വേ.. വേ... വേദാത്മിക...: ഭാഗം 30

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

""ഹലോ... ഹലോ.... ഹലോ... ഒരു മിനിറ്റ് ഏട്ടാ റേഞ്ച് ഇല്ല...."" ദേവി പാർലറിൽ നിന്നും ഇറങ്ങി പുറത്തേയ്ക്ക് നിന്നു.... """ ആ ഞങ്ങളിവിടെ എത്തിയേട്ടാ... മോളെ ഒരുക്കാൻ കൊണ്ടു പോയിരിക്കുവാ.... ദേവി ശങ്കരേ വിളിക്കുന്നതിനിടെ വിശാലും ഗാങ്ങും വന്നതും ഉള്ളിലേക്ക് കയറിയതും ദേവി കാണാതെ പോയ്‌.... മുക്കാൽ മണിക്കൂറത്തെ കാത്തിരിപ്പിനൊടുവിൽ പടികൾ ഇറങ്ങുന്ന ശബ്ദം കേട്ടാണ് ദേവി മുകളിലേക്ക് മിഴികൾ പായിച്ചത്...... നോക്കുമ്പോൾ ഒരു നിമിഷം ഇമ ചിമ്മാതെ നിന്നു പോയ്‌ അവർ.... വൈറ്റ് ഗൗണിൽ അതി മനോഹരിയായി ഒരു രാജകുമാരിയെ പോലെ അവൾ.... ഇന്നേ വരെ ഇത്ര ഒരുങ്ങി കണ്ടിട്ടില്ലാത്തതിനാലാവാം അവളിൽ നിന്ന് കണ്ണെടുക്കാൻ പോലും ദേവി മറന്നു പോയ്‌... ദേവിയെ കാണെ അവൾ പരിഭ്രമം കലർന്നൊരു പുഞ്ചിരി നൽകി ബ്യൂട്ടിഷനെ നോക്കി... അപ്പോഴും മുഖത്തിലും കഴുത്തിലും പൊടിഞ്ഞു വരുന്ന വിയർപ്പു തുള്ളികളെ തുടച്ചു നീക്കുന്ന പരിഭ്രാന്തിയിലായിരുന്നു അവരും... """ഹോ... എന്റെ കുഞ്ഞിനെ കാണാൻ എന്താ ഭംഗി....

എന്തൊരു മാറ്റാ... എന്റെ കണ്ണ് തന്നെ തട്ടുമല്ലോ എന്റെ പൊന്ന് മോൾക്ക്....""' പറഞ്ഞവർ അവളുടെ കവിളിനെ മെല്ലെ തലോടുമ്പോഴും മൗനമായി നിന്ന് വിളറിയൊരു പുഞ്ചിരി നൽകിയതെ ഉള്ളൂ അവൾ... """"എന്നാപ്പിന്നെ രണ്ടു പേര് പെട്ടെന്ന് പൊക്കോളൂ... ഒരുക്കം എല്ലാം കഴിഞ്ഞല്ലോ ... ഇനി താമസിപ്പിക്കണ്ട....""" ഇടറിയ സ്വരത്തിൽ പറഞ്ഞുകൊണ്ട് ബ്യൂട്ടീഷൻ ഇരുവരെയും പറഞ്ഞു വിടുമ്പോൾ വെപ്രാളത്തോടെ പൊടുന്നനെ മുകളിലേക്ക് നോക്കി.... ഇരുവരും സന്തോഷത്തോടെ അവരെ നോക്കി യാത്ര പറയുമ്പോഴും അവൾ മെല്ലേ ബ്യൂട്ടിഷനെ എന്തോ കണ്ണു കാണിച്ചിരുന്നു.... പത്തു മിനിറ്റത്തെ യാത്ര..... വിശാലമായ പള്ളി മുറ്റത്ത് കാർ നിർത്തിയതും മേരിയും കുറച്ചു ബന്ധുക്കളും അടുത്ത് വന്നിരുന്നു.... അപ്പോഴേക്കും കുറച്ച് കുഞ്ഞുങ്ങൾ നല്ല റെഡ് ഫ്രോക്കും ബോയും അണിഞ്ഞു കൊണ്ട് കാറിന്റെ അടുത്ത് കൂടി.... അവൾ പൂച്ചെണ്ടുമായി കാർ ഡോർ തുറന്ന് മെല്ലെ പുറത്തിറങ്ങി..... അധികം ആളുകൾ ഇല്ലെങ്കിലും പുഞ്ചിരി നിറഞ്ഞ മുഖത്തോടെയാണ് എല്ലാവരും അവളെ ക്ഷണിച്ചത്.... ആഗ്രഹിച്ച നിമിഷം... ഇത്രനാളും മനസ്സിൽ സ്വരുകൂട്ടി സൂക്ഷിച്ച തന്റെ ഏറ്റവും വല്യ സ്വപ്നം.... """.....പ്രിൻസ്.... അവളുടെ മാത്രം ....""" പള്ളി മുറ്റത്തു നിന്നും എല്ലാവരെയും പിന്നിലാക്കി അവൾ മുന്നിലേക്കായി ചുവടുവെക്കുമ്പോൾ തന്റെ ചോരയെ പറ്റിയൊർത്തവൾ ഒരു നിമിഷം നെഞ്ചാളി നിന്നു....

