വേ.. വേ... വേദാത്മിക...: ഭാഗം 28

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

വാതിൽ തുറന്നതും കണ്ടത് കയ്യിലെ മൊബൈലിനെ കറക്കി കണ്ണുകളെ ചുഴറ്റി കൊണ്ട് വീടിന്റെ ഭംഗി അങ്ങനേ നിന്നു ആസ്വദിക്കുന്ന വൈഗയേയാണ്......... തെല്ലൊരു അത്ഭുതത്തോടെ മഹേന്ദ്രൻ വൈഗയേ നോക്കിയ ശേഷം അകത്തേക്ക് മിഴികൾ പായിച്ചു.... '"""...... ആരാ മഹേന്ദ്രൻ...."""" """.... മാറങ്ങോട്ട്....""" ഉള്ളിൽ നിന്നും ചോദ്യം കേൾക്കെ വൈഗ സർവ്വ അധികാരത്തോട് കൂടി അയാളെ തട്ടിമാറ്റി ഉള്ളിലേക്ക് കയറുമ്പോൾ അവളെ കണ്ട് ഒരു നിമിഷം സംശയത്തോടെ നോക്കി നിന്നു വേദ....... പക്ഷെ സാമുവലിന്റെ മുഖത്ത് മാത്രം വല്ലാത്തൊരു പുച്ഛഭാവമായിരുന്നു..... സാമുവലിനെ പ്രതീക്ഷിച്ചു വന്ന വൈഗ വേദയെ കണ്ടതും ഞെട്ടലോടെ നെറ്റി ചുളിക്കിയെങ്കിലും അവളെ നോക്കി ചുണ്ട് കൊണിച്ചു സാമുവലിന് നേരെ തിരിഞ്ഞു പുഞ്ചിരി കാട്ടി... """"

ഹാ... ഇതാരാ വൈഗ മോളോ.... അന്ന് കല്യാണപന്തലിൽ നിന്ന് മുങ്ങിയതാണല്ലോ പിന്നെ കാണുന്നത് ദാ ഇപ്പഴാ....."" ശബ്ദമുയർത്തി പുച്ഛച്ചിരിയോടെ നിൽക്കുന്ന സാമുവാലിനെ കണ്ടതും പുഞ്ചിരിച്ച മുഖം യാത്രികമായി മാഞ്ഞു തുടങ്ങിയിരുന്നു..... മറ്റെന്തോ മനസ്സിൽ കണ്ടപോലെ പൊടുന്നനെ വിഷാദ ഭാവം കാട്ടി മിഴി നിറച്ചു അവൾ.... കാണെ സാമുവലും വേദയും ഒരുപോലെ പരസപരം നോക്കി നിൽക്കെ പെട്ടെന്ന് വൈഗ വാവിട്ട് കരയാൻ തുടങ്ങി.... """ഏഹ് ഏഹ്..ഏ!......എനിക്കറിയാം സാറിന് എന്നോട് വെറുപ്പായിരികൂന്ന്.... കല്യാണ പന്തലിൽ നിന്നു ഇറങ്ങി പോയ അഹങ്കാരിയെ സാറിനെന്നല്ല..... എല്ലാവർക്കും എല്ലാവർക്കും വെറുപ്പായിരിക്കും....""" നിലവിളിച്ചുകൊണ്ടവൾ പറഞ്ഞു നേരെ സാമുവലിന്റെ അരിക് പറ്റിയതും അറപ്പോടെ അയാൾ തെന്നി മാറി..... """

