വേ.. വേ... വേദാത്മിക...: ഭാഗം 23

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

""""......പി.. പി...പ്രിൻസിച്ചായാ......."""" നിറമിഴിയോടെ ഹൃദയം വിങ്ങികൊണ്ടവൾ ഉറക്കെ അലറി വിളിക്കുമ്പോഴേക്കും അവന്റെ ശരീരത്തിൽ ഒഴുകുന്ന കൊഴുത്ത രക്തം ചെളിവെള്ളത്തിൽ കലർന്നിരുന്നു..... ഒരു നിമിഷം പ്രിൻസിനുമേൽ രക്തം ചിന്തുന്നവനെ വേദ ചലനമറ്റു നോക്കി നിന്നു... ......വിശാൽ...... പിന്നിൽ ചിരിയോടെ അവന്റെ ഗാങ്ങും... രണ്ടാമത്തെ അടിയിലും വീഴില്ലായെന്നു കണ്ടവൻ ഒരു തവണ കൂടി കമ്പി ഓങ്ങിയതും അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടിവിട്ടു പ്രിൻസ്.... തലപിളർക്കുന്ന വേദനയിലും കരുതലോടെ തിരയുമ്പോൾ ഓടി എത്തിയിരുന്നു അവൾ അരികെ..... """പ്രി.... പ്രിൻസിച്ചായ.... """"" തളർന്നു വീഴുന്നവനെ കഴിയും വിധം ചുമലിൽ താങ്ങി ചോര ഒഴുകുന്നിടം അമർത്തി പിടിക്കുമ്പോൾ വിറച്ചുകൊണ്ടവൾ ഏങ്ങി...... """....നീ.... പോ.... പോ.... വേ.....ദാ... ഇവ.... ര് ....."""" മറഞ്ഞു തുടങ്ങിയ ബോധത്തോടെ പറഞ്ഞവൻ മുഴുമിപ്പിക്കും മുന്നേ വിശാൽ അവളെ തള്ളിമാറ്റി അവന്റെ കോളറിൽ പിടിച്ചു വലിച്ചു.....

"""""എടാ... ചെറ്റേ.... നീ..... എന്തോ കരുതി.. നീ അങ്ങു നല്ലവനായപ്പോ ഞാനെല്ലാം അങ്ങു മറന്നു പോയെന്നോ.... പന്ന...#%@%@%%മോനെ.... അങ്ങനെ നല്ല വേഷം കെട്ടി ഉത്തമനാവണ്ടടാ നീ..... നീ കോളേജിൽ വെച്ച് ഞങ്ങക്കിട്ട് തന്ന പണിയൊക്കെ തിരിച്ചു മേടിച്ചിട്ട് എന്റെ പുന്നാര മോൻ നല്ല പിള്ള ആയാമതി......"""" പറഞ്ഞതും പ്രിൻസിന്റ മുഖത്തേക്ക് വീശിയടിച്ചു വിശാൽ .... മഴ വെള്ളത്തിലേക്ക് തെറിച്ചു വീണവനെ വലം കാലുപൊക്കി പ്രഹരിക്കാനായി ശ്രമിച്ചപ്പോഴേക്കും വേദ വിശാലിന്റെ കാലിലേക്ക് പിടിച്ച് ദയനീയമായി കെഞ്ചി.... """വേ... വേ... ണ്ട......വേ.... പി.... പ്ലീസ്...വേ....""" കാർമേഘങ്ങൾ അലറി കൊട്ടുമ്പോൾ തൊഴുകൈയ്യോടെ കെഞ്ചുന്നവളുടെ മുടികെട്ടിനെ പിടിച്ചു നിർത്തിയവൻ...... വിശാലിന്റെ കരങ്ങളാൽ അസഹനീയമായ വേദനയിൽ നിൽക്കുമ്പോഴും തൊഴു കൈ മാറ്റീലവൾ.... """വേണ്ട.... വിശാ..ലെ.... നീ.... എ..ന്നെ കൊ...കൊന്നോ... എന്റെ പെണ്ണിനെ.. ഒ..ന്നും ചെയ്യല്ലേ....."""