ഹൃദയമിടിപ്പിന്റെ വേഗത വർദ്ധിക്കേ എല്ലാം നല്ലതിനാണെന്നോർത്ത് മനസ്സിനെ കുറ്റബോധത്തിൽ നിന്നു മുക്തയാക്കി മുന്നോട്ട് നീങ്ങി.... മുന്നിലേക്കായവൾ പോകുമ്പോൾ അവളുടെ തൂവെള്ള നെറ്റിനെ പിന്നിൽ നിന്നും കുഞ്ഞുങ്ങൾ താങ്ങി പിടിച്ചിരുന്നു... പള്ളിയിലേക്കുള്ളിലേക്ക് കയറിയതും അൽത്താരയുടെ മുന്നിലായ് വൈറ്റ് കോട്ടും പാന്റ്സും അണിഞ്ഞു തിരിഞ്ഞു നിൽക്കുന്ന പ്രിൻസിനെയാണ് കണ്ടത്... അവളുടെ വരവ് ഒരിളം കാറ്റിലൂടെ മുന്നിലെ മെഴുകുതിരികൾ അറിയിച്ചതും പ്രണയത്താൽ വിറകൊണ്ട് നിന്നു അവന്റെ ഹൃദയം.... ഏറി വന്ന ശ്വാസം അവിടെ പിടിച്ചു നിർത്തി... അവന്റെ രാജകുമാരിയെ കാണാൻ വെമ്പി നിന്നവന്റെ മിഴികൾ അവളിലേക്ക് നീണ്ടു.... പാദങ്ങളെ നോവിക്കാൻ മെല്ലെ അവൻ മുഖം തിരിക്കുമ്പോൾ തന്റെ മാലാഖ കൊച്ച്.... തന്റേത് മാത്രമാകാനായി തന്നിലേക്കടുത്തു വരുകയാണ്...... 🎼ഏതൻ തോട്ടം നട്ടോനെ.... നീയാണെൻ യുവ മണവാളൻ.... നിൻ തോട്ടത്തിൽ എൻ പേർക്കായ്.... വീശിച്ചീടുക കുളിർ തെന്നൽ..... 🎼

മനോഹരമായ ഗാനം പള്ളിയുടെ അകത്തളങ്ങളിൽ മുഴങ്ങി കേൾക്കെ.... കണ്ണുകൾ ഉടക്കി നിൽക്കുന്നവൻ ഒന്നു ചലിക്കാൻ കൂടി മറന്നുപോയിരുന്നു .... എന്തൊരു ചന്തമാണ് പെണ്ണെ... നിന്നെ ഇങ്ങനെ കാണാൻ മാത്രം എത്ര കൊതിച്ചിരുന്നുവെന്നറിയോ ഈ പ്രിൻസ്.... എത്ര നാളത്തെ സ്വപ്നമാണിത് ..... എത്ര നാളത്തെ കാത്തിരിപ്പാണിത്..... കൈകുമ്പിലേക്ക് കർത്താവ് കൊണ്ട് തന്ന നിധി പോലെ..... അവനരികിലായ് അവൾ വന്നു നിൽക്കെ... കൃഷ്ണ മണികൾ അവളിൽ തന്നെ തറഞ്ഞു പോയിരുന്നു.... ഇരുവരിലും ഒതുങ്ങിയ ലോകം..... ആ നനുത്ത ശ്വാസം പോലും തന്നിലേക്കായി ചേരുവാൻ വെമ്പൽ കൊള്ളുമ്പോൾ... മെല്ലെ പുഞ്ചിച്ചവൾ മിഴി ചിമ്മിയതും കണ്ണുകൾ അറിയാതെ നിറഞ്ഞു പോയ്‌ പ്രിൻസിന്റെ..... നീണ്ടു നിന്ന പ്രാർഥനക്കൊടുവിൽ ...... പള്ളിലച്ഛൻ തട്ടിലെ താലിമാലയെ അവന്റെ കൈകളിലേക്ക് നീട്ടിയതും വിറയാർന്ന വിരലുക്കളാൽ അവൻ അതേറ്റു വാങ്ങി.... വയലിന്റെ നേർത്ത സംഗീതം മുഴങ്ങി കേൾക്കെ തന്റെ പ്രാണന്റെ മാറിലേക്കവൻ ആ താലി പൊട്ടിനെ മെല്ലെ ചാർത്തി.... തന്റെ പ്രണയത്തെ മിഴിനീരാലെ സ്വന്തമാക്കി..... ❤️ """....അടങ്ങി കെടക്കടി പൊന്ന് മോളെ....""" കാറിലെ പിൻ സീറ്റിലിരുന്നു ശബ്ദമുണ്ടാക്കി കുതറുന്നവളെ മിററിലൂടെ നോക്കി പല്ലിറുക്കുകയാണ് വിശാൽ.....

