വേ.. വേ... വേദാത്മിക...: ഭാഗം 5

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

സാരി ഉടുക്കുമ്പോഴും വൈഗക്ക് ചമയങ്ങൾ ചാർത്തി പൂ ചൂടുമ്പോഴും നിറഞ്ഞു വരുന്ന കണ്ണുനീരിനെ ദേവി കാണാതിരിക്കാൻ നന്നേ ശ്രമിക്കുന്നുണ്ടായിരുന്നു വേദ..... അപ്പോഴൊക്കെയും കണ്ണാടിയിൽ തെളിയുന്ന വേദയുടെ പ്രതിബിബത്തിലൂടെ വൈഗ ആനന്ദം കാണുകയായിരുന്നു .... അതികം വൈകാതെ തന്നെ മിഥുനും വീട്ടുകാരും എത്തി.... എല്ലാവരും ഉമ്മറത്തു നിരന്നിരുന്നു.... മിഥുനും അച്ഛനും അമ്മയും പിന്നെ അവന്റെ അനിയത്തിയും.... ശങ്കരനും മിഥുന്റെ അച്ഛനും വിശ്വനും കൂടി കല്യാണകാര്യങ്ങൾ ചർച്ചചെയ്യുന്നതിനിടയിലേക്ക് ചായയുമായി വൈഗ കയറി വന്നു.... എല്ലാം കണ്ടു തളർന്നു നിൽക്കുന്നവൾക്കെന്തോ അവിടെ അധികനേരം നിൽക്കാൻ തോന്നീല.... റൂമിലേക്ക് ദേവിയുടെ ശ്രദ്ധ പതിക്കും മുൻപ് ഓടി കയറിവൾ കണ്ണീരോടെ വാതിലടച്ചു... അറിയാതെ വാ വിട്ട് കരഞ്ഞതും ശബ്ദം പുറത്തുകേൾക്കാതിരുക്കാൻ ഇരുകൈകളാലെ സ്വയം വാ പൊത്തി പിടിച്ചിരുന്നു പാവം... അടക്കി പിടിച്ച വിങ്ങൽ ഇടനെഞ്ചിൽ കത്തി കുത്തിയിറക്കുന്ന വേദനയെക്കാളും വലുതാണെന്ന തിരിച്ചറിവ്......

ശ്വാസം പോലും ചുട്ടുപൊള്ളുന്ന അവസ്ഥയാണ്...... മനസ്സിനോടൊപ്പം എന്തെ മിഴികൾ അനുസരണ കാണിക്കുന്നില്ല?..... അവ നിറഞ്ഞൊഴുകുമ്പോഴെല്ലാം ശാസനയോടെ അവൾ ഉള്ളിൽ പുലമ്പി.... നീറുന്നത് വിടരും മുൻപേ കൊഴിഞ്ഞു പോയ പ്രണയത്തിന് വേണ്ടിയല്ല... പകരം സ്വന്തം കൂടെപ്പിറപ്പിന്റെ കൊടും ചതിയെ ഓർത്താണെന്ന് അപ്പോഴേക്കും അവൾ തിരിച്ചറിഞ്ഞിരുന്നു.... ❤️ പാർക്കിന്റെ ഒഴിഞ്ഞ ഒരു ഭാഗത്ത്‌ പ്രിൻസിനെ ആശങ്കയോടെ കാത്തുനിൽക്കുകയാണ് വൈഗ..... എന്ത്‌ പറഞ്ഞ് അവനെ ഒതുക്കണം എന്ന ചിന്തയാണ് അവളുടെ മുഖത്ത്..... ഫോണു കൊണ്ട് ഇടം കയ്യിൽ തട്ടി വേവലാതിയോടെ അവൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴാണ് പ്രിൻസ് ബൈക്കിൽ വന്നിറങ്ങുന്നത്....... ബൈക്കിൽ നിന്നിറങ്ങി മെല്ലെ പുഞ്ചിരിച്ചുകൊണ്ടവൻ വൈഗയുടെ അരികിലേക്ക് നീങ്ങുമ്പോൾ കള്ളനോട്ടത്തോടെ അവളും ഒന്നു ചിരിച്ചു കാട്ടി.... """നീ എന്തിനാ... ഇവിടെ വരാൻ പറഞ്ഞേ..... എന്നതാടി കാര്യം.... മുഖമൊക്കെ വല്ലാണ്ടിരിക്കുന്നല്ലോ...."""" കരുതലോടെ അവൻ അവളെ തൊട്ടപ്പോഴേക്കും ഒരു വല്ലായ്മയോടെ വൈഗ അവന്റെ കൈ എടുത്തു മാറ്റി....

