വേ.. വേ... വേദാത്മിക...: ഭാഗം 24

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

"""......എന്റെ കൊച്ച് പേടിച്ചു പോയോ....""" ബെഡിൽ ചാരിയിരുന്നവൻ ചോദിക്കുമ്പോൾ മിഴിയിൽ തെന്നി നിന്ന നീർപാടയാലേ ഇമകൾ വെട്ടി തുടിച്ചിരുന്നു അവളുടെ..... വിതുമ്പൽ വിറകൊള്ളുന്ന ചുണ്ടിണ കൂട്ടി പിടിച്ചവൾ പതിയെ അവന്റെ തോളിലേക്ക് ചായുമ്പോൾ ഇരു കരങ്ങളും അവനെ പൊതിഞ്ഞിരുന്നു.... """.....ന്റെ... ജീ.... ജീ.. ജീവനങ്ങുട് പോയ്‌....""" പറയുമ്പോൾ നീരുവീണ ചുമലിൽ നനവ് പടരുന്നത് അവനറിയുന്നുണ്ടായിരുന്നു..... """"ഈ... ഈ... ശരീരത്തില് ഒരു ഉറുമ്പ് ക.. കടിക്കുന്നത് പോലും... സഹിക്കാൻ കഴിയില്ല... നിക്ക്...."""" """"അങ്ങനെ എന്റെ വേദ കൊച്ചിനെ കളഞ്ഞ് ഈ പ്രിൻസ് പോവോ.... നിന്റെ ഒറ്റ വിളിയിലാ കൊച്ചേ.....പ്രിൻസ് തിരിച്ചു വന്നത്...."""" മൃതുലമായി കൈ വിരൽ കൊണ്ടവൻ ആ കവിളിടം തൊട്ടു വിട്ടപ്പോഴേക്കും അവളുടെ കൺപീലികൾ പരസ്പരം ചുംബിച്ചുറങ്ങിയിരുന്നു.... """.....കൊച്ചേ...""" """'.....മ്മ്....""" """എന്നെ അവന്മാര് അടിച്ചു വീഴ്ത്തിയപ്പോ എന്റെ കൊച്ച് വെപ്രാളത്തില് എന്നതാ എന്നെ വിളിച്ചേ.....""" ചോദ്യത്തിന്റെ പൊരുൾ മനസ്സിലായത് പോലെ അധരകോണിൽ ചെറുപുഞ്ചിരി നിറച്ചവൾ നിശബ്ദതമായി തൊളരികിലെ ചൂടുപറ്റി കിടന്നു..... ""''ഹാ... പറ കൊച്ചേ എന്നതാ... വിളിച്ചേ....""" """ .....ആ.... എ.. എനിക്കോർമ്മയില്ല...."'""

കൃസൃതിയോടെ ചുമൽ കൂച്ചി കരങ്ങളുടെ ഞെരുക്കം ഒന്നുകൂടി മുറുക്കിയവൾ.... """.....പ്ലീസ്... മുത്തേ.... പറയെടി...""" ""'.....അ.. അത്...""" .""''....ആ...""" """"........അത്...?."""" ""'...ന്റെ..... പി... പി.. പ്രിൻസിച്ചായാന്ന്....."""" പറഞ്ഞതും നാണത്തോടെ അവനിൽ നിന്നടർന്നു മാറി വിരൽ തുമ്പു കടിച്ചു നിന്നു അവൾ.... """ഹോ... എന്റെ കർത്താവേ.... ചാവാൻ കിടന്നാലെന്താ എന്റെ കൊച്ച് ഇതൊന്നു വിളിച്ചു കേട്ടല്ലോ....""" കേൾക്കുമ്പോൾ വേദയുടെ മുഖം പൊടുന്നനെ മാറി അവനിൽ രൂക്ഷമായി കണ്ണോടിച്ചു... കണ്ടതും കണ്ണൊന്നിറുക്കി അവൻ ചിരിച്ചു നിൽക്കുമ്പോഴാണ് ഹോസ്പിറ്റൽ റൂമിനുള്ളിലേക്ക് ആരൊക്കെയോ കടന്നു വരുന്ന ഒച്ച കേട്ടത്.... പെട്ടെന്നവൾ അവനിൽ നിന്നകന്ന് എഴുന്നേറ്റു നിന്നു.... ദേവിയും മേരിയും ഒരുമിച്ചാണ് വരവ്.... ""'' ......