" ചോരവാരുന്നൊഴുകുന്നവന്റെ ഇടുങ്ങിയ സ്വരം കേൾക്കെ വിശാലുറക്കെ ചിരിച്ചു..... """"അന്ന് നിനക്കോർമ്മയുണ്ടോ പ്രിൻസേ..... കോളേജിൽ എല്ലാരുടെയും മുന്നിൽ വെച്ച് നീ എന്റെ നെഞ്ചത്ത് ചവിട്ടി വീഴ്ത്തിയത്... അതും ഈ പെണ്ണിന് വേണ്ടി.... അന്നേ കരുതിയിരിക്കുന്നതാടാ ഞാൻ നിനക്കുള്ള പണി.... അത് ഇവൾടെ മുന്നില് വെച്ച് ദാ നിന്നെ കിട്ടാനാ ഞാൻ കാത്തിരുന്നത്..... """" പറഞ്ഞവൻ പ്രിൻസിന്റ തലയിലേക്ക് ചവിട്ടി ചെളിവെള്ളത്തിലേക്ക് താഴ്ത്തി പിടിക്കുമ്പോൾ വേദ അവനെ സർവ്വ ശക്തിയുപയോഗിച്ചു തള്ളി മാറ്റാനായി ശ്രമിക്കുന്നുണ്ടായിരുന്നു..... കഴിയുന്നില്ല..... ആ മനസ്സ് അത്രയും തകർന്നു പോയിരിക്കുന്നു.... ആർത്തിരമ്പുന്ന പെരുമഴക്കൊപ്പം തന്റെ പ്രാണനെ രക്ഷിക്കാൻ കഴിയാതെ അവൾ നിസ്സഹായതയോടെ കുതറി കരഞ്ഞു..... വിശാലിന്റെ കാൽ ചുവട്ടിൽ കിടന്ന പ്രിൻസിന്റെ ഞെരുക്കം അവസാനിച്ചെന്നു കണ്ടതും അവൻ ചുറ്റുമൊന്നു പരതി നോക്കി.... കൈ പിടിയിൽ പിടയുന്നവളെ പ്രിൻസരികെ വലിച്ചെറിഞ്ഞവൻ അവിടെ നിന്ന് പോകുബോൾ ഏങ്ങലടിച്ചു കരയുകയായിരുന്നു പാവം.... """"പ്രി... പ്രി... പ്രി.... ൻ....""""

മഴയുടെ ശക്തിയിൽ കണ്ണു ചിമ്മി നിൽക്കുമ്പോൾ അവനെ ചെളി വെള്ളത്തിൽ നിന്നുമാറ്റിയവൾ മടിയിലേക്ക് കിടത്തി.... അവന്റെ മുഖത്തേക്കൊലിച്ചിറങ്ങുന്ന രക്തപാടുകളെ തുടച്ചവൾ കരുതലോടെ അവന്റെ കീഴ്ത്താടിയെ പൊതിയെടുത്തു..... """"പ്രി... പ്രി... സിച്ചായ......പ്രി.... എ... എ....""" അവനെയൊന്നുണർത്താൻ പോലും അവളുടെ നാവിന് ശക്തി കിട്ടുന്നില്ലല്ലോ എന്നോർത്തവൾ സ്വയം കവിളിലേക്ക് പലതവണ നീട്ടിയടിച്ചു..... ചലനമറ്റു കിടക്കുന്നവനെ മാറോടണച്ചവൾ പേമാരിയെ നോക്കി ഉറക്കെ അലറി...... മെയിൻ റോഡിലൂടെ തിരക്കിട്ട് പായുന്ന വാഹനങ്ങൾ.... പൊടുന്നനെ എന്തോ ഓർത്തെന്നോണം അവനെ സൂഷ്മതയോടെ തറയിൽ കിടത്തി റോഡിലേക്ക് ഓടി.... അവസാനത്ത ശ്രമം പോലെ വരുന്ന വണ്ടികൾക്കൊക്കെ കൈവീശി കെഞ്ചി....... നിർത്തുന്നുണ്ടായിരുന്നില്ല ഒന്നും..... ചീറി പായുന്ന വാഹങ്ങൾക്ക് അവളെ ഒന്ന് നോക്കാൻ പോലും സമയമുണ്ടായിരുന്നില്ല..... കുഴഞ്ഞുനിന്നവൾ ഒരു സഹായത്തിനായി കേഴുമ്പോഴും ഇടക്കിടക്ക് ചോരയിൽ മുങ്ങികിടക്കുന്ന തന്റെ പ്രാണനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു അവൾ...... പൊടുന്നനെ ഒരു ബ്ലാക്ക് ബെൻസ് കാർ അവൾക്ക് മുന്നിൽ ദയ കാട്ടി നിന്നു....