""""എന്നതാ കൊച്ചേ...."""" """അത്.... അത്...... പ്രിൻസേ....""" പറയാൻ മടിച്ചു നിൽക്കുന്നവളുടെ മുഖത്തേയ്ക്ക് പ്രിൻസ് കൂർപ്പിച്ചു നോക്കി നിന്നൊന്നു ചിരിച്ചു ..... """ഹാ... പറയെടി..... കോപ്പേ.... നീ... എന്തിനാ... മറ്റവളെ പോലെ വിക്കുന്നെ....""" """അത് പ്രിൻസേ.... അത്.. മ്മ്....""" പതിയെ പതിയെ വൈഗ പറയാൻ ശ്രമിക്കുമ്പോൾ അവന്റെ മുഖം മാറുന്നുണ്ടോ എന്നായിരുന്നു അവളുടെ ശ്രദ്ധ മുഴുവൻ..... """പ്രിൻ... സേ.... എന്റെ.... എന്റെ കല്യാണം ഉ.... ഉറപ്പിച്ചു.... മി.. മിഥുൻ സാറുമായി........""" നെഞ്ചിടിപ്പോടെ അവൾ പറഞ്ഞു മുഴുവനാക്കിയപ്പോൾ ഏങ്ങി അവനോന്നു ചിരിക്കുകയാണ് ചെയ്തത്.... """ആഹാ.... അതായിരുന്നോ... ഞാനങ്ങു പേടിച്ചു പോയല്ലോ......അതിനിപ്പോ എന്നതാ....""" നിസ്സാരം പോലെ ചിരിച്ചു തള്ളുന്നവനെ കണ്ടു വൈഗ ഒന്നുകൂടി ഭയന്നു നിന്നു..... """അല്ല... പ്രിൻസേ...""" """എടി അതിനെന്നാത്തിനാ നീ ഇങ്ങനെ പേടിക്കുന്നെ.... നിന്റെ അപ്പനോട് ധൈര്യമായി പറയെടി.....നിനക്കീ പ്രിൻസ് സാമൂവലിനെ ഇഷ്ട്ടാന്ന്...""" മറുപടി പറയാതെ വിരൽ ഞൊട്ടി നിൽക്കുന്നവളെ നോക്കി അവൻ അടുത്തേയ്ക്ക് നീങ്ങി.... ""

"എന്നാ... നിനക്ക് പേടിയാണോ.... അല്ലേൽ ഞാൻ അമ്മച്ചിയെ കൂട്ടി നിന്റെ വീട്ടിലോട്ട് വരട്ടെ....""" """അയ്യോ വേണ്ട....""" ""...പിന്നെ...""" """"ഓ... എന്റെ പ്രിൻസേ ഇത്... ഇതങ്ങനെ നിസ്സാരമായി പറഞ്ഞ് തീർക്കാനൊന്നും പറ്റില്ല......... അങ്ങനെയൊന്നും നിന്റെ കാര്യം എന്റെ വീട്ടിൽ പറയാൻ പറ്റില്ല......"""" പറഞ്ഞതും അവനൊന്നു മാറി തുടങ്ങിയിരുന്നു.... """അതെന്നാ.... വൈഗേ..... വേറെ... എന്തേലും പ്രേശ്നമുണ്ടോ....""" പ്രിൻസ് ഗൗരവത്തിൽ അവൾക്ക് നേരെ കണ്ണോടിച്ചു..... """അത്....പിന്നെ .... നീ... നീ... ക്രിസ്റ്റൻ അല്ലേ..... ന്റെ അച്ചനും അമ്മേം സമ്മതിക്കില്ല....""" """എന്നാ...വേണ്ട.... നിന്റെ സാധനങ്ങളെല്ലാം എടുത്തോണ്ട് ഇറങ്ങിക്കോ...അമ്പലത്തിലോ ചർച്ചിലോ... നിനക്കിഷ്ടമുള്ളിടത്തു കൊണ്ട് പോയ്‌ ഒരു താലി അങ്ങോട്ട് കെട്ടിക്കോളാം ഞാൻ.... എന്റെ അമ്മച്ചിക്ക് ജാതീം മതോന്നും ഒരു പ്രശ്നമേ അല്ല....... പിന്നെ നിന്നെ പട്ടിണിക്കിടാണ്ട് നോക്കാനുള്ള ചങ്കുറപ്പും ആരോഗ്യോക്കെ കർത്താവെനിക്ക് തന്നിട്ടുണ്ടെടി...."""" സ്വന്തം ഇടം നെഞ്ചിൽ തട്ടി പറയുന്നവനെ പുച്ഛത്തോടെ അവളൊന്നു നോക്കി.... "

