വേ.. വേ... വേദാത്മിക...: ഭാഗം 32

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

ആകാശമേഘങ്ങൾ കണക്കേ ഇരുണ്ട അന്തരീക്ഷത്തിൽ നിന്ന് ഇറങ്ങി വന്ന നനുത്ത മഞ്ഞ് വേദയുടെ നേർത്ത സ്വർണ രോമങ്ങളിൽ തട്ടിയതും ചുമലൊന്നു കൂച്ചി നിന്നവൾ ഒന്നുകൂടി പ്രിൻസിന്റെ തോളിലേക്ക് പറ്റി കിടന്നു...... അപ്പോഴേക്കും അവളെ പൊതിഞ്ഞു നിന്ന പ്രിൻസിന്റെ വലം കൈ പുതിപ്പിനിടയിലൂടെ അല്പം കൂടി അവളെ ചേർത്തു പിടിച്ചിരുന്നു..... മേരിയമ്മച്ചിയെ സാമുവലിന്റെ വീട്ടിൽ പറഞ്ഞയച്ച് ഇരുവരും അങ്ങനേയിരിക്കുമ്പോൾ..... വീടിന്റെ അടുക്കള തിണ്ണയിൽ പൂർണ ശോഭയോടെ തിളങ്ങിനിന്നവരുടെ പ്രണയാർദ്ര നിമിഷങ്ങളെ ഒപ്പിയെടുക്കുകയാണ് ചന്ദ്ര കിരണം..... അത് കൂരിരുട്ടിനെ ഭേതിച്ച് അവരകിലേക്ക് ചിന്നി ചിതറി വീണു കിടക്കുമ്പോൾ കേൾക്കാത്ത ഏതോ മധുരമൂറുന്നൊരാ ഗാനത്തിനൊപ്പം പ്രിൻസും വേദയും ആ നീല പുതപ്പിനുള്ളിൽ മെല്ലെ ചാഞ്ഞാടിയിരുന്നു..... """....വേദ കൊച്ചേ......""" """".....മ്മ്....""

""""...എന്നതാ ഈ ആലോചിക്കുന്നെ....""" """".....ഏയ്യ്... ഒ... ഒന്നൂല്ല...""" മറുപടിയോടൊപ്പം അവൾ മെല്ലെ അവന്റെ കറുത്ത കുരിശിലേക്ക് പതിയെ ചുംബിച്ചു... """.....ഹാ... പറ കൊച്ചേ എന്നതാ....""" """ഇ.... ഇച്ചായൻ എന്തിനാ... എന്നെ ഇത്രയും സ്.. സ്നേഹിക്കുന്നെ....അതും എ...എന്നെ പോലെ വിക്കുള്ള ഒ.. ഒരു പെണ്ണിനെ....""" തെല്ലൊരു പരിഭവം കാട്ടി നിന്നവൾ പറയുമ്പോൾ അവൻ മെല്ലെ തലയനക്കികൊണ്ടവൾക്ക് അഭിമുഖമായിരുന്നു..... വലം കയ്യാൽ പ്രണയത്താൽ മഴവില്ല് തീർത്തൊരാ കവിളിടം തള്ള വിരലിനാൽ മൃതുലമായി തലോടുമ്പോൾ എന്തെന്നില്ലാത്ത അവളുടെ മിഴികൾ തൊട്ടാവാടി തൻ ഇല കണക്കേ മയങ്ങി പോയ്‌.... """എന്നാത്തിനാ കൊച്ചേ... നീ ഈ പ്രിൻസിന്റെ മുന്നിൽ വന്നു പെട്ടെ.... എന്നാത്തിനാ... അന്നന്റെ നെഞ്ചോട് ചേർന്നു നിന്നെ....

