വേ.. വേ... വേദാത്മിക...: ഭാഗം 9

vedhathmika

എഴുത്തുകാരി: ചെമ്പരത്തി പെണ്ണ്

ക്ലാസ്സിൽ നിന്നിറങ്ങുമ്പോൾ വല്ലാത്ത ഭയമായിരുന്നു വേദക്ക്..... രാവിലത്തെ പോലെ വീണ്ടും ആരെങ്കിലും അനാവശ്യം പറഞ്ഞ് പിറകേ കൂടുമോ എന്ന്..... ക്ലാസ്സിലിരിക്കുമ്പോൾ പോലും അതായിരുന്നു ചിന്ത..... കോളേജ് മുറ്റവും വാക മരവും കടന്ന് മുന്നോട്ട് നീങ്ങുമ്പോഴും മിഴികൾ വീഴുന്നത് തറയിലെ ഉരുളൻ കല്ലുകളിലേക്ക് തന്നെയായിരുന്നു..... ചവിട്ടിനടക്കുന്ന കാല്പാദത്തിൽ പോലും മനസ്സിലെ അസഹനീയമായ വേദന പടർന്നിരിക്കുന്നു... നെഞ്ചിടിപ്പോടെ താഴ്ന്നു നിന്ന കണ്ണിമ മെല്ലെ ഉയർത്തി...... ഇല്ല..... ഭയപ്പെട്ടത് പോലെ ഒന്നുമില്ല..... മനസ്സിൽ കെട്ടി നിന്ന സങ്കടത്തിന് എന്തോ തെല്ലൊരുആശ്വാസം തോന്നുന്നു.... എങ്കിലും കൺകോണിലെ വറ്റാത്ത മഞ്ഞു തുള്ളിക്ക് ഇപ്പോഴും ചെറിയ നനവ് ഉണ്ട്..... മിഴികൾ അടച്ചവൾ നെഞ്ചിലേക്ക് വലം കൈ ചേർത്തപ്പോഴാണ് കോളേജ് വളപ്പിലെ കാറ്റാടി മരങ്ങളെ തഴുകി കൊണ്ടിളം കാറ്റിന്റെ കടന്ന് വരവ്..... എവിടെ നിന്നോ നേർത്തൊരു സുഗന്ധം നാസിക തുമ്പിൽ നിറഞ്ഞതും..... വിടരുവാൻ വെമ്പി നിന്നൊരു പുഞ്ചിരി പനിനീർ ചുണ്ടുകളിൽ തൊത്തി നിന്നു.....

അധരങ്ങളിൽ തെന്നി നീങ്ങിയ പുഞ്ചിരി പൂക്കളെ അവഗണിച്ച് മുന്നോട്ട് നടക്കുമ്പോൾ ഒന്ന് വ്യക്തമായിരുന്നു..... മനസ്സിൽ ശാന്തത നിഴലിച്ചിരിക്കുന്നു എന്ന്... ചിന്തകളുടെ ആക്കം കൂടുമ്പോൾ മെല്ലെ മിഴികൾ പാഞ്ഞത് പാർക്കിങ് ഏരിയയോട് ചേർന്ന കൂറ്റൻ മതിൽ കെട്ടികൾക്ക് ഭംഗിയെന്നോണം നട്ടു പിടിപ്പിച്ചിരിക്കുന്ന കുറേയേറെ തെച്ചി പൂക്കളുടെ അരികിലേക്കാണ്.... നടത്തം നീളവേ കൈ വിരലുകൾ നീട്ടി ചെറു കാറ്റിൽ ഉലസ്സുന്ന അവയെ ഒന്ന് തലോടി വിട്ടു.... ആരും കേൾക്കാതെ മൂളാൻ ആഗ്രഹിച്ചൊരു മനോഹഗാനം അപ്പോഴേക്കും നാവിൽ നിന്നും വീണിരുന്നു.... സ്വയം മറന്നു അങ്ങനേ നിൽക്കുമ്പോഴാണ് പെട്ടെന്ന് മുന്നിലൂടെ കടന്ന് പോകുന്നവരുടെ മുഖത്തു തെളിഞ്ഞ പരിഭ്രാന്തി ശ്രെദ്ധിച്ചത്..... അവളെ നോക്കി പോകുന്നവർക്ക് എന്തോ ഒരു ഭയം നിറയുന്നത് പോലെ.... സംശയത്തോടെ നിന്നവളുടെ മുഖം ചുളുങ്ങിയത് പിന്നിൽ കുറച്ചു നേരമായി കേൾക്കുന്ന ഷൂസ് ഒച്ചയുടെ അർഥം അറിഞ്ഞിട്ടു തന്നെയാണ്.... ഇത്ര നേരം ആസ്വദിച്ച സുഗന്ധം പോലും അവിടെ നിന്നായിരുന്നുവോ........