""പട്ടിണിയില്ലാതെ നോക്കും പോലും..."" മനസ്സിൽ പറഞ്ഞവൾ ചുണ്ടു കോണിച്ചു കാട്ടി.... "'"എന്നാ.... നിനക്കത് പോരായോ..... നിന്നെ അങ്ങനെ ഒരുത്തനും വിട്ടു കൊടുക്കില്ലെടി ഈ പ്രിൻസ്... ഇപ്പോ ടെൻഷൻ ഒക്കെ മാറീല്ലേ....""" """ഓ... എടാ.... അങ്ങനെ ഇറങ്ങി വന്നാ എന്റെ എന്റെ...""" പറഞ്ഞവൾ കാരണങ്ങൾ തിരഞ്ഞു അവനെ പതറി നോക്കി...... """ആ....എന്റെ അച്ഛന് അറ്റാക്ക് വരും...... ഡാ.... എന്റെ.... അച്ഛൻ....അച്ഛൻ ഒരു ഹാർട്ട് പേഷ്യന്റാ...... എന്റെ അച്ഛന് എന്തെങ്കിലും പറ്റിയ പിന്നെ ഞാൻ..... ഞാൻ ജീവിച്ചിരിക്കില്ല..... അത്രക്ക് ഇഷ്ട്ടാ എനിക്കെന്റെ അച്ഛനെ......"" നുണയോടൊപ്പം വാ പൊത്തി കരയുന്നവളെ പല്ലിരുക്കികൊണ്ടവൻ അടിമുടി നോക്കി.... ഏൽക്കുന്നില്ല എന്നറിഞ്ഞതും ഒന്നുകൂടി ഏങ്ങി കരഞ്ഞവൾ തുടർന്നു.... """ഞാൻ... ഞാൻ ഒരു ക്രിസ്ത്യാനിടെ കൂടെ പോയാൽ എന്റെ കുടുംബത്തിന്റെ മാനം അഭിമാനം... പിന്നെ... പിന്നെ.. പാവം.. വേദേടെ ഭാവി.... """ അവസാനത്തെ വാക്കിനു മുൻപേ പ്രിൻസ് കരം അവളുടെ വലം കൈ മുട്ടിനെ മുറുക്കിയിരുന്നു........ വാശിയോടെ അവളെ അവനരികിലായ് ചേർത്തു നിർത്തി..... """.....ടി.... പുല്ലേ....."" അവളുടെ കണ്ണുകളിലേക്ക് നോക്കുന്നവന്റെ മിഴികൾ അപ്പോഴേക്കും ചുവന്നു തുടങ്ങിയിരുന്നു..... ""

