വേ.. വേ... വേദാത്മിക...: ഭാഗം 8

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

വൈഗയുടെ കഴുത്തിടുക്കിൽ ചേർത്ത് വെച്ച വിരലുകൾക്ക് ശക്തി കൂടുന്തോറും എന്തുകൊണ്ടോ അവന്റെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.... """ഒന്നുമല്ലേലും അവള് നിന്റെ കൂടെ പിറപ്പല്ലേടി കോപ്പേ.... നിനക്ക്....നിനക്കൊക്കെ എങ്ങനെ തോന്നി......."""" ഒന്നു നാവനക്കാൻ കൂടി കഴിയാതെ ബലിഷ്ഠമായ അവന്റെ കരങ്ങളിൽ കിടന്നവൾ പിടക്കുമ്പോഴേക്കും ആരെക്കെയോ അടുത്തു കൂടുന്നത് കണ്ടവൻ പെട്ടെന്ന് അവളെ തള്ളിമാറ്റി..... """ഇനി പ്രിൻസിന് നിന്നെ വേണ്ടടി പുല്ലേ... """ പറഞ്ഞവൻ വലം കൈപട വെറുപ്പോടെ അവനു നേരെ നീട്ടി പിടിച്ചു..... """നീ ഇനി എന്റെ... ഈ പ്രിൻസിന്റെ കാൽ ചുവട്ടിൽ വീണ് കിടന്ന് കരഞ്ഞാലും എനിക്ക് നിന്നെ വേണ്ട..... അത്രക്കും അറപ്പാ നിന്നെ എനിക്ക്.............പക്ഷെ പുന്നാര മോളെ..... നീ ജയിക്കാൻ വേണ്ടി ചെയ്തു കൂട്ടിയ ഈ തന്തയില്ലാത്തരമുണ്ടല്ലോ... അതിനൊക്കെ നിന്നെ കൊണ്ട് എണ്ണി എണ്ണി കണക്കു പറയിപ്പിച്ചിട്ടേ ഈ പ്രിൻസ് അടങ്ങത്തൊള്ളൂടി.... നീ ഓർത്ത് വെച്ചോ...."""" അവൾക്ക് നേരെ വിരൽ ഞൊടിച്ചു കൊണ്ടവൻ കടന്നു പോകുമ്പോഴും കഴുത്തിൽ മുറുകി പിടിയുടെ ആഘാതം മാറിയിരുന്നില്ല വൈഗയ്ക്ക്.... ❤️

വാഷ്സ്‌പെസിൽ നിന്നും കൈകുമ്പിളിൽ വെള്ളമെടുത്തു മുഖത്തേക്ക് ആഞ്ഞടിച്ചു മുന്നിലെ കണ്ണാടിയിലേക്ക് ഇമവെട്ടാതെ നോക്കി നിൽക്കുകയാണ് പ്രിൻസ്..... താടി രോമങ്ങൾക്കിടയിൽ നിന്നും ഇറ്റ് വീഴുന്ന വെള്ളത്തുള്ളികൾ വിരിമാറിലേക്ക് വീണതും അസഹനീയമായ നീറ്റൽ പുകഞ്ഞു വന്നു..... ഇന്നലെത്തെ പിടിവലിയിൽ അവളുടെ നഖം കൊണ്ടതാണ്..... """......സ്സ്....""" എരിവ് വലിച്ചവൻ കണ്ണുകൾ ഇറുക്കിയടക്കുമ്പോൾ കരഞ്ഞു കലങ്ങിയ ഇരു മിഴികളാണ് തെളിഞ്ഞു വരുന്നത്.... അവൾ..... വേദ...... """ഇതിലും ഭേദം നിനക്ക് എന്നെ ഒന്ന് കൊന്നൂടായിരുന്നോ...""" ശ്രവണബിന്ദുക്കളിൽ ആ ദയനീയശബ്ദം മുഴങ്ങി കേട്ടുകൊണ്ടേയിരുന്നു.... തെറ്റ് മുഴുവൻ ചെയ്തത് വൈഗയും ഞാനുമാണ് ശിക്ഷ ഏറ്റുവാങ്ങിയത് അവളും..... ആ പാവം എന്തറിഞ്ഞിട്ടാ... മുൻപും വേദനിപ്പിച്ചിട്ടേയുള്ളൂ .... ഒത്തിരി വട്ടം കുറവിനെ ചൊല്ലി പരിഹസിച്ചിട്ടേയുള്ളൂ....... അതും വൈഗയുടെ വാക്കുകൾ കേട്ട്.... പക്ഷെ ഇത്..... ഇത്..... എത്ര തന്നെ ന്യായീകരിക്കാൻ ശ്രമിച്ചാലും.....