അല്പം മുന്നേ തന്നെ കടന്നു പോയതാണത്..... കാർ വളച്ചു നിർത്തുമ്പോൾ ഡോറരികിലായി നിന്നവൾ ഗ്ലാസിലേക്ക് തട്ടി കരഞ്ഞു കൊണ്ടവനെ ചൂണ്ടി കാണിച്ചു.... """...ര... ര... രക്ഷിക്കണം...പ്ലീ... പ്ലീസ്.... അ... അ... അവിടെ....""" ഗ്ലാസിലേക്കടിച്ചുകൊണ്ടവൾ തൊഴുതു നിൽക്കുമ്പോൾ പെട്ടെന്ന് കാറിന്റ ഡോർ തുറന്നു..... മഴയിലൂടെ കണ്ടു പരിചയമുള്ള മുഖം ഉയർന്നു വന്നു..... """".....സ... സ...സാമുവൽ സർ....""" പതിയെ ഉരുവിട്ടവൾ അങ്ങനേ നിന്നു..... ""'""...എന്താ കുട്ടി.....എന്തു പറ്റി....."""""" മഴപോലും ശ്രദ്ധിക്കാതെ സാമുവൽ വേദയുടെ ചുമലിൽ കരം ചേർത്തു ചോദിക്കുമ്പോൾ സംസാരശേഷി നഷ്ട്ടപെട്ടവളെ പോലെ പുലമ്പുകയായിരുന്നു അവൾ...... വേദ പൊട്ടി കരഞ്ഞു കൊണ്ട് വളവരികെ കിടക്കുന്നവനെ ചൂണ്ടി കാണിക്കുമ്പോഴും സാമുവൽ അറിഞ്ഞിരുന്നില്ല ജീവനുവേണ്ടി പോരാടുന്നത് തന്റെ ചോരയാണെന്ന്..... """.....ഓ.. ഗോഡ്.....""" കണ്ടതും പരിഭ്രാന്തിയോടെ അയാൾ വിളിച്ചുകൊണ്ട് ആ ഭാഗത്തേയ്ക്ക് പാഞ്ഞതും പിറകെ ഓടി വേദാ....

രക്തത്തിൽ കുളിച്ചു കിടക്കുന്നവനെ പൊക്കിയെടുത്തു സാമുവൽ നോക്കിയതും ഒരു നിമിഷം ഞെട്ടി തരിച്ചു നിന്നുപോയ് അയാൾ.... """"തന്റെ.... മകൻ..... ഒന്നു തൊടാൻ പോലും അർഹതയില്ലാതെ മാറിനിന്ന് സ്നേഹം നിറച്ചു കാത്തിരിക്കുന്ന തന്റെ പ്രിൻസ്....""" """...യ്യോ.... മോനേ... പ്രിൻസേ...... എന്റെ ദൈവമേ....""" വിറയാർന്ന സ്വരമുയർത്തി പ്രിൻസിനെ അയാൾ തട്ടി വിളിക്കുമ്പോൾ ആ മുഖത്തെ വേദനയും വാത്സല്യവും എവിടെക്കെയോ വേദ തിരിച്ചറിയുന്നുണ്ടായിരുന്നു...... അപ്പോഴേക്കും ഡ്രൈവറും സാമുവലും ചേർന്ന് പ്രിൻസിനെ എടുത്തു പൊക്കിയിരുന്നു .... കാറിലെ പിൻ സീറ്റിൽ കിടത്തി..... ഒപ്പം വേദയും..... കുറച്ചു നേരത്തെ പരിഭ്രമം നിറഞ്ഞ യാത്ര..... അവളുടെ മടിയിൽ തല ചേർത്തനക്കമില്ലാതെ കിടക്കുന്നവനെ കണ്ണീരിൽ പൊതിയുകയാണവൾ.... തുടച്ചുമാറ്റുന്തോരും മുഖത്തേയ്ക്ക് ചിതറി വരുന്ന രക്തം കാണെ അവനെ ഈറൻ നെഞ്ചോടു ചേർത്തു മുത്തമിട്ടവൾ പൊട്ടികരഞ്ഞു കൊണ്ട് സീറ്റിൽ ചാരി കിടന്നു....