.....ഹാ....""" """പക്ഷെ സാർ ... സത്യം... അത്..എനിക്ക് മാത്രമേ അറിയുള്ളൂ.... ഈ വിവാഹം മണ്ഡപം വരെ എത്തിക്കണമെന്ന് സത്യായിട്ടും ആഗ്രഹിച്ചതല്ല ഞാൻ... ഒത്തിരി തവണ മുടക്കാൻ നോക്കിയതാ... സംശയം ഉണ്ടെങ്കിൽ ദാ... ഈ വേദയോട് ചോദിച്ച് നോക്കു....""" വേദക്ക് നേരെ അവൾ വിരൽ ചൂണ്ടിയതും അവളെ ഒന്നു രൂക്ഷമായി കണ്ണോടിച്ചു വേദ .... """അതൊക്കെ ഓക്കെ... അല്ല... എന്തിനാ മുടക്കാൻ ശ്രമിച്ചേ...""" പിന്നിലേക്ക് കൈകൾ രണ്ടും കെട്ടി പുരികം ഉയർത്തി ചോദിക്കുന്നയാളെ നോക്കി ഒന്നുകൂടി വൈഗ വിതുമ്പി... """അത് സാർ...... സാറ്... സാറിനോട് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല..... ഒരു അച്ഛനെന്ന നിലയിൽ സാറീ കാര്യം എങ്ങനെ ഉൾകൊള്ളും എന്നും അറിയില്ല..... പക്ഷെ ഇപ്പൊ എന്നെ സഹായിക്കാൻ സാറിന് മാത്രേ കഴിയൂ.... മോളെ വേദേ നീയും ഇത് കേൾക്കണം.....""" വേദയുടെ കൈത്തണ്ടയിലേക്ക് വൈഗ കരമമർത്തിയതും വെറുപ്പോടെ തട്ടിമാറ്റി വേദ...

"""""......എന്താ....എന്താ കാര്യം....""" സാമുവലിന്റെ സംശയത്തോടെ ചോദിച്ചതും വൈഗയുടെ കണ്ണുകൾ വന്യമായി ചിരിച്ചു.... മറ്റുള്ളവർ കാണാതെ മറച്ചുപിടിച്ചവൾ വീണ്ടും ഉറക്കെ കരയാൻ തുടങ്ങി.... """സാർ.... സാർ... അത്.... ഞാൻ.... ഞാൻ.... മൂന്ന് മാസം പ്രെഗ്നെന്റ് ആണ്......""" ഒരു നിമിഷം ഞെട്ടലോടെയാണ് സാമുവൽ അത് കേട്ടതെങ്കിൽ വൈഗയുടെ കള്ളത്തരം കണ്ടു വളർന്നവൾക്ക് അതൊരു പുതിയ കാര്യമായി തോന്നീല്ല.... """.....താനെന്താ പറഞ്ഞേ.....""" """അതെ സാർ ഞാൻ പ്രഗ്നെന്റാ ..... എന്റെ പ്രിൻസിന്റെ കുഞ്ഞ്... അവന്റെ ചോര.... എങ്ങനെയാ സാർ ഒരുത്തന്റെ കുഞ്ഞിനെ വയറ്റിൽ ചുമന്നു കൊണ്ട് മറ്റൊരുത്തനു കഴുത്തു നീട്ടുന്നത്..... ഈ വൈഗക്ക് അതിനാവില്ല സാർ.... അതിനൊരിക്കലും കഴിയില്ല...."""

പറഞ്ഞയുടൻ പൊട്ടികരഞ്ഞുകൊണ്ടവൾ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞതും എന്ത് ചെയ്യണമെന്നറിയാതെ സാമുവൽ വേദയിലേക്ക് നോട്ടം പായിച്ചു....... കണ്ടുനിൽക്കേ എന്തെന്നില്ലാത്ത ദേഷ്യം തോന്നി വേദക്ക്.... """എ... എടി.... നീ ഓരോന്ന് ഉണ്ടാക്കി പ... പറയരുത്..... എന്റെ പ്രിൻസ് അ... അങ്ങനെ ഒരിക്കലും ചെയ്യില്ല..... അവൻ അത്രയും ത.. തരം താഴ്ന്നിട്ടില്ല....""" കേൾക്കെ സാമുവലിന്റെ നെഞ്ചിൽ കിടന്നവൾ കരച്ചിലൊന്നടക്കി കണ്ണുകൾ ഉരുട്ടി പിടിച്ചു.... വീണ്ടും അലറിക്കൊണ്ട് വേദയുടെ അരികിലേക്കായി ചെന്നു നിന്നു..... """ശരിയാ... വേദ..... നിന്റെ പ്രിൻസ്... ഇപ്പോഴത്തെ പ്രിൻസ്.....ഒരിക്കലും അങ്ങനെ ചെയ്യില്ലായിരിക്കാം പക്ഷെ എന്റെ പഴേ പ്രിൻസ്.... അവനെ അറിയില്ലേ നിനക്ക്..... ഞങ്ങൾ തമ്മിലുണ്ടായിരുന്ന അടുപ്പം.... അറിയാതെ പറ്റിപ്പോയി മോളെ എനിക്ക്... അറിയാതെ ഒരു നിമിഷത്തിൽ...."""" വിതുമ്പി കൊണ്ടവൾ ചുരിദാർ ഷോളുകൊണ്ട് മൂക്കുപിഴിഞ്ഞെടുത്തു നിൽക്കെ വേദ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.... """".......എ... എടി.....""""