സ്വയം ഉയർന്ന ചിന്തകൾക്കൊപ്പം ആദ്യമായി തൊട്ടറിഞ്ഞ അവളുടെ ചുടുശ്വാസം കൈവെള്ളയിൽ പടർന്നു കയറുന്നുണ്ടായിരുന്നു.... ആ മൃതുമേനിയെ ചേർത്തു പിടിച്ച കൈകൾ കൊണ്ടവൻ അവനെ തന്നെ പൊതിഞ്ഞു നിന്നു..... ഇടം നെഞ്ചിൽ കുറ്റബോധം തളം കെട്ടി നിൽക്കുമ്പോഴും മനസ്സിലെവിടെയോ ഒരു മഞ്ഞുതുള്ളി ഒഴുകും പോലെ..... ഇതിനൊക്കെ എന്താണ് അർഥം എന്ന് മനസ്സിലാകുന്നതേയില്ല.... മനസ്സിൽ കടന്നുകൂടിയ ചിന്തകൾ മനപ്പൂർവം മറച്ചവൻ തികട്ടലോടെ ആ പേര് ഓർത്തെടുത്തു.... വൈഗ.... നാവ് കൊണ്ട് പറയുമ്പോൾ എന്തെന്നില്ലാത്ത വെറുപ്പ് തോന്നിപോകുന്നു .......... ഇത്രനാൾ ഒരു നിധി പോലെ ഉൾനെഞ്ചിൽ കൊണ്ട് നടന്ന പ്രണയത്തോട് പോലും അറപ്പ് തോന്നുന്നു..... അറിയണം.... താനറിയാതെ അവർക്കിടയിൽ നടന്നത് എന്താണെന്ന്....? വൈഗയുടെ സ്ഥാനത്ത് എങ്ങനെ വേദ എത്തിപ്പെട്ടു എന്ന്...? ❤️ ക്ലാസ്സ്‌ മുറിയുടെ മുന്നിലൂടെ ആടിയാടി വരുകയാണ് സൗമ്യ.... സ്വപ്നലോകത്തെന്ന പോൽ ചെറു പുഞ്ചിരിയോടെ നടന്നു വന്നതും മുന്നിൽ സ്റ്റെപ്പിന്റെ സൈഡ് ചേർന്ന് നിൽക്കുന്ന ആളെ കണ്ട് ഒരു നിമിഷം ഞെട്ടി പോയ്‌.....

