വേ.. വേ... വേദാത്മിക...: ഭാഗം 25

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

മിഥുൻ......മിഥുൻ മാത്രം ഇരുന്നിടത്തു നിന്നും തെല്ലിട ചലിക്കപോലും ചെയ്യാതെ മൗനമായിരുന്ന് വൈരാഗ്യത്തോടെ മറ്റെന്തോ മനസ്സിൽ കണക്കു കൂട്ടുകയിരുന്നു....... വൈഗയുടെ പിന്നാലെ ഓടിയ ദേവി തിരിച്ചു വന്നപ്പോഴേക്കും തളർന്നിരിക്കുന്ന ശങ്കരനെയാണ് കാണുന്നത്.... അപ്പോഴേക്കും മേരിയും ദേവീക്കൊപ്പം വന്നിരുന്നു..... ക്ഷണിക്കപ്പെട്ടവരുടെ മുരടനക്കങ്ങൾക്കിടയിൽ നിശബ്ദരായി നിന്നു പോയ്‌ അവർ..... മാറിലണിയേണ്ടവൾ ഉപേക്ഷിക്കപ്പെട്ട താലിയെ വിറയാർന്ന കൈകളിലേന്തി നിഛലനായി ഇരുന്നവൻ എന്തോ മനസ്സിൽ ഉറപ്പിച്ചപ്പോലെ പതിയെ എഴുന്നേറ്റു.... തന്റെ അച്ഛനെയും അമ്മയേയും ഒന്ന് നോക്കുക പോലും ചെയ്യാതെ രക്തവർണമാർന്ന മിഴികൾ ആദ്യം നീങ്ങിയത് ശങ്കരനിലേക്കാണ്..... അയാൾടെ അരികിലെത്തിയതും വേദനയാൽ കൊത്തിവലിക്കുന്ന തൊണ്ടയിലേക്കൊരു തുള്ളി ഉമിനീരിറക്കി മിഥുൻ മൗനമായി നിന്നു..... """മോനേ..... എന്തൊക്കെയാ ഈ നടന്നെ.... നിങ്ങള് തമ്മില് ഇഷ്ടത്തിലല്ലായിരുന്നോ.. പിന്നെ അവളെന്താ അങ്ങനെ പറഞ്ഞിട്ട് പോയെ......"""" തളർന്ന സ്വരത്തോടെ ശങ്കരൻ ചോദിക്കുമ്പോൾ നോബരം കലർന്നൊരു നിശ്വാസം മാത്രമേ മിഥുന് മറുപടി നൽകാനുണ്ടായിരുന്നുള്ളു....

""""ഈ ശങ്കരൻ ക്ഷമ ചോദിക്കുവാ മോനേ.... അവള് ചെയ്ത തെറ്റിന്....""" """ക്ഷമ ചോദിച്ചത് കൊണ്ട് എന്ത് പ്രയോജനമാ അങ്കിളേ ഉണ്ടാകാൻ പോകുന്നെ...""" നീണ്ട മൗനം ഭേദിച്ചു വന്ന വിറയാർന്ന ശബ്ദം...... """പറ അങ്കിളേ... ഇവിടെ ഈ നിമിഷം ഇങ്ങനൊരു മാപ്പ് പറച്ചില് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ...."""" പറഞ്ഞവൻ കയ്യിലുണ്ടായിരുന്ന താലിയിലേക്ക് ഒരു നിമിഷം നോക്കി..... """"ഇന്ന് എന്റെ ഈ മിഥുന്റെ വിവാഹം നടക്കേണ്ടതായിരുന്നു...... ഇപ്പൊ ഇറങ്ങി പോയവളുമായി..... എനിക്കറിയില്ല അങ്കിളേ.... എന്താ നടന്നതെന്ന്.... അവളാ ആദ്യം ഇഷ്ട്ടം