വേനൽമഴ...🍂💛: ഭാഗം 10

venal mazha

രചന: റിൻസി പ്രിൻസ്‌

സരയു പറഞ്ഞ കാര്യത്തെപ്പറ്റി കൃത്യമായി തന്നെ മിഥുനോട് പറഞ്ഞിരുന്നു സനൂപ്. " അതിനിപ്പോ എന്താ ചെയ്യാ...? " അതിനൊരു മാർഗ്ഗം ഉണ്ട്.... ഞാൻ ഇവിടെ അമ്മയോട് പറഞ്ഞതും അങ്ങനെ തന്നെയാണ്, ആദ്യം ആ കുട്ടിയുടെ വീട്ടിൽ നീ കാര്യം ധരിപ്പിക്കണം.... " ഞാനോ...? " അതേ...! എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞാൽ മതി, എപ്പോഴാ കണ്ടത് എന്ന് ചോദിച്ചാൽ കഴിഞ്ഞ വർഷം വേനൽമഴയുടെ ഷൂട്ടിങ് ആ നാട്ടിൽ വച്ചായിരുന്നു, ആ സമയത്ത് ഞാൻ എപ്പോഴെങ്കിലും കണ്ടു എന്ന് പറഞ്ഞാൽ മതി, അന്ന് അഭി ഉണ്ടായിരുന്നല്ലോ എന്നോടൊപ്പം, " അമ്മ അഭിയൊടെ ചോദിക്കല്ലേ..? സനൂപ് ചോദിച്ചു... " ആർക്കുമറിയില്ല എന്ന് മാത്രം പറഞ്ഞാൽ മതിയല്ലോ....അവിടെ വെച്ച് ഞാൻ കണ്ടു പിന്നെ ഞാൻ ഇടയ്ക്കിടയ്ക്ക് നാട്ടിൽ വന്നത് ഈ കുട്ടിയെ കാണാൻ വേണ്ടി മാത്രം ആയിരുന്നു.... അവളെ കണ്ടു തിരിച്ചു പോവുക മാത്രമായിരുന്നു ഉദ്ദേശം, ഡിവോഴ്സ് ലഭിക്കാത്തതു കൊണ്ടാണ് ഞാനിതുവരെ അവളോട് കാര്യം പറയാതിരുന്നത്, അതുകൊണ്ട് എനിക്ക് താൽപര്യം ആണെന്ന് നീ മുഖേന ഞാൻ അവളുടെ വീട്ടിൽ അറിയിക്കുന്നു... അങ്ങനെ പറഞ്ഞാൽ മതി... മിഥുൻ വ്യക്തമായി പറഞ്ഞു...! " ഇതൊക്കെ അവർ വിശ്വസിക്കോ...? എത്രയൊക്കെ പറഞ്ഞാലും ലോജിക്കലി ചിന്തിക്കുമ്പോൾ ഇത് നടക്കില്ല എന്ന് ഊഹിക്കാം , "

എന്താണ് വിശ്വാസ കുറവ്. ഞാൻ ഒരു പെൺകുട്ടി ഇഷ്ടപ്പെട്ടു, അവളെ വിവാഹം കഴിക്കണം എന്ന് താല്പര്യപ്പെടുന്നു... ഞാനൊരു സെലിബ്രേറ്റി ആയതു കൊണ്ട് മാത്രം അവർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത്.... " നോക്കാം...! അതിരിക്കട്ടെ വീട്ടിൽ എങ്ങനെയാ...? " വീട്ടിൽ ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം വിശ്വസിച്ച മട്ടാണ്.... ആ കുട്ടി ഒന്ന് കാണണം എന്ന് മാത്രമേ പറഞ്ഞുള്ളൂ, ഇനി എല്ലാ കാര്യങ്ങളും മുന്നോട്ട് പോകണം.... എല്ലാം ഒക്കെ ആയിട്ട് അമ്മയേ ഒന്നുകൂടി ട്രീറ്റ് ചെയ്യണം.... പ്ലസന്റ് മൈൻഡിൽ ഇരിക്കുമ്പോൾ ട്രീറ്റ്മെൻറ് പെട്ടെന്നു തന്നെ ശരീരത്തിലേക്ക് എത്തും... " ശരി ഞാൻ എന്നാൽ അങ്ങനെ ചെയ്യാം, സനൂപ് പറഞ്ഞു ഫോൺ വെച്ചതും അവൻ നേരെ സരയുവിന്റെ ഫോണിലേക്ക് വിളിച്ചു..... പെട്ടെന്ന് പരിചിതമല്ലാത്ത ഒരു നമ്പർ വന്നപ്പോൾ, സരയൂ ഒന്ന് സംശയിച്ചിരുന്നു... എങ്കിലും ഫോണെടുത്തു... " ഹലോ ഞാൻ മിഥുൻ ആണ്... പെട്ടന്ന് ഘനഗംഭീരമായ പരിചിതമായ ശബ്ദം കേട്ടപ്പോൾ ഒരു നിമിഷം ശരീരത്തിൽ നിന്നും സർവ്വ നാഡീവ്യൂഹങ്ങളും പ്രവർത്തനം നിർത്തിവയ്ക്കുന്നത് അവളറിഞ്ഞു..... " ഹലോ കേൾക്കാമോ,റേഞ്ചിന് എന്തെങ്കിലും കുഴപ്പമുണ്ടോ...? " ഇല്ല സർ പറഞ്ഞോളൂ, " ഒക്കെ, നാളെ ഞാൻ സനൂപിനെ വീട്ടിലേക്ക് വിടുന്നുണ്ട്.... " സർ വിളിച്ചിരുന്നു...!