മാറിൽ കൈപിണഞ്ഞു ദഹിപ്പിക്കുന്ന കണ്ണുകളാലെ അവളെ തന്നെ നോക്കി നിൽക്കുകയാണ് പ്രിൻസ്.... ഇമവെട്ടാതെ ഭയത്തോടെ നിന്നവൾ പൊടുന്നനെ തിരിഞ്ഞതും..... """ഓടിയാൽ ഓടിച്ചിട്ട് തല്ലും ഞാൻ......"" പിന്നിൽ നിന്നും കടുപ്പത്തിലുള്ള ശബ്ദം കേട്ടവൾ അറിയാതെ അവനു മുന്നിലേക്ക് തിരിഞ്ഞു പോയ്‌.... ഒറ്റ പിരികം വില്ലുപോലെ വളച്ചവൻ അവൾക്ക് നേരെ നടന്നുവരുന്തോറും നെഞ്ചിടിപ്പ് കൂടി വരുന്നുണ്ടായിരുന്നു സൗമ്യയുടെ..... നടന്നവൻ അവൾക്കരികിലായി നിന്നു.... പരമാവധി ശാന്തനായി പതിഞ്ഞ ശബ്ദത്തിൽ അവൻ സ്വരം ഉയർത്തി..... """""...പ്രിൻ.... സേ...""" നിർവികാരനായി പ്രിൻസ് സൗമ്യയുടെ മുഖത്തേയ്ക്ക് നോക്കി..... """"ഇന്നലെ എന്നതാ നടന്നത്......? വൈഗയെ കൊണ്ടു വരാൻ പറഞ്ഞപ്പോ നീ എന്നാത്തിനാ വേദയെ സ്റ്റോറൂമിൽ എത്തിച്ചേ.....?'''""" ചോദ്യങ്ങൾ അവൾക്ക് നേരെ നിരത്തിവെച്ചവൻ സൗമ്യയിലേക്ക് അങ്ങനേ നിന്നു.... ""അ... അത്... പ്രിൻസേ.... എനിക്കും അ... റിയില്ല....""" വിറച്ചു വിറച്ചു പറഞ്ഞവൾ ശങ്കയോടെ അവനു നേരെ കള്ളനോട്ടമെറിഞ്ഞു.....

"""ഇ... ഇന്നലെ..... ഞാൻ... വൈഗയെ....സ്റ്റോറൂമിലേക്ക് പോകാ... ൻ....വിളിച്ചതാ അപ്പൊഴേക്കും..... വേദ വന്നിട്ട്.... നീ അവളെ കണ്ടിട്ട്....?""" പറഞ്ഞു തീർക്കാൻ കഴിയാതെ ഉമിനീരിറക്കി നിൽക്കുന്നവളെ കണ്ട് പ്രിൻസ് തല മെല്ലെ അനക്കി ആഞ്ഞൊന്നു ശ്വാസം വലിച്ചു ഊതി വിട്ടു...... മാറിൽ കെട്ടിവെച്ചിരുന്ന വലം കൈ നേരെ പോയത് അവന്റെ പാന്റ്പോക്കറ്റിലേക്കാണ്.... പകപ്പോടെ അവൾ നോക്കി നിൽക്കെ അവനൊരു സർജിക്കൽ നൈഫിനെ പുറത്തെടുത്തു..... """"നിനക്ക് ഇതെന്താണെന്ന് മനസ്സിലായോ....?""" അതിനെ തന്നെ തിരിച്ചും മറിച്ചും കാട്ടിയവൻ അവളോടായി ചോദിച്ചു..... """ഇത് സർജിക്കൽ ബ്ലൈഡ് അല്ലേ..... ഈ ഡോക്ടർമാരൊക്കെ യൂസെയ്യുന്ന....അ... ല്ലേ....."" സംശയം വിട്ടുമാറാതെ സൗമ്യ നിൽക്കെ അവനൊന്നെങ്ങി ചിരിച്ചു.... """മ്മ്....അതന്നെ...... പക്ഷെ.... ഒരു ചെറിയ തിരുത്തുണ്ട്.... ഇത് ജീവൻ രക്ഷിക്കാനുള്ളതല്ല പകരം നിന്റെ ജീവനെടുക്കാനുള്ളതാ......"""" പറയുമ്പോൾ നെഞ്ചോന്നു പിടഞ്ഞുകൊണ്ടവൾ അങ്ങോട്ടുമിങ്ങോട്ടും മിഴികൾ പായിച്ചു....... തങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല.....