തുറന്നു പറഞ്ഞത്.... അവളുടെ പൂർണ സമ്മതത്തോടെയാ ഞാൻ അവളെ കല്യാണം ആലോചിച്ചത്..... ഇന്നലെ വരെയും ഇഷ്ട്ടമുള്ളതൊക്കെയും ചെയ്ത് കൊടുത്തത്..... പറയുന്നിടത്തെല്ലാം കൊണ്ട് നടന്നത്... ഒടുവില്... ഒടുവില് എന്നെ ഒരു വിഢിയാക്കി ഈ പന്തലിൽ നിന്ന് ഇറങ്ങി പോയില്ലേ അങ്കിളേ അവള് .....""" """".......മോനേ...."""" പറഞ്ഞവൻ വിങ്ങി നിന്നതും ഒരു മാത്ര വേദയിലേക്ക് മിഴികൾ ചിന്തി.... """" ഒത്തിരി നാളത്തെ കാത്തിരിപ്പാ അങ്കിളേ മിഥുന് ഈ വിവാഹം.... കല്യാണപ്രായം കഴിഞ്ഞിട്ടും വേണ്ടെന്ന് കരുതിയ ഒന്ന്‌.... ഇനി എന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ഒന്ന് ചിന്തിച്ചു നോക്കിയേ.....

നാളെ ഞാനെങ്ങനെ കോളേജിൽ പോകും സ്റ്റുഡന്റസിനെ എങ്ങനെ ഫേസെയ്യും.... എന്റെ റിലേറ്റീവ്സിന്റെ മുഖത്തെങ്ങനെ നോക്കും...."""" കേൾക്കെ ശങ്കരൻ കുറ്റബോധത്തോടെ മിഥുന്റെ ചുമലിൽ കരം ചേർത്തു പിടിച്ചു..... """"എനിക്ക് അറിയാം മോനേ.... ഇത് നീയോ ഞാനോ ചെയ്ത തെറ്റല്ല....ആ അഹങ്കാരി ....അവൾ കാണിച്ച തോന്നിവാസത്തിന്.......ഇപ്പൊ ഇത്ര പേരുടെ മുമ്പിൽ തൊലിയുരിഞ്ഞ പോലെയാ ഈ ശങ്കരൻ നിൽക്കണേ....""" പറഞ്ഞയാൾ മിഥുന്റെ തോളിലേക്ക് ചാഞ്ഞു പൊട്ടിക്കരയുകയായിരുന്നു.... """......ഇല്ല... അങ്കിളേ.... ആരുടെയും മുന്നിൽ നമ്മൾ നാണം കെടില്ല....""" ദൃഢമാർന്ന സ്വരം ഉയർത്തി മിഥുൻ പറയുമ്പോൾ മനസ്സിലെന്തോ ഉറപ്പിച്ചിരുന്നു അവൻ...... കേട്ടതും കരച്ചിലടക്കികൊണ്ടയാൾ അവനിൽ നിന്നടർന്നു മാറി.... നിശബ്ദമായി അവനെ നോക്കെ വല്യ ഭാവവ്യത്യാസമൊന്നും ഉണ്ടായില്ല അവനിൽ.... """"അതെ അങ്കിളേ..... ഈ പന്തലിൽ മിഥുന്റെ വിവാഹം നടക്കും.... ഈ താലി ഒരു പെൺകുട്ടിയുടെ കഴുത്തിൽ ഏറിയിരിക്കും...."""" കയ്യിൽ പൊത്തി പിടിച്ചിരുന്ന താലി ചരടിലേക്ക് കണ്ണോടിച്ചു കൊണ്ട് അവനത് പറയുമ്പോൾ അതിന്റെ പൊരുൾ മനസ്സിലാകാതെ എല്ലാരും പരസ്പരം നോക്കുകയായിരുന്നു..... പൊടുന്നനെ മിഥുൻ വേദയിലേക്ക് കണ്ണോടിച്ചു...... """..