അപ്പോൾ ഞാൻ പറഞ്ഞിരുന്നു, വീട്ടിലെ കാര്യം.... വിറയോടെ അവൾ പറഞ്ഞു...! "അവൻ സംസാരിച്ചു..! അവൻ വന്നോളും, തനിക്കൊന്നും അറിയില്ല എന്ന രീതിയിൽ തന്നെ നിന്നാൽ മതി... നമ്മൾ തമ്മിൽ പ്രണയത്തിലായിരുന്നു എന്നു വേണ്ട, പ്രണയം എനിക്ക് മാത്രം തോന്നി എന്ന് മതി.....ഞാൻ തന്നെ കണ്ടു ഇഷ്ടപ്പെട്ടു, ഒരു ഫ്രണ്ടിനെ കൊണ്ട് വിവാഹത്തിന് അപ്രോച്ച് ചെയ്യുന്നു. ഞാൻ ഒരു ഡിവോഴ്സി ആയതു കൊണ്ട് തൻറെ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ..? എന്റെ സംശയമാണ്.... മിഥുൻ ചോദിച്ചു... " എനിക്കറിയില്ല സർ, ഇതൊക്കെ കേൾക്കുമ്പോൾ എൻറെ വീട്ടുകാർ എങ്ങനെ ആയിരിക്കും ഉൾകൊള്ളുക ചെയ്യുക എന്ന് എനിക്ക് അറിയില്ല, സാറിനെ പോലെ ഒരാൾ എന്നെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാൽ പോലും അത് വിശ്വസിക്കാൻ ആരും കൂട്ടാക്കില്ല, ചിലപ്പോൾ അച്ഛനുമമ്മയും പോലും.... അവളുടെ വീട്ടിത്തുറന്ന മറുപടി കെട്ട് അവൻ ചിരിച്ചു പോയി... " ഇഷ്ടത്തിന് അങ്ങനെ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലല്ലോ സരയു, നമുക്ക് ഒരാളെ ഇഷ്ടപ്പെടുന്നത് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലല്ലോ, അത് സംഭവിച്ചു പോകുന്നത് തന്നെ.... " എങ്കിലും സാറിനെ പോലെ ഒരാൾക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞാൽ അത് ഒരു പൊട്ടക്കണ്ണനും വിശ്വസിക്കില്ല... " എന്തുകൊണ്ട്...? താൻ നല്ല സൗന്ദര്യമുള്ള ഒരു കുട്ടിയാല്ലേ, ഇഷ്ടപ്പെടാൻ എന്താ പറ്റാത്തത്...? പെട്ടെന്നുള്ള അവൻറെ ചോദ്യം അവളിലും ഒരു നടുക്കം സൃഷ്ടിച്ചിരുന്നു

" സത്യം പറയാല്ലോ, ഇങ്ങനെ ഒരു പെൺകുട്ടി ഒരിക്കലും എൻറെ കൺസെപ്റ്റ് പോലും ഉണ്ടായിരുന്നില്ല, അഭിനയമാണ് നമ്മൾ ചെയ്യുന്നത് എങ്കിലും തന്നോടുള്ള കുറച്ചുകാലത്തെ സംസാരങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായി, താൻ നല്ലൊരു കുട്ടിയാണ്.... നാളെ ആരെ വിവാഹം കഴിച്ചാലും അയാൾ ഭാഗ്യവാൻ ആയിരിക്കും...! തന്നെ മനസ്സിലാക്കുന്ന പ്രശ്നങ്ങളൊക്കെ ഏറ്റെടുക്കുന്ന ഒരാൾ തന്നെയായിരിക്കും തന്റെ ജീവിതത്തിൽ വരിക, അങ്ങനെതന്നെ സംഭവിക്കട്ടെ... പിന്നെ കാശ് ഞാൻ ഇന്ന് വൈകിട്ട് തന്നെ സനൂപിനെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നുണ്ട്.... അച്ഛൻറെ ചികിത്സയുടെ കാര്യങ്ങളൊക്കെ എങ്ങനെയാണെന്ന് വച്ചാൽ ഉടനെ തന്നെ ചെയ്തോളൂ, തൻറെ വീട്ടിൽ നിന്ന് റെസ്പോൺസ് അറിഞ്ഞിട്ട് ഞാൻ പ്രസ് മീറ്റ് വിളിക്കുന്നുള്ളൂ, ഒക്കെ അല്ലെങ്കിൽ പിന്നെ അതും ഒരു പ്രശ്നമാകും...! "ശരി സർ.... " ശരി... അവൻ ഫോൺ കട്ട് ചെയ്തപ്പോഴും ഇത്ര ഫ്രീയായി ആദ്യമായാണ് തന്നോടു സംസാരിക്കുന്നത് എന്ന് ഓർക്കുകയായിരുന്നു അവൾ... പിറ്റേന്ന് തന്നെ സനൂപ് വരുമെന്ന് അറിയിച്ചിരുന്നു, അതുകൊണ്ട് വീടും പരിസരവും ഒക്കെ ചെറിയ വൃത്തിയാക്കിയിരുന്നു.... വൈകുന്നേരം ആയപ്പോഴാണ് കവലയിലെത്തി എന്ന് പറഞ്ഞ് സനൂപ് വിളിക്കുന്നത്, ആ നിമിഷം മുതൽ ക്രമാതീതമായി ഹൃദയമിടിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... പെട്ടെന്നൊരു ആഡംബരകാർ വീടിൻറെ മുറ്റത്ത് വന്നു നിന്നപ്പോൾ ഉമ്മറക്കോലായിൽ കട്ടൻ കാപ്പിയും കുടിച്ചു കൊണ്ടിരുന്ന രാഘവൻ ഒന്നു പകച്ചു...!

അതിൽ നിന്നും ഇറങ്ങി ആളെ കണ്ടപ്പോൾ ഒരു മുഖപരിചയം തോന്നി, പിന്നീട് ഓർമ്മ പുസ്തകത്തിൽ നിന്നും ആളെ ഓർത്തെടുത്തു അയാൾ.... ഡോക്ടർ....!തന്നെ ചികിത്സിച്ച ഡോക്ടറാണ് അദ്ദേഹം എന്ന് മനസ്സിലായി രാഘവനെ കണ്ടപ്പോൾ ഒരു നടുക്കം സനൂപ് കാണിച്ചിരുന്നു.... അഭിനയം എല്ലാ അർത്ഥത്തിലും പൂർണമാകണല്ലോ, തൂണിൽ പിടിച്ച് എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തിയിരുന്നു രാഘവൻ.... കൈകൾ കൊണ്ട് വേണ്ട എന്ന് സനൂപ് പറഞ്ഞു, " ഡോക്ടർ എന്താ ഇവിടെ...? രാഘവൻ ചോദിച്ചു... " ഇത് ചേട്ടൻറെ വീട് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു..... സരയുവിന്റെ വീടല്ലേ " അതെ സരയൂ എൻറെ മോളാണ്, "ആണോ അന്ന് കൂടെ വന്ന കുട്ടി... " അതെ അഭിനയിക്കാൻ നന്ദേ ബുദ്ധിമുട്ടുണ്ടായിരുന്നു സനൂപ്.... പെട്ടെന്ന് അകത്തു നിന്നും സരയു ഇറങ്ങി വന്നത്.... സനൂപിനെ കണ്ട് അവൾ ഒരു പുഞ്ചിരി നൽകിയിരുന്നു.... എങ്കിലും രാഘവനോട് ആണ് സനൂപ് സംസാരിച്ചത്... "സരയുവിന്റെ അച്ഛനോട് എനിക്ക് സീരിയസ് ആയിട്ടുള്ള ഒരു കാര്യം പറയാനുണ്ടായിരുന്നു.... അതിന് ആണ് ഞാനിപ്പോ ഇത്രയും ദൂരം വന്നത്... " അതിനെന്താ സാർ വരൂ അകത്തേക്ക് ഇരിക്കാം, ഇരുന്ന് സംസാരിക്കാം... രാഘവൻ ഉത്സാഹത്തോടെ പറഞ്ഞു... " എന്നെ ഒന്ന് പിടിച്ച് മോളെ....!