എന്നാത്തിനാ എനിക്ക് വേണ്ടി കരഞ്ഞേ... ഉത്തരമുണ്ടോ എന്റെ വേദ കൊച്ചിന്.....""" പറയുമ്പോൾ അവന്റെ തീക്ഷണമായ നോട്ടത്തിന് മുന്നിൽ മറുപടിക്കായി ആ കൃഷ്ണ മിഴികളിൽ തേടുകയായിരുന്നു അവൾ..... കണ്ണുകൾ ചിമ്മിതുറന്ന് അറിയില്ല എന്നവൾ തലയനക്കുമ്പോൾ .... """അതിനുത്തരം ഒന്നേ ഉള്ളൂ കൊച്ചേ ..... പ്രണയം....."""" കേട്ടതും അവളുടെ അധരചുളുവിൽ മെല്ലെയൊരു പുഞ്ചിരി തെന്നി നീങ്ങി..... "”"" അതുകൊണ്ടല്ലെടാ..... എന്റെ മനസ്സും നിന്റെ മനസ്സും മറ്റൊന്നിലേക്ക് വഴുതി മാറിയിട്ടും ദൈവം തമ്പുരാൻ കല്പിച്ച നിധിയായി നീ ദാ ഈ കൈകുമ്പിളിൽ തന്നെ വന്നു വീണത്..... """ പറഞ്ഞവൻ പുരികങ്ങൾ മെല്ലെ ഉയർത്തി കാണിച്ചു കൊണ്ട് അവളുടെ കവിളുകളെ ചുംബിച്ചു നിൽക്കുന്ന കരങ്ങളിലേക്ക് നോക്കി..... """

അല്ലെങ്കിലും പ്രണയത്തിന് എവിടെയാ പെണ്ണെ കുറവുകൾ വരുന്നത് ...... അങ്ങനെ നോക്കിയാൽ നിന്നെക്കാൾ കുറവ് എനിക്കല്ലേ..... ഞാനല്ലേ കള്ളുകുടിയും തെമ്മാടിത്തരവുമായി നടന്നവൻ.... എന്റെ അമ്മച്ചിയേയും നിന്നേയും കരയിച്ചവൻ.... പപ്പേടെ മേലെ ഇത്ര വർഷം വൈരാഗ്യവുമായി മനസ്സിൽ വെച്ചവൻ....... എന്നിട്ടും നീ എനിക്ക് മാപ്പ് നൽകിയില്ലേ കൊച്ചേ... എന്നെ സ്നേഹിച്ചില്ലേ.... എന്നിട്ടും നിനക്ക് കുറവ്.....""" പ്രണർയാദ്രമായ നോട്ടം അവൾക്ക് നേരെ സമ്മാനിച്ചവൻ തന്നരികിലായി അവളെ മെല്ലെ അടുപ്പിച്ചു.... """എന്റെ വേദ കൊച്ചിനേക്കാൾ മാറ്റുള്ളൊരു പെണ്ണ് ഈ ഭൂലോകത്തില്ലല്ലോ എന്റെ കൊച്ചേ......."" ഇളം കാറ്റിൽ പോലും പിടിച്ചു നിൽക്കാൻ കഴിയാതെ കരിയിലകൾ പിന്നാമ്പുറത്തെ മാങ്ങൊബിൽ നിന്നും കൂട്ടത്തോടെ അടർന്നു വീഴുമ്പോൾ ....

