വേ.. വേ... വേദാത്മിക...: ഭാഗം 29

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

വിറയാർന്ന മിഴികളാൽ അവൻ അവളെ നോക്കിയതും പിന്നിൽ നിന്നും ഏറെ നാൾ വെമ്പി നിന്നൊരു സ്വരം കാതുകളിൽ നിറഞ്ഞു തിങ്ങി.... "'""....മോനേ പ്രിൻസേ...... ""' കേൾക്കുമ്പോൾ എന്തുകൊണ്ടോ അവന്റെ മിഴികളിൽ നിന്നും മഴത്തുള്ളികൾ തുകീയിരുന്നു.... യാന്ദ്രികമായി തിരിഞ്ഞ പോയവന് കാണാൻ കഴിഞ്ഞത്..... ഒരു ജന്മം മുഴുവൻ തന്റെ സ്നേഹം നിറഞ്ഞൊരു നോട്ടത്തിനായി കാത്തിരുന്ന ഒരു പിതാവിന്റെ നിറമിഴിളേയാണ്.... ഇത്ര നാൾ താൻ സ്വരുകൂട്ടി വെച്ചിരുന്ന വാശിയും വൈരാഗ്യവുമൊക്കെ ഒറ്റ നിമിഷം കൊണ്ട് മഞ്ഞു കട്ടപ്പോൽ ഉരുകിയൊഴുകുന്നതായി അവന് തോന്നി..... """"എന്റെ പൊന്ന് മോന് പപ്പയോട് ഇപ്പഴും ദേഷ്യാണോ....""" തൊണ്ടമേൽ പൊങ്ങി വന്ന വേദന ആ ശബ്ദത്തിൽ പ്രതിധ്വനിച്ചു നിൽക്കെ സാമുവൽ വിറയാർന്ന കൈകളാൽ അവന്റെ ചുമലിലേക്കൊന്നു വിരലമർത്തി... """തെറ്റാ കുഞ്ഞേ ഈ പപ്പ ചെയ്തത്... ഒരിക്കലും മാപ്പില്ലാത്ത തെറ്റ്... പക്ഷെ..... പക്ഷെ.... ഇനി എത്ര നാൾ എനിക്ക് കർത്താവ് ആയുസ്സ് തരുമെന്ന് അറിയില്ല... അതു വരെയെങ്കിലും എന്റെ പെണ്ണും എന്റെ കുഞ്ഞും ഈ ഗതികെട്ടവന്റെ കൂടെയുണ്ടാവണമെന്ന് ഒരാശ... അതുകൊണ്ടാ... ഇങ്ങനെ ആട്ടിപ്പായിച്ചിട്ടും പിന്നെയും പിന്നെയും പിന്നാലെ വരുന്നത് കുഞ്ഞേ....

""" മൗനമല്ലാതൊന്നുമേ മറുപടി നൽകാൻ കഴിയാതവൻ മിഴി വാർന്നു നിൽക്കെ വേദയിലേക്ക് തെല്ലൊന്നു നോക്കി.... """എന്റെ മോൻ.... ഒന്നു പപ്പേന്നു വിളിക്കോ കുഞ്ഞെ.... കൊതി കൊണ്ട് ചോദിച്ചു പോകുന്നതാ....""" ശ്വാസഗതിയുടെ വ്യതിയാനം സ്വരത്തിൽ തിങ്ങിയ ആ മനസ്സിലെ നീറ്റലിനെ തിരിച്ചറിഞ്ഞിരുന്നു പ്രിൻസ്..... കേൾക്കെ കണ്ണീരോടെ പുഞ്ചിരി തൂകി നിന്നവൾ മെല്ലെ ഒന്നു തലയനക്കിയപ്പോഴേക്കും ഇടനെഞ്ചുപോലും ആ വിളിക്കായി വെമ്പി നിൽക്കുന്നപ്പോൽ അവന് തോന്നി.... """"''....പ.. പപ്പാ...."""" കേട്ടതും ഒരു നിമിഷം തളർന്നു പോയ്‌ അയാൾ..... """".....എന്റെ മോനേ...."""" ജന്മസഫല്യം കിട്ടിയ ആത്മാവ് പോലെ സാമുവൽ പ്രിൻസിനെ അപ്പോഴേക്കും വിരിമാറിലേക്ക് ചേർത്തിപ്പിടിച്ചിരുന്നു....... ❤️ """"എന്തായാലും എന്റെ കൊച്ച് ഈ അമ്മച്ചീടെ കൂടി പള്ളിയിൽ വന്നല്ലോ ..... അമ്മച്ചിക്ക് സന്തോഷായി....""" പള്ളിമുറ്റത്തു നിന്നും ഒരുമിച്ചിറങ്ങിവരുന്നതിനിടേ വേദയുടെ കൈകളെ ചേർത്തുപിടിച്ചു കൊണ്ടാണ് മേരി പറഞ്ഞത്.... കേൾക്കെ മെല്ലെ ഒന്നു പുഞ്ചിരിച്ചു അവൾ.... """ കൊച്ച് കല്യാണം കഴിഞ്ഞാലും ശീലങ്ങളൊന്നും മാറ്റാൻ നിക്കണ്ട കേട്ടോ.... അമ്പലത്തിൽ പോകാനും വിളക്ക് കത്തിക്കാനുമൊന്നും അമ്മച്ചിയോ അവനോ എതിര് പറയത്തില്ല... എല്ലാ ദൈവങ്ങളും ഒന്നല്ല്യോ കൊച്ചേ...