"""എന്നതാ സൗമ്യേ പേടിച്ചു പോയോ......""" """"......മ്മ്മ്....."""" വെള്ളിവീണ ഒച്ചയിൽ അവളൊന്നു മൂളി.... """"ദേ..ഇത്...... ഈ... സാധനം നിന്റെ കൊരവള്ളിയിലൊക്കൊന്നു തലോടി വിട്ടാ മതി.... വെയ്ൻ രണ്ടായി പിളർന്ന് മുല്ലപെരിയാറു പൊട്ടണ മാതിരി ഒഴുകും നിന്റെ കഴുത്തിൽ നിന്ന് ചോര ....."""" കഴുത്തിൽ കൈ ചേർത്ത് നിൽക്കുന്നവൾക്ക് നേരെ പല്ലിറുക്കികൊണ്ട് ഭീഷണിസ്വരമുയർത്തിയവൻ ചുറ്റുമൊന്നു കണ്ണോടിച്ചു..... """പിന്നെ....നിനക്ക് എന്നതാ പറ്റിയേന്ന് പോലും ഈ പിള്ളേര് അറിയും മുന്നേ... നീ പരലോകത്ത് ചെന്നെത്തീട്ടുണ്ടാവും....""" പറഞ്ഞു നിർത്തിയവൻ കത്തി താഴ്ത്തി.... """ഇനി എന്റെ സൗമ്യ കൊച്ച് ഒള്ളത് പറയും അല്ല്യോ.....""" നെറ്റിച്ചുളുക്കി കൊണ്ടവൻ അവൾക്ക് നേരെ ക്രൂരമായി പുഞ്ചിരിച്ചു.... """എന്നെ ഒന്നും ചെയ്യല്ലേ പ്രിൻസേ... ഞാൻ.. ഞാൻ പറയാം...""" ""ആഹാ... മിടുക്കി.... ഇനി നീ പറഞ്ഞോ....""" """അത്.... ഞാൻ....എല്ലാം... എല്ലാം... ചെയ്തത്....വൈഗ പറഞ്ഞിട്ടാ...."""" അവനു മുന്നിൽ തലകുനിച്ചവൾ തുടർന്നു....

"""നീ അവളെ പെട്രോളോഴിച്ചു കത്തിക്കുമെന്ന് പറഞ്ഞപ്പോ.... നിന്നിൽ നിന്ന് രക്ഷപെടാനാ അവള് വേദയെ നിന്റെ മുന്നിലെത്തിച്ചത്..... അ... അതിന് വേണ്ടി.... അവളിന്നലെ വെയർ ചെയ്ത അതേ ഡ്രസണിഞ്ഞു അവളെ പോലെ ഒരുങ്ങി......നിന്നെ... കൺഫ്യൂസ് ചെയ്യിക്കയായിരുന്നു....വൈ... ഗാ....""" ഒറ്റ ശ്വാസത്തിൽ തത്ത പറയുന്നത് പോലെ പറഞ്ഞു നിർത്തിയാവൾ അവനെ നോക്കുമ്പോൾ ദേഷ്യത്തോടെ സൗമ്യയെ ചൂഴ്ന്നു നോക്കി നിൽക്കുകയാണ് പ്രിൻസ്.... """" പിന്നെ ആള് മാറി നീ വേദയെ സ്റ്റോറൂമിൽ കയറ്റിയതും അവൾടെ നിർദേശപ്രകാരമായിരുന്നു.... വിശാലും ഗാങ്ങും അവിടെ വന്നതും നിങ്ങൾടെ ഫോട്ടോസ് കോളേജ് മുഴുവൻ സ്‌പ്രെഡ്‌ ആക്കിയതും.....""" """""അപ്പൊ എന്നെ കൊണ്ടാപാവത്തിനെ കൊല്ലിക്കാനായിരുന്നല്ലേടി... നിങ്ങൾടെയൊക്കെ പ്ലാൻ....."""" ഇടറിയശബ്ദത്തിൽ പറഞ്ഞവൻ പൊടുന്നനെ സൗമ്യയുടെ കൈ തണ്ടയിൽ പിടി അമർത്തിയതും അവളൊന്നാളി.... """ഇതിനും മാത്രം എന്തു ദ്രോഹാടി അവള് നിങ്ങളോടൊക്കെ ചെയ്തത്.....""""