കിണറിന്റെ ഓരം പറ്റി നിന്ന നിശാഗന്ധി അവരുടെ പ്രണയം കണ്ടസൂയ മൂത്ത് വാശിയോടെ ഇതൾ വിരിച്ചു..... മിഴികൾ പൂട്ടി അവന്റെ ചൂട് ശ്വാസം ആവാഹിക്കുമ്പോൾ... നാസികയിൽ നിഷാ പുഷ്പത്തിന്റെ മനം മയക്കുന്ന ഗന്ധം അവളെ ഒന്നുകൂടി വശ്യയാക്കി..... മിഴി വാതിൽ മെല്ലെ തുറന്നവൾ അവനെ നോക്കി കൃസൃതിയോടെ ചിരിക്കുമ്പോൾ.... അവളുടെ ചുംബനത്തിനായി മിഴിപൂട്ടി കാത്തിരിക്കുകയാണ് അവൻ..... ഇടം കണ്ണിട്ട് കിണറ്റിൽ ചുവട്ടിലെ നിശാഗന്ധിയേ നോക്കി കണ്ണിറുക്കികൊണ്ടവൾ പൊടുന്നനെ അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു..... ആശിച്ചതെന്തോ നഷ്ട്ടപെട്ടപോലെയവൻ നിരാശയോടെ ചിരിക്കുമ്പോൾ ഇറുക്കിയടച്ച മിഴികൾ ഒന്നുകൂടി മുറുക്കിയതേയുള്ളു .... സ്വാതന്ത്ര്യമായ കൈകളാലെ അവൻ മാറി വീണു കിടക്കുന്നവളെ ചുറ്റി വലിക്കുമ്പോൾ അവർക്ക് ചുറ്റും പുഷ്‌പ്പ ഗന്ധം തളം കെട്ടി നിന്നിരുന്നു....

"""അത്.... ക... കണ്ടോ ഇച്ചായാ.... ഈ നിഷാഗന്ധിക്കു പോലും എ... എന്റെ ഇച്ചായനോട് പ്രണയമാ.... കണ്ടില്ലേ....ഇ... ഇതുവരെയില്ലാതെ... എന്നെ തോൽപ്പിക്കാൻ വേണ്ടി മാത്രം.... വിരിഞ്ഞു തുടുത്ത് സു.. സുഗന്ധം പരത്തുന്നത്...."""" ചുണ്ടു മലർത്തി നെഞ്ചിൽ പറ്റി ചേർന്നു കിടക്കുന്നവൾ പറയുമ്പോൾ ചിരിയാണ് വന്നത്..... """ഒന്നല്ല... ഒരായിരം നിശാപുഷ്പങ്ങൾ ഒരുമിച്ചു വിരിഞ്ഞു നിന്നാലും എന്റെ പെണ്ണിന്റ ചന്തത്തിന്റെ ഏഴയൽവക്കത്തു വരില്ല കൊച്ചേ...... അവക്കൊന്നും ഈ പ്രിൻസിനുള്ളിൽ ഉയർന്നു പൊങ്ങുന്ന പ്രണയ ദാഹത്തെ കെട്ടടക്കാൻ കഴിയില്ലല്ലോ.....""" പറയുമ്പോൾ അവന്റെ സ്വരത്തിൽ തെല്ലൊരു മാറ്റം പോലെ തോന്നി അവൾക്ക്.... തന്റെ കഴുത്തിൽ മുത്തമിട്ടു നിൽക്കുന്നവൻ അധരങ്ങളാൽ കവിത കുറിച്ച് തുടങ്ങിയതും വാശിയോടെ അവളവനെ തള്ളി മാറ്റി....

"""അയ്യടാ.... ദാ... ദാഹമാണേൽ ഇച്ചിരി വെള്ളം കുടിച്ചോട്ടോ.... ദേ.... പ... പഠിത്തം കഴിയുന്നത് വരെ ഇതൊന്നും വേണ്ടാന്ന് ഞാൻ... പ... പറഞ്ഞതാണെ....""" കർവിച്ചു നിന്നവൾ വിരൽ നീട്ടി പറഞ്ഞു കൊണ്ട് ദൃതിയിൽ എഴുന്നേറ്റ് ഓടാനായി ആഞ്ഞതും പൊടുന്നനെ അവൻ സാരി മുന്താണിയിൽ പിടുത്തമിട്ടു..... ചെറിയൊരു ഭയം ഉള്ളിൽ നിറഞ്ഞവൾ തിരിഞ്ഞു നോക്കുമ്പോൾ വശ്യമായൊരു നോട്ടം മിഴികളിൽ പാകി അവളുടെ ശരീരമാകെ ഒഴുക്കി വിട്ടവൻ അവളിലേക്ക് അടുക്കുകയായിരുന്നു..... നെഞ്ചിടിപ്പ് പെരിമ്പറ കണക്കേ തുടിച്ചു തുള്ളവേ ശ്വാസം ഏറി നിന്നു അവളിൽ.... അപ്പോഴേക്കും സാരി തുമ്പ് ഒറ്റ കയ്യാൽ ചുരുട്ടിയൊതുക്കി അവളിൽ നിന്നു കണ്ണെടുക്കാതെ പതിയെ ചുവടുകൾ വെച്ചിരുന്നു അവനും ....