"""നീ എന്തോന്നാടി പറഞ്ഞ് വരുന്നേ... ഏ....എന്റെ ജാതിയും മതവും അവസ്ഥയും എല്ലാം കണ്ടിട്ട് തന്നെയല്ലെടി... എന്റെ പിറകേ പട്ടിയെ പോലെ നീ നടന്നത് അല്ലേ. .... """ അവൻ ഒന്നു കൂടി പിടിമുറുക്കുമ്പോൾ അവന്റെ കൈകളിൽ കിടന്നവൾ കുതറി... """ആ.... പ്രിൻ.... സേ.... വിട്..."" """"ഞാനല്ല നീയാ എന്റെ പിന്നാലെ നടന്നത്.... ആട്ടി പായിച്ചിട്ടും..... ചെവി പൊട്ടുന്ന കണക്കേ ചീത്ത പറഞ്ഞിട്ടും അവസാനം എന്റെ കയ്യീന്ന് രണ്ടു കിട്ടീട്ടും നീ അടങ്ങീയൊ.... ഒടുക്കം പാവം തോന്നി ഇത്തിരി സ്നേഹം കാണിച്ചപ്പോ..... എന്നെ തെയ്ക്കാൻ നോക്കുന്നോടി... """ പറഞ്ഞവൻ പിടി വിട്ട് അവളെ തള്ളുമ്പോഴും ദേഷ്യം കൊണ്ട് വിറക്കുകയാരുന്നു പ്രിൻസ്....... ചൂണ്ടുവിരൽ കറക്കി അവളെ രൂക്ഷമായി നോക്കി പ്രിൻസ്.... """"നിന്റെ ദിവ്യ പ്രണയോം തേങ്ങാ കൊലയും ഒന്നും കണ്ടിട്ടല്ല... പക്ഷെ എന്നെ ചതിച്ച് മറ്റുള്ളവരുടെ മുന്നില് എന്നെ ഒരു പൊട്ടനാക്കാനാണ് നിന്റെ ഭാവമെങ്കില് പുന്നാര മോളെ..... ഒരു കുപ്പി ആസിഡിലോ പെട്രോളിലോ തീർക്കും നിന്നെ ഞാൻ.... ഈ പ്രിൻസാ പറയുന്നെ..... നിന്നെ കൊന്നിട്ട് എനിക്ക് ജയിലിൽ പോകാൻ ഒരു മടിയുമില്ലെടി പുല്ലേ...... ""

"" പറഞ്ഞ് നിർത്തിയവൻ ഒന്നു നിശ്വസിച്ചു..... അപ്പോഴേക്കും പേടിച്ചറണ്ട് കണ്ണുകൾ നിറഞ്ഞിരുന്നു വൈഗയുടെ.... മെല്ലെ ഭാഗം ചുണ്ടു ചരിച്ചു പതിയെ ചിരിച്ചു..... """"എന്റെ വൈഗ കൊച്ച് മര്യാദക്ക് തന്തപടിയോടു പറഞ്ഞ് ആ കല്യാണം മുടക്കാൻ നോക്ക്... മ്മ്... ചെല്ല്.... """ ആജ്ഞാപിച്ചവൻ തിരിഞ്ഞു ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്യും മുൻപ് ഒരു തവണ കൂടി ഭയത്താൽ വിരണ്ടു നിൽക്കുന്നവളുടെ മുഖത്തേക്ക് നോക്കി.... '"""ഇനി അതല്ല.... എന്നെ ഒഴിവാക്കി.... ആ മിഥുനെ കെട്ടാനാണ് ഉദ്ദേശമെങ്കില്..... നിന്നെ കോളേജിൽ വെച്ച് തീർക്കും എന്ന് പറഞ്ഞാൽ തീർത്തിരിക്കും.... പ്രിൻസിന് ഒരു തന്തേ ഉള്ളൂ..... കേട്ടോടി.........'""" അവന്റെ നാവിൽ നിന്നും ഏറിവന്ന മൂർച്ചയേറിയ വാക്കുകൾ വൈഗയുടെ നെഞ്ചിടിപ്പ് ഒന്നു കൂടി കൂട്ടി..... ചുണ്ടിൽ ഊറിയൊരു ചിരിയോടെ അവൻ ഹെൽമെറ്റ്‌ വെച്ചു.... ❤️ """""നിനക്കിത് വേണം..... ഇത് തന്നെ വേണം.... എത്ര തവണ പറഞ്ഞതാ ഞാൻ അവന്റെ പിന്നാലെ പോവല്ലേ പോവല്ലേന്ന്... അപ്പൊ അവൾക്ക് കലിപ്പന്റെ കാന്താരി ആകണം.... ആ അനുഭവിച്ചോ...."""" വീടിന്റെ പിറക് വശത്തെ വാഴത്തോപ്പിൽ നിന്നുകൊണ്ട് സൗമ്യയുടെ ശാസന കേട്ട് പെരുവിരൽ നഖം കടിച്ച് വേവലാതിയോടെ മുഖം ചുളിക്കുന്നുണ്ടായിരുന്നു വൈഗ.... ""