."""......വേണ്ട മോളെ....""" സാമുവൽ കൈനീട്ടി വേദക്ക് തടസ്സമിട്ടു.... """പ്രണയിച്ചിരുന്നവർ അങ്ങനെ നടന്നിട്ടുണ്ടാവില്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ പറ്റില്ലല്ലോ മോളെ....""" """.....പക്ഷെ പ... പപ്പാ.....""" വേദ കെഞ്ചുമ്പോഴും സാമുവൽ നോക്കുന്നത് വൈഗയിലേക്കാണ്.... """പ...പ്പാ... അവൾ നുണ പറയാ... അവൾ പ്രഗ്നാന്റല്ലാ... എ...എനിക്കുറപ്പുണ്ട് പപ്പാ.... ഇവളെ നല്ലൊരു ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ ഇ... ഇപ്പൊ അറിയാം സത്യം...."""" വേദ പറയുമ്പോൾ മിഴികൾ തെന്നിനീക്കി വൈഗ ഒന്ന് പരിഭ്രമിച്ചു..... """"എന്തിന്....അതിന്റ ആവശ്യം ഒന്നുമില്ല...""" കൈമലർത്തി സാമുവൽ പറഞ്ഞപ്പോഴാണ് വൈഗ ആശ്വാസത്തോടെ നെഞ്ചിലേക്ക് കരം അമർത്തിയത്...... """എന്റെ ഫാമിലി ഡോക്ടർ മിസ്റ്റർ ഡേവിഡിനെ വിളിക്കാം... അദ്ദേഹം വരട്ടെ...."""

പോക്കറ്റിൽ നിന്നും ഫോൺ എടുത്തു കുത്തികൊണ്ടായിരുന്നു സാമുവൽ പറഞ്ഞത്.... കേൾക്കെ കീഴ്ച്ചുണ്ട് കൂട്ടിപിടിച്ച് വേദ വൈഗേ നോക്കി ചിരിച്ചതും... വൈഗ വീണ്ടും പരിഭ്രാന്തിയിലായി.... """ഇനി അഥവാ ഈ കുട്ടി പ്രെഗ്നെന്റ് ആണെങ്കിൽ ഒരു ടി.എൻ. എ... ടെസ്റ്റ്‌ നടത്താം.... അതിലറിയാലോ... ഈ കുഞ്ഞിന്റെ പിതൃത്വം....അത് പ്രിൻസ് ആണെങ്കിൽ മോളെ....മോൾടെ കൂടെ ഈ അങ്കിൾ നിൽക്കാം...""" """""....... യ്യോ....."""" പുരികത്തട പൊക്കി കൊണ്ടയാൾ പറഞ്ഞതും അറിയാതെ വിളിച്ചു പോയ്‌ വൈഗ..... """.....എന്താ... എന്ത് പറ്റി.. വൈഗ മോളെ...."""" """....പറ്റിയതെന്താന്ന്... ഞാൻ പ... പറയാം പപ്പാ.... അങ്ങനെ ഒരു ഗർഭം ഉണ്ടെങ്കിലല്ലേ ഡി എൻ. എ... ടെസ്റ്റ്‌ ഒക്കെ നടത്താൻ പറ്റൂ....""" വേദ വൈഗ ചൂഴ്ന്നു നോക്കുമ്പോൾ സാമുവൽ ഏങ്ങി ഒന്ന് ചിരിച്ചു.... ""'ആണോ മോളെ..... അപ്പൊ മോള് അങ്കിളിനോട് നുണ പറഞ്ഞതാണോ....""" ചമ്മലോടെ വൈഗ മുഖം ചുളിക്കും രണ്ടുപേരേയും മാറി മാറി നോക്കി.....