താമരമുഖം ചുവന്നു തുടുത്തതിനൊപ്പം തെല്ലൊന്നു വൈകാതെ പൊടുന്നനെ അവൾ തിരിഞ്ഞു നോക്കിയത് പ്രിൻസിന്റെ മുഖത്തേക്കാണ്....... അവൻ ക്ലാസ്സിൽ നിന്നിറങ്ങിയ നേരം മുതൽ വേദയുടെ പിന്നാലെ തന്നെയുണ്ടായിരുന്നു ..... ചുവന്നു തേറിയ മാൻ മിഴികൾ ഉടക്കിയ നിമിഷം അവനൊന്നു ചൂളിപോയ്‌...... ഇത്രനേരം തലയെടുപ്പോടെ നടന്നു നീങ്ങിയവന്റെ മുഖം അറിയാതെ കൂനി നിന്നു.... വിരസമായൊരു പുഞ്ചിരി നൽകാനായി ശ്രമിക്കുന്നുണ്ടെങ്കിലും ദഹിപ്പിക്കുന്ന നോട്ടം അതിന് പോലും അനുവദിക്കുന്നുണ്ടായിരുന്നില്ല... """ത... ത... തനിക്കിനിയും.... മ... മതിയായില്ലേ.....""" ഇടറികൊണ്ടവൾ ഉറക്കെ അലറിയതും വേദനനിറഞ്ഞത് ആ നെഞ്ചിലായിരുന്നു.... """വേ... ദ...ഞാൻ """ പാതി മുറിഞ്ഞ വാക്കുകളാലെ വലം കൈ നീട്ടിയിട്ടും അടങ്ങുന്നുണ്ടായിരുന്നില്ല വേദ... """ഇ.... ഇ....ഇയാൾക്ക്...... ഇനി.... എ... എന്താ... വേണ്ടേ....എന്റെ....ജീ... ജീവനാണോ.... """ """എടോ... ഞാൻ... തന്നെ ആരും....ശല്യം... ചെയ്യാതിരിക്കാൻ വേണ്ടി....."""

അവളുടെ മുന്നിൽ വാക്കുകൾക്ക് എന്തു കൊണ്ടോ ബലം കുറഞ്ഞു പോകുന്നത് അവൻ തിരിച്ചറിഞ്ഞു..... ആ നീല മിഴികളിലെ കാന്ത ശക്തിക്ക് മുന്നിൽ അവൻ ഒന്നുമല്ലാതായി മാറുന്നത് പോലെ...... """അ... അല്ലെങ്കിലേ.... ഇ... പ്പൊ... കോളേജ് മുഴുവൻ... പാട്ടാ.... നമ്മൾ... ത... ത.... തമ്മിലുള്ള... അവിഹിതം..... പോരാഞ്ഞിട്ടാണോ.... ഇങ്ങനെ... പിന്നാലെ... നടന്ന്‌..... കൊ... കൊല്ലത്തെ കൊല്ലുന്നേ....""" പറയുമ്പോൾ മിഴികളിൽ കുതിരുന്നു നീർ തുള്ളികളെ നോക്കി നിസ്സഹായനായി പോയ്‌ അവൻ.... എന്തോ പറയാനായി ആഞ്ഞവനെ തടഞ്ഞവൾ ഒന്നേങ്ങി..... """""എ... എന്തിനാ... എന്നെ... ഇങ്ങനെ.. ദ്രോ.... ദ്രോഹിക്കുന്നെ.... ഞാൻ.... നിങ്ങളോടൊക്കെ... എന്ത്... തെ.. തെ... തെറ്റ് ചെയ്തിട്ടാ.....സത്യം പറഞ്ഞാ...ഒരു.... ഞാണിന്മേലാ ഞാ... ഞാൻ.... നടക്കണേ.... ഈ....നെ.. നെഞ്ചോന്ന്... ആളി... പോയ.... അ... അവിടെ.... തീരും.... ഈ.... ഈ.... വേദ....""" അവസാനവാക്കിലെ വിതുമ്പൽ കേൾക്കുന്നവന് മിഴികൾ അറിയാതെ നിറഞ്ഞു.... """....വേ... ദാ...""" വിരലുകൾ നീട്ടിയവൻ മൃതുലമായി സ്വരമുയർത്തിയതും.....