മോനേ...."""' പ്രിൻസിനെ കണ്ടയുടനെ സ്നേഹം തുളുമ്പുന്ന സ്വരത്താൽ ദേവി പതിയെ വിളിച്ചു നിർത്തി..... നടന്നു നീങ്ങി ബെഡിന്റെ ഓരം പറ്റി ഇരുന്ന അവർ വാത്സല്യം നിറഞ്ഞ കൈയ്യാൽ അവന്റെ നെറുകയിൽ മെല്ലെ തലോടി.... """അറിഞ്ഞ നേരമുതലേ വരാൻവേണ്ടി നിൽകുന്നതാ കുഞ്ഞേ.... പറ്റണ്ടേ.... അറിയാലോ... നാളെ കഴിഞ്ഞാ പിന്നെ കല്യാണതിരക്കായില്ലെ ....... അങ്ങോട്ടോ ഇങ്ങോട്ടോ മാറാൻ പറ്റുന്നില്ല അമ്മക്ക്.... പിന്നെ ഒരാശ്വാസം ന്റെ വേദ മോന്റെ ഒപ്പം നിൽക്കുന്നതാ...."""" ഒരു നിമിഷം വേദയിലേക്ക് നോട്ടം ചിന്തിയ ശേഷം വീണ്ടും പ്രിൻസിന് നേരെ തിരിഞ്ഞു ദേവി..... """'.

...ഇപ്പൊ എങ്ങനെയുണ്ട് കുഞ്ഞേ....""' """...കുറവുണ്ടമ്മ നാളെ ഡിസ്ചാർജ് ആകും...."""" """....കർത്താവ് കാത്തെന്നു പറയാം എന്റെ ദേവി....""" ഒപ്പം നിന്ന് ഉറക്കെ മേരി പറയുമ്പോൾ അവരിൽ നിന്ന് വേദയുടെ മിഴികൾ തെന്നിമാറി ജനാല വഴി പുറത്തേക്ക് നോക്കുമ്പോൾ... അവിടെ ഒരു അന്യനെ പോലെ നിൽക്കുന്ന സാമുവലിനെ ആണ് കണ്ടത്..... ആരുടെയും ശ്രദ്ധ പതിക്കാതെ അവരിൽ കണ്ണോടിച്ചവൾ പരുങ്ങി നിന്നു... "'"'ഞാ... ഞാൻ... ഇപ്പോ വരാവേ....""" അലസമായി ചോദിക്കുമ്പോൾ തിരക്കിട്ട വർത്താനത്തിലായിരുന്ന ദേവി തലയൊന്നു കുലുക്കി..... സമ്മതം വാങ്ങിയവൾ പുറത്തേയ്ക്ക് പോകുമ്പോൾ തെല്ലൊരു സംശയത്തോടെ നോക്കി നിന്നു പ്രിൻസ്..... പുറത്തേക്ക് ഓടി വന്നവൾ തിരിഞ്ഞു ചാരി നിന്നു ഫോൺ വിളിക്കുന്ന സാമുവലിന്റെ അടുത്തേയ്ക്കായി നീങ്ങി..... """......സാ... സാർ..."""" വേദയുടെ സ്വരം കാതുകളിൽ പതിഞ്ഞതും പൊടുന്നനെ തിരിഞ്ഞു നോക്കി അയാൾ.... ഉടനെ കാൾ കട്ട് ചെയ്തു പുഞ്ചിരിയിൽ അവളിലേക്ക് മിഴി നീട്ടി.... .""""...ഹാ... മോളോ.....മോക്കിപ്പോ എങ്ങനെയുണ്ട്.... അകത്തേക്ക് വരാൻ അനുവാദമില്ലാത്തതു കൊണ്ടാ ഇല്ലെങ്കിൽ അങ്കിൾ വന്നേനെ...."""" അവളുടെ ചുമലിലേക്ക് കരം ചേർത്തയാൾ കരുതൽ കാട്ടി....

