വേ.. വേ... വേദാത്മിക...: ഭാഗം 27

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

"""ആ വാടോ... രാവിലെ മുതലേ കാത്തിരിക്ക്യ ഞങ്ങള്...."" ബൈക്കിൽ നിന്നിറങ്ങിയ മേരിയേയും പ്രിൻസിനേയും ഉമ്മറപ്പാടിയിൽ നിന്നെ സ്വീകരിക്കുകയാണ് ശങ്കരൻ.... അകത്ത് കയറ്റി സോഫയിലേക്ക് ഇരുത്തിയപ്പോഴേക്കും ഒരാൾ ഓടി വന്ന് വാതിൽക്കലിൽ എത്തി നോക്കി.... """ഞങ്ങള് നേരത്തെ എറങ്ങീതാ ശങ്കരേട്ടാ.... പക്ഷെ വരുന്ന വഴിയില് റോഡ് പണി ...... പിന്നെ വേറെ വഴി കയറേണ്ടി വന്നു അതാ...""' മേരി ശങ്കരനെ നോക്കി പുഞ്ചിരിയോടെ പറയുമ്പോൾ കൂടെയുള്ള ചെക്കന്റെ കൃഷ്ണമണികൾ പായുന്നത് വാതിൽക്കലിൽ മറഞ്ഞു കാണുന്ന മാൻമിഴിയിലേക്കാണ്..... വേദ കണ്ട പാടെ മുടിയിഴകൾ ചീകിയൊതുക്കി പുരികതടം രണ്ടും ഉയർത്തി കാണിച്ചതും നാണത്തിൽ അവൾ ഭിത്തിയിലേക്ക് മുഖം ചേർത്തു.... """"മോന്റെ മുറിവൊക്കെ എങ്ങനെയുണ്ട്...കുറഞ്ഞോ... മോനേ... മോനേ...""" ശങ്കരന്റെ ചോദ്യം പോലും ശ്രദ്ധിക്കാതെ വാതിലിലേക്ക് നോക്കി പല്ലിളിച്ചു ഗോഷ്ട്ടി കാണിക്കുന്നവനെ കണ്ടതും മേരി അവന്റെ തുടയിലേക്ക് ബലത്തിൽ ഒരു പിച്ചു കൊടുത്തു.... """".....ആാാ.... ""

അലറിവിളിച്ചവൻ മേരിയെ രൂക്ഷമായി നോക്കുമ്പോഴാണ് മേരി ശങ്കരനിലേക്ക് കണ്ണ് കാണിച്ചത്.... ""ഏയ്യ് .... ചൂടിന് കുറവൊന്നും ഇല്ല അച്ഛാ...."""" ""ഓ നശിപ്പിച്ചു...""(മേരി ) കേട്ടതും ശങ്കരന്റെ ഒന്നേങ്ങി ചിരിച്ചു കൊണ്ട് ചോദ്യം വീണ്ടും ആവർത്തിച്ചു... "",അയ്യോ മോനേ... ഞാൻ ചോദിച്ചത് ചൂട് കുറവുണ്ടോ എന്നല്ല..... മുറിവ് കുറവുണ്ടോ എന്നാ.......""" """...ഓ... ആ... കുറവുണ്ട് അച്ഛാ...."" മറുപടി പറഞ്ഞവൻ ചമ്മലോടെ മേരിയെ നോക്കുമ്പോൾ മേരി കൈമലർത്തി കാട്ടി... """ .....കഷ്ട്ടം...""" കണ്ടതും പൊട്ടിച്ചിരിച്ചു നിന്നവേദ അകത്തേക്ക് ഓടുന്നത് എത്തി വലിഞ്ഞവൻ നോക്കി ചിരിച്ചു..... """" സത്യം പറഞ്ഞാ ഈ വിവാഹം പെട്ടെന്ന് നടത്തണം എന്നൊന്നും ഇല്ലായിരുന്നു ശങ്കരേട്ടാ എനിക്ക് ... പക്ഷെ ഇനിയും ഇത് വൈകിപ്പിക്കുന്നത് ശരിയല്ലാന്ന് തോന്നി.... ഇവന് ഈ ആഴ്ചത്തെ പരീക്ഷ കൂടി കഴിഞ്ഞാ ഒരു കമ്പിനിയില് ജോലി തരപ്പെടുത്തി കൊടുക്കാന്ന് ഞാൻ ജോലിക്ക് പോണ അവിടെത്തെ സാറ് പറഞ്ഞിട്ടുണ്ട്.... """ """"ആയിക്കോട്ടെ പ്രിൻസിന്റെ അമ്മേ.... അതാ വേണ്ടേ.... നമ്മുടെ മക്കളുടെ സന്തോഷമല്ലേ നമുക്ക് വലുത്....