നിശബ്ദമായി സൗമ്യ നിൽക്കുമ്പോൾ എന്തുകൊണ്ടോ പ്രിൻസിന്റെ കണ്ണുകളിൽ നനവ് പടരുന്നുണ്ടായിരുന്നു...... """ഒന്നുമല്ലേലും അവളൊരു പെണ്ണാണെന്നെങ്കിലും കരുതിക്കൂടായിരുന്നോ.....നിങ്ങൾക്കൊക്കെ.... ഞാൻ.. ഞാൻ... അവളെ കൊന്നിരുന്നെങ്കിൽ ആള് മാറി ആസിഡ് ഒഴിച്ചിരുന്നെങ്കിൽ പിന്നെ... പിന്നെ... ഈ ജന്മം എനിക്ക് സ്വസ്ഥത കിട്ടുവായിരുന്നോടി പന്ന....""" കയ്യിൽ പിടിമുറിക്കിയവൻ പറഞ്ഞ വാക്ക് മനപ്പൂർവം പാതി മുറിച്ചു മിഴികൾ ഇറുക്കി അടച്ചു നിന്നു......... സ്വയം ശാന്തനായി കണ്ണു തുറന്ന് നോക്കുമ്പോൾ അവന്റെ പിടിയിൽ വേദനകൊണ്ട് പുളയുകയിരുന്നു സൗമ്യ.... മെല്ലെ കരമടർത്തി ഇളിക്കു കൈ കൊടുത്തു.... "”"""ഇത്രേ ഉള്ളോ.... അല്ല... ഇനി... വേറെന്നതേലും ഉണ്ടോ....""" ഇരു പുരികവും ഉയർത്തി ' എന്താണ് ' എന്ന ഉദ്ദേശത്തിൽ അവൻ മുഖം ചരിച്ചപ്പോൾ സൗമ്യ മെല്ലെ ചൂണ്ടു വിരൽ കാട്ടി.... """ഒ... ഒരു... കാര്യം കൂടിയുണ്ട്..."" ""'....എന്നതാ.....""" """"അത്...അത് പിന്നെ...... """" പറയാൻ കഴിയാതെ സൗമ്യ നിന്നതും പ്രിൻസിന് ദേഷ്യം കേറി..... """പറയെടി... പുല്ലേ....""" """അത്....മിഥുൻ സാറിനെ വേദക്ക് ഇഷ്ട്ടമായിരുന്നു.... """ കേട്ടതും അവന്റെ നെഞ്ചോന്ന് പിടച്ചിരുന്നു..... അവനറിയാതെ.......