... അത് .... അത്.... വേദയാവണം അങ്കിളേ.....""" കേട്ട മാത്രയിൽ ഒരു നിമിഷം തരിച്ചു നിന്നു പോയ്‌ വേദ..... """"....മോനേ....""" """അതെ അങ്കിളേ......എനിക്ക്.... എനിക്ക്... വേദയെ വേണം.... എന്റെ വധുവായി...."'" കേൾക്കുമ്പോൾ ദേവിയും ശങ്കരനും മിഥുന്റെ വീട്ടുകാരും തെല്ലൊരു ആശ്വാസത്തോടെ വേദയിലേക്ക് നോക്കുമ്പോൾ ഹൃദയം തകർന്നു നിൽക്കുകയായിരുന്നു മേരി...... നിറമിഴിയാൽ ചെറിയൊരു കിതപ്പോടെ അവർ വേദയെ നോക്കുമ്പോൾ... ""ഇല്ല..."" എന്ന അർഥത്തിൽ തലയനക്കികൊണ്ട് പരിഭ്രമത്തോടെ മേരിയിൽ മിഴി നീട്ടി വേദ ..... ""''....മോളെ..... മോള് ..... മറുത്തൊന്നും പറയരുത് നീ.... ഞങ്ങളെല്ലാരും നാണം കെട്ട് നിൽക്കാ...... എന്റെ പൊന്ന് മോള് ഇതിന് സമ്മതിക്കണം.... """ ദേവിയവളെ ചുമൽ ചേർത്തു പറയുമ്പോഴും കണ്ണീരോടെ പകച്ചു നോക്കുകയാവൾ... """'ഇ... ഇല്ല.... ഇ... ഇല്ല.... എന്നെ... വിട്.... ഞാൻ... സ.. സമ്മതിക്കില്ല..... അ... അമ്മച്ചി..... അമ്മച്ചി... പറയ്..... പറ അമ്മച്ചി..."""' ദയനീയമായി മേരിയെ നോക്കി കെഞ്ചുമ്പോഴും മൗനം പാലിച്ചു തളർന്നു നിൽക്കുകയായിരുന്നു മേരി...... എതിർക്കാനോ..... മറുത്തൊരക്ഷരം പറയനോ കഴിയാതെ..... പ്രതീക്ഷയോടെ വേദയിലേക്ക് കണ്ണോടിക്കുന്ന ദേവീയെയും ശങ്കരനേയും ഒരു നിമിഷം നോക്കി... നിസ്സഹയായി മുഖം കുനിച്ചു അവർ ...

"""....ഇല്ല.... അ.. അമ്മ.... പറ്റില്ല....അമ്മച്ചി """ മേരിയെ നോക്കി കൊച്ചു കുഞ്ഞിനെ പോലെ കരയുന്നവളെ കാണെ... ഒന്നുമിണ്ടാതെ മേരി തിരിഞ്ഞു..... മിഴികൾ ഇറുക്കി തുടച്ച്..... അവിടെ നിന്നും വേദനയോടെ നടന്നു നീങ്ങുമ്പോഴും വേദയുടെ ഉള്ളു നീറുന്ന വിളി മാത്രം മേരിയുടെ കാതുകളിൽ മുഴങ്ങി കൊണ്ടേയിരിന്നു ...... """""ബാ... മോളെ അമ്മ പറയട്ടെ...."""" എല്ലാവരും അവളുടെ മറുപടിക്കായി പരിഭ്രാന്തിയോടെ ഉറ്റു നോക്കെ ദേവി അവളെ പിടിച്ചു കൊണ്ട് മുറിയിലേക്ക് പോകുമ്പോഴും ഇടക്കിടക്ക് തിരിഞ്ഞ് മേരിയെ തന്നെ നോക്കുകയായിരുന്നു വേദ...... പിടിച്ചു വലിക്കുന്നപോലെ ദേവി അവളെ മുറിയിലേക്ക് കൊണ്ട് പോയ്‌ വാതിൽ കൊട്ടിയടക്കുമ്പോൾ "" ഇല്ല..." എന്നവൾ ആവർത്തിച്ചു പറയുകയായിരുന്നു.... വാതിലടച്ചവർ പതിയെ തിരിയുമ്പോൾ ദേവിയുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു...... അപ്പോഴും സംശയവും ആശങ്കയും മാത്രമല്ലാതെ മറ്റൊന്നും വേദയുടെ മുഖത്ത് പ്രകടമായിരുന്നില്ല..... ദേവി അവളെ സമാധാനത്തിൽ കസേരയിൽ മെല്ലെ പിടിച്ചിരുത്തി...... """ഇല്ല... ഇ... ഇല്ലമ്മ.... എനിക്ക്... എനിക്ക്... കഴിയില്ല... ഞാൻ.. വേ.. വേറൊരാളെ....''' """......മോളെ....""" പറഞ്ഞു തീരും മുൻപ് തടസ്സം നിന്നു ദേവി..... """എന്റെ മോള് കണ്ടതല്ലേ അച്ഛന്റെ അവസ്ഥ..... നാട്ടുകാരുടേയും വീട്ടുകാരുടെയും മുന്നില് നാണം കേട്ട് തലകുനിച്ചു നിൽക്കുന്ന അച്ഛൻ..... അവള്... ആ തലതെറിച്ചവള് നമ്മളെയൊക്കെ ചതിച്ചതല്ലേ മോളെ....

അവളുടെ സമ്മതത്തോടെയല്ലെ വേദേ നമ്മളെല്ലാത്തിനും ഇറങ്ങിയത്... ഒരു വാക്ക് അവൾക്ക്‌ പറയാമായിരുന്നു....."""" ദേഷ്യത്തോടെ പല്ലിറുക്കികൊണ്ടവർ മുഖം ചുളുക്കി..... """"അപ്പോഴൊക്കെ തലയാട്ടി നിന്നിട്ട്.... ഇപ്പൊ ഇത്ര പേരുടെ മുന്നില് വെച്ച് അച്ഛനെ പറ്റി പോലും ചിന്തിക്കാതെ വിവാഹപന്തലിൽ നിന്നിറങ്ങി പോയിരിക്കുന്നു ...നാശം പിടിച്ചവൾ... ഒരുകാലവും ഗതിപിടിക്കാൻ പോണില്ലവള്... പെറ്റ വയറ് ഉരുകിയ പറയണേ....""" വയറ്റിൽ കൈചേർത്തവർ അത്രയും പറയുമ്പോഴും വേദയുടെ താഴേക്ക് നീണ്ട കൃഷ്ണമണികൾ എന്തൊക്കെയോ തിരയുകയായിരുന്നു..... കാണെ തെല്ലൊന്നു ശാന്തമായി ചെറു പുഞ്ചിരിയോടെ ദേവിയുടെ മിഴികൾ അവളിലേക്ക് നീങ്ങി.... """....മോളെ.... ഇങ്ങോട്ട് നോക്കിയേ..""" പറഞ്ഞവർ അവളുടെ കീഴ്ത്താടിയെ മൃതുലമായി ഉയർത്തുമ്പോൾ കരഞ്ഞുകലങ്ങിയ മിഴികളാലെ വേദ ദേവിയെ ഒന്നു നോക്കി..... """"മോളെ..... ആ മോന്റെ മനസ്സില് ഇപ്പൊ ഇങ്ങനെ ദൈവായിട്ട് തോന്നിപ്പിച്ചതാ.... ഇത്രയും നല്ലൊരു മോനേ ആരാ ആഗ്രഹിക്കാത്തെ..... എന്റെ മോൾടെ ഭാഗ്യല്ലേ""" ദേവിയുടെ വാക്കുകൾ കേൾക്കെ കതടക്കുമാറ് നെഞ്ചിടിപ്പിന്റെ വേഗം കൂടുന്നുണ്ടായിരുന്നു അവളുടെ...... """എന്റെ മോള് സമ്മതിക്കണം..... ഇല്ലേൽ നമ്മുടെ അച്ഛൻ.....

