വേനൽമഴ...🍂💛: ഭാഗം 13

venal mazha

രചന: റിൻസി പ്രിൻസ്‌

" ആദ്യം കല്യാണം കഴിച്ചപ്പോഴും അവൻ എന്നോട് പറഞ്ഞത് ഒരു കുട്ടിയെ കണ്ടു ഇഷ്ടമായി എന്നാണ്. വർഷങ്ങളായുള്ള ഇഷ്ടമാണ്.... പക്ഷേ ഒരു ദിവസത്തെ ആയുസ്സ് പോലും ഉണ്ടായിരുന്നില്ല അതിന്, ആ കുട്ടിയെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് തോന്നുകയും ചെയ്തതാണ് അവന് വേണ്ടി ഉള്ളത് അല്ല ആ കുട്ടി എന്ന്.... ആ കുട്ടിയുടെ ഒന്നും കുഴപ്പം ആയിരുന്നില്ല, രണ്ടു പേരും വളർന്നത് സാഹചര്യങ്ങൾ.... പിന്നെ ഓരോ ആളുകൾക്ക് ആരാണ് എന്ന് ഈശ്വരൻ എഴുതി ആണ് വിട്ടിരിക്കുന്നത്.... ആ കുട്ടിയെ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു അവളെ അല്ല ഈശ്വരൻ മിഥുന് കരുതി വച്ചിരിക്കുന്നത് എന്ന്, അന്ന് ഞാൻ പറഞ്ഞപ്പോൾ ചെറുപ്പത്തിലെ ആവേശത്തിൽ അവൻ അത് മനസ്സിലായില്ല...... ആ കുട്ടിക്കും, പിന്നെ കുട്ടികളുടെ ഇഷ്ട്ടം നടക്കട്ടെ എന്ന് ഞാനും കരുതി, അന്നും ഇന്നും എന്നും എനിക്ക് എൻറെ മോൻറെ താല്പര്യങ്ങൾക്ക് അപ്പുറം മറ്റൊരു തീരുമാനവും ഇല്ല.... ഒരു കാര്യത്തിലും, പക്ഷേ ഈ മോളെ കണ്ടപ്പൊ എൻറെ മനസ്സ് പറയുന്നുണ്ട് എൻറെ മോന് വേണ്ടി ഈശ്വരൻ കരുതി വച്ചത് ആണെന്ന്.... അരുന്ധതി പറഞ്ഞു...! അവരുടെ ഓരോ വാക്കുകളും സരയുവിന്റെ ഹൃദയത്തെ പിളർത്താൻ കഴിവുള്ളത് ആയിരുന്നു,

" എനിക്ക് പ്രത്യേകിച്ചൊന്നുമില്ല നിർബന്ധം, ചോദിക്കാനുള്ളത് ഒന്ന് മാത്രമാണ് ഈ മോളെ എത്രയും പെട്ടെന്ന് എനിക്ക് തരണം..... കാരണം ഇവളെ സ്നേഹിക്കാനുള്ള എൻറെ ആയുസ്സ് ഇനി എത്ര നാളത്തേക്ക് ഉണ്ടാവും എന്ന് എനിക്ക് പോലും അറിയില്ല, പിന്നെ ഞാൻ അങ്ങ് പോയാലും എൻറെ മോനെ പൊന്നു പോലെ സ്നേഹിക്കണം, അതല്ലാതെ മറ്റൊന്നും എനിക്ക് ആവശ്യപ്പെടാൻ ഇല്ല..... അപ്പോഴേക്കും അരുന്ധതി കരഞ്ഞു പോയിരുന്നു, രാഘവനും വല്ലാതെയായി.. ! " അരുന്ധതി എന്താ നീ കാണിക്കുന്നേ.....? സഹോദരൻറെ സ്നേഹപൂർവ്വമായ ശാസനമാണ് അവരെ യാഥാർത്ഥ്യത്തിലേക്ക് തിരികെ കൊണ്ടു വന്നത്.... " ഇപ്പോൾ ഞാൻ കരഞ്ഞത് സങ്കടം കൊണ്ടല്ല ഏട്ടാ, സന്തോഷം കൊണ്ട് എനിക്കിഷ്ടമായി മോളെ, ഒരുപാട് ഇഷ്ടമായി....! അവളുടെ മുടിയിൽ തലോടി അരുന്ധതി അത് പറഞ്ഞപ്പോൾ അവരുടെ മുഖത്ത് ഉദിച്ചു വന്ന പുഞ്ചിരി അത് അവളെ കൂടുതൽ തളർത്തുകയായിരുന്നു ചെയ്തത്... രാഘവന്റെ മനസ്സ് നിറഞ്ഞു എങ്കിലും നിരാശയുടെ കാർമേഘങ്ങൾ ആ സന്തോഷത്തെ തകർക്കാൻ കഴിയുന്നത്.