"""വേ... വേണ്ട... ഇച്ചായാ.... ദേ.. എന്നോട് പറഞ്ഞിരുന്നതാ... എന്റെ സ... സമ്മതമില്ലാതെ എന്നെ തൊടില്ലെന്ന്.... "' രൂക്ഷമായി നോക്കിയവൾ പരിഭവത്തോടെ പറഞ്ഞ നിമിഷം കൈയിലെ മുന്താണി തുമ്പിനെ വെറുപ്പോടെ അവൻ എടുത്തെറിഞ്ഞതും അവൾക്ക് ചിരിയാണ് വന്നത്.... നീരസത്തിൽ മുഖം ചുളുക്കി കൈമലർത്തികൊണ്ട് വാതിലിനരികിൽ മുഖം വെട്ടിച്ചു തിരിഞ്ഞു നിന്നു...... """അല്ലേലും... എനിക്കിതൊന്നും വിധിച്ചിട്ടില്ലല്ലോ എന്റെ കർത്താവേ.... ഈ പ്രേമിച്ചു നടക്കുന്ന സമയത്ത് വല്ല അച്ഛൻ പട്ടത്തിനും പോയാമതിയായിരിന്നു....."""" ചിണുങ്ങി നിന്നവൻ അത്രയും പറഞ്ഞു മാറിലേക്ക് കൈപിണങ്ങനെ നിന്നതും കണ്ണിറുക്കി കൊണ്ടവൾ മെല്ലെ അവനരികിലായ് നീങ്ങി..... കാലിലെ വിരലുകൾ തറയിലേക്ക് അമർത്തി അവനോളം ഉയരാൻ ശ്രമിച്ചവൾ കൊഞ്ചലോടെ ആ തോളിലേക്ക് ചാടി കയറി....

"""അയ്യേ.... അ... അങ്ങനെ പിണങ്ങി പോകല്ലേട ... എ... എന്റെ... തെമ്മാടി ചെക്കാ....""" പറഞ്ഞവൾ അവന്റെ ചെവിതുമ്പിൽ കടിച്ചു വിട്ടതും ചുമൽ കൂച്ചി നിന്നവൻ അവളെ താഴെയിറക്കി നെഞ്ചിലേക്ക് വലിച്ചിട്ടു ..... അല്പം തുറന്നു കിടന്ന ഷർട്ടിനെ വകഞ്ഞു മാറ്റി അവന്റെ വിരിമാറിലെ ഹൃദയഭാഗത്ത്‌ ആർദ്രമായി ചുംബിക്കുമ്പോൾ ആ വിയർപ്പു തുള്ളികൾക്ക് പോലും പ്രണയത്തിന്റെ ഇനിപ്പായി തോന്നി അവൾക്ക് .... മെല്ലെ അവളെ പിടിച്ചുയർത്തി ചുവരിൻമേൽ ചാരി നിർത്തിയതും ഭിത്തിയിൽ തങ്ങി നിന്ന ഉണങ്ങാത്ത കുമ്മായകറ അവന്റെ കൈ വെള്ളയിലാകെ പടർന്നിരുന്നു..... തന്റെ മുഖമാകെ ഓടി നടക്കുന്ന മാൻ മിഴികളേ നോക്കി കണ്ണുചിമ്മി കാണിച്ചവൻ കുമ്മായകറയെ അവളുടെ കഴുത്തിടുക്കിലേക്ക് തലോടി വിട്ടതും തണുത്തുറഞ്ഞ ശരീരമാകെ ഒരു നിമിഷം കൊണ്ട് ചുട്ടുപൊള്ളി തുടങ്ങിയിരുന്നു....

അവന്റെ കരങ്ങളിലെ താപം കൂടി താങ്ങാനാകാതെ മിഴി പൂട്ടി നിൽക്കുന്നവളുടെ നെറുകയിലേക്ക് അവന്റെ നെറ്റിത്തടവും ചേർത്തു വെച്ചു..... ആ മയിൽപീലികളിലേക്ക് അവന്റെ മിഴികളും ചേർന്നപ്പോൾ ഒരു ശലഭത്തിൽ ഇരുചിറകുകൾ പോലെ അവ ഒരുപോലെ തുടിച്ചു നിന്നു..... പരസ്പരം കൊരുത്തു നിന്ന കൺപീലികൾ.... അടഞ്ഞു കിടന്ന മിഴി വാതിലൂടെ അവർ കൈമാറിയത് ഒരു ജന്മം പറഞ്ഞു തീർക്കേണ്ട കഥകളായിരുന്നു.... ഒരായുസ്സ് മുഴുവൻ കണ്ടു തീർക്കേണ്ട സ്വപ്നങ്ങളായിരുന്നു ..... ആയിരം രാത്രികൾ ഒരുമിച്ചു ഇഴുകിച്ചേർന്ന മാദകസുഖമായിരുന്നു.... മൃതുലമേനിയിലെ ഓരോ സ്വർണരോമങ്ങളേയും ഒന്നുവിടാതവന്റെ അധരങ്ങൾ ചേർന്നിട്ടും മതിവരാതവ വീണ്ടുമവന്റെ വരവിനായി വിറകൊണ്ട് നിന്നു.... ആ ശ്വാസകാറ്റിൽ ആർത്തിരമ്പുന്ന കടൽ തിരമാലകളെ തിരിച്ചറിഞ്ഞു.....

വിയർപ്പു തുള്ളികൾ ഒത്തുചേർന്നിരുവരുടെയും മേനിയാകെ നദിപോലെ ഒഴുകി നടന്നിട്ടും അടങ്ങാത്ത പ്രണയം ഗ്രന്ഥികൾ അവരെ പൊള്ളിയർത്തുകയായിരുന്നു...... സൂര്യതാപമേറ്റ വെള്ളത്താമര കണക്കേ എത്ര വാടിനിന്നിട്ടും അവന്റെ കിരണങ്ങൾക്കായി മാത്രം ആ രാത്രി മുഴുവൻ ഉഴിഞ്ഞു വെച്ചു അവൾ ...... """"ഇ.....ഇച്ചായാ....."" ""....മ്മ്.."" """ഇതാണോ ഇ... ഇച്ചായാ... പ്രണയം...."" """അല്ലല്ലോ.... ഇത് നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ഒരു അംശം പോലുമായില്ലല്ലോ കൊച്ചേ.... ഒരു രാത്രിയെന്നല്ല ... ഈ ജന്മം മുഴുവൻ വേണ്ടി വന്നാലും വേദക്കോച്ചിനോടുള്ള പ്രിൻസിന്റെ പ്രണയം ഒരിക്കലും മുഴുവനാകില്ല....."""" ❤️ ""'ഹാ.... എങ്ങോട്ടാ മോളൂസേ.... ഭയങ്കരദൃതിയിലാണല്ലോ...""" കൈകൾ രണ്ടും മാറിലേക്ക് ചുരുട്ടിയൊതുക്കി പിന്നാലെ വരുന്ന പൂവാല കൂട്ടങ്ങളെ ഭയത്തോടെ തിരിഞ്ഞും മറിഞ്ഞും നോക്കി വിജനമായ വീതിയിലൂടെ വേഗത്തിൽ നടന്നു നീങ്ങുകയാണ് വൈഗ.... ...