"""അല്ല.. അത്... അത് പിന്നെ....""" മറുപടി നൽകാൻ കഴിയാതെ വൈഗയുടെ മിഴികൾ താഴേക്ക് ഓടി നടന്നു.... """കഷ്ട്ടം... ഇതൊക്കെ വല്ലാത്ത ജന്മം തന്നെ.. എടോ പെങ്കൊച്ചേ..... താൻ ഈ പറഞ്ഞ കാര്യം വെള്ളം തൊടാതെ വിശ്വസിക്കാൻ ഈ സാമുവൽ എന്താ പൊട്ടനാണെന്ന് കരുതിയോ ...."" സാമുവൽ പറയുന്ന കേൾക്കെ വെറുപ്പോടെ പുഞ്ചിരിച്ചു വേദ കൈ രണ്ടു മാറിൽ പിണഞ്ഞങ്ങനെ നിന്നു.... """നല്ല ആരോഗ്യവും വിദ്യാഭ്യാസവും ഉണ്ടല്ലോ കുഞ്ഞേ.... നിനക്ക് അധ്വാനിച്ചു ജീവിച്ചൂടെ... സ്വന്തം അച്ഛനേം അമ്മേം നാണം കെടുത്തി നല്ലൊരു പയ്യനുമായുള്ള ജീവിതവും കളഞ്ഞ് പണത്തിനു പിന്നാലെ നടക്കുന്ന ഒരു ജന്തു....""" പറയുമ്പോൾ അപമാനമേറ്റവൾ അടിമുടി ചൂളി നിന്നു..... സാമുവൽ പിന്നെ നേരെ നടന്നത് വേദയുടെ അരികിലേക്കാണ്..... '"'മോളെ.... കൊടുക്കേണ്ടത് കൃത്യ സമയത്ത് കൊടുത്തില്ലെങ്കിൽ ചില കീടങ്ങൾ ഇങ്ങനാ വീണ്ടും ഉപദ്രവിച്ചോണ്ടേ ഇരിക്കും...

അന്നെന്റെ മോള് ആ കല്യാണമണ്ഡപത്തിൽ നിന്ന് എന്ത് മാത്രം കണ്ണീര് കുടിച്ചതാ.... അതിനൊരു തിരിച്ചടി കൊടുക്കണ്ടേ കുഞ്ഞേ ..... """" തിരിഞ്ഞു വൈഗയേ അടിമുടി ചൂഴ്ന്നയാൾ പിന്നെയും വേദയിലേക്ക് നീങ്ങി... "''ഈ സാമുവൽ പെണ്ണുങ്ങളെ തല്ലാറില്ല... അത് ശീലിച്ചു പോയതാ.... പക്ഷെ മോളെ... ഇത് നിന്റെ അവസരാ... ഈ കുട്ടി ഇനി ഒരിക്കലും നിങ്ങൾടെ ജീവിതത്തിൽ ഒരു ഗ്രഹപിഴയായി വരരുത്.... ആ ചെകിട്ടത്തൊന്നു കൊടുത്ത് പിടിച്ചു വെളിയിലേക്കിറക്ക് അതിനെ.... ഈ പപ്പ ഒന്ന് നോക്കട്ടെ ... നീ എന്റെ മേരിക്ക് ചേർന്ന മരുമകളാണോ എന്ന്‌...."""' കേട്ടതും സംശയത്തോടെ അവൾ സാമുവലിലേക്ക് മിഴികൾ നീട്ടി..... തലയനക്കി അവൾക്കയാൾ ആത്മവിശ്വാസം പകർന്നു നൽകി.... ശേഷം വേദ രൂക്ഷമായി നോക്കി നീങ്ങി വൈഗയുടെ അരികിലേക്ക്....