. """ പറഞ്ഞവർ തിരിയുമ്പോഴാണ് ബൈക്കുമായി പ്രിൻസ് മുന്നിൽ എത്തിയത്.... """"....ഓ.. വന്നോ.... രാജകുമാരൻ....""" പ്രതേക സ്വരത്തിൽ മേരി പറഞ്ഞു നിൽക്കെ അവനൊരു കള്ളച്ചിരിയുമായി മേരിക്ക് നേരെ കണ്ണിറുക്കി കാട്ടി...... """അല്ല...... ചെക്കാ.... നീ എന്നേം കൊണ്ട് പോയാ പിന്നെ ഈ പെങ്കൊച്ച് എന്നാ ചെയ്യും..... ശോ... ഒരുമിച്ച് വന്ന ഓട്ടോയും പറഞ്ഞു വിട്ടു.....ഈ ഭാഗത്തൊന്നും പെട്ടെന്ന് വണ്ടി വേറെ കിട്ടുകേം ഇല്ലല്ലോ....""" """അതിന് ഞാൻ കൊണ്ട് പോകുന്നത് എന്റെ പെണ്ണിനെയാ.... അല്ലാതെ അമ്മച്ചിയെ അല്ല..... """ പൊടുന്നനെ ചെറു കുസൃതിയോടവൻ പറഞ്ഞതും പരിഭവത്തിൽ മേരിയുടെ മുഖം മാറിയിരിക്കുന്നു .... """ഞ... ഞങ്ങള് സിനിമക്ക് പോകുവാ അ... അമ്മച്ചി....""" പറഞ്ഞുകൊണ്ടവൾ അവനരികിലേക്ക് ഓടി ..... """അതു കൊള്ളാല്ലോ ചെക്കാ....... പിന്നെ ഞാനെങ്ങനാ വീട്ടിലോട്ട് പോണേ...നിനക്ക് നിന്റെ പെണ്ണിനെ കിട്ടിയപ്പോഴേക്കും അമ്മച്ചിയെ വേണ്ടാതായോ കുരുത്തം കെട്ടവനെ... മ്മ്....ഇങ്ങനാണേൽ നാളെ കെട്ട് കഴിഞ്ഞ രണ്ടാളും കൂടി എന്നെ വല്ല അനാഥ മന്ദിരത്തിലും തള്ളുവല്ലോ....""" ഇളിക്കു ഒറ്റകയ്യും വെച്ചവർ ചുണ്ടു മലർത്തി പറഞ്ഞതും പ്രിൻസും വേദയും മെല്ലെ ചിരിച്ചു കാട്ടി... """അയ്യടാ രണ്ടണ്ണത്തിന്റെയും ചിരി കണ്ടില്ലേ... നീ ആദ്യം ഇവളെ നമ്മളെ വീട്ടിലാക്കീട്ട് എന്നെ കൊണ്ടുപോ...