"""മോളെയും പ്രിൻസിനെയും ഉപദ്രവിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തൂട്ടോ... ഇനി അവർടെ ശല്യം ഉണ്ടാകില്ലാ.... സമാധാനം ആയില്ലേ...... """ കേട്ടതും വിരസമായി അവളൊന്നു പുഞ്ചിരിച്ചു.... """"ഞാൻ ആദ്യം കരുതിയത് മിഥുന്റെ ഫിയാൻസി ആണെന്ന പിന്നെയാ അറിഞ്ഞത് നിങ്ങൾ ട്വിൻസ് ആണെന്ന്.... അപ്പൊ മോളെ അങ്കിള് പോട്ടെ..."""" നിറ ചിരിയാലേ അയാൾ പോകാനായി തിരിഞ്ഞതും അടുത്ത ക്ഷണം ഉയർന്ന വേദയുടെ ശബ്ദം സാമുവലിനെ നിഛലമാക്കി... """.....സ... സാർ.... """ സംശയത്തോടെ തിരിഞ്ഞയാൾ അവളെ നോക്കി.... """....എന്താ മോളെ....""" എന്തോ കരുതി വെച്ച ചോദ്യം നാവിൽ മുട്ടി പറയുവാൻ മടിച്ചു നിന്ന വേദയേ കാണെ അയാൾ ഒന്നുകൂടി ചോദിച്ചു... """.....പറ മോളെ... എന്തിനാ....എന്തിനാ വിളിച്ചേ...""" """സ.. സാർ... ഞാൻ.. ഒരു കാര്യം ചോ.. ചോദിച്ചോട്ടെ....""" വിക്കി നിന്നവൾ പറയുമ്പോൾ മെല്ലെ അയാൾ തല ചരിച്ചുകാട്ടി .... """.....അതിനെന്താ മോള് ചോദിച്ചോ.......''"' """"മ്മ്.... സ... സാറും.... മേരി..മേരിയമ്മച്ചിയും എങ്ങനാ പി.. പിരിഞ്ഞത്....""" ഒരു നിമിഷം കേട്ടതും പുഞ്ചിരി നിറഞ്ഞ മുഖം വാടി തുടങ്ങിയതവൾ ശ്രദ്ധിച്ചു.... വേണ്ടീരുന്നില്ല എന്ന് മനസ്സു തെല്ലൊന്നു സംശയം പ്രകടപ്പിച്ചു നിന്നു അവളിൽ.... """"മോൾക്കിത് അവളോട് ചോദിക്കായിരുന്നില്ലേ....."""

"""ഞാൻ.. ചോ... ചോദിച്ചില്ല... സാർ.... എനിക്ക് തോന്നീല..... എന്റെ മേരിയമ്മച്ചിയും പ്രിൻസും അത്രമേൽ സാറിനെ വെ... വെറുക്കുന്നു എന്നെനിക്ക് മനസ്സിലായിരുന്നു .... അക്കാര്യം ചോ.. ചോദിച്ച് ഇനിയും ഉണങ്ങാത്ത മുറിവിനെ കുത്തി വേദനിപ്പിക്കാൻ തോന്നീല.... പക്ഷെ സാ... സാർ അവരോടു കാണിക്കുന്ന സ്നേഹം... എന്തോ..... സാറിന്റെ ഭാഗം കേ...കേൾക്കണമെന്ന് തോന്നി.... അതാ ഞാൻ...""" വേദ പറഞ്ഞു നിർത്തുമ്പോൾ അയാളുടെ കണ്ണുകൾ അകലെയെന്തിനെയോ കീഴടക്കിയിരുന്നു.... ഓർമകൾ കൃഷ്ണമണിയിലൂടെ ഇഴഞ്ഞു നീങ്ങി.... """തെറ്റ് മുഴുവൻ എന്റെയാ മോളെ... എന്റെ മാത്രം...."""" കൺപീലികളിൽ പടർന്നു കയറുന്ന നനവിനെ നോക്കിയവൾ അങ്ങനെ നിന്നു ..... """അന്ന് എന്റെ പ്രിൻസിന്റ പ്രായേ ഉണ്ടാവൂ എനിക്കും...... ആരും കേറാത്ത ഈ നെഞ്ചില് ഒരു പെണ്ണു കേറി പറ്റിയപ്പോ അവളെ കെട്ടണോന്നു വാശിയായി... കുറേ പിന്നാലെ നടന്നു... പ്രണയിച്ചു... ഒടുവിൽ വീട്ടിൽ നിന്ന് ഇറക്കി കൊണ്ട് വന്നു.... പക്ഷെ അതിന് ശേഷം ഞങ്ങൾടെ ജീവിതം...""" ഒരു മാത്ര വേദയുടെ നേർക്ക് നിറമിഴി നീട്ടി അയാൾ തുടർന്നു.... """ഡാഡിയും മമ്മിയും സമ്മതിക്കില്ലെന്നാ ആദ്യം കരുതിയത്... പക്ഷെ ഇരു കയ്യും നീട്ടിയവർ എന്റെ മേരിയെ സ്വീകരിച്ചപ്പോ എന്നേക്കാൾ ഭാഗ്യം ചെന്നവൻ ഈ ലോകത്ത് കാണില്ലെന്നു വരെ ചിന്തിച്ചു പോയ്‌ ഞാൻ.... അത്രത്തോളം സന്തോഷിച്ചു.....

കുടുംബം ആയപ്പോ ഉത്തരവാദിത്തം വരാൻ വേണ്ടി ബിസ്സിനെസിന്റെ പാതി ചുമതല ഡാഡി എന്നെ ഏൽപ്പിച്ചപ്പോൾ നല്ലരീതിയിൽ കൊണ്ട് പോകാനുള്ള തിരക്കിലായിരുന്നു ഞാൻ... എന്നാ ആ സമയം മമ്മി എന്റെ പാവം മേരിയെ ദ്രോഹിക്കുവായിരുന്നു എന്ന് ഞാനറിയാതെ പോയ്‌ മോളെ.... ഒന്നും പറഞ്ഞില്ലവൾ എല്ലാം സഹിച്ചു....ഒറ്റക്ക്... ഒപ്പം എന്റെ പ്രിൻസ് ഉണ്ടായപ്പോ ഉപദ്രവം കൂടി.... ഒടുവിൽ എല്ലാം തുറന്നു പറഞ്ഞപ്പോഴേക്കും അപ്പൻ മരിക്കുന്നതിന് മുൻപ് ഏല്പിച്ച ബിസ്സിനെസ്സ് സാമ്രാജ്യത്തിനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിൽ ശ്രദ്ധിക്കാതെ പോയ്‌ ഞാനെന്റെ കുടുംബത്തെ...... ഒരു ദിവസം വീട്ടിലെത്തിയ എനിക്ക് അറിയാൻ കഴിഞ്ഞത് എന്റെ മേരിയും എന്റെ പുന്നാര മോനും എന്നെ ഉപേക്ഷിച്ചു പോയെന്നാണ്.... കുറേ അലഞ്ഞു... തിരഞ്ഞു... കിട്ടീല... പിന്നീട് കണ്ടത് എന്റെ മോനേ പോറ്റാനായി കഷ്ട്ടപെടുന്ന അവളെയാ.... വിളിച്ചു ഞാൻ... കാലുപിടിക്കുന്ന പോലെ കൂടെ വരാൻ അപേക്ഷിച്ചു.... വന്നില്ല.... എന്റെ മമ്മി മരണകിടക്കയിൽ കിടന്ന് അവനെ ഒന്നു കാണണമെന്ന് പറഞ്ഞിട്ട് പോലും വന്നില്ല.... എങ്കിലും ഞാൻ കൂടെ ഉണ്ടായിരുന്നു മോളെ....ദാ ഇതുപോലെ .... ഒരന്യനെ പോലെ.... അവർ അറിയാതെ....""' ഇടറിയ സ്വരത്താൽ പറഞ്ഞു നിർത്തി അയാൾ തള്ള വിരൽ കൊണ്ട് കണ്ണുകൾ അമർത്തി തുടച്ചു..... വിരസമായി ഒരു പുഞ്ചിരി നൽകി അവളരികിലായി നീങ്ങുമ്പോൾ നിറഞ്ഞിരുന്നു വേദയുടെ മിഴികളും....