അത്ര നേരവും കോപത്തോടെ വിറച്ചു നിന്നവൻ ക്ഷണനേരം കൊണ്ട് മൗനത്തിലാണ്ട് പോയ്‌...... """ഇ... ഇഷ്ട്ടോന്നു പറഞ്ഞാ... ഞങ്ങളെല്ലാരും കൂടി പറഞ്ഞു വരുത്തിച്ച ഇഷ്ട്ടാ..... സാറിന് വേദയോട് താല്പര്യം ഉണ്ടെന്ന് ഞങ്ങൾ പറഞ്ഞപ്പോ അവളതങ്ങു വിശ്വസിച്ചു... ഒടുവില് മിഥുൻ സാറ് വൈഗയെ പെണ്ണ് കാണാൻ വന്നൊപ്പോഴാ വേദയെല്ലാം അ.... അറിയുന്നേ....""" പറയുമ്പോഴൊക്കെയും അവന്റെ കണ്ണുകളിൽ മറ്റെന്തെക്കെയോ ഭാവമായിരുന്നു..... """അപ്പൊ... അപ്പൊ... എന്നെ ചതിച്ചു വൈഗ സ്വന്തമാക്കിയത്...... വേദയുടെ പ്രണയമായിരുന്നോ.....?"""" സ്വയം പറഞ്ഞവൻ നെറ്റിയിൽ വിരൽചേർത്തു നിശബ്ദമായി നിന്നതും സൗമ്യ അവന്റെ ശ്രദ്ധയിൽ പെടാതെ പിന്നിലേക്കായി അടിവെച്ചു നീങ്ങി..... പതിയെ തിരിഞ്ഞതും കേട്ടത്....... """സൗമ്യ കൊച്ചൊന്നു നിന്നെ....""" പ്രിൻസിന്റെ ശബ്ദമാണ്...... 'ഇത് കഴിഞ്ഞില്ലേ' എന്ന ഭാവത്തിൽ ആദ്യം നിന്നതുപോലെ നിന്നവൾ കണ്ണുമിഴിച്ചു നോക്കി.... """"ഇത്രയും നിങ്ങളാ പാവത്തിട്ട് കൊടുത്ത പണിയല്ലേ..... ഇനി ഞാൻ തരാൻ പോകുന്ന പണിയറിയണ്ടേ മോളെ.... """

വശ്യമായി ചിരിച്ചവൻ മെല്ലെ താടി ഉയിഞ്ഞു..... """ഇന്നലെ നിന്റെ മറ്റവനെ ഞാനൊന്നു കുടഞ്ഞായിരുന്നു.....ചെറിയൊരു പഞ്ഞിക്കിടൽസ്..... """ കേട്ടതും സൗമ്യ ഒന്നന്താളിച്ചു.... """അ... ആര്.... കാർത്തിക്കിനെയോ.....""" ""ആ അവൻ തന്നെ....""" മുന്നിലേക്ക് ഇടം കൈ വീശി പ്രിൻസ് തുടരുമ്പോഴും സൗമ്യ നെഞ്ചിടിപ്പ് കൂടി വന്നു.... """ഇന്നലെ ബോധം പോകും മുൻപ് അവന്റെ കയ്യിലെ മൊബൈൽ എനിക്ക് തന്നിട്ട് പറയുവാ....ന്റെ പ്രിൻസിച്ചായൻ ഇത് വെച്ച് എന്നാ വേണേലും ചെയ്യാൻ....? """ തമാശ കണക്കെ പറഞ്ഞവൻ അവൾക്ക് നേരെ ചിരിച്ചു കാട്ടി...... ""'നോക്കിയപ്പോ എന്നതാ..."""? "'....എന്താ...?"""" യാന്ത്രികമായി അവൾ തിരിച്ചു ചോദിച്ചു പോയ്‌.... """എന്റെ സൗമ്യകൊച്ചിന്റെ വീഡിയോ കോൾ കൃസൃതിത്തരങ്ങൾ ......"""" ഒരു നിമിഷം ഞെട്ടി നിന്നവൾക്ക് ദേഹം തളരുന്നത് പോലെ തോന്നി.... """......പ്രിൻസേ....""" """പത്തുനാൽപ്പത് വീഡിയോസ് ഉണ്ടായിരുന്നു..... അവൻ ഒന്നും കളഞ്ഞിട്ടില്ല ...ഒരു ഏഴെട്ടണം നല്ല മുറ്റിയതാ... മ്മ്.... നിന്നെ കണ്ടാ പറയത്തില്ല കൊച്ചേ...""" അവളെ അടിമുടി ഉഴിഞ്ഞവൻ കാതിലെ കടുക്കനെ ഞെരിച്ചു വിട്ടു....