പിന്നെ നിങ്ങൾക്കൊരുമിച്ച് പോകാല്ലോ...."" പറയുമ്പോൾ അവൻ ചുണ്ടുകൊണിച്ചു ഇല്ല എന്ന മട്ടിൽ തലയനക്കി... """നടക്കേല അമ്മച്ചി.... ഞാൻ ഇവളെ കൊണ്ട് നേരെ തീയറ്ററിൽ പോകാ.... അമ്മച്ചിക്കിപ്പോ എന്നാ വേണം ഒരു വണ്ടി അത്രല്ലേ ഉള്ളൂ .... ദേ അങ്ങോട്ട് നോക്കിയേ....""" പിറകിലേക്ക് പ്രിൻസ് വിരൽ ചൂണ്ടി നിന്നതും നേരെ അങ്ങോട്ടേക്ക് നോക്കി നിന്നു മേരിയും വേദയും..... നല്ല വൈറ്റ് കളർ കുർത്തയും മുണ്ടും അണിഞ്ഞു പഴേ മോഡൽ റെഡ് കളർ സ്പെൻഡർ ബൈക്കിൽ സ്റ്റൈലായി വരുകയാണ് സാമുവൽ.... കണ്ടപാടെ താടിക്ക് കൈ വെച്ചു വാ തുറന്നു നിന്നു പോയ്‌ മേരി..... """ഇത് നിന്റെ അപ്പനല്ല്യോടാ പ്രിൻസ്....""" ."""""....പിന്നല്ലാതെ..."""" പ്രിൻസ് കള്ളച്ചിരിയോടെ വേദയിലേക്ക് മിഴികൾ പായിച്ചു... """ഇങ്ങേർക്ക് ഇതെന്നാ പറ്റി..... ഇങ്ങേരെ കാറും കൊട്ടുമൊക്കെ കളഞ്ഞോ..... അതോ ഇനി വല്ല പ്രാന്തും തലക്ക് പിടിച്ചോ എന്റെ കർത്താവേ ...."""" """ത... തലക്ക് പിടിച്ചത് ഭ്രാന്തല്ല അമ്മച്ചി.... നല്ല അ... അസ്സല്... പ്രേമാ... അമ്മച്ചിയോടുള്ള പ്രേമം....""" പറഞ്ഞു തീരും മുന്നേ... സാമുവൽ മേരിക്കരികിലായി ബൈക്ക് നിർത്തി.....

തെല്ലൊരു കുലുക്കത്തോടെ ബൈക്കിൽ നിന്നും ഇടതുകാൽ റോഡിലേക്ക് ഊന്നി മേരിയെ തന്നെ സാമുവൽ ചിരിയോടെ നോക്കുമ്പോൾ ദേഷ്യത്തോടെ മുഖം വെട്ടിച്ചു മേരി..... ""'അപ്പൊ ആളായല്ലോ... എന്നാപ്പിന്നെ ഞങ്ങള് പോട്ടെ അമ്മച്ചി....ഇങ്ങോട്ട് കേറടി കൊച്ചേ....""" കേട്ടതും ആവേശത്തിൽ ബൈക്കിലേക്ക് ചാടികയറി വേദ.... """നീ എന്നു മൊതലാ ചെക്കാ നിന്റെ അപ്പന്റെ പക്ഷം ചേർന്നത്....""" """ചേ... ചേർന്നതല്ല... അമ്മച്ചി... ഞാൻ ചേർത്തതാ..... പാ... പാവം.. അല്ലേ അമ്മച്ചി... എന്റെ പപ്പാ.... അങ്ങ് ക്ഷമിച്ചൂടായോ.....""" വേദ പറയുന്ന സമയം ഒരു നിമിഷം മേരി സാമുവലിനേക്ക് നോട്ടം നീട്ടിയതും.... മീശ മുറുക്കി പിരിച്ചയാൾ മേരിയെ നോക്കി ഒറ്റകണ്ണിറുക്കി..... ""....ന്നാ... പോവാം എന്റെ മേരി പെണ്ണെ...""" """യ്യാടാ.... ന്റെ പട്ടി കയറും താൻ ഒന്നു പോയെ... ഞാനെ നടന്നു പൊക്കോളാം....എനിക്കാരേം സഹായം വേണ്ട..""" വാശിയോടെ പറഞ്ഞവർ സാരി മുന്താണിയും ചുറ്റി പിടിച്ചു വേഗത്തിൽ നടന്നു നീങ്ങുമ്പോൾ.... സാമുവൽ സംശയത്തോടെ വേദയെ നോക്കി.... വേഗം പിറകിലേക്ക് ചെല്ലാനായി അവൾ കൈയ്യെടുത്തു കാട്ടിയതും സാമുവൽ ബൈക്കുമായി മേരിയുടെ പിറകിലേക്ക് മെല്ലെ നീങ്ങി...