"""ഒരുപാട് നാളായി മോളെ ഉള്ളില് നൊമ്പരങ്ങൾ കുത്തി നിറച്ച് ഇങ്ങനെ കഴിയുന്നു..... എത്രയോ വർഷങ്ങൾക്ക്‌ ശേഷാ അതൊക്കെ കേൾക്കാൻ ഒരാളെങ്കിലും മനസ്സ് കാണിച്ചത്.... നേരാ എന്റെ മേരി പറഞ്ഞേ.... നീ എന്റെ പ്രിൻസിന്റെ ഭാഗ്യാ.... അവനെ മാറ്റിയെടുത്ത മിടുക്കി.... ഗോഡ് ബ്ലെസ് യു മൈ ഗേൾ.....""" അവളുടെ കവിളിടം മെല്ലെ തഴുകി കടന്നുപോകുന്നയാളെ നോക്കി മൗനമായി നിന്നു വേദ... ❤️ """എ... എങ്ങനെയുണ്ട് ..... ഇച്ചായാ ഈ.... ഈ... സാരി ചേരുന്നുണ്ടോ...എനിക്ക്...... ജിമിക്കി വലുതായി പോ...പോയോ... ഏ....""" കല്യാണ മണ്ഡപത്തിൽ വെച്ച് വലം കയ്യിൽ ഫോൺ നീട്ടി പിടിച്ച് പ്രിൻസിനെ വീഡിയോ കോൾ ചെയ്യുകയാണ് വേദ.... ഗ്രീൻ കളർ സാരിയുടെ നുറിയിലേക്ക് ഇടക്കിടക്ക് പിടിച്ച് കാതിൽ വിരലമർത്തിയാണ് അവളുടെ ചോദ്യം.... """....ഏയ്...പൊളിച്ചില്ലെ ... അല്ലേലും എന്റെ കൊച്ചിനെ കാണാൻ ഒടുക്കത്തെ ചേലലല്ല്യോ.... ഇങ്ങനെ ആയിപോയി ഇല്ലേൽ ഈ പ്രിൻസ് എപ്പോഴേ അങ്ങെത്തിയേനെ.... എന്റെ പെണ്ണിന്റെ ചന്തം കാണാൻ....""" പ്രിൻസ് പറയുമ്പോഴും തിരക്കുകൾക്കിടയിലൂടെ നടന്നവൾ പരിചയക്കാരെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു..... """"അ... അമ്മച്ചി.... ഇറങ്ങീട്ട് ഒത്തിരി നേരായോ.... കണ്ടില്ലല്ലോ...."""