അന്നത്തെ സംഭവത്തോടെ ഇത് എത്രയും വേഗം നടത്തണമെന്ന് എനിക്കും തോന്നിയിരുന്നു... പിന്നെ.... ചടങ്ങുകളൊക്കെ നിങ്ങൾടെ ഇഷ്ട്ടത്തിനു ആയിക്കോട്ടെ......""" കേൾക്കെ മേരി പതിയെ പ്രിൻസിനെ നോക്കി ചിരിച്ചു കാട്ടി.... """"ന്നാ... പിന്നെ മോളെ വിളിക്കാല്ലേ..... ദേവീ മോളെ വിളിച്ചേ...."""' ശങ്കരൻ ഉറക്കെ വിളിക്കെ വേദ മെല്ലെ ചായ കപ്പുമായി ഉമ്മറത്തേയ്ക്ക് വന്നു.... മൂവർക്കും ചായ കൊടുത്തപ്പോഴേക്കും ദേവിയും അവിടെ എത്തിയിരുന്നു.... """" എനിക്കിനി ഈ മോള് മാത്രേ ഉള്ളൂ പ്രിൻസിന്റെ അമ്മേ... ആകെ ഉള്ളത് ഈ വീടും പിന്നെ ഇത്തിരി സ്വർണവാ അതെന്റെ വേദ മോൾക്കുള്ളതാ.... """ ശങ്കരൻ പറഞ്ഞപാടെ പ്രിൻസിന്റെ മുഖം മാറി ...... """"എനിക്കെന്നാത്തിനാ നിങ്ങൾടെ സ്വർണോക്കെ....... അച്ഛന്റെ മോളെ ഇങ്ങനെ എനിക്കങ്ങു തന്നേച്ചാമതി ഞാൻ പോറ്റിക്കോളാം എന്റെ പെണ്ണിനെ പൊന്നുപോലെ....."" എടുത്തടിച്ച പോൽ അവൻ പറഞ്ഞതും മേരി പൊടുന്നനെ അവന്റെ കയ്യിലെക്ക് കേറി പിടിച്ചു.... മിണ്ടരുതെന്ന് തലയാട്ടി.... """ആ...... ശങ്കരേട്ടനും ദേവിക്കും ഒന്നും തോന്നരുത്....ഈ കുഞ്ഞിനെ കണ്ട നാൾ മുതലേ എന്റെ മോളായിട്ട് തന്നെയാ ഞാൻ കരുതിയിട്ടുള്ളെ........ അതോണ്ട്.... ഞങ്ങക്ക് വേദമോളെ മാത്രം ഇങ്ങ് തന്നേച്ചാ മതി.... ഞങ്ങടെ ചടങ്ങിനാണെ...