ഒറ്റക്കാണ് താൻ... അല്ല ഒറ്റയാക്കപെട്ടിരിക്കുന്നു..... ഈ രാത്രിയിൽ ..... എല്ലാരും ഉണ്ടായിട്ടും ആരുമില്ലാതെ..... ഇനി പിന്നാലെ വരുന്ന ചെന്നായിക്കളിൽ നിന്ന് എങ്ങനെ രക്ഷപെടും... അവളുടെ പാദങ്ങൾക്ക് ആക്കം കൂടെ കൂടെയുള്ളവന്മാരും വേഗത കൂട്ടി.... """ശേ... ഇങ്ങനെ ഓടാതെ ചക്കരെ.... """ എന്നു പറഞ്ഞൊരുത്തൻ അവളുടെ കൈ പിടിച്ചു വലിച്ചതും തട്ടി തെറിപ്പിച്ചവൾ റോഡിന്റെ നടുവിലൂടെ ഓടി.... കഴിയുന്നില്ല..... അവരുടെ കയ്യിൽ പെട്ടാൽ നഖം പോലും ബാക്കി വെക്കില്ല..... തകർന്ന മനസ്സും ഉടഞ്ഞ ശരീരവും അവളെ ഒന്നുകൂടി തളർത്തിയിരുന്നു.... സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിലൂടെ ഭയം നിറഞ്ഞവൾ ഓടുമ്പോൾ ദൂരെ നിന്നും ഒരു കാർ അവൾക്ക് നേരെ പാഞ്ഞു വന്നു.... തെല്ലൊരു പ്രതീക്ഷയോടെ ആ വാഹനത്തിന് നേരെ കൈവീശി കാണിക്കുമ്പോൾ ശ്വാസം കിട്ടാതെ കിതച്ചു തളർന്നിരുന്നു അവൾ.....

അവളെ കണ്ടപ്പോൽ കാർ പെട്ടെന്ന് നിന്നതും പിന്നാലെ ഓടി വന്നവന്മാർ പതിയെ ഒന്നു പരുങ്ങി ഡോർ തുറക്കുന്ന ശബ്ദം കേട്ട് നെഞ്ചിടിപ്പോടെ അവൾ നോക്കുമ്പോൾ ആശ്വാസത്തിൽ പുൽനാമ്പുകൾ അവളിൽ മുളപൊട്ടിയിരുന്നു..... ഈറൻ മിഴിയോടെ അവളാ പുരുഷരൂപത്തെ നോക്കി ഉറക്കെ വിളിച്ചുകൊണ്ട് അടുത്തേയ്ക്ക് ചേർന്നു നിന്നു.... """"......മിഥുനേട്ടാ......"""" കേട്ടതും മിഥുനൊന്നു മുന്നിലേക്കാഞ്ഞു കൊണ്ട് അവന്മാരെ കൂർപ്പിച്ചു നോക്കി...... അവന്റെ നോട്ടത്തിലെ പന്തികേട് കണ്ടിട്ടാവണം അവര് തിരിഞ്ഞോടിയതും നെഞ്ചിൽ കൈചേർത്തൊരു നിമിഷം വൈഗ ശ്വാസം ഊതി വിട്ടു.... ദയനീയത നിറഞ്ഞ നോട്ടം അവനിലേക്ക് നീട്ടുമ്പോൾ മിഥുന് മുഖത്ത് അല്പം പോലും കരുണകണ്ടില്ലവൾ.... എന്നിരുന്നാലും ഇനി വേറെ ആശ്രയമില്ലെന്നോർത്തതോടെ അവനെ ഒന്നുകൂടി ചുറ്റിപ്പിടിച്ചു വിതുമ്പി വൈഗ.....