ഈ കുടുംബത്തിന്റെ അഭിമാനം.... എല്ലാം കൈവിട്ട് പോകും കുഞ്ഞേ.... എല്ലാം.. പോകും....""" വിതുമ്പികൊണ്ടവർ അവളെ വാരി പുണർന്നതും നിഛലമായി ഇരുന്നു വേദ..... """.....അ... അച്ഛനെവിടെ..."""" നിറഞ്ഞൊഴുകുന്ന മിഴികളാലെ ഉറച്ച ശബ്ദത്തിൽ അവൾ ചോദിച്ചു.... അപ്പോഴും ഉത്തരം നൽകാതെ കരയുകയായിരുന്നു ദേവി.... """എനിക്ക്... അ...അച്ഛനെ കാണണം...."""" """മോളെ.... എന്റെ പൊന്നു മോള് സമ്മതിക്കണം... നമ്മുടെ....."""' """"എനിക്ക് അച്ഛനോടാ സ... സംസാരിക്കേണ്ടതമ്മാ..."""" പൊടുന്നനെ ദേവിയുടെ വാക്കുകൾ മുറിച്ചുകൊണ്ട് ഉച്ചത്തിൽ വേദ സ്വരം ഉയർത്തിയതും ....ഞെട്ടലോടെ ദേവിയുടെ കരച്ചിൽ അലറിയാതെ നിന്നുപോയ് .... ആ നിമിഷം വേദയിൽ ദേവി കണ്ടത് തീകനൽ പേറി നിൽക്കുന്ന തീക്ഷണമായ അവളുടെ ആ മിഴിളേയാണ്.... ❤️ വിഷ്ണു ബൈക്കിൽ നിന്ന് വീട്ടുമുറ്റത്തേയ്ക്ക് മേരി ഇറങ്ങുമ്പോൾ കണ്ണുനീരിന്റെ അംശം അറിയാതിരിക്കാൻ മുഖത്ത് പറ്റി നിന്ന നീർക്കണങ്ങളെ സാരിതലപ്പുകൊണ്ട് പതിയെ തുടച്ചു മാറ്റി അവർ ....."""അമ്മച്ചി...... എന്താ ഇനി പ്രിൻസിനോട് പറയാൻ പോണേ.... """ വിഷ്ണു ചോദിക്കുമ്പോൾ നിസ്സഹായതയോടെ അവന് നേരെ മിഴികൾ മെല്ലെ പായിച്ചു നിന്നു .... """നീ പൊക്കോ മോനേ .... എന്റെ ചെക്കനോട് ഞാൻ പറഞ്ഞോളാം....."""

