വേനൽമഴ...🍂💛: ഭാഗം 1

venal mazha

രചന: റിൻസി പ്രിൻസ്‌

ചകിരിയിൽ എണ്ണ മുക്കി നന്നായി ദോശ കല്ലിൽ ഒന്ന് തടവി കൊടുത്തു സരയു... അതിനു ശേഷം ചൂടായ ദോശക്കല്ലിൽ നന്നായി പരത്തി ദോശ മാവ് ഒഴിച്ചു..... കുഞ്ഞുമോൾക്ക് നന്നായി മൊരിച്ചു കഴിക്കുന്നതാണ് ഇഷ്ടം....! ചൂടായി തുടങ്ങിയ എണ്ണയിൽ കടുകും ഉള്ളിയും വറ്റൽ മുളകും കൂടി ഒന്ന് താളിച്ച് ചേർത്തു ശേഷം അരച്ച തേങ്ങ എടുത്ത് ചൂടാക്കി... " ചേച്ചി ആ ചൂട് ഇങ്ങോട്ട് ഇട്ടേ...! അടുക്കളയിൽ വന്ന് ചിരവയുടെ പുറത്തിരുന്നവളുടെ കഴിപ്പ് നോക്കി വാത്സല്ല്യത്തോടെ.... " നീ വേഗം കഴിച്ചിട്ട് ഒരുങ്ങാൻ നോക്കിക്കേ കുഞ്ഞി..... കൃത്രിമ ഗൗരവത്തോടെ പറഞ്ഞു....! " എനിക്ക് മംഗലത്ത് പോയിട്ട് വേണം കോളേജിലേക്ക് പോകാൻ.... " അവിടെ എന്താ ചേച്ചി രാവിലെ.... " അറിയില്ല, എന്തൊക്കെയാ ആഘോഷങ്ങൾ ഉണ്ടെന്ന് തോന്നുന്നുണ്ട്..... രാവിലെ തന്നെ ചെല്ലണമെന്ന് ലക്ഷ്മി ഏടത്തി നേരത്തെ പറഞ്ഞതാ.....അതുകൊണ്ട് എനിക്ക് അല്പം നേരത്തെ പോകണം.... " ചേച്ചി അപ്പൊൾ ഇന്ന് കോളേജിൽ ചെല്ലുമ്പോൾ താമസിക്കുമാല്ലോ.... " അതൊരു പുതിയ കാര്യമല്ലല്ലോ.....

കുട്ടി വേഗം കഴിക്കു.... മുത്തശ്ശി എന്തിയെ...? " കുളത്തിൽ പോയി തുണി നനയ്ക്കാൻ...! " ഈ മുത്തശ്ശിയോട് പറഞ്ഞാൽ കേൾക്കില്ല, ഇവിടെ വല്ലോം അടങ്ങി ഇരിക്കാൻ ഉള്ളനെ തുണി അലക്കാൻ പോയിരിക്കുന്നു....! നീ കഴിച്ചിട്ട് പോയി ഒന്ന് വിളിച്ചേ ...! ഞാൻ അമ്മയ്ക്ക് ഭക്ഷണം കൊടുക്കട്ടെ, ഒരു പ്ലേറ്റിൽ രണ്ട് ദോശയും അല്പം ചമ്മന്തിയും ഒഴിച്ച് നേരെ അമ്മയുടെ മുറിയിലേക്ക് ചെന്നു..... അമ്മ ഇങ്ങനെ തളർന്നു കിടക്കാൻ തുടങ്ങിയിട്ട് 5 വർഷമായി.... അരികിലിരുന്ന ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടാണ് ഭക്ഷണം വാരി കൊടുക്കുന്നത്, എല്ലാ കാര്യങ്ങളും അമ്മയെ അറിയിക്കുന്നത് പണ്ടു മുതലേയുള്ള ഒരു ശീലമാണ്....! അത് കഴിഞ്ഞ് തിരികെ ഇറങ്ങിയപ്പോഴേക്കും മുത്തശ്ശിയുമായി കുഞ്ഞി എത്തിയിരുന്നു " ഇടയ്ക്ക് ഇടയ്ക്ക് തലകറക്കം ഉള്ള മുത്തശ്ശി ആണ് കുളത്തിൽ പോയത്..... എന്തെങ്കിലും പറ്റിയാൽ പിന്നെ കഴിഞ്ഞു..... " അങ്ങനെയൊന്നും പോവില്ല കുട്ട്യേ.... തുണി എല്ലാം കൂടെ കുത്തിത്തിരുകാൻ പോയത് ആണ്....

