വേനൽമഴ...🍂💛: ഭാഗം 11

രചന: റിൻസി പ്രിൻസ്‌

" അയ്യോ സാറേ രണ്ടാംകെട്ട് എന്നൊക്കെ പറയുമ്പോൾ, അദ്ദേഹത്തിന്റെ മുഖം ചുളിഞ്ഞു.... അത് സനൂപ് വ്യക്തമായി കണ്ടു...! " രണ്ടാം കെട്ട് എന്ന് പറയുമ്പോൾ ഒരു ദിവസം പോലും ഇല്ലാത്ത ഒരു വിവാഹം...! വിവാഹം കഴിഞ്ഞ് വിവാഹ രാത്രിയിൽ തന്നെ അവർ പിരിഞ്ഞു....! ഒരു ദിവസം പോലും ഒരുമിച്ച് ജീവിച്ചിട്ട് പോലും ഇല്ല....! പിന്നെ പറയുമ്പോൾ രണ്ടാംകെട്ട് ആണ്....! ഒരു വർഷമെടുത്തു വിവാഹമോചനം നേടിയെടുക്കാൻ.... സനൂപ് പറഞ്ഞപ്പോൾ ആ മുഖത്തെ ആകുലത മായുന്നത് അവൻ കണ്ടു.... " അവൾ പഠിച്ചു കൊണ്ടിരിക്കുകയാണ്.... രാഘവൻ പറഞ്ഞു...! "അറിയാം.! ഒക്കെ ആണെങ്കിൽ പഠിക്കാനുള്ള സംവിധാനങ്ങളൊക്കെ വിവാഹം കഴിഞ്ഞാലും അവൻ ചെയ്യും...! അവന് അതിനുള്ള കഴിവുണ്ട്, താല്പര്യമുണ്ട്... സ്പെക്സ് ഒന്ന് ശരി ആക്കി സനൂപ് പറഞ്ഞു..! " സർ വന്നപ്പോൾ മുതൽ ആൾ ആരാണെന്ന് പറഞ്ഞില്ല...! രാഘവൻ ആകാംഷയോടെ ചോദിച്ചു...! " ചേട്ടന് അറിയാമായിരിക്കും, അവനൊരു സിനിമാ നടനാണ്..! ഒരു നിമിഷം അദ്ദേഹത്തിൻറെ മുഖത്ത് പ്രകടമായ ഒരു ഞെട്ടൽ സനൂപ് കണ്ടിരുന്നു..... " സിനിമ നടനോ...? അയാളുടെ സ്വരം പോലും വിറച്ചു പോയി..! " അതെ മിഥുൻ മേനോൻ എന്നാണ് പേര്...! ചേട്ടനും അറിയാമായിരിക്കും " സാർ ഞങ്ങളെ കളിയാക്കാൻ വേണ്ടി വന്നതാണോ..? "

അറിയാം...! ഉൾക്കൊള്ളാനായി ബുദ്ധിമുട്ടായിരിക്കും എന്ന്... പക്ഷേ സത്യമാണ്, കഴിഞ്ഞ വർഷമായിരുന്നു ഇവിടെ വച്ച് ഒരു പടത്തിന്റെ ഷൂട്ടിംഗ് നടന്നത്.... ഇവിടെ നിന്ന് ഒരു മൂന്നു കിലോമീറ്റർ അപ്പുറത്ത് വെച്ച് ആണ് സോങ് ഷൂട്ട് നടക്കുന്നത്, ആ സമയത്ത് അവിചാരിതമായി എപ്പോഴോ ആണ് സരയുവിനെ കാണുന്നത്.... പിന്നീട് സരയുവിനെ കാണാൻ വേണ്ടി മാത്രമായി പലതവണ അവനീ നാട്ടിൽ വന്നു, സരയു പോലുമറിയാതെ.... സരയുവിനെ മാറി ദൂരെ നിന്ന് കണ്ട് തിരികെ പോവുകയായിരുന്നു ചെയ്തത്....! ഇപ്പോൾ അവൻറെ വീട്ടിൽ വിവാഹത്തിന് വല്ലാതെ നിർബന്ധിക്കുന്നു, സരയൂ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് അവൻ പറയുന്നത്..... അവൻറെ അമ്മ ഒരു ക്യാൻസർ പെഷ്യന്റ് കൂടിയാണ്, സനൂപ് പറഞ്ഞു നിർത്തി... " സാർ പറഞ്ഞു വരുന്ന അർത്ഥം എനിക്ക് മനസ്സിലാവുന്നുണ്ട്, പക്ഷേ അത്രയും വലിയ ഒരാളെ എൻറെ മോളെ വിവാഹം കഴിക്കാൻ പറഞ്ഞപ്പോൾ എനിക്കെന്തോ വിശ്വസിക്കാൻ പറ്റുന്നില്ല.... ഈ സിനിമാക്കാരുടെ ജീവിതത്തെ കുറിച്ച് ഒന്നും അത്ര നല്ല കഥകൾ ഒന്നുമല്ലല്ലോ കേൾക്കുന്നത്,