"""എടി.... നീ... ഇങ്ങനെ പറയാതെ അപ്പഴത്തെ ഒരു ആവേശത്തിന് ഞാൻ അങ്ങനെയൊക്കെ ചെയ്തു പോയ്‌ ഇനി ഇതിൽ നിന്ന് ഒന്ന് ഊരാനുള്ള വഴി പറഞ്ഞ് താടി പോത്തേ.... """ വൈഗ അവളുടെ ചുമലിൽ കൈചേർത്തു പറയുമ്പോൾ സൗമ്യ ആ കൈയെ പതിയെ മാറ്റി.... """"എന്റെ വൈഗേ.....ഇതിൽ നിന്ന് നിന്നെ രക്ഷപെടുത്താൻ ദൈവം തമ്പുരാനല്ലാതെ മറ്റാർക്കും കഴിയൂന്ന് എനിക്ക് തോന്നുന്നില്ല....തൽക്കാലം നീ അവനെ വിളിച് കല്യാണം മുടങ്ങി എന്ന് പറയ്യ്... അല്ലാതെ അവൻ അടങ്ങൂന്ന്‌ എനിക്ക് തോന്നിന്നില്ല വൈഗേ...""" ആശങ്കയോടെ തറയിലേയ്ക്ക് മിഴികൾ പതറുന്നവളോടായി സൗമ്യ പറഞ്ഞു.... """അതെങ്ങനാ.... ഇത് മുടങ്ങിയ ഉടനെ അവന്റെ അമ്മച്ചിയേം കൊണ്ട് വീട്ടിൽ വരാനിരിക്കുവല്ലേ ശവം....അവൻ വാശി കേറി നിൽക്കാ....രണ്ട് ദിവസായി ഫോൺ വിളിച്ചിട്ട് എടുക്കാഞ്ഞിട്ട് ഇപ്പോൾ മുഴുവൻ ഭീഷണിപെടുത്തുന്ന മെസ്സേജുകളാ അയക്കുന്നെ ആ ചെകുത്താൻ.......""" ഈർഷ്യയോടെ പറഞ്ഞവൾ നെറ്റിയിലേക്ക് വിരലമർത്തി..... """മോളെ നീ കളിക്കുന്നത് പ്രിൻസിനോടാ.... എനിക്കെല്ലാകൂടി കേട്ടിട്ട് പേടിയാകുന്നുണ്ട്.......