" ഒരു കല്യാണമൊന്നും പെട്ടെന്ന് നടത്താൻ പറ്റിയ ഒരു സ്ഥിതിയിൽ അല്ല ഞാൻ, രാഘവൻ പറഞ്ഞു... " ഒന്നും നോക്കണ്ട, രാഘവൻ അതിനെപ്പറ്റി ഒന്നും അറിയുക പോലും വേണ്ട.....! എല്ലാ കാര്യങ്ങളും ഞാൻ ചെയ്തോളാം, അരുന്ധതിയുടെ ജേഷ്ഠൻ ആണ് അതിന് മറുപടി പറഞ്ഞത്, " അറിയാം....! പക്ഷേ രണ്ട് പെൺകുട്ടികൾ ഉള്ള ഒരു അച്ഛൻറെ വിഷമം പറഞ്ഞാൽ മനസ്സിലാകുമോന്ന് അറിയില്ല, അഹങ്കാരമല്ല, അങ്ങനെ തോന്നരുത്, അവസാന ആയിട്ടുള്ളത് ആത്മാഭിമാനം മാത്രമാണ്..... ന്റെ കുട്ടിയുടെ കല്യാണത്തിന് നിങ്ങടെ കയ്യീന്ന് വാങ്ങി നടത്തുന്നു എന്ന് പറയുമ്പോൾ ഒരു അച്ഛനെന്ന നിലയിൽ അവിടെ എനിക്ക് എന്ത് കടമ ആണ് ഉള്ളത്..? ഒക്കെ ഒന്ന് കൂട്ടാനുള്ള ഒരു സമയം മതി, ഒന്നും വിറ്റു പറക്കാൻ ഇല്ല, ഈ വീട് ഒരിക്കൽ പണയം വച്ചതാ, മകൻ ഉണ്ടായിരുന്നു, മകൻറെ മരണ ശേഷം ഒരുവട്ടം വീട് ജപ്തി ചെയ്യേണ്ടി വന്നു, ഇത് പണയം വെച്ചാലും കൂട്ടിയാൽ കൂടില്ല, ആരോടെങ്കിലും പലിശയ്ക്ക് എടുക്കാൻ എങ്കിലും ഒരു സമയം...! രാഘവൻ ഇടറിയ വാക്കുകളോട് പറഞ്ഞു....! "

ഈ വയ്യാത്ത കാലും വെച്ച് രാഘവൻ ഇപ്പോൾ അതിനൊന്നും ബുദ്ധിമുട്ടണ്ട. മിഥുന് സ്ത്രീധനം കൊണ്ട് നടത്തുന്ന കല്യാണം കൊണ്ട് ഒന്നും കഴിയെണ്ട കേമത്തം അല്ലാട്ടോ, സ്ത്രീധനം എന്നൊരു പതിവ് നമ്മുടെ തറവാടിന് ഇല്ല, അത് മാത്രമല്ല അങ്ങനെ ഒന്നും ഞങ്ങൾ ആരും ആഗ്രഹിക്കുന്നില്ല, സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ഒക്കെ നിയമപരമായി കുറ്റകരമാണ് രാഘവ.... ചെറുചിരിയോടെ ആണ് അദ്ദേഹം പറഞ്ഞതെങ്കിലും രാഘവന് വേദന തോന്നിയിരുന്നു....! " നിങ്ങളുടെ നിലയ്ക്കും വിലയ്ക്കും അനുസരിച്ച് രീതിയിൽ ഒന്നും എനിക്ക് നടത്താൻ പറ്റില്ല, എങ്കിലും വെറും കയ്യോടെ മോളെ ഞാൻ എങ്ങനെയാണ്.... " വെറും കൈയോടെ അല്ലല്ലോ, നല്ലൊരു മോളെ നിറഞ്ഞ മനസ്സോടെ അയച്ചാൽ മാത്രം മതി....! ഒരു ദിവസം പോലും ഒരുമിച്ച് ജീവിച്ചിട്ട് ഇല്ലെങ്കിലും ഞങ്ങടെ കുട്ടി ഒരു രണ്ടാം കെട്ടുകാരനാ, പൂർണ്ണ മനസ്സോടെ നിങ്ങൾ ഇവളെ ഞങ്ങൾക്ക് തരികയാണെങ്കിൽ അതിലും വലിയ ധനം ഒന്നും ഞങ്ങൾക്ക് കിട്ടാനില്ല, മിഥുന്റെ അമ്മായി ലതിക അത് പറഞ്ഞപ്പോൾ എല്ലാ മുഖങ്ങളും നിറഞ്ഞിരുന്നു..... " നീ ഇനി വാശിപിടിക്കണ്ട രാഘവാ....! അവര് പറയുന്നത് പോലെ എത്രയും പെട്ടെന്ന് നടത്തുക, ആ കുട്ടിയുടെ അമ്മ പറയുന്നത് നിനക്ക് മനസ്സിലാവുന്നില്ലേ...?