എല്ലാം കണ്ടുകൊണ്ട് വിതുമ്പിയിരുന്നു സാമുവലും.... അല്പനേരം കഴിഞ്ഞ് കാർ വലിയൊരു ഹോസ്പിറ്റലിനു മുന്നിൽ നിർത്തി... ജീവനക്കാർ വെപ്രാളത്തോടെ സ്ട്രക്ചർ എടുത്തവനെ കിടത്തി അകത്തേയ്ക്ക് വേഗത്തിൽ നീങ്ങി.... പിന്നാലെ വേദയും സാമുവലും.... ഓപ്പറേഷൻ തീയേറ്ററിന്റെ ഉള്ളിൽ കടന്നു ഡോർ അടച്ചതും വേദാ ഹൃദയം പിടഞ്ഞതിലേക്ക് ചേർന്നു നിന്നു..... ആത്മാവിനെ നഷ്ട്ടപെട്ടവളെ പോലെ കുഴഞ്ഞവൾ ഗ്ലാസ്സ് വിടവിലേക്ക് നിറ മിഴികൾ നീട്ടി ..... """"""പി... പി.... പി.... ""' എന്റെ പ്രിൻസിന് ഒന്നും സംഭവിക്കരുതെന്നായിരം വട്ടം ദൈവങ്ങളോട് കെഞ്ചിയവൾ ഡോറരികെ ചാരി തറയിലേക്ക്‌ തളർന്നിരുന്നു..... കാണെ പലചോദ്യങ്ങളും ഒരേ സമയം സാമുവലിന്റെ മനസ്സിലേക്ക് ഓടി വന്നുവെങ്കിലും പ്രിൻസിന്റെ ചിന്തയിൽ അവയെല്ലാം മാറ്റിവെച്ചു അയാൾ.... വൈകാതെ ഡോക്ടർ പുറത്തേയ്ക്ക് വന്നതും സാമുവൽ ആശങ്കയിൽ ഡോക്ടറിന്റെ അരികു പറ്റി നിന്നു.... """"ആ മിസ്റ്റർ സാമുവൽ തൽകാലം പേടിക്കാനൊന്നുമില്ല എന്നു പറയാം .....മുറിവ് വലുതാണെങ്കിലും വല്യ ആഴത്തിലുള്ളതല്ല..... ബ്ലഡ് അല്പം അധികം പോയിട്ടുണ്ട് എന്തായാലും സ്കാനിംഗ് കഴിഞ്ഞാലേ എന്തെങ്കിലും ഉറപ്പിച്ചു പറയാൻ കഴിയൂ.....

So.... ദൈവത്തോട് പ്രാർത്ഥിക്കാ.....""" പറഞ്ഞയാൾ പോകുമ്പോൾ സാമുവലിന്റെ മിഴികൾ ആദ്യം ചലിച്ചത് വേദക്ക് നേരെ ആയിരുന്നു...... ചുവരിലേക്ക് മുഖവും വലം കയ്യും ചേർത്തു വിങ്ങുന്ന വേദാ.... അയാൾ അവളരികെ ചെന്നിരുക്കുമ്പോൾ കൈമുട്ടിൽ നിന്നും ചോര ഇറ്റു വീഴുന്നുണ്ടായിരുന്നു അവളുടെ....... """...മോളെ..... മോൾടെ കൈയ്ക്കും മുറിവ് പറ്റിയല്ലോ.... വാ.... നമുക്ക് ഡ്രെസ്സെതിട്ടു വരാം....""" പറഞ്ഞയാൾ അവളെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും ഡോറിലേക്ക് നോക്കി പുലബി അവൾ.... ""പി... പ്രിൻസ്... പി...."'' കുഴഞ്ഞ നാവാലെ പറഞ്ഞവൾ മുന്നിലേക്ക് നോക്കുബോൾ ഓടി തളർന്നു വരുന്നുണ്ടായിരുന്നു മേരി.... സാമുവൽ അറിയിച്ചു വന്നതാണ്..... കണ്ടതും സാമുവലിനെ കരങ്ങളിൽ നിന്ന് അടർന്നു മാറി നേരെ മേരിയെ ലക്ഷ്യം വെച്ചോടി വേദ.... """എന്നാ കുഞ്ഞേ......എന്റെ പ്രിൻസിന് എന്നാ പറ്റി......""" കയ്യിലെ പേഴ്സിനെ മുറുക്കെ പിടിച്ച് വീശി ചോദിക്കുമ്പോൾ വേദ പരിഭ്രാന്തിയോടെ എന്തൊക്കെയോ മറുപടി പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു..