കഴിവതും വേഗതയിൽ നടന്നു നീങ്ങുന്ന മേരിയേയും അവരുടെ പിറകേ കെഞ്ചി പോകുന്ന സാമുവലിനെയും നോക്കി തെല്ലൊരു ആശങ്കയോടെ വേദ ബൈക്കിലിരുന്ന പ്രിൻസിന്റെ തോളിലേക്ക് കീഴ്താടി ചേർത്തു.... ""'....ഇ... ഇത്... എന്താകുമോ എന്തോ....""" ""ഹാ... നീയിങ്ങനെ പേടിക്കാതെ കൊച്ചേ.... ഇത്ര നാളത്തെ ദേഷ്യവും പരിഭവവും അല്ല്യോ.... അമ്മച്ചിക്ക് മാറാൻ ഇത്തിരി സമയം പിടിക്കും.... പിന്നെ ദാ പോയതേ ഈ പ്രിൻസിന്റെ അപ്പനാ ...എന്റെ അമ്മച്ചിയെ പണ്ടങ്ങേര് രണ്ടു വർഷം പിന്നാലെ നടന്നാ വളച്ചെടുത്തെ.... നീ കണ്ടോ... അവസാനം നമ്മള് പോലും അസൂയപെടുന്ന രീതിയിൽ രണ്ടുപേരും സ്നേഹിച്ചു നടക്കുന്നത്...""" ❤️ """ഓ... ഒന്നു പെട്ടെന്ന് ഇറങ്ങെന്റെ കുട്ടി..... രാവിലെ അവിടെ എത്തണമെന്ന ആ ബ്യൂട്ടിപാർലറിലെ കുട്ടി പറഞ്ഞേ.... """ """ആ ദാ ഇ...ഇറങ്ങിയമ്മ... എന്തിനാ ഇങ്ങനെ ടെ....ടെൻഷൻ അടിക്കണേ..... അമ്മേടെ വെപ്രാളം കണ്ടാ തോന്നൂല്ലോ ഇത് അമ്മേടെ ക.. കല്യാണാന്ന്‌....""" മുറിക്കുള്ളിൽ നിന്ന് മുടി ചീകിയൊതുക്കുന്നതിനിടയിൽ വേദ പറയുമ്പോൾ ചിരിയോടെ അമ്മയുടെ കവിളിൽ പതിയെ നുള്ളി വിട്ടു.... """ദേവി...... ദേവി.... ടാക്സികാരൻ വന്നിരിക്കുന്നു.... ഇറങ്ങുന്നില്ലേ രണ്ടാളും... """ """...അയ്യോ.... ടാക്സി വന്നല്ലോ..."""

പുറത്തു നിന്നും ശങ്കരന്റെ ശബ്ദം ഉറക്കെ കേട്ടതും തലയിലേക്ക് കൈ വെച്ചവർ പുറത്തേയ്ക്ക് ഓടി.... മേശപ്പുറത്തു നിന്നും പരിഭ്രാന്തിയോടെ ഗൗണും ആഭരണങ്ങളും എടുത്തപ്പോഴേക്കും ശങ്കരൻ ഇഷ്ട്ടപെടാത്തപോലെ മെല്ലെ തലയനക്കി... """"എന്തിനാ ദേവി.... ബ്യൂട്ടിപാർലറിൽ കൊണ്ടൊയൊള്ള ആർഭാടോക്കെ .... ഒത്തിരി ആൾക്കാരൊന്നും ഇല്ലല്ലോ.... ഇവിടെ വെച്ച് നിനക്ക് തന്നെ ഒരുക്കാൻ മേലായിരുന്നോ മോളെ....""" """എന്റെ പൊന്ന് ശങ്കരേട്ടാ.... ഇത് നമ്മളടെ ഒരുക്കം പോലെയാണോ.... അവരുടെ രീതിയിൽ ഒരുക്കാനൊന്നും എനിക്കറിയത്തില്ല.... മുടികെട്ടുന്നത് പോലും പ്രതേകരീതിയിലല്ലേ... എനിക്കിത് വല്ലതും അറിയോ....ശങ്കരേട്ടൻ കുളിച്ചൊരുങ്ങി നേരെ പള്ളിയിലേക്ക് ചെന്നേക്ക്.... അധികം താമസിക്കില്ല... മോളെ ഒരുക്കിയ ഉടനേ ഞങ്ങളങ് എത്തിയേക്കാം...അവിടെന്നു പള്ളിയിലേക്ക് പത്തുമിനിറ്റത്തെ യാത്രേ ഉള്ളൂ..""" '""...അമ്മേ ഞ... ഞാൻ.... റെഡി... "" പിറകിൽ നിന്നും വേദ ഉറക്കെ വിളിച്ചപ്പോഴേക്കും ദേവി തിടുക്കത്തിൽ അവളുടെ കൈപിടിച്ചു ടാക്സിയെ ലക്ഷ്യം വെച്ചു നടന്നു.... """....വേഗം വാ കുട്ടി... സമയായി......ഏട്ടാ ഞങ്ങളിറങ്ങുവാണെ...."" കാറിനുള്ളിൽ ഇരുവരും കയറി..... കാർ നീങ്ങാൻ തുടങ്ങി..... അല്പസമയം കഴിഞ്ഞ് കാർ നിന്നത് ക്യൂട്ട് ബ്യൂട്ടിപാർലർ എന്നെഴുതിയിരിക്കുന്ന ഒത്തിരി ഇരു നിലകെട്ടിടത്തിന്റെ മുന്നിലാണ്.... കൗതുകത്തോടെ അവൾ എത്തി നോക്കി നിന്നു.... """...വാ മോളെ..."""