എല്ലാം കൂടി നിനക്ക് ബുദ്ധിമുട്ടുള്ള കാര്യം അല്ലേ... " ഒരു ബുദ്ധിമുട്ടും ഇല്ലാ മുത്തശ്ശി ഇവിടെ അടങ്ങി ഇരുന്നാൽ മതി....! " നിനക്ക് പോണ്ടേ....സമയം 7 കഴിഞ്ഞു, " പിന്നെ ഇല്ലേ, ഞാൻ ഇന്ന് താമസിക്കും.... പെട്ടെന്നു തന്നെ കുപ്പി ഭരണിയിൽ നിന്നും കറിവേപ്പിലയുടെയും കരിംജീരകത്തിന്റെയും ഗന്ധം ഉള്ള ഇത്തിരി എണ്ണയെടുത്ത് ഉച്ചിയിൽ തടവി.... ശേഷം നേരെ ബാത്ത് റൂമിലേക്ക് കയറി, ഒന്ന് കുളിച്ചു എന്ന് വരുത്തി ഇറങ്ങി..... പിന്നെ ഒരു യുദ്ധമായിരുന്നു കുഞ്ഞിക്ക് ഉള്ള പൊതിയും എടുത്തു കെട്ടി അവളുടെ കയ്യിൽ കൊടുത്തു..... തനിക്കുള്ളതും അച്ഛന് ഉള്ളതും വാഴയിലയിൽ ആക്കി പൊതിഞ്ഞു കെട്ടി ബാഗിൽ ഇട്ടു, മുറിയിലേക്ക് കയറി ഒരു കോട്ടൺ ചുരിദാർ എടുത്തിട്ടു നന്നായി ഒന്നു കുളിപിന്നൽ കെട്ടി, ഒരു കറുത്ത പൊട്ടും ഇട്ടു, കണ്മഷി ബോട്ടിലിൽ നിന്നും ചെറുതായി കരി വിരലിൽ എടുത്ത് ഒന്ന് കണ്ണുമെഴുതി.....

അച്ഛന് കൊടുക്കാൻ ഉള്ള ചോറും കയ്യിൽ എടുത്തു, അച്ഛനാണെങ്കിൽ ബസിലെ ഡ്രൈവറാണ്, ചായക്കടയിൽ ആണ് അച്ഛന് വേണ്ടിയുള്ള ചോറ് വെക്കുന്നത്.... ഉച്ചയ്ക്ക് ഓട്ടം വരുമ്പോൾ അച്ഛൻ എടുത്തോളൂ, അമ്മയുടെ ചികിത്സയ്ക്കും മറ്റുമായി അച്ഛന്റെ ശമ്പളം മാത്രം തികയില്ല എന്ന് തോന്നിയതു കൊണ്ട് തന്നെ കൊണ്ട് പറ്റുന്ന ചെറിയ ജോലികൾ ഒക്കെ പോകാറുണ്ട്.... അങ്ങനെ ആണ് മംഗലത്തെ ജോലി.... അമ്മ ആയിരുന്നു ആദ്യം അവിടുത്തെ ജോലിക്കാരി.... ഏറെ രുചികരമായ ഭക്ഷണം ഉണ്ടാക്കുന്നത് കൊണ്ട് തന്നെ അവിടുത്തെകാരുടെ പ്രിയപ്പെട്ട ആളായിരുന്നു അമ്മ.... അങ്ങനെയിരിക്കെയാണ് അമ്മ പ്രഷർ അധികരിക്കുന്നതും അത് തളർച്ചയിലേക്ക് എത്തുന്നതും.... പിന്നീട് പതുക്കെ എങ്കിലും ആ സ്ഥാനം താൻ ഏറ്റെടുക്കാൻ തുടങ്ങി.... രാവിലെയും വൈകുന്നേരവും മാത്രമേയുള്ളൂ അവിടേക്കുള്ള പോക്ക്.... "