പൊട്ടി തെറിച്ചവൾ ഇരുകയ്യും കൊട്ടിയടിച്ചു കൈ കൂപ്പി നിന്നു.... ""പി... പിറകെ... നടന്നെന്റെ.... പ്രാണൻ.... എ... എ..... എടുക്കാതെ..... ഒന്ന്.... പോ... പോയി..... തരോ......"""" കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് തന്റെ അരികിൽ നിന്നോടി അകലുന്നവൾ നെഞ്ചു പിളരുന്ന വേദന നൽകുമ്പോൾ തളർന്നു പോകുന്നുണ്ടായിരുന്നു അവന്റെ മനസ്സ്....... ❤️ ബസ്റ്റോപ്പിൽ പതിയെ ഒതുങ്ങി നിന്ന റെഡ് കളർ സ്വിഫ്റ്റ് കാറിലേക്ക് നിറഞ്ഞ സന്തോഷത്തോടെയാണ് വൈഗ ഓടി കയറിയത്..... """"...മിഥുനേട്ടാ.....""" കൊഞ്ചലോടെ ഡ്രൈവിങ് സീറ്റിലിരുന്ന മിഥുന്റെ കവിളിനെ നുള്ളിയെടുത്തപ്പോഴേക്കും അവനും ഒന്നു ചിരിച്ചു കാട്ടി.... ആദ്യമായാണ് മിഥുന്റെ കാറിൽ കയറുന്നത്..... ഈ കാറിലെ മിഥുന്റെ വരവും പോക്കും നേരത്തെ ഒത്തിരി തവണ കൊതിച്ചിപ്പിച്ചിട്ടുള്ളതാണ് ..... കാറിലെ സൗകര്യങ്ങളും ഓരോന്നായി കൗതുകത്തോടെ തേടി നോക്കുമ്പോഴാണ് മിഥുന്റെ ചോദ്യം എത്തിയത്.... """.....ആദ്യം എങ്ങോട്ടാ....."""" വാക്കുകളിൽ സ്നേഹം നിറച്ചൊഴുക്കികൊണ്ടവൻ വണ്ടി എടുത്തു.....