. """എനിക്കിതിനോടൊന്നും പണ്ടേ വല്യ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ കൂടുതല് തപ്പാൻ പോയില്ല.... പക്ഷെ മോളെ നല്ല താല്പര്യം ഉള്ള അണ്ണമാര് സോഷ്യൽമീഡിയയിൽ വേറെയുണ്ട്....മോൾക്കറിയാലോ അല്ല്യോ.....""" """"...അയ്യോ... പ്രിൻസേ....""" """എന്റേം വേദേടേം കുറച്ച് ഫോട്ടോസ് കോളേജിലെ നാലോ അഞ്ചോ പിള്ളേര് കണ്ടത് പോലെ ആയിരിക്കില്ല മോളെ.... നീ അങ്ങ് കേറി വൈറലാവും.... പിന്നെ എന്തിനാ നീ ജീവിച്ചിരിക്കുന്നത് എന്ന് പോലും തോന്നി പോകും.... """ ഭീഷണി കണക്കേയവൻ പല്ലിറുക്കികൊണ്ട് പറയുമ്പോൾ സൗമ്യ ദയനീയമായി കേണു...... """പ്രിൻസേ.... ചതിക്കല്ലേടാ....പ്ലീസ്....""" കേട്ടതും അവനൊന്നു പൊട്ടി ചിരിച്ചു..... """എടി.....നീയൊക്കെ കളിക്കുമ്പോ അത് ആരോടാണ് എന്നൊരു ചിന്ത വേണായിരുന്നു മോളെ.... ഇങ്ങോട്ട് തന്നതിന്റെ ഇരട്ടി അങ്ങോട്ട് കിട്ടുമെന്ന കാര്യം പൊന്നു മക്കള് മറന്ന് പോയ്‌... ഇല്ല്യോ....

""" സംസാരം ഒന്നുകൂടി നേർപ്പിച്ചവൻ കീഴ്ച്ചുണ്ട് കടിച്ചു കാട്ടി... """"ഇനി അവൾക്കുള്ള കൊട്ടേഷനാ.... മ്മ്... അത് ഞാൻ പാർസൽ ആക്കി വെച്ചിട്ടുണ്ട്... "" പ്രതേകരീതിയിൽ പറഞ്ഞു തിരിഞ്ഞവൻ നടക്കുമ്പോൾ ചുവരിലേക്ക് തളർന്നു ചാരി നിന്നു സൗമ്യ.... പോയവൻ പെട്ടെന്ന് എന്തോ ഓർത്തപോൽ തിരിഞ്ഞു.... ""...ഏ...ദാ......പിന്നേം.........""" അറിയാതെ മനസ്സിൽ പറഞ്ഞു പോയ്‌ സൗമ്യ.... """ആ... ഒരു കാര്യം കൂടി...""" ലാഘവത്തോടെ പറഞ്ഞവൻ അവളെ കൂർപ്പിച്ചു നോക്കി ...... """ഇനി നീയൊക്കെ കാരണം ആ പാവം പെണ്ണിന്റ കണ്ണിൽ നിന്ന് ഒരു തുള്ളി ഒരു തുള്ളി കണ്ണുനീര് വന്നു എന്ന് ഞാൻ അറിഞ്ഞാൽ......"" കയ്യിലെ സർജികൽ നൈഫ് ഒന്നു കറക്കിവിട്ടവൻ നിന്നു... """ചോരയിന്മേല് കുളിപ്പിച്ച് കിടത്തും ഞാൻ... കേട്ടോടി.....""" അവസാനവാക്കിൽ ശബ്ദം ഉയർന്നതും വിറച്ചിരുന്നു സൗമ്യ...... """ഇനി....ഈ പ്രിൻസ് ഉണ്ടാകും വേദാത്മികയ്ക്ക് കാവലായ്.....ഒരു നിഴലുപോലെ.......""" സൗമ്യയുടെ കണ്ണുകളെ ലക്ഷ്യം വെച്ചവൻ പറയുമ്പോൾ അവന്റെ മിഴികളിലെ തീക്ഷണത അവളറിയുന്നുണ്ടായിരുന്നു.............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story