ഞാൻ പോവാട്ടോ..... എല്ലാവരോടുമായി ഒന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ ഇറങ്ങിയിരുന്നു.... കാലുകൾക്ക് വല്ലാത്ത ഒരു വേഗത പോലെ, ആ പോകുന്ന പോക്ക് പൂവാലി പശുവിനെ പറമ്പിലേക്ക് ഒന്നു കേട്ടാനും മറന്നിരുന്നില്ല.... മംഗലത്ത് എത്തിയപ്പോഴേക്കും 10 മിനിറ്റ് എടുത്തു എന്നത് അത്ഭുതം തോന്നുന്ന ഒരു കാര്യമായിരുന്നില്ല........ കാരണം നിത്യാഭ്യാസി ആനയെ എടുക്കും എന്നാണല്ലോ.... " നീ വന്നോ...? ഞാൻ വിചാരിച്ചു നീ രാവിലെ വരില്ലാന്ന്..... ലക്ഷ്മിയേടത്തി ആണ് ചോദിച്ചത്....... " ഞാൻ വരുമെന്ന് നേരത്തെ പറഞ്ഞല്ലേ ലക്ഷ്മിയേടത്തി.... " നിനക്ക് ഇന്ന് കോളേജിൽ പോണ്ടേ....? " അത്‌ സാരമില്ല, 9 ആകുമ്പോഴേക്കും പോയാൽ മതി....... എന്താ ചെയ്യേണ്ടത് ചെയ്യാം.... " അത്രയ്ക്ക് ഒന്നും ചെയ്യേണ്ട, കുറച്ചു കുറച്ച് കറികളൊക്കെ അരിഞ്ഞു വെച്ചാൽ മതി.... ഒക്കെ ഞാൻ കൂട്ടി കൊള്ളാം, നീ എന്നോടൊപ്പം നിന്നാൽ മതി.....

പിന്നെ തനു വരുന്നുണ്ട്.... " ഉവ്വോ...? അപ്പോൾ കൃഷ്ണൻ തമ്പുരാന്......? പിണക്കം മാറിയോ...? " ഇനി എന്തിനാ പിണക്കം, ഇത്‌ മാസം 2 ആണ്.... ഇനിയെങ്കിലും ഞാൻ നോക്കണ്ടേ....? " വേണം ഏടത്തി....! " നാളെ വരില്ലാട്ടോ ഞാൻ.... ഏട്ടന് ബലിയിടാൻ പോണം.... " അത് ഞാൻ മറന്നു, ഉണ്ണി പോയിട്ട് ഇപ്പോൾ രണ്ടുവർഷം അല്ലേ...? " മ്മ്മ്....എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല ലക്ഷ്മിയേടത്തി, കൂടെ ഉള്ളതുപോലെ തോന്നുന്നു....! തിരികെ വരുമ്പോൾ നമ്മുടെ കഷ്ടപ്പാടുകൾ ഒക്കെ മാറും, ഒത്തിരി കാശ് കൊണ്ടായിരിക്കും വരുമെന്ന് പറഞ്ഞിട്ട് ആണ് പോയത്.... പിറ്റേന്നും വന്നില്ല,കാത്തിരുന്നെങ്കിലും പിന്നെ ഒരിക്കലും വന്നില്ല....! അപ്പോഴേക്കും മിഴികളിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി തുടങ്ങിയിരുന്നു..... " നീ വിഷമിക്കാതെ, ഒക്കെ മുകളിൽ ഇരിക്കുന്ന ഒരാളുടെ നിയോഗങ്ങള്...... "

മുകളിൽ ഇരിക്കുന്ന ആൾ അങ്ങനെ ഒരാളിൽ ഞാനിപ്പോൾ വിശ്വസിക്കുന്നു പോലുമില്ല ലക്ഷ്മിയേടത്തി, ചേട്ടൻ പോയതിനു ശേഷം ഒരിക്കൽപോലും ഞാൻ അമ്പലത്തിൽ പോയിട്ടില്ല.... ശ്രീകോവിലിനു മുൻപിൽ നിന്നിട്ടില്ല, പിഞ്ചിയ ദുപ്പട്ട കൊണ്ട് അവൾ കണ്ണീരോപ്പി... " ഈശ്വരന്മാരെ ഒരിക്കലും പഴിക്കരുത് കുട്ടി..... എവിടെയാണ് അവർ നമുക്ക് ഉള്ള ഭാഗ്യം കണ്ടെത്തി വയ്ക്കുന്നതെന്ന് അറിയില്ലല്ലോ.... " അതൊക്കെ പോകട്ടെ, തന്റെ ചേച്ചിക്ക് ഇപ്പൊൾ എത്ര മാസം ആയി....? " രണ്ടായി എന്ന് പറഞ്ഞത്..... തനുനോട് അച്ഛൻ സംസാരിച്ചിരിക്കുന്നു..... അത്‌ ഞാൻ ഒട്ടും വിചാരിച്ചില്ല കുട്ട്യേ.... പിന്നെ എന്താണ് എന്തോ സമ്മതിച്ചു..... ഇനി എന്തിനാ പിണക്കം കരുതിയിരിക്കും, കണ്ണേ പൊന്നേ എന്ന് വളർത്തിയ കുട്ടിയാ..... പെട്ടെന്നൊരു ദിവസം വീട്ടിൽ നിന്ന് ഒരാൾക്ക് ഒപ്പം ഇറങ്ങിപ്പോയാൽ ആരാ സഹിക്കാ ...അവർക്ക് കുഴപ്പം ഉണ്ടായിരുന്നില്ല, നമ്മളെക്കാൾ സാമ്പത്തികം അല്ലെങ്കിൽ നമ്മളോളം തന്നെ നല്ല സാമ്പത്തിക ശേഷിയും കുടുംബപാരമ്പര്യം ഒക്കെ ഉള്ളവർ ആയിരുന്നു..