"""മിഥുനേട്ടാ.... മാപ്പ്..... എല്ലാത്തിനും മാപ്പ്.... പറ്റിപോയതാ എനിക്ക് .... അറിയാതെ എനിക്ക്... എനിക്ക്....""" അവനെ ഇറുക്കി വലിച്ചവൾ കരഞ്ഞതും കാറിന്റെ മറ്റേ ഡോർ തുറന്ന് ഒരു സ്ത്രീ ശബ്ദം വൈഗയുടെ കാതുകളിൽ തുളച്ചു കയറി..... ""'......മിഥുൻ....""' ആ ഒറ്റ വിളിയിൽ മിഥുനും വൈഗയും ഒരുപോലെ നോക്കി.... ""'.....വീണ....""' അന്ന് റെസ്റ്റോറന്റിൽ വെച്ച് കണ്ട നിമിഷം വൈഗയുടെ മനസ്സിൽ ഒന്നു കൂടി ഓർത്തെടുത്തു...... സംശയത്തോടെ നെറ്റി ചുളുക്കി നോക്കുന്ന വീണയിൽ മെല്ലെ മിഴികൾ പായിച്ചവൻ തന്നിൽ കൈ ചേർത്തു നിൽക്കുന്നവളുടെ കരങ്ങളെ വെറുപ്പോടെ അടർത്തിയെടുത്തു.... തീക്ഷണനയനങ്ങളാലെ അവളെ തള്ളി മാറ്റുമ്പോൾ ഹൃദയം പൊടിഞ്ഞു പോയത് പോലെ തോന്നി അവൾക്ക്....... """നീ എന്ത് കരുതി വൈഗ....

ഞാൻ നിന്നെ രക്ഷിക്കാനാണ് കാർ നിർത്തിയതെന്നോ...... ഹാ.... വെറുതെയാ...""" ചുണ്ടു കോണിച്ചവൻ കൈകൊണ്ട് ആംഗ്യം കാട്ടുമ്പോൾ അപമാനത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു വൈഗ....... """അറിയാതെ ഈ വഴി വന്നതാ മോളെ... നീ ഇവിടെയുണ്ടായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഇങ്ങോട്ട് വരില്ലായിരുന്നു......""" """.....മിഥുനേട്ടാ......""" """അതേടി..... നിനക്ക് മാപ്പ് നൽകാനും ദയകാണിക്കാനും ഞാൻ ദൈവമൊന്നും അല്ലേടി..... അതിനും മാത്രം ദ്രോഹിച്ചിട്ടുണ്ട് നീ എന്നെ.....""" നെഞ്ചിൽ കൈ ചേർത്തു പറയുന്നവൻറെ ഇടറിയ സ്വരം അവളെ വല്ലാതെ കൊത്തി വലിക്കുന്നുണ്ടായിരുന്നു..... """നീ എന്നെ പാവകളിപ്പിക്കുമ്പോ.... എന്നെ പ്രണയം നടിച്ചു കൊണ്ട് നടത്തിക്കുമ്പോ.... എല്ലാർടെയും മുന്നിൽ എന്നെ പൊട്ടനാക്കുവായിരുന്നല്ലേടി നീ.... അവസാനം... അവസാനം..... കല്യാണപന്തലിൽ എന്നെ വേണ്ടാന്നു പറഞ്ഞിറങ്ങി പോകുമ്പോൾ...