ഒന്നിനും ഒരു മടിയുമില്ലാത്തവനാ....ആ പ്രിൻസ് പറഞ്ഞാ പറഞ്ഞതാ...... നീ കോളേജിൽ വന്നാൽ എന്തു വേണേലും സംഭവിക്കാം...."""" """എന്നാ...ഞാൻ കുറച്ചുദിവസത്തേയ്ക്ക് കോളേജിൽ പോകാതിരുന്നാലോ...""" പറയുമ്പോൾ ഇടയ്ക്കവൾ അടുക്കളയിൽ നിൽക്കുന്ന ദേവി നോക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നുണ്ടായിന്നു....... """"എത്ര ദിവസത്തേയ്ക്ക്.... എടി... രണ്ടു ദിവസം വേദക്ക് പനിയായത് കൊണ്ട് അവൾ ലീവ് എടുത്തപ്പോൾ .... അവനെ പേടിച്ച് അവൾക്ക് കൂട്ടിനാണെന്നും പറഞ്ഞു നീയും ലീവ് എടുത്തു..... ഇനിയും മുങ്ങാൻ നിന്നാൽ വാശി കേറി അവൻ വീട്ടിൽ വന്ന് നിന്നെ തട്ടും.... അവന്റെ ഗുണ്ട ഫ്രണ്ടിനെയൊക്കെ നിനക്കറിയാല്ലോ.... ഇവന്മാർക്കെതിരെ പോലീസ് കംപ്ലയിന്റ് പോലും വില പോകില്ല.....""" ""ശോ ......നീ ഇങ്ങനെ പേടിപ്പിക്കാതെടി....""" """"പേടിപ്പിച്ചതൊന്നും അല്ല.... കാര്യം പറഞ്ഞെന്നെ ഉള്ളൂ....... നീ അവനെ മയത്തിൽ കാര്യം പറഞ്ഞ് സമാധാനിപ്പിക്ക്.... എന്നിട്ട് മിഥുൻസാറിനെ ആ പാവം വേദക്ക് കൊടുക്ക്.... അല്ലാതെ നാളെ നിനക്ക് ജീവനോടെ കോളേജിൽ കയറാൻ പറ്റൂന്ന് എനിക്ക് തോന്നുന്നില്ല.... ""

സൗമ്യ അത് പറയുമ്പോൾ വൈഗയുടെ നോട്ടം മുഴുവൻ അടുക്കളജനാലയിലൂടെ കാണുന്ന വേദയുടെ മുഖത്തായിരുന്നു .... """അത് ഒരിക്കലും നടക്കാൻ പോണില്ല.... മിഥുൻ സാറിനെ മോഹിച്ചത് ഈ വൈഗയാ... മോഹിച്ചതൊന്നു ആർക്കും വിട്ട് കൊടുത്ത ശീലം ഈ വൈഗക്ക് ഇല്ല മോളെ... അതും ആ അലവലാതിക്ക് വേണ്ടി.... """ """പിന്നെ എന്താ മോളെ ഉദ്ദേശം അവന്റെ മുന്നില് തല വെച്ചു കൊടുക്കാനാണോ....."" """"....അല്ല.... """ """"...പിന്നെ....""" വേദയിലേക്കുള്ള നോട്ടം മാറ്റാതെ വൈഗ മറുപടി നൽകി.... """ചെറിയൊരു വഴി തെളിഞ്ഞു വരുന്നുണ്ട്..."""" """"...വഴിയോ....ഒന്ന് തെളിച്ചു പറയെന്റെ വൈഗേ.... വീണ്ടും കുടുക്കിൽ പോയ്‌ ചാടുവാണോ നീ.....""" സംശയം മാറാതെ സൗമ്യ ചോദിച്ചു..... ""ഒരു ചെറിയ പരീക്ഷണം......പരാജയപ്പെട്ടാൽ ഞാൻ അതോടെ തീരും...... പകരം വിജയിച്ചാൽ രണ്ട് പേരുടെ ശല്യാ തീരാൻ പോണേ......""" """തീർക്കാനോ.....ഇവളിതെന്തൊക്കെയാ.... പറയുന്നെ...... പേടിയാവുന്നല്ലോ ഈശ്വരാ........ ദേ മോളെ മിഥുൻ സാർ അല്ല പ്രിൻസ് ആ ഓർമ വേണം നിനക്ക്...."""' """നമ്മുടെ ജീവൻ രക്ഷിക്കാൻ മറ്റൊരാളെ ബലിയാടാക്കുന്നത് ഒരു തെറ്റല്ലല്ലോ സൗമ്യേ...."""" ഉറച്ചശബ്ദത്തോടെ വൈഗ അങ്ങനേ നിന്നു......... """ബലിയാടോ.......നീ ഇത് ആരുടെ കാര്യാ പറയണേ...""" ജനലിനിടയിൽ നിന്നും കാണുന്നവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ക്രൂരമായി ചിരിച്ചവൾ മെല്ലെ പറഞ്ഞു........ """".....വേദ....."""".....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story