പക്ഷേ ഇവിടുത്തെ ആളുടെ വാശി..... ആ കുട്ടി വന്നു ചോദിച്ചു.... ഇവിടുത്തെ ആള് വക്കീലിനെ കൊണ്ട് മാത്രം കെട്ടിക്കു എന്ന് പറഞ്ഞു നിൽക്കായിരുന്നില്ലേ.... ഒരുപാട് തനു പറഞ്ഞു.... അവസാനം കേൾക്കുന്നില്ല എന്ന് തോന്നിയപ്പോഴാണ് പോയത്....! ഇഷ്ട്ടപെട്ട ജീവിതം തെരഞ്ഞെടുക്കുന്നത് അത്ര വലിയ തെറ്റായിട്ട് ഒന്നും എനിക്ക് തോന്നിയിട്ടില്ല.... അതിരിക്കട്ടെ കുഞ്ഞുമോൾ ഈ കൊല്ലം പത്തിൽ അല്ലെടി....! പഠിത്തം നടക്കുന്നുണ്ടോ......? "മ്മ് ഉണ്ട്.... ലക്ഷ്മിയെടത്തിയോട് സംസാരിച്ചാൽ നിക്ക് കഥപറയാൻ നേരം കാണൂ..... ഞാൻ പെട്ടെന്ന് പോയി മുകളിൽ വൃത്തി ആക്കിട്ട് വരാം..... ' എനിക്ക് കാൽ മേലാത്തോണ്ട് ഞാൻ അവിടേക്ക് കയറി പോലും ഇല്ല.... നീ അതൊക്കെ ഒന്ന് വൃത്തിയാക്കിക്കേ, അവിടെ ഒന്ന് തുടച്ചാൽ മതി, അർജുൻ ഇവിടെ ഇല്ല അവൻ ഉണ്ടെങ്കിൽ പിന്നെ എപ്പോഴും മുകളിലാണ്, " ശരി ചൂലും ബക്കറ്റും വെള്ളവുമെല്ലാം മുകളിലേക്ക് കയറി പോയിരുന്നു... മുകളിൽ ആകെ മൂന്ന് മുറികൾ ആണുള്ളത്, മൂന്ന് മുറികളും വൃത്തിയായി തുടച്ചു...

അപ്പോഴാണ് ഒരു പാക്കറ്റ് സിഗരറ്റ് കിട്ടിയത് അത് ലക്ഷ്മിഏടത്തിയൊടെ പറയണോ വേണ്ടയോ എന്ന് കരുതി... കാരണം കൃഷ്ണൻ അദ്ദേഹം വലിക്കില്ല പിന്നെയുള്ളത് അർജുൻ ആണ്, അവൻ ആണെങ്കിൽ 18 വയസ്സ് ആയിട്ടില്ല, അവൻ ആണോ ഈ ദുശീലം എന്ന മനസ്സിലുണ്ടെങ്കിലും പറഞ്ഞില്ല, താനായിട്ട് ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി, കൃഷ്ണൻ അദ്ദേഹം അറിഞ്ഞ പിന്നെ അതുമതി... അത് കഴിഞ്ഞ് താഴെ ഇറങ്ങി വന്ന കുറെ പച്ചക്കറിയും അരിഞ്ഞുകൊടുത്തു.... " വൈകുന്നേരം വന്നാൽ പോരെ ഇനി.... " മതി.... " പാല് കൂടുതൽ എടുത്തോ നീ...! പാലും നെയ്യും എല്ലാം കൂടി ചേർത്ത് ഉണ്ടാക്കുന്ന കേസരി ഭയങ്കര ഇഷ്ടം ആണ് തനുവിന്, അത്‌ ഉണ്ടാക്കാലോ... " മ്മ്... കൊണ്ടുവരാം... കയ്യിൽ 500 ന്റെ രണ്ട് നോട്ട് തിരുകി തന്നിരുന്നു ലക്ഷ്മിയേടത്തി..... " വേണ്ട ഏടത്തി....