മുഖത്തേക്ക് നോക്കി രാഘവൻ പറഞ്ഞപ്പോൾ യാന്ത്രികമായി അയാളുടെ കൈകളിൽ പിടിച്ച് അകത്തേക്ക് കയറിയിരുന്നു സരയൂ..... " എന്താ സാർ...! മോളെ കുടിക്കാൻ എന്തെങ്കിലും എടുക്ക്... അവളുടെ മുഖത്തേക്ക് നോക്കി രാഘവൻ പറഞ്ഞു.... സനൂപ് അപ്പോഴും ആ വീടിൻറെ ഇല്ലായ്മകൾ നോക്കി കാണുകയാണ്.... പഴയ വീടാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായിരുന്നു, ഇടുങ്ങിയ മുറികളും സിമൻറ്കട്ട വെച്ചുകെട്ടിയ ചുവരുകളും ആയിരുന്നു ആ വീടിന് ആകെയുള്ള അലങ്കാരം എന്ന് പറയാൻ... കഥകുകൾക്ക് പോലും വേണ്ടത്ര ഉറപ്പില്ലെന്ന് തോന്നി...! " വേണ്ട കുടിക്കാൻ ഒന്നും വേണ്ട...! എനിക്ക് പോയിട്ട് അല്പം ധൃതി ഉണ്ട്..... " എന്താ സാർ വന്നത്....! രാഘവന് ആകാംഷ ഏറി....! " ഞാൻ വന്നത് ഒരു വിവാഹാലോചനയുമായിട്ടാണ്.... " വിവാഹാലോചനയോ...? അയാൾ ഒന്ന് ഞെട്ടി...! " അതെ ചേട്ടൻറെ മകൾക്ക് വേണ്ടി, ഒരു നിമിഷം ആ വൃദ്ധന്റെ കണ്ണുകൾ ആകാംക്ഷയോടെ വിടരുന്നത് സരയു നോക്കിയിരുന്നു " എൻറെ ഒരു കൂട്ടുകാരനാണ്.... കുറെ കാലങ്ങളായി ഈ കുട്ടിയെ ഇഷ്ടമാണ്.... കൃത്യമായി പറഞ്ഞാൽ ഒരു വർഷമായി മനസ്സിൽ കൊണ്ട് നടക്കുകയാണ്... ഇപ്പോൾ ഒന്നു പറയാൻ എന്നെ ഏൽപ്പിച്ചതാണ്.... വീടും അഡ്രസ്സും ഒക്കെ അവൻ തന്നെ തന്ന് വിട്ടതാണ്.... "

അയ്യോ സാറേ ഒരു വിവാഹം നടത്താനും മാത്രമുള്ള സാമ്പത്തികം ഒന്നും... " ഇല്ലെന്നാണ് പറഞ്ഞു വരുന്നതെങ്കിൽ അതൊന്നും അവൻ പ്രശ്നമല്ല... അവന് സരയുവിനെ മാത്രം മതി അത്രയ്ക്ക് ഇഷ്ടമാണ്...! രാഘവൻ പറയാൻ വന്നത് മുഴുവിപ്പിക്കാതെ പറഞ്ഞു രാഘവൻ..... " പിന്നെ ഒരു പ്രശ്നമുണ്ട്..? സനൂപ് പറഞ്ഞു...! " എന്താ സാർ, അവൻ ഒന്ന് വിവാഹം കഴിച്ചതാണ്.... ഒരു നിമിഷം രാഘവന്റെ മുഖത്തെ പ്രതീക്ഷ മങ്ങുന്നത് സനൂപ് കണ്ടു... എത്ര സമർഥമായാണ് ഡോക്ടർ കള്ളം പറയുന്നത് ആയിരുന്നു ആ നിമിഷം സരയു ആലോചിച്ചത്... വളരെ ചടുലതയോടെ ഒരു ഭാവഭേദവും ഇല്ലാതെ............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story