ഇത്രയും ഒരു ദരിദ്ര കുടുംബത്തിൽ വന്നു വിവാഹം ആലോചിക്കാന്ന് ഒക്കെ പറഞ്ഞാൽ വിശ്വസിക്കാൻ ഒരു മടി....! " എല്ലാവരെയും ഒരേ കണ്ണോടെ ചേട്ടൻ കാണണ്ടാ, ഏതു മേഖലയിലും ഉണ്ടാകും നല്ലവരും കെട്ടവരും, പിന്നെ ചേട്ടൻ പേടിക്കുന്നത് പോലെ ഒരു പ്രശ്നക്കാരൻ ഒന്നുമല്ല മിഥുൻ...! വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് അവൻ പറഞ്ഞത് ആത്മാർത്ഥമായി തന്നെയാണ്, അവൻറെ വീട്ടിൽ നിന്ന് ആളുകളെ ഇവിടേക്ക് പറഞ്ഞുവിടട്ടെ എന്നാണ് ചോദിച്ചത്, " സർ പെട്ടെന്നൊരു ദിവസം വന്നു പറയുമ്പോൾ ഞാൻ എന്താ മറുപടി പറയുക... മോൾടെ അഭിപ്രായം പോലും ചോദിക്കാതെ... രാഘവൻ ആശയകുഴപ്പത്തിൽ ആയി...! " പതുക്കെ പറഞ്ഞാൽ മതി...! അത് സമ്മതം ആണെങ്കിലും സമ്മതം അല്ലെങ്കിലും എന്നെ അറിയിക്കണം...ഇത്‌ എന്റെ കാർഡ് ആണ്, പിന്നെ സമതം ആവണം എന്നാണ് എനിക്ക് പറയാനുള്ളത്... എൻറെ അടുത്ത സുഹൃത്ത് എന്ന നിലയിൽ എനിക്ക് അവനെ നന്നായി അറിയാം..! അതുകൊണ്ട് വിശ്വാസത്തോടെ ചേട്ടൻറെ മകളെ അവന്റെ കൈകളിൽ ഏൽപ്പിക്കാം.... ഞാൻ ഇറങ്ങട്ടെ ഈ ഒരു വിവരം പറയാൻ വേണ്ടി മാത്രം ഞാൻ വന്നത്... ചായയുമായി വന്നിരുന്ന സരയൂ എല്ലാം കേട്ടിരുന്നു.... ഒരു സിനിമയുടെ തിരക്കഥ പോലെ എത്ര മികച്ച രീതിയിൽ ആണ് അയാൾ തന്റെ നടനം പൂർത്തിയാക്കിയത് എന്നായിരുന്നു ഒരു നിമിഷം അവൾ ഓർത്തത്.... എങ്ങനെയാണ് ഇങ്ങനെ കള്ളം പറയാൻ സാധിക്കുന്നത്...

സ്റ്റീൽ ഗ്ലാസിൽ ചായ അയാൾക്ക് നേരെ അവൾ നീട്ടിയപ്പോൾ ഒരു നിമിഷം സരയുവിന്റെ മുഖത്ത് നിസംഗതയായിരുന്നു എന്ന് സനൂപ് തിരിച്ചറിഞ്ഞിരുന്നു.... ചായ കുടിച്ച് കണ്ണുകൾകൊണ്ട് സരയൂവിനോട് യാത്ര ചോദിച്ചു രാഘവനെ ഒരിക്കൽ കൂടി മറുപടി പറയണം എന്ന് ഓർമ്മപ്പെടുത്തി ആണ് ഇറങ്ങിയത്...... കുറച്ച് സമയം സനൂപ് വന്നുപറഞ്ഞു കാര്യത്തിന്റെ ഞെട്ടലിൽ ആയിരുന്നു ആ വീട്...! ഉറക്കമുണർന്ന വന്ന മുത്തശ്ശിയോടും രാഘവൻ കഥ പറഞ്ഞു, കൊച്ചുമകൾക്ക് വന്നുചേർന്ന സൗഭാഗ്യത്തിൽ ആ ചുളിവ് വീണ കണ്ണുകൾ വിടരുന്നത് നിസ്സഹായതയോടെ നോക്കി നിന്നു സരയു, " എന്താ മോളെ നിന്റെ അഭിപ്രായം...? രാഘവനാണ് ചോദിച്ചത് " ഞാൻ എന്താ അച്ഛാ പറയാ, എനിക്ക് ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല.... രാഘവന്റെ മുഖത്തേക്ക് നോക്കാതെ ആണ് അവൾ പറഞ്ഞത്... മുഖത്ത് നോക്കി കള്ളം പറയാനുള്ള ശക്തി ഇല്ല എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു... " അവര് വന്ന് കാണട്ടെ എന്ന് പറയാം അല്ലേ, അത്രയും വലിയ ഒരാള് നമ്മളോട് വന്ന് വിവാഹം ആലോചിക്കുമ്പോൾ നമ്മൾ എതിർക്കേണ്ടത് ശരിയല്ലല്ലോ... ചിലപ്പോൾ എൻറെ കുട്ടിയുടെ വിഷമങ്ങൾ ഒക്കെ മാറാൻ വേണ്ടി ഈശ്വരൻ കാട്ടിത്തന്നതാവും ഇങ്ങനെ ഒരു ബന്ധം...