കഴിഞ്ഞ ആഴ്ച അല്ലേ ശമ്പളം വാങ്ങിയത്, " ഇത്‌ ശമ്പളത്തിൽ നിന്ന് നീ കൂട്ടണ്ട, ഇല്ലാത്ത നേരത്ത് നീ ഓടി വന്നു ചെയ്തിട്ട് പോയതല്ലേ..... കോളേജ് കഴിഞ്ഞ് ഇറങ്ങുമ്പോൾ നിനക്ക് എന്തെങ്കിലും വാങ്ങി കഴിക്കാൻ ഇത്‌ ഇരിക്കട്ടെ.... " വേണ്ട ലക്ഷ്മിയേടത്തി, അറിഞ്ഞോ അറിയാതെയോ ആയി ഒരുപാട് സഹായങ്ങൾ ലക്ഷ്മി ഏടത്തി ചെയ്തു.... ഇനി വാങ്ങുന്ന മോശമല്ലേ, " എന്ത് മോശം....? മറ്റ് എന്തെങ്കിലും പറയുന്നതിന് മുൻപേ ബാഗിലേക്ക് ലക്ഷ്മിഏടത്തി ആ പണം ഇട്ടു കഴിഞ്ഞിരുന്നു.... എങ്കിൽ ഞാൻ പോട്ടെ, " ഉച്ചയ്ക്ക് കൂട്ടാൻ ഉണ്ടോടി...? ഇവിടുന്ന് എടുത്തോണ്ട് പൊക്കോ..... " എടുത്തിട്ടുണ്ട് ഏടത്തി... " എന്താ കൂട്ടാൻ, " മുരിങ്ങയില കറി വെച്ചു , പിന്നെ ബീറ്റ്റൂട്ട് തോരനും, അച്ചാറും " മാമ്പഴപുളിശ്ശേരി ഉണ്ട് കുറച്ച് എടുത്തിട്ട് പോ.... " വേണ്ട ഞാൻ വൈകിട്ട് വരുമ്പോൾ വീട്ടിലേക്ക് കൊണ്ടുപോയ്‌കൊള്ളാം " വൈകീട്ട് നേരത്തെ വരില്ലേ..? "

വന്നേക്കാം ക്ലാസ്സ്‌ കഴിഞ്ഞിട്ട്, അവിടെനിന്നും ഒരു ഓട്ടമായിരുന്നു ബസ്സ്റ്റോപ്പിലേക്ക്... ബസ്റ്റോപ്പിൽ ചേർന്ന് ശ്വാസം വിടുന്നതിനു മുൻപേ തന്നെ ബസ് വന്നിരുന്നു. പെട്ടെന്നുതന്നെ ഉള്ളിലേക്ക് കയറി ഇരുന്നു, ആ തിരക്കിൽ പെട്ടു പോയി ഒരു നിമിഷം ഓർമ്മകളിൽ ഉണ്ണിയേട്ടനിലേക്ക് പോയി... കുടുംബത്തിലെ ഏക പ്രതീക്ഷയായ ആൺതരി.... സഹോദരങ്ങൾക്ക് എല്ലാം ഒരു പ്രതീക്ഷ അവനായിരുന്നു, എന്തൊക്കെയോ ജോലികൾക്ക് പോകുന്നുണ്ടായിരുന്നു, കാറ്ററിങ് പെയിൻറിംഗ് അങ്ങനെ എന്തൊക്കെയോ..... അതിനിടയിലാണ് ഒരു ദിവസം വന്ന് പറഞ്ഞത് ഒരു ജോലി കിട്ടി എന്നും ഒരു ദിവസം കൊണ്ട് തന്നെ ഒരുപാട് കാശ് കിട്ടുന്ന ജോലി ആണെന്നും, എല്ലാ കഷ്ടപ്പാടും തീരുമെന്നും അമ്മയെ ചികിത്സിക്കാം എന്നൊക്കെ പറഞ്ഞു ഇറങ്ങി പോയ ആളാണ്... പിറ്റേന്ന് റെയിൽവേ ട്രാക്കിൽ ചതഞ്ഞു അരഞ്ഞ നിലയിൽ കണ്ടത്, ഒരു നിമിഷം ആ തിരക്കിനിടയിലും കണ്ണുകൾ ഒന്ന് നിറഞ്ഞു തുടങ്ങിയിരുന്നു.... കാത്തിരിക്കൂ...💚

Share this story