"""മ്മ്...... ആദ്യം എക്സിബിഷൻ.... അതു കഴിഞ്ഞിട്ട് റെസ്റ്റോറന്റിൽ പോയാ മതി....""" ചിണുങ്ങി നിന്നവൾ മുകളിലേക്ക് മിഴികൾ പായിച് ഓരോന്നായി ഓർത്തു പറഞ്ഞു നേരെ അവന്റെ തോളിലേക്ക് തല ചായ്ച്ചു ...... ഏ സിയുടെ തണുപ്പിൽ ഒന്നു കൂടി അവന്റെ ഓരം പറ്റുമ്പോൾ പ്രിൻസിന്റ കൂടെ പൊരിവെയിലേറ്റ് ബൈക്കിൽ പോയിട്ടുള്ള കാഴ്ചകളാണ് ആദ്യം ഓടി വന്നത്.... വാങ്ങി തരുന്ന ഓരോന്നിനും എച്ചി കണക്കും ദാരിദ്ര്യവും പറഞ്ഞ് ദേഷ്യപെടുന്ന അവന്റെ മുഖം..... ചുണ്ടിന്റെ കോണിൽ പ്രതീക്ഷപെട്ടിരുന്നത് നിറഞ്ഞ പുച്ഛമാണ് ....... """എന്റെ ഒത്തിരി നാളത്തെ ആഗ്രഹാ ഏട്ടാ ഇങ്ങനെയൊക്കെ പുറത്തേക്ക് പോകണോന്നു.... അച്ഛൻ അങ്ങനെയൊന്നും ഞങ്ങളെ പുറത്തേക്ക് കൊണ്ട് പോകാറേയില്ല.....""" ചുണ്ടു മലർത്തി നിൽക്കുന്നവളെ കാണെ മിഥുന് പാവം തോന്നി.... """"അതുകൊണ്ടല്ലേ.... താൻ ഒരാഗ്രഹം പറഞ്ഞയുടനെ ഞാൻ സമ്മതിച്ചേ .... എന്റെ പെണ്ണിന്റെ ഇഷ്ട്ടങ്ങൾ ഞാനല്ലാതെ വേറെയാരാ സാധിച്ചു കൊടുക്കാ.....""" പറയുമ്പോൾ ഇടം കൈകൊണ്ട് ചുമലിൽ തളർന്നു കിടക്കുന്നവളുടെ മുടിയിഴകളെ മെല്ലെയവൻ തലോടി വിട്ടു..... തിരക്കുള്ള റോഡിലൂടെ കാർ കടന്നു പോകുമ്പോഴൊക്കെയും അവർക്കിടയിലെ കളിതമാശകളുടെ ഒച്ച കൂടി കൂടി വന്നു....

കാർ പതിയെ വലിയൊരു മതിലിനു മുന്നിലായി നിരത്തി ഇട്ടിരിക്കുന്ന വണ്ടികളുടെ ഇടയിലേക്ക് ഒതുക്കി നിർത്തി..... ഡോർ തുറന്ന് ബാഗും കയ്യിലെടുത്ത് വൈഗ ഇറങ്ങിയപ്പോഴേക്കും മിഥുനും അവളൊടോപ്പമായി നടന്നു..... അവന്റെ കൈവിരലുകളിൽ വിരൽ കോർത്ത്‌ ചുമൽ കൂച്ചി കൊണ്ടവൾ എക്സിപിഷൻ നടക്കുന്ന ഹാളിന്റെ ഗേറ്റ് ഭാഗത്തേയ്ക്ക് നടന്നു നീങ്ങി..... """ഹോ.... ഭയങ്കര തിരക്കല്ലേ....""" ചുറ്റും കണ്ണോടിച്ചുകൊണ്ടവൾ അവനോടായി പറഞ്ഞു.... ഗേറ്റ് ഭാഗത്തായി കുറച്ച് പോലീസുകാർ നിൽപ്പുണ്ട്..... ഓരോരുത്തരായി ചെക്ക് ചെയ്തിട്ടേ അകത്ത് വിടുന്നുള്ളു..... അവരെ കണ്ടിട്ടാവണം മിഥുൻ അല്പം മുന്നിലേക്കായി നടന്നു പോയ്‌....... ""''എന്താ.... എന്താ സാർ പെട്ടെന്നൊരു ചെക്കിങ്..... അടുത്തു നിന്ന പരിചയമുള്ളൊരു പോലീസിനോട് അവൻ കാര്യം തിരക്കി.... """ഈ ഭാഗത്ത്‌ ഡ്രഗ്സ് കടത്തുന്നു എന്ന് കുറച്ചു നേരത്തെ ഞങ്ങൾക്ക് ഒരു ഇൻഫർമേഷൻ കിട്ടിയിരുന്നു.... അതിന് വേണ്ടിയാ .....""' മെല്ലെ മുഖം ചുളുക്കികൊണ്ടയാൾ അവനോട് സൗമ്യമായി പറഞ്ഞു....