മുത്തശ്ശി രാഘവനോട്‌ പറഞ്ഞു... " അതെ രാഘവ എൻറെ ആരോഗ്യ സ്ഥിതി വളരെ മോശമാണ്, ഇന്നോ നാളെയോ എന്നു തന്നെ പറയണം... അതുകൊണ്ട് അവൻറെ കല്യാണം വെച്ച് നീട്ടാതെ ഒന്ന് നടത്തണമെന്ന ആഗ്രഹം ഉണ്ട് എനിക്ക്... അരുന്ധതി തന്റെ അവസ്ഥ പറഞ്ഞപ്പോൾ രാഘവൻ നിസ്സഹായൻ ആയി.... " നിങ്ങളുടെ ഇഷ്ടം പോലെ എങ്ങനെ ആണേന്നു വെച്ചാൽ നടത്താം... രാഘവൻ പറഞ്ഞു... തന്റെ ജീവിത വിധികളിൽ ഒരു അഭിപ്രായവും ഇല്ലാതെ ശില പോലെ നിന്നവളെ ആരും ശ്രെദ്ധിച്ചില്ല.... " നിങ്ങൾക്ക് മിഥുനെ കാണണ്ടേ അമ്മായിയാണ് ചോദിച്ചത്... " കാണണമെന്ന് ആഗ്രഹം ഒക്കെ ഉണ്ട്, പക്ഷേ തിരക്കിനിടയിൽ വരാൻ പറ്റുമോ....! മടിച്ചുമടിച്ചാണ് രാഘവൻ പറഞ്ഞത്.... " എന്താണെങ്കിലും വന്നു നിങ്ങളെ കാണാൻ ഒരു കടമ അവനുണ്ട്, അവന് സൗകര്യമുള്ള ഒരു ദിവസം തന്നെ ഉടനെ വന്നു കാണാൻ പറയാം, ചെക്കൻ എന്തെങ്കിലും മുടന്തോ വിക്കോ ഒക്കെ ഉണ്ടോ എന്ന് നിങ്ങൾക്ക് അറിയാലോ....! അതോ ഇനി സിനിമ കാണുന്നതു പോലെ ക്യാമറ തട്ടിപ്പാണെന്ന് നോക്കണ്ടേ.....! ചെറുചിരിയോടെ ആയിരുന്നു അവർ ആ രംഗം മനോഹരമാക്കിയത്.... ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞു സരയുവിന്റെ അമ്മയെയും കണ്ട് സ്നേഹപൂർവ്വം മടങ്ങാനായിരുന്നു അവർ തീരുമാനിച്ചത്...

പോകുന്നതിനു മുൻപ് ഉമ്മറക്കോലായിൽ എത്തിയ നിമിഷം അരുന്ധതി തൻറെ കയ്യിൽ നിന്നും റൂബി കല്ലുകൾ പതിച്ച സ്വർണ്ണവള ഊരി സരയുവിന്റെ കൈകളിലേക്ക് അണിഞ്ഞു..... ഒരു നിമിഷം ഒന്ന് ഞെട്ടിപ്പോയിരുന്നു, " അമ്മയുടെ സമ്മതം ആണിത്, ഇന്ന് വേണമെങ്കിലും കൂട്ടിക്കൊണ്ടു പോകാൻ തയ്യാറാണ്.... പക്ഷേ അങ്ങനെ വിടില്ലല്ലോ കുട്ടിയുടെ വീട്ടുകാർ, ഇത് കൈയിൽ കിടന്നോട്ടെ.... ഇത്തിരി വലുതായിരിക്കും എങ്കിലും സാരമില്ല.... " അവളുടെ മുഖത്ത് തലോടി അവരത് പറഞ്ഞപ്പോൾ ഒരു നിമിഷം അവൾ അമ്പരന്ന് പോയിരുന്നു.... " വേണ്ട അമ്മേ, ഇതൊന്നും വേണ്ട..... സരയു പരിഭ്രാമത്തോടെ പറഞ്ഞു.... " കിടക്കട്ടെ കുട്ടി....! ഞാൻ പറഞ്ഞില്ലേ അമ്മയുടെ സമ്മതം ആണിത്, ആദ്യമായിട്ടാ അമ്മ മോൾക്ക് ഒരു സമ്മാനം തരുമ്പോൾ അത് നിരസിക്കാൻ പാടില്ല... പോയി വരട്ടെ.....! അവളുടെ മുഖത്ത് തഴുകി വീണ്ടും സമ്മതം ചോദിക്കുമ്പോൾ അവൾ അറിയാതെ തലയാട്ടി പോയിരുന്നു, എല്ലാവരും പോയി കഴിഞ്ഞ് വീട്ടിൽ രാഘവനും മുത്തശ്ശിക്കും ചർച്ച ചെയ്യാൻ അവരുടെ കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ... അമ്മയുടെ മുറിയിൽ ഇരുന്ന് ആണ് ചർച്ച, അമ്മയ്ക്കും അമ്മയുടെ മുഖത്തും സന്തോഷം ആണ്.... "