മണ്ഡപത്തിൽ വെച്ച് അച്ഛൻ തളർന്നു വീണതും മിഥുൻ അപമാനത്താൽ തല കുനിച്ചു നിന്നതും അവളൊഴുക്കിയ കണ്ണുനീരും എല്ലാം കണ്മുമ്പിൽ തെളിഞ്ഞു വന്നു... സർവ്വ ശക്തിയുമെടുത്തു കൊണ്ട് വേദ വൈഗയുടെ കവിളിലേക്ക് ആഞ്ഞടച്ചു..... അടിയുടെ ആഘാതത്തിലെ തെറിച്ചു വീണ അവളെ പിടിച്ചു കൊണ്ട് വേദ വാതിൽക്കലിലേക്ക് നടന്നു.... വാതിൽ പടിയിൽ എത്തിയതും വൈഗയേ ആഞ്ഞു തള്ളി.... """....ഇ... ഇറങ്ങി പോടീ....."""" ""'''.... ആാാ....""" അപ്പോഴേക്കും സിറ്റൗട്ടിൽ തളർന്നു വീണിരുന്നു വൈഗ.... അപമാനവും വേദനയും കൊണ്ട് പുളയുകയായിരുന്നു വൈഗ അപ്പോൾ .... വാസു ആ പട്ടിയെ അഴിച്ചു വിട്..... വേദയുടെ ഒപ്പം നിന്ന് സാമുവൽ ഉറക്കെ വിളിച്ചു പറഞ്ഞപ്പോഴേക്കും വൈഗ കൈകൂപ്പി ദയനീയമായി കെഞ്ചി.... """വേണ്ട.... വേണ്ട... ഞാൻ.. ഞാൻ പൊക്കോളാം...ഞാൻ.... പോ... പൊക്കോളാം....""'

കിതച്ചു നിന്നവൾ കേണു കൊണ്ട് പതിയെ നടന്നു പോകുന്നത് നോക്കി പുച്ഛത്തോടെ സാമുവൽ ചിരിക്കുമ്പോൾ അവളുടെ കണ്ണുകളിൽ അഗ്നി തിളച്ചു പൊന്തുന്നത് ആരും...ആരും അറിഞ്ഞില്ല..... ❤️ """നീ എന്നാത്തിനാ കൊച്ചേ ഇങ്ങോട്ട് വരാൻ പറഞ്ഞേ....""" പാർക്കിൽ ബൈക്ക് നിർത്തി പിറകിൽ നിന്ന് പതിയെ വേദ ഇറങ്ങുമ്പോഴുള്ള പ്രിൻസിന്റെ ചോദ്യമാണ്.... """....അ... അതൊക്കെ ഉണ്ട്‌....""" ""എന്നതാ കൊച്ചേ..... എന്റെ പെണ്ണിന് ഈ ചെക്കനെ നല്ലോണം പ്രേമിച്ചു കൊല്ലാനോ മറ്റോ ആണോ.....""" താടിയൊന്നുഴിഞ്ഞു വശ്യമായ ചിരിയോടെ പറഞ്ഞവൻ അവളുടെ അരിക് പറ്റിയതും പൊട്ടി ചിരിച്ച് ആഞ്ഞൊന്നു തള്ളിവിട്ടു വേദ.... """.....അ... അയ്യടാ..."'" ""'"........മ്മ് .....എങ്കി വാ.... നമുക്ക് രണ്ട് ഐസ്ക്രീം കുടിക്കാം... ആ അതേലും നടക്കട്ടേ....""" """......ഇ.. ഇച്ചായാ...""" ചുണ്ടു മലർത്തിനിന്നവൻ മെല്ലെ മുന്നിലേക്ക് നടന്നതും വേദ മൃതുലമായി അവനെ വിളിച്ചു...