"""അ.. അ.. അമ്മ... ച്ചി.. പ്രി... പ്രി..... ചോ... ര.... ന്റെ ... പ്രി... ൻ...""" പറയാൻ സാധിക്കാതെ വേദ മേരിയുടെ മാറോടു ചേർന്നു പൊട്ടി കരഞ്ഞു.... """യ്യോ... ന്റെ കർത്താവേ... മോളെ....""" അവർ വിളിച്ചടുത്ത നിമിഷം തോളിൽ നിന്നു ബോധമറ്റു വീണിരുന്നു വേദ... ❤️ മുഖത്തെ രക്ത കറയും തുടച്ച് നേഴ്സ് കയ്യിലെ മുറിവ് കെട്ടിനിൽക്കുബോൾ ചലിക്കാൻ പോലും മറന്നിരിക്കുന്നവളുടെ നെറുകയിൽ പ്രയാസത്തോടെ തലോടി വിട്ടു മേരി..... """.....മേരി ആരാ....""" ഒരു നേഴ്സ് ഉറക്കെ വിളിച്ചപ്പോഴേക്കും എന്നീറ്റു മേരി നോക്കി.... """"" .....ഞാനാ...""" """ഡോക്ടർ വിളിക്കുന്നുണ്ട്.... അങ്ങോട്ട് ചെല്ലാൻ പറഞ്ഞു...."""" കേട്ടതും മേരി വേദയിലേക്ക് മിഴി ചിന്നി.... """എന്റെ കൊച്ച് ഇവിടെ ഇരിക്ക് അമ്മച്ചി ഇപ്പൊ വരാം..... "" നോക്കുകപോലും ചെയ്തില്ല അവൾ..... വേദയുടെ അവസ്ഥ മനസിലാക്കിയപോലെ വീണ്ടും അവളുടെ കവിളിൽ കരം ചേർത്തവർ ഡോക്ടർ റൂമിനെ ലക്ഷ്യം വെച്ചു നടന്നു.... അവിടെ എത്തിയതും സാമുവൽ ഡോക്ടറിനോടൊപ്പം ഇരിക്കുന്നുണ്ട്..... കണ്ടതും മേരിയുടെ മുഖം മാറിതുടങ്ങിയിരുന്നു....... ""'....ഡോക്ടർ....""' ""'ആ വരൂ..... """ മേരി അകത്ത് കയറി സാമുവലിനോടൊപ്പം ഇരിക്കുമ്പോൾ വെറുപ്പോടെ അയാളിലേക്ക് ഒരു നോട്ടമെറിഞ്ഞു മേരി......