"""ഇപ്പൊ എത്തും കൊച്ചേ.....വിഷ്ണുവല്ല്യോ കൊണ്ട് വരുന്നേ...അല്ല കല്യാണപെണ്ണെന്ത്യേ ആ തിരുമോന്ത ഒന്ന് കണ്ടാ കൊള്ളായിരുന്നു.....""" പറഞ്ഞതും വേദ ഒന്നെങ്ങി ചിരിച്ചു... നടന്ന് നീങ്ങി ഒരുങ്ങിയിരിക്കുന്ന വൈഗയുടെ അരികിലേക്ക് ഫോൺ നീട്ടി പിടിച്ചു.... മുഖം വീർപ്പിച്ച് വെറുപ്പോടെ ഇരിക്കുകയാണവൾ.... അവന്റെ മുഖം സ്‌ക്രീനിൽ കണ്ടതും പരിഭവത്തോടെയവൾ മുഖം വെട്ടിച്ചു മാറ്റി..... """"ഹാ.... ഞാനൊന്നും നോക്കട്ടെ എന്റെ വൈഗേ... എന്നാത്തിനാ നീ ഇങ്ങനെ വെറുപ്പ് കാണിക്കുന്നേ.... ഒന്നുമല്ലേലും ഈ കല്യാണം ഒന്ന് നടന്നു കിട്ടാൻ എന്റെ ചക്കര കുറേ പാട്പ്പെട്ടതല്ല്യോ....."""" പറയുമ്പോൾ പല്ലിറുക്കി കൊണ്ടവൾ അവനെ രൂക്ഷമായി ഒന്നു നോക്കി.... കാണ്ടതും അടങ്ങി ചിരിക്കുകയായിരുന്നു വേദ.... """....യ്യോ.. ഇങ്ങനെ നോക്കി പേടിപ്പിക്കാതെ... കല്യാണ ദിവസം അല്ല്യോ... ഒന്ന് ചിരിക്കെന്റെ കൊച്ചേ..... നീ ചിരിച്ച ഒടുക്കത്തെ ഗ്ലാമറാന്നെ ...."""" """....വേദ...."""" """' ......ആ....""" """".....നിന്നെ ദാ അവിടെ തിരക്കുന്നു...."""" ഏതോ ഒരു പെൺകുട്ടി പറഞ്ഞതും അവൾ വീണ്ടും ഫോണിലേക്ക് നോക്കി..... """ഞാൻ പോ.. പോട്ടെ ഇച്ചായാ....തിരക്കായിട്ടോ.... പി... പിന്നെ വരാം..""" കോൾ കട്ട്‌ ചെയ്ത് ഹാളിലേക്ക് പോയതും അവിടെ നിൽപ്പുണ്ടായിരുന്നു മേരി... കണ്ട പാടെ ഓടി വന്നവൾ അവരുടെ കൈ പിടിച്ചു ചേർത്തു.... ""

"....എത്ര നേരമായിന്നറിയോ... അ.. അമ്മച്ചി... കാത്തിരിക്കുന്നു... ഇപ്പൊ... ഇച്ചായനോട് ഞാൻ.. തി... തിരക്കീതെ ഉള്ളൂ...""" അവളുടെ സംസാരം കേൾക്കെ മേരി അവളുടെ താടിയിലേക്ക് വിരൽചേർത്തു പുഞ്ചിരിച്ചു നിന്നു....... ""'""ദേ......ചെറുക്കനും കൂട്ടരും എത്തിയിട്ടുണ്ട്.....""" പുറത്ത് നിന്നുമുള്ള ഒച്ച കേൾക്കവേ വേദ പെട്ടെന്ന് വെപ്രാളത്തോടെ ചുറ്റും നോക്കി... """യ്യോ.... ഞാ.. ഞാൻ പോട്ടെ... അമ്മച്ചി... പെണ്ണിനെ ആനയിക്കാനുള്ളതാ.......അമ്മച്ചി ഇരിക്കോട്ടോ...""" വേഗത്തിൽ അകത്തേക്ക് ഓടി പോകുന്നവളിൽ കണ്ണെടുക്കാതെ മേരി പതിയെ ഇരുന്നു...... വെള്ളനിറത്തിൽ ഷർട്ടും മുണ്ടും വേഷം ധരിച്ചു വന്ന മിഥുൻ മണ്ഡപത്തിലിരുന്നു.... നാഥസ്വരത്തിന്റെ ഒച്ച ഉയരെ കേൾക്കവേ... എല്ലാവരും പെണ്ണിന്റെ വരവിനായി കാത്തിരുന്നു.... തെല്ലിട വൈകാതെ വിളക്കുകൾ ഏന്തിയ പെൺകുട്ടികളുടെ അകമ്പടിയോടെ വൈഗ വന്നു.... ദേവി അവളെ മിഥുനൊപ്പം ഇരുത്തി.... അവളുടെ കണ്ണുകളിൽ അപ്പോഴും അഗ്നിയായിരുന്നു.... ഈ താലി... അത് ഏറി കഴിഞ്ഞാൽ എന്നുന്നേക്കുമായി കൈവിട്ടു പോകുന്ന തന്റെ സ്വപ്നങ്ങളെ പറ്റിയായിരുന്നു അവളുടെ ചിന്ത മുഴുവൻ..... അരികിലായ് തന്നെ നോക്കി ചിരിക്കുന്ന മിഥുനേയോ ചുറ്റും കൂടി നിന്നവരേയും അവൾ ശ്രദ്ധിച്ചില്ല....