""'....എന്നതാ ... എന്നതാ കൊച്ചേ....""" തിരിഞ്ഞവൻ തെല്ലൊരു ശങ്ക തോന്നി ചോദിച്ചു.... """എനിക്കല്പം സ... സംസാരിക്കണം...""" """എന്നതാ കൊച്ചേ.... എന്റെ പെണ്ണിന്റ മുഖമൊക്കെ മാറീലോ..."""" അവളുടെ കീഴ്താടിയിലേക്ക് കരുതലോടെ വിരലമർത്തി അവൻ പുരികതടം ഉയർത്തി കാട്ടി.... """ഞാൻ ഒ... ഒരു കാര്യം ചോദിച്ചോട്ടെ ഇച്ചായാ..."" """'ഹാ... നീ ചോദിക്ക് കൊച്ചേ...""" പറയുമ്പോഴേക്കും അവൻ അവളുടെ തോളിലേക്ക് ചുറ്റിപിടിച്ചിരുന്നു..... """ഇച്ചായൻ എന്താ... സ... സാമുവൽ സാറിനെ നമ്മുടെ കല്യാണത്തിന് ക്ഷണിക്കാത്തത്..... """ ചോദ്യം കേട്ടതും പുഞ്ചിരി നിറഞ്ഞ മുഖം മൂകതയിൽ മുഴുകി നിന്നത് അവൾ ശ്രദ്ധിച്ചു.... യാത്രികമായി ചുമലിൽ താങ്ങി നിന്ന കരം അയഞ്ഞു മാറി.... """എന്തേ... എന്റിച്ചായൻ ഒ... ഒന്നും പറയാത്തെ..."" അവന്റെ മുഖത്തിന് നേരെ ചെരിച്ചു നോക്കിയവൾ ചോദിക്കുമ്പോഴും പുൽതകിടിയിൽ ഉതിർന്നു വീണ കാഴ്ച മാറ്റീല അവൻ....

"""നിനക്ക്... നിനക്ക് വേറെ ഒന്നും ചോദിക്കാനില്ലേ.... എന്തിനാ.. ആവശ്യമില്ലാത്ത കാര്യൊക്കെ....""" """ഇത് ആ... ആവശ്യമില്ലാത്ത കാര്യമാണോ ഇച്ചായാ....എന്തിനാ ആ പാവം മ... മനുഷ്യനോട് ഇങ്ങനെ...""" """പാവോ....അയാളോ...""" പറഞ്ഞവൻ രൂക്ഷമായി അവളെ നോക്കുമ്പോൾ വിറക്കുന്നുണ്ടായിരുന്നു അവൻ... """നിനക്ക് ശരിക്കും അറിയത്തൊണ്ടാ അയാളെ.... എന്റെ അമ്മച്ചി ... ആ മനുഷ്യൻ കാരണം എന്തുമാത്രം കഷ്ട്ടത അനുഭവിച്ചിട്ടുണ്ടെന്നറിയോ......എല്ലാം സഹിച്ചു നിന്നതാ ആ പാവം... ഒടുവില് എന്റെ ജീവന് ആപത്തുണ്ടായപ്പോഴാ എന്റെ അമ്മച്ചി അയാളിൽ നിന്നും വിട്ടകന്നത്.... എന്റെ അമ്മച്ചിക്ക് വേണ്ടാത്തതൊന്നും ഈ... ഈ.. പ്രിൻസിനും വേണ്ട....""" കടുപ്പിച്ചവൻ പറഞ്ഞാ ശബ്ദം ഉയർത്തുമ്പോൾ ശാന്തമായി കേട്ടുനിന്നതെ ഉള്ളൂ അവൾ.....