"''ദൈവം ദയ കാണിച്ചൂന്ന് വേണം പറയാൻ.... സ്കാനിംഗിൽ വേറെ കുഴപ്പൊന്നും ഇല്ല.....""" പറയുമ്പോൾ മേരി നെഞ്ചിലേക്ക് കൈ വെച്ച് ആശ്വാസത്തോടെ ഒന്നൂതി വിട്ടു..... """"ജസ്റ്റ്‌ മിസ്സ്‌ ആയിരുന്നു..... ഞാൻ പറഞ്ഞില്ലേ മുറിവിന് വല്യ ആഴമില്ലാത്തത് കൊണ്ടും അടിയുടെ ആഘാതം ബ്രെയിനിനെ വലിയ തോതിൽ ബാധിക്കാത്തത് കൊണ്ട് പ്രിൻസിന് വല്യ കുഴപ്പൊന്നുമില്ല... പിന്നെ അധികം രക്തം വാർന്നു പോകാതെ എത്തിച്ചത് കൊണ്ട് രക്ഷപെട്ടു...""" """അപ്പൊ ഡോക്ടർ എന്റെ മോനേ കാണാൻ""" മേരി ചോദിക്കുമ്പോൾ വലം കൈ മെല്ലെ നീട്ടിയിരുന്നു.... ""' അതിനെന്താ കാണാല്ലോ... ബോധം ഒന്നു തെളിഞ്ഞോട്ടെ....""" ഡോക്ടറിന്റെ മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ സാമുവലിനു നേരെ മിന്നി മാഞ്ഞ മിഴികളിൽ ദഹിപ്പിക്കുന്ന നോട്ടം നിറഞ്ഞിരുന്നു..... """""....... മേരി......"""" സ്നേഹവും പരിഭവവും കലർന്ന വിളി..... കേട്ടതും ദേഷ്യം നിശ്വാസമായി നീട്ടി അവർ തിരിഞ്ഞു.... """നമ്മുടെ മോൻ ഇങ്ങനെ കിടക്കുമ്പോഴും എന്നോട് നിനക്ക് വാശിയാണോ.....""" മിഴി നിറച്ചയാൾ ചോദിച്ചതും തല മെല്ലെ ചരിച്ചു മേരി.... """"നമ്മുടെ മോനോ.... ആരുടെ... ഏ.... എന്റെ മോന് അമ്മച്ചി മാത്രേ ഉള്ളൂ...

അവന്റെ അപ്പൻ വർഷങ്ങൾക്ക് മുമ്പേ ഞങ്ങളെ ഉപേക്ഷിച്ചു...."""" """""ഞാനാണോ മേരി ഉപേക്ഷിച്ചത് .... നിങ്ങളല്ലേ എന്നെ ഉപേക്ഷിച്ചു പോയത്.... ഇടറിയ ശബ്ദത്തിൽ വർഷങ്ങൾ കൊണ്ടനുഭവിക്കുന്ന വേദന കളർന്നിരുന്നു..... """""ഈ നിമിഷം വരെയും എന്റെ പൊന്നുമോൻ എന്നെ ഒന്നു പപ്പാന്ന് വിളിക്കാൻ...എന്നെ ഒന്ന് സ്നേഹത്തോടെ നോക്കാൻ.... നീറി നീറി കഴിയുവാ മേരി ഞാൻ.... അവന്റെ ഉള്ളിൽ അവന്റെ പപ്പയെ കുറിച്ചുള്ള പക വാരി നിറച്ചത് നീ തന്നെയല്ലേ.... എന്നിട്ടാണോ ഞാൻ ഉപേക്ഷിച്ചെന്നു പറയുന്നത്......"""" പറഞ്ഞു നിർത്തുമ്പോൾ പുച്ഛത്തോടെ മേരി അയാളെ അടിമുടി നോക്കി..... """"പപ്പയോ.....നിങ്ങൾ ഒരിക്കലും ഒരു നല്ല പപ്പയായിരുന്നില്ല... ഒരു നല്ല ഭർത്താവും ആയിരുന്നില്ല.... പക്ഷെ.. പക്ഷെ നല്ല മകനായിരുന്നു.... സ്വന്തം അമ്മച്ചി താലികെട്ടിയ പെണ്ണിന് നേരെ ചെയ്യുന്ന ക്രൂരതകൾ കണ്ടില്ലെന്ന് നടിച്ച്.... പണത്തിനും ബിസിനസിനും പിന്നാലെ ഓടിയ മഹാൻ.... ഹും.... ഒടുവിൽ എന്റെ മകന്റെ ജീവൻ കൂടി അപകടപെടുത്താൻ ശ്രമിച്ചപ്പോഴയല്ലേ.... ആ വലിയ വീട്ടിൽ നിന്ന് ഞങ്ങളിറങ്ങിയത്......."""" അറിയാതെ ഒച്ച ഉയർന്നതും മേരി മെല്ലെ സ്വരം താഴ്ത്തി....