ഒരു കുഞ്ഞ് മാലയും രണ്ടുവളയും മാത്രേ ആവശ്യം വരൂ... അത് ഇവനായിട്ട് സ്വരുകൂട്ടി വാങ്ങിച്ചു വെച്ചിട്ടും ഉണ്ട്‌..... പിന്നെ ഈ പറയുമ്പോലെ ഞങ്ങളും വല്യ ആസ്തിയൊന്നും ഉള്ള കുടുംബക്കാരൊന്നുമല്ലല്ലോ ശങ്കരേട്ടാ... ആ നില മറന്ന് ഞങ്ങള് ഒരിക്കലും പെരുമാറില്ല.... അതല്ലേ നല്ലത്... അല്ല്യോ വേദകൊച്ചേ....""" മേരി വേദയിലേക്ക് കണ്ണോടിക്കുമ്പോൾ പതിയെ ഒന്ന് ചിരിച്ചു കാട്ടി വേദ..... """പണമൊക്കെ ഇന്ന് വന്ന് നാളെ പോകുന്ന സംഭവം അല്ലേ... എന്റെ കുഞ്ഞിന്റെ സന്തോഷം അത്രേ ഈ ശങ്കരൻ കരുതിയുള്ളൂ....""" """അമ്മച്ചി... അമ്മച്ചി....... ചെക്കനും പെണ്ണിനും തനിച്ച് സംസാരിക്കാനുള്ള ഡയലോഗ് മറന്നു പോയോ... പറ... അവൾടെ അച്ഛനോട് പറ ... എനിക്കെന്റെ പെണ്ണിനോട് സംസാരിക്കണം...""" മേരിയുടെ കാതിലായി പ്രിൻസ് ചിണുങ്ങി കൊണ്ട് പതിയെ പറഞ്ഞതും മേരി അവനെ നോക്കി ഒന്ന് പല്ലിറുക്കി.... """പിന്നെ ഈ രണ്ട് രണ്ടര മാസം എന്നാ തേങ്ങാ കൊലയാടാ നിങ്ങള് സംസാരിച്ചത്..... യ്യോ ആദ്യായിട്ട് കാണുന്ന രണ്ടു പേര്....... മിണ്ടാതെ ഇരുന്നോണം... വീട്ടിലല്ലാതെ പോയ്‌ ഇല്ലേൽ ചെരവ പലകകൊണ്ട് നെറുകം തലക്കിട്ടു തന്നേനെ ഞാൻ... മോനാണ് എന്നൊന്നും നോക്കേല.....""" മേരി കടുപ്പിച്ചു പറഞ്ഞതും ചുണ്ടു മലർത്തിക്കാണിച്ചവൻ നിരാശയോടെ വേദയെ ഒന്ന് നോക്കി....

""""അല്ല.... മോന്റെ അച്ഛൻ മരിച്ചിട്ട് ഇപ്പൊ എത്ര നാളായി...."""' ശങ്കരന്റെ പെട്ടെന്നുള്ള ചോദ്യം കേൾക്കെ പുഞ്ചിരിച്ചു നിന്ന മേരിയുടെയും പ്രിൻസിന്റെയും വേദയുടെയും ഒരു പോലെ മാറാൻ തുടങ്ങി.... ഒരു നിമിഷം മറുപടി പറയാൻ കഴിയാതെ തറയിലേക്ക് മിഴികൾ പാകി നിന്ന മേരിയെ കാണെ തെല്ലൊന്നു സങ്കടത്തിൽ ആണ്ടു പോയ്‌ പ്രിൻസ്.... ആശങ്കയോടെ ഇരുവരെയും മാറി മാറി നോക്കുകയായിരുന്നു വേദയും """എന്റെ... എന്റെ അപ്പൻ മരിച്ചിട്ടില്ല.... അച്ഛാ.... അപ്പൻ... അപ്പൻ ഞങ്ങളെ ഉപേക്ഷിച്ചു പോയതാ....""" മേരിയെ ചേർത്ത് പിടിച്ചുനിന്നവൻ മറുപടി പറയുമ്പോൾ ഒരു നിമിഷം വേദയെ നോക്കി.... ആ മുഖത്ത് പരിഭ്രാന്തിയും വേദനയും ഒരു പോലെ കലർന്നു നിന്നത് അവൾ തിരിച്ചറിഞ്ഞിരുന്നു... ❤️ കൊട്ടാര സമാനമായ വലിയൊരാ മാളികമുറ്റത്ത് വേദ ഓട്ടോയിൽ നിന്നിറങ്ങുമ്പോൾ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല അവൾക്ക്..... ഒരേ സമയം പ്രിൻസിനേയും മേരിയേയും ഓർത്ത് അഭിമാനവും സങ്കടവും തോന്നി വേദക്ക് .... കോളിങ് ബെല്ലിൽ വിരലമർത്തി കാത്തു നിന്നതും കോട്ടിട്ട ഒരാൾ വാതിൽ തുറന്നു.... """.....ആരാ...""" അയാളുടെ ചോദ്യത്തിനോടോപ്പം വേദ മറുപടി പറയും മുൻപ് ഉള്ളിൽ നിന്നും സാമുവലിന്റെ ശബ്ദം ഉറക്കെ കേൾക്കുന്നുണ്ടായിരുന്നു....