ആയമ്മയ്ക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമായി എന്ന് തോന്നുന്നു.... അതാ വള ഇട്ടിട്ട് പോയത്, അവൾ വള മാറിയും തിരിച്ചും നോക്കി കൊണ്ട് അത് പറഞ്ഞപ്പോഴും ഒന്നും ശ്രദ്ധിക്കാൻ തോന്നാത്ത മാനസികാവസ്ഥയിലായിരുന്നു സരയൂ... " നല്ല കട്ടിയുണ്ട് ഒരു അഞ്ചു പവൻ വരുമായിരിക്കും, മുത്തശ്ശിയാണ് വാങ്ങി നോക്കി പറഞ്ഞത്.... " അവർക്കൊക്കെ 5 പവൻ എന്ന് വെച്ചാൽ ഒരു കുപ്പിവള വാങ്ങുന്ന കാശ് ഉള്ളൂ അമ്മേ രാഘവൻ പറഞ്ഞു... " എന്താണെങ്കിലും നല്ല കൂട്ടര് ആണ്...അതിൻറെ അഹങ്കാരം ഒന്നും ഇല്ല, നമ്മളൊടോക്കെ എത്ര മാന്യമായി ആയിട്ട് സംസാരിച്ചത്... " എങ്കിലും അവരു കല്യാണം നടത്തും എന്ന് പറഞ്ഞാൽ.... രാഘവന് വേദന മാറിയില്ല... " ഒന്നും പറയണ്ട നീയെ ഒന്നുമല്ലെങ്കിലും അവരോരു സൂക്കേടുകാരി അല്ലേ, അവരുടെ ആരോഗ്യം കൂടി നമ്മൾ നോക്കണ്ടേ, അതു മാത്രമല്ല അവരുടെ സ്ഥിതി അനുസരിച്ച് നടത്താൻ നിന്നെ ക്കൊണ്ട് ഒരിക്കലും പറ്റില്ല, ചില കാര്യങ്ങളൊക്കെ ഇങ്ങനെയൊരു വീട്ടുവീഴ്ച്ച ചെയ്യണം. ഇതിൽ ആത്മാഭിമാനം വ്രണപ്പെടുന്ന കാര്യങ്ങൾ ഒന്നും ഇല്ല, കുട്ടിക്ക് വന്നിറങ്ങിയ ഭാഗ്യം...

. അല്ലെങ്കിലും ന്റെ കുട്ടിക്ക് രാജയോഗം ജാതകത്തിൽ ഉള്ളത് ആണ്.... അങ്ങനെ കരുതിയാൽ മതി, സന്തോഷത്തോടെ മുത്തശ്ശി പറഞ്ഞു.... ഫോൺ അടിക്കുന്നത് കേട്ടാണ് സരയൂ ചിന്തകളിൽ നിന്ന് തിരിച്ചു വന്നു, ഡിസ്പ്ലേയിൽ മിഥുന്റെ നമ്പർ കണ്ടപ്പോൾ തന്നെ അവൾക്ക് അന്ധാളിപ്പ് തുടങ്ങിയിരുന്നു.... എല്ലാവരുടെയും മുഖത്തേക്കൊന്നു നോക്കി ഒരു കള്ളത്തരം ചെയ്യുന്ന കുട്ടിയെ പോലെ അവൾ പറഞ്ഞു, തനു ചേച്ചി ആണ്..... ഞാൻ എന്താണെന്ന് നോക്കിയിട്ട് വരട്ടെ, അതുമായി പിന്നാമ്പുറത്തേക്ക് പോയി കോൾ ബട്ടൺ അമർത്തി ഇരുന്നു...............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story