ദീർഘമായി നിശ്വസിച്ചവർ മുന്നോട്ട് നീങ്ങിയപ്പോഴേക്കും പ്രിൻസ് പൊടുന്നനെ വാതിൽ തുറന്നു...... """...ആ അമ്മച്ചി ഇത്ര നേരത്തെ വന്നോ....ഞാൻ കരുതി ഇനി അവിടത്തെ ചടങ്ങൊക്കെ കഴിഞ്ഞിട്ടേ വരത്തൊള്ളൂന്ന്‌....""" തല ഭാഗത്തെ വേദന പ്രിൻസിന്റെ സംസാരത്തിൽ എറിച്ചു നിൽക്കുമ്പോൾ അവനെ ഒന്ന് നോക്കപോലും ചെയ്യാതെ മേരി അകത്തേയ്ക്ക് കയറി.... """""അമ്മച്ചിക്ക് ഇത്തിരി നേരം കൂടി നിക്കായിരുന്നില്ലേ അവിടെ...... എന്റെ കൊച്ചിന് എന്ത് സന്തോഷായേനെ.... എനിക്ക് വേറെ കൊഴപ്പോന്നും ഇല്ലല്ലോ അമ്മച്ചി പിന്നെ എന്നാത്തിനാ കെട്ട് കഴിയുമുന്നേ ഓടിപിടിച്ചിങ്ങോട്ട് വന്നേ....""" പ്രിൻസ് നിർത്താതെ പറയുമ്പോൾ ഒന്നുമിണ്ടാതെ അവർ ചാരുകസേരയിലേക്ക് ചാഞ്ഞിരുന്നു.... """....മ്മ്..."""" കണ്ടതും ചെറുപുഞ്ചിരിയോടെ പ്രിൻസ് മേരിക്കരികിൽ മുട്ടുകുത്തി.... """പിന്നെ പറ അമ്മച്ചി അവിടത്തെ വിശേഷങ്ങൾ... എന്റെ വേദ കൊച്ചിനെ കണ്ടായിരുന്നോ.... നല്ല ചെലുണ്ടല്ലേ.... ഒരുങ്ങിയ ഉടനേ എന്നെ വീഡിയോ കോൾ ചെയ്തായിരുന്നു അവള്...... സാരിയും പൂവും മാലയും ഒക്കെ ആയിട്ട് കല്യാണപെണ്ണിനെ പോലെ... ഹോ... യാത്ര ചെയ്യാൻ പാടില്ലെന്ന് ഡോക്ടർ പറഞ്ഞോണ്ട നാശം..."""

നനവാർന്ന മിഴികളാൽ അവൻ പറയുന്നതൊക്കെയും മൗനമായി കേട്ടു നിന്നതേയുള്ളു..... """നമ്മുടെ കല്യാണത്തിന് സാരിയൊന്നും വേണ്ട അമ്മച്ചി... നല്ല വൈറ്റ് ഗൗൺ മതി.... അൽത്താരയിലേക്ക് അതും ഇട്ടു കൊണ്ട് എന്റെ മാലാഖ കൊച്ച് ഇങ്ങനെ നടന്നു വരണം....""" ജീർണിച്ച ഭിത്തിയിൽ ആ കാഴ്ചയെ സ്വപ്നം കണ്ടവൻ അങ്ങനെ നിൽക്കുമ്പോൾ ഏങ്ങികൊണ്ടവർ പതിയെ അവന്റെ നെറുകയിൽ തലോടി.... """മോനേ....""" """....എന്നാ അമ്മച്ചി....""" മൃതുലമാർന്ന സ്വരം നീട്ടി ശാന്തമായി മേരി അവനിൽ നോട്ടം ചിന്തി ...... """"നമ്മളെത്ര ആഗ്രഹിച്ചാലും അപ്പന്റെയും അമ്മേടെയും അനുഗ്രഹം ഇല്ലെങ്കി അതിന് ഒരു അർഥവും ഉണ്ടാകില്ല കുഞ്ഞേ....""" കേൾക്കെ സംശയത്തോടെ മുഖം ചുലുക്കി നിന്നവൻ അവരെ നോക്കി..... """പെറ്റു പോറ്റി വളർത്തിയവരുടെ ശാപം പേറിയാ......മോനേ... പിന്നെ നമ്മുടെ ജീവിതം ഒരിക്കലും ഒരുകാലത്തും ഗുണം പിടിക്കേല.... അതിന് ഏറ്റവും വല്യ ഉദാഹരണാ ഈ അമ്മച്ചീടെ ജീവിതം...""" """....അമ്മച്ചി ഇതെന്നതൊക്കെയാ പറയണേ... എനിക്കൊന്നും മനസ്സിലാവുന്നില്ല...""" ആശങ്കനിറഞ്ഞവൻ പറഞ്ഞതും വിതുമ്പികൊണ്ടവർ പ്രിൻസിനെ മാറോടടക്കി പിടിച്ചു...................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story