. """....ആ കുട്ടിയേ അകത്തേക്ക് കയറ്റി വിടൂ മഹേന്ദ്രൻ..... """ തെല്ലിട വൈകാതെ അകത്തേക്ക് കയറിയതും സാമുവൽ അവളെ കാത്തെന്നോണം ഇരിപ്പുണ്ടായിരുന്നു.... """...ആ.. മോളെ.... വാ... വാ... എത്ര നേരായീന്നറിയോ പപ്പ കാത്തു നിക്കണു....മോൾടെ കോൾ വന്നപ്പോഴേ എല്ലാത്തിരക്കും മാറ്റി വെച്ച് നേരെ വീട്ടിൽ വന്നതാ.... ഇരിക്ക് കുഞ്ഞേ...""" സ്നേഹം തുളുമ്പുന്ന വാക്കുകൾ കേൾക്കെ അവളൊന്ന് പുഞ്ചിരിച്ചു ... """....ഞാൻ വന്നത് സാ...സാറിന് ബുദ്ധിമു...""" """...അ... അ.... സാറല്ല... പപ്പാ... മോളെന്നെ പപ്പേന്ന് വിളിച്ചാമതീട്ടോ.... വേദ മോളെ കാത്തിരിക്കുന്നതിനു പാപ്പക്കെന്തു ബുദ്ധിമുട്ട്....""" മൃതുലമായി അവളുടെ നെറുകയിൽ തലോടികൊണ്ടായാൾ വാത്സല്യം കാട്ടി... """ആ മോൾക് കുടിക്കാനെന്താ വേണ്ടേ.... റ്റീ ഓർ കോഫീ.... അതോ ഫ്രഷ് ജൂസ് വല്ലതും എടുക്കട്ടെ...""" പറഞ്ഞയാൾ മുഖം ഉയർത്തി സർവെൻറ്റിനെ വിളിക്കാൻ ആഞ്ഞതും വേദ തടസ്സം നിന്നു... ""വേ... വേണ്ട സാറ്... അല്ല... പ ..പപ്പാ... ഞാൻ ... എനിക്ക് പെട്ടെന്ന് പോണം...ഞാനൊരു ക.. കാര്യം പറയാനാ വന്നേ.... പാപ്പയോട് നേരിട്ട് പ... പറയണോന്ന് തോന്നി..."'""" അല്പം മടിച്ചു മടിച്ചാണ് അവളുടെ സംസാരം.... """"....എന്താ മോളെ....""" """...എന്റേം പി... പ്രിൻസിച്ചായന്റേം മാര്യേജ് ഫിക്സെയ്‌തു വ... വരുന്ന ഇരുപത്തി രണ്ടാം തീ......

പാപ്പയോട് പ... പറയണമെന്ന് തോന്നി...""" കേട്ടതും എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അയാളുടെ മുഖത്ത്.... """ഓ... ആണോ..... നന്നായി മോളെ.... പപ്പയെ ഓർത്തല്ലോ മോള്... മറ്റൊരാള് പറഞ്ഞ് സ്വന്തം മോന്റെ വിവാഹ കാര്യം അറിയുന്നതിനു മുമ്പ് അവന്റെ നവവധു തന്നെ ഈ പപ്പേ അറിയിക്കാനുള്ള മനസ്സ് കാണിച്ചല്ലോ.... ആ... അതു മതി ഈ പപ്പക്ക്.... ഛെ... നേരത്തെ അറിഞ്ഞിരുന്നേൽ എന്തേലും ഗിഫ്റ്റ് പപ്പാ കരുതി വെക്കുമായിരുന്നല്ലോ.... """ സാമുവൽ വിഷമത്തോടെ നെറ്റിയിലേക്ക് വിരലമർത്തി.... """ആ പോട്ടെ..... എന്റെ ജുവലറിഷോപ്പിലും ടെസ്റ്റൈൽസിലും ഒരു ദിവസം മോളെ പപ്പാ കൊണ്ടുപോകുന്നുണ്ട്...... എന്റെ മോൾക്ക് ഇഷ്ടമുള്ളത് എന്താന്ന് വെച്ചാ എടുക്കാട്ടോ....""" സാമുവൽ തലയനക്കി പറയുമ്പോൾ വേദ സംശയത്തോടെ നിന്നു... """അയ്യോ... അതൊന്നും വേ...വേണ്ട പപ്പാ... എന്റെ ഇച്ചായന് ഇഷ്ട്ടാവില്ല....