സമാധാനത്തോടെയുള്ള രാഘവന്റെ വാക്കുകൾ കേട്ടപ്പോൾ ഒരു നിമിഷം വേദനയാണ് അവൾക്ക് തോന്നിയത്... " ഇനി സിനിമയിലെ ആ കുട്ടിയെ കാണുമ്പോൾ നീ എനിക്കൊന്ന് കാട്ടി തരണേ... നിഷ്കളങ്കതയോടെ പറയുന്ന മുത്തശ്ശിയോട് എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു... തന്റെ ജീവിതത്തിന് 12 ലക്ഷം രൂപയുടെ വിലയായി ആണ് ഇപ്പോൾ ഈ നാടകം അരങ്ങേറുന്നത് എന്ന് എങ്ങനെയാണ് താൻ അവരോട് പറയുന്നത്... " മോള് പറ അച്ഛനെന്താ ഡോക്ടറോട് പറയേണ്ടത്, " അച്ഛൻ ഇഷ്ടമുള്ളത് പോലെ പറഞ്ഞോ..? അച്ഛൻ എന്ത് തീരുമാനിച്ചാലും എനിക്ക് സമ്മതം...! അത്രയും പറഞ്ഞ് മറുപടിക്ക് കാക്കാതെ അവൾ അകത്തേക്ക് പോയിരുന്നു... വൈകുന്നേരം മംഗലത്ത് നിന്ന് വിളിച്ചിരുന്നു എങ്കിലും തലവേദനയാണെന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു..... സരയുവിന്റെ വീട്ടിൽ ചെന്ന കാര്യം ഒരു വാക്കു പോലും വിടാതെ അതുപോലെ മിഥുനെ വിളിച്ചു പറഞ്ഞു സനൂപ്, " നീ നമ്പർ കൊടുത്തിട്ടാണോ പോന്നത്.... " നമ്പർ ഞാൻ പ്രത്യേകം എഴുതി കൊണ്ട് പോയത്.... അത് കൈകളിൽ ഏൽപ്പിച്ചിട്ട് ഞാൻ വന്നത്, "എന്ത് തോന്നുന്നു നിനക്ക്...,! ആ വീട്ടിൽ സൗകര്യങ്ങളൊന്നുമില്ല, പക്ഷേ കാശിനോട് ആർത്തി ഉള്ളവരാണെന്ന് തോന്നുന്നില്ല....

അങ്ങനെ ആണെങ്കിൽ ആദ്യം തന്നെ ഇത് കേട്ടപാടെ സമ്മതിക്കേണ്ടേ, നീ സിനിമയില് ജോലി എന്ന് അറിഞ്ഞപ്പോൾ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു.... അതിൽ നിന്ന് എനിക്ക് മനസ്സിലായി ഈ പോപ്പുലാരിറ്റിയൊ പണമൊ ഒന്നും നോക്കുന്ന ആളുകളല്ല....! സനൂപ് പറഞ്ഞപ്പോൾ മിഥുന്റെ മനസ്സ് നിറഞ്ഞു... " ഒരു നോയായിരിക്കുമോ അവരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്...? മിഥുന് സംശയം ആയി...! " ആണെങ്കിൽ വേറെ ആളെ നോക്കും, നീ ഇത് അറിഞ്ഞിട്ട് കാശ് ട്രാൻസ്ഫർ ചെയ്താൽ മതി, " അതുവേണ്ട കാശ് ഇന്നലെ തന്നെ നീ തന്നെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്, ഇത് നടന്നില്ലെങ്കിലും ആ കുട്ടിയുടെ അച്ചന്റെ ചികിത്സ നടക്കട്ടെ... ഒരു മാനുഷിക പരിഗണന, ഞാൻ എത്ര രൂപ വെറുതെ കളയുന്നു, ഇത്‌ ഇപ്പൊൾ ആവശ്യത്തിന് അല്ലേ " എങ്കിലും എനിക്ക് ഒരു ടെൻഷൻ.. " നീ എന്തിനാ ടെൻഷനടിക്കുന്നത്...? അവൾ അല്ലെങ്കിൽ വേറൊരാൾ, ഇത്രയും കാശ് കൊടുത്ത് ഒരാളെ കിട്ടാനാണോ ബുദ്ധിമുട്ട്.... " ആളെ കിട്ടും പക്ഷേ ഇതുപോലെ ഒരാളെ കിട്ടില്ല, എനിക്കെന്തോ ഈ കുട്ടി ഇതിനെ അപ്റ്റ് ആണെന്ന് തോന്നി.... മിഥുൻ പറഞ്ഞു..