കയ്യിലെ കവറിനെ ഒതുക്കി പിടിച്ച് ദേവി അവളെ വിളിച്ചകത്തേയ്ക്ക് കയറ്റി.... ആദ്യം കണ്ടത് റിസെപ്ഷനിലെ പെൺകുട്ടിയാണ്...... """ആ മോളെ.... ഇവിടെത്തെ മാഡത്തെ ഒന്ന് കാണണോല്ലോ..... മോളെ ഒരുക്കാൻ ഇപ്പൊ വരാൻ പറഞ്ഞിരുന്നു.... """ ദേവി പറഞ്ഞു തീരുമുമ്പ് സ്റ്റേയർ കേസിൽ നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു... """ആ വരൂ മാഡം... കാണാത്തതു കൊണ്ട് ഞാൻ വിളിക്കാൻ ഇരിക്കായിരുന്നു.... ബ്രൈഡൽ മേക്കപ്പ് അല്ലേ.... ഇപ്പോഴേ തുടങ്ങിയാലെ പറഞ്ഞ സമയത്ത് തീർക്കാൻ കഴിയൂ.... ഇയാള് വന്നേ...""" അവർ വിളിച്ചതും വേദ അടുത്തേക്ക് ചെന്നു... """വേദാത്മിക....അല്ലേ... നല്ല പേര്.... അപ്പൊ അമ്മ താഴെ ഇരുന്നോളു...അല്പം സമയം പിടിക്കും....ഞാൻ മോളെ ഒരുക്കി കൊണ്ട് വരാം.... ആ ഡ്രെസ്സും ഓർണമെൻസും കൂടി...""" ദേവിയുടെ കയ്യിൽ നിന്നും കവറ് വാങ്ങി ആ സ്ത്രീ വേദയെ കൂട്ടി മുകളിലേക്ക് പോകുന്നത് അങ്ങനെ നോക്കിയിരുന്നു ദേവി.... മുകളിൽ കേറിയപ്പോൾ കണ്ടത് വലിയ ഒരു ഹാൾ ആണ്.... മിററും മേക്കപ്പ് ഐറ്റംസും ലൈറ്റ്സും ഒക്കെ നിറഞ്ഞു നിൽക്കുന്ന വലിയൊരു ഹാൾ... അവൾ അതിശത്തോടെ നോക്കി നിൽക്കെ ആ സ്ത്രീ കവറിൽ നിന്നും ഗൗൺ കൊടുത്തു.... ""ദാ അതാ ഡ്രസിങ് റൂം... ചെയ്ഞ്ചു ചെയ്തിട്ട് വന്നോളൂ...."""