അല്ലെങ്കിലും എനിക്ക് സ്വർണത്തിനോടും പ....പണത്തിനോടൊന്നും പണ്ടേ വല്യ ഭ്രമോന്നും ഇ...ഇല്ല....""" പറഞ്ഞവൾ ആശ്വസിപ്പിക്കാനെന്നൊണം അയാളുടെ കരങ്ങളെ ചേർത്തു വെച്ചു.... """പപ്പക്ക് എ...എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നുണ്ടെങ്കില് ഈ തി...തിരക്കൊക്കെ മാറ്റി വെച്ച് ഞങ്ങൾടെ കല്യാണത്തിന് വ....വരണം പപ്പ ....മ്മ്....""" സാമുവലിന്റെ കീഴ്ത്താടിയിലേക്ക് വിരൽ ചേർത്ത് ചോദിച്ചതും അയാളുടെ മുഖം വല്ലാതെ മങ്ങി.... """അത്... അത് വേണ്ട മോളെ.... മേരിക്ക് ഇഷ്ട്ടാവില്ല..... എന്റെ മേരീടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസല്ലേ... ഞാനവിടെ ഉണ്ടാവാൻ പാടില്ല....""" വാടിയ മുഖം താഴേക്ക് താഴ്ത്തി നെടുവീർപ്പിടുന്ന സാമുവലിനെ കാണെ വേദക്ക് വല്ലായ്മ തോന്നി.... """എന്റെ മോൾക്ക് പപ്പേ ഇങ്ങോട്ട് വന്ന് ക്ഷണിക്കാൻ തോന്നിയല്ലോ... പപ്പക്ക് വല്യ സന്തോഷായി....

ഈ പപ്പേടെ അനുഗ്രഹം ന്റെ മക്കൾക്ക് എന്നും ഉണ്ടാവും...."""' """അത് പോ...പോരല്ലോ......""" സങ്കടം മാറ്റാനായി പുഞ്ചിരി നിന്നവൾ കൃസ്തിയോടെ പറഞ്ഞു... """എന്റെ മേരി അ.... അമ്മച്ചീടേം പ്രിൻസിച്ചായന്റെ പൂർണ സമ്മതത്തോടെ പ... പപ്പ വരും നോക്കിക്കോ...ഈ... വേ.... വേദാത്മികയാ പറയുന്നേ.....""" """".....മോളെ...""" കേട്ടതും പ്രധീക്ഷതുളുമ്പുന്ന നോട്ടം അവൾക്ക് നേരെ നീട്ടി സാമുവൽ മിഴി നിറച്ചു.... പെട്ടെന്നാണ് പുറത്ത് നിന്നും കോളിങ് ബെല്ലിന്റെ ഒച്ച മുഴങ്ങി കേട്ടത്.... പൊടുന്നനെ സാമുവലിന്റെയും വേദയുടെയും നോട്ടം അങ്ങോട്ടേക്ക് ചലിച്ചു....... മഹേന്ദ്രൻ ആരെന്ന് നോക്കിയേ..... കേട്ടയുടൻ അയാൾ വേഗത്തിൽ നടന്നു വാതിലിന്റെ ഭാഗത്തേക്ക്‌ നീങ്ങി..... വാതിൽ തുറന്നതും കണ്ടത് കയ്യിലെ മൊബൈലിനെ കറക്കി കണ്ണുകളെ ചുഴറ്റി കൊണ്ട് വീടിന്റെ ഭംഗി അങ്ങനേ നിന്നു ആസ്വദിക്കുന്ന വൈഗയേയാണ്......................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story