നാഥസ്വരത്തിനൊപ്പം പെരുമ്പറ കൊട്ടിയാടുന്ന തന്റെ ഇടനെഞ്ചിനെയല്ലാതെ..... തട്ടിൽ നിന്നും താലിയെടുത്ത മിഥുൻ അതിലേക്കൊന്നു നോക്കി ദീർഘമായി നിശ്വസിച്ചു.... അപ്പോഴും അസ്വസ്ഥമായ മനസ്സോടെ ഇരിക്കുകയാണ് വൈഗ.... മുറുകിയ നാഥസ്വരത്തിന്റെ താളം കാതുകളിൽ തുളച്ചു കയറിയതും പൊടുന്നനെ ഇരു കരങ്ങളാളും ചെവി പൊത്തിപിടിച്ചവൾ ഉറക്കെ അലറി ... """"" ......നിർത്ത്......."""" ഒരു നിമിഷം ചലനമറ്റു പോയ്‌ അവിടം ..... """'......നിർത്താൻ..."""" ഇരുന്നിടത്തു നിന്നും ചാടി എണീറ്റവൾ ഉറക്കെ പറഞ്ഞു..... """"എനിക്കീ കല്യാണത്തിന് ഇഷ്ട്ടമല്ല..... """" മുന്നൂറോളം പേർ നിരന്നിരിക്കുന്ന മണ്ഡലത്തിൽ എല്ലാരുടെയും ശ്രദ്ധ വൈഗയിലേക്ക് പതിയുമ്പോൾ .... എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ നിൽക്കുകയായിരുന്നു..... മിഥുനും വേദയുടെയും വീട്ടുകാരും..... ""'മോളെ എന്തൊക്കെയാ ഈ പറയുന്നേ... നീ പറഞ്ഞിട്ടല്ലേ...""" ഒപ്പം ഉയർന്ന ദേവിയുടെ സ്വരം തടഞ്ഞു നിർത്തിയവൾ വലം കൈ നീട്ടി പിടിച്ചു.... """"ആരും എന്നോടൊന്നും പറയണ്ട...... എല്ലാരും കേൾക്കണം... എന്റെ സമ്മതം കൂടാതെയാ.... ഈ കല്യാണം ഉറപ്പിച്ചത്.... എനിക്ക് ഇഷ്ട്ടമല്ല... ഈ വിവാഹം.... എല്ലാരോടും ഞാൻ ക്ഷമ ചോദിക്കുന്നു....""" കൈ കൂപ്പി നിന്നവൾ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോകുമ്പോൾ പിന്നാലെ പോയ്‌ വിളിച്ചു ദേവി.... """.... ന്റെ... ഈശ്വരാ...........മോളെ....മോളെ... നിൽക്ക്....""" കേൾക്കാതെ അവരുടെ കയ്യേ തട്ടിമാറ്റി പുറത്തേക്ക് ഓടിയവൾ..... """""യ്യോ... അ.. അച്ഛാ..."""" എല്ലാം കണ്ട് തളർന്നു വീഴാൻ പോയ ശങ്കരനെ വേദ കണ്ണീരോടെ താങ്ങി പിടിച്ചു നിർത്തി.... ഒരു നിമിഷം കൊണ്ട് നടന്നതെന്താണെന്നു മനസിലാകാതെ എല്ലാരും സ്തംഭിച്ചു നിൽക്കുമ്പോൾ.... മിഥുൻ......മിഥുൻ മാത്രം ഇരുന്നിടത്തു നിന്നും തെല്ലിട ചലിക്കപോലും ചെയ്യാതെ മൗനമായിരുന്ന് വൈരാഗ്യത്തോടെ മറ്റെന്തോ മനസ്സിൽ കണക്കു കൂട്ടുകയിരുന്നു...............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story