ചെക്കിങ് കഴിഞ്ഞ് ഗേറ്റിന് ഉള്ളിൽ കയറിയ ഉടനെ മിഥുൻ നോക്കിയത് വൈഗയെയാണ്..... വനിതാ പോലീസിനു മുന്നിൽ അല്പം പേടിയോടെ നിന്നവൾ അവനേ നോക്കുമ്പോൾ..... താൻ ഇവിടെ ഉള്ളതായി കണ്ണുകാട്ടി.... """മ്മ്... ബാഗ്... താ...""" ഗൗരവത്തിൽ നിന്ന വനിതാ പോലീസിന് മുന്നിൽ ദേഷ്യവും പുച്ഛവും ഒരു പോലെ മുഖത്ത് കാണിച്ചവൾ ബാഗ് അവർക്ക് കൊടുത്തു........ ആദ്യത്തെ അറ തുറന്ന് കയ്യിടുമ്പോഴേ ആസ്വഭാവിക തോന്നിയിരുന്നു അവർക്ക്.... തെല്ലൊരു സംശയത്തോടെ അവളെ നോക്കുമ്പോൾ മറ്റെവിടെയോ നോക്കി ആടിയാടി നിൽക്കുകയാണ് വൈഗ.... അവൾ അടിമുടി ചൂഴ്ന്നൊന്നു നോക്കിയ ശേഷം രണ്ടാമത്തെ അറയിൽ കയ്യിട്ടു പുറത്തെടുക്കുമ്പോൾ കിട്ടിയത് ഒരു കെട്ട് മയക്കുമരുന്നിന്റെ പാക്കറ്റുകളാണ്..... കവറോടെ എടുത്ത് അവൾക്ക് മുന്നിൽ ഉയർത്തിയതും ഒരു നിമിഷം ഞെട്ടി നിന്നു പോയ്‌ വൈഗ.... അപ്പോഴേക്കും ചുറ്റും നിന്നവർ ഓടി കൂടിയിരുന്നു.... """ഓ.... അപ്പൊ മോൾടെ പരുപാടി ഇതായിരുന്നു അല്ലേ.... കണ്ടാ എന്തൊരു മാന്യ.... കണ്ണുമിഴിച്ചു ശില കണക്കേ നിൽക്കുന്നവളുടെ മുഖത്തുനോക്കി അവർ പുച്ഛത്തോടെ പറഞ്ഞപ്പോഴേക്കും ആരെക്കെയോ മൊബൈൽ ഫോൺ പൊക്കി പിടിച്ചിരുന്നു.......