. " എന്താടാ നിനക്ക് കണ്ടമാത്രയിൽ തന്നെ അവളോട് പ്രേമം തോന്നിയോ....? സനൂപിന്റെ ചോദ്യത്തിൽ ഒരു നിമിഷം ഒന്ന് പകച്ചു പോയിരുന്നു മിഥുനും " ഒരു താല്പര്യം തോന്നി എന്ന് പറഞ്ഞാൽ അതിനർത്ഥം പ്രേമം എന്നാണോ സനൂപേ, എനിക്ക് ഈ കുട്ടിയുടെ സ്വഭാവവും രീതികളും ഒക്കെ ഇഷ്ടപ്പെട്ടിരുന്നു,കുടുംബ ബന്ധങ്ങൾക്ക് വില കൊടുക്കുന്ന ആൾ ആയതുകൊണ്ട് വിശ്വസിച്ചു അമ്മയേ എനിക്ക് ഏൽപ്പിച്ചിട്ട് പോകാം... ഒരു വർഷം എങ്കിൽ ഒരു വർഷം,അതേ ഞാൻ കരുതിയുള്ളൂ, " നീ ടെൻഷനടിക്കേണ്ട അവരുടെ ഭാഗത്തുനിന്ന് ഒരു നോ വരാനുള്ള ചാൻസ് ഇല്ല... " നീയാ കുട്ടിയുടെ നമ്പറിൽ ഒന്ന് വിളിച്ചു ചോദിക്ക്, വീട്ടിൽ എന്തായിരുന്നു അറിയാല്ലോ... " ഇതെന്താ യഥാർത്ഥ കല്യാണം ആലോചിക്കുന്ന പോലെ, നീ ടെൻഷനിലാണല്ലോ, " ഇതിപ്പോ യഥാർത്ഥ കല്യാണം തന്നെയല്ലേ...! ഒരുവർഷം കഴിഞ്ഞ് ഡിവോഴ്സ് ആകുന്നു എന്നല്ലേ ഉള്ളൂ ബാക്കി കാര്യങ്ങളെല്ലാം യഥാർത്ഥ കല്യാണത്തിന് രീതിയിൽ തന്നെയല്ലേ നടക്കുന്നത്... അവളുടെ വീട്ടുകാരുടെ റിയാക്ഷൻ അറിഞ്ഞിട്ട് ഞാൻ വീട്ടിൽ പറഞ്ഞാൽ മതിയായിരുന്നു, ഇത് ഞാൻ അമ്മയ്ക്ക് ഒരു പ്രതീക്ഷ കൊടുത്തു.... ആ വീട്ടിൽ നിന്ന് കിട്ടുന്ന ഒരു നോയാണെങ്കിൽ അതാണ് എന്നെ ഭയപ്പെടുത്തുന്നത്,

അല്ലാതെ നീ പറഞ്ഞതു പോലെ എനിക്ക് അവളോട് തോന്നിയ ഭ്രമമോ, പ്രേമമോ ഒന്നുമല്ല, " എനിക്ക് മനസ്സിലായി നിൻറെ ടെൻഷൻ, ഏതായാലും പോസിറ്റീവ് ആയിട്ട് തന്നെ ചിന്തിക്കു... സരയൂ എന്നെ വിളിക്കുന്നുണ്ട്, നീ കട്ട് ചെയ്തോ... ഞാൻ തിരിച്ചു വിളിക്കാം, സനുപ് അജി പറഞ്ഞ് ഫോൺ കട്ട് ചെയ്തപ്പോൾ ക്രമാതീതമായി ഹൃദയമിടിക്കുന്നത് മിഥുൻ അറിഞ്ഞു... അതിന് കാരണം അവ്യക്തമാണെന്ന് അത്ഭുതത്തോടെ അവനോർത്തു.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story