിയ കരങ്ങൾക്ക് ശക്തി ക്ഷയിച്ചിരുന്നു.... നീലമിഴികൾ അടഞ്ഞു പോയത് അവളറിയാതെയാണ്.... അവന്റെ പരുക്കൻ ചുണ്ടുകൾ മെല്ലെ അവളുടെ അദരകോണിൽ തൊട്ടതും ഷർട്ടിലെ പിടി മുറുക്കിയവൾ.... കൂർത്ത മീശതുമ്പ് കവിളിൽതട്ടിയ നിമിഷം കാലിലെ പെരുവിരൽ പോലും മരവിച്ചു പോയവൾക്ക്....... അത്രയും നേർത്ത ചുംബനം.... അവളെ വേദനിപ്പിക്കാതെ.... ശ്വാസം മുട്ടിക്കാതെ.... പൂവിതളിളിൽ മഞ്ഞുതുള്ളി ഇഴഞ്ഞു നീങ്ങും പോലെ...... ഇളം തെന്നൽ തളിരിലയെ തൊട്ടുരുമ്മും പോലെ...... അത്രയും നേർത്തത്.....

ക്ഷണനേരം പോലും നിൽക്കാതെ ആ അധരങ്ങൾ അടർത്തി മാറ്റുമ്പോൾ ചുംബനത്തിന്റെ സുഖം വിട്ടു മാറിയിരുന്നില്ല അവളിൽ.... പതിയെ മിഴി തുറക്കുമ്പോൾ വശ്യമായി പുഞ്ചിരിവളെ തന്നെ നോക്കുകയാണവൻ..... """ഊറ്റികുടിക്കാനും കടിച്ചെടുക്കാനും പെൺ ശരീരം കാണുമ്പോൾ ആക്രാന്തം മൂത്തു വരുന്നനല്ലേടി കൊച്ചേ ഈ പ്രിൻസ്...... എന്റെ താലി ഈ കഴുത്തിലേറിയാലും നീ അറിഞ്ഞു തരാതെ പിടിച്ചു വാങ്ങില്ല ഞാൻ ഒരിക്കലും .... പിന്നെ ഇത്.......ഈ മുറിവ്..... ഇത് എനിക്കൊരു നീറ്റലാ.... ആദ്യമായി ഞാൻ കാരണം നിന്റെ ദേഹത്ത് നിന്നും പൊടിഞ്ഞ രക്തം....... കാണുന്തോറും നെഞ്ചിലേക്ക് എന്തോ കുത്തി വലിക്കുന്നപോലെയായിരുന്നു........ ആ നീറ്റല് ഇപ്പോഴാ ഒന്ന് മാറിയത്....."""".............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story