എനിക്കും ഒരു മനസ്സുണ്ടായിരുന്നു എന്ന് നീ ഓർത്തോ.... അതിനുള്ളിലും ഒരു ഹൃദയം ഉണ്ടായിരുന്നു എന്ന് നീ ഓർത്തോ... പിന്നെ ഞാനെന്തിനാടി നിന്നോട് ദയകാണിക്കുന്നെ..... അത്... അത്... നീ ഒരിക്കലും അർഹിക്കുന്നില്ല..... എനിക്ക് ഇവളുണ്ടെടി വൈഗേ.....""" തന്റെ ഇടതു വശത്ത് മൗനം പൂണ്ടു നിൽക്കുന്ന വീണയെ ചൂണ്ടികൊണ്ടവൻ പറഞ്ഞു.... """ഞാനൊന്നു വീണപ്പോൾ ....നീ കാരണം മനസ്സുലഞ്ഞു നിന്നപ്പോൾ പഴയ ഓർമകൾ പുതുക്കി എന്നിലേക്ക് തിരിച്ചുവന്ന എന്റെ പ്രണയം....എന്റെ വീണ ഇതാണ് യദാർത്ഥ പ്രണയം... കളങ്കമില്ലാത്ത... പ്രണയം.... അല്ലാതെ നിന്നെ പോലെ സ്നേഹത്തെ പണം കൊണ്ട് അളന്നു നോക്കി പ്രണയിക്കുന്നതല്ല.... അത് നിനക്ക് പിന്നീട് മനസ്സിലാകും....""" ചൂണ്ടു വിരൽ നീട്ടി അവൾക്കുനേരെയവൻ ശബ്ദം ഉയർത്തിയതും കൈകൂപ്പി നിന്നു അവൾ.....

"""പക്ഷെ... പ്ലീസ്.. പ്ലീസ്... സാർ... എന്നെ ഈ നടുറോഡിൽ ഉപേക്ഷിക്കരുത് അവന്മാർ വീണ്ടും വന്നാൽ....'""" പറയുമ്പോൾ ഒന്നേങ്ങി ചിരിച്ചവൻ റോഡ് സൈഡിലെ വലിയ മൈതാനത്തിലേക്ക് മുഖം ചരിച്ചു.... """ദേ... നീ അത് കണ്ടോ....""" അവിടേക്കായി കാണുന്ന കുറെയേറെ കൂടാരങ്ങളിലേക്ക് ചൂണ്ടി നിന്നു മിഥുൻ.... """നാടോടി കൂട്ടങ്ങളാ... സ്ത്രീകളും കുഞ്ഞുങ്ങളും ഒക്കെ ഉണ്ട്‌.... അഹങ്കാരത്തിന്റെയും അത്യാഗ്രഹത്തിന്റെയും സ്വർണകിരീടം എടുത്തെറിഞ്ഞ് വെറും മനുഷ്യനായി അവർക്കരികിൽ ചെന്നാൽ.... ഇന്ന് രാത്രി അവർ നിനക്ക് അഭയം തരും.... ഇനി അതല്ല.... ഇപ്പോഴും പണവും സ്വത്തുമാണ് നിനക്ക് വലുതെന്നു തോന്നുന്നെങ്കിൽ ഇതിനേക്കാൾ വിലകൂടിയ കാറിന് വേണ്ടി നിനക്കിവിടെ കാത്തിരിക്കാം.....

പ്രേമിച്ചു വശത്താക്കാനുള്ള നിന്റെ പുതിയ ഇരക്ക് വേണ്ടി....."""" പറഞ്ഞവൻ തിരിഞ്ഞതും വൈഗ ദയനീയമായി ഒന്നുകൂടി അവന്റെ പേരുച്ചരിച്ചു..... """.....മിഥുനേട്ടാ...."" കേട്ടതും വാശിയോടേ തിരിഞ്ഞവൻ അവളുടെ കവിളിൽ ആഞ്ഞടിച്ചു..... """ഇത് ഞാൻ നിനക്കായ് കരുതി വെച്ചതാ.... ഇനി പഴയ ബന്ധവും പറഞ്ഞുകൊണ്ട് നീ എന്റെ കൺവെട്ടത്തു പോലും വന്നേക്കരുത്.... വാ വീണ....."" കവിളിൽ കൈചേർത്തു വിതുമ്പുന്നവളെ ആ വീഥിയിൽ ഉപേക്ഷിച്ചു മിഥുൻ കാറെടുക്കുമ്പോൾ...... ചെയ്തു കൂട്ടിയ പാപങ്ങളുടെ തിരിച്ചറിവിന്റെ വക്കിൽ നിന്നുകൊണ്ടവൾ ഒരു നിമിഷം ആ കൂടാരങ്ങളേക്ക് നോക്കി പൊട്ടി കരഞ്ഞു................(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story