ഗേറ്റിനു അകത്തു അകത്തു വൈഗയേയും കാത്തു നിന്നവൻ ഓടി അടുത്തേക്ക് വന്നത് ക്ഷണനേരം കൊണ്ടായിരുന്നു.... """എന്താ മാം... എന്തു പറ്റി.....""" പതറി കൊണ്ടവൻ ചോദിക്കുമ്പോഴും അവൻ പതട്ടലോടെ നോക്കുന്നത് തനിക്ക് നേരെ വരുന്ന ക്യാമറ കണ്ണുകൾക്ക് മുന്നിൽ മുഖം പൊത്തി കരയുന്ന വൈഗയേയാണ്.... """നിങ്ങളാരാണ്.... ഈ കുട്ടിയുടെ കൂടെ വന്ന ആളാണോ.....""" ""അതേ മാം..... എ... എന്താ.....""" ഗൗരവം വിട്ടുമാറാതെ അവര് ചോദിച്ച ചോദ്യത്തിന് ആശങ്കയോടെയാണ് അവൻ മറുപടി നൽകിയത്.... """മ്മ്... എന്നാ താനും സ്റ്റേഷൻ വരെ വരണം...""" """...എന്താ മാം എന്താ പ്രോബ്ലം....."'""" വെപ്രാളത്തോടെ ചോദിക്കുന്നവന്റെ നേരെ മയക്കുമരുന്നിന്റെ പാക്കറ്റ് പൊക്കിപിടിച്ചവർ കാട്ടി കൊടുത്തു.... """ഇത് കണ്ടല്ലോ... ഇതാ പ്രോബ്ലം...""" """ബട്ട്‌ മാം... ആ കുട്ടി ഒരു കോളേജ് സ്റ്റുഡന്റ് ആണ്...അയാളൊരിക്കലും....."" """ആ ... പഠിക്കുന്ന പിള്ളേര് തന്നെയാ ഇപ്പോഴത്തെ പ്രശ്നക്കാര്...."'" കടുപ്പിച്ചവർ പറഞ്ഞതും അവൻ ശങ്കയോടെ നീങ്ങിയത് ഏങ്ങി കരയുന്ന വൈഗയുടെ അരികിലേക്കാണ്... ""'എന്താ... വൈഗ... എന്താടോ ..... ഇതൊക്കെ....നിന്റെ ബാഗിലെങ്ങനാ....?""" സംശയത്തോടെ നിർത്തിയവൻ അവളെനോക്കുമ്പോൾ കരച്ചിൽ അടങ്ങിയിരുന്നില്ല വൈഗയുടെ... """എനിക്ക്... എനിക്കറിയില്ല.... മിഥുനേട്ടാ....ഇതെങ്ങനാ വന്നതെന്ന്...."""

പറഞ്ഞവൾ അലക്ഷ്യമായി മുന്നിലേക്ക് നോക്കിയതും പെട്ടെന്ന് വൈഗയുടെ കണ്ണുടക്കിയത് അല്പം ദൂരെയായി തന്നെ പേടിയോടെ ഉമിനീരിറക്കി നോക്കി നിൽക്കുന്ന സൗമ്യയിലേക്കാണ്.... 'അവളെന്താ ഇവിടെ' എന്ന സ്വയം ചോദിച്ച ചോദ്യത്തിന് മറുപടി സൗമ്യയുടെ മുഖത്ത് പ്രകടമായിരുന്നു.... "ചെയ്തുപോയ് വൈഗ.... " എന്ന ഭാവം ആ മുഖത്തു നിറഞ്ഞു നിന്നത് വൈഗ തിരിച്ചറിഞ്ഞു.... """...സൗമ്യ... അപ്പൊ.... അപ്പൊ... നീയായിരുന്നോ..""" ഇടറികൊണ്ടവൾ വിറയലോടെ പറയുമ്പോൾ കണ്ണുനീർ തുള്ളികൾ കവിൾ തടത്തിൽ നിന്ന് ഒഴുകി കൊണ്ടേയിരുന്നു..... പകപ്പോടെ സൗമ്യയുടെ മുഖത്തേയ്ക്ക് ഇമവെട്ടാൻ പോലും മറന്ന് നില്കുമ്പോഴാണ്..... സൗമ്യയുടെ പിറകിലായി റൈബാൻ ഗ്ലാസ്‌ കണ്ണിലേക്ക് അമർത്തി ഒരു വഷളൻ ചിരിയുമായി ഒരാൾ മുന്നിലേക്ക് വന്നത്..... """.....പ്രിൻസ്.....""" കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ നെഞ്ചിടിപ്പോടെ വൈഗ അങ്ങനേ നിന്നു പോയ്‌..... ഞെട്ടലിന്റെ ആക്കം ഒന്നുകൂടി വൈഗയെ തളർത്തിയപ്പോഴേക്കും വലം കൈ കഴുത്തിടുക്കിലെ കുരിശിലേക്ക് അമർത്തികൊണ്ടവൾക്ക് നേരെ പുച്ഛം നിറഞ്ഞൊഴുകിയ പുഞ്ചിരികാട്ടി വിജയിച്ചവന്റെ തലയെടുപ്പോടെ നിന്നു.... .......പ്രിൻസ്...............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story