"""അണ്ണാ.. ഈ പെണ്ണിന് എന്നാ ബലവാ... ഭയങ്കര ചാട്ടം... ഞങ്ങൾടെ കയ്യിക്ക് പോലും ഒതുങ്ങുന്നില്ല.... """ അവളുടെ കരങ്ങളെ മുറുക്കിപിടിച്ചൊരാൾ പറയുമ്പോൾ വിശാൽ പുച്ഛത്തോടെ ഒന്ന് ചിരിച്ചു കാട്ടി.... """അത് സാരമില്ലെടാ.... അവൾടെ ചെക്കനെ വേറെയൊരുത്തി കൊണ്ട് പോകുന്നതിനുള്ള വെപ്രാളാ അവൾക്ക്....""" പറഞ്ഞവൻ വണ്ടി നേരെ കൊണ്ട് പോയത് വിജനമായ ഒരു സ്ഥലത്താണ്...... അവിടെ ഒരു കെട്ടിടത്തിന്റെ മുന്നിലേക്ക് കാർ നിർത്തി.... വിശാൽ ഡോർ തുറന്നിറങ്ങി പിന്നിലിരിക്കുന്നവളെ പുറത്തിറക്കുമ്പോൾ ബലം പിടിച്ചു തറയിലേക്കിരുന്നു അവൾ.... """..... ഇങ്ങോട്ടു വാടി... നീ എന്താ കളിക്കുന്നോ...""" അത്രപറഞ്ഞവൻ അവളെ പൊക്കിയെടുക്കാൻ ശ്രമിച്ചപ്പോഴേക്കും വിശാലിന്റെ വയറ്റിലേക്ക് ആഞ്ഞു ചവിട്ടി അവൾ..... പൊടുന്നനെ ഒന്ന് തെന്നി നീങ്ങിയെങ്കിലും അവളുടെ ചവിട്ട് കൊണ്ട ദേഷ്യത്തിൽ കവിളിലേക്ക് വീശിയടിച്ചു വിട്ടു വിശാൽ.... """"...എടി.... നീ എന്നെ ചവിട്ടും അല്ലേടി...."" ബലത്തിൽ പൊക്കിയെടുത്ത് അകത്തേയ്ക്ക് കൊണ്ട് പോകുമ്പോൾ ഒന്ന് നിലവിളിക്കാൻ കൂടി കഴിയാതെ അലറി കരഞ്ഞു അവൾ.... കെട്ടിടത്തിനുള്ളിലേക്ക് കയറിയതും അവളെ തറയിലേക്ക് എടുത്തെറിഞ്ഞതും ഒരുമിച്ചായിരുന്നു.... നടുത്തല്ലിവീണവൾ വേദന സഹിക്കാൻ കഴിയാതെ തളർന്നു പോയിരുന്നു....