. """""ഒരു കണക്കിന് അത് നന്നായി... എന്റെ കുഞ്ഞ് നിങ്ങൾടെ ഒപ്പം വളർന്നിരുന്നെങ്കിൽ അവൻ പണത്തിന്റെ വില അറിയാതെ പോയേനെ... സ്നേഹത്തിന്റെ വില അറിയാതെ പോയേനെ..... നിങ്ങളെ പോലെ അത്യാഗ്രഹി ആയിപോയേനെ..... ദൈവകൃപ കൊണ്ട് എന്റെ മോന് അവന്റെ അപ്പന്റെ സ്വഭാവം കിട്ടീല..... അവൻ അവന്റെ അപ്പനെ പോലെയല്ല.... അവനെ സ്നേഹിക്കുന്ന പെണ്ണിനെ പ്രാണനേ പോലെയാ കൊണ്ട് നടക്കുന്നെ.... ആ പെങ്കൊച്ചിന്റെ ഒറ്റ പ്രാർത്ഥന കൊണ്ട എന്റെ മോനേ തമ്പുരാൻ ഒരാപത്തും കൂടാതെ തിരിച്ചു തന്നെ..... പിന്നെ വഴി കിടന്ന ഒരാളെ രക്ഷിച്ചു ഹോസ്പിറ്റലിൽ എത്തിക്കാൻ മനസ് കാണിച്ചതിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട്....""'"" """"പേഷ്യന്റിന് ബോധം തെളിഞ്ഞിട്ടുണ്ട്.... ഒരാൾക്ക് കേറി കാണാം.....""" പിന്നിൽ നിന്നും നേഴ്‌സ് വിളിച്ചപ്പോഴാണ് ..... സാമുവലിന്റെ മുഖത്തു നിന്നും വെറുപ്പോടെ നിന്ന കണ്ണുകൾ മേരി തെന്നി മാറ്റിയത്..... തിരിഞ്ഞു ഐ സി യു വിനുള്ളിലേക്ക് മേരി കടന്നതും...

. എല്ലാം കേട്ടു കൊണ്ടൊരാൾ ഞെട്ടി നിൽപ്പുണ്ടായിരുന്നു..... .......വേദ..... ഒന്നും മനസ്സിലാകാതെ.... സത്യങ്ങൾ ഉൾകൊള്ളാൻ കഴിയാതെ....... തന്റെ മുന്നിൽ സങ്കടം സഹിക്കാനാവാതെ ഇറ്റുവീഴുന്ന നീർ കണങ്ങളെ തള്ള വിരൽകൊണ്ട് അമർത്തി പിഴിയുന്ന സാമുവലിനെ നോക്കി സ്തംഭിച്ചു നിന്നു പോയ്‌ വേദ.... തലയിൽ വലിയൊരു കെട്ടുമായി ബെഡിൽ മിഴികളടച്ചു കിടക്കുന്നവന്റെ കവിളിലേക്ക് മേരി മെല്ലെ തലോടിയപ്പോഴാണ് പ്രിൻസ് കണ്ണുകൾ ചിമ്മി തുറന്നത്...... """'......മോനേ..... പ്രിൻസേ....""""" നെറ്റി ചുളുക്കി വേദന നിറച്ചവൻ ആശങ്കയോടെ മേരിയെ നോക്കി.... """"....എ... എ... എ .....ന്റെ..... വേ... വേദകൊ.... ച്ചെന്ത്യേ..... അമ്മ...ച്ചി.... അവ...ൾ..ക്ക്... എന്നേ....ലും....എ...ന്നേലും പ.. പറ്റിയോ... ""' ശ്വാസത്തിലൂടെ വിട്ടു നിന്ന ശബ്ദം തന്റെ ഉയിരിനെ തിരയുമ്പോൾ മേരി അവന്റെ വലംകയ്യെ പിടിച്ചൊതുക്കി മെല്ലെ ചുംബിച്ചു കൊണ്ട്.. .""ഒന്നും പറ്റിയിട്ടില്ല......""" എന്ന രീതിയിൽ തലയനക്കുമ്പോൾ..... മേരിയുടെ കണ്ണിൽ നിന്നും ഒരുതുള്ളി ചിതറി അവന്റെ വിരലുകളിൽ പതിച്ചു..............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story