ഉള്ളിലേക്ക് കയറി ആവേശത്തിൽ ഗൗൺ അവൾ ചേർത്ത് വെച്ച് കണ്ണാടി മുന്നിൽ പുഞ്ചിരിയോടെ നോക്കുമ്പോഴേക്കും പെട്ടെന്ന് പിറകിൽ നിൽക്കുന്ന ആളുടെ പ്രതിബിംബം കണ്ണാടി മുന്നിൽ തെളിഞ്ഞു... കണ്ടതും നെഞ്ചിടിപ്പോടെ തിരിഞ്ഞു പോയ്‌ അവൾ.... """....വൈ... വൈ... വൈഗാ...നീ.... ഇവിടെ?....""" """ആടി.. വൈഗ തന്നെയാ..... നീയൊക്കെ ആട്ടി പായിച്ചു വിട്ട വൈഗ.... അങ്ങനെ എന്നെ കരയിച്ച് നീ സന്തോഷിക്കേണ്ടടി.....""" പറഞ്ഞതും അവളുടെ വായ് പൊത്തി പിടിച്ചു വൈഗ... അപ്പോഴേക്കും പാർലറിൽ ഉള്ള സ്ത്രീ ഓടി വന്നു..... """എടോ താൻ ഇവൾടെ കൈ പിടിച്ചു പിറകിലേക്ക് കെട്ട്....""" കേൾക്കെ ആ സ്ത്രീ ഒരു ഷാൾ കൊണ്ട് വേദയുടെ കൈകളെ പിടിച്ചു കെട്ടുന്ന നേരം കൊണ്ട് വൈഗ ഒരു ബന്റേജ് എടുത്തു അവളുടെ വായിലേക്ക് ഒപ്പി വെച്ചു.... """നീ എന്ത് കരുതിയെടി ..... എന്നെ തോൽപ്പിച്ച് എന്റെ പ്രിൻസിനെ സ്വന്തമാക്കാന്നോ... നടക്കില്ല മോളെ... ഇന്ന് നിന്റെ സ്ഥാനത്ത് അവന്റെ മുന്നിൽ ഒരുങ്ങി എത്താൻ പോകുന്നത് ഞാനാ..ഈ വൈഗ....""" മുന്നിൽ നിന്ന് ഒന്നനങ്ങാൻ പോലും കഴിയാതെ കുതറി നിൽക്കുന്നവളെ നോക്കി ആത്മവിശ്വാസത്തോടെ വൈഗ പറഞ്ഞു .... """മേഡം..... എനിക്ക് പേടിയാകുന്നുണ്ട്..."" """"ഏയ്യ്... പേടിക്കണ്ടടോ.... അതിനുള്ള പണമാ നുള്ളി പറക്കി തന്നത് ഞാൻ.... ദാ ഇവൾടെ അതെ പോലെ എന്നെ ഒന്ന് ഒരുക്കി റെഡിയാക്കിയ തന്നാ മാത്രം മതി താൻ....

പുതിയ കോലമായത് കൊണ്ട് അങ്ങനെ പെട്ടെന്നാർക്കും ഞങ്ങളെ തിരിച്ചറിയാൻ കഴിയില്ല...""" പറഞ്ഞവൾ നേരെ ലക്ഷ്യം വെച്ചത് വേദയുടെ കൈയിലെ മോതിരത്തെ ആണ്... """ഇത് ഞാൻ കുറേ മോഹിച്ചതാ മോളെ...""" വേദയുടെ വിരലുകളെ ക്രൂരമായി പിടിച്ചു വലിച്ചവൾ മോതിരത്തെ സ്വന്തമാക്കുമ്പോൾ എതിർക്കാൻ കൂടി സാധിക്കാതെ കരയുകയായിരുന്നു അവൾ.... """എങ്കിൽ വേഗം റെഡിയാകൂ മാം.... മാമിന്റെ അമ്മ മുകളിൽ വരും മുൻപ് എല്ലാം സെറ്റ് ആക്കണം ...""' "''വൺ സെക്കന്റ്‌..... ഒരു കാര്യം കൂടി ബാക്കിയുണ്ട്....""' വൈഗ പതിയെ ഫോൺ എടുത്ത് ഡയൽ ചെയ്തു ചെവിയിലേക്ക് ചേർത്തു.... '"'ഹലോ...."" """ഹലോ..."" തിരികെ കേട്ടത് ഒരു പുരുഷ ശബ്ദമാണ്.... ""വിശാൽ .... ഇനി നിന്റെ അവസരമാണ്.... നിന്നെ സ്റ്റേഷനിൽ കൊണ്ട് പോയ്‌ തല്ലിച്ചതിന് ആ പ്രിൻസിനിട്ട് തിരിച്ചു പണികൊടുക്കാൻ ഇതിലും നല്ല അവസരം ഇനി കിട്ടില്ലെടാ..... അവന്റെ പെണ്ണ്... വേദ..... കൊണ്ടുപൊക്കോ നീ... എവിടെയെങ്കിലും..... ഇനി ഒരിക്കലും അവന്റെ പ്രണയത്തെ തിരിച്ചു കിട്ടാത്ത രീതിയിൽ.... """ പറഞ്ഞവൾ കണ്ണാടിയിലെ തന്റെ ബിംബത്തെ നോക്കി പ്രതികാരം നിറഞ്ഞ കണ്ണുകളാലെ വന്യമായി പുഞ്ചിരിച്ചു.............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story