"""അപ്പൊ നീ എന്നെ എ...എത്ര കഷ്ട്ടപെടുത്തിയിട്ടുണ്ടെന്നറിയോ....""" അവൾ ചോദിച്ചതും പൊടുന്നനെ അവൻ നിശബ്ദമായി.... """എന്താ... മ... മറുപടി ഇല്ലാത്തെ..."""" മൗനമായി അവളുടെ ഇരു മിഴികളേയും മാറി മാറി നോക്കുന്നവനെ കാണെ ആ മിഴികൾ നിറഞ്ഞിരുന്നു.... """പറ ഇച്ചായാ... എ.. എന്നെ എന്ത് മാത്രം വിഷമിപ്പിച്ചിട്ടുണ്ടെന്നറിയോ... എന്റിച്ചായൻ..."" ""''.....കൊച്ചേ...""" നൊമ്പരത്താൽ കലർന്ന ആർദ്രമായ സ്വരം.... '''"""അതെ ഇച്ചായാ.... ന്നിട്ടും ... ഞ... ഞാൻ സ്നേഹിച്ചില്ലേ.... പ്രാണനെ പോലെ... സ... സ്നേഹിക്കുന്നില്ലേ... എന്ത് കൊണ്ടാന്നറിയോ.... ഈ നന്മ ക...കണ്ടിട്ട്.... കുറ്റബോധത്താൽ വേദനിക്കുന്ന മനസ്സ് കണ്ടിട്ട് .....""" കേൾക്കെ എന്തോ നെഞ്ചിലേക്ക് നീറി തറക്കുന്നപോലെ....

"""അതു പോലെ... അ... അതു പോലെ ആ പാവം മനുഷ്യനോട് ഒന്ന് ക്ഷമിച്ചൂടെ എന്റിച്ചായന്.... അറിയാതെ പറ്റിപോയതല്ലേ ഇച്ചായാ പപ്പക്ക്.... അറിയാതെ പപ്പേടെ അമ്മച്ചിയെ വി....വിശ്വസിച്ചു പോയതല്ലേ.... അതിന് ഇത്ര വർഷം നിങ്ങളെ ഓർത്ത് ക....കരഞ്ഞില്ലേ പാവം....""" എല്ലാം കേട്ട് മൗനം പൂണ്ടു നിൽക്കുന്ന പ്രിൻസിന്റെ കവിളിലേക്ക് അവൾ മെല്ലെ തലോടി.... """ഇത്രയും ന...നാൾ പശ്ചാത്തപിച്ചത് പോരെ ഇച്ചായാ.... നമ്മുടെ അമ്മച്ചിക്ക് വേണ്ടിയെങ്കിലും ഇച്ചായൻ പപ്പയോടുള്ള പി...പിണക്കം മറക്കണം.... ആ മനുഷ്യൻ ഒന്ന് മ...മനസ്സു വെച്ചിരുന്നെങ്കിൽ എപ്പോഴേ പപ്പക്ക് മറ്റൊരുവിവാഹം ക....കഴിക്കാമായിരുന്നു.. എന്തേ ചെ... ചെയ്യാത്തെ....' കാരണം പപ്പേടെ മനസ്സിൽ ഇ...ഇപ്പോഴും അമ്മച്ചിയാ....

തിരിച്ച് അമ്മച്ചിക്കും ഒ....ഒരു തുള്ളിയെങ്കിലും സ്നേഹം കാണാതിരിക്കില്ലല്ലോ.... ന.. നമ്മൾ നാളെ സന്തോഷത്തോടെ ഒരു വിവാഹ ജീവിതം ന...നയിക്കുമ്പോൾ അമ്മച്ചി കി....കിട്ടേണ്ട സ്നേഹം നമുക്ക് വേണ്ടി വിട്ട് കളയണോടാ അമ്മച്ചി.... അതിനും ക... കാണില്ലേ കുഞ്ഞു കുഞ്ഞ് ആശകൾ.....""" """""..... കൊച്ചേ....""""" അവൾ ഉയർത്തിയ ചോദ്യങ്ങൾ... ഇത്ര നാൾ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല... അവൻ... കണ്ണുകളിൽ നീർകെട്ട് തെന്നി വീഴുമ്പോൾ പലതും അവൻ മനസ്സിലാക്കുകയായിരുന്നു.... """....ഒന്ന് ക്ഷമിച്ചൂടെ ഇച്ചായ...""" വിറയാർന്ന മിഴികളാൽ അവൻ അവളെ നോക്കിയതും പിന്നിൽ നിന്നും ഏറെ നാൾ വെമ്പി നിന്നൊരു സ്വരം കാതുകളിൽ നിറഞ്ഞു തിങ്ങി.... ."'""....മോനേ പ്രിൻസേ...... ""'.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story