"""അവൾടെ ഒരു അഹങ്കാരം .... നീ വിശാലിനെ ചവിട്ടാൻ മാത്രം വളർന്നോടി പെഴച്ചവളെ....""" തറയിൽ കിടന്നുരുളുന്നവളെ കൈവണ്ണയിൽ പിടിച്ചെടുത്തു കൊണ്ടവൻ ഉറക്കെ ചോദിക്കുമ്പോൾ 'ഇല്ല 'എന്ന രീതിയിൽ കരഞ്ഞു നിന്നവൾ തലയാട്ടി.... """ഹാ.... അല്ലേലും നിന്റെ അഹങ്കാരം ഇന്നത്തോടെ തീരും നിന്റെ പ്രിയപ്പെട്ട പ്രിൻസ് അവൻ നിന്നെ വിട്ടു പോകുവല്ലേ.... ഇനി എന്തോ കണ്ട് അഹങ്കാരിക്കുമെടി ചൂലേ...""" """"....അണ്ണാ സമയം പന്ത്രണ്ട് കഴിഞ്ഞു...'"" പിന്നിൽ നിന്നൊരുത്തൻ കയ്യിലെ വാച്ചു നോക്കി പറയുമ്പോൾ വിശാൽ മെല്ലെ തലച്ചരിച്ചു ശ്രദ്ധിച്ചു.... കേട്ടതും ഒന്നെങ്ങി അവളെ നോക്കി വന്യമായി ചിരിച്ചു.... """തീർന്നടി മോളെ.... നിന്റെ പ്രിൻസ് ഇപ്പൊ അവൾക്ക് സ്വന്തമായിട്ടുണ്ടാവും .... നിന്റെ കൂടപ്പിർപ്പിന്....""" പറയുമ്പോൾ കണ്ണീർ വാർന്നോഴുകുന്ന കവിളിടം വിശാൽ മുറുക്കി പിടിച്ചിരുന്നു..... """ഇപ്പൊ കെട്ട് കല്യാണം കഴിഞ്ഞിട്ടുണ്ടാവും മോളെ.... ഇനി നീ എത്ര ശ്രമിച്ചാലും അവനെ കിട്ടാൻ പോകുന്നില്ല..... അവൻ ആ പ്രിൻസ് പോയെടി മോളെ എന്നെന്നേക്കുമായി..."""

പൊടുന്നനെ ഫോണിലെ റിങ് പാന്റ് പോക്കറ്റിൽ നിന്ന് ആവർത്തിച്ചു കേട്ടതും വിശാൽ അവളെ തള്ളിമാറ്റി.... ഫോൺ എടുത്തു നോക്കുമ്പോഴേക്കും അതിലെ പേര് കണ്ടവൻ അവളെ നോക്കി താടിയൊന്നുഴിഞ്ഞു വിട്ടു.... "''"ഹലോ...""" """ആ ഹലോ അളിയാ അവിടെ എന്തായാടാ.....""" മറുപടി വന്നത് ഒരു പുരുഷശബ്ദമായിരുന്നു.... """ഇവിടെ എല്ലാം കഴിഞ്ഞു മച്ചാനെ... ഇനി ഒന്നും ചെയ്യാൻ നിക്കണ്ട... ആ മാറണത്തെ ധൈര്യമായി അഴിച്ചു വിട്ടോ...""" കേട്ടതും വിശാൽ ഫോൺ ചെവിയിൽ വെച്ച് കൊണ്ട് തന്നെ തന്നെ കൂടെ നിന്നവനെ കണ്ണുകാട്ടി... """"ആ തിരുവായിലെ പ്ലാസ്റ്റർ അഴിച്ചെടുത്തു മാറ്റടാ ......""'' കൂടെയുള്ളവൻ അവളുടെ തലയെ മുറുക്കി പിടിച്ചു പ്ലാസ്റ്റർ എടുത്തു മാറ്റിയപ്പോഴേക്കും... അവൾ തെറിച്ചുകൊണ്ട് വിശാലിനരികിൽ ചാടി വീണു.... ""'നിനക്കെന്തിന്റെ കേടാടാ... മരകഴുതകളെ.... ആ വേദയെ പിടിച്ചോണ്ട് വരാൻ പറഞ്ഞപ്പോ എന്നെ പിടിച്ചു കെട്ടി കൊണ്ട് വന്നിരിക്കുന്നു.... നാശം പിടിച്ചവമാര്....അയ്യോ.... എല്ലാം പോയെ.....""""" അലമുറയിട്ടു കരഞ്ഞവൾ പറയുന്നത് കെട്ട് എല്ലാവരും ഒരു നിമിഷം പൊട്ടിചിരിച്ചു പോയ്‌...............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story